രസതന്ത്രത്തിന്റെ നാൾവഴികൾ: പി.എസ്.സി. ഫാക്ട്സ്
രസതന്ത്രവുമായി ബന്ധട്ടെെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളും വര്‍ഷങ്ങളും. എളുപ്പത്തില്‍ റഫര്‍ ചെയ്യാനും ഓര്‍ത്തുവയ്താനും സഹായിക്കുന്ന കുറിപ്പുകൾ. പി.എസ്.സി. 10th ലെവല്‍, +2 ലെവല്‍, ഡിഗ്രി ലെവൽ പരീക്ഷാ സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ വസ്തുതകള്‍ പി.എസ്.സി. പരീക്ഷയിലെ പ്രധാന ചോദ്യമേഖലയാണ്.
👉CE 770
* അബു മൂസ ജാബിര്‍ ഇബ്‌ന്‍ ഹയാന്‍ (Abu Musa Jabir Ibn Hayyan)
- ഹൈഡ്രോക്ളോറിക് ആസിഡ്, നൈട്രിക് ആസിഡ്, സിട്രിക് ആസിഡ്, അസെറ്റിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, അക്വാ റീജിയ എന്നിവ കണ്ടെത്തി.
👉1250
- ടാഡിയോ അല്‍ഡിറോട്ടി (Tadeo Alderotti) അംശിക സ്വേദന പ്രക്രിയ (fractional distillation process) വികസിപ്പിച്ചു.
👉1260
- ആല്‍ബര്‍ട്ടസ് മാഗ്നസ് (Albertus Magnus) ആഴ്‌സനിക്, സില്‍വര്‍ നൈട്രേറ്റ് എന്നിവ കണ്ടെത്തി.
👉1661
* റോബര്‍ട്ട് ബോയില്‍ (Robert Boyle)- "ദ സ്കെപ്റ്റിക്കല്‍ കെമിസ്റ്റ്” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
👉1662
- റോബര്‍ട്ട് ബോയില്‍ 'ബോയില്‍സ് നിയമം' (Boyle's law) ആവിഷ്കരിച്ചു.
- “സ്ഥിരോഷ്മാവില്‍ ഒരു നിശ്ചിതപിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മര്‍ദത്തിന് വിപരീത അനുപാതത്തിലായിരിക്കും" - ബോയില്‍സ്‌നിയമം.
👉1735
- ജോര്‍ജ് ബ്രാന്‍റ് (Georg Brandt) കൊബാൾട്ട് കണ്ടെത്തി.
👉1754
- ജോസഫ്‌ബ്ലാക്ക് (Joseph Black) കാര്‍ബണ്‍ ഡയോക്സെഡ് വാതകം
കണ്ടെത്തി.
👉1758
- ജോസഫ്‌ബ്ലാക്ക് (Joseph Black) ലേറ്റന്‍റ് ഹീറ്റ് സിദ്ധാന്തം കണ്ടെത്തി.
👉1766
- ഹെന്‍റി കാവൻഡിഷ് (Henry Cavendish) ഹൈഡ്രജന്‍ വാതകം കണ്ടെത്തി.
👉1774
- ജോസഫ് പ്രീസ്റ്റിലി (Joseph Priestley) ഓക്‌സിജന്‍ വാതകം കണ്ടെത്തി. എന്നാല്‍ 1777-ല്‍ അന്റോണീ ലാവോസിയറാണ് (Antoine Lavoisier) വാതകത്തിന് ഓക്‌സിജന്‍ എന്ന പേര്‌നിര്‍ദേശിക്കുന്നത്.
- കാൾ വില്യം ഷീലേ (Carl Wilhelm Scheele) ക്ലോറിന്‍ വാതകം കണ്ടെത്തി.
👉1787
- ജാക്‌സ് ചാൾസ് (Jacques Charles) 'ചാൾസ് നിയമം' (Charles's Law) ആവിഷ്ടരിച്ചു. 'സ്ഥിരമര്‍ദത്തില്‍ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം കെല്‍വിന്‍ സ്‌കെയിലിലുള്ള ഉഷ്മാവിന് നേര്‍ ആനുപാതികമാണ്”- ചാംസ്‌നിയമം.
👉1789
- അന്റോണീ ലാവോസിയര്‍ (Antoine Lavoisier)'ട്രെയ്റ്റ് എലമെന്‍ററി ഡെഷിമീ' (Traite Elementaire de Chimie) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. പ്രശസ്തമായ ദ്രവ്യ സംരക്ഷണ നിയമം (Law of Conservation of Mass) അവതരിപ്പിച്ചത് ഈ പുസ്തകത്തിലൂടെയാണ്.
