KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 10 | 50 PSC New Pattern Previous Questions | Page 10 


PSC Previous Exam Questions - 2023 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| LDC, LGS, POLICE, EXCISE, LPSA, UPSA, VEO etc. Exam Questions | 50 PSC New Pattern Previous Questions

പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 10 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsAppTelegram Channel വഴി  രേഖപ്പെടുത്തുക.
 ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം 

Question Paper - 10
Question Code: 035/2023
Date of Test: 09/05/2023

1. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സമരം ഏത്?
(A) ഖേദ
(B) അഹമ്മദാബാദ്
(C) ചമ്പാരൻ
(D) ലക്നൗ 
ഉത്തരം: (C)

2. വട്ടമേശ സമ്മേളനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?
(1) വട്ടമേശ സമ്മേളനങ്ങൾ അമേരിക്കയിലാണ് നടന്നത്.
(2) ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
(3) 1981 ലാണ് മൂന്നാം വട്ടമേശ സമ്മേളനം നടന്നത്.
(4) സരോജിനി നായിഡു രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്തു.
(A) (1) ഉം (3) ഉം (4) ഉം
(B) (2) ഉം (3) ഉം (4) ഉം
(C) (2) ഉം (4) ഉം
(D) (1) ഉം (3) ഉം
ഉത്തരം: (D)

3. മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(1) 1741 ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തി
(2) 1768 ൽ മാർത്താണ്ഡവർമ്മ അന്തരിച്ചു
(3) ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്നു
(4) 1729 ൽ തൃപ്പടിദാനം നടത്തി
(A) (1) മാത്രം
(B) (2) മാത്രം
(C) (1) ഉം (3) ഉം (4) ഉം
(D) ഇവയെല്ലാം
ഉത്തരം: (C) ഈ ചോദ്യം DELETION ആയിരുന്നു. ചോദ്യം വ്യക്തമല്ലാത്തത് കൊണ്ടാവാം. ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മയെയാണ് ഈ ചോദ്യത്തിൽ ഉദ്ദേശിച്ചിരിക്കുന്നത്. അദ്ദേഹം അന്തരിച്ചത് ജൂലൈ 7, 1758 നാണ്. എന്നാൽ 1847-ൽ സ്വാതി തിരുനാളിന്റെ മരണശേഷം പിൻഗാമിയായി അനുജൻ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ അധികാരത്തിലേറി.1853-ൽ ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് തിരുവിതാംകൂറിലെ അടിമവ്യാപാരം നിർത്തലാക്കിയത്. അദ്ദേഹം അന്തരിച്ചത് ഓഗസ്റ്റ് 18, 1860 നാണ്. 

4. പഴശ്ശിരാജാവിന്റെ ജീവിതത്തെ ഇതിവൃത്തമാക്കി "കേരളസിംഹം' എന്ന ചരിത്ര നോവൽ രചിച്ചതാര്?
(A) എ. ശ്രീധരമേനോൻ
(B) സർദാർ കെ.എം. പണിക്കർ 
(C) രാജൻ ഗുരുക്കൾ
(D) ഇളംകുളം കുഞ്ഞൻപിള്ള
ഉത്തരം: (B)

5. സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നിവ ഏതു വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) റഷ്യൻ വിപ്ലവം
(B) രക്തരഹിത വിപ്ലവം
(C) ചൈനീസ് വിപ്ലവം
(D) ഫ്രഞ്ചു വിപ്ലവം
ഉത്തരം: (D)

6. "ലോകത്തിലെ ആദ്യത്തെ താളിയോല മ്യൂസിയം' ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
(A) തമിഴ്നാട്
(B) കേരളം
(C) കർണ്ണാടക
(D) ഗുജറാത്ത്
ഉത്തരം: (B)

7. ആന്റമാൻ നിക്കോബാർ ദ്വീപുകൾ, സുന്ദർബൻസ്, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ നദികളുടെ പ്രദേശങ്ങൾ വനങ്ങൾക്ക് പ്രസിദ്ധമാണ്.
(A) മുൾക്കാടുകൾ
(B) കണ്ടൽ വനങ്ങൾ
(C) പൈൻ വനങ്ങൾ
(D) ഇലപൊഴിയും വനങ്ങൾ
ഉത്തരം: (B)

8. താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ നാഗരിക ജനസംഖ്യയുള്ള സംസ്ഥാനമേത്?
(A) തമിഴ്നാട്
(B) ഗുജറാത്ത്
(C) കർണ്ണാടക
(D) മഹാരാഷ്ട്ര
ഉത്തരം: (D)

9. തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ മേഘാവൃതമായ രാത്രികളെക്കാൾ കൂടുതൽ തണുപ്പുതോന്നാൻ കാരണം :
(A) ഖനീകരണം
(B) ഭൗമതാപവികിരണം
(C) ഇൻസൊലേഷൻ
(D) താപസംനയനം
ഉത്തരം: (B)

10. കേരളത്തെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്ന വസ്തുതകൾ പരിശോധിച്ച് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
(1) ഇന്ത്യയിലെ ഏറ്റവും കൂടിയ ലിംഗാനുപാതം ഉള്ള സംസ്ഥാനമാണ്
(2) ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നു
(3) കേരളത്തിലെ ഏറ്റവും വലിയ നദി കാവേരി ആണ്
(4) ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം
(A) (1), (2), (3), (4) ശരിയാണ് 
(B) (2), (3) ശരിയാണ് 
(C) (1), (4) ശരിയാണ് 
(D) (2), (4) ശരിയാണ് 
ഉത്തരം: (C)

11. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തതേത്?
(A) നൈട്രജൻ
(B) CO2
(C) മീഥേൻ
(D) ക്ലോറോഫ്ലൂറോ കാർബൺ
ഉത്തരം: (A)

12. ചേരുംപടി ചേർക്കുക :
A1 കൽപ്പാക്കം - (1) ന്യൂസ്പ്രിന്റ്
B1 ഝാരിയ - (2) എണ്ണ ശുദ്ധീകരണശാല
C1 മഥുര - (3) കൽക്കരി ഖനനം
D1 നേപ്പാനഗർ - (4) ആണവ നിലയം
Options :
      Α1 B1 C1 D1
(A) (4) (2) (1) (3)
(B) (4) (3) (2) (1)
(C) (1) (2) (3) (4)
(D) (3) (4) (1) (2)
ഉത്തരം: (B)

13. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) കോർപ്പറേറ്റ് നികുതി, വ്യക്തിഗത ആദായനികുതി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്
(ii) വസ്തു നികുതി, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്
(iii) കോർപ്പറേറ്റ് നികുതി, യൂണിയൻ എക്സൈസ് ഡ്യൂട്ടി എന്നിവ കേന്ദ്ര സർക്കാർ ചുമത്തുന്നതാണ്
(A) പ്രസ്താവന (i) & (iii)
(B) പ്രസ്താവന (ii) & (iii)
(C) പ്രസ്താവന (iii) മാത്രം
(D) എല്ലാം ശരിയാണ്
ഉത്തരം: (A)

14. കോട്ടോണോപോളിസ് ' എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ നഗരം :
ചെന്നൈ
(A) ചെന്നൈ 
(B) മുംബൈ
(C) കൊച്ചി
(D) നോയിഡ
ഉത്തരം: (B)

15. പുറം വാങ്ങൽ (outsourcing) താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ഉദാരവത്ക്കരണം
(B) സ്വകാര്യവത്ക്കരണം
(C) ആഗോളവത്ക്കരണം
(D) ഡിസ്ഇൻവെസ്റ്റ്മെന്റ്
ഉത്തരം: (C)

16. ഇന്ത്യൻ പ്ലാനിങ്ങിന്റെ ശില്പി :
(A) ദാദാബായ് നവറോജി 
(B) ജവഹർലാൽ നെഹ്റു
(C) എം.എസ്. സ്വാമിനാഥൻ
(D) പ്രശാന്ത ചന്ദ്ര മഹാലനോബിസ്
ഉത്തരം: (D)

17. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയേത്?
(i) ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ് ഇരുമ്പുരുക്ക് വ്യവസായം 
(ii) ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതിചെയ്യുന്നത്
ജംഷഡ്പൂർ ആണ്
(iii) പൊതുമേഖലയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് ടാറ്റാ ഇരുമ്പുരുക്ക് കമ്പനി (TISCO)
(A) പ്രസ്താവന (ii) & (iii)
(B) പ്രസ്താവന (i) & (ii) 
(C) (i) & (iii)
(D) എല്ലാം ശരിയാണ്
ഉത്തരം: (B)

18. ചെറു ധാന്യങ്ങളുടെ (മില്ലറ്റ്) വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത് :
(A) 2021
(B) 2023
(C) 2024
(D) 2000
ഉത്തരം: (B)

