Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 JUNE

കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 ജൂൺ: ചോദ്യോത്തരങ്ങള്‍


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 JUN

 അത്‌ലറ്റിക് ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ വൈസ്‌ പ്രസിഡന്റായി ഡോ. അൻവർ അമീൻ ചേലാട്ട്‌ നിയമിതനായി

• ഇന്ത്യൻ നാവികസേനയുടെ കപ്പലായ ഐ.എൻ.എസ്‌. ഗോമതി 34 വർഷത്തെ
സേവനത്തിന്‌ ശേഷം ഡികമ്മീഷൻ ചെയ്തു.

 ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയുടെ പേരാണ്‌ “ജീവിതം ഒരു പെൻഡുലം”

 ഇന്ത്യയിലെ ആദ്യത്തെ വിൻഡ്‌ സോളാർ ഹൈബ്രിഡ്‌ പവർ സിസ്റ്റം ജയ്സാൽമീറിൽ ഉത്ഘാടനം ചെയ്തു.
 
 ലോകാരോഗ്യസംഘടനയുടെ 2022ലെ ലോക പുകയില വിരുദ്ധദിന പുരസ്കാരം നേടിയ ഇന്ത്യൻ സംസ്ഥാനമാണ്‌ ജാർഖണ്ഡ്‌

 നാഷണൽ സൂപ്പർ കമ്പ്യൂട്ടിങ്‌ മിഷൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വികസിപ്പിച്ച അത്യാധുനിക സൂപ്പർ കമ്പ്യൂട്ടറാണ്‌ “പരം അനന്ത”

 ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ ആണ്‌ അമേരിക്ക വികസിപ്പിച്ച “ഫ്രോണ്ടിയർ''

 നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷ്യാനോഗ്രാഫിക്‌ ലബേറട്ടറി ഡയറക്ടറായി ഡോ.
കെ അജിത്കുമാർ നിയമിതനായി.

 മലയാളിയായ പ്രശസ്ത ബോളിവുഡ്‌ ഗായകൻ കെ.കെ എന്നറിയപ്പെട്ട കൃഷ്ണകുമാർ കുന്നത്ത്‌ അന്തരിച്ചു.

 നബാർഡിന്റെ കേരളമേഖലാ ചീഫ്‌ ജനറൽ മാനേജരായി ഡോ. ജി ഗോപകുമാരൻ നായർ നിയമിതനായി.

 യൂണിയൻ ബാങ്ക് ഓഫ്‌ ഇന്ത്യയുടെ ആദ്യ വനിതാ എം.ഡി. ആൻഡ്‌ സി.ഇ.ഒ ആയി എ. മണിമേഖലൈ നിയമിതയായി.

 കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്നതിനായി ഇൻസ്റ്റ്രഗാം അവതരിപ്പിച്ച ഫീച്ചർ ആണ്‌ “ആംബർ അലെർട്സ്‌''

 പ്രശസ്ത സന്തൂർ സംഗീതജ്ഞനായ പണ്ഡിറ്റ്‌ ഭജൻ സോപാരി അന്തരിച്ചു.

 ബ്യൂറോ ഓഫ്‌ സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ പുതിയ ഡയറക്ടർ ജനറലായി സുൾഫിക്കർ ഹസൻ നിയമിതനായി.

 ഏഷ്യയിലെ ഏറ്റവും വലിയ ഇന്റർനാഷണൽ ലിക്വിഡ്‌ മിറർ ടെലിസ്‌ കോപ്‌ സ്ഥാപിച്ച ഇന്ത്യൻ സംസ്ഥാനമാണ്‌ ഉത്തരാഖണ്ഡ്‌.

 2022 ലെ ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സിംഗിൾസിൽ റാഫേൽ നദാലും വനിതാവിഭാഗത്തിൽ ഇഗാ സ്വിയാട്ടെക്കും കിരീടം നേടി.

 അല്‍ബേനിയയുടെ പുതിയ പ്രസിഡന്റായി ജന.മേജർ ബജ്റം ബെഗാജ്‌ തിരഞ്ഞെ
ടൂക്കപ്പെട്ടു.

 15-മത് നിയമസഭയിലെ വനിതകളുടെ എണ്ണം പന്ത്രണ്ടായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസ്‌ വിയജയിച്ചതോടെയാണ്‌ എണ്ണം 12 ആയി ഉയർന്നത്‌.

 സംസ്ഥാനത്തെ ആദ്യ ഗോത്ര പൈത്യക ഗ്രാമമായ “എൻ ഊര്‌” വയനാട്‌ ജില്ലയിലെ പൂക്കോട്‌ നിലവിൽ വന്നു.

