രസതന്ത്രം ദൈനംദിന ജീവിതത്തിൽ: പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം- 02)

പി.എസ്‌.സി. 10th, +2, Degree ലെവല്‍ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ രസതന്ത്രം ദൈനംദിന ജീവിതത്തിൽ - ചോദ്യോത്തരങ്ങൾ. 

PSC 10th, +2, Degree Level Preliminary Exam Questions and Answers / Chemistry in Everyday Life - PSC Questions and Answers / Chemistry Questions and Answers / +2 Level Syllabus based questions and Answers
👉ലോഹങ്ങള്‍
280. പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള ലോഹമായികരുതപ്പെടുന്നതേത്‌?
- ഇരുമ്പ്

281. ഭൂവല്‍ക്കത്തില്‍ ഏറ്റവുമധികമുള്ള ലോഹം ഏതാണ്‌?
- അലുമിനിയം

282. ഭുമിയുടെ പിണ്ഡത്തില്‍ കൂടുതലും സംഭാവനചെയ്യുന്നത്‌ ഏതു ലോഹമാണ്‌?
- ഇരുമ്പ് 

283. ലോഹങ്ങളുടെ രാജാവ്‌ എന്ന റിയപ്പെടുന്നതെന്ത്‌?
- സ്വര്‍ണം

284. സാധാരണ താപനിലയില്‍ ദ്രാവകാവസ്ഥയിലുള്ള ലോഹങ്ങളേവ?
- രസം (മെര്‍ക്കുറി), സീസിയം, ഫ്രാന്‍ഷ്യം, ഗാലിയം

285. സസ്യങ്ങളുടെ ഇലകളിലെ ഹരിതകത്തിലുള്ള ലോഹമേത് ?
- മഗ്നീഷ്യം

286. വൈറ്റമിന്‍ ബി 12-ല്‍ അടങ്ങിയിരിക്കുന്ന ലോഹമേത്‌?
- കൊബാള്‍ട്ട് 

287. വൈദ്യുതിയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമേത്‌?
- വെള്ളി

288. താപത്തെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹമേത്‌?
- വെള്ളി

289. "ഭാവിയുടെ ലോഹം” എന്നറിയപ്പെടുന്നത്‌ ഏതാണ്‌?
- ടൈറ്റാനിയം

290. “മഴവില്‍ ലോഹം" എന്നറിയപ്പെടുന്നത്‌ ഏതാണ്‌?
- ഇറിഡിയം

291. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹമേത്‌?
- കാത്സ്യം

292. കളിമണ്ണില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹമേത്‌?
- അലൂമിനിയം

293. രക്തത്തിലെ ഹിീമോഗ്ലോബിനിലുള്ള ലോഹമേത്‌ ?
- ഇരുമ്പ്‌

294. വൈദ്യുത ബള്‍ബുകളുടെ ഫിലമെന്റ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹമേത്‌?
- ടങ്സ്റ്റണ്‍

295. പഞ്ചലോഹവിഗ്രഹങ്ങളില്‍അടങ്ങിയിരിക്കുന്ന ലോഹങ്ങളേവ?
- ചെമ്പ്‌, ഈയം, വെള്ളി, സ്വര്‍ണം, ഇരുമ്പ്‌

296. പഞ്ചലോഹവിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതലുള്ള ലോഹമേത്‌?
- ചേമ്പ് 

297. ആറ്റോമിക ക്ലോക്കുകളില്‍ ഉപയോഗിക്കുന്ന ലോഹം ഏതാണ്‌?
- സീസിയം

298. ഏറ്റവും കാഠിന്യമുള്ള ലോഹമേത്‌?
- ക്രോമിയം

299. ഭാരം ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്‌?
- ഓസ്മിയം

300. സാധാരണ തെര്‍മോമീറ്ററില്‍ ഉപയോഗിക്കുന്ന ലോഹമേത്‌?
- രസം 

301. സ്വതന്ത്രാവസ്ഥയില്‍ കാണപ്പെടുന്ന ലോഹങ്ങളേവ?
- സ്വര്‍ണം, വെള്ളി, പ്ലാറ്റിനം

302. ലോഹങ്ങളെക്കുറിച്ച്‌ പഠിക്കുന്ന ശാസ്ത്രശാഖയേത്‌?
- മെറ്റലര്‍ജി

303. ഏറ്റവും വിലകൂടിയ ലോഹമേത്‌?
- റോഡിയം

304. ഏതാണ്ട്‌ എല്ലാ പഴവര്‍ഗങ്ങളിലും അടങ്ങിയിരിക്കുന്ന ആസിഡായി കരുതപ്പെടുന്നതേത്‌?
- ബോറിക്ക്‌ ആസിഡ്‌

305. വിഷങ്ങളുടെ രാജാവ്‌, രാജാക്കന്മാരുടെ വിഷം എന്നീ അപരനാമങ്ങളുള്ള അര്‍ധലോഹമേത്‌?
- ആര്‍സെനിക്ക്‌

306. ഏറ്റവും തിളനിലകുടിയ മൂലകം ഏത്‌ ലോഹമാണ്‌?
- റിനിയം

307. ഏറ്റവും ഭാരംകുറഞ്ഞ ലോഹമേത്‌?
- ലിഥിയം

308. വെള്ളത്തിലിട്ടാല്‍ കത്തുന്നലോഹങ്ങളേവ?
- സോഡിയം, പൊട്ടാസ്യം

309. മണ്ണെണ്ണയില്‍ സൂക്ഷിച്ചുവെക്കുന്നത്‌ ഏതൊക്കെ ലോഹങ്ങളെയാണ്‌?
- സോഡിയം, പൊട്ടാസ്യം

310. മെഴുക്‌, പെട്രോളിയം ജെല്ലി എന്നിവയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്‌?
- ലിഥിയം

