ദേവസ്വംബോർഡ് പരീക്ഷ: മുൻ ചോദ്യോത്തരങ്ങൾ | പരിശീലന ചോദ്യങ്ങൾ
ദേവസ്വംബോർഡ് നടത്തുന്ന എൽ.ഡി.ക്ലർക്ക് ഉൾപ്പെടെയുള്ള വിവിധ പരീക്ഷകൾക്ക്, ക്ഷേത്രങ്ങൾ, ക്ഷേത്രഭരണം, ഹൈന്ദവസംസ്കാരം, ആചാരാനുഷ്ഠാനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയ ചോദ്യോത്തരങ്ങൾ സിലബസിലുണ്ട്. അതുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. ഇതിന് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യഭാഗത്തിൽ ദേവസ്വംബോർഡ് മുൻപ് നടത്തിയ വിവിധ പരീക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത 100 ലേറെ ചോദ്യോത്തരങ്ങൾ. രണ്ടാമത്തെ ഭാഗത്തിൽ സിലബസുമായി ബന്ധപ്പെട്ട 250 ലേറെ പരിശീലന ചോദ്യോത്തരങ്ങൾ.
Devaswom Board Exam Questions and Answers / Lower Division Clerk / Sub Group Officer Grade II etc. Questions and Answers.
Part - 01. മുൻ പരീക്ഷാ ചോദ്യോത്തരങ്ങൾ
1. ലോകപൈത്യകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ രംഗകലാരൂപം ഏത് ?
(A) കഥകളി (B) കൃഷ്ണനാട്ടം
(C) കൂടിയാട്ടം (D) ചാക്യാർക്കൂത്ത്
ഉത്തരം: (C)
2. താഴെ പറയുന്നവയിൽ പിതൃതർപ്പണത്തിനു പേരുകേട്ട ക്ഷേത്രം ഏതാണ് ?
(A) തിരുനാവായ നാവാ മുകുന്ദ ക്ഷേത്രം (B) കടലായി ശ്രീകൃഷ്ണ ക്ഷേത്രം
(C) ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (D) തിരുവുള്ളക്കാവ് ധർമ്മശാസ്താ ക്ഷേത്രം
ഉത്തരം: (A)
3. അരുവിപ്പുറം ശിവപ്രതിഷ്ഠ നടന്ന വർഷം ഏത് ?
(A) 1898
(B) 1885
(C) 1882
(D) 1888
ഉത്തരം: (D)
4. അദ്വൈതവേദാന്തത്തെ ഒരു സിദ്ധാന്തമായി സ്ഥാപിച്ചെടുത്തതാര് ?
(A) കുമാരിലഭട്ടൻ
(B) ശ്രീ ശങ്കരാചാര്യർ
(C) തുളസീദാസ്
(D) ശ്രീ മാധ്വാചാര്യർ
ഉത്തരം: (B)
5. "തന്ത്രസമുച്ചയം' എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?
(A) മല്ലിശ്ശേരി നാരായണൻ നമ്പൂതിരിപ്പാട്
(B) പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്
(C) കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്
(D) ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്
ഉത്തരം: (D)
6. മണ്ണാറശ്ശാല നാഗരാജക്ഷേത്രം ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു ?
(A) ആലപ്പുഴ (B) പത്തനംതിട്ട (C) കൊല്ലം (D) കോട്ടയം
ഉത്തരം: (A)
7. കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിനു നേതൃത്വം നല്കിയ കവി :
(A) മേല്പത്തൂർ നാരായണ ഭട്ടതിരി
(B) തുഞ്ചത്തെഴുത്തച്ഛൻ
(C) ചെറുശ്ശേരി നമ്പൂതിരി
(D) രാമപുരത്തു വാര്യർ
ഉത്തരം: (B)
8. കൊച്ചിൻ ദേവസ്വം ബോർഡ് രൂപീകൃതമായതെന്ന് ?
(A) 1950 നവംബർ 1
(B) 1952 ജൂ ലൈ 1
(C) 1949 ജൂ ലൈ 1
(D) 1956 നവംബർ 1
ഉത്തരം: (C)
9. താഴെ പറയുന്നവയിൽ തൃപ്രയാർ ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാട് ഏത് ?
(A) മീനൂട്ട്
(B) കുത്തിയോട്ടം
(C) ഗരുഡൻ തൂക്കം
(D) ഉരുളി കമഴ്ത്ത ൽ
ഉത്തരം: (A)
10. "തൃപ്പടിദാനം' നടത്തിയ മഹാരാജാവ് ആരാണ് ?
(A) ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ
(B) കാർത്തികതിരുനാൾ രാമവർമ്മ
(C) അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
(D) ചിത്തിരതിരുനാൾ മാർത്താണ്ഡവർമ്മ
ഉത്തരം: (C)
11. ഹൈന്ദവസംസ്കാരത്തിന്റെ പ്രമാണ ഗ്രന്ഥം :
(A) ഭഗവത്ഗീത (C) മഹാഭാരതം
(B) രാമായണം (D) വേദം
ഉത്തരം: (D)
12. മഹാദേവൻ (ശിവൻ) വിഷപാനം നടത്തിയത് എപ്പോൾ?
(A) പാലാഴി മഥനസമയത്ത്
(B) സതീവിയോഗ സമയത്ത്
(C) മുരുകൻ കൈലാസം ഉപേക്ഷിച്ചപ്പോൾ
(D) പാർവ്വതി മഹാദേവ സന്നിധി വിട്ടപ്പോൾ
ഉത്തരം: (A)
13. ആദിശങ്കരാചാര്യരുടെ ജന്മദേശം :
(A) കാശി (C) കാലടി
(B) ഗയ (D) പുരി
ഉത്തരം: (C)
14. രാമായണത്തിലെ ഏറ്റവും മഹത്തായ ഉപദേശം ആരുടേത്?
(A) കൗസല്യ
(B) സുമിത്ര
(C) സീത
(D) മൈത്രേയി
ഉത്തരം: (A)
15. പിതൃകർമ്മത്തെപ്പറ്റി വിവരിക്കുന്ന പുരാണം ഏത്?
(A) മത്സ്യപുരാണം (C) ഗരുഡപുരാണം
(B) ഭവിഷ്യത്ത് പുരാണം (D) നാരദ പുരാണം
ഉത്തരം: (C)
16. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കപ്പെടുന്നത് :
(A) ഈശ്വരനെ (C) ദൈവത്ത
(B). ദേവതകളെ (D) പരാശക്തിയെ
ഉത്തരം: (B)
17. അയോനിജനായ ഒരു മഹർഷി ശ്രഷ്ഠൻ :
(A) വാത്മീകി (C) അഗസ്ത്യൻ
(B) ശരഭംഗൻ (D) വസിഷ്ഠൻ
ഉത്തരം: (C)
18. കാനനവാസിയായ അയ്യപ്പൻ പ്രതിഷ്ഠിക്കപ്പെട്ട അവസ്ഥ :
(A) യോദ്ധാവ്
(B) ശാന്തസ്വരൂപൻ
(C) നൈഷ്ഠിക ബ്രഹ്മചാരി
(D) താപസൻ
ഉത്തരം: (C)
19. ഭദ്രകാളിയുടെ അവതാരം എവിടെനിന്ന്?
(A) ശിവനേത്രത്തിൽ നിന്ന് (C) സതീദേഹത്തുനിന്ന്
(B) യാഗാഗ്നിയിൽ നിന്ന് (D) സ്വർഗ്ഗത്തുനിന്ന്
ഉത്തരം: (A)
20. തൃപ്പൂത്ത് എന്ന അത്ഭുത പ്രതിഭാസം നടക്കുന്ന ക്ഷേത്രം :
(A) തൃപ്പക്കുടം ക്ഷേത്രം
(B) ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം
(C) തൃപ്പുലിയൂർ ക്ഷേത്രം
(D) കുമാരനല്ലൂർ കാർത്ത്യായനി ക്ഷേത്രം
ഉത്തരം: (B)
21. ദേവവിഗ്രഹവും പീഠവും തമ്മിൽ യോജിപ്പിക്കുന്ന വസ്തു :
(A) പഞ്ചഗവ്യം
(B) അഷ്ടബന്ധം
(C) അഷ്ടഗന്ധം
(D) ശുദ്ധി ചെയ്ത അരക്ക്
ഉത്തരം: (B)
22. ക്ഷേത്രകലയായ കൂത്തിന് ഉപയോഗിക്കുന്ന വാദ്യം :
(A) ചെണ്ട (C) ഇടയ്ക്ക
(B) മദ്ദളം (D) മിഴാവ്
ഉത്തരം: (D)
23. കലശപൂജയിങ്കൽ നടത്തേണ്ടതായ വാദ്യം :
(A) ചെണ്ടമേളം (C) പഞ്ചവാദ്യം
(B) തകിൽ (D) അസുരവാദ്യം
ഉത്തരം: (C)
24. ക്ഷേത്രത്തിൽ ഉത്സവം എന്തിനുവേണ്ടി നടത്തുന്നു?
(A) ഭക്തജന സന്തോഷത്തിന് (C) ദേവചൈതന്യവർദ്ധനവിന്
(B) മാനസികോല്ലാസത്തിന് (D) ഭക്തജന ഐക്യത്തിന്
ഉത്തരം: (C)
25. ശംഖധ്വനി എന്തിനെ പ്രതിനിധീകരിക്കുന്നു?
(A) ഹുംകാരം (C) ഹീംകാരം
(B) ഓംകാരം (D) ശബ്ദഘോഷം
ഉത്തരം: (B)
26. തന്ത്രി, ദേവന്റെ പിതൃസ്ഥാനീയനാകുന്നതെങ്ങനെ?
(A) കലശപൂജ (C) പ്രാണപ്രതിഷ്ഠ
(B) വിഗ്രഹപ്രതിഷ്ഠ (D) ആചാര്യവരണം
ഉത്തരം: (C)
27. നിവേദ്യത്തിന് ഒഴിച്ചുകൂടരുതാത്ത ദ്രവ്യം
(A) അരി (C) നെയ്യ്
(B) ശർക്കര (D) കദളിപ്പഴം
ഉത്തരം: (C)
28. ക്ഷേത്രത്തിൽ ദർശനത്തിന് പോകുമ്പോൾ മുഖ്യമായി പാലിയ്ക്കണ്ട ശുദ്ധികൾ എത്ര?
(A) മൂന്ന് (B) അഞ്ച് (C) ഒന്ന് (D) ഏഴ്
ഉത്തരം: (B)
29. അരയാൽ വൃക്ഷത്തിന്റെ മഹത്വം :
(A) തണൽ (C) ഓസോൺ പാളി സ്വയം നിർമ്മിക്കുന്നു
(B) ശീതളിമ (D) ഔഷധം
ഉത്തരം: (C)
30. വിഷ്ണുസഹസ്രനാമം ഉപദേശിച്ചത് ആര്?
(A) ശ്രീകൃഷ്ണൻ (C) ഭീഷ്മർ
(B) വസിഷ്ഠൻ (D) വിദുരർ
ഉത്തരം: (B)
31. അനന്തനാഗത്തിൽ പള്ളികൊള്ളുന്ന പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം :
(A) ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
(B) തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം
(C) ആറന്മുള പാർത്ഥസാരഥി ക്ഷേത്രം
(D) തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം
ഉത്തരം: (D)
32. ശാസ്താവിന്റെ വാഹനം :
(A) പുലി (C) ആന്
(B) കുതിര (D) കാള
ഉത്തരം: (B)
33. ശിവന്റെ വാഹനം :
(A) ഗരുഡൻ (C) കാള
(B) എലി (D) പുലി
ഉത്തരം: (C)
34. ആറുമുഖമുള്ള ദേവൻ :
(A) രാവണൻ (C) മഹേശ്വരൻ
(B) ബ്രഹ്മാവ് (D) സുബ്രഹ്മണ്യൻ
ഉത്തരം: (D)
35. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ :
(A) ശിവൻ (C) വനദുർഗ്ഗ
(B) ഭദ്രകാളി (D) ഭഗവതി
ഉത്തരം: (A)
36. തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വിവാഹ തടസ്സം നീങ്ങുന്നതിന് മംഗല്യ പൂജ നടത്തുന്നത് ഏതു ദേവീ ദേവന്മാർക്കാണ്?
