പ്രധാന ദിനാചരണങ്ങൾ: ചോദ്യോത്തരങ്ങൾ 

പ്രധാന ദിനാചരണങ്ങൾ: ചോദ്യോത്തരങ്ങൾ, അനുബന്ധവസ്തുതകൾ പഠിക്കാം.  
PSC 10th, +2, Degree Level Examination Questions
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.

പ്രധാന ദിനാചരണങ്ങൾ: ചോദ്യോത്തരങ്ങൾ
ദേശീയ യുവജനദിനം എന്നാണ്‌?
- ജനുവരി 12

* സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ്‌ രാജ്യത്ത്‌ യുവജനദിനമായി ആചരിക്കുന്നത്‌.

* 1893 സെപ്റ്റംബര്‍ 11-നാണ്‌ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗം നടന്നത്‌. ഓഗസ്ത് 12-നാണ്‌ ലോക യുവജനദിനം

* ദേശീയ വിനോദസഞ്ചാരദിനംഎന്നാണ്‌?
- ജനുവരി 25.

* വിനോദസഞ്ചാരത്തെ വ്യവസായമായി അംഗീകരിച്ച ആദ്യത്തെ സംസ്ഥാനമാണ്‌ കേരളം.

* സെപ്റ്റംബര്‍ 27-നാണ്‌ ലോകവിനോദസഞ്ചാരദിനം

* ജനുവരി 25- ദേശീയ സമ്മതിദായകദിനം കൂടിയാണ്‌.

* ഇന്ത്യന്‍ പത്രദിനം എന്നാണ്‌?
- ജനുവരി 29.

* ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപത്രമായ ബംഗാള്‍ ഗസ്റ്റ്‌ ആരംഭിച്ചത്‌ 1780-ല്‍ ഈ ദിവസമാണ്‌.

* ഈ പത്രത്തിന്റെ യഥാര്‍ഥ പേര് കല്‍ക്കത്ത ജനറല്‍ അഡ്വര്‍ടൈസര്‍ എന്നായിരുന്നു.

* 1847-ല്‍ തലശ്ശേരിയില്‍നിന്ന്‌ ഡോ. ഹെര്‍മ൯ഗുണ്ടര്‍ട്ട് പുറത്തിറക്കിയ രാജ്യസമാചാരമാണ്‌ മലയാളത്തിലെ ആദ്യത്തെ ദിനപത്രം.

* മേയ്‌ മൂന്നിനാണ്‌ ലോക പത്രസ്വാതന്ത്യദിനം.

* രക്തസാക്ഷിദിനമായി രാജ്യം ആചരിക്കുന്നതെന്നാണ്‌?
- ജനുവരി 30 (1948-ല്‍ ഗാന്ധിജി വധിക്കപ്പെട്ടദിവസമാണിത്‌).

* ഇന്ദിരാഗാന്ധി വധിക്കപ്പെട്ട ഒക്ടോബര്‍ 31-ദേശീയോദ്ഗ്രഥനദിനം /പുനരര്‍പ്പണദിനം എന്നിങ്ങനെ ആചരിക്കുന്നു.

* രാജീവ്‌ ഗാന്ധിയുടെ ചരമദിനമായ മേയ്‌-21 ദേശീയ തീവ്രവാദവിരുദ്ധദിനമാണ്‌.

* ലോക റേഡിയോദിനം എന്നാണ്‌?
- ഫെബ്രുവരി - 13

* 1946-ല്‍ ഈ ദിനത്തിലാണ്‌ യു.എന്‍ ആദ്യമായി റേഡിയോപ്രക്ഷേപണനിലയം സ്വന്തമായാരംഭിച്ചത്‌.

* ഇന്ത്യയില്‍ പബ്ബിക് സര്‍വീസ്‌ ബ്രോഡ്കാസ്റ്റിങ്‌ ദിനമായി ആചരിക്കുന്നത്‌ നവംബര്‍ 12-നാണ്‌.

