രസതന്ത്രം ദൈനംദിന ജീവിതത്തിൽ: പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം- 01)


പി.എസ്‌.സി. 10th, +2, Degree ലെവല്‍ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ രസതന്ത്രം ദൈനംദിന ജീവിതത്തിൽ - ചോദ്യോത്തരങ്ങൾ
. രണ്ട് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്ന 400 - ലേറെ ചോദ്യോത്തരങ്ങൾ പൂർണമായും പഠിക്കുക.

PSC 10th, +2, Degree Level Preliminary Exam Questions and Answers / Chemistry in Everyday Life - PSC Questions and Answers / Chemistry Questions and Answers / +2 Level Syllabus based questions and Answers
👉ചോദ്യോത്തരങ്ങൾ പഠിക്കാം
1. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഏത് വാതകമാണ്‌?
- ഹൈഡ്രജന്‍

2. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകമേത്‌?
- നൈട്രജന്‍

3. ഭൗമോപരിതലത്തില്‍ ഏറ്റവുമധികമുള്ള മൂലകമേത്‌?
- ഓക്‌സിജന്‍

4. ഭൂവത്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹമേത്‌?
- അലുമിനിയം

5. പ്രപഞ്ചത്തില്‍ വസ്തുക്കള്‍ കൂടുതലും സ്ഥിതിചെയ്യുന്നത്‌ പദാര്‍ഥത്തിന്റെ ഏത്‌ അവസ്ഥയിലാണ്‌?
- പ്ലാസ്മ

6. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളില്‍ ഒന്നായ കറിയുപ്പിന്റെ ശാസ്ത്രീയനാമമെന്ത്‌?
- സോഡിയം ക്ലോറൈഡ്‌

7. സമുദ്രജലത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ലവണമേത്‌?
- സോഡിയം ക്ലോറൈഡ്‌

8. ഭക്ഷ്യവസ്തുക്കളില്‍ രുചി കൂട്ടാന്‍ ചേര്‍ക്കുന്ന രാസവസ്തുവേത്‌?
- അജിനോമോട്ടോ

9. അജിനോമോട്ടോയുടെ ശാസ്ത്രീയനാമം എന്താണ്‌?
- മോണോസോഡിയം ഗ്ലൂട്ടമേറ്റ്‌

10 എല്ലുകള്‍, പല്ലുകള്‍ എന്നിവയുടെ നിര്‍മിതിയിലെ പ്രധാന രാസവസ്തുവേത്‌?
- കാത്സ്യം ഫോസ്‌ഫേറ്റ് 

11. വെള്ളത്തിനടിയില്‍ സൂക്ഷിച്ചുവെക്കുന്ന രാസവസ്തുവേത്‌?
- വെള്ള ഫോസ്ഫറസ്‌

12. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്‌?
- ബ്ബീച്ചിങ് പൌഡര്‍

13. സോഡിയം, കാത്സ്യം എന്നിവയുടെ ഹൈപ്പോ ക്ലോറൈറ്റുകള്‍ എങ്ങിനെ അറിയപ്പെടുന്നു?
- ബ്ബീച്ചിങ് പൌഡര്‍

14. കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവേത്‌?
- തുരിശ് 

15. നീലനിറമുള്ളതിനാല്‍ 'ബ്ലൂ വിട്രിയോള്‍' എന്നറിയപ്പെടുന്നതെന്ത്‌?
- തുരിശ് 

16. തുരിശിന്റെ ശാസ്ത്രീയനാമം എന്താണ്‌?
- കോപ്പര്‍ സള്‍ഫേറ്റ്‌

17. പെന്‍സില്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണിന്റെ രൂപമേത്?
- ഗ്രാഫൈറ്റ്‌

18. കാര്‍ബണിന്റെ പ്രധാന രൂപാന്തരണങ്ങള്‍ ഏതെല്ലാം?
- വജ്രം, ഗ്രാഫൈറ്റ് 

19. സിങ്ക് ഫോസ്ഫൈഡ്‌ എന്ന രാസവസതുവിന്റെ പ്രധാന ഉപയോഗം എന്താണ്‌?
- എലിവിഷം

20. പിത്തള, ചെമ്പ് പാത്രങ്ങളെബാധിക്കുന്ന ക്ലാവിന്റെ ശാസ്ത്രീയനാമം എന്താണ്‌?
- ബേസിക്ക്‌ കോപ്പര്‍ കാര്‍ബണേറ്റ്‌

21. കൃത്രിമമായി മഴ പെയ്യിക്കാന്‍ മേഘങ്ങളില്‍വിതറുന്ന രാസവസ്തുവേത് ?
- സില്‍വര്‍ അയോഡൈഡ്‌

22. വനസപതി നെയ്യ്‌ ഉണ്ടാക്കുന്നത്‌ സസ്യഎണ്ണയിലൂടെ ഏത്‌വാതകം കടത്തിവിട്ടാണ്‌?
- ഹൈഡ്രജന്‍

23. മിന്നാമിനുങ്ങുകളുടെ തിളക്കത്തിനു കാരണമായ രാസവസ്‌തുവേത്‌?
ലൂസിഫെറിന്‍

24. ജലത്തിലെ ഘടകങ്ങള്‍ ഏതെല്ലാം?
- ഹൈഡ്രജന്‍, ഓക്സിജന്‍

25. അമോണിയയിലെ ഘടകങ്ങള്‍ ഏതെല്ലാം?
- നൈട്രജന്‍, ഹൈഡ്രജൻ 

25. മണ്ണെണ്ണയിലെ ഘടകങ്ങള്‍ ഏവ?
- കാര്‍ബണ്‍, ഹൈഡ്രജൻ 

26. രക്തബാങ്കുകളില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവേത്‌?
- മോണോസോഡിയം സിട്രേറ്റ് 

27. കലാമൈന്‍ ലോഷനില്‍ അടങ്ങിയിട്ടുള്ള പ്രധാന രാസവസ്‌തുവേത്‌?
- സിങ്ക് ഓക്സൈഡ്‌

28. മുളകിന്‌ എരിവു നല്‍കുന്ന ഘടകം ഏതാണ്‌?
- കാപ്സൈസിന്‍

29. മൊബൈല്‍ഫോണുകളില്‍വ്യാപകമായി ഉപയോഗിക്കുന്ന ബാറ്ററിയേത്‌?
- ലിഥിയം അയോണ്‍ ബാറ്ററി

30. മൊബൈല്‍ ഫോണുകളിലെ ബാറ്ററിയുടെ സാധാരണ ചാര്‍ജ്‌ എത്രയാണ്‌?
- 3.6 വോള്‍ട്ട്‌

31. കേടുവരാത്ത ഏക ഭക്ഷണവസ്തു ഏതാണ്‌?
- തേന്‍

32. ചീമുട്ടയുടെ ദുര്‍ഗന്ധത്തിനു കാരണമായ വാതകമേത്‌?
- ഹൈഡ്രജന്‍ സള്‍ഫൈഡ്‌

33. മയക്കുവാന്‍ ഉപയോഗിക്കുന്ന രാസവസ്തുവായ ക്ലോറോഫോം കണ്ടുപിടിച്ചതാര്?
- അമേരിക്കക്കാരനായ സാമുവല്‍ ഗുത്രി 

34. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാന്‍ നോട്ടുകളില്‍ പുരട്ടുന്ന രാസവസ്തുവേത്?
- ഫിനോല്‍ഫ്തലിന്‍

35. ടോര്‍ച്ച് ബാറ്ററിയുടെ ചാര്‍ജ്‌ എത്രയാണ്‌?
- 1.5 വോള്‍ട്ട്‌

36. റബ്ബര്‍ പാലിലെ അടിസ്ഥാനഘടകമേത്‌?
- ഐസോപ്രീന്‍

37. ചതുപ്പുവാതകം എന്നറിയപ്പെടുന്നത്‌ ഏതാണ്‌?
- മീഥേന്‍

38. സിഗരറ്റ് ലാമ്പുകളില്‍ ഉപയോഗിക്കുന്ന വാതകമേത്‌?
- ബ്യുട്ടേന്‍

39. തീയണയ്ക്കാനുപയോഗിക്കുന്ന വാതകമേത്‌?
- കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌

40. സോഡാവെള്ളത്തിലുള്ള ആസിഡ്‌ ഏതാണ്‌?
- കാര്‍ബോണിക്ക്‌ ആസിഡ്‌

41. ലോഹങ്ങളെ പ്രധാനമായുംവേര്‍തിരിച്ചെടുക്കാനുപയോഗിക്കുന്ന ധാതു എങ്ങനെ അറിയപ്പെടുന്നു?
- അയിര് 

42. മനുഷ്യശരിരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്‌?
- കാത്സ്യം

43. മനുഷ്യരുടെ രക്തത്തില്‍ അടങ്ങിയിട്ടുള്ള ലോഹം ഏതാണ്‌?
- ഇരുമ്പ്‌

44. ചുണ്ണാമ്പുവെള്ളത്തെ പാല്‍നിറമാക്കുന്ന വാതകം ഏതാണ്‌?
- കാര്‍ബണ്‍ഡൈ ഓക്സൈഡ്‌

45. പാചകവാതകത്തിലെ പ്രധാന ഘടകങ്ങള്‍ ഏതെല്ലാം?
- പ്രൊപ്പേന്‍, ബ്യ്യുട്ടേന്‍

46. പാചകവാതകത്തില്‍ ഏറ്റവും കൂടുതലുള്ള ഘടകമേത്‌?
- പ്രൊപ്പേന്‍

47. പാചകവാതക സിലിണ്ടറുകളുടെ ചോര്‍ച്ച അറിയാന്‍ ചേര്‍ക്കുന്ന വാതകമേത്‌?
- മെര്‍ക്കാപ്റ്റന്‍

48. ബയോഗ്യാസ്‌, ഗോബര്‍ഗ്യാസ് എന്നിവയിലെ പ്രധാന ഘടകമേത്‌?
- മീതേന്‍

49. മനുഷ്യര്‍ ആദ്യമായി ഉപയോഗിച്ച ലോഹമേത്‌?
- ചെമ്പ്‌

50. ഭൂമിയില്‍ ഏറ്റവും അപൂര്‍വമായുള്ള മൂലകം ഏതാണ്‌?
- അസ്റ്റാറ്റിന്‍

51. കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ ഖരരുപം എങ്ങനെ അറിയപ്പെടുന്നു?
- ഡ്രൈ ഐസ്‌

52. നവസാരം എന്നറിയപ്പെടുന്നത്‌ എന്താണ്‌?
- അമോണിയം ക്ലോറൈഡ്‌

53. പ്രകാശസംശ്ലേഷണ ഫലമായി സസ്യങ്ങള്‍ പകല്‍സമയത്ത്‌ പുറത്തുവിടുന്ന വാതകമേത്‌?
- ഓക്‌സിജന്‍

54. സസ്യങ്ങള്‍ രാത്രികാലത്ത് പുറത്തുവിടുന്ന വാതകമേത്‌?
- കാര്‍ബണ്‍ഡൈ ഓക്സൈഡ്‌

55. ഖനനം ചെയ്തെടുക്കപ്പെടുന്ന പെട്രോളിയം ശുദ്ധീകരണത്തിന് മുമ്പ്‌ ഏത്‌ പേരില്‍ അറിയപ്പെടുന്നു ?
- ക്രൂഡ്‌ ഓയില്‍

56. "പെട്രോളിയം” എന്ന വാക്ക്1546-ല്‍ ആദ്യമായി ഉപയോഗിച്ച ജര്‍മന്‍ ശാസ്ത്രജ്ഞനാര് ?
- ജോര്‍ജ്‌ ബൗര്‍

57. പെട്രോളിയത്തില്‍ ഏറ്റവും കുടുതലായി അടങ്ങിയിരിക്കുന്ന മൂലകങ്ങളേവ?
- കാര്‍ബണ്‍ (85 ശതമാനം വരെ), ഹൈഡ്രജന്‍ (14 ശതമാനം വരെ)

58. ക്രൂഡ്‌ ഓയിലിലെ വിവിധ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനുളള പ്രക്രിയയേത്‌?
- ഫ്രാക്ഷണല്‍ ഡിസ്റ്റില്ലേഷന്‍

59. പെട്രോളിയം കത്തുമ്പോള്‍ പ്രധാനമായും പുറന്തള്ളപ്പെടുന്ന വാതകമേത്‌?
- കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌

60. പെട്രോളിയം, പെട്രാളിയം ഉത്പന്നങ്ങള്‍ എന്നിവയുടെ അളവു രേഖപ്പെടുത്താനുള്ള
സ്റ്റാന്‍ഡേര്‍ഡ്‌ യൂണിറ്റേത്‌?
- ബാരല്‍

61. എത്ര ലിറ്ററാണ്‌ ഒരു ബാരല്‍?
-159 ലിറ്റര്‍ (42 ഗാലണ്‍)

62. പെട്രോളിയത്തിന്റെ വാതകരൂപമേത്‌?
- പ്രകൃതിവാതകം

63. ഒക്ടേന്‍നമ്പര്‍ എന്തിനെ സൂചിപ്പിക്കുന്നു?
- പെട്രോളിയം ഇന്ധനം എത്രമികവില്‍ എന്‍ജിനില്‍ കത്തുന്നു എന്നതിനെ

64. എന്താണ്‌ പാരഫിന്‍ ഓയില്‍ എന്നറിയപ്പെടുന്നത്‌?
- മണ്ണെണ്ണ

65. ജെറ്റ്‌ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനം പ്രധാനമായും എന്തില്‍ നിന്നും തയാറാക്കുന്നതാണ്‌?
- മണ്ണെണ്ണ 

66. ഏതിനം ശിലയ്ക്കുദാഹരണമാണ്‌ കല്‍ക്കരി?
- അവസാദശില

67. കല്‍ക്കരിയിലെ ഘടകമൂലകങ്ങള്‍ ഏതൊക്കെ?
- കാര്‍ബണ്‍, ഹൈഡ്രജന്‍

68. താപോര്‍ജനിലയങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്രധാന ഇന്ധനമേത്‌?
- കൽക്കരി

69. കാർബണിന്റെ അളവ് ഏറ്റവും കൂടുതലുള്ള കല്‍ക്കരിയിനമേത്‌?
- ആന്ത്രാസൈറ്റ് 

70. കായാന്തരിത ശിലാവിഭാഗത്തിലേതായി പരിഗണിക്കപ്പെടുന്ന കല്‍ക്കരിയിനമേത്‌?
- ആന്ത്രാസൈറ്റ് 

71. "തവിട്ടു കല്‍ക്കരി” എന്നറിയപ്പെടുന്ന ഗുണനിലവാരം കുറഞ്ഞ ഇനമേത്‌?
- ലിഗ്നൈറ്റ്‌

72. കല്‍ക്കരിഖനികളിൽ പണിയെടുക്കുന്നവരില്‍ കണ്ടുവരുന്ന പ്രധാന രോഗമേത്‌?
- ബ്‌ളാക്ക്‌ലങ്  രോഗം
   
73. വിഷങ്ങളെക്കുറിച്ച പഠിക്കുന്നശാസ്ത്രശാഖയേത്‌?
- ടോക്സിക്കോളജി

74. ജീവനുള്ളവ പുറപ്പെടുവിക്കുന്നവിഷം അറിയപ്പെടുന്നതെങ്ങിനെ?
- ടോക്സിൻ അഥവാ ജൈവികവിഷം

75. 'വിഷങ്ങളിലെ രാജാവ്' എന്നറിയപ്പെടുന്നതെന്ത്‌?
- ആഴ്സനിക്ക്‌

76. 'രാജാക്കന്‍മാരുടെ വിഷം' എന്നു വിളിക്കപ്പെടുന്നതെന്ത്‌ ?
- ആഴ്‌സനിക്ക്‌

77. ഏറ്റവും മാരകവിഷങ്ങളായി അറിയപ്പെടുന്ന സയനൈഡുകളിലെ പ്രധാന ഘടകങ്ങള്‍ ഏതൊക്കെ?
- കാര്‍ബണ്‍, നൈട്രജന്‍

78. ഏതു വിഷവസ്‌തുക്കള്‍ ഉള്ളില്‍ച്ചെന്നാലാണ്‌, ശരീരകലകളില്‍ ഓക്സിജന്‍ എത്തുന്നത്‌ തടസപ്പെട്ട് മിനിട്ടുകള്‍ക്കകം മരണം സംഭവിക്കുക?
- സോഡിയം/ പൊട്ടാസ്യം സയനൈഡുകള്‍

79. ബദാംകായുടെ മണമുള്ള മാരകവിഷമേത്‌?
- പൊട്ടാസ്യം സയനൈഡ്‌

80. സയനൈഡ്‌ വിഷബാധയേല്‍ക്കുന്നവരെ ചികിത്സിക്കാനുപയോഗിക്കുന്ന രാസവസ്തുവേത്‌?
- സോഡിയം തയോസള്‍ഫേറ്റ് 

81. സയനൈഡ്‌ പ്രകിയയിലൂടെ ശുദ്ധീകരിക്കുന്ന പ്രധാന ലോഹമേത്‌?
- സ്വര്‍ണം

82. ജ്വാലാ പരിശോധനയില്‍ ഏതുനിറമാണ്‌ കാല്‍സ്യം ലോഹം പ്രകടിപ്പിക്കുന്നത്‌?
- ബ്രിക്ക്‌ റെഡ്‌

83. 1808-ല്‍ കാല്‍സ്യം ലോഹത്തെ ആദ്യമായി വേര്‍തിരിച്ചെടുത്ത ഇംഗ്ലീഷ് ശാസ്ത്രജ്ഞനാര് ?
- ഹംഫ്രി ഡേവി

84. ഏതുതരം ശിലകളിലാണ്‌ കാല്‍സ്യം സംയുക്തങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്‌?
- അവസാദശിലകള്‍

85. കക്ക, ചിപ്പി, ഒച്ച്‌, മുട്ട എന്നിവയുടെ പുറന്തോട് നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഏതു കാല്‍സ്യം സംയുക്തത്താലാണ്‌?
- കാല്‍സ്യം കാര്‍ബണേറ്റ് 

86. നവരത്നങ്ങളില്‍ ഒന്നായ മുത്ത് നിര്‍മിക്കപ്പെടിട്ടുള്ളത്‌ ഏതു കാല്‍സ്യം സംയുക്തം കൊണ്ടാണ്‌?
- കാല്‍സ്യം കാര്‍ബണേറ്റ് 

87. ലൈംസ്റ്റോൺ, മാര്‍ബിള്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രധാന കാല്‍സ്യം സംയുക്തമേത്‌?
- കാല്‍സ്യം കാര്‍ബണേറ്റ് 

88. വൈറ്റ്‌ വാഷ് നിര്‍മിക്കാനുപയോഗിക്കുന്ന പ്രധാന കാല്‍സ്യം സംയുക്തമേത്‌ ?
- കുമ്മായം

89. കായകള്‍ കൃത്രിമമായി പഴുപ്പിക്കുവാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം സംയുക്തമേത്‌?
- കാല്‍സ്യം കാര്‍ബൈഡ്‌

90. നീന്തല്‍ക്കുളങ്ങളിലെ ജലത്തിന്റെ കാഠിന്യം കൂട്ടാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം സംയുക്തമേത്‌?
- കാല്‍സ്യം ക്ലോറൈഡ്‌

91. ബ്ലാക്ക്‌ ബോര്‍ഡുകളില്‍ എഴുതാനുള്ള ചോക്കുണ്ടാക്കുന്നത്‌ കാല്‍സ്യത്തിന്റെ ഏതു സംയുക്തം കൊണ്ടാണ്‌?
- കാല്‍സ്യം സള്‍ഫേറ്റ്‌

92. ജിപ്സം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഏതു രാസവസ്തു കൊണ്ടാണ്‌?
- കാല്‍സ്യം സള്‍ഫേറ്റ് 

93. ജിപ്സത്തെ 150 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ ലഭിക്കുന്ന രാസവസ്തുവേത്‌?
- പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌

94. വൃക്കക്കല്ലുകള്‍ രാസപരമായി എന്താണ്‌?
- കാല്‍സ്യം ഓക്‌സലേറ്റ്‌

95. ചേന, കാച്ചില്‍, ചേമ്പ്‌ എന്നിവയിലെ ചൊറിച്ചിലിനു കാരണമായ രാസവസ്തുവേത്‌?
- കാല്‍സ്യം ഓക്‌സലേറ്റ്‌

96. സോഡിയവും, സംയുക്തങ്ങളും തീജ്വാലയില്‍ കാണിച്ചാല്‍ ജ്വാലക്കുണ്ടാവുന്ന നിറമെന്ത്‌?
- മഞ്ഞ

97. രക്തം ശരീരദ്രവങ്ങള്‍ എന്നിവയുടെ നിയ്രന്തണം, ഞരമ്പുകളുടെ പ്രവര്‍ത്തനം, ഹൃദയത്തിന്റെ പ്രവര്‍ത്തനം എന്നിവയ്ക്ക്‌ ശരീരത്തിനാവശ്യമായ ലോഹ അയോണുകളേവ?
- സോഡിയം

98. പാശ്ചാത്യരാജ്യങ്ങളില്‍ ശൈത്യകാലത്ത്‌ റോഡിലെ മഞ്ഞുകട്ടകള്‍ അലിയിച്ചുകളയാന്‍ “ഡി ഐസിങ്‌” ഏജന്റായി ഉപയോഗിക്കുന്ന സോഡിയം
സംയുക്തമേത്‌?
- സോഡിയം ക്ലോറൈഡ്‌

99. ലോഹോപരിതലത്തിലുള്ള ഏതു സോഡിയം സംയുക്തത്തിന്റെ തോത്‌ അറിയാന്‍
നടത്തുന്ന പരിശോധനയാണ്‌ “ബ്രെസില്‍ മെത്തേഡ്‌"
- സോഡിയം ക്ലോറൈഡ്‌

100. ലോഹഭാഗങ്ങളില്‍ നിന്നും പെയിന്റ്, തുരുമ്പ്, എന്നിവ നീക്കം ചെയ്യാനുള്ള സോഡാ ബ്ളാസ്റ്റിംഗിന് ഉപയോഗിക്കുന്ന സോഡിയം സംയുക്തമേത്?
- സോഡിയം ബൈകാർബണേറ്റ് 

101. ജാം, പഴച്ചാറുകള്‍, അച്ചാറുകള്‍ എന്നിവ കേടുവരാതിരിക്കുവാന്‍ ചേര്‍ക്കുന്ന സോഡിയമടങ്ങിയ പ്രിസര്‍വേറ്റീവ്‌ ഏത്‌?
- സോഡിയം ബെന്‍സോയേറ്റ് 

👉പഞ്ചസാര
102. പഞ്ചസാരയിലുള്ള ഊർജ്ജം പകരുന്ന രാസഘടകമേത്‌?
- കാര്‍ബോ ഹൈഡ്രേറ്റ്‌

103. ഏറ്റവും ലഘുവായ പഞ്ചസാരയേത്‌?
- ഗ്ലൂക്കോസ്‌

103. തേനില്‍ ഏറ്റവും കൂടുതലുള്ള പഞ്ചസാരയേത്‌?
- ഫ്രക്ടോസ്‌ അഥവാ ലെവുലോസ്‌

103. പഴങ്ങളില്‍ ഏറ്റവും വ്യാപകമായുള്ള പഞ്ചസാരയേത്‌?
- ഫ്രക്ടോസ്‌

104. ഏറ്റവും മധുരമുള്ള പ്രകൃതിദത്തമായ പഞ്ചസാരയേത്‌?
- ഫ്രക്ടോസ്‌

105. നിത്യജീവിതത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പഞ്ചസാരയേത്‌?
- സുക്രോസ്‌ അഥവാ ടേബിള്‍ഷുഗര്‍

106. തേനിന്റെ പി.എച്ച്‌. മൂല്യമെത്ര?
- 3.2-നും 4.5-നും മധ്യേ

107. പാലില്‍ സമൃദ്ധമായുള്ള പഞ്ചസാരയേത്‌?
- ലാക്ടോസ്‌

108. ലാക്ടോസിനെ ദഹിപ്പിക്കാനായി കുട്ടികളുടെ ശരീരത്തിലുള്ള എൻസൈമേത്?
- ലാക്ടേസ് 

109. വുഡ്‌ ഷുഗര്‍ എന്നറിയപ്പെടുന്നതെന്ത്‌?
- സൈലോസ്‌

110. രക്തത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്‌?
- ഗ്ലുക്കോസ്‌ അഥവാ ഡെകസ്ട്രോസ്‌

111. ഹരിതസസ്യങ്ങളില്‍ പ്രകാശ സംശ്ലേഷണ ഫലമായിഉണ്ടാവുന്ന പഞ്ചസാരയേത്?
- ഗ്ലുക്കോസ്‌

112. ശരീരത്തില്‍ അധികമുള്ള ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി സംഭരിക്കുന്ന അവയവമേത്‌?
- കരള്‍

113. അന്നജത്തില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയേത്‌?
- മാള്‍ട്ടോസ്‌

114. ബേബി ഫുഡുകളിൽ വ്യാപകമായി ഉപയോഗിക്കുന്നപഞ്ചസാരയേത്‌?
- മാള്‍ട്ടോസ്‌

115. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉത്പാദിപ്പിക്കുന്ന രാജ്യമേത്‌?
- ബ്രസീൽ 

116. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്ന രോഗമേത്‌?
- ഡയബറ്റിസ്‌ മെലിറ്റസ്‌ അഥവാ പ്രമേഹം

117. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന, പാന്‍ക്രിയാസ്‌ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോർമോൺ ഏത്?
- ഇൻസുലിൻ 

118. പെട്രോളിയത്തിൽ നിന്നും നിർമിക്കുന്ന ക്യത്രിമമധുരമേത് ?
- സാക്കറിന്‍

119. ലോകത്തില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട കൃത്രിമമധുരമേത്‌ ?
- സാക്കറിന്‍

120. കാഴ്ചയില്‍ പഞ്ചസാരയോട് സാദൃശ്യമുള്ള, നിറവും മധുരവുമുള്ള “ഷുഗര്‍ ഓഫ്‌ ലെഡ്‌" എന്നറിയപ്പെടുന്ന വിഷവസ്തുവേത്‌?
- ലെഡ്‌ അസറ്റേറ്റ്‌

👉പ്ലാസ്റ്റിക്‌
121. ചരിത്രകാരന്‍മാര്‍ 'പ്ലാസ്റ്റിക്ക്‌ യുഗം' എന്നുവിളിക്കുന്ന കാലഘട്ടമേത്?
- 20-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതി

122. പ്ലാസ്റ്റിക്കുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമൂലകമേത്‌?
- കാര്‍ബണ്‍ 

123. യഥേഷ്ടം രൂപപ്പെടുത്താനാവുന്ന ആദ്യത്തെ പ്ലാസ്റ്റിക്കായി അറിയപ്പെടുന്നതേത്‌?
- സെല്ലുലോയ്ഡ്‌

124. സെല്ലുലോയ്ഡ്‌ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
- ജോണ്‍ ഹയറ്റ് 

125. പൂര്‍ണമായും കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ പ്ലാസ്റ്റിക്‌ ഏതാണ്‌?
- ബേക്കലൈറ്റ് 

126. ഒരിക്കല്‍ ചൂടാക്കി രൂപപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീട് മറ്റൊരു രൂപത്തില്‍ ഉപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുകള്‍ എങ്ങനെഅറിയപ്പെടുന്നു?
- തെര്‍മോസെറ്റ്സ്‌ പ്ലാസ്റ്റിക് 

127. തെര്‍മോസെെറ്റ്‌സ്‌ പ്ലാസ്റ്റിക്കുകള്‍ക്ക് ഉദാഹരണങ്ങളേവ?
- ബേക്ക്‌ലൈറ്റ്‌, ഡുറോപ്ലാസ്റ്റ് 

128. ആവശ്യമെങ്കില്‍ വീണ്ടും ഉരുക്കി പുതിയ രൂപത്തിലാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകളേവ?
- തെര്‍മോപ്ലാസ്റ്റിക്കുകള്‍

129. തെര്‍മോപ്ലാസ്റ്റിക്കുകള്‍ക്ക്‌ ഉദാഹരണങ്ങളേവ?
- പോളിത്തീന്‍, പി.വി.സി.

130. പാല്‍ക്കട്ടികൊണ്ടുണ്ടാക്കുന്ന പ്ലാസ്റ്റിക്കേത്‌?
- ഗാലലൈറ്റ് 

131. ബട്ടന്‍, പേന, ചീപ്പ്‌ എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത്‌ ?
- ഗാലലൈറ്റ് 

132. പ്ലാസ്റ്റിക്‌ കവറുകള്‍ നിര്‍മിക്കാനുള്ള പ്ലാസ്റ്റിക്‌ ഇനമേത്‌?
- പോളിത്തീന്‍

133. ലോകത്തില്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യപ്പെടുന്ന പ്ലാസ്റ്റിക്കേത്‌?
- പോളിത്തീന്‍

134. പരീക്ഷണശാലകളിലും ഫാക്ടറികളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത്‌?
- ടെഫ്ളോണ്‍

135. ഏതിനം പ്ലാസ്റ്റിക്കുകൊണ്ടുള്ള സംഭരണികളാണ്‌ വീര്യം കൂടിയ ആസിഡുകള്‍ സുക്ഷിച്ചുവെക്കാന്‍ ഉപയോഗിക്കുന്നത്‌?
- ടെഫ്ളോണ്‍
 
136. ലെന്‍സുകള്‍, കൃത്രിമപ്പല്ലുകള്‍ തുടങ്ങിയവ നിര്‍മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കിനമേത്‌?
- അക്രൈലേറ്റ് പ്ലാസ്റ്റിക് 

137. പ്ലാസ്റ്റിക്കിനാല്‍ നിര്‍മിതമായ പ്രധാനപ്പെട്ട തുണിനാരുകളേവ?
- പോളിയെസ്സൂര്‍, നൈലോണ്‍

138. വിമാനത്തിന്റെ ജനലുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കേത്‌?
- പ്ലെക്സി ഗ്ലാസ്‌

139. ആല്‍ക്കൈഡ്‌ പ്ലാസ്റ്റിക്കുകളുടെ പ്രധാന ഉപയോഗമെന്ത്‌?
- സ്വിച്ചുകളുടെ നിര്‍മാണം

140. പ്ലാസ്റ്റിക്കുകള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകമേത്‌?
- ഡയോക്സിനുകള്‍

👉ഗ്ലാസ്‌
141. ഗ്ലാസുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാനപദാര്‍ഥം ഏതാണ്‌?
- സിലിക്ക (സിലിക്കണ്‍ഡൈഓക്സൈഡ്‌)

142. പ്രകൃതിയില്‍ കാണപ്പെടുന്ന ഗ്ലാസുകള്‍ക്ക്‌ ഉദാഹരണങ്ങളേവ ?
- പുമിസ്‌, ടെക്റ്റെറ്റ്, ഒബ്സിഡിയന്‍

143. പ്രകൃതിയില്‍ അഗ്നിപര്‍വതസ്ഫോടന ഫലമായുണ്ടാവുന്ന ഗ്ലാസുകളേവ?
- ഒബ്സിഡിയന്‍ ഗ്ലാസുകള്‍

144. ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ഗ്ലാസുകളേവ?
- ടെക്റ്റെറ്റുകള്‍

145. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഗ്ലാസായി അറിയപ്പെടുന്നതേത്?
- പുമിസ് 

146. മണലുരുക്കി ഗ്ലാസുണ്ടാക്കുന്ന വിദ്യ ആദ്യമായി വികസിപ്പിച്ചത്‌ ഏത്‌ രാജ്യക്കാരാണ്‌?
- ഈജിപ്ത്‌

147. അമോര്‍ഫസ്‌ സോളിഡ്‌ അഥവാ ആകൃതിയില്ലാത്ത ഖരവസ്‌തു എന്നുവിളിക്കുന്നത്‌ എന്തിനെയാണ്‌?
- ഗ്ലാസിനെ

148. സൂപ്പര്‍കൂൾഡ്‌ ലിക്വിഡിന്‌ ഉദാഹരണമേത്‌?
- ഗ്ലാസ്‌

149. ഏതൊക്കെ ലോഹങ്ങളുടെ സാന്നിധ്യമാണ്‌ ഗ്ലാസിന്‌ പച്ചനിറം നല്‍കുന്നത്‌?
- ക്രോമിയം, ഇരുമ്പ്‌

150. യുറേനിയത്തിന്റെ ഓക്സൈഡ്‌ ഗ്ലാസിന്‌ ഏതുനിറമാണ്‌ നല്‍കുന്നത്‌?
- മഞ്ഞ

151. നീലനിറം ലഭിക്കാന്‍ ഗ്ലാസിനൊപ്പം ചേര്‍ക്കുന്നതെന്ത്‌?
- കൊബാള്‍ട്ട് ഓക്സൈഡ്‌

152. ഉയര്‍ന്ന ചൂടിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ഗ്ലാസേത്‌?
- ഫ്യുസ്ഡ്‌ സിലിക്ക ഗ്ലാസ്‌

153. വിന്‍ഡോ ഗ്ലാസായി ഉപയോഗിച്ചുവരുന്ന ഗ്ലാസിനം ഏതാണ്‌?
- സോഡാലൈം ഗ്ലാസ്‌

154. പാചകത്തിനുള്ള പാത്രങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന ഗ്ലാസേത്‌?
- പൈറെക്സ്‌ ഗ്ലാസ്‌

155. പരീക്ഷണശാലകളിലെ ഗ്ലാസുപകരണങ്ങള്‍, അലങ്കാരവസ്‌തുക്കള്‍ എന്നിവ ഉണ്ടാക്കാനുപയോഗിക്കുന്ന ഗ്ലാസേത്‌?
- ലെഡ്‌ ഗ്ലാസുകള്‍

156. ബോയ്ലറുകള്‍, മീറ്ററുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന കടുപ്പം കൂടിയ ഗ്ലാസിനമേത്‌?
- ബൊഹീമിയന്‍ ഗ്ലാസ്‌

157. ലെന്‍സുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ഗ്ലാസുകള്‍ ഏതു വിഭാഗത്തിലുള്ളവയാണ്‌?
- ഫ്ലിന്റ് ഗ്ലാസ്‌

158. വാഹനങ്ങളുടെ ചില്ലുകള്‍ നിര്‍മിച്ചിരിക്കുന്നത് ഏതിനം ഗ്ലാസു കൊണ്ടാണ്‌?
- സേഫ്റ്റി ഗ്ലാസ്‌

158. ഏത്‌ വിലപിടിച്ച ലോഹം വേര്‍തിരിച്ചെടുക്കാനാണ്‌ ബോറാക്സ്‌ മെത്തേഡ്‌ ഉപയോഗിക്കുന്നത്‌?
- സ്വര്‍ണം

159. അൾട്രാവയലറ്റ് കിരണങ്ങളെ തടയാന്‍ കഴിവുള്ള ഗ്ലാസേത്‌?
- ക്രൂക്സ് ഗ്ലാസ്‌

160. ഗ്ലാസിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന ഏത്‌ പ്രതിഭാസം മൂലമാണ്‌ വസ്തുക്കളുടെ പ്രതിബിംബം വലുതാക്കിയും അടുത്തും കാണാനാവുന്നത്‌?
- അപവര്‍ത്തനം (റിഫ്രാക്ഷന്‍)

161. സിനിമാ പ്രൊജക്ടര്‍, ടെലിസ്‌കോപ്പ്‌, ക്യാമറ, മൈക്രോസ്‌കോപ്പ് എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന ലെന്‍സേത്‌?
- കോണ്‍വെക്സ്‌ ലെന്‍സ്‌

162. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റിയര്‍വ്യൂ മിറര്‍ ഏതിനത്തില്‍പ്പെടുന്നതാണ്‌?
- കോണ്‍വെക്സ്‌ മിറര്‍

163. മേക്കപ്പ്, ഡെന്റല്‍ മിററുകള്‍ ഏതിനത്തില്‍പ്പെടുന്നു?
- കോണ്‍കേവ്‌ മിറര്‍

164. ലെന്‍സ്, മിറര്‍ എന്നിവയുടെ പവര്‍ രേഖപ്പെടുത്തുന്നതിനുള്ള യൂണിറ്റേത്?
- ഡയോപ്റ്റര്‍

165. പോസറ്റിവ് ഡയോപ്റ്റര്‍ മൂല്യം കാണിക്കുന്ന ലെന്‍സുകളേവ?
- കോണ്‍വെക്സ്‌ ലെന്‍സുകള്‍

166. നെഗറ്റിവ് ഡയോപ്റ്റര്‍ മൂല്യമുള്ള ലെന്‍സുകളേവ?
- കോണ്‍കേവ്‌ ലെന്‍സുകള്‍

👉രാസപ്രക്രിയകള്‍
167. കോണ്ടാക്ട് പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്ന രാസവസ്തുവേത്‌?
- സള്‍ഫ്യുറിക്കാസിഡ്‌

168. ഏത് രാസവസ്തുവിന്റെ ഉത്‌പാദനത്തിനായി നടത്തുന്നതാണ്‌ ഫേബര്‍ (ബോഷ) പ്രക്രിയ?
- അമോണിയം

169. ഹണ്ടര്‍ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന ലോഹമേത് ?
- ടൈറ്റാനിയം

170. ബേയര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്നതെന്ത്‌?
- അലുമിന (അലുമിനിയം ഡൈ ഓക്സൈഡ്‌)

171. ഓസ്റ്റ്വാള്‍ഡ്‌ പ്രക്രിയ ഉപയോഗിക്കുന്നത്‌ ഏത്‌ ആസിഡിന്റെ നിര്‍മാണത്തിനാണ്‌?
- നൈട്രിക്കാസിഡ്‌
172. ഏത്‌ വാതകത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദമാണ്‌ ബ്രിന്‍ പ്രക്രിയയിലൂടെനടക്കുന്നത്‌?
- ഓക്സിജന്‍


173. ഏത്‌ രാസവസ്തുവിന്റെ ഉത്പാദനമാണ്‌ ഡെഗുസ്സാ അഥവാ ബി.എം.എ. പ്രകിയയിലൂടെനടക്കുന്നത്‌?
- ഹൈഡ്രജന്‍ സയനൈഡ്‌

174. ബര്‍ട്ടണ്‍ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്നത്‌ എന്തിനെയാണ്‌?
- ഡീസല്‍

175. കാസ്റ്റനര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന ലോഹമേത്‌?
- സോഡിയം

176. ക്ലോസ്‌ പ്രക്രിയയിലൂടെ വന്‍തോതില്‍ ഉത്‌പാദിപ്പിക്കുന്നമൂലകമേത്‌?
- സള്‍ഫര്‍

177. സോള്‍വസിപ്രക്രിയയുടെ ഫലമായുണ്ടാകുന്ന പ്രധാന രാസവസ്തുവേത്‌?
- സോഡാ ആഷ്‌

178. ലെബ്ലാങ്ക് ഡീക്കണ്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കുന്നത്‌ ഏതിനം മുലകങ്ങളാണ്‌ ?
- ആല്‍ക്കലികള്‍

179. ഡോ പ്രക്രിയയിലൂടെ വേര്‍തിരിച്ചെടുക്കുന്ന മൂലകമേത്‌?
- ബ്രോമിന്‍

180. ക്രോള്‍ പ്രക്രിയ, എഫ്‌.എഫ്‌.സി. കേംബ്രിഡ്ജ്‌ പ്രക്രിയ എന്നിവ ഏത്‌ ലോഹത്തിന്റെ ഉത്പാദനത്തിനുപയോഗിക്കുന്നവയാണ്‌?
- ടൈറ്റാനിയം

181. ഏതിനം രാസവസ്തുക്കളുടെ ഉത്പാദനമാണ്‌ ഫോവ്ളെര്‍ പ്രക്രിയയിലൂടെ നടക്കുന്നത്‌?
- ഫ്ളുറോകാര്‍ബണുകള്‍

182. ഹാള്‍-ഹെരൗള്‍ട് പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്ന ലോഹമേത്?
- അലുമിനിയം

183. ക്രാഫ്റ്റ്‌ പ്രക്രിയ അഥവാ സള്‍ഫേറ്റ്‌ പ്രക്രിയയില്‍ സംഭവിക്കുന്നതെന്ത്‌?
- തടിയെ പള്‍പ്പാക്കുന്നു

184. ക്വാര്‍നെര്‍ പ്രക്രിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന വാതകമേത് ?
- ഹൈഡ്രജന്‍

185. മോണ്‍സാന്റോ പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ആസിഡേത്?
- അസെറ്റിക്കാസിഡ്‌

186. പിഡ്ജിയണ്‍ പ്രകിയയിലൂടെ ഉത്‌പാദിപ്പിക്കപ്പെടുന്ന ലോഹമേത്‌?
- മഗ്നീഷ്യം

187. പാര്‍ക്സ്‌ പ്രക്രിയയിലൂടെ വ്യാവസായികമായി വേര്‍തിരിച്ചെടുക്കുന്ന ലോഹമേത്‌?
- വെള്ളി
👉വാതകങ്ങള്‍
188. പ്രകൃതിയില്‍ കാണപ്പെടുന്നവയില്‍ സ്ഥിരതയുള്ള വാതകമൂലകങ്ങള്‍ എത്രയെണ്ണമാണ്‌?
- 11

189. ഹൈഡ്രജന്‍ വാതകത്തെ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
- ഹെന്‍റി കാവൻഡിഷ്‌

190. ഹൈഡ്രജന്‍ വാതകത്തിന്‌ ആപേര്‍ നിര്‍ ദേശിച്ചതാര് ?
- അന്റോയിന്‍ ലാവോസിയര്‍

191. പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം എന്നിവ ഏത് മൂലകത്തിന്റെ ഐസോടോപ്പുകളാണ്‌?
- ഹൈഡ്രജൻ 

192. ഏതു മൂലകത്തിന്റെ ആറ്റോമികസംഖ്യയാണ്‌ ഒന്ന്‌?
- ഹ്രൈഡജന്റെ

193. ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ന്യുട്രോണ്‍ ഇല്ലാത്ത ഏക മൂലകമേത്‌?
- ഹൈഡ്രജന്‍

194. 1772-ല്‍ നൈട്രജന്‍ വാതകത്തെ കണ്ടുപിടിച്ചതാര് ?
- ഡാനിയല്‍ റുഥര്‍ഫോര്‍ഡ്‌

195. നൈട്രജൻ വാതകത്തിന് ആ പേര് ആദ്യമായി നിര്‍ദേശിച്ചതാര് ?
- ജീന്‍ അന്റോണിയോ ചാപ്റ്റല്‍

196. ധവള്രപകാശം പുറപ്പെടുവിക്കുന്ന ബള്‍ബുകളില്‍ നിറയ്‌ക്കാന്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന വാതകമേത്‌?
- നൈട്രജന്‍

197. വിമാനങ്ങളുടെ ടയറിലും ഓട്ടമത്സരത്തിനുള്ള കാറുകളുടെ ടയറിലും നിറയ്ക്കാന്‍ ഉപയോഗിക്കുന്ന വാതകമേത്‌?
- നൈട്രജന്‍

198. "ചിരിപ്പിക്കുന്ന വാതകം” (ലാഫിങ്‌ ഗ്യാസ്‌) എന്നറിയപ്പെടുന്നതേത്‌?
- നൈട്രസ്‌ ഓക്സൈഡ്‌

199. 1772-ല്‍ നൈട്രസ്‌ ഓകസൈഡിനെ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
- ജോസഫ്‌ പ്രീസ്റ്റ്‌ലി 

200. പ്രപഞ്ചത്തില്‍ ഏറ്റവുമധികമായി കാണപ്പെടുന്ന രണ്ടാമത്തെ മൂലകമേത്‌?
- ഹീലിയം

201. ഓക്സിജന്‍ വാതകത്തെ 1774-ല്‍ കണ്ടെത്തിയതാര്?
- ജോസഫ്‌ പ്രീസ്റ്റലി

202. ഓകസിജന്‍ വാതകത്തിന്‌ ആ പേര് നല്‍കിയത്‌ ആരാണ്‌?
- അന്റോണിയോ ലാവോസിയര്‍

203. ഭൂവത്കത്തില്‍ ഏറ്റവുമധികമുള്ള മുലകമേതാണ്‌?
- ഓകസിജന്‍

204. ഏറ്റവും ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ മുലകം ഏത്‌ വാതകമാണ്‌?
ഫ്ളൂറിന്‍

205. ഫ്ളൂറിന്‍ വാതകത്തിന്‌ ആ പേര് നിര്‍ദേശിച്ചത്‌ ആരാണ്‌?
- ഹംഫ്രി ഡേവി

206. 1774-ല്‍ ക്ലോറിന്‍ വാതകം കണ്ടുപിടിച്ച ശാസ്രതജ്ഞനാര് ?
- കാള്‍വില്യം ഷീലെ

207. കുലീനവാതകങ്ങളുടെ കണ്ടെത്തലിന്‌ 1904-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതാര്‍ക്ക് ?
- വില്യം റാംസെ

208. റേഡിയോ ആക്ടീവായ കുലീനവാതകം ഏതാണ്‌?
- റഡോണ്‍

209. താപനില സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിതമാസ്‌ വാതകത്തിന്റെ വ്യാപ്തം മര്‍ദത്തിന്‌ വിപരിതാനുപാതത്തില്‍ ആയിരിക്കും എന്നു പ്രസ്താവിക്കുന്ന നിയമമേത്‌?
- ബോയില്‍ നിയമം

210. മര്‍ദം സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിതമാസ്‌ വാതകത്തിന്റെ വ്യാപ്തം കെല്‍വിന്‍ സ്കെയിലിലെ താപനിലയ്‌ക്ക് ആനുപാതികമായിരിക്കും എന്നു പ്രസ്താവിക്കുന്ന നിയമമേത്‌?
- ചാള്‍സ്‌ നിയമം

211. താപനില, മര്‍ദം എന്നിവ സ്ഥിരമായിരിക്കുമ്പോള്‍ വാതകങ്ങളുടെ വ്യാപ്തം, തന്മാത്രകളുടെ എണ്ണത്തിന്‌ നേര്‍ അനുപാതത്തിലായിരിക്കും എന്നു പറയുന്ന ഭൗതികശാസ്ത്രനിയമമേത്‌?
- അവൊഗാഡ്രോ നിയമം
 
👉സ്വർണം
212. ഏതൊക്കെയാണ്‌ കുലീനലോഹങ്ങള്‍ ' എന്നറിയപ്പെടുന്നത്‌?
- സ്വര്‍ണം, വെള്ളി, പ്ലാറ്റിനം

213. ഏറ്റവും നീളത്തില്‍ അടിച്ചുപരത്താന്‍ കഴിയുന്ന ലോഹമേത്‌?
- സ്വര്‍ണം

214. ഏറ്റവുമധികം നീളത്തില്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന ലോഹമേത് ?
- സ്വര്‍ണം

215. സ്വര്‍ണത്തിന്റെ അറ്റോമിക സംഖ്യ എത്രയാണ്‌?
- 79

216. സ്വര്‍ണത്തിന്റെ മാറ്റ്‌ രേഖപ്പെടുത്തുന്ന യൂണിറ്റേത്‌?
- കാരറ്റ് 

217. ശുദ്ധമായ സ്വര്‍ണം അഥവാതങ്കം എത്ര കാരറ്റാണ്‌?
- 24 കാരറ്റ്‌

218. സാധാരണമായി ആഭരണനിര്‍മാണത്തിനുപയോഗിക്കുന്നത്‌ എത്ര കാരറ്റിലെ സ്വര്‍ണമാണ്‌?
- 22 കാരറ്റ് 

219. 916 സ്വര്‍ണം എന്നറിപ്പെടുന്നത്‌ എത്ര കാരറ്റ് സ്വര്‍ണമാണ്‌?
- 22 കാരറ്റ് 

220. സ്വര്‍ണത്തിന്റെ തുക്കം രേഖപ്പെടുത്തുന്ന അളവേത്‌?
- പവന്‍

221. ഒരു പവന്‍ എന്നത്‌ എത്ര ഗ്രാമാണ്‌?
- 8 ഗ്രാം 

222. ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം ഉത്പാദിപ്പിക്കുന്നത്‌ ഏത് രാജ്യമാണ്‌ ?
- ചൈന

223. ഏറ്റവുമധികം സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം ഏതാണ്‌?
- ഇന്ത്യ

224. സ്വര്‍ണം അലിയുന്ന ദ്രാവകം ഏതാണ്‌?
- അക്വാറീജിയ

225. ഏതൊക്കെ ആസിഡുകളുടെ സംയുക്തമാണ്‌ അക്വാറീജിയ?
- ഹൈഡ്രോക്ളോറിക് ആസിഡ്, നൈട്രിക്ക്‌ ആസിഡ്‌

226. 'രാജകീയ്രദവം' എന്നും അറിയപ്പെടുന്നത് എന്താണ്‌?
- അക്വാറീജിയ

227. നൈട്രിക് ആസിഡ്‌, ഹൈഡ്രോക്ലോറിക്കാസിഡ്‌ എന്നിവ ഏത്‌ അനുപാതത്തിലാണ്‌ അക്വാറീജിയയില്‍ അടങ്ങിയിട്ടുള്ളത്‌?
- 1:3

228. സ്വര്‍ണത്തെ ഏറ്റവുമുയര്‍ന്ന ശുദ്ധതയില്‍ വേര്‍തിരിച്ചെടുക്കാനുള്ള രാസപ്രകിയയേത്‌?
- വോള്‍വില്‍ പ്രകിയ Wohlwill Process)

229. ഇന്ത്യയിലെ കോളാർ, ഹട്ടി എന്നീ ഖനികള്‍ എന്തിന്റെ നിക്ഷേപത്തിനാണ്‌ പ്രസിദ്ധം?
- സ്വര്‍ണം

230. ഒരു കിലോഗ്രാം സ്വര്‍ണം എന്നത്‌ എത്ര പവനാണ്‌?
- 125 പവന്‍.

231. വലിയ തോതില്‍ സ്വര്‍ണം കൈകാര്യം ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന അളവേത്?
- ട്രോയ്‌ ഔണ്‍സ്‌

232. ഒരു ട്രോയ്‌ ഔണ്‍സ്‌ എന്നത്‌ എത്ര ഗ്രാമാണ്‌?
- 31,103 ഗ്രാം

233. ഒരു കിലോഗ്രാം സ്വര്‍ണം എന്നത്‌ എത്ര ട്രോയ്‌ ഔണ്‍സാണ്‌?
- 32,315 ട്രോയ്‌ ഔണ്‍സ്‌

234. സ്വര്‍ണജയന്തി എന്നറിയപ്പെടുന്നത്‌ എത്രാമത്തെ വാര്‍ഷികമാണ്‌?
- അന്‍പതാം വാര്‍ഷികം

235. "സ്വര്‍ണത്തിന്റെയും, വജ്രത്തിന്റെയും നാട്‌” എന്നുവിളിക്കപ്പെടുന്ന രാജ്യമേത്‌?
- ദക്ഷിണാഫ്രിക്ക

236. ഗോള്‍ഡ്‌ കോസ്റ്റ്‌ എന്നറിയപ്പെട്ട ആഫ്രിക്കന്‍ രാജ്യമേത്‌?
- ഘാന

237. സുവര്‍ണകവാടം എന്നറിയപ്പെടുന്ന അമേരിക്കന്‍ നഗരമേത്‌?
- സാന്‍ഫ്രാന്‍സിസ്‌ കോ

238. സുവര്‍ണനഗരം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ നഗരമേത്‌?
- ജൊഹാനസ്ബര്‍ഗ്‌

239. കറുത്ത സ്വര്‍ണം എന്നുവിളിക്കുന്നത്‌ എന്തിനെയാണ്‌?
- പെട്രോളിയത്തെ

240. കറുത്ത സ്വര്‍ണം എന്നറിയപ്പെടുന്ന കാര്‍ഷികവിള ഏതാണ്‌?
- കുരുമുളക്‌

241. വെളുത്ത സ്വര്‍ണം എന്നറിപ്പെടുന്ന കാര്‍ഷികവിള ഏതാണ്‌?
- കശുവണ്ടി

242. പച്ച സ്വര്‍ണം എന്നറിയപ്പെടുന്ന സുഗന്ധദ്രവ്യം ഏത്‌?
- വാനില

243. നീല സ്വര്‍ണം എന്നു വിളിക്കുന്നത്‌ എന്തിനെയാണ്‌?
- ജലത്തെ

244. വിഡ്ഢികളുടെ സ്വര്‍ണം എന്നറിയപ്പെടുന്നത്‌ എന്താണ്‌?
- അയണ്‍ പൈററ്റ്‌
👉രത്നങ്ങള്‍
245. നവരത്‌നങ്ങള്‍ എന്നറിയപ്പെടുന്ന രത്നങ്ങള്‍ ഏതൊക്കെ
- മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം

246. ചുവപ്പുനിറമുള്ള രത്നം ഏതാണ് ?
- മാണിക്യം

247. ശാസ്ത്രീയമായി എന്താണ്‌ മാണിക്യഠ?
- അലുമിനിയം ഓക്സൈഡ്‌

248. ലോകപ്രശസ്തമായ മാണിക്യത്താഴ്വര ഏത്‌ രാജ്യത്താണ്‌?
- മ്യാന്‍മര്‍

249. കക്ക, ചിപ്പി എന്നിവയുടെ ഉള്ളില്‍ നിന്നും ലഭിക്കുന്ന രത്‌നമേത്‌?
- മുത്ത്‌

250. മുത്തെന്നത്‌ ശാസ്ത്രീയമായി എന്താണ്‌?
- കാല്‍സ്യം കാര്‍ബണേറ്റ്‌

251. ചിപ്പികളില്‍ നിന്നും കൃത്രിമമായി മുത്ത്‌ ഉത്പാദിപ്പിക്കാന്‍ ആരംഭിച്ചത്‌ ഏത്‌ രാജ്യത്താണ് ?
- ജപ്പാനില്‍

252. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുത്ത്‌ കൃത്രിമമായി ഉത്പാദിപ്പിക്കുന്നത്‌ ഏത്‌ രാജ്യമാണ്‌?
- ചൈന

253. പവിഴം ശാസ്ത്രീയമായി എന്താണ്‌?
- കാല്‍സ്യം കാര്‍ബണേറ്റ്‌

254. പച്ചനിറമുള്ള രത്നം ഏതാണ്‌?
- മരതകം

255. മരതകം എന്നത്‌ ശാസ്ത്രീയമായി എന്താണ്‌?
- ബെറിലിയം അലൂമിനിയം സിലിക്കേറ്റ് 

256. മരതകത്തിന്‌ പച്ചനിറം ലഭിക്കുന്നത്‌ ഏതൊക്കെ ലോഹങ്ങളുടെ സാന്നിധ്യത്താലാണ്‌?
- ക്രോമിയം, വനേഡിയം

257. ലോകത്തിലെ ഏറ്റവും പ്രസിദ്ധ മരതകമേത്‌?
- ഗക്കാല

258. പുഷ്യരാഗം ശാസ്ത്രീയമായി എന്താണ്‌?
- അലൂമിനിയം ഓക സൈഡ്‌

259. ശ്രീലങ്കയില്‍നിന്നു ലഭിച്ച ലോകപ്രശസ്തമായ ഇന്ദ്രനീലമേത്‌?
- സ്റ്റാര്‍ ഓഫ്‌ ഇന്ത്യ

260. സ്റ്റാർ ഓഫ്‌ ബോംബെ എന്ന പേരില്‍ പ്രശസ്തമായിട്ടുള്ള രത്നമേത്‌?
- ഇന്ദ്രനീലം

261. ഇന്ദ്രനീലം ശാസ്ത്രീയമായി എന്താണ്‌?
- അലൂമിനിയം ഓക്സൈഡ്‌

262. ഏറ്റവും കൂടുതല്‍ ഗോമേദകം ലഭിക്കുന്നത്‌ ഏത് രാജ്യത്തുനിന്നാണ്‌
- ശ്രീലങ്ക.

263. മാര്‍ജാര നേത്രം എന്നറിയപ്പെടുന്ന രത്നമേത്‌?
- വൈഡൂര്യം 

264. ഇന്ത്യയില്‍നിന്നു ലഭിച്ച പ്രസിദ്ധമായ വജ്രമേത്‌?
- കോഹിനൂര്‍

265. 'കോഹിനൂര്‍' എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ഥമെന്ത്‌?
- പ്രകാശത്തിന്റെ പര്‍വതം

266. 105 കാരറ്റ്‌ (21.6 ഗ്രാം) ഉള്ള കോഹിനൂര്‍ ജുപ്പോള്‍ എവിടെയാണുള്ളത്‌?
- ബ്രിട്ടീഷ്‌ രാജകുടുംബത്തിന്റെ വക

267. 1739-ല്‍ കോഹിനൂര്‍ രത്നം ഇന്ത്യയില്‍നിന്ന്‌ കടത്തിക്കൊണ്ടുപോയ പേര്‍ഷ്യന്‍
ഭരണാധികാരിയാര് ?
- നാദിര്‍ ഷാ

268. നവരത്നങ്ങള്‍ എന്നറിയപ്പെട്ട പണ്ഡിതസദസ്സ് ഏത്‌ ഗുപ്തരാജാവിന്റെതായിരുന്നു?
- ച്രന്ദഗുപ്തന്‍-2 (വിക്രമാദിത്യന്‍)

269. 100 കാരറ്റോ അതിനു മുകളിലോ മൂല്യമുള്ള വജ്രം എങ്ങനെ അറിയപ്പെടുന്നു?
- പാരഗണ്‍

270. കേരളത്തില്‍ വൈഡുര്യം കാണപ്പെടുന്ന ജില്ലകളേവ?
- തിരുവനന്തപുരം, കൊല്ലം

271. പ്രകൃതിയില്‍നിന്നു ലഭിക്കുന്ന ഏറ്റവും വിലകൂടിയ വസ്തുവേത് ?
- വജ്രം 

272. പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും കടുപ്പമേറിയ വസ്തുവേത്‌?
- വജ്രം 

273. കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ രൂപമേത്‌?
- വജ്രം 

274. ലോകത്ത്‌ ലഭിക്കുന്ന വജ്രത്തില്‍ പകുതിയും ഏത്‌ ഭൂഖണ്ഡത്തില്‍നിന്നാണ്‌?
- ആഫ്രിക്ക

275. വജ്രത്തിന്റെ ഭാരം അളക്കുന്ന യൂണിറ്റേത്‌?
- കാരറ്റ് 

276. ഇതുവരെ ലഭിച്ചിട്ടുള്ളവയില്‍ ഏറ്റവും വലിയ വജ്രമേത്‌?
- കള്ളിനന്‍

277. 1905-ല്‍ ദക്ഷിണാഫ്രിക്കയിലെ പ്രീമിയര്‍ വജ്രഖനിയില്‍നിന്നു ലഭിച്ച പ്രശസ്ത വജ്രമേത്‌?
- കള്ളിനന്‍

278. വജ്രത്തിനു സമാനമായ പരല്‍ ഘടനയുള്ള മൂലകമേത്?
- ജര്‍മേനിയം

279. വജ്രത്തിന്റെ തിളക്കത്തിനു കാരണമായ പ്രകാശപ്രതിഭാസം ഏതാണ് ?
- പൂര്‍ണ ആന്തരികപ്രതിഫലനം

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here