ചരിത്രത്തിൽ ഇന്ന് (ഏപ്രിൽ 26): ഏപ്രിൽ 26 ലോക ബൗദ്ധിക സ്വത്തവകാശ ദിനം - ചോദ്യോത്തരങ്ങൾ | 26 April - in history: World Intellectual Property Day 2024


ചരിത്രത്തിൽ ഇന്ന് (ഏപ്രിൽ 26):  ഇന്ന് ഏപ്രിൽ 26 
ലോക ബൗദ്ധിക സ്വത്തവകാശ ദിനം - ക്വിസ് | World Intellectual Property Day: Quiz | Questions and Answers

ഏപ്രില്‍ 26 ലോക ബൗദ്ധിക സ്വത്തവകാശ ദിനം. എല്ലാവര്‍ഷവും ഏപ്രിൽ 26 ലോക ബൗദ്ധിക സ്വത്തവകാശ ദിനമായി ആചരിച്ചു വരുന്നു. 
• എല്ലാ ഏപ്രിൽ 26 നും ലോക ബൗദ്ധിക സ്വത്തവകാശ ദിനമായി ആചരിക്കുന്നു.
• പുതുമയും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിൽ ബൗദ്ധിക സ്വത്തവകാശം (IP) വഹിക്കുന്ന പങ്കിനെക്കുറിച്ച് കൂടുതലറിയാൻ ഈ ദിനം ലക്ഷ്യമിടുന്നു.
• 2000-ൽ ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO) "പേറ്റന്റുകൾ, പകർപ്പവകാശം, വ്യാപാരമുദ്രകൾ, രൂപകല്പനകൾ എന്നിവ ദൈനംദിന ജീവിതത്തിൽ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന്" സ്ഥാപിച്ചതാണിത്.

✍️ എന്താണ് ബൗദ്ധിക സ്വത്തുക്കൾ ?
തൊട്ടറിയാൻ കഴിയാത്ത മനുഷ്യ ബുദ്ധിയുടെ നിർമ്മിതികൾ പോലും ഉൾപ്പെട്ട ഒരു വിഭാഗം സ്വത്തുക്കളാണ് ബൗദ്ധിക സ്വത്തുകൾ (Intellectual Property) എന്ന് പറയുന്നത്. മനുഷ്യന്റെ കണ്ടുപിടുത്തങ്ങൾ, സാഹിത്യപരവും കലാപരവുമായ സൃഷ്ടികൾ, ഡിസൈനുകൾ, അടയാളങ്ങൾ, പേരുകൾ, ചിത്രങ്ങൾ എല്ലാം ഇവയിൽ ഉൾപ്പെടും. വ്യത്യസ്ഥ ബൗദ്ധിക വസ്തുക്കൾ വ്യാപകമായി നിർമ്മിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുകയാണ് ബൗദ്ധിക സ്വത്തവകാശ നിയമം കൊണ്ട് ലക്ഷ്യമിടുന്നത്. വ്യക്തികൾക്ക് തങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ അല്ലെങ്കിൽ സൃഷ്ടിയിലൂടെ അറിയപ്പെടാനും സാമ്പത്തിക നേട്ടമുണ്ടാക്കാനും ഇത് അവസരം ഒരുക്കുന്നു. കണ്ടുപിടുത്തങ്ങളും മറ്റും പരിപോഷിപ്പിക്കാനും വളർത്തിയെടുക്കാനുമുള്ള സാഹചര്യം ഈ നിയമം സൃഷ്ടിക്കുന്നു.

ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്‍റേയോ സംഘടനയുടേയോ ഏറ്റവും വലിയ സ്വത്താണ് ബൗദ്ധിക സ്വത്ത്. കോപ്പി റൈറ്റ്, പേറ്റന്റ്, ട്രേഡ് മാർക്ക്, ഇൻഡസ്ട്രിയൽ ഡിസൈൻ, ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ, ട്രേഡ് സീക്രട്ട് എന്നിവയാണ് വ്യത്യസ്ഥ തരം ബൗദ്ധിക സ്വത്തുക്കൾ. ബൗദ്ധിക സ്വത്തവകാശത്തില്‍ ലോക ജനതയ്ക്ക് അവബോധം സൃഷ്ടിക്കുന്നതിനയി 2001 ല്‍ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയാണ് ഈ ദിവസം അവതരിപ്പിച്ചത്. 