* 1947-ല്‍ ഈ ദിവസത്തിലാണ്‌ ഗാന്ധിജി ആദ്യവും അവസാനവുമായി ഡല്‍ഹിയിലെ റേഡിയോനിലയം സന്ദര്‍ശിച്ച് കുരുക്ഷ്രേതയില്‍ ക്യാമ്പ്‌ ചെയ്‌തിരുന്ന പാകിസ്താന്‍ അഭയാര്‍ഥികളെ അഭിസംബോധനചെയ്തത്‌.

* നവംബര്‍ 21-നാണ്‌ ലോക ടെലിവിഷന്‍ ദിനം.
 
* ലോകമാതൃഭാഷാദിനം എന്നാണ്‌?
- ഫ്രെബുവരി 21

* 1952-ല്‍ ഈ ദിവസം കിഴക്കന്‍പാകിസ്താനില്‍ ബംഗാളി ഭാഷയ്ക്കുവേണ്ടി നടന്ന പ്രക്ഷോഭവും വെടിവെപ്പും മരണവും ലോകമാതൃഭാഷാ ദിനാചരണത്തിന്‌ കാരണമായി (2000 മുതല്‍)

* സെപ്റ്റംബര്‍ 14-നാണ്‌ ഹിന്ദിദിനം.

* ഉറുദുദിനം നവംബര്‍ 9-നാണ്‌.

* നവംബര്‍ ഒന്നിന്‌ കേരളപ്പിറവിദിനത്തില്‍ മലയാളഭാഷാദിനമായി കൊണ്ടാടുന്നു.

* എന്നാണ്‌ അന്താരാഷ്ട വനിതാദിനം?
- മാര്‍ച്ച്‌ 8-ന്‌

* 1917-ല്‍ ഈ ദിവസമാണ്‌ റഷ്യയില്‍ വനിതകള്‍ക്ക്‌ വോട്ടവകാശം അനുവദിച്ചത്‌.

* ഇന്ത്യയില്‍ ദേശീയ വനിതാദിനം ഫെബ്രുവരി 13-നാണ്‌.

* 1879-ല്‍ ഈ ദിവസമാണ സരോജിനി നായിഡുവിന്റെ ജന്മദിനം.

* കസ്തൂര്‍ബാഗാന്ധിയുടെ ജന്മദിനമായ (1869) ഏപ്രില്‍ 11-ന്‌ ഇന്ത്യയില്‍ ജനനീസുരക്ഷാദിനമായി ആചരിക്കുന്നു.

* ലോക ഉപഭോക്തൃദിനം എന്നാണ്‌
- മാര്‍ച്ച്‌ 15

* 1962-ല്‍ ഈ ദിവസമാണ്‌ അമേരിക്കയില്‍ ഉപഭോക്തൃസംരക്ഷണനിയമം പാസാക്കിയത്‌.

* ഇന്ത്യയില്‍ ദേശീയ ഉപഭോക്തൃദിനം ഡിസംബര്‍ 24-നാണ്‌.

* 1986-ല്‍ ഈ ദിവസമാണ് നാം ഉപഭോക്തൃസംരക്ഷണനിയമം പാസാക്കിയത്‌.

* 1985-ലാണ്‌ യു.എന്‍. ഉപഭോക്തൃസംരക്ഷണത്തിനായുള്ള മാര്‍ഗരേഖ പുറത്തിറക്കിയത്‌.

* എന്നാണ്‌ ലോക വികലാംഗദിനം?
- മാര്‍ച്ച്‌ 20

* 1987-ല്‍ യു.എന്‍. അന്താരാരാഷ്ട്ര വികലാംഗവര്‍ഷമായി ആചരിക്കുകയും വികലാംഗദിനത്തിന്‌ തുടക്കംകുറിക്കുകയും ചെയ്‌തു.

* ഇന്ത്യയില്‍ മാര്‍ച്ച്‌ 15-നാണ്‌ ദേശീയ വികലാംഗദിനം.

