ഇന്ത്യയിലെ തടാകങ്ങൾ: അനുബന്ധ വസ്തുതകൾ   

വൈവിധ്യമാർന്ന ഭൂപ്രകൃതിയുള്ള ഇന്ത്യയുടെ സവിശേഷ ഭൂരൂപങ്ങളിൽ ഒന്നാണ് അനേകം തടാകങ്ങൾ. അവയിൽ ചിലതിന്റെ സവിശേഷതകൾ ഇവിടെ പഠിക്കാം. 
India is home to several beautiful lakes which are sights for sore eyes, to say the least. You will find many lakes in India, most of which are natural lakes that have existed for more than 100 years. 

പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും. ഇന്ത്യയിലെ തടാകങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പഠിക്കാം.
PSC 10, +2, Degree Level Exam Questions and Answers. PSC LP / UP / LDC / LGS etc. Exam Solutions. 

ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക support ചെയ്യുക.

* ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ചില്‍ക്കാ തടാകം ഒഡിഷയിലാണ്‌ (1100 ച.കി.മീ.).

* ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജലതടാകവും ചില്‍ക്കാ തടാകമാണ്‌ . ചെമ്മീന്‍ കൃഷിക്ക്‌ പ്രസിദ്ധമായ ഈ തടാകത്തെയാണ്‌ ഇന്ത്യയില്‍നിന്ന്‌ ആദ്യമായി റംസാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌ (1981).

* ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപ്പുജല തടാകമാണ്‌ ദക്ഷിണേന്ത്യയില്‍ കോറമാണ്ടല്‍ തീരത്തുള്ള പുലിക്കട്ട്‌ തടാകം. ഇതിന്റെ 40% ആന്ധ്രാപ്രദേശിലും 60 % തമിഴ്‌നാട്ടിലുമാണ്‌. 

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതാടകം ജമ്മുവിലെ വൂളാര്‍ തടാകമാണ്. 

* പ്രാചീനകാലത്ത്‌ മഹാപദ്മസരസ്സ്‌ എന്നറിയപ്പെട്ടിരുന്ന വുളാര്‍ തടാകം ജമ്മു-കാശ്മീരിലാണ്‌. ഝലം നദി ഈ തടാകത്തില്‍ പ്രവേശിക്കുകയും കടന്നുപോകുകയും ചെയ്യുന്നു. 

* ഋതുഭേദമനുസരിച്ച്‌ തടാകത്തിന്റെ വിസ്തീര്‍ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതിന്റെ ഫലമായി 30 മുതല്‍ 260 ചതുരശ്ര കിലോമീറ്റര്‍ വരെയാണ്‌ വുളാറിന്റെ വലുപ്പം.

* ശുദ്ധജല തടാകങ്ങളുടെ കൂട്ടത്തില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ആന്ധ്രാപ്രദേശിലെ കൊല്ലേരു തടാകമാണ്.

* ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ്‌ കൊല്ലേരു തടാകം.  ആന്ധ്രാപ്രദേശില്‍ കൃഷ്ണ, ഗോദാ വരി നദികളുടെ തടപ്രദേശങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന തടാകമാണിത്.

* ശ്രീഹരിക്കോട്ട ദ്വീപ്‌ ഈ തടാകത്തെ ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന്‌ വേര്‍തിരിക്കുന്നു. ശ്രീഹരിക്കോട്ടയിലാണ്‌ സതീഷ്‌ ധവാന്‍ സ്പേസ്‌ സെന്റര്‍.

* ശ്രീനഗറിന്റെ രത്നം എന്നറിയപ്പെടുന്ന ദാല്‍തടാകം ജമ്മു-കള്‍മീരിലാണ്‌. മുഗള്‍ പൂന്തോട്ടങ്ങളായ ഷാലിമാര്‍ ബാഗും നിഷാന്ത്‌ ബാഗും, ഏഷ്യയിലെ ഏറ്റവും വലിയ തുലിപ്‌ ഗാര്‍ഡനും ഈ തടാകത്തിന്‌ സമീപമാണ്‌. 

* വിനോദസഞ്ചാരത്തിന് പ്രസിദ്ധിയാര്‍ജിച്ച തടാകം ജമ്മുകശ്മീരിലെ ദാല്‍ തടാകമാണ് 

* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയതും കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയതുമായ തടാകമാണ്‌ വേമ്പനാട്‌. കുട്ടനാട്ടില്‍ പുന്നമടക്കായല്‍ എന്നും കൊച്ചിയില്‍ കൊച്ചിക്കായല്‍ എന്നും ഇത്‌ അറിയപ്പെടുന്നു. 

* വെല്ലിങ്ടണ്‍, വല്ലാര്‍പാടം ദ്വീപുകള്‍ ഈ തടാകത്തിലാണ്‌.

* പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്‌ പുന്നമടക്കായലിലാണ്‌. കായല്‍ അറബിക്കടലുമായി യോജിക്കുന്ന ഭാഗത്തിനു സമീപമാണ്‌ കൊച്ചിത്തുറമുഖം.

* കേരളത്തിലെ രണ്ടാമത്തെ വലിയ തടാകം അഷ്ടമുടിക്കായലാണ്‌. കൊല്ലം നഗരവും നീണ്ടകര തുറമുഖവും അഷ്ടമുടിയുടെ തീരത്താണ്‌.
* വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയതടാകമായ ലോക്‌ തക്‌ മണിപ്പൂരിലാണ്‌. 

* ലോകത്തെ പൊങ്ങിക്കിടക്കുന്ന ഏക ദേശീയോദ്യാനമായ കെയ്ബുള്‍ ലാംജാവോ നാഷണല്‍പാര്‍ക്ക്‌ ലോക്‌ തക്‌ തടാകത്തിലാണ്‌.