311. “ലിറ്റില്‍ സില്‍വര്‍” എന്നറിയപ്പെടുന്ന ലോഹമേത്‌?
- പ്ലാറ്റിനം

312. “ക്വിക്ക്‌ സില്‍വര്‍ ' എന്നറിയപ്പെടുന്നത്‌ ഏത്‌ ലോഹമാണ്‌?
- രസം

313. 'രാസസൂര്യന്‍' എന്നറിയപ്പെടുന്ന ലോഹമേത്‌?
- മഗ്നീഷ്യം

314. ലോഹങ്ങളെ വ്യാവസായികമായി ഉത്‌പാദിപ്പിക്കുന്നത്‌ എന്തില്‍ നിന്നാണ്‌?
- അയിരുകളില്‍നിന്ന്‌

315. അലുമിനിയത്തിന്റെ പ്രധാന അയിരേത്‌?
- ബോക്സൈറ്റ്‌

316. കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യത്തെ മൂലകമേത്‌?
- ടെക്‌നീഷ്യം എന്ന ലോഹം

317. ഏത്‌ ലോഹത്തെ കൈകാര്യം ചെയ്യാനുള്ള അളവാണ്‌ ഫ്ളാസ്ക് ?
- മെര്‍ക്കുറി

318. ഒരു ഫ്ളാസ്ക് എന്നത്‌ എത്ര ഭാരമാണ്‌?
- 34.473 കിലോഗ്രാം (75 പൗണ്ട്)

319. ഏത്‌ വിഷലോഹം മൂലമുള്ള രോഗമാണ്‌ പ്ലംബിസം, ഡെവോണ്‍ കോലിക്, പെയിന്റേസ്‌ കോലിക് എന്നിങ്ങനെ അറിയപ്പെടുന്നത്‌?
- ലെഡ്‌ (കാരീയം)

320. ഇതായ്‌ -ഇതായ്‌ രോഗത്തിനു കാരണം ഏത്‌ ഘനലോഹമാണ്‌
- കാഡ്‌ മിയം

321. മിനമാതാ രോഗത്തിനു കാരണമായ വിഷലോഹമേത്?
- മെര്‍ക്കുറി (രസം)

322. മിനമാതാ, ഇതായ്‌-ഇതായ്‌ രോഗങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യമേത്‌?
- ജപ്പാന്‍

👉ലോഹസങ്കരങ്ങള്‍
323. രസം ചേര്‍ന്ന ലോസങ്കരങ്ങള്‍ എങ്ങനെ അറിയപ്പെടുന്നു?
- അമാല്‍ഗങ്ങള്‍

324. ഇരുമ്പും, കാര്‍ബണും ചേര്‍ന്നുള്ള ലോഹസങ്കരമേത്‌?
- ഉരുക്ക്‌

325. മനുഷ്യന്‍ ഏറ്റവുമാദ്യം കണ്ടുപിടിച്ച ലോഹസങ്കരമായി കരുതപ്പെടുന്നതേത് ?
- ഓട് അഥവാ വെങ്കലം

326. ഏതൊക്കെ ലോഹങ്ങളാണ്‌ ഓടിലടങ്ങിയിട്ടുള്ളത്‌?
- ചെമ്പ്‌, ടിന്‍

327. മണികള്‍ നിര്‍മിക്കാന്‍ കൂടുതലായും ഉപയോഗിക്കുന്ന ലോഹസങ്കരമേത്‌?
- ഓട് 

328. മണികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ബെല്‍ മെറ്റല്‍ ഏത്‌ ലോഹസങ്കരത്തിന്റെ മറ്റൊരു രൂപമാണ്‌?
- ഓട് 

329. ഒരു ലോഹസങ്കരത്തിന്റെ പേരിലറിയപ്പെടുന്ന ഏക മനുഷ്യസംസ്കാര കാലഘട്ടമേത്‌?
- വെങ്കലയുഗം

330. ചെമ്പിനൊപ്പം സിങ്ക് അഥവാ നാകം ചേര്‍ന്നുള്ള ലോഹസങ്കരമേത്‌?
- പിച്ചള

331. ഒട്ടേറെ കുഴല്‍വാദ്യങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്ന ലോഹസങ്കരമേത്‌?
- പിച്ചള

332. പ്രധാനമായും കാന്തങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമേത്‌?
- അല്‍നിക്കോ

333. അൽനിക്കോയിലെ പ്രധാന ഘടകലോഹങ്ങള്‍ ഏതൊക്കെ?
- അലുമിനിയം, നിക്കല്‍, കൊബാള്‍ട്ട് 

334. വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരമേത്‌?
- ഡ്യുറാലുമിന്‍

335. ഡ്യുറാലുമിനില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളേവ?
- അലുമിനിയം, ചെമ്പ്, മാംഗനീസ്‌, മഗ്നീഷ്യം

336. അലുമിനിയം, മഗ്നീഷ്യം എന്നിവ ചേര്‍ന്നുള്ള ലോഹസ ങ്കരമേത്‌?
- മഗ്നേലിയം

337. റോസ്മെറ്റലിലെ ഘടകലോഹങ്ങള്‍ ഏതൊക്കെ?
- ബിസ്മുത്ത്, ഈയം, കാരീയം 

338. ചെമ്പ്, നാകം, നിക്കല്‍, കൊബാള്‍ട്ട്, വെള്ളി എന്നിവ ചേര്‍ന്നുള്ള ചൈനീസ്‌ സില്‍വറിന്റെ പ്രധാന ഉപയോഗമെന്ത്‌?
- ആഭരണനിര്‍മാണം

