KERALA PSC PREVIOUS EXAM QUESTIONS - 2023 | Question Paper - 01 | 80 PSC New Pattern Previous Questions | Page 01  


PSC Previous Exam Questions - 2023 | PSC SSLC, +2, Degree Level Previous Exam Questions and Answers 
| LDC, LGS, POLICE, EXCISE, LPSA, UPSA, VEO etc. Exam Questions | 80 PSC New Pattern Previous Questions

പി.എസ്.സി. 2023 ജനുവരി മുതൽ ഡിസംബർ വരെ മലയാളത്തിൽ നടത്തിയ മുഴുവൻ പരീക്ഷകളിൽ നിന്നുമുള്ള ചോദ്യോത്തരൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ 01 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെയുള്ള കമന്റ് ബോക്സിൽ അല്ലെങ്കിൽ ഞങ്ങളുടെ WhatsApp, Telegram Channel വഴി  രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ 6000 - ലേറെ ചോദ്യോത്തരങ്ങൾ ആവശ്യമുള്ളവർക്ക് ഇവിടെ ക്ലിക്കാം 

Question Paper - 01
Question Code: 010/2023 
Date of Test: 04/02/2023

1. കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്? 
I. ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു. 
II. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി.
III. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
(A) I മാത്രം
(B) II മാത്രം
(C) I ഉം II ഉം
(D) I ഉം III ഉം
ഉത്തരം: (B)

2. ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ?
I. ഖേദ സമരം
II. മീററ്റ് സമരം
III. ചമ്പാരൻ സമരം
IV. ഹോം റൂൾ സമരം
(A) ഉം II ഉം
(B) ഉം III ഉം
(C) II ഉം III ഉം
(D) III ഉം IV ഉം
ഉത്തരം: (B)

3. ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ :
I. മൗണ്ട് ബാറ്റൻ പ്രഭു
II. ഇർവ്വിൻ പ്രഭു
III. എ.വി. അലക്സാണ്ടർ
IV. സ്റ്റാഫോർഡ് ക്രിപ്സ്
(A) ഉം II ഉം
(B) ഉം III ഉം
(C) II ഉം III ഉം
(D) III ഉം IV ഉം
ഉത്തരം: (A)

4. സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത്?
I. 1798 ലാണ് നടപ്പിലാക്കിയത്
II. കഴ്സൺ പ്രഭുവാണ് നടപ്പിലാക്കിയത്
III. അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിർത്തണം
(A) I മാത്രം 
(B) II മാത്രം 
(C) I ഉം II ഉം
(D) II ഉം III ഉം
ഉത്തരം: (B)

5. ഖിലാഫത്ത് പ്രസ്ഥാനവുമായി ചേർത്ത് പറയപ്പെട്ട പേരുകൾ :
I. മൗലാനാ മുഹമ്മദലി
II. മുഹമ്മദാലി ജിന്ന
III. സാലിം അലി
IV. മൗലാന ഷൗക്കത്തലി
(A) ഉം II ഉം
(B) ഉം III ഉം
(C) I ഉം IV ഉം
(D) II ഉം IV ഉം
ഉത്തരം: (C)

6. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ ഏത് രാജ്യത്ത് നിന്നാണ് സ്വീകരിച്ചത്?
(A) അമേരിക്ക
(B) ഇംഗ്ലണ്ട്
(C) ഫ്രാൻസ്
(D) അയർലന്റ്
ഉത്തരം: (D)

7. സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം അനുസരിച്ച് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടന്ന ആദ്യ പ്രദേശം :
(A) കേരളം
(B) മണിപ്പൂർ
(C) ഗുജറാത്ത്
(D) രാജസ്ഥാൻ
ഉത്തരം: (B)

8. ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണ സഭയുടെ സമിതി അദ്ധ്യക്ഷനായിരുന്ന വ്യക്തി :
(A) നെഹ്റു
(B) രാജേന്ദ്ര പ്രസാദ്
(C) അംബേദ്ക്കർ
(D) ഗാന്ധിജി 
ഉത്തരം: (B)

9. ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം :
(A) കേരളം 
(B) കർണ്ണാടകം
(C) രാജസ്ഥാൻ
(D) ഗുജറാത്ത്
ഉത്തരം: (C)

10. താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്തുവാൻ അധികാരമുള്ളതാർക്ക്?
(A) ഗവർണ്ണർക്ക്
(B) ഉപരാഷ്ട്രപതിക്ക്
(C) പാർലമെന്റിന്
(D) പ്രധാനമന്ത്രിക്ക്
ഉത്തരം: (C)

11. താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?
I. വൈക്കം സത്യാഗ്രഹം - റ്റി.കെ. മാധവൻ
II. പാലിയം സത്യാഗ്രഹം - വക്കം അബ്ദുൽ ഖാദർ
III. ഗുരുവായൂർ സത്യാഗ്രഹം - കെ. കേളപ്പൻ
(A) ഉം II ഉം
(B) II മാത്രം 
(C) III മാത്രം 
(D) II ഉം III ഉം
ഉത്തരം: (B)

12. താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ?
I. വേദാധികാര നിരൂപണം
II. ആത്മോപദേശ ശതകം
III. അഭിനവ കേരളം
IV. ആദിഭാഷ
(A) ഉം IV ഉം
(B) ഉം II ഉം
(C) II ഉം III ഉം
(D) III മാത്രം 
ഉത്തരം: (A)

13. ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ?
I. കോവിലകത്തും വാതുക്കൽ
II. തൃശ്ശൂർപൂരം ആരംഭിച്ചു
III. കുളച്ചൽ യുദ്ധം നടന്നു
IV. കൂടൽ മാണിക്യക്ഷേത്രം പുതുക്കിപണിതു
(A) മാത്രം
(B) III മാത്രം
(C) ഉം III ഉം IV ഉം
(D) ഉം II ഉം IV ഉം 
ഉത്തരം: (D)

14. സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകൻ ആര്?
(A) അയ്യങ്കാളി
(B) വൈകുണ്ഠസ്വാമി
(C) ചട്ടമ്പി സ്വാമി
(D) ശ്രീനാരായണ ഗുരു
ഉത്തരം: (B)

15. ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത്?
I. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
II. 1721 ലായിരുന്നു ഇത് നടന്നത്
III. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
IV. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്
(A) മാത്രം
(B) Iഉം III ഉം
(C) IV മാത്രം
(D) ഉം IV ഉം 
ഉത്തരം: (C)

16. 2022 ലെ ലോകകപ്പ് ഫുട്ബോളിൽ രണ്ടാംസ്ഥാനക്കാരായ രാജ്യം :
(A) അർജന്റീന 
(B) മൊറോക്കോ
(C) ക്രൊയേഷ്യ
(D) ഫ്രാൻസ്
ഉത്തരം: (D)

17. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള ജില്ല :
(A) ആലപ്പുഴ
(B) ഇടുക്കി 
(C) പാലക്കാട്
(D) കൊല്ലം
ഉത്തരം: (B)

18. താഴെപ്പറയുന്നവയിൽ ഖാരിഫ് വിളകളിൽ ഉൾപ്പെടാത്തത് ഏത്?
(A) ചോളം
(B) ബാർലി
(C) നെല്ല് 
(D) പരുത്തി
ഉത്തരം: (B)

19. ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന്?
(A) 1998 May 17
(B) 1999 April 1 
(C) 1993 May 17
(D) ഇവയൊന്നുമല്ല
ഉത്തരം: (A)

20. 2021-ലെ വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം :
(A) കായംകുളം
(B) അരുവിക്കര
(C) പുനലൂർ
(D) പെരുംകുളം
ഉത്തരം: (D)

21. ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ് സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക് സേവന നികുതി (GST) സംബന്ധിച്ച് നിയമനിർമ്മാണത്തിന് അധികാരം നൽകുന്നത്?
(A) 104-ാം ഭേദഗതി
(B) 95-ാം ഭേദഗതി
(C) 101-ാം ഭേദഗതി
(D) 100-ാം ഭേദഗതി
ഉത്തരം: (C)

22. ഇന്ത്യയിൽ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
(A) ഡോ. എം.എസ്. സ്വാമിനാഥൻ
(B) വർഗ്ഗീസ് കുര്യൻ
(C) ഹരിലാൽ ചൗധരി
(D) ഇവരാരുമല്ല
ഉത്തരം: (A)

23. 15-ാം ധനകാര്യകമ്മീഷന്റെ ചെയർമാൻ :
(A) സി. രംഗരാജൻ
(B) എൻ.കെ. സിങ്
(C) വിജയ് ഖേൽക്കർ
(D) കെ.സി. പന്ത്
ഉത്തരം: (B)

24. താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏത്?
(i) പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് - 1950 March 15
(ii) പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
(iii) നീതി ആയോഗ് നിലവിൽ വന്നത് - 2015 January 1
(iv) ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി.സി. മഹലനോബിസ്
(A) (i) & (ii) മാത്രം
(B) (i), (ii), (iii) & (iv) 
(C) ഇവയൊന്നുമല്ല
(B) വർഗ്ഗീസ് കുര്യൻ
(D) (ii) & (iii) മാത്രം 
ഉത്തരം: (B)

25. പരുത്തി, കരിമ്പ് തുടങ്ങിയ വിളകൾക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത്?
(A) ചെമ്മണ്ണ്
(B) കറുത്ത മണ്ണ്
(C) എക്കൽ മണ്ണ്
(D) ലാറ്ററൈറ്റ് മണ്ണ്
ഉത്തരം: (B)

26. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏത് മൺസൂണിൽ നിന്നാണ്?
(A) തെക്ക് കിഴക്കൻ മൺസൂൺ
(B) വടക്ക് കിഴക്കൻ മൺസൂൺ
(C) വടക്ക് പടിഞ്ഞാറൻ മൺസൂൺ
(D) തെക്ക് പടിഞ്ഞാറൻ മൺസൂൺ
ഉത്തരം: (D)

27. പശ്ചിമബംഗാളിലെ ബംഗാൾ കടുവകളുടെ ആവാസകേന്ദ്രങ്ങൾ :
(A) പർവ്വത വനങ്ങൾ
(B) ഉഷ്ണമേഖലാനിത്യഹരിത വനങ്ങൾ 
(C) കണ്ടൽ വനങ്ങൾ
(D) ഇലപൊഴിയും വനങ്ങൾ
ഉത്തരം: (C)

28. ഭ്രംശ താഴ്വരയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏക നദി :
(A) ഗംഗ
(B) ബ്രഹ്മപുത്ര
(C) നർമ്മദ
(D) താപ്തി 
ഉത്തരം: (C)

29. സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്?
(A) ഗംഗയും സിന്ധുവും
(B) ഗംഗയും ബ്രഹ്മപുത്രയും 
(C) സിന്ധുവും യമുനയും
(D) ഗംഗയും സരസ്വതിയും
ഉത്തരം: (B)

30. ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ജെറ്റ് ടെർമിനൽ എവിടെയാണ് സ്ഥാപിതമായത്?
(A) ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
(B) കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
(C) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
(D) ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
ഉത്തരം: (C)

31. “മിഷൻ ഭൂമിപുത്ര' ആരംഭിച്ച സംസ്ഥാനം :
(A) ആസ്സാം ഒഡീഷ
(B) ബീഹാർ
(C) ഒഡീഷ 
(D) കേരളം 
ഉത്തരം: (A)
32. കേരളത്തിലെ ഏറ്റവും ജനസംഖ്യാ വളർച്ചാനിരക്കുള്ള ജില്ല :
(A) കോട്ടയം
(B) കാസർഗോഡ്
(C) കോഴിക്കോട്
(D) മലപ്പുറം
ഉത്തരം: (D)

33. ജൂൺ മുതൽ സെപ്തംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ :
(A) തെക്ക്-പടിഞ്ഞാറൻ മൺസൂൺ 
(B) വടക്ക്-കിഴക്കൻ മൺസൂൺ 
(C) വടക്ക്-പടിഞ്ഞാറൻ മൺസൂൺ
(D) ഇവയൊന്നുമല്ല
ഉത്തരം: (A)

34. ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത :
(A) NH 7
(B) NH 44
(C) NH 744
(D) NH 544
ഉത്തരം: (C)

35. ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം :
(A) കോഴിക്കോട്
(B) വയനാട്
(C) കാസർഗോഡ്
(D) പാലക്കാട്
ഉത്തരം: (B)

36. കേരളത്തിൽ പരുത്തി ഉൽപാദിപ്പിക്കുന്ന ഏക ജില്ലയേത്?
(A) വയനാട്
(B) കോട്ടയം
(C) ഇടുക്കി
(D) പാലക്കാട്
ഉത്തരം: (D)

37. സെങ്കുളം ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
(A) തൃശ്ശൂർ
(B) ഇടുക്കി
(C) പത്തനംതിട്ട
(D) കൊല്ലം
ഉത്തരം: (B)

38. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം :
(A) തട്ടേക്കാട്
(B) നൂറനാട് 
(C) കുമരകം
(D) പാതിരാമണൽ
ഉത്തരം: (B)

39. ഏറ്റവും കൂടുതൽ തീരദേശമുള്ള കേരളത്തിലെ ജില്ല :
(A) കണ്ണൂർ
(B) തിരുവനന്തപുരം
(C) കോഴിക്കോട്
(D) കൊല്ലം
ഉത്തരം: (A)

40. അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത്?
(A) വേമ്പനാട് കായൽ
(B) പായ്പാട്ട് കായൽ
(C) വെള്ളായണി കായൽ
(D) അഷ്ടമുടി കായൽ
ഉത്തരം: (C)

41. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ഏത്?
(A) വളപട്ടണം
(B) കരിവെള്ളൂർ 
(C) കല്ലിയൂർ
(D) കുമളി
ഉത്തരം: (D)

42. ഇന്ത്യയിലെ ആദ്യ കാർബൺ നൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
(A) ആലുവ
(B) കൊല്ലം
(C) കണ്ണൂർ
(D) വയനാട്
ഉത്തരം: (A)

43. കേരളത്തിലെ ആദ്യത്തെ സോളാർ ആന്റ് വിന്റ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?
(A) പീച്ചി 
(B) കല്ലാർ
(C) മേപ്പാടി
(D) കഞ്ഞിക്കോട്
ഉത്തരം: (C)

44. ദീർഘദൂര റേഡിയോ പ്രക്ഷേപണത്തിന് സാധ്യമാകുന്ന അന്തരീക്ഷപാളി :
(A) അയണോസ്ഫിയർ
(B) ട്രോപ്പോസ്ഫിയർ
(C) മിസോസ്ഫിയർ
(D) സ്ട്രാറ്റോസ്ഫിയർ
ഉത്തരം: (A)

45. നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് :
(A) പ്രസിഡന്റ്
(B) പ്രധാനമന്ത്രി 
(C) ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ
(D) ലോക്സഭാ സ്പീക്കർ
ഉത്തരം: (B)

46. ചൈൽഡ് ഹെൽപ്പ്ലൈൻ നമ്പർ :
(A) 1090 
(B) 1096
(C) 1098
(D) 1912
ഉത്തരം: (C)

47. “വിത്തും കൈക്കോട്ടും” എന്ന കൃതി ആരുടെ സൃഷ്ടിയാണ്?
(A) കാരൂർ നീലകണ്ഠപിള്ള
(B) കുറ്റിപ്പുഴ കൃഷ്ണപിള്ള 
(C) വൈലോപ്പിള്ളി ശ്രീധരമേനോൻ
(D) എ.പി. ഉദയഭാനു
ഉത്തരം: (C)

48. എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്?
(A) ജൂൾ
(B) വാട്ട് 
(C) കിലോവാട്ട്
(D) ആംപിയർ
ഉത്തരം: (A)

49. ജനിച്ച് 24 മണിക്കൂറിനകം നവജാതശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം :
(A) ആന്ധ്രാ പ്രദേശ്
(B) കർണ്ണാടകം
(C) തമിഴ്നാട്
(D) തെലുങ്കാന
ഉത്തരം: (D)

50. 2022 ഒക്ടോബർ 1 ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :
(A) ആസാദികാ അമൃത് മഹോത്സവം
(B) രാജ്യത്ത് 5G സേവനങ്ങൾക്ക് തുടക്കം
(C) G20 രാജ്യങ്ങളുടെ നേതൃപദവി സ്വീകരിച്ചു
(D) ഇതൊന്നുമല്ല
ഉത്തരം: (B)

51. ഇന്ത്യൻ എയർഫോഴ്സിനുവേണ്ടി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ് (HAL) തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും പുതിയ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടർ :
(A) പ്രചന്ദ്
(B) കവച്
(C) രക്ഷക്
(D) നിപുൺ
ഉത്തരം: (A)
52. വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :
(A) ഞാറ്റുവേല
(B) വയലും വീടും
(C) നൂറുമേനി
(D) കാർഷികരംഗം
ഉത്തരം: (C)

