ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ
(മുൻ പരീക്ഷാ ചോദ്യങ്ങൾ ഉൾപ്പെടെ)

106. ഇന്ത്യയില്‍ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത്?
മര്‍മഗോവ

107. ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
കര്‍ണാടകം

108. ഗുല്‍മാര്‍ഗ് സുഖവാസകേന്ദ്രം ഏത് ഇന്ത്യന്‍ സംസ്ഥാനത്താണ്  സ്ഥിതിചെയ്യുന്നത്?
ജമ്മുകാശ്മീര്‍

109. പഹാരിഭാഷ ഏതു സംസ്ഥാനത്താണ് സംസാരിക്കുന്നത്?
ഹിമാചല്‍പ്രദേശ്

110. ഇന്ത്യയില്‍ ആദ്യമായി സ്വകാര്യവല്‍ക്കരിക്കപ്പെട്ട ഷിയോനാഥ് പുഴ ഏത് സംസ്ഥാനത്താണ്?
ഛത്തിസ്ഗഢ്

111. ഇന്ത്യയില്‍ മഴ കൂടുതല്‍ ലഭിക്കുന്ന കാലം?
തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍

112. കാര്‍ഷിക ആദായനികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
പഞ്ചാബ്

113. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ വസിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
മധ്യപ്രദേശ്

114. ഇന്ത്യയിൽ ഏറ്റവുമധികം കരുമ്പുത്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
ഉത്തർപ്രദേശ്

115.  'ഖാരിഫ്' കാലം ഏതുസമയത്താകുന്നു?
ജൂ്ണ്‍ - സെപതംബര്‍

116. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടപ്പുറം?
മറിന

117. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട് ഏത് നദിയിലാണ് നിര്‍മിച്ചിരിക്കുന്നത്?
മഹാനദി

118. രജതവിപ്ലവം ഏത് മേഖലയിൽ നടന്നതാണ്?
മുട്ടയുത്പാദനം

119. ഗുജറാത്തിലെ കച്ച് ജില്ലയുടെ ആസ്ഥാനം?
ഭുജ്

120. ഇന്ത്യയില്‍ ഏറ്റവും വടക്കുള്ള തലസ്ഥാന നഗരം?
ശ്രീനഗര്‍

121. അല്‍മോറ സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഉത്തരാഖണ്ഡ്

122. അരുണാചല്‍ പ്രദേശിലെ ഒരു സംസാരഭാഷയാണ്?
നിഷിങ്

123. സംയോജക സീമയ് ക്ക് ഉദാഹരണമായ പര്‍ വത നിര?
ഹിമാലയം

124. ഏത് പ്രാചീന സ മുദ്രത്തിന്‍റെ അടിത്തട്ടാണ് ഹിമാലയത്തിന്‍റെ രൂപീകരണത്തിന് കാരണമായത്?
തെഥിസ്

125. ഇന്ത്യയില്‍ ഏറ്റവുമധികം ഗോതമ്പ് ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം?
ഉത്തര്‍പ്രദേശ്

126. കാവേരിയുടെ ഒരു പോഷകനദി കേരളത്തില്‍ നിന്ന് ഉദ്ഭവിക്കുന്നു. അത് ഏതാണ്?
കബനി

127. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ള സംസ്ഥാനം?
മധ്യപ്രദേശ്

128. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ്?
ഉത്തരാഖണ്ഡ്

129. തുളുഭാഷ ഇന്ത്യയില്‍ ഏത് പ്രദേശത്ത് താമസിക്കുന്ന ആളുകള്‍ സംസാരിക്കുന്നു?
കര്‍ണാടകയിലെ തെക്കന്‍ കാനറ

130. അന്തര്‍ ഗ്രഹങ്ങളില്‍ ഏറ്റവും വലുത്‌ ഏത്‌? (11/11/2019)
- ഭൂമി

131. ഉറി ഡാം ഏത്‌നദിക്ക്‌ കുറുകേയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌? (30/09/2019)
- ഝലം

132. ആസ്സാമിനെയും അരുണാചല്‍ പ്രദേശിനേയും തമ്മില്‍ യോജിപ്പിക്കുന്ന പാലം (30/09/2019)
- ഭൂപന്‍ ഹസാരിക പാലം

133. ഒരു പ്രദേശത്ത് ഹ്രസ്വകാലയളവിൽ അനുഭവപ്പെടുന്ന അന്തരീക്ഷത്തിന്റെ അവസ്ഥയ്ക്ക്  പറയുന്ന പേര് ?   (26/10/2019)
- ദിനാന്തരീക്ഷസ്ഥിതി

134. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത് ?  (26/10/2019)
- രസ ബാരോമീറ്റർ

135. ആകാശത്തിൽ ഉയർന്നു നിൽക്കുന്ന ചാരനിറത്തിലുള്ള കൂനകൾ പോലുള്ള മേഘങ്ങൾ ഏത്  പേരിലറിയപ്പെടുന്നു ?  (26/10/2019)
- ക്യൂമുലസ് മേഘങ്ങൾ

136. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര ഏത് ?   (26/10/2019)
- ഹിമാദ്രി

137. ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴയുടെ പേര്? (26/10/2019)
- ഉച്ചലിതവ്യഷ്ടി / സംവഹന വ്യഷ്ടി

138. ദീൻ ദയാൽ തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം ഏതാണ് ?  (26/10/2019)
- കണ്ട് ല

139. റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ?  (26/10/2019)
- പശ്ചിമ വാതങ്ങൾ

140. 'ബീഹാറിന്‍റെ ദുഃഖം' എന്നറിയപ്പെടുന്ന നദി?
കോസി
<Next Page>
<Chapters: 010203, 04, 05060708>
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/VEO/LGS Questions & Answers - Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here