19. ചെറുഭരണഘടന എന്നറിയപ്പെടുന്ന ഭേദഗതി :
(A) 39
(B) 42 
(C) 44
(D) 38
ഉത്തരം: (B)

20. പഞ്ചായത്ത് രാജിന് ഭരണഘടനാ അംഗീകാരം നൽകാൻ ശുപാർശ ചെയ്ത കമ്മിറ്റി :
(A) ബൽവന്ത്റായ് മേത്ത കമ്മിറ്റി
(B) ജി.വി.കെ. റാവു കമ്മിറ്റി
(C) പി.കെ. തുംഗൻ കമ്മിറ്റി
(D) അശോക് മേത്ത കമ്മിറ്റി
ഉത്തരം: (C)

21. ഭരണഘടനാ നിർമ്മാണസഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(1) ക്യാബിനറ്റ് മിഷന്റെ ശുപാർശപ്രകാരം സ്ഥാപിക്കപ്പെട്ടു
(2) ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്
(3) ആദ്യ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത് ഡോ. രാജേന്ദ്രപ്രസാദ് ആണ്
(4) ഭരണഘടനാ ഉപദേശകൻ ഡോ. ബി.ആർ. അംബേദ്ക്കർ ആയിരുന്നു
(A) (1), (2)
(B) (2), (3), (4)
(C) (1), (3), (4)
(D) (1), (2), (4)
ഉത്തരം: (A)
22. സെൻസസ് (കാനേഷുമാരി) ഏതിൽ ഉൾപ്പെടുന്നു?
(A) കൺകറന്റ് ലിസ്റ്റ്
(B) യൂണിയൻ ലിസ്റ്റ്
(C) സ്റ്റേറ്റ് ലിസ്റ്റ്
(D) അവശിഷ്ട അധികാരങ്ങൾ
ഉത്തരം: (B)

23. ഹേബിയസ് കോർപസ് റിട്ട് ആദ്യമായി എഴുതപ്പെട്ടത് എവിടെയാണ്?
(A) മാഗ്നകാർട്ട
(B) ബിൽ ഓഫ് റൈറ്റ്സ്
(C) റെഗുലേറ്റിംഗ് ആക്ട്
(D) കവനന്റ്
ഉത്തരം: (A)

24. കരുതൽ തടങ്കലിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് :
(A) Art. 20
(B) Art. 21
(C) Art. 21 A
(D) Art. 22
ഉത്തരം: (D)

25. താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി കണ്ടെത്തുക :
ഭരണഘടനാ ആശയങ്ങൾ
അടിയന്തരാവസ്ഥ  - കടം കൊണ്ട രാജ്യങ്ങൾ
(1) ഏക പൗരത്വം - ബ്രിട്ടൻ
(2) ഭരണഘടനാ ഭേദഗതി - കാനഡ
(3) അടിയന്തിരാവസ്ഥ - ആസ്ട്രേലിയ
(4) മൗലികകടമകൾ - യു.എസ്.എസ്. ആർ.(USSR)
(A) (1), (3), (4)
(B) (1), (2)
(C) (1), (2), (3)
(D) (1), (4)
ഉത്തരം: (D)

26. ഇന്ത്യയിലെ ആദ്യ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ :
(A) സുകുമാർ സെൻ
(B) കെ.വി.കെ. സുന്ദരം
(C) എസ്.പി. സെൻ വർമ്മ
(D) ടി. സ്വാമിനാഥൻ
ഉത്തരം: (A)

27. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ :
(A) ആഭ്യന്തരമന്ത്രി
(B) ചീഫ് സെക്രട്ടറി
(C) റവന്യൂ മന്ത്രി
(D) മുഖ്യമന്ത്രി
ഉത്തരം: (C)

28. തണ്ണീർത്തട സംരക്ഷണത്തിനായുള്ള അന്തർദ്ദേശീയ കരാർ :
(A) മാസ്ട്രിച്ച് ഉടമ്പടി
(B) റംസാർ കൺവൻഷൻ
(C) നഗോയ ഉടമ്പടി
(D) മോൺട്രിയൽ ഉടമ്പടി
ഉത്തരം: (B)

29. കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന സർക്കാർ പദ്ധതി :
(A) ആശ്വാസ്
(B) ആപ്തമിത്ര
(C) അനുയാത്ര
(D) ആർദ്രം
ഉത്തരം: (C)

30. നീതി ആയോഗിന്റെ (NITI Aayog] ഇപ്പോഴത്തെ വൈസ് ചെയർ പേഴ്സൺ :
(A) സുമൻ ബെറി
(B) അരവിന്ദ് പനഗരിയ
(C) പരമേശ്വരൻ അയ്യർ
(D) ഡോ. വി.കെ. സരസ്വത്
ഉത്തരം: (A)

31. ഇന്ത്യയിലെ ആദ്യ ഭരണഘടനാ സാക്ഷര ജില്ല :
(A) തിരുവനന്തപുരം
(B) കൊല്ലം 
(C) എറണാകുളം
(D) തൃശ്ശൂർ
ഉത്തരം: (B)
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
32. താഴെപ്പറയുന്നവയിൽ ദഹനഗ്രന്ഥികൾ അല്ലാത്തത് ഏതൊക്കെ?
(1)  ആഗ്നേയഗ്രന്ഥി
(2) പാരാതൈറോയിഡ് ഗ്രന്ഥി
(3) ഉമിനീർ ഗ്രന്ഥി
(4) തൈറോയിഡ് ഗ്രന്ഥി
(A) (1), (4) എന്നിവ 
(B) (2), (3) എന്നിവ
(C) (2), (4) എന്നിവ
(D) (3), (4) എന്നിവ
ഉത്തരം: (C)

33. ഹിപ്പോകാമ്പസ് എന്ന ശരീരഭാഗം ഏത് അവയവത്തിലാണ് കാണുന്നത്?
(A) തലച്ചോറ്
(B) വൃക്ക
(C) ഹൃദയം
(D) ശ്വാസകോശം
ഉത്തരം: (A)

34. ഏത് രോഗം സ്ഥിരീകരിക്കുന്നതിനാണ് "വൈഡൽ'' പരിശോധന നടത്തുന്നത്?
(A) ന്യൂമോണിയ
(B) പ്ളേഗ് 
(C) ഡിഫ്ത്തീരിയ
(D) ടൈഫോയ്ഡ്
ഉത്തരം: (D)

35. ആൽഫാ ഇന്റർഫെറോണുകളുടെ ഉപയോഗം എന്ത്?
(A) ഹൃദയമിടിപ്പ് ക്രമമാക്കുന്നു
(B) രോഗപ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു 
(C) പ്രോട്ടീൻ നിർമ്മാണം വേഗത്തിലാക്കുന്നു
(D) ഉപാപചയ നിരക്ക് കൂട്ടുന്നു
ഉത്തരം: (B)

36. പ്ലാസ്റ്റിക് മാലിന്യത്തെ പുനച്ചംക്രമണം ചെയ്തുണ്ടാക്കിയ വസ്തു ഏത്?
(A) പോളിബ്ലെൻഡ്
(B) കാഡ്മിയം 
(C) ബിറ്റുമെൻ
(D) ലെഡ്
ഉത്തരം: (A)

37. താഴെപ്പറയുന്നവയിൽ ഏതുമായിട്ടാണ് "ബിഷ്നോയ് വിഭാഗക്കാർ ബന്ധപ്പെട്ടിരിക്കുന്നത്?
(A) വനനശീകരണം
(B) കന്നുകാലി പരിപാലനം
(C) വനസംരക്ഷണം
(D) ജും കൾട്ടിവേഷൻ
ഉത്തരം: (C)

38. ഭൂമി അതിന്റെ അച്ചുതണ്ടിലെ കറക്കം നിലയ്ക്കുമ്പോൾ ഭൂഗുരുത്വത്വരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
(A) ഭൂമദ്ധ്യരേഖയിലെ "g' കൂടുന്നു 
(B) ധ്രുവങ്ങളിലെ "g' കുറയുന്നു 
(C) ഭൂമദ്ധ്യരേഖയിലെ "g' കുറയുന്നു
(D) ധ്രുവങ്ങളിലെ "g' കൂടുന്നു
ഉത്തരം: (A)

39. ഒരു കോൺകേവ് ദർപ്പണത്തിനെ അതിന്റെ ഒപ്റ്റിക് അക്ഷത്തിൽ തിരശ്ചീനമായി പകുതിയായി മുറിച്ചാൽ അതിന്റെ ഫോക്കൽ ദൂരം (f) -------- ആകുന്നു.
(A) ഇരട്ടിയാകുന്നു (2f)
(B) പകുതിയാകുന്നു (f/2)
(C) നാല് മടങ്ങ് വർദ്ധിക്കുന്നു (4f)
(D) ഒരു മാറ്റവും സംഭവിക്കുന്നില്ല
ഉത്തരം: (D)