58. വിറ്റാമിൻ A യെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
(i) വിറ്റാമിൻ A യുടെ രാസനാമം റെറ്റിനോൾ ആണ്
(ii) വിറ്റാമിൻ A യുടെ അഭാവം മൂലം മനുഷ്യരിൽ നിശാന്ധത എന്ന രോഗം ഉണ്ടാകുന്നു ഇവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
(A) (i) മാത്രം ശരിയാണ്
(B) (ii) മാത്രം ശരി
(C) (i) ഉം (ii) ഉം ശരിയാണ്
(D) (i) ഉം (ii) ഉം ശരിയല്ല
ഉത്തരം: (C)

54. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയുടെ പേര് എന്താണ്?
(A) സ്റ്റേപിസ്
(B) മല്ലിയസ്
(C) റേഡിയസ്
(D) അൾന 
ഉത്തരം: (A)

55. കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?
(A) ശ്രീകാര്യം 
(B) പട്ടാമ്പി
(C) മണ്ണുത്തി
(D) മങ്കൊമ്പ്
ഉത്തരം: (C)

56. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി :
(A) തെന്മല
(B) പൊൻമുടി 
(C) മൂന്നാർ
(D) തേക്കടി 
ഉത്തരം: (A)

57. നെഫ്രൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം ഏതാണ്?
(A) കരൾ
(B) ശ്വാസകോശം
(C) തലച്ചോറ്
(D) വൃക്ക
ഉത്തരം: (D)

58. 2022-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ്?
(A) ബാരി ഷാർപ്ലെസ്
(B) ജോൺ എഫ്. ക്ലൗസർ
(C) ഡഗ്ലസ് ഡയമണ്ട്
(D) സ്വാന്തേ ബോ
ഉത്തരം: (D)

59. കുനോ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
(A) മധ്യപ്രദേശ്
(B) രാജസ്ഥാൻ
(C) തെലങ്കാന
(D) ഉത്തർപ്രദേശ്
ഉത്തരം: (A)

60. രാസസമവാക്യങ്ങൾ സമീകരിക്കപ്പെടുമ്പോൾ താഴെപ്പറയുന്നവയിലേതു
ഗുണമാണ് സമീകരിക്കപ്പെട്ടിരിക്കുന്നത്? 
(A) പിണ്ഡം
(B) വ്യാപ്തം 
(C) മർദ്ദം 
(D) ഇതൊന്നുമല്ല
ഉത്തരം: (A)

61. ആധുനിക ആവർത്തന പട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ്?
(A) ആറ്റോമിക പിണ്ഡം
(B) മാസ്സ് നമ്പർ
(C) ആറ്റോമിക നമ്പർ
(D) ഇതൊന്നുമല്ല
ഉത്തരം: (C)

62. ദ്രാവകാവസ്ഥയിലുള്ള ലോഹമായ മെർക്കുറിയുടെ അയിര് താഴെപ്പറയുന്നതിലേതാണ്?
(A) ബോക്സൈറ്റ്
(B) കോപ്പർ ഗ്ലാൻസ്
(C) ഹീമറ്റൈറ്റ്
(D) സിനാബാർ
ഉത്തരം: (D)

63. പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യുവാൻ കഴിയുന്നത് താഴെപ്പറയുന്നതിലേതു കാരണം കൊണ്ടാണ്?
(A) താപപ്രസരണം വേഗത്തിൽ നടക്കുന്നതുകൊണ്ട്
(B) മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില വർദ്ധിക്കുന്നതുകൊണ്ട്
(C) പ്രഷർ കുക്കർ നിർമ്മിച്ചിരിക്കുന്ന ലോഹത്തിന്റെ പ്രത്യേകതകൊണ്ട്
(D) ഇതൊന്നുമല്ല
ഉത്തരം: (B)

64. ഏതൊരു പദാർത്ഥത്തിനും അതിന്റെതന്നെ അവസ്ഥ തുടരുവാനുള്ള പ്രവണതയിൽ നിന്നാണ് ചലനനിയമങ്ങൾ ന്യൂട്ടൺ പ്രസ്താവിച്ചത്. താഴെപ്പറയുന്നവയിലേതു ഗുണമാണ്?
(A) പിണ്ഡം 
(B) വ്യാപ്തം
(C) ജഡത്വം
(D) ഇതൊന്നുമല്ല
ഉത്തരം: (C)