✍️ ലോക ബൗദ്ധിക സ്വത്തവകാശ സംഘടന
1967ലാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന നിലവിൽവരുന്നത്. യുനൈറ്റഡ് നാഷൻസിെൻറ പ്രത്യേക ഏജൻസികളിൽ ഒന്നാണിത്. ജനീവയാണ് ആസ്ഥാനം. ലോകമെമ്പാടും ബൗദ്ധിക സൃഷ്​ടികളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ബൗദ്ധിക സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് Intellectual Property Organization അഥവാ വിപോ രൂപവത്കരിച്ചത്. ബൗദ്ധിക സ്വത്തവകാശ സംഘടന 1970 ഏപ്രില്‍ 26 ന് പ്രവർത്തനം ആരംഭിച്ചു. അതു കൊണ്ട് തന്നെ ഈ ദിനം ബൗദ്ധിക സ്വത്തവകാശ ദിനമായി കരുതുന്നു. 
പകർപ്പവകാശം (CopyRight), വ്യാപാര മുദ്ര (Trade Marks), ഭൂപ്രദേശ സൂചിക (Geographical indications), വ്യാവസായിക ഡിസൈനുകൾ (Industrial designs), നിർമാണാവകാശം (Patent), കച്ചവട രഹസ്യം (Trade Secret) തുടങ്ങിയവ ബൗദ്ധിക സ്വത്തവകാശങ്ങളിൽ ഉൾപ്പെടും.
✍️ എന്താണ് കോപ്പി റൈറ്റ്?
ഒറിജിനലായിട്ടുള്ള സാഹിത്യം, സംഗീതം, കലാസൃഷ്ടികൾ, ശബ്ദ റെക്കോർഡിംഗ്, സിനിമ എന്നിങ്ങനെയുള്ളവയിൽ എല്ലാം അതിൻ്റെ സൃഷ്ടാവിനുള്ള അവകാശത്തെയാണ് കോപ്പി റൈറ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

✍️ എന്താണ് പേറ്റന്റ്?
പ്രത്യേക കണ്ടുപിടുത്തങ്ങൾക്ക് നൽകുന്ന അവകാശത്തെയാണ് പേറ്റന്റ് എന്ന് പറയുന്നത്. കണ്ടുപിടുത്തം എങ്ങനെ ഉപയോഗിക്കണം എന്നും ആർക്കൊക്കെ നൽകണം എന്നുമെല്ലാം തീരുമാനിക്കാനുള്ള അവകാശം പേറ്റന്റ് ഉടമയിൽ നിക്ഷിപ്തമായിരിക്കും. കണ്ടു പിടുത്തത്തിന്റെ സാങ്കേതിക വിവരങ്ങൾ പൊതുജനങ്ങൾക്കായി ഉടമ പ്രസിദ്ധപ്പെടുത്തിയിരിക്കും

✍️ എന്താണ് ട്രേഡ് മാർക്ക്?
ഒരു വ്യക്തിയുടെ ചരക്കുകളെയോ സേവനങ്ങളെയോ മറ്റുള്ളവരിൽ നിന്നും വേർതിരിച്ചറിയാനുള്ള അടയാളം എന്നാണ് ട്രേഡ് മാർക്കിനെ കുറിച്ച് 1999 ലെ ട്രേഡ് മാർക്ക് ആക്ടിൽ വിശദീകരിച്ചിരിക്കുന്നത്. ഈ അടയാളത്തിൽ ചരക്കിന്റെ ചിത്രമോ, പാക്കിംഗോ, കളർ കോമ്പിനേഷനുകളോ ഉൾപ്പെടാമെന്നും ആക്ടിൽ പറയുന്നു.

✍️ എന്താണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ?
പ്രത്യേക ഭൂമിശാസ്ത്രപരമായ ഉത്ഭവവും, അതുകൊണ്ടുള്ള ഗുണങ്ങളും പ്രശസ്തിയും ഉത്പന്നത്തിൽ കാണിക്കുന്ന അടയാളമാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ. ഉത്പന്നത്തിന്റെ ഗുണങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലവുമായി ബന്ധമുള്ള അവസരങ്ങളിലാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉപയോഗിക്കുന്നത്

ബൗദ്ധിക സ്വത്തവകാശത്തിന്റെ ലംഘനം സിവിൽ അല്ലെങ്കിൽ ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടുന്നു. ഏത് തരം ബൗദ്ധിക സ്വത്തവകാശം ഉൾപ്പെട്ടിരിക്കുന്നു, എന്ത് തരം പ്രവൃത്തിയാണ്, അധികാര പരിധി എന്നിവ അടിസ്ഥാനമായാണ് ഏത് തരം കുറ്റമാണ് എന്ന് കണക്കാക്കുന്നത്. നിയമപരമായ പരിരക്ഷയാണ് ബൗദ്ധിക സ്വത്തവകാശ നിയമം നൽകുന്നത്. വ്യവസായിക അടിസ്ഥാനത്തിലുള്ള ഉപയോഗം, മാർക്കറ്റിംഗ്, പകർപ്പുകളുടെ നിർമ്മാണം, ഉടമസ്ഥാവകാശം കൈവശപ്പെടുത്തൽ, മറ്റ് ഉത്പനങ്ങളിലെ ഉപയോഗം എന്നിങ്ങനെയുള്ള വിഷയങ്ങളിലെല്ലാം ബൗദ്ധിക സ്വത്തവകാശ നിയമം പരിരക്ഷ നൽകുന്നു.