(A) ഭദ്രകാളി
(B) മഹാവിഷ്ണ
(C) ഗണപതി
(D) ശ്രീപാർവ്വതി
ഉത്തരം: (C)
37. കേരളത്തിലെ ഏക പൂർണ്ണത്രയീശ ക്ഷേത്രം :
(A) ഗുരുവായൂർ (C) ആറന്മുള
(B) തൃശ്ശൂർ വടക്കുന്നാഥൻ (D) തൃപ്പൂണിത്തുറ
ഉത്തരം: (D)
38. കൊല്ലൂർ മൂകാംബികാക്ഷേത്രവുമായി ആചാരങ്ങൾക്ക് ബന്ധമുള്ള മകം തൊഴൽ പ്രധാനമായി ആചരിക്കുന്ന എറണാകുളം ജില്ലയിലെ ക്ഷേത്രം :
(A) പറവൂർ ദക്ഷിണ മൂകാംബികാ ക്ഷേത്രം
(B) തിരുവൈരാണിക്കുളം ക്ഷേത്രം
(C) ചോറ്റാനിക്കര ക്ഷേത്രം
(D) തൃപ്പൂണിത്തുറ ഭഗവതി ക്ഷേത്രം
ഉത്തരം: (C)
39. കേരളചരിത്രം/ഉല്പത്തി/ആചാരം/ആഘോഷം/ ബന്ധപ്പെടുത്തിയ ശ്രീകൃഷ്ണക്ഷേത്രം :
(A) തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം
(B) വാഴേങ്കട നരസിംഹമൂർത്തി ക്ഷേത്രം
(C) തിരുവല്ലം പരശുരാമ ക്ഷേത്രം
(D) ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
ഉത്തരം: (A)
40. പിതൃബലിയ്ക്കു പ്രധാനമായ പരശുരാമനാൽ പ്രതിഷ്ഠിച്ചു എന്നറിയപ്പെടുന്ന ക്ഷേത്രം :
(A) തിരുവല്ലം
(B) തിരുനെല്ലി
(C) ആലുവ
(D) തിരുന്നാവായ
ഉത്തരം: (A)
41. മാഘമാസത്തിലെ കൃഷ്ണചതുർദ്ദശി അർദ്ധരാത്രിയ്ക്കുള്ള ദിവസമാണ് ശിവരാത്രി. ഇത് ഏതൊക്കെ മാസങ്ങളിലാണ് വരുക?
(A) ധനു-മകരം
(B) മകരം-കുംഭം
(C) കുംഭം-മീനം
(D) വൃശ്ചികം-ധനു
ഉത്തരം: (B)
42. ഭാരതീയശാസ്ത്രങ്ങളുടെ ഉത്ഭവമായ വേദങ്ങൾ എത്ര?
(A) മൂന്ന് (B) നാല്
(C) അഞ്ച് (D) ആറ്
ഉത്തരം: (B)
43. ഇതിൽ താഴെ കൊടുത്തവയിൽ ക്ഷേത്ര അനുഷ്ഠാനകല അല്ലാത്തത് ഏത്?
(A) ഓട്ടൻതുള്ളൽ
(B) മോഹിനിയാട്ടം
(C) കൂത്ത്
(D) പാഠകം
ഉത്തരം: (B)
44. ക്ഷേത്ര അനുഷ്ഠാനകലയായ കേളിക്ക് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതെല്ലാം? - (A) ചെണ്ട, മൃദംഗം, ഇലത്താളം
(B) ചെണ്ട, ഇലത്താളം, ഇടയ്ക്ക
(C) ചെണ്ട, കൊമ്പ്, തിമില
(D) ചെണ്ട, മദ്ദളം, ഇലത്താളം
ഉത്തരം: (D)
45. പഞ്ചവാദ്യത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏവ?
(A) ചെണ്ട, മദ്ദളം, ഇടയ്ക്ക, കുറുങ്കുഴൽ, തിമില
(B) മദ്ദളം, തിമില, ഇലത്താളം, ഇടയ്ക്ക, കൊമ്പ്
(C) തിമില, ഇലത്താളം, ചെണ്ട, കൊമ്പ്, മദ്ദളം
(D) മദ്ദളം, തിമില, ഇലത്താളം, കൊമ്പ്, കുറുങ്കുഴൽ
ഉത്തരം: (B)
46. ഉമാമഹേശ്വര പൂജ ഇതിൽ ഏതു ദേവീദേവന്മാരെ പ്രതിനിധാനം ചെയ്യുന്നു?
(A) വിഷ്ണു, ലക്ഷ്മി
(B) ശിവൻ, ശ്രീപാർവ്വതി
(C) സരസ്വതി, ഗണപതി
(D) ശ്രീകൃഷ്ണൻ, ശ്രീപാർവ്വതി
ഉത്തരം: (B)
47. പുരാണങ്ങൾ എത്ര?
(A) 18 (B) 64
(C) 52 (D) 4
ഉത്തരം: (A)
48. കൂത്തമ്പലത്തിൽ കൊട്ടുന്ന വാദ്യം :
(A) മിഴാവ് (B) തിമില
(C) ഉടുക്ക് (D) ചെണ്ട
ഉത്തരം: (A)
49. യുദ്ധം മനുഷ്യന്റെ മനസ്സിൽ നിന്നും തുടങ്ങുന്നു എന്ന പ്രശസ്തമായ ചൊല്ല് ഏത് വേദത്തിൽ പ്രതിപാദിക്കുന്നു?
(A) അഥർവ്വവേദം
(B) സാമവേദം
(C) യജുർവേദം
(D) ഋഗ്വേദം
ഉത്തരം: (A)
50. പിതൃതർപ്പണത്തിന് പ്രസിദ്ധമായതും സാമൂതിരി ഭരണകാലത്ത് മാമാങ്കം നടന്നിരുന്നതുമായ തിരുന്നാവായ ഏതു നദീതീരത്താണ്?
(A) പമ്പ (B) പെരിയാറ്
(C) അച്ചൻകോവിലാറ് (D) ഭാരതപ്പുഴ
ഉത്തരം: (D)
51. നളചരിതം ആട്ടകഥയുടെ രചയിതാവ് ആര്?
(A) ഉണ്ണായി വാരിയർ (C) കുഞ്ചൻ നമ്പ്യാർ
(B) രാമപുരത്ത് വാരിയർ (D) വള്ളത്തോൾ
ഉത്തരം: (A)
52. പിൽക്കാലത്ത് ദിക്പാലന്മാരിലൊരാൾ മാത്രമായി പരിഗണിക്കപ്പെട്ട വൈദികദേവത ആര് ?
(A) വിഷ്ണു (B) ഉഷസ്സ്
(C) ഇന്ദ്രൻ (D) ഭദ്രകാളി
ഉത്തരം: (C)
53. ഗർഭഗൃഹം എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രഭാഗം ഏത് ?
(A) ശ്രീകോവിൽ
(B) നമസ്കാരമണ്ഡപം
(C) തിടപ്പള്ളി
(D) വിളക്കുമാടം
ഉത്തരം: (A)
54. വടക്കുന്നാഥൻ എന്ന പേരിലറിയപ്പെടുന്ന ദേവൻ ആര് ?
(A) വിഷ്ണു (B) ശിവൻ
(C) ഗണപതി (D) ശാസ്താവ്
ഉത്തരം: (B)
55. ശ്രീശങ്കരൻ ഏത് ദർശനത്തിന്റെ പ്രചാരകനായിരുന്നു ?
(A) മീമാംസ
(B) അദ്വൈതവേദാന്തം
(C) വിശിഷ്ടാദ്വൈതം
(D) സാംഖ്യം
ഉത്തരം: (B)
56. ഭഗവത്ഗീത ഏത് ഗ്രന്ഥത്തിന്റെ ഭാഗമാണ് ? .
(A) ഭാഗവതപുരാണം
(B) രാമായണം
(C) വിഷ്ണുപുരാണം
(D) മഹാഭാരതം
ഉത്തരം: (D)
57. ലോക പൈതൃകമായി യുനെസ്കോ അംഗീകരിച്ച കേരളീയ കലാരൂപം ഏത് ?
(A) കഥകളി (B) കൂടിയാട്ടം
(C) മോഹിനിയാട്ടം (D) തെയ്യം
ഉത്തരം: (B)
58. ക്ഷേത്രവാസ്തുപുരുഷന്റെ പാദമായി കണക്കാക്കപ്പെടുന്നത് ക്ഷേത്രത്തിന്റെ ഏത് ഭാഗം ?
(A) ഗർഭഗൃഹം (B) ഗോപുരം
(C) കൊടിമരം (D) വലിയ ബലിക്കല്ല്
ഉത്തരം: (B)
59. തൃക്കാക്കരയപ്പൻ ആരാണ് ?
(A) വാമനൻ (B) മഹാബലി
(C) ശിവൻ (D) മുരുകൻ
ഉത്തരം: (A)
60. തിരുവിതാംകൂറിൽ 1936 -ൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ഭരണാധികാരി ആര് ?
(A) മാർത്താണ്ഡവർമ്മ
(B) സ്വാതിതിരുനാൾ
(C) കാർത്തികത്തിരുനാൾ രാമവർമ്മ
(D) ചിത്തിരതിരുനാൾ ബാലരാമവർമ്മ
ഉത്തരം: (D)
61. ആദികാവ്യമെന്ന് പ്രസിദ്ധമായ കൃതി ഏത് ?
(A) വാത്മീകിരാമായണം
(B) മഹാഭാരതം
(C) രഘുവംശം
(D) ഋഗ്വേദം
ഉത്തരം: (A)
62. കൃഷ്ണനാട്ടം ഏത് ഗ്രന്ഥത്തെ ആധാരമാക്കിയുള്ള കലാരൂപമാണ് ?
(A) ഗീതാഗോവിന്ദം (B) കൃഷ്ണഗാഥ
(C) ഭഗവത്ഗീത (D) കൃഷ്ണഗീതി
ഉത്തരം: (D)
63. കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആസ്ഥാനം എവിടെ ?
(A) തൃശ്ശൂർ (B) എറണാകുളം
(C) പാലക്കാട് (D) ഇരിങ്ങാലക്കുട
ഉത്തരം: (A)
64. സംഗീതവുമായി ബന്ധപ്പെട്ട വേദം ഏത് ?
(A) ഋഗ്വേദം (B) യജുർവേദം
(C) സാമവേദം (D) അഥർവവേദം
ഉത്തരം: (C)
65. ചേന്നാസ് നാരായണൻ രചിച്ച തന്ത്രഗ്രന്ഥം ഏത് ?
(A) പുടയൂർ ഭാഷ (B) തന്ത്രസമുച്ചയം
(C) കുഴിക്കാട്ടുപച്ച (D) ആന്ത്രവാർത്തികം
ഉത്തരം: (B)
66. ദേവദത്തം എന്ന ശംഖ്' ആരുടേതാണ് ?
(A) കൃഷ്ണൻ (B) ഭീമൻ
(C) അർജ്ജുനൻ (D) കർണ്ണൻ
ഉത്തരം: (C)
67. സവ്യാപസവ്യപ്രദക്ഷിണം വിധിച്ചിട്ടുള്ളത് ഏത് ക്ഷേത്രത്തിൽ ?
(A) ശിവക്ഷേത്രത്തിൽ (B) ക്യഷ്ണക്ഷേത്രത്തിൽ
(C) ശ്രീരാമക്ഷേത്രത്തിൽ (D) പരശുരാമക്ഷേത്രത്തിൽ
ഉത്തരം: (A)
68. ക്ഷേത്രങ്ങളിൽ സോപാനസംഗീതത്തിന് സാധാരണയായി ഉപയോഗിക്കുന്ന്
ഗീതാഗോവിന്ദത്തിന്റെ കർത്താവ് ആര് ?
(A) ഷട്കാല ഗോവിന്ദമാരാർ
(B) ജയദേവ കവി
(C) ശ്യാമശാസ്ത്രികൾ
(D) ഉദ്ദണ്ഡശാസ്ത്രികൾ
ഉത്തരം: (B)
69. '“മാഘമാസത്തിൽ വരും ക്യഷ്ണയാം ചതുർദ്ദശി' - ഇത് ഏത് പുണ്യദിനവുമായി
ബന്ധപ്പെടുന്നു ?