* മാര്‍ച്ച് 20-ന്‌ അങ്ങാടിക്കുരുവിദിനമാണ്‌ (House sparrow)

* ഫ്രഞ്ച്‌ ഭാഷാദിനവും മാര്‍ച്ച്‌ 20-നാണ്‌.

* ലോക വനദിനം എന്നാണ്‌ ?
- മാര്‍ച്ച്‌ 21-ന്‌

* 1971-ല്‍ ചേര്‍ന്ന യൂറോപ്യന്‍ കോണ്‍ഫഡറേഷന്‍ ഓഫ്‌ അഗ്രിക്കള്‍ച്ചര്‍ ആണ്‌ വനദിനത്തിന്‌ ആഹ്വാനം ചെയ്തത്‌.

* മാര്‍ച്ച്‌ 21-നു തന്നെയാണ്‌ വര്‍ണവിവേചനവിരുദ്ധദിനം.

* 1960-ലെ ഈ ദിനത്തിലാണ്‌ ദക്ഷിണാഫ്രിക്കയിലെ ഷാര്‍പ്പെവില്ലില്‍ വര്‍ണവിവേചനത്തിനെതിരെ ജാഥ നടന്നതും വെടിവെപ്പും 69 പേരുടെ മരണവും
ഉണ്ടായത്‌.

* മാര്‍ച്ച്‌ 21-ന്‌ ലോക കാവ്യദിനം കൂടിയാണ്‌.

* ലോക ക്ഷയരോഗദിനം എന്നാണ്‌
- മാര്‍ച്ച്‌ 24

* ക്ഷയരോഗമുണ്ടാക്കുന്നത്‌ ട്യൂബര്‍ക്കിള്‍ ബാസിലസ്‌ എന്ന രോഗാണുവാണ്‌.
ബി.സി.ജി. (ബാസിലസ്‌ കാൽമറ്റ് ഗെറിന്‍ വാക്സിന്‍) കണ്ടുപിടിച്ചവര്‍ കാല്‍മറ്റ്‌, ഗെറിന്‍ എന്നീ ശാസ്ത്രജ്ഞരാണ്‌.

* ലോക കാന്‍സര്‍ ദിനം ഫെബ്രുവരി നാലിനാണ്‌.

* ഡിസംബര്‍ ഒന്നിനാണ്‌ ലോക എയ്ഡ്‌സ്‌ ദിനം.

* അന്താരാഷ്ട്ര ബാലപുസ്‌തകദിനം എന്നാണ്‌?
ഏപ്രില്‍ രണ്ടിന് 

* വിഖ്യാത ഡാനിഷ് എഴുത്തുകാരനായ ഫാന്‍സ്‌ ക്രിസ്‌ത്യന്‍ ആന്‍ഡേഴസന്റെ ജന്മദി
നമാണിത്‌.

* ലോക പുസ്‌തകദിനം ഏപ്രില്‍ 23-നാണ്‌. 1618-ല്‍ ഈ ദിവസം ഷേക്സ്‌പിയര്‍ അന്തരിച്ചു.

* ലോകാരോഗ്യദിനം എന്നാണ്‌?
- ഏപില്‍ ഏഴിന്‌

* യു.എന്നിന്റെ സാമൂഹിക സാമ്പത്തിക കൌണ്‍സില്‍ തീരുമാനമനുസരിച്ച്‌ 1948-ല്‍ ഈ ദിനത്തിലാണ്‌ ലോകാരോഗ്യസംഘടന നിലവില്‍വന്നത്‌. ഒക്ടോബര്‍ 16-നാണ്‌ ലോകഭക്ഷ്യദിനം.

* ലോക മാനസികാരോഗ്യദിനം ഒക്ടോബര്‍ 10-നാണ്‌.

* 2015 മുതല്‍ ജൂണ്‍ 21-ന്‌ അന്താരാഷ്ട്ര യോഗദിനമാചരിച്ചു വരുന്നു.