* ത്രിപുരയിലുള്ള തടാകമാണ് ഡുംബൂര്‍ തടാകം. കേരദ്വീപ് (Coconut Island) ഈ തടാകത്തിലാണ്.

* സുഖ്ന തടാകം ചണ്ഡിഗഢിലാണ്‌. ചണ്ഡിഗഢിന്റെ യോജനാ നിര്‍മാതാവായ ലേ കോര്‍ ബുസിയെ ആണ്‌ തടാകം നിര്‍മ്മിച്ചത്‌. ശിവാലിക്‌ മലനിരകളുടെ പാദഭാഗത്താണ്‌ തടാകം.

* നൈന, ദിയോപഥ, അയാര്‍പഥ എന്നീ ഹിമാലയന്‍ മലനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന തടാകമാണ് നൈനിറ്റാള്‍ തടാകം.

* ഉല്‍ക്കാപതനത്തിന്റെ ഫലമായി രൂപം കൊണ്ട ലോണാര്‍ തടാകം മഹാരാഷ്ട്രയിലാണ്‌.

* സലിം അലി തടാകം മഹാരാഷ്ട്രയിലാണ്‌. 

* മുഗള്‍കാലത്ത്‌ ഖിസിരി തലാബ്‌ എന്നറിയപ്പെട്ടിരുന്ന ഈ തടാകം പ്രശസ്ത ഓര്‍ണിത്തോളജിസ്ററ്‌ സലിം അലിയുടെ സ്മരണാര്‍ഥം പുനര്‍ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

* ഇന്ത്യയിലെ ഉള്‍നാടന്‍ തടാകങ്ങളില്‍ ഏറ്റവുംവലുത്‌ രാജസ്ഥാനിലെ സംഭാര്‍ ആണ്‌. ഏറ്റവും കൂടുതല്‍ ലവണാംശമുള്ള ഇന്ത്യന്‍ തടാകവും സംഭാര്‍ ആണ്‌.

* രാജസ്ഥാനിലെ അജ്മീരിലാണ്‌ അനാസാഗര്‍ തടാകം.

* രാജസ്ഥാനിലെ കൃത്രിമ തടാകമായ പിച്ചോളയിലെ ഒരു ദ്വീപിലാണ്‌ പ്രസിദ്ധമായ ലേക്‌പാലസ്‌. 

* ഫത്തേസാഗര്‍ തടാകവും രാജസ്ഥാനിലാണ്‌.

* ഹൈന്ദവ തീര്‍ഥാടന കേന്ദ്രം എന്ന നിലയില്‍ പ്രസിദ്ധമായ പുഷ്കര്‍ തടാകം രാജസ്ഥാനിലാണ്‌.

* ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകമാണ് രാജസ്ഥാനിലെ ദെബര്‍ തടാകം. 

* ഹിമാചല്‍പ്രദേശിലെ ഗോവിന്ദ് സാഗറും മനുഷ്യനിര്‍മിത തടാകമാണ്. 

* ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത തടാകമാണ് ആന്ധ്രാപ്രദേശിലെ നാഗാര്‍ജുന സാഗര്‍ തടാകം.

* ആരവല്ലി മലനിരകളില്‍ സ്ഥിതിചെയ്യുന്ന തടാകമാണ് നക്കി. 

* നല്‍ സരോവര്‍ ഗുജറാത്തിലും രേണുക തടാകം ഹിമാചല്‍പ്രദേശിലുമാണ്.

* തമിഴ്നാട്ടിലെ ഊട്ടി തടാകം പണികഴിപ്പിച്ചത്‌ 1824-ല്‍ ജോണ്‍ സള്ളിവനാണ്‌.

* ചെന്നൈ നഗരത്തിലേക്ക്‌ ജലം ലഭ്യമാക്കുന്ന തടാകമാണ്‌ ഷോലവാരം.

* ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേര്‍തിരിക്കുന്ന ഹുസൈന്‍ സാഗര്‍ തടാകം തെലങ്കാനയിലാണ്‌. 

* 1563-ല്‍ ഇബ്രാഹിം കുലി കുത്ബ്‌ ഷാ ആണ്‌ ഹുസൈന്‍ സാഗര്‍ തടാകം നിര്‍മ്മിച്ചത്‌. 

ഹുസൈന്‍ സാഗര്‍ തടാകത്തിലുള്ള ജിബ്രാള്‍ട്ടര്‍പാറയില്‍ 18 മീറ്റര്‍ ഉയരമുള്ള ഒരു ബുദ്ധപ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌. 

* തെലങ്കാനയിലെ ഒസ്‌മാന്‍ സാഗര്‍ തടാകം രൂപപ്പെട്ടിരിക്കുന്നത്‌ മുസി നദിയില്‍ അണക്കെട്ട്‌ നിര്‍മ്മിച്ചതിന്റെ ഫലമായിട്ടാണ്‌.

* ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള തടാകം സിക്കിമിലെ ചൊലാമുതടാകമാണ്‌ (5486 മീ.).

* ബുദ്ധ, ജൈന, ഹിന്ദു മതസ്ഥര്‍ പരിപാവനമായി കണക്കാക്കുന്ന മാനസ സരോവര്‍ ചൈനയിലാണ്‌.

* അസ്ഥികൂട തടാകം എന്നറിയപ്പെടുന്ന രൂപ്‌കുണ്‍ഡ്‌ ഉത്തരാഖണ്ഡിലാണ്‌. ചമോലി ജില്ലയിലാണ് ഇത്. "നിഗൂഢതയുടെ തടാകം" എന്നും എന്നും ഇതിനെ വിളിക്കാറുണ്ട്.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here