(A) നവരാത്രി
(B) ശ്രീകൃഷ്ണ ജയന്തി
(C) വിഷു
(D) ശിവരാത്രി
ഉത്തരം: (D)
70. ശബരിമലയിൽ മകരവിളക്കു മുതൽ അഞ്ചു ദിവസം മാളികപ്പുറത്തു നിന്നും
എഴുന്നെള്ളിക്കുന്ന തിടമ്പിൽ ആരുടെ രൂപമാണ് ഉള്ളത് ?
(A) അയ്യപ്പൻ (B) മാളികപ്പുറം
(C) വാവരുസ്വാമി (D) കടുത്തസ്വാമി
ഉത്തരം: (A)
71. തിരുവിതാംകൂർ ദേവസ്വ വിഭാഗത്തെ ഭരണ സൗകര്യത്തിനായി എത്ര ദേവസ്വം
ഡിസ്ട്രിക്ട്ടുകളായി തരം തിരിച്ചിട്ടുണ്ട് ?
(A) 5 (B) 3 (C) 4 (D) 6
ഉത്തരം: (C)
72. ". .. പിഴച്ചാൽ കാണിക്ക് ദോഷം'' എന്ന പഴഞ്ചൊല്ല് ഏത് വാദ്യവിശേഷവുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
(A) ചെണ്ട (B) തകിൽ (C) പാണി (D) ഇടയ്ക്ക
ഉത്തരം: (C)
73. സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ യഥാർത്ഥ തത്ത്വം വിശദീകരിച്ചു കൊടുത്തത് ആര് ?
(A) ചട്ടമ്പി സ്വാമികൾ (B) ശ്രീനാരായണ ഗുരു
(C) തൈക്കാട് അയ്യാസ്വാമി (D) വേദബന്ധു
ഉത്തരം: (A)
74. പ്രപഞ്ചസാരം എന്ന തന്ത്രഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
(A) ഈശാനശിവഗുരു (B) ശങ്കര ഭഗവദ് പാദർ
(C) രാഘവാനന്ദൻ (D) നാരായണാചാര്യൻ
ഉത്തരം: (B)
75. ക്ഷേത്രഗോപുരം ദേവന്റെ ഏത് അവയവമായിട്ടാണ് കണക്കാക്കപ്പെടുന്നത്?
(A) ശിരസ്സ് (B) ഉദരം (C) ഹസ്തം (D) പാദം
ഉത്തരം: (D)
76. ഉത്സവത്തോടനുബന്ധിച്ച് ഏഴരപ്പൊന്നാനയെ എഴുന്നെള്ളിക്കുന്ന ക്ഷേത്രം ഏത്?
(A) വൈക്കം (B) തൃശ്ശൂർ (C) ഏറ്റുമാനൂർ (D) തിരുനക്കര
ഉത്തരം: (C)
77. രാമനാട്ടത്തിന്റെ രചയിതാവ് ആര്?
(A) ഉണ്ണായി വാര്യർ
(B) കൊട്ടാരക്കരത്തമ്പുരാൻ
(C) കോട്ടയം തമ്പുരാൻ
(D) വെട്ടത്തു തമ്പുരാൻ
ഉത്തരം: (B)
78. ഭഗവതി ക്ഷേത്രത്തിലെ രൂപക്കളങ്ങൾക്കു എത്ര വർണ്ണങ്ങളിലുള്ള പൊടികളാണ് ഉപയോഗിക്കുന്നത്?
(A) മൂന്ന് (B) അഞ്ച് (C) ഏഴ് (D) ഒൻപത്
ഉത്തരം: (B)
79. വേട്ടക്കൊരുമകൻ കോവിലുകളിലെ വഴിപാട് : -
(A) മൃത്യുഞ്ജയഹോമം (B) തിലഹോമം
(C) നാളികേരമുടയ്ക്കൽ (D) മുട്ടറുക്കൽ
ഉത്തരം: (C)
80. രേവതിപ്പട്ടത്താനത്തിന്റെ പേരിൽ പ്രശസ്തമായ ക്ഷേത്രം : -
(A) കോഴിക്കോട് തളി ക്ഷേത്രം
(B) തിരുനാവായ ക്ഷേത്രം
(C) ഗുരുവായൂർ ക്ഷേത്രം
(D) ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം
ഉത്തരം: (A)
81. ഏറ്റവും കൂടുതൽ ഭക്തന്മാർ പങ്കെടുക്കുന്ന ശിവരാത്രി ആഘോഷം എവിടെ?
(A) വൈക്കം (B) ഏറ്റുമാനൂർ (C) കണ്ടിയൂർ (D) ആലുവ
ഉത്തരം: (D)
82. വള്ളംകളിയുടെ പേരിൽ പ്രശസ്തമായ ക്ഷേത്രം : -
(A) ആറന്മുള (B) വാഴപ്പള്ളി (C) തൃക്കുന്നപ്പുഴ (D) ആറാട്ടുപുഴ
ഉത്തരം: (A)
83. ആറ് വർഷത്തിലൊരിക്കൽ മുറജപം നടക്കുന്ന ക്ഷേത്രം : -
(A) "ശ്രീകണ്ശ്വ രം (B) ശ്രീവരാഹം
(C) ശ്രീപത്മനാഭസ്വാമി ക്ഷേത്രം (D) നെയ്യാറ്റിൻകര
ഉത്തരം: (C)
84. കാന്തളൂർശാല പ്രവർത്തിച്ചിരുന്നതായി കരുതപ്പെടുന്ന ക്ഷേത്രം :
(A) ശാസ്തമംഗലം (B) മലയിൻകീഴ്
(C) വലിയശാല (D) ആര്യശാല
ഉത്തരം: (C)
85. കുത്തിയോട്ടം എന്ന അനുഷ്ഠാനത്തിനു പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിലെ ക്ഷേത്രം :
(A) ചെട്ടിക്കുളങ്ങര (B) നങ്ങ്യാർക്കുളങ്ങര
(C) പടനായർക്കുളങ്ങര (D) കരീലക്കുളങ്ങര
ഉത്തരം: (A)
86. കഥകളി നിത്യവും വഴിപാടായി നടക്കുന്ന ക്ഷേത്രം :
(A) ശ്രീ വല്ലഭ ക്ഷേത്രം, തിരുവല്ല (B) തിരുവല്ലം
(C) ഗുരുവായൂർ (D) കടുത്തുരുത്തി
ഉത്തരം: (A)
87. തിരുവാർപ്പ് ഉഷ എന്നറിയപ്പെടുന്നത് എന്താണ്?
(A) തിരുവാർപ്പിലെ കൊടിയേറ്റിനെ (B) തിരുവാർപ്പിലെ പുഷ്പാർച്ചനയെ
(C) തിരുവാർപ്പിലെ പായസ നിവേദ്യത്തെ (D) തിരുവാർപ്പിലെ പാണികൊട്ടിനെ
ഉത്തരം: (C)
88. മികച്ച ചന്ദനമുട്ടികൾ എവിടെനിന്നു ലഭിക്കും?
(A) മറയൂർ. (B) വയനാട്
(C) ഇടുക്കി (D) നിലമ്പൂർ
ഉത്തരം: (A)
89. കുങ്കുമം പ്രസാദമായി നല്കുന്നത് ഏത് ക്ഷേത്രങ്ങളിൽ?
(A) ദുർഗ്ഗാ ക്ഷേത്രങ്ങളിൽ (B) ശിവ ക്ഷേത്രങ്ങളിൽ
(C) ഗണപതി ക്ഷേത്രങ്ങളിൽ (D) മഹാവിഷ്ണു ക്ഷേത്രങ്ങളിൽ
ഉത്തരം: (A)
90. കേരള സംസ്ഥാനത്തിലെ ദേവസ്വം മന്ത്രി ആരാണ്?
(A) കെ രാധാകൃഷ്‌ണൻ (C) ശ്രീ. വി.എസ്. ശിവകുമാർ
(B) ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ (D) ശ്രീ. ജി. സുധാകരൻ
ഉത്തരം: (A)
91. ഇടയ്ക്ക് എന്ന വാദ്യം ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നത് എപ്പോൾ?
(A) ശ്രീഭൂതബലിയ്ക്ക് (B) ഉത്സവബലിയ്ക്ക്
(C) സോപാനാലാപന വേളയിൽ (D) നട അടയ്ക്കുമ്പോൾ
ഉത്തരം: (C)
92. അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രധാന വഴിപാട്
(A) ചതുശ്ശതം (C) പഞ്ചാമൃതം
(B) തിരുമധുരം (D) പാൽപ്പായസം
ഉത്തരം: (D)
93. പടത്തിപ്പഴം ഇഷ്ടനിവേദ്യമായ ദേവൻ :
(A) ശ്രീവല്ലഭൻ (C) വൈക്കത്തപ്പൻ
(B) തിരുനക്കര മഹാദേവൻ (D) ഏറ്റുമാനൂരപ്പൻ
ഉത്തരം: (A)
94. ഞെരളത്തു രാമപ്പൊതുവാൾ ആരായിരുന്നു?
(A) സോപാനഗായകൻ (C) പുല്ലാങ്കുഴൽ വിദഗ്ദ്ധൻ
(B) കഥകളി നടൻ (D) നാദസ്വരവിദ്വാൻ
ഉത്തരം: (A)
95. അരുവിപ്പുറം പ്രതിഷ്ഠ ആര് നടത്തി?
(A) ചട്ടമ്പി സ്വാമികൾ C) വൈകുണ്ഠ സ്വാമികൾ
(B) ശ്രീനാരായണ ഗുരു (D) ആറാട്ടുപുഴ വേലായുധപണിക്കർ
ഉത്തരം: (B)
96. നമ്പി ആണ്ടാർ നമ്പി ചിട്ടപ്പെടുത്തിയ പതിനൊന്ന് തിരുമുറകളിൽ ഏറ്റവും ആദ്യത്തെ ഏഴെണ്ണം പൊതുവെ --------- എന്നറിയപ്പെടുന്നു.
(A) തിരുവാചകം (B) തേവാരം (C) ദാസമാർഗം (D) സന്മാർഗം
ഉത്തരം: (B)
97. ജനമേജയന്റെ സർപ്പയജ്ഞവേളയിൽ ഇന്ദ്രൻ അഭയം നൽകി രക്ഷിച്ച നാഗമുഖ്യൻ ആര് ?
(A) വാസുകി (B) കാർക്കോടകൻ
(C) തക്ഷകൻ സി (D) അനന്തൻ
ഉത്തരം: (C)
98. സോമപാനത്തിനുള്ള അവകാശം അശ്വിനീ ദേവകൾക്കുകൂടി ലഭ്യമാക്കിയ മഹർഷി ആരാണ് ?
(A) ചരകൻ (B) സുശ്രുതൻ
(C) വാഗ്ഭടൻ (D) ച്യവനൻ
ഉത്തരം: (D)
99. ഐതരേയോപനിഷത്ത് ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(A) ഋഗ്വേദം (B) യജുർവേദം
(C) സാമവേദം (D) അഥർവവേദം
ഉത്തരം: (A)
100. സംരക്ഷണത്തിന് 2015-ൽ യുനെസ്കോയുടെ ഏഷ്യ-പെസിഫിക് പൈതൃക അവാർഡ് ലഭിച്ച ക്ഷേത്രം ഏത് ?
(A) ഗുരുവായൂർ ക്ഷേതം (B) ശബരിമല ക്ഷേതം
(C) വടക്കുംനാഥ ക്ഷേതം (D) അനന്തപത്മനാഭസ്വാമി ക്ഷേതം
ഉത്തരം: (C)
101. മുട്ടറുക്കൽ പ്രധാന വഴിപാടായിട്ടുള്ള ക്ഷേതം ഏത് ?
(A) കാടാമ്പുഴ ക്ഷേത്രം (B) മണ്ണാറശ്ശാല ക്ഷേത്രം
(C) രാജരാജേശ്വരി ക്ഷേത്രം (D) തിരുമാന്ധാംകുന്ന് ദേവീ ക്ഷേത്രം
ഉത്തരം: (A)
102. ഞെരളത്ത് രാമപ്പൊതുവാൾ ഏതു സംഗീതവുമായാണ് ബന്ധപ്പെട്ടിരുന്നത് ? (A) കഥകളി സംഗീതം (B) ചെണ്ട
(C) സോപാന സംഗീതം (D) കർണാടക സംഗീതം
ഉത്തരം: (C)
103. 1852-ൽ മംഗലത്ത് ക്ഷേത്രം നിർമ്മിക്കുന്നതിനും ശിവപ്രതിഷ്ഠനടത്തുന്നതിനും - മുൻകൈയെടുത്ത അവർണൻ ആരായിരുന്നു ?