* അന്താരാഷ്ട നൃത്തദിനം എന്നാണ്‌?
- ഏപില്‍ 29-ന്. അന്താരാഷ്ട ഡാന്‍സ്‌ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 1982 മുതലാണ്‌ ദിനാചരണാരംഭം.

* ലോക നാടകദിനം മാര്‍ച്ച്‌ 27നാണ്‌.

* യുനെസ്കോയുടെ നേത്യത്വത്തിലുള്ള അന്തര്‍ ദേശീയ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ 1962 മുതലാണ്‌ നാടകദിനാരംഭം.

* ഒക്ടോബര്‍ ഒന്നിനാണ്‌ ലോകസംഗീതദിനം

* റെഡ്ക്രോസ്ദിനം എന്നാണ്‌
- മേയ്‌ 8-ന്‌

* 1864-ല്‍ ഈ ദിവസമാണ്‌ റെഡ്‌ക്രോസ്‌ സൊസൈറ്റി നിലവില്‍ വന്നത്‌.

* ജീന്‍ ഹെന്റി ഡുനാന്റ് ആണ്‌ സൊസൈറ്റിയുടെ സ്ഥാപകന്‍.

* 1920 ജൂണ്‍ 7-നാണ്‌ ഇന്ത്യയില്‍ റെഡ്ക്രോസ്‌ തുടങ്ങിയത്‌.

* ഫെബ്രുവരി 22-ന്‌ ലോക സ്‌കൗട്ട് ദിനമാണ്‌.

* ഇന്ത്യയില്‍ നവംബര്‍ 24 എന്‍.സി.സി. ദിനമാണ്‌.

* എന്നാണ്‌ നേഴ്സസ്‌ ദിനം?
- മേയ്‌ 12. ഫ്ളോറന്‍സ്‌ നൈറ്റിംഗേലിന്റെ ജന്മദിമാണിത്‌ (1820-ല്‍)

* ജൂലായ്‌ ഒന്നിനാണ്‌ ദേശീയ ഡോക്ടേഴസ്‌ ദിനം. ഡോ. ബി.സി. റോയിയുടെ ജന്മ ചരമ ദിനങ്ങളാണിത്‌. ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം ഗാന്ധിജിയുടെ ഡോക്ടറുമായിരുന്നു. രാഷ്ടം ഭാരതരത്ന” നല്‍കി ഇദ്ദേഹത്തെ ആദരിച്ചു (1961-
ല്‍).

* എന്നാണ്‌ ലോകപുകയിലവിരുദ്ധദിനം
- മേയ്‌ 31

* സോളനേസി എന്ന സസ്യവിഭാഗത്തിലെ നിക്കോട്ടിയാന എന്ന ജനുസില്‍ പെടുന്നതാണ്‌ പുകയില. ജന്മദേശം - അമേരിക്ക.

* ജൂണ്‍ 26-നാണ്‌ ലോക മയക്കുമരുന്ന്‌ വിരുദ്ധദിനം.

* ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലഹരിവസ്തു കഞ്ചാവാണ്‌.

* കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയാണ്‌ വിമുക്തി

* എന്നാണ്‌ ലോക പരിസ്ഥിതിദിനം
- ജൂണ്‍ അഞ്ചിന് 

* ഫെബ്രുവരി രണ്ടിന്‌ ലോകതണ്ണീര്‍ത്തടദിനമാണ്‌

* സെപ്റ്റംബര്‍ 16 ലോക ഓസോണ്‍ ദിനമാണ്‌

* ലോക ജൈവവൈവിധ്യ ദിനമാണ്‌ മേയ്‌ 22.

* സമുദ്രദിനം എന്നാണ്‌?
- ജൂണ്‍ ഏട്ടിന് 

* ലോകത്തെ ഏറ്റവും വലിയ സമുദ്രം ശാന്തസമുദ്രം (പസഫിക്‌) ആണ്‌

* സമുദ്രങ്ങളെക്കുറിച്ചുള്ള പഠനമാണ്‌ ഓഷ്യാനോഗ്രഫി

* ഡിസംബര്‍ 11-നാണ്‌ പര്‍വതദിനം

* ഓറോളജിയാണ്‌ പര്‍വതപഠനം.