ധാരാളം നിയമങ്ങൾ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ടുണ്ട്. 2012ൽ ഭേദഗതി വരുത്തിയ പകർപ്പവകാശ നിയമം 1957, ട്രേഡ് മാർക്ക് ആക്ട് 1999,ഡിസൈൻ ആക്ട് 2000, പേറ്റന്റ് ആക്ട് 2005 എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു
ഇന്നത്തെ മറ്റ് ചരിത്രസംഭവങ്ങൾ 

Union Day in Tanzania
ടാൻസാനിയായുടെ യൂണിയൻ ദിനമായി ഏപ്രിൽ 26 കൊണ്ടാടുന്നു. 1964 ഏപ്രിൽ 26ന് ടാൻസാനിയായുടെ രണ്ട് പ്രവിൻശ്യകളായിരുന്ന Zanzibar and Tanganyika ഒന്നു ചേർന്നതിന്റെ ഓർമ്മ നിലനിറുത്താനാണ് ഈ ദിനാചരണം.

ചെർണോബിൽ ദുരന്തം
ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ്ജ ദുരന്തമാണ് ചെർണോബിൽ ഉണ്ടായ ന്യൂക്ലിയർ ദുരന്തം. 1986 ഏപ്രിൽ 26നാണ് ദുരന്തം നടന്നത്. ഹിരോഷിമയിൽ വർഷിച്ച ആറ്റംബോംബിനേക്കാൾ 400 മടങ്ങ് അധികം റേഡിയേഷനാണ് ചെർണോബിൽ ദുരന്തം ഉണ്ടാക്കിയത്. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോൾ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ പ്രിപ്യാറ്റ് എന്ന പ്രദേശത്തെ ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. റഷ്യൻ തനതു സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്റ്ററുകളുടെ വിഭാഗത്തിൽപ്പെടുന്ന റിയാക്ടറാണ് അപകടത്തിൽ പെട്ടത്.

ഗസ്റ്റപ്പോ
1933 - ഗസ്റ്റപ്പോ എന്ന നാസി ജർമ്മനിയുടെ രഹസ്യപ്പോലീസ് സ്ഥാപിതമായി. അഡോൾഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് പ്രഷ്യയിൽ നിലവിലുണ്ടായിരുന്ന പോലീസ് സംഘടനയാണ് ഗസ്റ്റപ്പോ. രാജ്യത്തിനു് ഹാനികരമാ‍യ എല്ലാ പ്രവണതകളും അന്വേഷിച്ചറിഞ്ഞ് അടിച്ചമർത്തുകയായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. 1933 ഏപ്രിൽ 23 നാണ് ഗസ്റ്റപ്പോ നിലവിൽ വന്നത്. റുഡോൾഫ് ഡയത്സ് ആണ് ഗസ്റ്റപ്പോവിന്റെ ആദ്യത്തെ തലവൻ
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
ചില പ്രധാന ദിനാചരണങ്ങൾ: ചോദ്യോത്തരങ്ങൾ

* ദേശീയ യുവജനദിനം എന്നാണ്‌?
- ജനുവരി 12

* സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ്‌ രാജ്യത്ത്‌ യുവജനദിനമായി ആചരിക്കുന്നത്‌.

* 1893 സെപ്റ്റംബര്‍ 11-നാണ്‌ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗം നടന്നത്‌. ഓഗസ്ത് 12-നാണ്‌ ലോക യുവജനദിനം

* ദേശീയ വിനോദസഞ്ചാരദിനംഎന്നാണ്‌?
- ജനുവരി 25.

* വിനോദസഞ്ചാരത്തെ വ്യവസായമായി അംഗീകരിച്ച ആദ്യത്തെ സംസ്ഥാനമാണ്‌ കേരളം.

* സെപ്റ്റംബര്‍ 27-നാണ്‌ ലോകവിനോദസഞ്ചാരദിനം

* ജനുവരി 25- ദേശീയ സമ്മതിദായകദിനം കൂടിയാണ്‌.

* ഇന്ത്യന്‍ പത്രദിനം എന്നാണ്‌?
- ജനുവരി 29.

* ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപത്രമായ ബംഗാള്‍ ഗസ്റ്റ്‌ ആരംഭിച്ചത്‌ 1780-ല്‍ ഈ ദിവസമാണ്‌.

* ഈ പത്രത്തിന്റെ യഥാര്‍ഥ പേര് കല്‍ക്കത്ത ജനറല്‍ അഡ്വര്‍ടൈസര്‍ എന്നായിരുന്നു.

* 1847-ല്‍ തലശ്ശേരിയില്‍നിന്ന്‌ ഡോ. ഹെര്‍മ൯ഗുണ്ടര്‍ട്ട് പുറത്തിറക്കിയ രാജ്യസമാചാരമാണ്‌ മലയാളത്തിലെ ആദ്യത്തെ ദിനപത്രം.

* മേയ്‌ മൂന്നിനാണ്‌ ലോക പത്രസ്വാതന്ത്യദിനം.

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here