(A) അയ്യാ വൈകുണ്ഠൻ (B) ആറാട്ടുപുഴ വേലായുധ പണിക്കർ
(C) ശ്രീനാരായണ ഗുരു (D) അയ്യത്താൻ ഗോപാലൻ
ഉത്തരം: (B)
104. തിരുവിതാംകൂർ മാഹാരാജാവായിരുന്ന ബാലരാമവർമ്മ അവർണർക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ക്ഷേത്ര പ്രവേശനവിളംബരം പുറപ്പെടുവിച്ച വർഷം ഏത് ?
(A) 1929 (B) 1931 ൽ (C) 1936 (D) 1938
ഉത്തരം: (C)
105. "ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ് ....' - ഏതു കൃതിയിലേതാണ് ഈ വരികൾ ?
(A) കൃഷ്ണ ഗാഥ (B) ജ്ഞാനപ്പാന
(C) ശ്രീകൃഷ്ണകർണാമൃതം (D) ശ്രീകൃഷ്ണ ചരിതം മണിപ്രവാളം
ഉത്തരം: (B)
106. പ്രസിദ്ധ സോപാനസംഗീത കലാകാരനായ ഞെരളത്ത് രാമപ്പൊതുവാളിന്റെ ആത്മകഥയേത് ?
(A) അഷ്ടപതി (B) മഞ്ജുതരം
(C) സോപാനം (D) എന്റെ വഴിയമ്പലങ്ങൾ
ഉത്തരം: (C)
107. കൂടിയാട്ടത്തിലെ അനൗചിത്യങ്ങളെ ചൂണ്ടിക്കാണിച്ച ഗ്രന്ഥം : -
(A) ക്രമദീപിക (B) നടാങ്കുശം
(C) ആട്ടപ്രകാരം (D) നാട്യകല്പദ്രുമം
ഉത്തരം: (B)
108. ദേവദാസികളെപ്പറ്റി പരാമർശം കാണുന്ന ഏറ്റവും പഴയ രേഖ :
(A) ചോക്കൂർ ശാസനം (B) മാമ്പള്ളി ശാസനം
(C) തരിസാപ്പള്ളി ശാസനം (D) വാഴപ്പള്ളി ശാസനം
ഉത്തരം: (A)
109. "ക്ഷേത്രവിജ്ഞാനകോശം' രചിച്ചത് ആര് ?
(A) വി. കലാധരൻ (B) കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി
(C) നാലാങ്കൽ കൃഷ്ണപിള്ള (D) പി.ജി. രാജേന്ദ്രൻ
ഉത്തരം: (D)
110. ഭരതപ്രതിഷ്ഠയുള്ള കേരളത്തിലെ പ്രസിദ്ധ ക്ഷേത്രം :
(A) തിരുനാവായ (B) കൂടൽമാണിക്യം
(C) ആറന്മുള (D) മൂഴിക്കുളം
ഉത്തരം: (B)
111. "മ്യൂറൽ പഗോഡ'' എന്നു വിശേഷിപ്പിക്കുന്ന കൊട്ടാരം :
(A) പത്മനാഭപുരം കൊട്ടാരം (B) ശക്തൻ തമ്പുരാൻ കൊട്ടാരം
(C) കൃഷ്ണപുരം കൊട്ടാരം (D) അറയ്ക്കൽ കൊട്ടാരം
ഉത്തരം: (A)
112. ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകൻ :
(A) സഹോദരൻ അയ്യപ്പൻ (B) ബ്രഹ്മാനന്ദ ശിവയോഗി
(C) വാഗ്ഭടാനന്ദൻ (D) അയ്യാ വൈകുണ്ഠ സ്വാമികൾ
ഉത്തരം: (C)
113. "കേരളത്തിലെ കാളിസേവ' ആരുടെ കൃതി ?
(A) കെ.പി. പത്മനാഭമേനോൻ (B) ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ
(C) പി. ഭാസ്കരനുണ്ണി (D) ചേലനാട്ട് അച്യുതമേനോൻ
ഉത്തരം: (D)
114. ജ്ഞാനപ്പാന എഴുതിയത് ആര്?
(A) വ്യാസൻ (C) പൂന്താനം
(B) ജയദേവൻ (D) നാരായണഭട്ടതിരി
ഉത്തരം: (C)
115. പഞ്ചവാദ്യങ്ങളിൽ ഉൾപ്പെടാത്ത വാദ്യം ഏത്?
(A) ഇടയ്ക്ക (B) തിമില (D) കൊമ്പ് (C) ചെണ്ട
ഉത്തരം: (C)
116. ദക്ഷിണകേരളത്തിലെ പ്രസിദ്ധമായ പരശുരാമക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു?
(A) തിരുവല്ല (B) തിരുവല്ലം (C) ശ്രീവല്ലഭം (D) തിരുനക്കര
ഉത്തരം: (B)
117. ശ്രീകൃഷ്ണന്റെ ശംഖിന്റെ പേരെന്ത്?
(A) പാഞ്ചജന്യം (C) സുഘോഷം
(B) ദേവദത്തം (D) മണിപൂരകം
ഉത്തരം: (A)
118. ഒറ്റക്കൽ മണ്ഡപം സ്ഥിതിചെയ്യുന്നത് ഏത് ക്ഷേത്രത്തിലാണ്?
(A) ഗുരുവായൂരിൽ (B) തിരുമാന്ധാംകുന്നിൽ
(C) വൈക്കത്ത് (D) ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ
ഉത്തരം: (D)
119. തൃപ്പൂത്ത് ആറാട്ട് വിശേഷം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
(A) ആറ്റുകാലിൽ (B) ചക്കുളത്തുകാവിൽ
(C) തിരുമാന്ധാംകുന്നിൽ (D) ചെങ്ങന്നൂർ ദേവീക്ഷേത്രത്തിൽ
ഉത്തരം: (D)
120. കൂടൽമാണിക്യക്ഷേത്രത്തിലെ ദേവൻ ആര്?
(A) രാമൻ (C) ഭരതൻ
(B) ശത്രുഘ്നൻ (D) ലക്ഷ്മണൻ
ഉത്തരം: (C)
121. ഭഗവത്ഗീതയിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട്?
(A) പതിനേഴ് (C) പതിമൂന്ന്
(B) ഇരുപത്തി ഒന്ന് (D) പതിനെട്ട്
ഉത്തരം: (D)
122. ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാനകളെ നടയ്ക്കു വെച്ചത് ആര്?
(A) മാർത്താണ്ഡവർമ്മ (B) കായംകുളം രാജാവ്
(C) ചിത്തിരതിരുനാൾ (D) സ്വാതിതിരുനാൾ
ഉത്തരം: (A)
Part - 02 പരിശീലന ചോദ്യോത്തരങ്ങൾ
1. വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില്‍ അവയ്ക്ക് പറയുന്ന പേരെന്ത്?
- അചലം, ചലം, ചലാചലം
2. ക്ഷേത്രത്തില്‍ സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേരെന്ത്?
- അചല ബിംബങ്ങള്‍
3. എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്‍ക്ക് ഏത് വിഭാഗത്തില്‍പ്പെടുന്നു?
- ചലം എന്ന വിഭാഗത്തില്‍
3. പ്രതിഷ്ഠാവിഗ്രഹം തന്നെ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള്‍ പറയപ്പെടുന്ന പേരെന്ത്?
- ചലാചലം
4. ബിംബ രചനയ്ക്കുള്ള ശില എത്ര വര്‍ണ്ണമുള്ളതായിരിക്കണം?
- ഏകവര്‍ണ്ണം
5. ബിംബനിര്‍മ്മാണത്തിന് സ്വീകാര്യമായ മരങ്ങള്‍ ഏതെല്ലാം?
- പ്ലാവ്, ചന്ദനം, ദേവദാരു, ശമീ
6. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത്?
- ഓംകാരം
7. ഓംകാരത്തിന്‍റെ മറ്റൊരു പേരെന്ത്?
- പ്രണവം
8. ഓംകാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
- മൂന്ന്
9. വിഷ്ണു എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
- ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്‍
10. ത്രിമൂ൪ത്തികള്‍ ആരെല്ലാം?
- ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍
11. ത്രിലോകങ്ങള്‍ ഏതെല്ലാം?
- സ്വ൪ഗ്ഗം, ഭൂമി, പാതാളം
12. ത്രിഗുണങ്ങള്‍ ഏതെല്ലാം?
- സത്വഗുണം, രജോഗുണം, തമോഗുണം
13. ത്രിക൪മ്മങ്ങള്‍ ഏതെല്ലാം?
- സൃഷ്ടി, സ്ഥിതി, സംഹാരം
14. ത്രിനയനന്‍ ആര്?
- ശിവന്‍
15. ശിവന്‍റെ മൂന്ന് പര്യായപദങ്ങള്‍ പറയുക?
- ശംഭു, ശങ്കരന്‍, മഹാദേവന്‍
16. ത്രിനയനങ്ങള്‍ ഏതെല്ലാമാണ്?
- സൂര്യന്‍, ചന്ദ്രന്‍, അഗ്നി എന്നീ തേജ്ജസ്സുകളാണ് നയനങ്ങള്‍
17. വേദങ്ങള്‍ എത്ര?
- വേദങ്ങള്‍ - നാല്
18. വേദങ്ങള്‍ ഏതെല്ലാം?
- ഋക്, യജുസ്, സാമം, അഥ൪വ്വം
19. വേദങ്ങളുടെ പൊതുവായ പേരെന്ത്?
- ചതു൪വേദങ്ങള്‍
20. ആരാണ് വേദങ്ങള്‍ക്ക് ഈ പേര് നല്‍കിയത്?
- വേദവ്യാസന്‍
21. കൃഷ്ണദ്വൈപായനന്‍ ആര്?
- വേദവ്യാസന്‍
22. ചതുരാനനന്‍ ആര്?
- ബ്രഹ്മാവ്
23. ബ്രഹ്മാവിന് ചതുരാനനന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
- നാല് മുഖമുള്ളതിനാല്‍
24. ചതു൪ഭുജന്‍ എന്നത് ആരുടെ പേരാണ്?
- മഹാവിഷ്ണു
25. മഹാവിഷ്ണുവിന്‍റെ നാല് പര്യായപദങ്ങള്‍ പറയുക?
- പത്മനാഭന്‍, കേശവന്‍, മാധവന്‍, വാസുദേവന്‍
26. ബ്രഹ്മാവിന്‍റെ വാഹനമെന്ത്?
- അരയന്നം (ഹംസം)
27. ഹാലാഹലം എന്ത്?
- ലോകനാശകശക്തിയുള്ള വിഷം (കാളകൂടവിഷം)
28. ഹാലാഹലം എന്ന വിഷം എവിടെ നിന്ന് ഉണ്ടായി?
- പാലാഴി മഥനസമയത്ത് വാസുകിയില്‍ നിന്ന് ഉണ്ടായി.
29. എന്താണ് പഞ്ചാക്ഷരം?
- നമഃ ശിവായ ആണ് പഞ്ചാക്ഷരം (ഓം നമഃ ശിവായ എന്നായാല്‍ "ഷഡാക്ഷരി" എന്ന് പറയുന്നു)
30. പഞ്ചാക്ഷരത്തിന്‍റെ സൂക്ഷ്മരൂപം എന്ത്?
- ഓം
31. ഓംകാരത്തിന്‍റെ സ്ഥൂലരൂപമെന്താണ്?
- നമഃ ശിവായ
33. പഞ്ചമുഖന്‍ ആരാണ്?
- ശിവന്‍
34. ശിവപാര്‍വ്വതി സംവാദരൂപേണ ദത്താത്രേയ മുനി രചിച്ചിട്ടുള്ള ശാസ്ത്രശാഖ ഏത്?
- തന്ത്രശാസ്ത്രം
35. ശിവന്‍ പാര്‍വ്വതിക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏത് പേരില്‍ അറിയപ്പെടുന്നു?
- ആഗമ ശാസ്ത്രം
36. സുപ്രസിദ്ധ ക്ഷേത്ര ശില്പഗ്രന്ഥം?
- വിശ്വകര്‍മ്മ്യം
37. ഈ ശരീരം തന്നെയാണ് ക്ഷേത്രം എന്ന് പറയുന്ന ഗ്രന്ഥമേത്?
