ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ
(മുൻ പരീക്ഷാ ചോദ്യങ്ങൾ ഉൾപ്പെടെ)

311. സർഗാസോ കടൽ ഏത് സമുദ്രത്തിലാണ്?
- അറ്റ്ലാന്റിക്  

312. ശൈത്യ അയനാന്തദിനം
- ഡിസംബർ 22

313. “പാതിരാസൂര്യന്റെ നാട്ടിൽ”- ആരുടെ യാത്രാവിവരണ ഗ്രന്ഥമാണ്‌?
- എസ്.കെ. പൊറ്റെക്കാട്ട്

314. ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി 1 മണിക്കൂർ വീതമുള്ള എത്ര സമയമേഖലകളാ​‍ായി ലോകത്തെ തിരിച്ചിരിക്കുന്നു?
24 സമയമേഖലകൾ

315. അന്താരാഷ്ട്രദിനാങ്കരേഖ എന്നറിയപ്പെടുന്നത്?
- 180° രേഖാംശം

316. അന്താരാഷ്ട്രദിനാങ്കരേഖ കടന്ന് പോകുന്ന കടലിടുക്ക്?
- ബെറിംഗ് കടലിടുക്ക്

317 ബെറിംഗ് കടലിടുക്ക് ഏത് സമുദ്രത്തിലാണ്‌?
- പസഫിക്

318. രണ്ട് വലിയ കരഭാഗങ്ങൾക്ക്ക്കിടയിൽ സ്ഥിതിചെയ്യുന്ന ഇടുങ്ങിയ കടൽ ഭാഗത്തിന്‌ പറയുന്ന പേര്‌?
- കടലിടുക്ക്

319. ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ഒരു സെൻസറിന്‌ തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമാണ്‌.
- സ്പേഷ്യൽ റെസല്യൂഷൻ

320. ഇന്ത്യൻ വ്യോമചിത്രങ്ങളുടെ വിശകലനത്തിനും പഠനത്തിനുമായി 1966-ൽ ഫോട്ടോ ഇന്റർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സ്താപിതമായതെവിടെ?
- ഡറാഡൂൺ

321. ഫോട്ടോ ഇന്റർപ്രട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് അറിയപ്പെടുന്നത് എന്തുപേരിലാണ്‌?
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്ങ്

322. ഇന്ത്യയിൽ ഉപഗ്രഹ വിദൂരസംവേദനത്തിന്‌ തുടക്കം കുറിക്കുന്നത് ഏത് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തോടെയാണ്‌?
ഭാസ്കര 1, ഭാസ്കര 2

323. നിയതമായ അക്ഷാംശ-രേഖാംശ സ്ഥാനമുള്ള ഭൗമോപരിതല സവിശേഷതകളെ വിളിക്കുന്നത്?
- സ്ഥാനീയവിവരങ്ങൾ

324. ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന മണ്ണ്‌?
- കറുത്ത മണ്ണ്‌  

325. ഇന്ത്യയുടെ ഏത് കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് "പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഉണ്ടാകുന്നത് ?
- ശൈത്യകാലം

മേഘങ്ങൾ 
326. ട്രോപ്പോസ്ഫിയർ പാളിയിലാണ് മേഘങ്ങൾ പ്രധാനമായും കാണപ്പെടുന്നത്

327. മേഘങ്ങളെ പ്രധാനമായും ഉയരത്തിലുള്ളവ (High Clouds), മധ്യതലത്തിലുള്ള (Middle Clouds) , കുറഞ്ഞ ഉയരത്തിലുള്ളവ (Low Clouds) എന്നിങ്ങനെ തരംതിരിക്കാറുണ്ട്

328. സിറസ്, സിറോസ്ട്രാറ്റസ്, സിറോ ക്യുമുലസ് എന്നിവയാണ് ഉയരത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണം

329. ഭൗമോപരിതലത്തിൽനിന്ന് അഞ്ചുകിലോ മീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്

330. കൈച്ചൂലിന്റെ ആകൃതിയിൽ (Wispy shaped) കാണപ്പെടുന്നവയാണ് സിറസ് മേഘങ്ങൾ

331. സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ (Halos) തീർക്കുന്നവ യാണ് സിറോസ്ട്രാറ്റസ് മേഘങ്ങൾ

332. വെളുത്ത മേഘശകലങ്ങൾ (Mackerel Sky) തീർക്കുന്നവയാണ് സിറോ ക്യുമുലസ്

333. അൾട്ടോ സ്ട്രാറ്റസ്, അൾട്ടോ ക്യുമുലസ് എന്നിവ മധ്യതലത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണമാണ്

334. രണ്ടുമുതൽ അഞ്ചുവരെ കിലോമീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്

335. സ്ട്രാറ്റസ്, നിംബോസ്ട്രാറ്റസ്, സ്ട്രാറ്റോക്യുമുലസ് എന്നിവ ഭൗമോപരിതലത്തോടു ചേർന്നുള്ളവയാണ്

336.പരമാവധി രണ്ടുകിലോമീറ്റർവരെ ഉയരത്തിൽ ഇവയെ കാണാം

337. മേഘങ്ങൾ സാധാരണമായി സൂര്യപ്രകാശത്തിലെ എല്ലാ വർണങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനാലാണ് വെളുത്ത നിറത്തിൽ കാണപ്പെടുന്നത്

338. ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന നീണ്ട കട്ടികുറഞ്ഞ മേഘപടലമാണ്'കോൺട്രെയിൽ' (Contrail)

339. സ്ട്രാറ്റോസ്ഫിയർ പാളിയിൽ കാണപ്പെടുന്ന മേഘങ്ങളാണ് 'നാക്രിയസ് മേഘങ്ങൾ' (NaCreous Clouds)

340. നോക്ടിലൂസൻ്റ് മേഘങ്ങൾ (Noctilucent Clouds) മിസോസ്ഫിയറിലാണുള്ളത്

341. 'മഴമേഘങ്ങൾ' എന്നറിയപ്പെടുന്നവയാണ് നിംബോസ്ട്രാറ്റസ്

342. ലംബാകൃതിയിൽ കാണപ്പെടുന്ന പടുകൂറ്റൻ മേഘങ്ങളാണ് ക്യുമുലോനിംബസ്

343. പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്ന ഭൂമിയിലെ പ്രദേശങ്ങളെ 'പാത്ത് ഓഫ് ടോട്ടാലിറ്റി ' (Path of Totality) എന്നു വിളിക്കുന്നു

344. ഗ്രഹണങ്ങളുടെ ഒരു ചക്രത്തെ സൂചിപ്പിക്കുന്നതാണ്'സാറോസ് സൈക്കിൾ ’

345. 18 വർഷവും 11 ദിവസവും 8 മണിക്കൂറും ചേരുന്ന കാലയളവാണിത്

346. ഇടിയോടുകൂടിയ കനത്ത മഴയ്ക്കു കാരണമാവുന്നവയാണ് ക്യുമുലോനിംബസ്

347. ‘ഇടിമേഘങ്ങൾ’ (Thunder Clouds) എന്നും ഇവ അറിയപ്പെടുന്നു

348. ചെമ്മരിയാടിന്റെ രോമക്കെട്ടുകൾപോലെ കാണപ്പെടുന്നവയാണ് ക്യൂമുലസ് മേഘങ്ങൾ

349. പ്രസന്ന കാലാവസ്ഥയെയാണ് ഇവ സൂചിപ്പിക്കുന്നത്

350. മേഘങ്ങളെക്കുറിച്ചുള്ള പഠനമാണ് നെഫോളജി (Nephology)
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/VEO/LGS Questions & Answers - Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here