* 2002-നെ യു.എന്‍. പര്‍വതവര്‍ഷമായി ആചരിച്ചു.

* ലോകത്തെ ഏറ്റവും ഉയരംകൂടിയ പർവതനിര ഫിമാലയമാണ്‌. എവറസ്റ്റ്‌ സ്ഥിതിചെയ്യുന്നതിവിടെയാണ്‌

* ലോകപിതൃദിനം എന്നാണ്‌?
- ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായര്‍ (ചില രാജ്യങ്ങളില്‍ ജൂണ്‍ 20-നാണ്‌ പിതൃദിനാചരണം)

* മേയ്‌ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ്‌ ലോക മാതൃദിനം

* ദേശീയ ബാലികാദിനമാണ്‌ ഒക്ടോബര്‍ 21

* ലോക സഹകരണദിനം എന്നാണ്‌?
- ജൂലായിലെ ആദ്യ ശനിയാഴ്ച

* റോബര്‍ട്ട് ഓവനാണ്‌ സഹകരണപ്രസ്ഥാനത്തിന്റെ പിതാവെന്ന്‌ അറിയപ്പെടുന്നത്‌. 

* മഴവില്ലിലെ ഏഴു വര്‍ണങ്ങളടങ്ങിയതാണ്‌ സഹകരണ പതാക

* നവംബര്‍ 14 മുതലാണ്‌ ഇന്ത്യയില്‍ സഹകരണ വാരാചരണം.

* കേരളത്തില്‍ സഹകരണനിയമം പാസ്സാക്കിയത്‌ 1969-ലാണ്‌

* എന്നാണ്‌ ഹിരോഷിമാ ദിനം?
- ഓഗസ്റ്റ് 6

* 1945 ഈ ദിവസമാണ്‌ ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബിട്ടത്‌. ലിറ്റില്‍ബോയ്‌ എന്നു പേരുള്ള യുറേനിയം ബോംബാണ്‌ ഹിരോഷിമയില്‍ പ്രയോഗിച്ചത്‌

* ഓഗസ്റ്‌ ഒമ്പതിന്‌ നാഗസാക്കിയില്‍ പതിച്ചത്‌ ഫാറ്റ്മാന്‍ എന്ന്‌ പേരുള്ള പ്ലൂട്ടോണിയം ബോംബാണ്‌.

* ഓഗസ്റ്റ് ഒമ്പതിന്‌ ഇന്ത്യയില്‍ ക്വിറ്റിന്ത്യാ ദിനമാണ്‌.

* എന്നാണ്‌ ദേശീയ കായികദിനം?
- ഓഗസ്റ്റ്‌ 29-ന്‌

* ഇന്ത്യന്‍ ഹോക്കിമന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണിത്‌.

* ആറുതവണ ഒളിമ്പികസില്‍ ഇന്ത്യ ഹോക്കി ജേതാക്കളായിട്ടുണ്ട്‌

* 2016-ല്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് മലയാളിയായ പി.ആര്‍. ശ്രീജേഷാണ്‌. ഈ വര്‍ഷം ശ്രീജേഷിന്‌ രാഷ്ട്രം പത്മ്രശീ നല്‍കി.

* ഓാഗസ്റ്റ്‌ 29 - ലോക ആണവപരീക്ഷണവിരുദ്ധദിനംകൂടിയാണ്‌

* എന്നാണ്‌ ദേശീയ അധ്യാപകദിനം?
- സെപ്റ്റംബര്‍ അഞ്ചിന് 

* ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ഡോ. എസ്‌. രാധാകൃഷണന്റെ ജന്മദിനമാണിത്‌ (1888-ല്‍). 1954-ല്‍ ഇദ്ദേഹത്തിന്‌ ഭാരതരത്ന നല്‍കി.