- ഭഗവത്ഗീത
38. താന്ത്രിക വിധിപ്രകാരം ഭൂമിയില്‍ ഏറ്റവുമധികം സാന്നിദ്ധ്യമുള്ള ദേവതമാര്‍ ഏത്?
- ഗണപതി, ഭദ്രകാളി
39. ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ ഏത് സ്ഥാനവുമായി ബന്ധപ്പെട്ടുകിടക്കുന്നു?
- പാദം
40. ക്ഷേത്രത്തിലെ യാഗശാല മനുഷ്യശരീരത്തിലെ എന്തിനോട് തുല്യമാണ്?
- നാഡികള്‍
41. ക്ഷേത്രത്തിലെ ദീപങ്ങള്‍ മനുഷ്യശരീരത്തിലെ എന്തിനോട് സാമ്യമാകുന്നു?
- പഞ്ചെന്ദ്രിയങ്ങളോട്
42. ശ്രീകോവിലുകളുടെ മൂന്നു ആകൃതികള്‍ ഏവ?
- ചതുരം, വൃത്തം, അര്‍ദ്ധവൃത്തം
43. ക്ഷേത്രത്തിൽ ചുരുങ്ങിയത് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
- 3 പ്രാവശ്യം (മൂന്ന്)
44. ആദികാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇതിഹാസം ഏത്?
- വാല്മീകി രാമായണം
45. ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര്?
- വാല്മീകി മഹർഷി
46. സാധാരണയായി കർക്കിടകമാസത്തിൽ കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത്?
- ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്
47. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതാര്?
- തുഞ്ചത്ത് എഴുത്തച്ഛൻ
48. ആദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ആദ്യത്തെ കാണ്ഡത്തിന്റെ പേരെന്ത്?
- ബാലകാണ്ഡം
49. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദങ്ങളോടു കൂടിയാണ്?
- ശ്രീരാമ! രാമ! രാമ!
50. ആദ്ധ്യാത്മരാമായണം ആർ തമ്മിലുള്ള സംവാദമായിട്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്?
- ഉമാ മഹേശ്വരന്മാർ
51. ആദ്ധ്യാത്മരാമായണം മൂലം ഏതു ഭാഷയിലാണ്?
- സംസ്കൃതം
52. വാല്മീകി രാമായണം മൂലം ഏതു ഭാഷയിലാണ്?
- സംസ്കൃതം
53. വാല്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു?
- ശ്രീനാരദമഹർഷി
54. വാല്മീകി ഏതു നദിയിൽ സ്നാനത്തിനു പോയപ്പോളായിരുന്നു കാട്ടാളൻ ക്രൗഞ്ചപക്ഷിയെ വധിച്ചത് കാണാനിടയായത്?
- തമസാനദി
55. വാല്മീകി ആദ്യമായി രചിച്ച ശ്ലോകം തുടങ്ങുന്നത് എങ്ങനെയാണ്?
- "മാ നിഷാദ"
56. വാല്മീകി രാമായണത്തിൽ എത്ര കാണ്ഡങ്ങളുണ്ട്?
- ഏഴ് എണ്ണം
57. വാല്മീകി രാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?
- 24,000 എണ്ണം
58. ദശരഥപുത്രന്മാരിൽ മഹാവിഷ്ണുവിന്റെ അധികാംശംകൊണ്ട് ജനിച്ചത് ആരായിരുന്നു?
- ശ്രീരാമൻ
59. ശ്രീരാമന്റെ മാതാവ് ആരായിരുന്നു?
- കൗസല്യ
60. മഹാവിഷ്ണുവിന്റെ കയ്യിലുള്ള ശംഖിന്റെ പേരെന്ത്?
- പാഞ്ചജന്യം
61. മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
ഭരതൻ
62. ആദിശേഷന്റെ അംശം ദശരഥപുത്രന്മാരിൽ ആരായിട്ടായിരുന്നു ജനിച്ചത്?
- ലക്ഷ്മണൻ
63. ശത്രുഘ്നനായി അവതരിച്ചത് മഹാവിഷ്ണുവിന്റെ ഏത് ആയുധത്തിന്റെ അംശമായിരുന്നു?
- ചക്രം (സുദർശനം)
64. കൈകേയിയുടെ പുത്രൻ ആരായിരുന്നു?
- ഭരതൻ
65. ദശരഥപുത്രന്മാരിൽ ഏറ്റവും ഇളയവൻ ആരായിരുന്നു?
- ശത്രുഘ്നൻ
66. ദശരഥപത്നിമാരിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചത് ആരായിരുന്നു?
- സുമിത്ര
67. സുമിത്രയുടെ പുത്രന്മാർ ആരെല്ലാമായിരുന്നു?
- ലക്ഷ്മണശത്രുഘ്നന്മാർ
68. വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രൻ രാമാലക്ഷ്മണന്മാർക്ക് ഉപദേശിച്ച മന്ത്രങ്ങൾ ഏവ?
- ബല, അതിബല
69. ശ്രീരാമനാൽ ആദ്യമായി വധിയ്ക്കപ്പെട്ട രാക്ഷസി ആരായിരുന്നു?
- താടക
70. ശ്രീരാമനാൽ ശാപമോക്ഷം നൽകപ്പെട്ട മുനിപത്നി ആരായിരുന്നു?
- അഹല്യ
71. അഹല്യയുടെ ഭർത്താവായ മഹർഷി ആരായിരുന്നു?
- ഗൗതമൻ
72. ജനകമഹാരാജാവിന്റെ പുത്രിയുടെ പേരെന്തായിരുന്നു?
- സീത
73. ജനകമഹാരാജാവിന് പുത്രിയെ ലഭിച്ചത് എവിടെ വെച്ചായിരുന്നു?
- ഉഴവുചാൽ
74. ലക്ഷ്മണൻ വിവാഹം ചെയ്ത കന്യകയുടെ പേരെന്തായിരുന്നു?
- ഊർമ്മിള
75. ഭരതന്റെ പത്നിയുടെ പേരെന്ത്?
- മാണ്ഡവി
76. ശത്രുഘ്നന്റെ പത്നിയുടെ പേരെന്ത്?
- ശ്രുതകീർത്തി
77. സീതയായി ജനിച്ചത് ഏത് ദേവിയായിരുന്നു?
- മഹാലക്ഷ്മി
78. സീതാ സ്വയംവരം കഴിഞ്ഞ് അയോദ്ധ്യയിലേക്കു മടങ്ങുമ്പോൾ ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു?
- പരശുരാമൻ
79. പരശുരാമനിലുണ്ടായിരുന്ന ഏത് ദേവാംശമാണ് ശ്രീരാമനിലേയ്ക്ക് പകർത്തപ്പെട്ടത്?
- വൈഷ്ണവാംശം
80. പരശുരാമൻ ശ്രീരാമന് നൽകിയ ചാപം ഏതായിരുന്നു?
- വൈഷ്ണവചാപം
81. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
- സൂര്യന്
82. ഏതു പക്ഷിയെ ആണ് ഭഗവാന്‍ കൃഷ്ണന്‍ യാത്രക്കായി ഉപയോഗിച്ചിരുന്നത് ?
- ഗരുഡന്‍
83. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?
- ശ്രീകൃഷ്ണനും അര്‍ജുനനും
84. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ?
- ആചാര്യ ശിഷ്യഭാവം
85. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
- ശൈലി
86. തടിയില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് പറയുന്ന പേര്?
- ദാരുമയി
87. ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് വൈഷ്ണവ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
- കിഴക്കും, പടിഞ്ഞാറും
88. ഗ്രാമാദികളില്‍ ശിവ ക്ഷേത്രമാണെങ്കില്‍ ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
- ഈശാനകോണില്‍
89. ദുര്‍ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്?
- വായുകോണില്‍
90. ഗ്രമാദികളില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്‍മ്മിക്കേണ്ടത്.
- വടക്ക്
91. ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില്‍ ഏത് ദിക്കിലാണ് ക്ഷേത്രം നിര്‍മ്മിക്കേണ്ടത്?
- നിര്യതികോണില്‍
92. ക്ഷേത്രം എന്ന പദത്തിന്റെ അര്‍ത്ഥം എന്ത്?
- ദുഃഖത്തില്‍ നിന്ന് രക്ഷിക്കുന്നത്.
93. മഹാഭാരതം യുദ്ധത്തില്‍ ആരംഭം കുറിക്കാന്‍ കൃഷ്ണന്‍ ഏതു ശംഘ് ആണ് ഉപയോഗിച്ചത് ?
- പാഞ്ചജന്യം
94. ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്?
- നിരണത്ത് മാധവപ്പണിക്ക൪
95. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
- അംബ, അംബിക, അംബാലിക
96. ശിവഭഗവാന്റെ ചുവന്ന ജഡയുടെ പേരെന്ത്?
- കപര്‍ദ്ദം
97. പഞ്ചലോഹങ്ങള്‍ ഏവ?
- ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം, സ്വ൪ണ്ണം
98. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
- ഗോവിന്ദഭാഗവദ്പാദര്‍.
99. വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്?
- ഭീമന്‍
100. ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ആരെയാണ് പൂജിക്കുന്നത്?
- ഗണപതി
101. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?.
- ഓംകാരം
102. കര്‍ണ്ണനെ പ്രസവിച്ചശേഷം കുന്തി ഏത് നദിയിലാണ് ഒഴുക്കിയത്?
- അശ്വ
103. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
- 2895
104. ശങ്കരാചാര്യ൪ കേരളത്തില്‍ എവിടെ ജനിച്ചു?
- കാലടിയില്‍
105. ബലരാമന്‍റെ ആയുധം എന്ത്?
- കലപ്പ
106. പീതാംബരം എന്ന് പറഞ്ഞാല്‍ എന്ത്?
- മഞ്ഞപ്പട്ട്
107. അഷ്ടാംഗയോഗങ്ങൾ ഏതെല്ലാം?
- യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധ്യാനം, ധാരണ, സമാധി.
108. അഷ്ടപ്രകൃതികൾ ഏതെല്ലാമാണ്?
- ഭൂമി, ജലം, അഗ്നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം.
109. അഷ്ടമംഗല്യം ഏതെല്ലാം?
- കുരവ, കണ്ണാടി, വസ്ത്രം, ചെപ്പ്, വിളക്ക്, സ്വർണ്ണാഭരണങ്ങൾ, നിറനാഴി, പൂർണ്ണകുംഭം, എന്നിവ വെച്ചുള്ള പ്രശ്നമാണ് അഷ്ടമംഗല്യപ്രശ്നം.
110. നവഗ്രഹങ്ങൾ ഏതെല്ലാം?
- സൂര്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ), ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു.
111. ദശോപനിഷത്തുക്കൾ ഏതെല്ലാം?
- ഈശാവാസ്യം, കോനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്നോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം.
112. സപ്ത൪ഷികള്‍ ആരെല്ലാമാണ്?
- മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ എന്നിവരാണ് സപ്ത൪ഷികള്‍.
113. പഞ്ചബാണന്‍ ആര്?
- കാമദേവന്‍
114. ശ്രീകൃഷ്ണന്‍റെ ഗുരു ആര്?
- സാന്ദീപനി മഹ൪ഷിയാണ് ഗുരു
115. ശ്രീകൃഷ്ണന്‍ ഒടുവില്‍ വസിച്ചിരുന്നത് എവിടെയാണ്?
- ദ്വാരകയില്‍
116. നാരായണീയത്തിന്‍റെ ക൪ത്താവാര്?
- മേല്‍പ്പത്തൂ൪ നാരായണഭട്ടതിരി
117. നാരായണീയത്തിന്‍റെ പ്രതിപാദ്യം എന്താണ്?
- മഹാഭാഗവതകഥയുടെ സംഗ്രഹമാണ് നാരായണീയം, പ്രത്യേകിച്ചും ശ്രീകൃഷ്ണകഥ.
118. പാ൪ത്ഥസാരഥി ആര്?
- ശ്രീകൃഷ്ണന്‍
119. ശ്രീകൃഷ്ണന് പാ൪ത്ഥസാരഥി എന്ന പേര് എങ്ങിനെ ലഭിച്ചു?
- പാ൪ത്ഥന്‍റെ - അ൪ജ്ജുനന്‍റെ സാരഥി (തേരാളി) ആവുകയാല്‍
120. രണ്ടമ്മയും രണ്ടച്ഛനും ഉണ്ടായിരുന്ന ഭഗവാന്‍ ആര്? അവ൪ ആരെല്ലാം?