 തുർക്കിയുടെ പുതിയ പേരായ “തുർക്കിയെ'' ക്ക്‌ യു.എൻ അംഗീകാരം നല്‍കി.
 
 മുൻ എം.എൽ.എ യും തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റും മിൽമയുടെ മുൻ ചെയർമാനുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.

 റിച്ചാർഡ്‌ അറ്റൻബറോയുടെ 'ഗാന്ധി' സിനിമയുടെ പോസ്റ്ററുകൾ തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ പി. ശരത്ചന്ദ്രൻ (78)അന്തരിച്ചു.
 
 കേന്ദ്ര സർക്കാരിന്റെ ഭരണപരിഷ്കാര - പൊതുപരാതി വകുപ്പ്‌ സമർപ്പിച്ച നാഷണൽ ഇ - ഗവേണൻസ്‌ സർവിസ്‌ ഡെലിവറി അസസ്മെന്റിൽ കേരളത്തിന്‌
ഒന്നാം സ്ഥാനം.

 ജലവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക്‌ നല്‍കുന്ന പ്രിൻസ്‌ സുൽത്താൻ ബിൻ അബ്ദുൽ അസീസ്‌ അന്താരാഷ്ട്ര ജല പുരസ്കാരത്തിന്‌ മദ്രാസ്‌ ഐഐടിയിലെ
പ്രൊഫർ ടി പ്രദീപ്‌ അർഹനായി.

 കേരള മീഡിയ അക്കാദമിയുടെ വേൾഡ്‌ പ്രസ്സ്‌ ഫോട്ടോഗ്രാഫി അവാർഡ്‌ രഘുറായിക്ക്‌

 ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക്‌ റെസിഡൻഷ്യൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‌
കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ്‌ “ശ്രേഷ്ഠ”.

 സ്വീഡിഷ്‌ ചലച്ചിത്രമായ “ട്രയാൻഗിൾ ഓഫ്‌ സാഡ്നെസി'' ന്‌ 75-മത് കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പാം ഡി ഓർ പുരസ്കാരം.

 ഇന്ത്യൻ ഡോക്യുമെന്ററിയായ “ഓൾ ദാറ്റ്‌ ബ്രീത്സി''ന്‌ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ഐ പുരസ്കാരം.

 പ്രശസ്ത ബാലസാഹിത്യകാരി വിമലാ മേനോൻ (76) അന്തരിച്ചു.

 വനിതാ ക്രിക്കറ്റിലെ ഇന്ത്യൻ ഇതിഹാസതാരം മിതാലി രാജ്‌ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

 ആണവായുധം വഹിക്കാൻ ശേഷിയുള്ള, 4000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്‌നി ബാലിസ്റ്റിക്‌ മിസൈൽ ഇന്ത്യ വിജയകരമായിപരിക്ഷിച്ചു.

 കേരള സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടറായി എ. ജി. ഒലീനയെ നിയമിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്‌. 

 2022 ലെ പുലിറ്റ്‌സർ പുരസ്കാരം ഫീച്ചർ ഫോട്ടോഗ്രാഫിവിഭാഗത്തിൽ ഡാനിഷ്‌ സിദ്ധികിന്‌ മരണാനന്തര ബഹുമതി. ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ അദ്നാൻ അബിദി, സന്ന ഇർഷാദ്‌ മാറ്റു, അമിത്‌ ദേവ്‌ എന്നിവരാണ്‌ മറ്റ്‌ പുരസ്കാര ജേതാക്കൾ.

 കഥകളി നടൻ മാർഗി വിജയകുമാറിന്‌ വിവേകാനന്ദ സാംസ്കാരിക ക്രേന്ദ്രത്തിലെ പ്രഥമ വിവേകാനന്ദ നാട്യരത്ന പുരസ്കാരം.

 പ്രഥമ കേരള ഒളിമ്പിക്‌ ഗെയിംസിൽ തിരുവനന്തപുരം ജില്ലയ്ക്ക്‌ ഓവറോൾ ചാമ്പ്യൻഷിപ്പ്‌.

 കോൺഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ ഇൻഡസ്ട്രിയുടെ പ്രസിഡന്റായി സഞ്ജീവ് ബജാജ്‌ നിയമിതനായി.

 ഏഷ്യ കപ്പ്‌ ആർച്ചറി 2022 ൽ ഇന്ത്യക്ക്‌ കിരീടം

• ദക്ഷിണകൊറിയയുടെ പൂതിയ പ്രസിഡന്റായി യൂൺ സിയോക്‌ -യൂൾ ചുമതലയേറ്റു.