339. സ്വര്‍ണം, വെള്ളി എന്നിവയുടെ സങ്കരമേത്‌?
- ഇലക്ട്രം 

340. സ്വര്‍ണത്തിനു പുറമേ, നിക്കല്‍, പല്ലേഡിയം എന്നിവയിലൊന്നു കൂടി ചേരുന്ന ലോഹസങ്കരമേത്‌?
- വൈറ്റ്‌ ഗോള്‍ഡ്‌

341. ചായങ്ങളുടെ നിര്‍മാണത്തിനുള്ള ലോഹസങ്കരമായ ഫീല്‍ഡ്സ്‌ മെറ്റലിലെ ഘടകങ്ങളേവ?
- ബിസ്മുത്ത്‌, ഇന്‍ഡിയം, ടിന്‍

342. ചൂടിനനുസരിച്ച്‌ വികസിക്കുകയോ, ചുരുങ്ങുകയോ ചെയ്യാത്ത ഇന്‍വാര്‍ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങളേവ?
- ഇരുമ്പ്‌, നിക്കല്‍

343. ലോഹഭാഗങ്ങള്‍ വിളക്കിച്ചേര്‍ക്കാനുപയോഗിക്കുന്ന സോള്‍ഡറിലെ ഘടകലോഹങ്ങള്‍ ഏവ?
- ടിന്‍, ലെഡ്‌

344. ലെഡ്‌, ടിന്‍, ആന്റിമണി എന്നിവ ചേര്‍ന്നുള്ള ലോഹസങ്കരമേത്‌?
- ടൈപ്പ്‌ മെറ്റല്‍

345. നിക്കല്‍, ക്രോമിയം എന്നിവയുടെ കൂട്ടു ലോഹമേത്‌?
- ക്രോമെല്‍

346. ജര്‍മന്‍ സില്‍വറിലെ ഘടക ലോഹങ്ങള്‍ ഏവ?
- ചെമ്പ്‌, നിക്കല്‍, നാകം

347. ടിന്‍, ആന്റിമണി, ചെമ്പ്‌ എന്നിവ ചേര്‍ന്നുള്ള ലോഹസങ്കരമേത്‌?
- ബ്രിട്ടാണിയം

👉ഉപലോഹങ്ങള്‍
348. ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന മൂലകങ്ങള്‍ അറിയപ്പെടുന്നതെങ്ങനെ?
- ഉപലോഹങ്ങള്‍

349. പ്രധാനപ്പെട്ട ഉപലോഹങ്ങള്‍ ഏതൊക്കെ?
- ബോറോണ്‍, സിലിക്കണ്‍, ജര്‍മേനിയം, ആര്‍സെനിക്ക്‌, ആന്റിമണി, ടെല്ലുറിയം, പൊളോണിയം

350. സോഡിയം ബോറേറ്റ് പൊതുവേ അറിയപ്പെടുന്ന പേരെന്ത്‌?
- ബോറാക്‌സ്‌

351. അലക്കുപൊടികള്‍, കോസ്മെറ്റികസ്‌, ഗ്ലാസുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബോറോണ്‍ സംയുക്തമേത്‌?
- ബോറാക്സ്‌

352. ബോറിക്ക് ആസിഡിന്റെ ധാതുരൂപം അറിയപ്പെടുന്നതെങ്ങനെ ?
- സസ്സോലൈറ്റ്‌

353. ഐ വാഷായി ഉപയോഗിക്കുന്ന ബോറോണ്‍ സയുക്തമേത്‌?
ബോറിക്ക്‌ ആസിഡ്‌

354. കാരംബോര്‍ഡുകളുടെ മിനുസം കൂട്ടാനായി ഉപയോഗിക്കുന്ന പൌഡര്‍ രാസപരമായി എന്താണ്‌?
- ബോറിക്ക്‌ ആസിഡ്‌

355. ഓക്സിജന്‍ കഴിഞ്ഞാല്‍ ഭൗമോപരിതലത്തില്‍ ഏറ്റവുംകൂടുതലുള്ള രണ്ടാമത്തെ മൂലകമേത്‌?
- സിലിക്കണ്‍

356. 1823-ല്‍ സിലിക്കണ്‍ കണ്ടുപിടിച്ച സ്വീഡിഷ് ശാസ്ത്രജ്ഞനാര് ?
- ജോണ്‍സ്‌ ജെ. ബെര്‍സെലിയസ് 

357. ഏറ്റവും വ്യാപകമായി കാണപ്പെടുന്ന സിലിക്കണ്‍ സംയുക്തമായ സിലിക്കയുടെ രാസനാമമെന്ത്‌?
- സിലിക്കണ്‍ ഡൈ ഓക്സൈഡ് 

358. മണല്‍, പാറകള്‍ എന്നിവയില്‍ സമൃദ്ധമായുള്ള സിലിക്കണ്‍ സംയുക്തമേത് ?
- സിലിക്ക

359. സിലിക്കണ്‍ കാര്‍ബൈഡ്‌ വ്യാപകമായി അറിയപ്പെടുന്ന പേരെന്ത്‌?
- കാര്‍ബോറണ്ടം

360. കമ്പ്യുട്ടർ ചിപ്പുകള്‍, സോളാര്‍ സെല്ലുകള്‍, ട്രാന്‍സിസ്റ്ററുകള്‍ എന്നിവയുടെ നിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന മൂലകമേത്‌?
- സിലിക്കണ്‍

361. ഗ്ളാസ്, സിമന്റ് എന്നിവയുടെ നിര്‍മാണത്തിലെ അടിസ്ഥാന വസ്തുക്കളിലൊന്നായ സിലിക്കണ്‍ സംയുക്തമേത്‌?
- സിലിക്ക

362. സിലിക്കണിന്റെ അംശമുള്ള പാറപ്പൊടി അമിതമായി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന ശ്വാസകോശരോഗമേത്‌?
- സിലിക്കോസിസ്‌

