കറന്റ് അഫയേഴ്‌സ് (സമകാലികം) 2022 മെയ്: ചോദ്യോത്തരങ്ങള്‍


Current Affairs Malayalam Questions and Answers / Current Affairs Malayalam Quiz / 
Current Affairs (Malayalam) Questions and Answers 

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2022 MAY

• എല്ലാ ഗ്രാമങ്ങളിലും ലൈബ്രറികൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ജില്ലയായി ജാർഖണ്‍ഡിലെ ജാംതര ജില്ല.

 ശക്തി, വേഗ എന്നീ പേരുകളിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാണിജ്യാടിസ്ഥാനത്തിലുള്ള ഇലക്ട്രോണിക്‌ ചിപ്പുകൾ 2023 - 24 ൽ പുറത്തിറക്കും.

 കരസേന ഉപമേധാവിയായി ലഫ്റ്റനന്റ്‌ ജനറൽ ബി.എസ്‌.രാജു ചുമതലയേറ്റു.

 2022 ലെ സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ കിരീടം കേരളത്തിന്‌. ഫൈനലിൽ പശ്ചിമബംഗാളിനെയാണ്‌ തോല്‍പ്പിച്ചത്‌. ഏഴാംതവണയാണ്‌ കേരളം സന്തോഷ്‌ ട്രോഫിനേടുന്നത്‌.

 കേരള ചീഫ്‌ ഇലക്ഷൻ കമ്മീഷണറായിരുന്ന ടിക്കാറാം മിണ രചിച്ച ആത്മകഥയാണ്‌ “തോല്‍ക്കില്ല ഞാൻ''.

 പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായി തരുൺ കപൂർ നിയമിതനായി.

 ലൈൻ ബാങ്ക് തട്ടിപ്പുകളെക്കുറിച്ച്‌ ജനങ്ങളെ ബോധവല്‍ക്കരിക്കാൻ റിസർവ്‌ ബാങ്ക് പുറത്തിറക്കിയ കാർട്ടൂൺ പുസ്തകമാണ്‌ “രാജു ആന്റ്‌ ദ ഫോർട്ടി തീവ്സ്‌''.

 അൽകേഷ്‌ കുമാർ ശർമ്മ കേന്ദ്ര ഇലക്‌ട്രോണിക്സ്‌ ആന്റ്‌ ഐ.ടി. മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായി.

 വൈറ്റ്‌ ഹൗസ്‌ പ്രസ്സ്‌ സ്രെകട്ടറിയായി നിയമിതയാകുന്ന ആദ്യ കറുത്തവർഗ്ഗക്കാരിയാണ്‌ കരിനെജീൻ -പിയറി.

 ഇന്ത്യൻ വംശജനായ റിച്ചാർഡ്‌ ആർ വർമ്മ അമേരിക്കൻ പ്രസിഡന്റിന്റെ ഇന്റലിജന്‍സ്‌ ഉപദേശകസമിതിയംഗമായി നിയമിതനായി.

 റോണി ഒ സുള്ളിവൻ 2022 ലെ വേൾഡ്‌ സ്നൂക്കർ ചാമ്പ്യൻഷിപ്പ്‌ ജേതാവായി.

 75 മത്‌ കെയിൻസ്‌ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായ ഇന്ത്യൻ ചലച്ചിത്ര താരമാണ്‌ ദീപിക പദുകോണ്‍.

 ലോക മാനസികാരോഗ്യ ഫെഡറേഷൻ ഏഷ്യ-പസഫിക്‌ ചെയർമാനും ആഗോള വൈസ്പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരനാണ്‌ ഡോ. റോയി കള്ളിവയലിൽ.

 മലയാളിയായ മീര മാത്യുവിന്‌ 2022 ലെ മിസ്‌ ഇന്ത്യ- ന്യൂയോർക്ക്‌ കിരീടം.

 26 തവണ എവറസ്റ്റ്‌ കിഴടക്കി റെക്കോർഡ്‌ സൃഷ്ടിച്ച നേപ്പാൾ സ്വദേശിയാണ്‌ കാമി റിത ഷെർപ്പ.

 ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോർഡിനുടമയായ ജാപ്പനീസ്‌ മുത്തശ്ശീ കെയിൻ തനാക 119-ാം വയസ്സിൽ അന്തരിച്ചു.

 രാജ്യത്ത്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ജനകീയ പ്രക്ഷോഭം ശക്തമാകുകയും ചെയ്തതോടെ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു.

 ശ്രിലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനിൽ വിക്രമസിംഗെ ചുമതലയേറ്റു.

 ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ അഞ്ചാമത്‌ റിപ്പോർട്ടിലും കേരളം മുന്നിൽ.
താമസയോഗ്യമായ വീടുകൾ, വീടുകളിലെ ശൗചാലയം, വൈദ്യുതി, കുടിവെള്ളം, പെണ്‍കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം, ജനന രജിസ്ട്രേഷൻ, കുറഞ്ഞശിശുമരണ നിരക്ക്‌ എന്നിവയിൽ ആണ്‌ കേരളം മുന്നിലെത്തിയത്‌.

 ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സ്ട്രീം ചെയ്ത ആദ്യ ഇന്ത്യൻ സ്പോർട്‌സ്‌ ഡോക്യുമെന്ററിയാണ്‌ ''മൈതാനം”.

 ആഗോള ടെക്‌ കമ്പനിയായ ഐ.ബി.എം. ചെയർമാനും സി.ഇ.ഒ.യുമായ ഇന്ത്യൻ 
വംശജൻ അരവിന്ദ് കൃഷ്ണ സന്യൂയോർക്കിലെ ഫെഡറൽ റിസർവ്‌ ബാങ്കിന്റെ ഡയറക്ടർ ബോർഡിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

 ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ പുതിയ ചെയർമാനും മാനേജിംഗ്‌ ഡയറക്ടറുമായി പുഷ്പകുമാർ ജോഷി നിയമിതനായി.

 WTA 1000 ടെന്നീസ്‌ ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ - അറബ്‌
താരമായി ടുണീഷ്യടെ ഓൻസ്‌ ജബയൂർ. മാഡ്രിഡ്‌ ഓപ്പണ്‍ ഫൈനലിൽ കിരീടം നേടിയതോടെയാണ്‌ നേട്ടം സ്വന്തമായത്‌.

 2022 ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരം കഥാകൃത്ത്‌ ടി. പദ്മനാഭന്‍. 2021 ലെ
ഒ.എൻ.വി. യുവ സാഹിത്യ പുരസ്കാരത്തിന്‌ അരുണ്‍ കുമാർ അന്നുരിന്റെ ''കലിനളൻ” എന്ന കൃതിയും 2022 ലെ പുരസ്കാരത്തിന്‌ കുമാരി അമൃത ദിനേഷിന്റെ ''അമൃത ഗീത” എന്ന കൃതിയും അർഹമായി.

 സൗരയുഥത്തിലെ ഏറ്റവും ചൂടേറിയ ഗ്രഹമായ ശുക്രനെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യമാണ്‌ “ശുക്രയാൻ - 1''.

 മുൻ കേന്ദ്രമന്ത്രിയും (ടെലികോം) മുതിർന്ന കോണ്‍ഗ്രസ്‌ നേതാവുമായ സുഖ്റാം (94) അന്തരിച്ചു.

 വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ പുതിയ റെക്കോർഡുമായി ജ്യോതി യെ റാജി. 2002 ൽ അനുരാധ ബിസ്വാൾ കുറിച്ച റെക്കോർഡാണ്‌ (13.88 സെക്കന്റ്‌) 20 വർഷങ്ങൾക്കുശേഷം 13.23 സെക്കന്റിൽ ജ്യോതി മറികടന്നത്‌.

 ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 - എ (രാജ്യദ്രോഹകുറ്റം) വകുപ്പ്‌ മരവിപ്പിച്ച്‌ സുപ്രീംകോടതി. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ശിക്ഷാവകുപ്പിന്റെ ഉപയോഗമാണ്‌ ചീഫ്‌ ജസ്റ്റിസ്‌ എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച്‌ ചരിത്രപരമായ ഉത്തരവിലൂടെ മരവിപ്പിച്ചത്‌.

 എവറസ്റ്റ്‌ കൊടുമുടി ഏറ്റവും കൂടുതൽ തവണ കീടടെക്കിയ വനിതയായി നേപ്പാൾ 
സ്വദേശി ലക്‌പ ഷെർപ. 10 തവണയും എവറസ്റ്റ്‌ കീഴടക്കിയാണ്‌ റെക്കോഡിട്ടത്‌.

 മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണറായിതിരഞ്ഞെടുപ്പ്‌ കമ്മീഷനിലെ നിലവിലെ മുതിർന്ന അംഗം രാജീവ്‌ കുമാറിനെ നിയമിച്ചു. 

• കാശ്മീരിൽ നിന്നെത്തി ലോകത്താകെ സന്തുറിന്റെ (ശതതന്ത്രിവീണ) മാന്ത്രികനാദം തീർത്ത പണ്ഡിറ്റ്‌ ശിവ്‌ കുമാർ ശർമ (84) അന്തരിച്ചു. പുല്ലാങ്കുഴൽ വാദകനായ ഹരിപ്രസാദ്‌ ചൗരസ്യയുമൊത്ത്‌ പുറത്തിറക്കിയ ആൽബം “കാൾ ഓഫ്‌ ദ വാലി' യിൽ തുടങ്ങി ശിവ-ഹരി എന്ന പേരിൽ ഹിന്ദി സിനിമകൾക്കുവേണ്ടി ഗാനങ്ങളും തയ്യാറാക്കി. 1986ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, 1991 ൽ പദ്മശ്രീ, 2001 ൽ പദ്മവിഭൂഷണ്‍ എന്നിവ ലഭിച്ചിട്ടുണ്ട്‌.

• പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ്‌ ഷരിഫ്‌ ചുമതലയേറ്റു.

• പുതുപ്പള്ളി രാഘവന്റെ സ്മരണക്കായി കുടുംബ ട്രസ്റ്റ്‌ ഏർപ്പെടുത്തിയ പുതുപ്പള്ളി രാഘവൻ പുരസ്‌കാരം മജീഷ്യൻ ഗോപിനാഥ്‌ മുതുകാടിന്‌.

• ഡൽഹിയിലെ തീൻമൂർത്തി ഭവനിലെ “പ്രധാനമന്ത്രി സംഗ്രഹാലയ'' (പ്രധാനമമന്ത്രി മ്യുസിയം) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്‌ സമർപ്പിച്ചു.

• രാജ്യത്ത്‌ ആദ്യമായി നിർമ്മിച്ച വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രാവിമാനം അലയൻസ്‌ എയറിന്റെ നേതൃത്വത്തിൽ സർവിസ്‌ തുടങ്ങി. പൊതുമേഖലാ സ്‌ഥാപനമായ ഹിന്ദുസ്ഥാൻ എയറനോട്ടിക്സ്‌ നിർമ്മിക്കുന്ന ഡോണിയർ 228 വിമാനങ്ങളാണ്‌ സർവീസിന്‌ ഉപയോഗിക്കുന്നത്‌.

• മാടമ്പ്‌ കുഞ്ഞുകുട്ടൻ സ്മാരക പുരസ്‌കാരം രാജ്യസഭാംഗം സുരേഷ്‌ ഗോപിക്ക്‌.

• ഇന്‍ഡോ - അമേരിക്കൻ വംശജയായ രച്ന സച്ദേവ കൊർഹൊനെനിനെ മാലിയിലെ നയതന്ത്ര പ്രതിനിധിയായി അമേരിക്കൻ പ്രസിഡന്റ്‌ നിയമിച്ചു.

• തോന്നയ്ക്കല്‍ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യുട്ടിന്റെ വീണപൂവ്‌ ശതാബ്ദി സമ്മാനം കെ ജയകുമാറിന്റെ “വീണപൂവ്‌ - വിത്തും വൃക്ഷവും'' എന്ന പഠനഗ്രന്ഥത്തിന്‌.

• ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആറാമത്തെ സ്‌കോർപിൻ ക്ലാസ്‌ അന്തർവാഹിനി ഐ എൻ എസ്‌ വാഷ്‌ഗീർ നീറ്റിലിറക്കി.

• കേരള ഒളിമ്പിക്‌ അസോസിയേഷന്റെ കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള
പുരസ്‌കാരം ബോക്സിങ്‌ താരം മേരി കോമിന്‌. ദൃശ്യ മാധ്യമരംഗത്തെ പുരസ്കാകാരം ജയേഷ്‌ പൂക്കോട്ടൂർ (മാതൃഭുമി ന്യൂസ്‌), അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം അജയ്ബെൻ (മലയാള മനോരമ), മികച്ച സ്പോർടസ്‌ ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ഫഹദ്‌ മുനീർ (മലയാള മനോരമ) എന്നിവർക്കാണ്‌.

• ആഗോള ശതകോടിശ്വരനായ ഇലോൻ മസ്ക്‌ സാമുഹിക മാധ്യമമായ “ട്വിറ്ററിനെ”
ഏറ്റെടുത്തു.

• ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്‌ ശർമ്മയും ബൗളർ ജംസ്പ്രീത്‌ ബുംറയും 2022ലെ
വിസ്ഡൻ ക്രിക്കറ്റർ ഓഫ്‌ ദ ഇയർ പട്ടികയിൽ ഇടംപിടിച്ചു. ഇംഗ്ലണ്ടിന്റെ ജോറൂട്ട്‌ മികച്ച താരമായും ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീ മികച്ച വനിതാതാരമായും തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്താൻ താരം മുഹമ്മദ്‌ റിസ്വാനാണ്‌ മികച്ച ട്വന്റി 20 താരം.

• കേരളം സന്തോഷ്ട്രോഫി ഫുട്‌ബോൾ ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ മൂന്നിനെതിരെ ഏഴു ഗോളുകൾക്ക്‌ കർണാടകയെ തോല്പിച്ചു.

• സഹകരണ ബാങ്കിങ്ങ്‌ മേഖലയിലെ പ്രവർത്തന മികവിന്‌ കേരള ബാങ്കിന്‌ ദേശീയ അവാർഡ്‌. നാഷണൽ ഫെഡറേഷൻ ഓഫ്‌ സ്റ്റേറ്റ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക് ഏർപ്പെടുത്തിയ അവാർഡിൽ പ്രഥമസ്ഥാനമാണ്‌ കേരള ബാങ്കിന്‌ ലഭിച്ചത്‌.

• ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ പല്ലി ഗ്രാമം രാജ്യത്തെ ആദ്യ കാർബണ്‍
ന്യുട്രൽ പഞ്ചായത്ത്‌.

• അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ പ്രശന്ത ജീവശാസ്ത്രജ്ഞന്‍ എം വിജയൻ (81) അന്തരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ്‌ സയൻസിൽ ആണവോർജ്ജ വകുപ്പിന്റെ ഹോമി ഭാഭ ചെയറിലെ പ്രൊഫസറാണ്‌. പദ്മശ്രീ പുരസ്കാര (2004) ജേതാവാണ്‌.

• മുതിർന്ന കോണ്‍ഗ്രസ്‌ നേതാവും മുൻമന്ത്രിയുമായ ശങ്കരനാരായണൻ (90) അന്തരിച്ചു. മഹാരാഷ്ട്ര, നാഗാലാൻഡ്‌, ത്ധാർഖണ്ഡ്‌, അരുണാചൽ പ്രദേശ്‌, അസം, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്‌.

• പ്രതിരോധച്ചെലവിൽ ഇന്ത്യക്ക്‌ ലോകരാജ്യങ്ങളിൽ മുന്നാം സ്ഥാനം. അമേരിക്ക,
ചൈന എന്നിവയാണ്‌ ആദ്യ, രണ്ട്‌ സ്ഥാനങ്ങളിൽ.

• 2022ലെ ലോറസ്‌ സ്പോർട്‌സ്‌ അവാർഡുകൾ പ്രഖ്യാപിച്ചു. ഫോർമുല വണ്‍ ലോക ചാമ്പ്യൻ മാക്‌സ്‌ വെസ്റ്റപ്പൻ മികച്ച പുരുഷതാരത്തിനും, ജമൈക്കയുടെ ഒളിമ്പിക്‌ സ്പ്രിന്റ്‌ താരം എലെയിൻ തോംപ്സണ്‍ മികച്ച വനിതാ താരത്തിനുമുള്ള പുരസ്കാരം സ്വന്തമാക്കി. ടീം ഓഫ്‌ ദ ഇയർ പുരസ്കാരം ഇറ്റലിയുടെ പുരുഷ ഫുട്‌ബോൾ ടീമും, ബ്രേക്ക്‌ ത്രൂ ഓഫ്‌ ദ ഇയർ പുരസ്‌കാരം യുഎസ്‌ ഓപ്പണ്‍ ടെന്നീസ്‌ ചാമ്പ്യൻ എമ്മ റാഡുകാനുവും എക്സപ്ഷണൽ അച്ചീവ്മെന്റ്‌ പുരസ്കാരം പോളിഷ്‌ ഫുട്‌ബോൾ താരം റോബർട്ട്‌ ലെവൻഡോസ്‌കിയും നേടി.

• പ്രശസ്ത തിരക്കഥാകൃത്ത്‌ ജോണ്‍പോൾ (71) അന്തരിച്ചു. ഒട്ടേറെ പ്രമുഖ സിനിമകളുടെ തിരക്കഥാകൃത്തും, കഥാകാരനും,അഭിനേതാവുമായിരുന്ന ജോണ്‍പോൾ. സംസ്ഥാന ചലച്ചിത്ര അക്കാഡമി ജനറൽ കൗണ്‍സിൽ അംഗം, സംസ്ഥാന ചലച്ചിത്ര അവാർഡ്‌ ജൂറി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌.

• കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്രോപദേഷ്ടാവായിപ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ അജയ് കുമാർ സൂദ്‌ ചുമതലയേറ്റു 

• വെസ്റ്റ്‌ ഇന്‍ഡീസ്‌ ക്രിക്കറ്റ്‌ താരം കീറോൻ പൊള്ളാർ ഡ്‌ അന്താരാഷ്ട ക്രിക്കറ്റിൽ നിന്നും വിരമിച്ചു.

• ഫ്രാൻസ്‌ പ്രസിഡന്റായി എമ്മാനുവേൽ മാക്രോണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 20 വർഷങ്ങൾക്കുശേഷമാണ്‌ ഫ്രാൻസിൽ ഒരു പ്രസിഡന്റിന്‌ അധികാര തുടർച്ച ലഭിക്കുന്നത്‌. 
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക> 
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here