 തോമസ്‌ കപ്പ്‌ ബാഡ്മിന്റണ്‍ ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായി. ഇന്ത്യയുടെ ആദ്യ കിരീടമാണ്‌. 14 വട്ടം ചാമ്പ്യൻമാരായ ഇന്തോനേഷ്യയെയാണ്‌ ഫൈനലിൽ ഇന്ത്യ തോൽപ്പിച്ചത്‌.

 യു.എ.ഇ.യുടെ പ്രസിഡന്റ്‌ ഷെയ്ഖ്‌ ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാൻ അന്തരിച്ചു.

 ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി മണിക്‌ സാഹ അധികാരമേറ്റു.

 ഇന്ത്യൻ ഐലീഗ്‌ ഫുടബോൾ കിരീടം ഗോകുലം എഫ്‌.സി.ക്ക്‌.

 സി.ബി.എസ്‌.ഇ. ചെയർപേഴ്‌സണായി നിധി ചിബ്ബർ നിയമിതയായി.

 ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി എലിസബത്ത്‌ ബോൺ നിയമിതയായി.

 മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ്‌ താരവും ലോകകപ്പ്‌ ജേതാക്കളായ ആസ്ട്രേലിയൻ ടീമിൽ അംഗവുമായിരുന്ന ആൾ റൗണ്ടർ ആൻഡ്രൂ സൈമണ്ട്‌സ്‌
അന്തരിച്ചു.

 2022 ലെ യൂബർ കപ്പ്‌ ബാഡ്മിന്റണ്‍ കിരിടം ദക്ഷിണകൊറിയക്ക്‌.

 ഷെയ്ഖ്‌ മുഹമ്മദ്‌ ബിൻ സായിദ്‌ അൽ തഹ്യാനെ യു.എ.ഇ.യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു.

 മുൻ അഡ്വക്കേറ്റ്‌ ജനറലും ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയൻ അഖിലേന്ത്യാ നേതാവുമായിരുന്ന സി.പി. സുധാകരപ്രസാദ്‌ അന്തരിച്ചു.

 ദേവസഹായം പിള്ളയെ ഫ്രാന്‍സിസ്‌ മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. വൈദിക വൃത്തിയിലൂടെയല്ലാതെ വിശുദ്ധപദവിയിലേക്ക്‌ ഉയർത്തപ്പെട്ട ഇന്ത്യയിലെ ആദ്യ വ്യക്തിയാണ്‌.

 ലോകത്തിലെ ഏറ്റവും നീളം കൂടിയ തുക്കുപാലം - സ്കൈ ബ്രിഡ്ജ്‌ 721, ചെക്ക്‌ റിപ്പബ്ലിക്കിൽ നിലവിൽ വന്നു.

 തെക്കൻ പാട്ടുകളുടെ ഗവേഷകനും ഭാഷാപണ്ഡിതനുമായ ഡോ. തിക്കുറിശ്ശി
ഗംഗാധരൻ (88) അന്തരിച്ചു.

 കുടുംബശ്രീയുടെ 25-ാം വാർഷികം മെയ്‌ 17ന്‌ ആഘോഷിച്ചു. 1998 മെയ്‌ 17ന്‌
ആണ്‌ കുടുംബ്രശീ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌.

 കോവിഡ്‌-ഒമിക്രോണിന്റെ പുതിയ വകഭേദമായ BA.4 തെലങ്കാനയിൽ റിപ്പോർട്ട്  ചെയ്തു. ഇന്ത്യയിൽ ആദ്യമായാണ്‌ ഈ വകഭേദം റിപ്പോർട്ട് ചെയ്യുന്നത്‌.

 ഇന്ത്യയിലെ 52 മത്‌ കടുവാ സംരക്ഷണ കേന്ദ്രമായി രാംഘട്ട്‌ വിഷ്ധാരി സങ്കേതത്തെ (രാജസ്ഥാൻ) പ്രഖ്യാപിച്ചു.

 ഐ.എൻ.എസ്‌. സൂറത്ത്‌, ഐ.എൻ.എസ്‌. ഉദയഗിരി എന്നീ പേരുകളിൽ രണ്ട്‌ യുദ്ധകപ്പലുകൾ ഇന്ത്യ കമ്മിഷൻ ചെയ്തു.

 എയർ ഇന്ത്യയുടെ പുതിയ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസറും മാനേജിങ്‌ ഡയറക്ടറുമായി ക്യാംപ്ബെൽ വിൽസൺ നിയമിതനായി.