- ശ്രീകൃഷ്ണന്‍ - ദേവകിയും വസുദേവരും, നന്ദഗോപനും യശോദയും.
121. ഉരുണ്ടുരുണ്ട് ഉണ്ണികൃഷ്ണനെ കൊല്ലാന്‍ വന്നവന്‍ ആരാണ്?
- ശകടാസുരന്‍
122. കൃഷ്ണന് ഗൗരി എന്ന പേരുണ്ടാവാന്‍ കാരണമെന്ത്?
- ശൂരസേനന്‍റെ കുലത്തില്‍ ജനിക്കയാല്‍
123. ആരാണ് ബലഭദ്രന്‍?
- ശ്രീകൃഷ്ണന്‍റെ ജ്യേഷ്ഠന്‍ ബലരാമന്‍
124. യുഗങ്ങള്‍ ഏതെല്ലാം?
- കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം
125. വിഷ്ണു എവിടെ വസിക്കുന്നു?
- വൈകുണ്ഠത്തില്‍
126. വിഷ്ണുവിന്‍റെ വാഹനം എന്ത്?
- ഗരുഡന്‍
127. വിഷ്ണുവിന്‍റെ ശയ്യ എന്ത്?
- അനന്തന്‍
128. ദാരുകന്‍ ആരാണ്?
- ശ്രീകൃഷ്ണന്‍റെ തേരാളി
129. മഹാവിഷ്ണു അണിയുന്ന രത്നം ഏത്?
- കൗസ്തുഭം
130. മഹാവിഷ്ണുവിന്‍റെ വില്ലിന്‍റെ പേരെന്ത്?
- ശാ൪ങ്ഗം
131. മഹാവിഷ്ണുവിന്‍റെ ചക്രായുധത്തിന്‍റെ പേരെന്ത്?
- സുദ൪ശനം
132. ദാമോദരന്‍ എന്ന പേര് ആരുടേതാണ്?
- ശ്രീകൃഷ്ണന്‍റെ
133. പത്മനാഭന്‍ ആര്?
- മഹാവിഷ്ണു
134. മഹാവിഷ്ണുവിന് പത്മനാഭന്‍ എന്ന പേര് എങ്ങിനെ ലഭിച്ചു?
- മഹാവിഷ്ണുവിന്‍റെ നാഭിയില്‍ താമരയുള്ളതിനാല്‍
135. ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ആരെയാണ് പൂജിക്കുന്നത്?
- ഗണപതി
136. ഒരു കുട്ടിയെ എഴുത്തിനിരുത്തുമ്പോള്‍ ചൊല്ലിക്കുന്ന വന്ദനമന്ത്രം ഏതാണ്?
- " ഹരിഃ ശ്രീ ഗണപതയേ നമഃ "
137. കേരളീയനായ അദ്വൈതാചാര്യന്‍ ആര്?
- ശങ്കരാചാര്യ൪
138. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു?
- ഗോവിന്ദഭഗവദ്പാദ൪
139. ശങ്കരാചാര്യ൪ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍ ഏതെല്ലാം?
- പുരിയിലെ ഗോവ൪ധന മഠം, മൈസൂറിലെ ശൃംഗേരി മഠം, ദ്വാരകയിലെ ശാരദാമഠം, ബദരിയിലെ ജ്യോതി൪മഠം
140. ഭഗവത് ഗീതയുടെ ക൪ത്താവാര്?
- വേദവ്യാസന്‍
141. ഗീത എന്ന വാക്കിന്‍റെ അ൪ത്ഥം എന്ത്?
- ഗായതേ ഇതി ഗീത (പാടിപ്പുകഴ്ത്തപ്പെടുന്നത്)
142. ഭഗവത് ഗീതയ്ക്ക് ഭാഷ്യം (വ്യാഖ്യാനം - സംസ്കൃതം) എഴുതിയ മലയാളി ആര്?
- ശ്രീ ശങ്കരാചാര്യ൪
143. ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്?
- നിരണത്ത് മാധവപ്പണിക്ക൪
144. "ആരാധനാ സ്വാതന്ത്ര്യദിനം" ആഘോഷിക്കുന്ന ക്ഷേത്രം ഏത്?
- അങ്ങാടിപ്പുറം തളി ക്ഷേത്രം (മലപ്പുറം)
145. പട്ടും, പാവാടയും ഉടുപ്പിക്കാത്ത ശ്രീകൃഷ്ണവിഗ്രഹമുള്ള ക്ഷേത്രം?
- കടലായി ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ - പുതിയതെരു)
146. വലിയ ഉറുമ്പ് പുറ്റ് (വാല്മീകം) ഏതു ക്ഷേത്രത്തിലാണുള്ളത്?
- ആദിസുബ്രഹ്മണ്യ ക്ഷേത്രം (കർണ്ണാടക)
147. ഏത് ക്ഷേത്രത്തിലെ ബലിക്കല്ലിനാണ് തുള (ദ്വാരം) യുള്ളത്?
- തൃക്കണാമുക്ക് ശിവക്ഷേത്രം (തൃശ്ശൂർ - വൈലത്തൂർ)
148. ഏത് ക്ഷേത്രത്തിലാണ് ബലിക്കല്ല് നടയ്ക്ക് നേരെയല്ലാത്തത്?
- തിരുനെല്ലി ക്ഷേത്രം (വയനാട്)
149. കഴകക്കാരില്ലാത്ത ക്ഷേത്രം ഏത്?
- രയിരനെല്ലൂർ മലയിൽ ഭഗവതിക്ഷേത്രം (പാലക്കാട് - നടുവട്ടം)
150. ശംഖ് ഉരുട്ടി പ്രശ്നചിന്ത നടത്തുന്ന രാശിപ്പക്കം എന്ന ചടങ്ങ് ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
- പൊതുവൂർ ഭദ്രകാളി ക്ഷേത്രം (ആലപ്പുഴ)
151. പഴയകാലത്ത് കുരങ്ങന്മാർക്ക് പഴം കൊടുക്കൽ ആചാരമുണ്ടായിരുന്ന ക്ഷേത്രം?
- ചാമക്കാവ് (പത്തനംതിട്ട - പന്തളം)
152. പയ്യന്നൂർ പവിത്രമോതിരം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (കണ്ണൂർ)
153. ആറന്മുള കണ്ണാടി ഉത്ഭവം ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.?
- ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (പത്തനംതിട്ട)
154. പഴയകാലത്ത് യാഗത്തിന് സോമവും, ചമതയും നൽകിയിരുന്ന ക്ഷേത്രം?
- കൊല്ലംങ്കോട് കാച്ചാംകുറിശ്ശി ക്ഷേത്രം (പാലക്കാട്)
155. ഏത് ക്ഷേത്രത്തിലാണ് പൂജാവേളയിൽ ക്ഷേത്ര മേൽശാന്തിമാർ ഭസ്മം ധരിക്കുവാൻ പാടില്ലാത്തത്?
- തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
156. ചിലന്തിയമ്പലം എന്ന പേരിൽ പ്രസിദ്ധിനേടിയ ക്ഷേത്രം?
- പള്ളിയറ ക്ഷേത്രം (പത്തനംതിട്ട)
157. തന്ത്രവിദ്യാപീഠം പ്രവർത്തിക്കുന്ന ക്ഷേത്രം ഏത്?
- ചെറിയത്ത് നരസിംഹക്ഷേത്രം (എറണാകുളം - ആലുവ)
158. ഗ്രഹണം ബാധിക്കാത്ത (ഗ്രഹണസമയത്തും പൂജ നടത്തുന്ന) ക്ഷേത്രം ഏത്?
- തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
159. ഏത് ക്ഷേത്ര സ്ഥാപനത്തോടെയാണ് കണ്ടിയൂരബ്ദം എന്നൊരു വർഷം തന്നെയുണ്ടായത്?
- കണ്ടിയൂർ മഹാദേവ ക്ഷേത്രം (ആലപ്പുഴ)
160. ശിവന്റെ ശ്രീകോവിലിൽ വിഷ്ണുവിന്റെ വാഹനമുള്ള ക്ഷേത്രം?
- ഒല്ലൂതൃക്കോവിൽ ശിവക്ഷേത്രം (തൃശ്ശൂർ)
161. ശംഖ്നാദം മുഴക്കാത്ത ഒരു ക്ഷേത്രം ഏത്?
- ഇക്കരെ കൊട്ടിയൂർ (കണ്ണൂർ)
162. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രം ഏതാണ്?
- കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം (തൃശ്ശൂർ)
163. പാതിവ്രത്യത്തിന്റെ ഉത്തമോദാഹരണമായ കണ്ണകിയുടെ ക്ഷേത്രം എവിടെ സ്ഥിതിചെയ്യുന്നു?
- വഞ്ചിനഗരം എന്ന സ്ഥലത്ത് (തമിഴ്നാട്)
164. ഗരുഡമാടത്തറയുള്ള ക്ഷേത്രം ഏത്?
- തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
165. കഥകളി നിഷിദ്ധമായ ക്ഷേത്രം ഏത്?
- ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)
166. ഒരേ ക്ഷേത്രത്തിൽ തന്നെ ഗജപൃഷ്ഠം, വട്ടം, ചതുരം എന്നീ മൂന്നു തരം ശ്രീകോവിലുകൾ ഉൾപ്പെട്ട അപൂർവ്വ ക്ഷേത്രം?
- തിരുവേഗപ്പുറം മഹാക്ഷേത്രം (പാലക്കാട്)
167. ഏതു ക്ഷേത്രത്തിലെ ചെറു തടാകത്തിലാണ് ഒരു മുതല ഉണ്ടായിരിക്കുമെന്ന പാരമ്പര്യം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നത്?
- അനന്തപുരം അനന്തപത്മനാഭസ്വാമിക്ഷേത്രം (കാസർകോഡ്)
168. കന്യാമറിയത്തിന്റെ പള്ളിയാണെന്നു ധരിച്ച് വാസ്കോഡിഗാമ മുട്ടുകുത്തി പ്രാർത്ഥിച്ച ക്ഷേത്രം ഏത്?
- പുത്തൂർ ദുർഗ്ഗാ ക്ഷേത്രം (കോഴിക്കോട്)
169. ഗർഭപാത്രത്തിന്റെ ആകൃതിയുള്ള ഗർഭഗുഹ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
- വൈഷ്ണവോ ദേവീ ക്ഷേത്രം (ജമ്മുകാശ്മീർ)
170. ഒരിക്കലും വറ്റാത്ത നീരുവറയിൽ പ്രതിഷ്ഠിച്ച ശിവലിംഗമുള്ള ക്ഷേത്രം ഏത്?
- വെള്ളാലത്ത് ശിവക്ഷേത്രം (കണ്ണൂർ - പരിയാരം)
171. ഏതു ക്ഷേത്രത്തിലാണ് അഭിഷേകത്തിനു ശേഷം അഭിഷേകജലം തുണികൊണ്ട് ഒപ്പിയെടുക്കുന്നത്?
- തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം (പത്തനംതിട്ട)
172. കവളപ്പാറ കൊമ്പൻ എന്ന ആന ഏതു ക്ഷേത്രത്തിലേക്കാണ് നടയിരുത്തിയത്?
- ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം (തൃശ്ശൂർ)
173. ഗുരുവായൂർ കേശവനെ നടയിരുത്തിയത് ഏത് കോവിലകമാണ്?
- നിലമ്പൂർ കോവിലകം
174. കല്ലുകൊണ്ടുള്ള നാദസ്വരവും, കൽമണിയും, കൽചങ്ങലയും, കൽവിളക്കുമുള്ള ഒരു അപൂർവ്വ ക്ഷേത്രം?
- ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രം (പത്തനംതിട്ട)
175. സംഗീത ധ്വനികൾ ഉളവാക്കുന്ന കൽപ്പടവുകൾ ഉള്ള ക്ഷേത്രം?
- താരാപുരം ഐരാവദേശ്വര ക്ഷേത്രം (തമിഴ്നാട്)
176. കിടങ്ങൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ ഒരു തൂണ് എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്?
- മലകുറുന്തോട്ടി
177. ഏതു ക്ഷേത്രത്തിന്റെ മുഖമണ്ഡപം പണിയുമ്പോഴാണ് പെരുന്തച്ചൻ തന്റെ മകനെ ഉളി എറിഞ്ഞുകൊന്നതെന്ന് ഐതിഹ്യമുള്ളത്?
- ഉളിയന്നൂർ മഹാദേവക്ഷേത്രം (എറണാകുളം)
178. മദ്ധ്യതിരുവിതാംകൂറിലെ തച്ചുശാസ്ത്ര വിദഗ്ദ്ധന്മാർ മഴുക്കോൽ തയ്യാറാക്കുന്നത് ഏത് ക്ഷേത്രത്തിന്റെ കൂത്തമ്പല ചുവരിൽ അടയാളപ്പെടുത്തിയിട്ടുള്ള മഴുക്കോലിന്റെ അവളവനുസരിച്ചാണ്?
- ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ (ആലപ്പുഴ)
179. ഏതു ക്ഷേത്രത്തിലാണ് ശ്രീകോവിലിനു ചുറ്റും, താഴെയും മുകളിലുമായി കിരാതം കഥ മരത്തിൽ കൊത്തിവെച്ചിരിക്കുന്നത്?
- അവിട്ടത്തൂർ ശിവക്ഷേത്രം (തൃശ്ശൂർ)
180. ക്ഷേത്രവിഗ്രഹങ്ങളുടെ കൈകാലുകൾക്ക് കേടു സംഭവിക്കുമ്പോൾ ഏതു മരത്തിന്റെ പട്ടിക കെട്ടിയാണ് ശരിയാക്കിയിരുന്നത്?
- കാച്ചിമരത്തിന്റെ
181. ഏതു ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠയിലാണ് ആലിംഗനം ചെയ്തിരിക്കുന്ന മാർക്കണ്ഡയനേയും, ലിംഗത്തേയും ചുറ്റിവരിഞ്ഞ കാലപാശത്തിന്റേയും അടയാളമുള്ളത്?
- തിരുക്കടയൂരിലെ ശിവലിംഗ പ്രതിഷ്ഠയിൽ (തമിഴ്നാട്)
182. പ്രതിഷ്ഠ ശിവന്റേതും, പൂജാരി വൈഷ്ണവനും, ഊരാണ്മ ജൈനന്റേതുമായിട്ടുള്ള ക്ഷേത്രം ഏത്?
- ധർമ്മസ്ഥല (കർണ്ണാടക)
183. പഞ്ചപാണ്ഡവന്മാർ ഒരുമിച്ച് പ്രതിഷ്ഠിച്ചു എന്ന് ഐതിഹ്യമുള്ള ക്ഷേത്രം?
- പാമ്പാടി ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ)
184. വില്വമംഗലത്തുനിന്നും ഗോപാലമന്ത്രോപദേശം സിദ്ധിച്ച് നിർമ്മാണം നടത്തിയതെന്ന് വിശ്വസിക്കുന്ന ക്ഷേത്രം?
- അമ്പലപ്പുഴ (ശ്രീകൃഷ്ണസ്വാമിക്ഷേത്രം (ആലപ്പുഴ)
185. ഏത് ക്ഷേത്രത്തിലെ പ്രതിഷ്ഠാ വിഗ്രഹത്തിന്റെ പിൻവശത്താണ് ആഴമളക്കാൻ കഴിയാത്ത ദ്വാരമുള്ളത്?
- തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം (മലപ്പുറം)
186. ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം എന്നീ ക്ഷേത്രങ്ങളിൽ ഒരേ ദിവസം തന്നെ തൊഴണം എന്ന ഐതിഹ്യത്തിന്റെ കാരണമെന്ത്?
- ഈ മൂന്നു ക്ഷേത്രങ്ങളിലും ഖരമഹർഷി ഒരേ ദിവസം തന്നെ പതിഷ്ഠ നടത്തി എന്ന സങ്കല്പ്പത്താൽ.
187. ഖരമഹർഷിയുടെ വലതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
- വൈക്കം മഹാദേവ ക്ഷേത്രം (കോട്ടയം)
188. ഖരമഹർഷിയുടെ ഇടതു കൈയ്യിലുണ്ടായിരുന്ന ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
- ഏറ്റുമാനൂർ മഹാദേവക്ഷേത്രം (കോട്ടയം)
189. ഖരമഹർഷിയുടെ കഴുത്തിൽ ഇറുക്കിപിടിച്ചിരുന്ന ശിവലിംഗം ഏത് ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചത്?
- കടുത്തുരുത്തി മഹാദേവക്ഷേത്രം (കോട്ടയം)
190. ഖരമഹർഷിയുടെ ശിഖരത്തിൽ (തലയിൽ) വെച്ച ശിവലിംഗം പ്രതിഷ്ഠിച്ച ക്ഷേത്രം ഏത്?
- ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രം (തിരുവനന്തപുരം)
191. ഭാരതത്തിൽ ഏറ്റവും ആദ്യം നട തുറക്കുന്ന ക്ഷേത്രം?
- തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രം (കോട്ടയം)
192. വർഷത്തിൽ 6 മാസം നടതുറക്കുകയും, 6 മാസം അടച്ചിടുകയും ചെയ്യുന്ന പ്രസിദ്ധ ക്ഷേത്രം?
- ബദരിനാഥ്
193. തഞ്ചാവൂരിലെ 13 നില ഗോപുരമുള്ള ക്ഷേത്രം?
- ബ്രഹദീശ്വര ക്ഷേത്രം
194. 27 നക്ഷത്രങ്ങൾക്കുള്ള സ്ഥാനവും, അവയോട് ബന്ധപ്പെട്ട 27 വൃക്ഷങ്ങളും ഉള്ള ക്ഷേത്രം?
- തിരുവെട്ടിയൂർ ശിവക്ഷേത്രം (തമിഴ്നാട്)
195. 108 ഉരാളന്മാർ മന്ത്രോച്ചാരണ സഹിതം സ്ഥാപിച്ച 108 കഴുക്കോലുകൾ അടങ്ങിയ വട്ടശ്രീകോവിലുള്ള ക്ഷേത്രം?
- വൈക്കം മഹാദേവക്ഷേത്രം (കോട്ടയം)
196. 1008 ശിവാലയങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്ന ക്ഷേത്രം?
- ചിദംബരം (തമിഴ്നാട്)
197. 108 അയ്യപ്പൻകാവുകളിൽ ആദ്യത്തെ അയ്യപ്പൻകാവ് ഏതാണ്?
- തൃക്കുന്നപ്പുഴ ധർമ്മശാസ്താക്ഷേത്രം (ആലപ്പുഴ)
198. 108 വൈഷ്ണവ തിരുപ്പതികളിൽ ഏറ്റവും പ്രധാനമായ ക്ഷേത്രം?
- ശ്രീരംഗം (തൃശ്ശിനാപ്പിള്ളി)
199. പതിനെട്ടര തളികളിൽ പതിനെട്ടാമത്തെ തളി എന്നു കരുതപ്പെടുന്ന ക്ഷേത്രം?
- കൊണ്ടാഴി നൃത്തം തളി ക്ഷേത്രം (തൃശ്ശൂർ)
200. 4 തന്ത്രിമാർ ഉള്ള ക്ഷേത്രം?
- തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം (കണ്ണൂർ)
201. 7 മതിൽക്കെട്ടുള്ള ക്ഷേത്രം ഏതാണ്?
- ശ്രീരംഗം ക്ഷേത്രം (തമിഴ്നാട്)
202. 16 കാലുകളുള്ള "ശ്രീപ്രതിഷ്ഠിത മണ്ഡപം" ഏതു ക്ഷേത്രത്തിലാണുള്ളത്?
- തൃക്കൊടിത്താനം മഹാവിഷ്ണുക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)
203. വർഷത്തിൽ 12 ദിവസം മാത്രം പാർവ്വതിയുടെ നടതുറക്കുന്ന ക്ഷേത്രം?
- തിരുഐരാണികുളം ക്ഷേത്രം (എറണാകുളം)
204. ഏതു ക്ഷേത്രത്തിന്റെ നാലമ്പലത്തിലാണ് 222 തൂണുകൾ മേൽക്കുരയെ താങ്ങിനിർത്തിയിരിക്കുന്നത്?
- തിരുവട്ടാർ ക്ഷേത്രം (തമിഴ്നാട് - കന്യാകുമാരി)
205. അപൂർവ്വമായ നാഗലിംഗപൂമരം ഏതു ക്ഷേത്രത്തിലാണ് ഉള്ളത്?
- മുത്തുവിളയാംകുന്ന് ക്ഷേത്രം (പാലക്കാട് - കൂടല്ലൂർ)
206. നിത്യവും പൂക്കുന്ന കണിക്കൊന്നയുള്ള രണ്ടു ക്ഷേത്രങ്ങൾ?
- തിരുവഞ്ചികുളം മഹാദേവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ), മലയാലപ്പുഴ ദേവീക്ഷേത്രം (പത്തനംതിട്ട)
207. ഏത് ശ്രീകൃഷ്ണക്ഷേത്രത്തിലെ തിരുമുറ്റത്താണ് ഇലഞ്ഞി മരത്തിന് കായില്ലാത്തത്?
- തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം (കണ്ണൂർ)
208. വൃക്ഷങ്ങളേയും ചെടികളേയും സ്നേഹിക്കുന്ന വ്യക്തികൾക്ക് "ഐവാലവൃക്ഷമിത്ര" എന്ന അവാർഡ് ഏതു ക്ഷേത്രമാണ് കൊടുക്കുന്നത്?
- തഴക്കര ഐവാലക്കാവ് ക്ഷേത്രം (ആലപ്പുഴ)
209. മാർത്താണ്ഡവർമ്മ രാജാവിന്റെ ജീവൻ രക്ഷിച്ച അമ്മച്ചിപ്ലാവും നവനീതകൃഷ്ണനും തമ്മിൽ ബന്ധപ്പെട്ട ക്ഷേത്രം?
- നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം (തിരുവനന്തപുരം)
210. ഏതു ക്ഷേത്രത്തിലെ വിഷ്ണുവിനെ സ്തുതിച്ചാണ് കുലശേഖര ആഴ്വാർ "മുകുന്ദമാല" രചിച്ചത്?
- തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)
211. "പാഹി, പാഹി, പാർവ്വതി നന്ദിനി" എന്നു തുടങ്ങുന്ന കീർത്തനം സ്വാതിതിരുനാൾ ഏതു ദേവിയെ കുറിച്ച് പാടിയതാണ്?
- തിരുവാറാട്ടുകാവ് ഭഗവതി (തിരുവനന്തപുരം - ആറ്റിങ്ങൽ)
212. ഏതു ക്ഷേത്രത്തിലാണ് ഭാഗവതം ദശമസ്കന്ധത്തിലെ കഥാഭാഗങ്ങൾ ബലിക്കൽ പുരയുടെ മച്ചിൽ കൊത്തിവെച്ചിട്ടുള്ളത്?
- കവിയൂർ മഹാദേവക്ഷേത്രം (പത്തനംതിട്ട)
213. തിരുവിതാംകൂർ ദേവസ്വം ബോർഡും, കൊച്ചിൻ ദേവസ്വം ബോർഡും ചേർന്നു ഭരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രം?
- പെരുവനം മഹാദേവക്ഷേത്രം (തൃശ്ശൂർ - ചേർപ്പ്)
214. താന്ത്രിക വിധിപ്രകാരം സ്ത്രീകൾ പൂജ നടത്തുന്ന ഏക ക്ഷേത്രമെന്ന മാഹാത്മ്യം ഏത് ക്ഷേത്രത്തിനാണുള്ളത്?
- മണ്ണാറശാല നാഗരാജക്ഷേത്രം (ആലപ്പുഴ)
215. 274 ശൈവ തിരുപ്പതികളിൽ കേരളത്തിലെ ഏക ശൈവതിരുപ്പതി ക്ഷേത്രം?
- തിരുവഞ്ചിക്കുളം ശിവക്ഷേത്രം (തൃശ്ശൂർ - കൊടുങ്ങല്ലൂർ)
216. തെക്കോട്ടു നടയുള്ള കേരളത്തിലെ ഏക വിഷ്ണുക്ഷേത്രം?
- ഓടിട്ട കൂട്ടാല (തൃശ്ശൂർ - തിരുവില്വാമല)
217. കേരളത്തിലെ ഏക സൂര്യക്ഷേത്രം ഏത്?
- ആദിത്യപുരം സൂര്യക്ഷേത്രം (കോട്ടയം)
218. കണ്ണൂർ ജില്ലയിൽ ഏക ഭരതക്ഷേത്രം എന്നറിയപ്പെടുന്നത് ഏതാണ്?
- എളയാവൂർ ക്ഷേത്രം
219. കർണ്ണാടകത്തിലെ ഹൊയ്സാല മാതൃകയിൽ നിർമ്മിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം?
- തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം (ആലപ്പുഴ)
220. ദേവി സന്നിധിയില്ലാത്ത തമിഴ്നാട്ടിലെ ഏക ക്ഷേത്രം?
- കാഞ്ചിയിലെ ഏകാംബരനാഥ ക്ഷേത്രം?
221 നിത്യേന ബ്രാഹ്മണിപ്പാട്ട് നടന്നുവരുന്ന കേരളത്തിലെ ഏക ക്ഷേത്രം?
- തിരു ഐരാണിക്കുളം മഹാദേവക്ഷേത്രം (തൃശ്ശൂർ)
222. പുരുഷന്മാർ ഷർട്ട് ധരിച്ച് ദർശനം നടത്താൻ പാടില്ലാത്ത തമിഴ്നാട്ടിലെ ഏക ക്ഷേത്രം?
- തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
223. കേരളത്തിലെ ക്ഷേത്ര മണികളിൽ ഏറ്റവും വലിയ മണി ഏത് ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം?
- കൊച്ചി തിരുമല ക്ഷേത്രം (എറണാകുളം)
224. കേരളത്തിൽ വെച്ച് ഏത് ക്ഷേത്രത്തിലെ സ്വർണ്ണകൊടിമരമാണ് ഏറ്റവും ഉയരംകൂടിയതായി കരുതപ്പെടുന്നത്?
- ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം (ആലപ്പുഴ)
225. കേരളത്തിലെ ഏറ്റവും വലിയ കൂത്തമ്പലം ഏത് ക്ഷേത്രത്തിലാണുള്ളത്?
- വടക്കുംനാഥക്ഷേത്രം (തൃശ്ശൂർ)
226. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
- കംമ്പോഡിയായിലെ ആൻഖോർവാത് ക്ഷേത്രം
227. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം ഏത്?
- ശ്രീരംഗം (തമിഴ്നാട് - തൃശ്ശിനാപ്പിള്ളി)
228. കേരളത്തിൽ ഏറ്റവും അധികം ശിലാരേഖകൾ കണ്ടെത്തിയ ക്ഷേത്രം?
- തൃക്കാക്കര വാമനക്ഷേത്രം (എറണാകുളം)
229. ഗൗഡസാരസ്വത ബ്രാഹ്മണരുടെ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രം?
- കൊച്ചിതിരുമല ക്ഷേത്രം (എറണാകുളം)
230. ഏറ്റവും അധികം ഗോപുരങ്ങളുള്ള ക്ഷേത്രം?
- മധുരമീനാക്ഷി ക്ഷേത്രം (തമിഴ്നാട്)
231. കേരളത്തിലെ ഏറ്റവും വലിയ വട്ടശ്രീകോവിലുള്ള ഒരു ക്ഷേത്രം?
- തിരുവൻവണ്ടൂർ വിഷ്ണുക്ഷേത്രം (ആലപ്പുഴ)
232. കിരാതം കഥകളി എഴുതിയ രാമവാര്യർ ഏതു ക്ഷേത്രത്തിൽ വെച്ചാണ് കാളയുടെ കുത്തേറ്റു മരിച്ചെതെന്ന് ഐതിഹ്യമുള്ളത്?
- ഇരട്ടകുളങ്ങര മഹാദേവക്ഷേത്രം (ആലപ്പുഴ)
233. ഏതു ക്ഷേത്രത്തിലെ ഗണപതി വിഗ്രഹമാണ് പെരുന്തച്ചൻ വരിക്കപ്ലാവിന്റെ വേരിൽ തീർത്തതെന്ന് ഐതിഹ്യമുള്ളത്?
- കൊട്ടാരക്കര ഗണപതിക്ഷേത്രം (കൊല്ലം)
234. കൃഷ്ണഗാഥാ കർത്താവായ ചെറുശ്ശേരിയുടെ ഉപാസനാമൂർത്തി ആരായിരുന്നു?
- പുത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ (കോഴിക്കോട് - വടകര)
235. പാണ്ഡവക്ഷേത്രങ്ങളിൽ യുധിഷ്ഠിരനുമായി ബന്ധപ്പെട്ടക്ഷേത്രം?
- തൃച്ചിറ്റാറ്റ് വിഷ്ണു ക്ഷേത്രം (ആലപ്പുഴ - ചെങ്ങന്നൂർ)
236. പാണ്ഡവക്ഷേത്രങ്ങളിൽ ഭീമസേനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
- തൃപ്പുലിയൂർ ക്ഷേത്രം (ആലപ്പുഴ - പുലിയൂർ)
237. പാണ്ഡവക്ഷേത്രങ്ങളിൽ അർജ്ജുനനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
- തിരുവാറന്മുള പാർത്ഥസാരഥിക്ഷേത്രം (പത്തനംതിട്ട - ചെങ്ങന്നൂർ)
238. പാണ്ഡവക്ഷേത്രങ്ങളിൽ നകുലനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
- തിരുവൻവണ്ടൂർ വിഷ്ണുക്ഷേത്രം (ആലപ്പുഴ - ചെങ്ങന്നൂർ)
239. പാണ്ഡവക്ഷേത്രങ്ങളിൽ സഹദേവനുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
- തൃക്കൊടിത്താനം ക്ഷേത്രം (കോട്ടയം - ചങ്ങനാശ്ശേരി)
240. കുഞ്ഞിക്കുട്ടൻ തമ്പുരാൻ "ഭാരതം' പരിഭാഷപ്പെടുത്തിയത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു?
- കൊടുങ്ങല്ലൂർ ക്ഷേത്രം (തൃശ്ശൂർ)
241. പൂന്താനം ഏത് ക്ഷേത്രത്തിൽ വെച്ചാണ് "ശ്രീകൃഷ്ണകർണ്ണാമൃതം" രചിച്ചത്?
- ഇടതുപുറം ശ്രീകൃഷ്ണക്ഷേത്രം (മലപ്പുറം - അങ്ങാടിപ്പുറം)
242. മാനവേദൻ സാമൂതിരി "കൃഷ്ണഗീതി" രചിച്ചത് ഏത് ക്ഷേത്രത്തിൽ വെച്ചാണ്?
- ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)
243. കൂടവല്ലൂർ നമ്പൂതിരിപ്പാട് "മീമാംസ ഗ്രന്ഥങ്ങൾ" രചിച്ചത് ഏതു ക്ഷേത്രത്തിലാണെന്നാണ് വിശ്വാസം?
- അരിയന്നൂർ ഹരികന്യകാ ക്ഷേത്രം (തൃശ്ശൂർ)
244. മാധവപണിക്കർ "കണ്ണശ്ശരാമായണം" എഴുതിയത് ഏത് ക്ഷേത്ര ഗോപുരത്തിൽ വെച്ചാണ്?
- മലയിൻകീഴ് ശ്രീകൃഷ്ണക്ഷേത്രം (തിരുവനന്തപുരം)
245. മേല്പത്തൂർ 'നാരായണീയം' രചിച്ചത് ഏത് ക്ഷേത്രത്തിൽ വെച്ചായിരുന്നു?
- ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)
246. ഏതു ക്ഷേത്രത്തിൽ ഭജനമിരുന്നാണ് ശ്രീമഠം ശ്രീധരൻനമ്പൂതിരി "അംബികാഷ്ടപ്രാസം" രചിച്ചത്?
- കാരിപ്പടത്തുകാവ് ക്ഷേത്രം (കോട്ടയം - കുറിച്ചിത്താനം)
247. പൂന്താനത്തിന്റെ "ജ്ഞാനപ്പാന" ഏത് ക്ഷേത്രത്തിൽ വെച്ചാണ് പിറവി കൊണ്ടത്?
- ഗുരുവായൂർ ക്ഷേത്രം (തൃശ്ശൂർ)
248. ജയദേവൻ "ഗീതാഗോവിന്ദം" എന്ന കൃതി ഏത് ക്ഷേത്രത്തിൽവെച്ചാണ് രചിച്ചത്?
- പുരി ജഗന്നാഥ ക്ഷേത്രം (ഒറീസ്സ) - ഒഡീഷ)
249. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രം ഏത്?
- ശ്രീരംഗം (തമിഴ്നാട് - തൃശ്ശിനാപ്പിള്ളി)
250. കേരളവർമ്മ വലിയകോയിതമ്പുരാൻ "മയൂര സന്ദേശം" രചിചത് ഏത് ക്ഷേത്രത്തിൽ പീലിവിടർത്തിയാടുന്ന മയിലിനെകണ്ടാണ്?
- ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം (ആലപ്പുഴ)
251. ശൈവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
- ഭസ്മം
252. വൈഷ്ണവമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
- ചന്ദനം
253. ശാക്തമായതിനെ കുറിക്കുവാൻ ഉപയോഗിക്കുന്ന തിലകം ഏത്?
- കുങ്കുമം
254. മൂന്ന് (3) എണ്ണത്തിലുള്ള ഭസ്മകുറി തൊടുവാൻ ആർക്കാണ് അധികാരമുള്ളത്?
- സന്ന്യാസി
255. ഭസ്മം തൊടേണ്ടത് എങ്ങിനെയാണ്?
- നെറ്റിക്ക് കുറുകെയായി
256. ചന്ദനം തൊടേണ്ടത് എങ്ങിനെയാണ്?
- നെറ്റിക്ക് ലംബമായി
257. ദേവീ സ്വരൂപമായ കുങ്കുമം എങ്ങിനെയാണ് തൊടേണ്ടത്?
- പുരികങ്ങൾക്ക് മദ്ധ്യേ വൃത്താകൃതിയിൽ
258. ചന്ദനം തൊടേണ്ട വിരൽ ഏതാണ്?
- മോതിരവിരൽ
259. കുങ്കുമം തൊടേണ്ട വിരൽ ഏതാണ്?
- നടുവിരൽ
260. ചന്ദനം കുങ്കുമം ഭസ്മം ഇവ മൂന്നും കൂടി തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
- ത്രിപുരസുന്ദരിയുടെ
261. ഭസ്മത്തിന് പറയുന്ന മറ്റൊരു പേരെന്ത്?
- വിഭൂതി
262. ഭസ്മം നനച്ചു തൊടേണ്ടത് ഏത് സമയത്താണ്?
- രാവിലെ
263. ഭസ്മം നനക്കാതെ തൊടേണ്ടത് ഏത് സമയത്താണ്?
- വൈകുന്നേരം
264. കുങ്കുമം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
- ദുർഗ്ഗയുടെ
265. ചന്ദനം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
- വിഷ്ണുവിന്റെ
266. ഭസ്മം ആരുടെ പ്രതീകമായാണ് നെറ്റിയിലണിയുന്നത്?
- ശിവന്റെ
267. ത്രിവിധ ഭസ്മങ്ങൾ ഏതെല്ലാം?
- ശാന്തികം, പൗഷ്ടികം, കാമദം
268. ഭസ്മം തൊടേണ്ടത് നെറ്റിയുടെ ഏത് ഭാഗത്ത് നിന്നാരംഭിക്കണം?
- ഇടതു വശത്തുനിന്ന്
269. ഏതിന്റെ പ്രതീകമായാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്?
- സുഷ്മനാ നാഡിയുടെ
270. ചന്ദനക്കുറി തൊടുന്നതിന് വൈഷ്ണവർ പറയുന്ന ഒരു പേരെന്ത്?
- ഊർദ്ധപുണ്ഡ്രം
271. കുങ്കുമം ഭസ്മക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
- ശിവശാക്ത്യാത്മകം
272. കുങ്കുമം ചന്ദനക്കുറിയോട് ചേർന്ന് തൊടുന്നത് എന്തിന്റെ പ്രതീകമാണ്?
- വിഷ്ണുമായാ പ്രതീകം
273. തിലകധാരണം വഴി ഷഡ്ചക്രങ്ങളിൽ ഏത് ചക്രത്തിലാണ് ഉണർവേകുന്നത്?
- ആജ്ഞാചക്രത്തിന്
(ചോദ്യോത്തരങ്ങൾ അവസാനിക്കുന്നില്ല)
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