👉1797
- ജോസഫ്‌പ്രൗസ്റ്റ് (Joseph Proust) ലോ ഓഫ് ഡെഫനിറ്റ് പ്രൊപോര്‍ഷന്‍സ് (Law of definite proportions) ആവിഷ്ടരിച്ചു.
👉1800
- അലെസ്സാന്‍ഡ്രോ വോൾട്ട (Alessandro Volta) ആദ്യത്തെ വോൾട്ടായിക്‌സെല്‍ നിര്‍മിച്ചു.
👉1803
- ജോണ്‍ ഡാൾട്ടണ്‍ “ഡാൾട്ടണ്‍സ് നിയമം” (Law of multiple proportions) ആവിഷ്കരിച്ചു
👉1805
- രണ്ട് ഭാഗം ഹൈഡ്രജനും ഒരുഭാഗം ഓക്‌സിജനും ചേരുന്നതാണ് ജലമെന്ന് ജോസഫ് ലൂയിസ് ഗേ ലുസാക്‌സ്) Joseph Louis Gay-Lussac) കണ്ടെത്തി.
👉1806
- ജലത്തിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ ജലകണികകൾ ഹൈഡ്രജന്‍, ഓക്‌സിജന്‍ തന്മാത്രകളായി വേര്‍പെടുന്നതായി ഹംഫ്രി ഡേവി (Humphry Davy) കണ്ടെത്തി.
👉1808
- ജോണ്‍ ഡാൾട്ടണ്‍ (John Dalton) “ന്യൂ സിസ്റ്റം ഓഫ് കെമിക്കല്‍ ഫിലോസഫി” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആറ്റമിക സിദ്ധാന്തത്തെക്കുറിച്ചും ഡാൾട്ടണ്‍സ് നിയമത്തെക്കുറിച്ചും വിശദീകരണം നല്‍കിയത് ഈ പുസ്തകത്തിലൂടെയാണ്.
👉1808
- ബര്‍സീലിയസ് (Jacob Berzelius) രാസ മൂലകങ്ങളെ ആദ്യമായി പ്രതീകം ഉപയോഗിച്ച് പരാമര്‍ശിച്ചു.
👉1811
- അമീഡിയോ അവഗാഡ്രോ (Amedeo Avogadro) “അവഗാഡ്രോ നിയമം"
ആവിഷ്കരിച്ചു.
👉1825
- ഫ്രെഡറിക് വൂളര്‍ (Friedrich Wöhler) ഐസോമറുകൾ കണ്ടെത്തി.
- മൈക്കല്‍ ഫാരഡേ (Michael Faraday) ബെന്‍സീന്‍ വേര്‍തിരിച്ചു.
👉1827
- വില്യം പ്രൗട്ട് (William Prout) ബയോമോളിക്യൂളുകളെ കാര്‍ബോ ഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍സ്, ലിപിഡ്‌സ് എന്നിങ്ങനെ വേര്‍തിരിച്ചു.
👉1828
- ഫ്രെഡറിക് വൂളര്‍ (Friedrich Wöhler) യൂറിയ കണ്ടെത്തി.
👉1848
- വില്യം തോംസണ്‍ (ലോഡ്‌കെല്‍വിന്‍) (William Thomson, 1st Baron Kelvin) അബ്സൊല്യൂട്ട്സീറോ എന്ന അവസ്ഥ കണ്ടെത്തി വിശദീകരണം നല്‍കി.
👉1864
- ജോണ്‍ ന്യുലാന്‍ഡ്‌സ് (John Newlands) ലേ ഓഫ് ഒക്ടേവ്സ് (law of octaves) ആവിഷ്കരിച്ചു.
👉1866
- ഫ്രെഡറിക് ഓഗസ്റ്റ് കെക്യൂൾ (Friedrich August Kekulé) ബെന്‍സീന്റെ ഘടന കണ്ടെത്തി.
👉1869
- ദിമിത്രി മെന്‍ഡലീവ് (Dmitri Mendeleev) ആധുനിക ആവർത്തനപ്പട്ടിക
ആവിഷ്‌കരിച്ചു.
👉1894
- വില്യം റാംസേ (William Ramsay) അദ്യത്തെ നോബിൾ വാതകം കണ്ടെത്തി.
👉1897
- കാഥോഡ്‌റേ ട്യൂബ് ഉപയോഗിച്ച് ജെ.ജെ. തോംസണ്‍ (J. J. Thomson)
ഇലക്ട്രോണ്‍ കണ്ടെത്തി.
👉1898
- മേരി ക്യൂറിയും പിയറിക്യൂറിയും ചേര്‍ന്ന് പിച്ച്‌ബ്ലൈെന്‍ഡില്‍ നിന്ന് റേഡിയവും പൊളോണിയവും വേര്‍തിരിച്ചു.
👉1901
- രസതന്ത്രത്തിലെ ആദ്യ നൊബേല്‍ പുരസ്കാരം ജേക്കബ്സ് വാന്‍ ഹോഫിന് (Jacobus Henricus van 't Hoff) സമ്മാനിച്ചു.
👉1902
- പിയറി, മേരി ക്യൂറി ദമ്പതികൾ, റേഡിയം ക്ലോറൈഡ് വേർതിരിച്ചെടുത്തു.
👉1905
- ഫ്രിറ്റ്സ് ഫേബറും (Fritz Haber) കാൾ ബോഷും (Carl Bosch) ചേര്‍ന്ന് ഹേബര്‍ പ്രക്രിയ കണ്ടെത്തി. വ്യാവസായികാടിസ്ഥാനത്തില്‍ അമോണിയ നിര്‍മിക്കുന്ന പ്രക്രിയയാണിത്.
👉1907
- ലിയോ ഹെന്‍റിക് ബേക്‌ലാന്‍ഡ് (Leo Hendrik Baekeland) ബെക്‌ലൈറ്റ് നിര്‍മിച്ചു.
👉1908
- ഏര്‍ണസ്റ്റ് റുഥര്‍ഫോഡ് (Ernest Rutherford) റേഡിയോ ആക്റ്റിവിറ്റിയെ സംബന്ധിച്ച പഠനത്തിന് രസതന്ത്ര നൊബേല്‍ പുരസ്കാരം നേടി.
👉1909
- റോബര്‍ട്ട്‌മില്ലിക്കന്‍ (Robert Andrews Millikan) ഓയില്‍ ഡ്രോപ് എക്‌സ്പിരിമെന്‍റ്‌നടത്തി.
- സോറന്‍ പീറ്റര്‍ ലോറിറ്റ്സ് സൊറന്‍സണ്‍ (Søren Peter Lauritz Sørensen) പി.എച്ച്. സ്കെയില്‍ ആവിഷ്കരിച്ചു.
👉1911
- ഏര്‍ണസ്റ്റ് റൂഥര്‍ഫോഡിന്റെ (Ernest Rutherford) ഗോൾഡ് ഫോയില്‍ എക്‌സ്‌പിരിമെന്‍റ്.
- മേരി ക്യൂറിക്ക് രസതന്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചു.
👉1913
- നീല്‍സ് ബോര്‍ (Niels Bohr) 'ബോര്‍ ആറ്റം മോഡല്‍' രൂപവത്കരിച്ചു.
- ഹെന്‍റി മോസ്‌ലി (Henry Moseley) അറ്റോമിക നമ്പര്‍ എന്ന ആശയം അവതരിപ്പിച്ചു.
- ചാൾസ് ഫാബ്രിയും (Charles Fabry) ഹെന്‍റി ബ്യൂസനും (Henri Buisson) ചേര്‍ന്ന് ഓസോണ്‍പാളി കണ്ടെത്തി.
- ഫ്രെഡറിക് സോഡി (Frederick Soddy) ഐസോടോപ്പുകൾ കണ്ടെത്തി.
- അറ്റോമിക് നമ്പറുകളുടെ ആരോഹണക്രമത്തില്‍ ഹെന്‍റിമോസ്‌ലി ആധുനിക ആവര്‍ത്തനപ്പട്ടിക തയ്യാറാക്കി.
👉1919
- IUPAC സ്ഥാപിതമായി (International Union of Pure and Applied Chemistry)
👉1924
- ലൂയി ഡീ ബ്രോഗ്ലി (Louis de Broglie) ആറ്റത്തിന്റെ വേവ് മോഡല്‍ ആവിഷ്കരിച്ചു.
👉1927
- വെര്‍ണര്‍ ഹെയ്സന്‍ബെര്‍ഗ് (Werner Heisenberg) അണ്‍സേര്‍ട്ടനിറ്റി പ്രിന്‍സിപ്പിൾ ആവിഷ്കരിച്ചു.
👉1932
- ജെയിംസ് ചാഡ്വിക് (James Chadwick) ന്യൂട്രോണ്‍ കണ്ടെത്തി.
- ലിനസ് പോളിങ് (Linus Pauling) ഇലക്ട്രോനെഗറ്റിവിറ്റി എന്ന ആശയം അവതരിപ്പിച്ചു.
👉1932
- ഓട്ടോ ഹാന്‍ (Otto Hahn) യുറേനിയത്തിലും തോറിയത്തിലും ന്യൂക്ലിയര്‍ ഫിഷന്‍ നടക്കുന്നതായി കണ്ടെത്തി.
👉1953
- ജെയിംസ് വാട്സണും (James Watson) ഫ്രാന്‍സിസ്‌ക്രിക്കും (Francis Crick) ചേര്‍ന്ന് ഡി.എന്‍.എ.യുടെ ഘടന കണ്ടെത്തി.
👉1954
- കെമിക്കല്‍ ബോണ്ടിങ്ങിനെ കുറിച്ചുള്ള പഠനത്തിന് ലിനസ് പോളിങ്ങിന് (Linus Pauling) രസതന്ത്ര നൊബേല്‍ പുരസ്കാരം നല്‍കി.
- 1962-ലെ സമാധാന നൊബേല്‍ ജേതാവ് കൂടിയാണ്‌പോളിങ്.
👉1955
- 101-ാമത് മൂലകം കണ്ടെത്തി. മെന്‍ഡലിവിനോടുള്ള ആദരസൂചകമായി മെന്‍ഡലീവിയം എന്ന പേര് നല്‍കി.
👉1958
- 102-ാമത് മൂലകം കണ്ടെത്തി. സ്വീഡിഷ് രസതന്ത്രജ്ഞനായ
ആല്‍ഫ്രഡ് നൊബേലിനോടുള്ള (Alfred Nobel)ആദരസൂചകമായി നൊബേലിയം എന്ന പേര് നല്‍കി.
👉1964
- 104-ാമത് മൂലകം കണ്ടെത്തി. ന്യൂസീലന്‍ഡ് ശാസ്ത്രജ്ഞനായ
ഏണസ്റ്റ് റൂഥര്‍ഫോഡിനോടുള്ള ആദരസൂചകമായിറൂഥര്‍ഫോഡിയം എന്ന പേര് നല്‍കി.
👉1980
- ന്യുക്ലിക് ആസിഡുകളെ കുറിച്ചുള്ള പഠനത്തിന് ഫ്രെഡറിക് സാങറിന് (Frederick Sanger)രസതന്ത്ര നൊബേല്‍ നല്‍കി.
- ഇന്‍സുലിനിലെ പ്രോട്ടിനുകളെ കുറിച്ചുള്ള പഠനത്തിന് 1958-ലും രസതന്ത്ര നൊബേല്‍ നേടിയ സാങര്‍ ഈവിഷയത്തില്‍ രണ്ട് നൊബേല്‍ നേടിയ ഒരേയൊരുവ്യക്തിയാണ്.
👉1981
- ഗെര്‍ഡ് ബിന്നിഗ് (Gerd Binnig), ഹെന്‍റിച്ച് റോറര്‍ (Heinrich Rohrer) എന്നീശാസ്ത്രജ്ഞര്‍ വസ്തുക്കളുടെ ആറ്റം വരെ കാണാന്‍ കഴിയുന്ന എസ്.ടി.എം മൈക്രോസ്‌കോപ്പ് വികസിപ്പിച്ചു.
👉1984
- ഭോപ്പാല്‍ ദുരന്തം. മീഥൈല്‍ ഐസോസയനേറ്റ് വാതകമാണ് അപകടമുണ്ടാക്കിയത്.
👉2009
- ആര്‍എന്‍എ-യുടെ ഘടനയെയും പ്രവര്‍ത്തനത്തെയും കുറിച്ചുള്ള പഠനത്തിന് വെങ്കട് രാമന്‍ രാമകൃഷ്ണന് (Venkatraman Ramakrishnan) നൊബല്‍ സമ്മാനം ലഭിച്ചു. രസതന്ത്രത്തില്‍ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍.
👉2011
- ഐക്യരാഷ്ട്രസഭ ലോക രസതന്ത്ര വര്‍ഷമായി ആചരിച്ചു.
👉2016
- ഏഷ്യയില്‍ കണ്ടെത്തിയആദ്യ മൂലകത്തിന് IUPAC നിഹോണിയം എന്ന് പേര് നല്‍കി. അറ്റോമിക് സംഖ്യ: 113.
- നിഹോണ്‍ എന്ന വാക്കിനര്‍ഥം ജപ്പാന്‍ എന്നാണ്.
👉2019
- ഐക്യരാഷ്ട്സഭ 2019 അന്താരാഷ്ട്ര ആവര്‍ത്തന പട്ടിക വര്‍ഷമായി ആചരിച്ചു,
- ജോണ്‍ ബി ഗുഡിനഫ് (John B. Goodenough), സ്റ്റാന്‍ലി വിറ്റിങ്ഹാം (M. Stanley Whittingham), അകിരാ യോഷിനോ (Akira Yoshino) എന്നിവര്‍ രസതന്ത്ര നൊബേല്‍ പുരസ്കാരം നേടി.
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