 ലോക വനിതാ ബോക്സിങ്‌ ചാമ്പ്യൻ ഷിപ്പിലെ 52 കിലോഗ്രാം ഫ്ളൈവെയ്റ്റ്‌ വിഭാഗത്തിൽ ഇന്ത്യൻ താരം നിഖാത്ത്‌ സരിന് കിരീടം. ലോക ബോക്സിങ്‌ കിരീടം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയാണ്. മേരികോം, സരിതാദേവി, ആർ.എൽ. ജന്നി, മലയാളിയായ കെ.സി. ലേഖ എന്നിവരാണ്‌ മുമ്പ്‌ കിരീടം നേടിയത്‌.

 2022 ലെ വേൾഡ്‌ ജുനിയർ വെയ്റ്റ്‌ലിഫ്‌റ്റിങ്‌ ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യക്കാരിയായ ഹർഷദ ശാരദ്‌ ഗരുഡ്‌ സ്വർണമെഡൽ നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ
ഇന്ത്യക്കാരിയാണ്‌.

 ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്‌. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള സുവർണപാദുക പുരസ്‌കാരം ലിവർപൂൾ താരം മുഹമ്മദ്‌ സലയും ടോട്ടനം ഹോട്ട്‌സ്പർ താരം സൺ ഹ്യുങ് മിനും പങ്കിട്ടു.

 ഇറ്റാലിയൻ ലീഗ്‌ (സെരി-എ) ഫുട്‌ബോൾ  കിരീടം എ.സി. മിലാന്‍.

 ഗായികയും സംഗീത സംവിധായകയുമായ സംഗീത സചിത്‌ (46) അന്തരിച്ചു.

• ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശാ വർക്കർമാർക്ക്‌ ലോകാരോഗ്യ സംഘടനയുടെ ആദരം. കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചതിനും ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ എത്തിച്ചതിനുമാണ്‌ അംഗീകാരം.

 ഗീതാഞ്ജലി ശ്രീയുടെ “ടും ഓഫ്‌ സാൻഡ്‌' എന്ന നോവലിന്‌ അന്താരാഷ്ട്ര ബുക്കർ സമ്മാനം. ഈ പുരസ്കാരം നേടുന്ന ആദ്യ ഹിന്ദി എഴുത്തുകാരിയാണ്‌.

 പ്രശസ്ത ഗായകൻ ഇടവ ബഷീർ (78) അന്തരിച്ചു.

 യുവേഫ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്ബാൾ കിരീടം സ്പാനിഷ്‌ ക്ലബ്‌ റയൽ മാഡ്രിഡിന്‌. ഫൈനലിൽ ഇംഗ്ലീഷ്‌ ക്ലബ്‌ ലിവർപൂളിനെയാണ്‌ പരാജയപ്പെടുത്തിയത്‌.

 ഇന്ത്യൻ പ്രീമിയർ ലീഗ്‌ ക്രിക്കറ്റ്‌ കിരീടം ഗുജറാത്ത്‌ ടൈറ്റൻസിന്‌. ഫൈനലിൽ രാജസ്ഥാൻ റോയൽസിനെയാണ്‌ പരാജയപ്പെടുത്തിയത്‌.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2021
 മികച്ച നടൻ - ബിജു മേനോൻ, ജോജു ജോർജ്‌
 മികച്ച നടി - രേവതി
 മികച്ച ചലച്ചിത്രം - ആവാസവ്യൂഹം
 മികച്ച സംവിധായകൻ - ദിലീഷ്‌ പോത്തൻ (ജോജി)
 ജനപ്രീതിയും കലാമുല്യവുമുള്ള ചിത്രം - ഹൃദയം
 സ്വഭാവ നടൻ - സുമേഷ്‌ മൂർ 
 സ്വഭാവ നടി - ഉണ്ണിമായ പ്രസാദ്‌
 മികച്ച ഗായകൻ - പ്രദീപ് കുമാർ 
 മികച്ച ഗായിക - സിത്താര കൃഷ്ണകുമാർ 
 മികച്ച സംഗീത സംവിധായകൻ - ഹിഷാം അബ്ദുൽ വഹാബ്‌
  മികച്ച ഗാനരചയിതാവ്‌ - ബി.കെ ഹരിനാരായണൻ 
 ട്രാൻസ്ജെന്‍ഡർ വിഭാഗത്തിന്‌ ആദ്യമായി ഏർപ്പടുത്തിയ പുരസ്കാരം - എൻ.നേഘ
 മികച്ച ഛായാഗ്രാഹകൻ -മധു നീലകണ്ഠൻ 
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments