55 - മത്  ജ്ഞാനപീഠം പുരസ്കാരം മഹാകവി അക്കിത്തത്തിന്
മഹാകവി അക്കിത്തത്തെത്തേടി ജ്ഞാനപീഠം പുരസ്‌കാരമെത്തി. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

”വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന ഏറെ പ്രസിദ്ധമായ കവിതാവരികള്‍ അക്കിത്തത്തിന്റേതാണ്. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ഈ വരികള്‍ക്ക് പ്രത്യേക അര്‍ത്ഥവ്യാപ്തിയുണ്ട്.

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ ആണ് അക്കിത്തത്തിന്റെ ഏറെ പ്രശസ്തമായ കൃതി. ഏറെ ശ്രദ്ധേയമായ 43 ഗ്രന്ഥങ്ങളുടെ രചയിതാവാണദ്ദേഹം.

പാലക്കാട് ജില്ലയിലെ കുമാരനല്ലൂരില്‍ അക്കിത്തത് മനയില്‍ 1926 മാര്‍ച്ച് 18-നാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി ജനിച്ചത്. കേന്ദ്രസംസ്ഥാന പുരസ്‌കാരങ്ങളും എഴുത്തച്ഛന്‍ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു. 2017- ല്‍ പത്മശ്രീ നല്‍കി രാജ്യം അക്കിത്തത്തെ ആദരിച്ചു. ജ്ഞാനപീഠം ലഭിക്കു ആറാമത്തെ മലയാളിയാണ് അദ്ദേഹം.
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/VEO/LGS Questions & Answers - Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
ALL EXAM SYLLABUS Click here
DEVASWOM BOARD - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here