40. ക്യാപിലറി (Capillary) കുഴലുകളിലൂടെയുള്ള ദ്രാവകത്തിന്റെ കേശിക ഉയർച്ചയ്ക്ക് കാരണമായ തെന്ത്?
(A) പ്രതലബലം
(B) വിസ്കോസിറ്റി
(C) ഭൂഗുരുത്വബലം
(D) പ്ലവനബലം
ഉത്തരം: (A)

41. ഏതു മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് 2022 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം (Nobel Prize) ലഭ്യമായത്?
(A) ക്വാണ്ടം മെക്കാനിക്സ്
(B) ന്യൂക്ലിയർ ഫിസിക്സ്
(C) തെർമോ ഡൈനാമിക്സ്
(D) പരിസ്ഥിതിശാസ്ത്രം
ഉത്തരം: (A)
42. ഒരു ലിറ്റർ ലായനിയിൽ അടങ്ങിയിരിക്കുന്ന ലീനത്തിന്റെ മോളുകളുടെ എണ്ണമാണ് :
(A) മൊളാലിറ്റി
(B) മോൾ ഭിന്നം
(C) മൊളാരിറ്റി
(D) നോർമാലിറ്റി
ഉത്തരം: (C)

43. ചുവടെ നൽകിയിരിക്കുന്ന അയിരുകളിൽ അലുമിനിയം അടങ്ങിയിട്ടില്ലാത്തത് ഏത്?
(A) ക്രയോലൈറ്റ്
(B) കയോലിനൈറ്റ് 
(C) ബോക്സൈറ്റ്
(D) സിഡറൈറ്റ്
ഉത്തരം: (D)

44. വിദ്യുത്കാന്തിക സ്പെക്ട്രത്തിന്റെ ദൃശ്യമേഖലയിൽ കാണാനാകുന്ന ഹൈഡ്രജന്റെ സ്പെക്ട്രൽ രേഖകളുടെ ശ്രേണി :
(A) പാഷെൻ
(B) ബാമർ
(C) ലൈമാൻ
(D) ബ്രാക്കറ്റ് 
ഉത്തരം: (B)

45. ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും ഉയർന്ന നെഗറ്റീവ് ഇലക്ട്രോൺ ആർജിത എൻഥാൽപി ഉള്ളത് ഏതിനാണ്?
(A) ക്ലോറിൻ
(B) ഫോസ്ഫറസ്
(C) സൾഫർ
(D) ഫ്ലൂറിൻ
ഉത്തരം: (A)

46. ഭൈരവികോലം ഏതു കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) കുമ്മാട്ടിക്കളി
(B) മുടിയേറ്റ്
(C) പടയണി
(D) പൂരക്കളി
ഉത്തരം: (C)

47. പുളിയർമല ജൈനക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം :
(A)ജൈനിമേട്
(B) മട്ടാഞ്ചേരി
(C) കല്പറ്റ 
(D) സുൽത്താൻ ബത്തേരി
ഉത്തരം: (C)

48. 74-ാം റിപ്പബ്ലിക്ക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?
(A) മെഹമൂദ് അബ്ബാസ്
(B) ഖാബൂസ് ബിൻ സെയ്ന്
(C) അബ്ദുൽ ഫത്താഹ് ഖലീൽ അൽ സിസി
(D) റെജവ് തയ്യിപ് എർദ്വാൻ
ഉത്തരം: (C) ഈജിപ്ഷ്യന്‍ പ്രസിഡന്റ് 

49. ഫിറോസ്ഷാ കോട്ലാ സ്റ്റേഡിയം ഏതു പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്?
(A) അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം
(B) വാംഖഡെ സ്റ്റേഡിയം
(C) ജവഹർലാൽ നെഹ്റു സ്റ്റേഡിയം
(D) മൗലാനാ ആസാദ് സ്റ്റേഡിയം
ഉത്തരം: (A)

50. കാലം കൃത്യമായി രേഖപ്പെടുത്തിയ അറബി മലയാള സാഹിത്യത്തിലെ പ്രഥമ കൃതിയേത്?
(A) വെള്ളപ്പൊക്കമാല
(B) ദുബായ് കത്തു പാട്ട്
(C) മുഹ്‌യിദ്ദീൻ മാല
(D) ദുരാചാരമാല
ഉത്തരം: (C)

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here