65. ഇൻഡ്യയിലെ ആദ്യത്തെ പേപ്പർരഹിത ഹൈക്കോടതി ഏതാണ്?
(A) കർണ്ണാടക ഹൈക്കോടതി
(B) കേരള ഹൈക്കോടതി 
(C) മദ്രാസ് ഹൈക്കോടതി
(D) ഇവയൊന്നുമല്ല
ഉത്തരം: (B)

66. സൂര്യന്റെ അന്തരീക്ഷത്തെകുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന സ്പേസ് ക്രാഫ്റ്റിന്റെ പേര് താഴെ പറയുന്നതിലേതാണ്?
(A) ആദിത്യാ L1 
(B) അപ്പോളോ I
(C) വൊയേജർ
(D) ഇതൊന്നുമല്ല
ഉത്തരം: (A)

67. കൊതുകിന്റെ മുട്ട വിരിയുന്നതിന് എടുക്കുന്ന ദിവസം :
(A) 8 
(B) 30 
(C) 14
(D) 25
ഉത്തരം: (A)

68. പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് :
(A) പ്രമേഹം
(B) ബ്രോങ്കൈറ്റിസ്
(C) മഞ്ഞപ്പിത്തം
(D) കരൾവീക്കം
ഉത്തരം: (B)

69. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
(A) ന്യൂയോർക്ക്
(B) ലണ്ടൻ
(C) പാരീസ്
(D) ജനീവ
ഉത്തരം: (D)

70. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
(A) ഹൃദയം
(B) വൃക്ക
(C) കരൾ
(D) ആമാശയം
ഉത്തരം: (C)

71. ഒരു ചലനരഹിത സന്ധിക്ക് ഉദാഹരണം ഏത്?
(A) ഇടുപ്പ് സന്ധി
(B) തലയോട്ടിയിലെ സന്ധി
(C) കൈമുട്ടിലെ സന്ധി
(D) കാൽമുട്ടിലെ സന്ധി
ഉത്തരം: (B)
72. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഒരു വിസർജനാവയവം തെരഞ്ഞെടുക്കുക :
(A) തലച്ചോറ്
(B) ഹൃദയം
(C) ആമാശയം 
(D) വൃക്ക
ഉത്തരം: (D)

73. ഹൃദയത്തിൽ നാലു അറകളുള്ള ജീവിയേത്?
(A) പാറ്റ 
(B) മനുഷ്യൻ
(C) മത്സ്യം
(D) മണ്ണിര
ഉത്തരം: (B)

74. കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ആരാണ്?
(A) വി. ശിവൻകുട്ടി
(B) വീണ ജോർജ്ജ്
(C) കെ.കെ. ശൈലജ
(D) എം.ബി. രാജേഷ്
ഉത്തരം: (B)

75. താഴെക്കൊടുക്കുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്?
(A) വിറ്റാമിൻ എ
(B) വിറ്റാമിൻ ഇ 
(C) വിറ്റാമിൻ ഡി
(D) വിറ്റാമിൻ ബി
ഉത്തരം: (D)

76. മാരകമായ അസുഖം കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി :
(A) താലോലം
(B) അന്നദായിനി
(C) സാന്ത്വനം
(D) അമൃതം-ആരോഗ്യം
ഉത്തരം: (A)

77. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര?
(A) 306 
(B) 206
(C) 107
(D) 150
ഉത്തരം: (B)
(A) ബ്ലഡ് പ്രഷർ
(B) പനി
(C) ജലദോഷം
(D) മഞ്ഞപ്പിത്തം
ഉത്തരം: (A)

79. ജലദോഷത്തിന് കാരണമാകുന്ന രോഗകാരി ഏത്?
(A) ബാക്ടീരിയ
(B) വൈറസ്
(C) ഫംഗസ്
(D) പ്രോട്ടോസോം
ഉത്തരം: (B)

80. കോളറയ്ക്ക് കാരണമാകുന്ന രോഗകാരി ഏത്?
(A) ബാക്ടീരിയ 
(B) ഫംഗസ് 
(C) വൈറസ്
(D) പ്രോട്ടോസോം
ഉത്തരം: (A)

👉നിങ്ങളുടെ അഭിപ്രായങ്ങൾ ഈ ബ്ലോഗിൽ കമന്റായോ ഞങ്ങളുടെ Facebook പേജിലോ WhatsAppTelegram Channel ലോ രേഖപ്പെടുത്തുക
 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here