363. ക്വാര്‍ട്ടസിന്റെ ശാസ്ത്രീയനാമമെന്ത് ?
- സിലിക്കണ്‍ ഡൈ ഓക്സൈഡ്‌

364. അര്‍ധചാലകങ്ങളായി ഉപയോഗിക്കുന്ന പ്രധാന മൂലകങ്ങള്‍ ഏതൊക്കെ?
- സിലിക്കണ്‍, ജെര്‍മേനിയം

365. വജ്രത്തിനു സമാനമായ പരല്‍ഘടനയുള്ള ഉപലോഹമേത്‌?
- ജെർമേനിയം 

366. ഏത്‌ വിഷമൂലകത്തിന്റെ സാന്നിധ്യം നിര്‍ണയിക്കാനാണ്‌ മാര്‍ഷ് ടെസ്റ്റ് നടത്തുന്നത്‌?
- ആര്‍സെനിക്ക്‌

367. തീപ്പെട്ടിക്കുടിന്റെ വശത്ത്‌ പുരട്ടുന്ന ആന്റിമണി സംയുക്തമേത് ?
- ആന്റിമണി സള്‍ഫൈഡ്‌ (സ്റ്റിബ്നൈറ്റ്)

368. പുകയിലയില്‍ തീര്‍ത്തും നേരിയ അളവില്‍കണ്ടുവരുന്ന റേഡിയോ ആക്ടിവ് മൂലകമേത്‌?
- പൊളോണിയം
 
369. പൊളോണിയം കണ്ടുപിടിച്ചത്‌ ആരൊക്കെച്ചേര്‍ന്നാണ്‌?
- മേരി ക്യൂറി, പിയറി ക്യൂറി

370. സാധാരണ അന്തരീക്ഷ താപനിലയില്‍പ്പോലും പൂര്‍ണമായും ബാഷപീകരിച്ചുപോകുന്ന അര്‍ധലോഹമേത്‌?
- പൊളോണിയം

371. പ്രാചീന ഈജിപ്തിലെ പിരമിഡുകള്‍ക്കുള്ളില്‍നിന്നും ലഭിച്ചിട്ടുള്ള സ്വര്‍ണംകലര്‍ന്ന ലോഹസങ്കരമേത്‌?
- ഇലക്ട്രം 

372. ഓാസ്‌കര്‍ ജേതാക്കള്‍ക്കുള്ള ശില്പങ്ങള്‍ നിര്‍മിക്കുന്നത്‌ ഏത്‌ ലോഹസങ്കരം കൊണ്ടാണ്‌?
- ബ്രിട്ടാണിയം

👉ആസിഡുകളും, ബേസുകളും 
373. ലിറ്റ്മസ്‌ ടെസ്റ്റിലൂടെ ഒരു ലായനിയുടെ ഏതു സ്വഭാവമാണ്‌ തിരിച്ചറിയാന്‍ കഴിയുക?
- ആസിഡോ ബേസോ എന്നത്‌

374. നീല ലിറ്റ്മസിനെ ചുവപ്പുനിറമാക്കുന്നത് ഏതു വസ്തുക്കളാണ്‌?
- ആസിഡുകള്‍ (അമ്ലം)

375. ചുവപ്പ്‌ ലിറ്റ്മസിനെ നീലയാക്കുന്ന പദാര്‍ഥങ്ങളുടെ സ്വഭാവമെന്ത്‌?
- ബേസുകള്‍ (ക്ഷാരം)

376. ലിറ്റ്മസ്‌ തയാറാക്കുന്നത്‌ എന്തില്‍ നിന്നുമാണ്‌?
- ലൈക്കന്‍ അഥവാ കരപ്പായല്‍

377. പി.എച്ച്‌. എന്നതിന്റെ മുഴുവന്‍ രൂപം എന്താണ്‌?
- പൊട്ടന്‍സ്‌ ഹൈഡ്രജന്‍ (ഹൈഡ്രജന്റെ വീര്യം)

378. പി.എച്ച്‌. എന്ന സങ്കൽപം ആദ്യമായി അവതരിപ്പിച്ച ഡാനിഷ് ശാസ്ത്രജ്ഞനാര്?
- സോറന്‍ സോറന്‍സണ്‍

379. പി.എച്ച്‌.സ്‌കെയിലില്‍ എത്ര വരെ മൂല്യമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌?
- 1 മുതല്‍ 14 വരെ

380. നിര്‍വീര്യലായനികള്‍, ശുദ്ധജലം എന്നിവയുടെ പി.എച്ച്.മുല്യം എത്രയാണ്‌?
- 7

381. പി.എച്ച്‌. മൂല്യം ഏഴില്‍ക്കുറഞ്ഞവ ഏതിനം വസ്തുക്കളാണ്‌?
- ആസിഡുകള്‍

382. പി.എച്ച്‌. മുല്യം ഏഴില്‍ കൂടുതലുള്ളവ ഏതിനം പദാര്‍ഥങ്ങളാണ്‌?
- ബേസുകള്‍

383. യൂണിവേഴ്‌സല്‍ ഇന്‍ഡിക്കേറ്റര്‍ രേഖപ്പെടുത്തുന്നത്‌ എന്താണ്‌?
- പി.എച്ച്. മുല്യങ്ങള്‍

384. എല്ലാ ആസിഡുകളിലും അടങ്ങിയിട്ടുള്ള മൂലകമേത്‌?
- ഹൈഡ്രജന്‍

385. ഏതുതരം വസ്തുക്കളുടെ പ്രധാന പ്രത്യേകതയാണ്‌ പുളിരുചി?
- ആസിഡുകളുടെ

386. സസ്യജന്യങ്ങളായ ആസിഡുകള്‍ ഏതു പേരില്‍ അറിയപ്പെടുന്നു?
- ഓര്‍ഗാനിക്ക്‌ ആസിഡുകള്‍ (കാര്‍ബണിക ആസിഡുകള്‍)

387. കാര്‍ബണിക ആസിഡുകള്‍ക്ക്‌ ഉദാഹരണങ്ങളേവ?
- സിട്രിക്കാസിഡ്‌, അസെറ്റിക്കാസിഡ്‌ , ടാര്‍ടാറിക്കാസിഡ്‌

388. ധാതുക്കളില്‍നിന്നും ലഭിക്കുന്ന ആസിഡുകള്‍ എങ്ങനെ അറിയപ്പെടുന്നു?
- മിനറല്‍ ആസിഡുകള്‍

389. മിനറല്‍ ആസിഡുകള്‍ക്ക്‌ ഉദാഹരണങ്ങളേവ?
- സള്‍ഫ്യുറിക്കാസിഡ്‌, നൈട്രിക്കാസിഡ്‌, ഹൈഡ്രോക്ലോറിക്കാസിഡ്‌

390. കൃഷിക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണിന്റെ പി.എച്ച്‌. മുല്യമെത്ര?
- 6 നും 7.5-നും മധ്യേ

391. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്തുവേത് ?
- കുമ്മായം (കാത്സ്യം ഹൈഡ്രോക്സൈഡ്‌)

392. മണ്ണിന്റെ ക്ഷാരഗുണം കുറയ്‌ക്കാനുപയോഗിക്കുന്ന രാസവസതുവേത്?
- അലൂമിനിയം സള്‍ഫേറ്റ്‌

393. രാസവസ്തുക്കളുടെ രാജാവ്‌ എന്നറിയപ്പെടുന്ന ആസിഡേത്‌?
- സള്‍ഫ്യുറിക്കാസിഡ്‌

394. പ്രോട്ടീനുകളുമായി ബന്ധപ്പെട്ടുള്ള സാന്തോപ്രോട്ടിക്ക്‌ ടെസ്റ്റിന്‌ ഉപയോഗിക്കുന്ന ആസിഡേത്‌?
- നൈട്രിക്കാസിഡ്‌

395. നൈട്രേറ്റുകളുടെ സാന്നിധ്യമറിയുവാനുള്ള “ബ്രൗണ്‍ റിങ്‌" ടെസ്റ്റിന്‌ ഉപയോഗിക്കുന്ന ആസിഡേത്‌?
- സള്‍ഫ്യുറിക്കാസിഡ്‌

396. ഏത്‌ ആസിഡിന്റെ നിര്‍മാണത്തിനാണ്‌ ലെഡ്-ചേംബര്‍ പ്രക്രിയ മുന്‍പ്‌ ഉപയോഗിച്ചിരുന്നത്‌?
- സള്‍ഫ്യൂറിക്കാസിഡ്‌

397. “ഓയില്‍ ഓഫ്‌ വിട്രിയോള്‍' എന്നറിയപ്പെടുന്ന രാസവസ്തുവേത്‌?
- സള്‍ഫ്യൂറിക്കാസിഡ്‌

398. കാര്‍ബാറ്ററികളില്‍ ഉപയോഗിക്കുന്ന ആസിഡേത്‌?
- സള്‍ഫ്യുറിക്കാസിഡ്‌

399. അന്തരീക്ഷത്തില്‍ സള്‍ഫ്യൂറിക്കാസിഡ്‌ മേഘപടലമുള്ള് ഗ്രഹമേത്‌?
- ശുക്രന്‍

400. “അക്വാഫോര്‍ട്ടിസ്‌, സ്‌പിരിറ്റ് ഓഫ്‌ നൈറ്റര്‍' എന്നിങ്ങനെ അറിയപ്പെടുന്ന ആസിഡേത്‌?
- നൈട്രിക്കാസിഡ്‌

401. 'മുറിയാറ്റിക്കാസിഡ്‌, സ്‌പിരിറ്റ്‌സ്‌ ഓഫ്‌ സാള്‍ട്ട്‌ എന്നിങ്ങനെ അറിയപ്പെടുന്ന ആസിഡേത്‌?
- ഹൈഡ്രോക്ലോറിക്കാസിഡ്‌

402. ആമാശയരസത്തിലെ ആസിഡ്‌ ഏതാണ്‌?
- ഹൈഡ്രോ ക്ളോറിക്കാസിഡ്‌

403. ആസ്പിരിന്‍ എന്ന വേദനസംഹാരി ഏത്‌ ആസിഡാണ്‌?
- അസെറ്റൈല്‍ സാലിസിലിക്കാസിഡ്‌

404. ലോകത്ത്‌ ഉപയോഗത്തിലുള്ളവയില്‍ ഏറ്റവും പഴയ വേദന സംഹാരിയേത്‌?
- ആസ്പിരിന്‍

405. 1897-ല്‍ ആസ്പിരിനെ ആദ്യമായി വേര്‍തിരിച്ചെടുത്തതാര് ?
- ഫെലിക്ക്‌സ്‌ ഹോഫ്മാന്‍

406. മെതനോയിക്ക്‌ ആസിഡ്‌, അമിനിക്ക്‌ ആസിഡ്‌ എന്നീ പേരുകളിലും അറിയപ്പെടുന്ന ഏറ്റവും ലഘുവായ കാര്‍ ബോക്സിലില്‍ ആസിഡേത്‌?
- ഫോര്‍മിക്കാസിഡ്‌

407. ഉറുമ്പുകളുടെ ശരീരത്തില്‍ സ്വാഭാവികമായുള്ള ആസിഡേത്‌?
- ഫോര്‍മിക്കാസിഡ്‌

408. റബ്ബര്‍പ്പാല്‍കട്ടിയാവാന്‍ ചേര്‍ക്കുന്ന ആസിഡേത്‌?
- ഫോര്‍മിക്കാസിഡ്‌

409. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള ഏത്‌ ആസിഡാണ്‌ എതനോയിക്കാസിഡ്‌ എന്നും അറിയപ്പെടുന്നത്‌?
- അസെൈറ്റിക്കാസിഡ്‌

410. ഏത്‌ ആസിഡിന്റെ നിര്‍മാണത്തിനാണ്‌ മൊണ്‍സാന്റോ പ്രക്രിയ ഉപയോഗിക്കുന്നത്‌?
- അസെറ്റിക്കാസിഡിന്റെ

411. ആസിഡ്‌ ഓഫ്‌ എയര്‍, ഏരിയല്‍ ആസിഡ്‌ എന്നീ പേരുകളുള്ള ആസിഡേത്‌?
- കാര്‍ബോണിക്കാസിഡ്‌

412. സോഡാവെള്ളത്തില്‍ അടങ്ങിയിട്ടുള്ള ആസിഡേത്‌?
- കാര്‍ബോണിക്കാസിഡ്‌

413. സ്വര്‍ണത്തെ അലിയിക്കുന്ന വീര്യം കൂടിയ ആസിഡേത്‌?
- സെലനിക്കാസിഡ്‌

414. ഗ്ലാസിനെ അലിയിക്കുന്ന ആസിഡ്‌ ഏതാണ്‌?
- ഹൈഡ്രോഫ്ളുറിക്കാസിഡ്‌

415. ഗ്ലാസ്പാത്രങ്ങളില്‍ ശേഖരിച്ചുവെക്കാന്‍ കഴിയാത്ത ആസിഡേത്‌?
- ഹൈഡ്രോഫ്ളുറിക്കാസിഡ്‌

416. കോളകളില്‍ പ്രധാനമായും അടങ്ങിയിട്ടുള്ള ആസിഡേത്‌?
- ഫോസ്ഫോറിക്കാസിഡ്‌

417. എല്ലാ പഴവര്‍ഗങ്ങളിലും അടങ്ങിയിട്ടുള്ള ആസിഡേത്‌?
- ബോറിക്കാസിഡ്‌

418. കാരംബോര്‍ഡിന്റെ മിനുസം കൂട്ടാനും ഐ വാഷായും ഉപയോഗിക്കുന്ന ആസിഡേത്‌?
- ബോറിക്കാസിഡ്‌

419. പാല്‍, തൈര്‍ എന്നിവയില്‍ അടങ്ങിയിട്ടുള്ള ആസിഡേത്‌?
- ലാക്റ്റിക്കാസിഡ്‌

420. മുന്തിരി, പുളി, വീഞ്ഞ്‌ എന്നിവയില്‍ അടങ്ങിയിട്ടുള്ള പ്രധാന ആസിഡേത്‌?
- ടാര്‍ടാറിക്കാസിഡ്‌


421. ഓറഞ്ച് , നാരങ്ങാവര്‍ഗത്തിലുള്ള പഴങ്ങള്‍ എന്നിവയിലെ പ്രധാന ആസിഡേത്‌?
- സിട്രിക്കാസിഡ്‌
422. ചേന, കാച്ചില്‍, ചേമ്പ്‌ എന്നിവയുടെ ചൊറിച്ചിലിനു കാരണമായ ആസിഡേത്‌?
- ഓക്സാലിക്കാസിഡ്‌

423. പഴങ്ങളുടെ മണത്തിനും രൂചിക്കും കാരണമായ ആസിഡേത്‌?
- മാലിക്കാസിഡ്‌

424. പഴുക്കാത്ത ആപ്പിളില്‍ ധാരാളമായി കാണപ്പെടുന്ന ആസിഡേത്‌?
- മാലിക്കാസിഡ്‌

425. പുളിപ്പുള്ള പഴങ്ങളില്‍ സമൃദ്ധമായുള്ള വൈറ്റമിന്‍-സി ഏത്‌ ആസിഡാണ്‌?
- അസ്‌കോര്‍ബിക ആസിഡ്‌

426. മരച്ചീനിയില്‍ അടങ്ങിയിട്ടുള്ള വിഷവസ്തു ഏത്‌ ആസിഡാണ്‌?
- പ്രുസിക്ക്‌ ആസിഡ്‌ (ഹൈഡ്രജന്‍ സയനൈഡ്‌)

427. ജീവികളുടെ മൂത്രത്തില്‍ അടങ്ങിയിട്ടുള്ള ആസിഡേത്‌?
- യൂറിക്കാസിഡ്‌

428. ഓക്കു മരത്തിന്റെ തൊലി, ഇല എന്നിവയില്‍ ധാരാളമായി കണ്ടുവരുന്ന ആസിഡേത്‌?
- ടാണിക്കാസിഡ്‌

429. അടക്കയില്‍ സമൃദ്ധമായുള്ള ആസിഡ്‌ ഏതാണ്‌?
- ഗാലിക്ക്‌ ആസിഡ്‌

430. രോഗം ബാധിക്കുമ്പോള്‍ സസ്യങ്ങള്‍ പുറത്തുവിടുന്ന ആസിഡേത്‌?
- ജാസ്മോണിക്കാസിഡ്‌

431. പി.എച്ച്‌. മൂല്യം ഏഴില്‍ കൂടുതലായ വസ്തുക്കള്‍ എങ്ങനെ അറിയപ്പെടുന്നു?
- ബേസ്‌ അഥവാ ക്ഷാരം

432. ബേസുകളുടെ  രുചി എന്താണ്‌?
- ചവര്‍പ്പ്‌

433. ആസിഡുകളും ബേസുകളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവുന്നതെന്തൊക്കെ?
- ജലവും ലവണങ്ങളും

434. ബേസുകള്‍ക്ക്‌ രൂപംനല്‍കുന്ന പ്രധാന മുലകങ്ങളേവ?
- ആല്‍ക്കലി / ആല്‍ക്കലൈന്‍ എര്‍ത്ത്‌ ലോഹങ്ങള്‍

435. ആല്‍ക്കലി ലോഹങ്ങള്‍ എന്നറിയപ്പെടുന്നത്‌ ഏതെല്ലാമാണ്‌?
- ലിഥിയം, സോഡിയം, പൊട്ടാസ്യം, റുബീഡിയം, സീസിയം, ഫ്രാന്‍ഷ്യം

436. ആല്‍ക്കലൈന്‍ എര്‍ത്ത്‌ ലോഹങ്ങള്‍ ഏതെല്ലാം?
- ബെറിലിയം, മഗ്നീഷ്യം, കാല്‍സ്യം, സ്ട്രോണ്‍ഷ്യം, ബേരിയം, റേഡിയം

437. ബേസുകള്‍ ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവുന്ന അയോണുകളേവ?
- ഹൈഡ്രോക്‌സൈഡ്‌ അയോണുകള്‍ (ഒ.ഏച്ച്‌. അയോണുകള്‍)

438. ബേസുകള്‍ ചുവപ്പ്‌ ലിറ്റ്മസിനെ ഏതുനിറമാക്കി മാറ്റുന്നു?
- നീല

439. ആസിഡുകളും ബേസുകളുമായി നടക്കുന്ന പ്രതിപ്രവര്‍ത്തനം ഏതുപേരില്‍ അറിയപ്പെടുന്നു?
- ന്യുട്രലൈസേഷന്‍

440. ബേസുകളുടെ സാന്നിധ്യത്തില്‍ ഫിനോള്‍ഫ്തലീന്‍ ഏതുനിറമായിമാറുന്നു?
- പിങ്ക് 

441. വയറിലെ അസിഡിറ്റി ഇല്ലാതാക്കാന്‍ കഴിക്കുന്ന അന്റാസിഡുകളിലെ പ്രധാന ഘടകമെന്ത് ?
- ബേസ്‌ അയോണുകള്‍

442. അന്റാസിഡായി വ്യാപകമായി ഉപയോഗിച്ചുവരുന്ന ഏത്‌ രാസവസ്തുവാണ്‌  'മില്‍ക്ക്‌ ഓഫ്‌ മഗനിഷ്യ' എന്നറിയപ്പെടുന്നത്‌?
- മഗ്നീഷ്യം ഹൈഡ്രോക്‌സൈഡ്‌

443. സോപ്പ്‌, പേപ്പര്‍ എന്നിവയുടെ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന ബേസേത് ?
- സോഡിയം ഹൈഡ്രോക്‌സൈഡ്‌

444. ബ്ലീച്ചിങ്‌ പൗഡറിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചുവരുന്ന ബേസേത്‌?
- കാത്സ്യം ഹൈഡ്രോക്സൈഡ്‌

445. സൂപ്പര്‍ബേസുകള്‍ക്ക്‌ ഉദാഹരണങ്ങളേവ?
- ബ്യുട്ടൈല്‍ ലിഥിയം, സോഡിയം അമൈഡ്‌, സോഡിയം ഹൈഡ്രോക്സൈഡ്‌

446. സ്ട്രോങ്‌ ബേസുകള്‍ക്ക്‌ ഉദാഹരണങ്ങളേവ?
- ലിഥിയം ഹൈഡ്രോക്സൈഡ്‌, സോഡിയം ഹൈഡ്രോക്‌സൈഡ്‌, പൊട്ടാസ്യം
ഹൈഡ്രോക്സൈഡ്‌

447. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാനുപയോഗിക്കുന്ന രാസവസ്‌തുവേത് ?
- കാല്‍സ്യം ഹൈഡ്രോക്‌സൈഡ്‌ (കുമ്മായം)

448. 'കാസ്റ്റിക്ക്‌ പൊട്ടാഷ്' എന്നറിയപ്പെടുന്ന വീര്യംകൂടിയ ബേസ്‌ ഏത്‌?
- പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ്‌

449. ബയോഡീസലിന്റെ നിര്‍മാണ പ്രക്രിയയില്‍ ഉപയോഗിച്ചു വരുന്ന വീര്യംകൂടിയ ബേസ്‌ ഏതു?
- പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ്‌

450. നീന്തല്‍ക്കുളങ്ങളിലെ വെള്ളത്തിലെ ക്ളോറിന്റെ ശക്തി കുറച്ച്‌ പി.എച്ച്‌. ഉയർത്താന്‍ ഉപയോഗിക്കുന്ന ബേസ്‌ ഏത്‌?
- സോഡിയം കാര്‍ബണേറ്റ്‌

👉രാസവസ്തുക്കളും പേരുകളും
451. സ്ളേക്കഡ്‌ ലൈം” എന്നറിയപ്പെടുന്ന കാല്‍സ്യം സംയുക്തമേത്‌?
- കുമ്മായം (കാല്‍സ്യം ഹൈഡ്രോക്സൈഡ്‌)

452. “മില്‍ക്ക് ഓഫ്‌ ലൈം” അഥവാ ചുണ്ണാമ്പുവെള്ളം കാല്‍സ്യത്തിന്റെ ഏത്‌ സംയുക്തമാണ്‌?
- കാല്‍സ്യം ഹൈഡ്രോക്സൈഡ്‌

453. “വൈറ്റ്‌ കാസ്റ്റിക്ക്' എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്‌ ?
- സോഡിയം ഹൈഡ്രോക്‌സൈഡ്‌

454. “ചൈനീസ്‌ സാള്‍ട്ട്, ചൈനീസ്‌ സ്നോ എന്ന പേരുകളുള്ളത്‌ ഏത്‌ രാസവസ്തുവിനാണ്‌?
- പൊട്ടാസ്യം നൈട്രേറ്റ് 

455. “പേള്‍ ആഷ്‌, സാള്‍ട്ട് ഓഫ്‌ ടാര്‍ട്ടാര്‍' എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്‌?
- പൊട്ടാസ്യം കാര്‍ബണേറ്റ്‌

456. മാഗ്നസൈറ്റ്‌ എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്‌?
- മഗ്നീഷ്യം കാര്‍ബണേറ്റ്‌

457. “കേക്ക്‌ ആലം, അലുമിനിയം സാള്‍ട്ട്‌” എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്‌?
- അലൂമിനിയം സള്‍ഫേറ്റ് 

458. ചൈനീസ്‌ വൈറ്റ്‌ എന്നറിയപ്പെടുന്ന രാസവസ്തു ഏതാണ്‌?
- സിങ്ക്‌ ഓക്സൈഡ്‌

459. 'അസേ൯' എന്നും അറിയപ്പെടുന്നത്‌ ഏത് രാസവസ്തു?
- അമോണിയ

460. “പെര്‍മനെന്റ്‌ വൈറ്റ്‌" എന്നറിയപ്പെടുന്ന രാസവസ്തുവേത്‌?
- ബേരിയം സള്‍ഫേറ്റ്‌

461. പ്ലാസ്റ്റര്‍ ഓഫ്‌ പാരിസ്‌ രാസപരമായി എന്താണ്‌?
- കാത്സ്യം സള്‍ഫേറ്റ്‌

462. പെറു സാൾട്ട്പീറ്റര്‍, ചിലിസാള്‍ട്ട്പീറ്റര്‍' എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്‌?
- സോഡിയം നൈട്രേറ്റ്‌

463. 'കാസ്റ്റിക്ക്‌ പൊട്ടാഷ്' എന്നറിയപ്പെടുന്ന രാസവസ്തുവേത്‌?
- പൊട്ടാസ്യം ഹൈഡ്രോക്സൈഡ്‌

464. "സാല്‍ അമോണിയാക്ക്‌, നുഷാദിര്‍ സാള്‍ട്ട്‌ എന്നിങ്ങനെ അറിയപ്പെടുന്നതെന്ത്‌?
- അമോണിയം ക്ലോറൈഡ്‌

465. കാര്‍ബോറണ്ടം എന്നറിയപ്പെടുന്ന രാസവസ്തുവേത്‌?
- സിലിക്കണ്‍ കാര്‍ബൈഡ്‌

466. എന്താണ്‌ കൊറണ്ടം എന്നറിയപ്പെടുന്ന രാസവസ്തു?
- അലൂമിനിയം ഓക്‌സൈഡ്‌

467. ക്വാർട്ട്സ്, സിലിക്ക എന്നീ പേരുകളുള്ള രാസവസ്തു ഏതാണ്‌?
- സിലിക്കണ്‍ ഡയോക്സൈഡ്‌

468. 'നോര്‍വീജിയന്‍ സാള്‍ട്ട്പീറ്റര്‍' എന്നറിയപ്പെടുന്ന രാസവസ്തുവേത്‌?
- കാത്സ്യം നൈട്രേറ്റ് 

469. യെല്ലോ കേക്ക്‌, യുറേനിയ എന്നിങ്ങനെ അറിയപ്പെടുന്ന രാസവസ്തുവേത്‌?
- യുറേനിയം ഡയോക്സൈഡ്‌

470. കമലിയണ്‍ മിനറല്‍, കോണ്ടിസ്‌ ക്രിസ്റ്റല്‍സ്‌ എന്നീ പേരുകളുള്ള രാസവസ്തുവേത്?
- പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌

471. ലൂണാര്‍ കാസ്റ്റിക്ക് എന്നറിയപ്പെടുന്ന രാസവസ്തുവേത്‌?
- സില്‍വര്‍ നൈട്രേറ്റ് 

472. വാഷിങ്‌ സോഡ, സോഡാ ആഷ്‌ എന്നിങ്ങനെ അറിയപ്പെടുന്ന സോഡിയം സംയുക്തമേത് ?
- സോഡിയം കാര്‍ബണേറ്റ് (അലക്കുകാരം)

473. ബേക്കിങ്‌ സോഡ (അപ്പക്കാരം) എന്നറിയപ്പെടുന്ന സോഡിയം സംയുക്തമേത്‌?
- സോഡിയം ബൈകാര്‍ബണേറ്റ് 

474. “ഹൈപ്പോ” എന്നറിയപ്പെടുന്ന സോഡിയത്തിന്റെ സംയുക്തം ഏതാണ്‌?
- സോഡിയം തയോസള്‍ഫേറ്റ്‌

475. 'ഗ്ലൗബേഴ്‌സ്‌ സാള്‍ട്ട്', സാല്‍ മിറ ബില്ലിസ്‌ എന്നിങ്ങനെ പേരുകളുള്ള സോഡിയം സംയുക്തം ഏതാണ്‌?
- സോഡിയം സള്‍ഫറ്റ് 

476. 'സാള്‍ട്ട് കേക്ക്‌” എന്നറിയപ്പെടുന്ന സോഡിയം സായുക്തമേത്‌?
- സോഡിയം സള്‍ഫേറ്റ്‌

477. ഹോട്ട് ഐസ്‌ എന്നറിയപ്പെടുന്ന സോഡിയം സംയുക്തം ഏതാണ്‌?
- സോഡിയം അസെറ്റേറ്റ് 

478. 'ഹാലൈറ്റ്‌ എന്നറിയപ്പെടുന്നത്‌ ഏത്‌ സോഡിയം സംയുക്തത്തിന്റെ ധാതു രൂപമാണ്‌?
- സോഡിയം ക്ലോറൈഡ്‌

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here