ഭൂമിശാസ്ത്രം -ചോദ്യോത്തരങ്ങൾ
(മുൻ പരീക്ഷാ ചോദ്യങ്ങൾ ഉൾപ്പെടെ)

276. ശാന്തമായത് എന്ന് പേരിനര്‍ത്ഥമുള്ള സമുദ്രം
പസഫിക്

277. ടോക്കിയോ ഏത് സമുദ്രതീരത്താണ്
പസഫിക് സമുദ്രം

278. ടിബറ്റിലെ കൈലാസ പർവത നിരകൾ ഏത് പർവത നിരയുടെ തുടർച്ചയാണ്‌?
- കാറക്കോറം

279. സോജി ലാ ചുരം ബന്ധിപ്പിക്കുന്നത്?
- ശ്രീനഗർ - കാർഗിൽ

280. ഏത് സമുദ്രത്തിന്റെ അടിത്തട്ടാണ്‌ ഹിമാലയ പർവതനിരയായി രൂപം പ്രാപിച്ചത്?
- തെഥിസ്

281. രാജസ്ഥാനിലെ മരുസ്ഥലി-ബാഗർ സമതലം ഏതൊക്കെ നദികൾ ചേർന്ന് സൃഷ്ടിച്ചതാണ്‌?
- ലൂണി-സരസ്വതി

282. ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഭൂപ്രകൃതി വിഭാഗം?
- ഉപദ്വീപീയ പീഠഭൂമി

283. മൺസൂൺ മഴയും ഇടവിട്ടുളാ വേനല്ക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപം കൊള്ളുന്ന മണ്ണിനം?
- ലാറ്ററൈറ്റ്

284. മദ്ധ്യപ്രദേശിലെ ബൈതുൽ ജില്ലയിൽ നിന്നും പുറപ്പെടുന്ന ഉപദ്വീപീയ നദി?
- താപ്തി

285. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു?
- ശൈത്യകാലം

286. ട്രോപ്പോസ്ഫിയറിലൂടെയുള്ള അതിശക്തമായ വായുപ്രവാഹമാണ്‌?
- ജറ്റ്പ്രവാഹങ്ങൾ

287. ഉഷ്ണകാലത്ത് പശ്ചിമബംഗാളിൽ ഉണ്ടാകുന്ന ഇടിയോട് കൂടിയ ശക്തമായ മഴയാണ്‌?
- കാൽ ബൈശാഖി

288. നിർവാത മേഖല എന്നറിയപ്പെടുന്ന മർദ്ദമേഖല.
- മദ്ധ്യരേഖാ ന്യൂനമർദ്ദമേഖല 

289. തിരശ്ചീനതലത്തിൽ അനുഭവപ്പെടുന്ന മർദ്ദവ്യതിയാനം എന്തു പേരിൽ അറിയപ്പെടുന്നു?
- മർദ്ദച്ചരിവ്

290. വാണിജ്യവാതങ്ങൾ സംഗമിക്കുന്ന മദ്ധ്യരേഖാ ന്യൂനമർദ്ദ മേഖല അറിയപ്പെടുന്നത്.
- അന്തർ ഉഷ്ണമേഖലാ സംക്രമണ മേഖല (ITCZ)

291. ‘കോനോലി പ്ളോട്ട്’ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
- തേക്ക്

292. കാലത്തിനൊത്ത് ദിശമാറുന്ന എന്നർത്ഥം വരുന്ന വാക്ക്?
- മൺസൂൺ 

293. ഡോക്ടർ എന്ന് വിളിപ്പേരുള്ള പ്രാദേശിക വാതം?
- ഹർമാറ്റൺ

294. ഫൊൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏത് പർവ്വത നിരയിലാണ്‌ ഉണ്ടാകുന്നത്?
- ആൽപ്സ്  

295. ഇന്ദ്രാവതി ഏത് നദിയുടെ പോഷക നദിയാണ്‌?
- ഗോദാവരി

296. അന്തരീക്ഷത്തിൽ ഒരു ന്യൂനമർദ്ദവും, അതിനു ചുറ്റും ഉച്ചമർദ്ദവും സൃഷ്ടിക്കപ്പെടുന്നതിലൂടെ രൂപം കൊള്ളുന്ന കാറ്റ്?
- ചക്രവാതങ്ങൾ

297. ഗംഗ, യമുന എനീ നദികളുടെ ഉദ്ഭവസ്ഥാനമായ പർവ്വത നിര?
- ഹിമാദ്രി

298. ഹിമാചലിന്‌ തൊട്ട് തെക്കായി സ്ഥിതി ചെയ്യുന്ന പർവ്വത നിര?
- സിവാലിക്

299. സിവാലിക് നിരകളിലെ വിസ്തൃതമായ താഴ്വരകൾ അറിയപ്പെടുന്നത്?
- ഡൂൺസ്

300. പർവ്വത നിരകൾ മുറിച്ച് കടക്കാൻ സഹായകമായ സ്വാഭാവികമായ മലയിടുക്കുകൾ അറിയപ്പെടുന്നത്?
- ചുരങ്ങൾ

301. ശ്രീനഗറിനേയും കാർഗിലിനേയും ബന്ധിപ്പിക്കുന്ന ചുരം?
- സോജി ലാ

302. സിക്കിമിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം?
- നാഥുലാ

303. ഉത്തരാഖണ്ഡിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം?
- ലിപു ലേഖ്

304. ഹിമാചൽ പ്രദേശിനേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ചുരം?
- ഷിപ് കിലാ

305. ഏത് സമുദ്രത്തിന്റെ അടിത്തട്ട് ഉയർന്നാണ്‌ ഹിമാലയ പർവതനിരകൾ രൂപപ്പെട്ടത്?
- തെഥിസ്

306. ടിബറ്റിലെ ചെമയൂങ്ങ് ദൂങ്ങ് ഹിമാനിയിൽ നിന്ന് ഉദ്ഭവിക്കുന്ന നദി?
- ബ്രഹ്മപുത്ര

307. ലൂണി - സരസ്വതി നദികൾ ചേർന്ന് സൃഷ്ടിച്ച സമതലപ്രദേശം?
- മരുസ്ഥലി - ബാഗർ

308. മഹാരാഷ്ട്രയിലെ മഹാബലേശ്വറിൽ നിന്ന് ഉദ്ഭവിക്കുന്ന നദി?
- കൃഷ്ണ

309. ധാരാതലീയ ഭൂപടങ്ങളിലെ മാർജിനുകൾക്ക് പുറത്ത് ഭൂപടങ്ങളെ സംബന്ധിച്ച് നല്കിയിരിക്കുന്ന പൊതുവിവരങ്ങൾ?
- പ്രാഥമികവിവരങ്ങൾ

310. ആകാശീയ ചിത്രങ്ങളിൽ നിന്നും ത്രിമാനദൃശ്യം ലഭിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
- സ്റ്റീരിയോസ്കോപ്പ്  
<Previous Page><Next Page>
<Chapters: 0102030405060708, 09, 10>
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/VEO/LGS Questions & Answers - Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here