* ഒക്ടോബര്‍ അഞ്ച്‌ ലോക അധ്യാപകദിനമാണ്‌

* അന്താരാഷ്ട്ര വിദ്യാര്‍ഥിദിനം നവംബര്‍ 17-നാണ്‌

* ദേശീയ വിദ്യാഭ്യാസദിനമായാചരിക്കുന്നത്‌ രാജ്യത്തിന്റെ ആദ്യ വിദ്യാഭ്യാസമന്ത്രിയായിരുന്ന മൗലാനാ അബുള്‍കലാം ആസാദിന്റെ ജന്മദിനമായ നവംബര്‍ 11-നാണ്‌ (1888-ല്‍)

* 1992-ല്‍ ഇദ്ദേഹത്തിന്‌ ഭാരതരത്ന നല്‍കി (മരണാനന്തരം)

* ലോക സാക്ഷരതാ ദിനം എന്നാണ്‌?
- സെപ്റ്റംബര്‍ എട്ട് 

* ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാസംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചത് 1991 ഏപ്രില്‍ 18-നാണ്‌.

* കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല എറണാകുളമാണ്‌.

* കോട്ടയമാണ്‌ അക്ഷരനഗരം എന്നറിയപ്പുടുന്നത്‌

* നവംബര്‍ ഒമ്പതിനാണ്‌ രാജ്യത്ത് നിയമസാക്ഷരതാദിനം

* ഡിസംബര്‍ 2 ലോക കംപ്യൂട്ടര്‍ സാക്ഷരതാദിനമാണ്‌

* ദേശീയ ബധിരദിനം എന്നാണ്‌?
- സെപ്റ്റംബര്‍ 26

* ലോക അന്ധദിനം ഒകടോബര്‍15-നാണ്‌

* അന്ധര്‍ക്കുള്ളതാണ്‌ ബ്രെയ്‌ലിലിപി

* ഒകടോബര്‍ 24-ന്‌ ലോക പോളിയോ ദിനമാണ്‌

* പോളിയോ ഒരു വൈറസ്‌ രോഗമാണ്‌.

* ഒകടോബര്‍ 12 ആണ്‌ ലോക കാഴ്ചദിനം (അപൂര്‍വം രാജ്യങ്ങളില്‍ ഒക്ടോബര്‍ 11-നാണ്‌)

* എന്നാണ്‌ ലോക അഹിംസാദിനം?
ഒകടോബര്‍ രണ്ടിന്‌ (ഗാന്ധിജയന്തി)

* ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മദിനവും ഒകടോബര്‍ രണ്ടാണ് (1904)

* 1966-ല്‍ ശാസ്ത്രിക്കു രാഷ്ട്രം ഭാരതരത്ന നല്‍കി (മരണാനന്തരം)

* ലോകമൃഗദിനമായും (Farm Animal Dayഒകടോബര്‍ 2 ആചരിക്കുന്നു

* ഒകടോബര്‍ രണ്ടൂമുതലാണ്‌ രാജ്യത്ത് വന്യജീവിവാരം

* ദേശീയ തപാല്‍ദിനമെന്നാണ്‌
- ഒകടോബര്‍ പത്ത്‌

* ലോക തപാല്‍ദിനം ഒക്ടോബര്‍ 9-നാണ്‌

* സ്വിസ്‌ തലസ്ഥാനമായ ബേണില്‍ 1874 ഒകടോബര്‍ ഒമ്പതിനാണ്‌ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിച്ചത്‌.

* ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേരുടെ ഹോബിയാണ്‌ സ്റ്റാമ്പ്‌ ശേഖരണം (ഫിലാറ്റലി)

* ലോകത്തെ ആദ്യ ഫിലാറ്റലി ക്ലബ്ബാണ്‌ അമേരിക്കയിലെ ഓമ്‌നിബസ്‌

* ലോക ന്യുമോണിയ ദിനം എന്നാണ്‌?
- നവംബര്‍ 12

* ന്യൂമോണിയ ബാധിക്കുന്നതുശ്വാസകോശത്തെയാണ്‌

* ലോക ഹീമോഫിലിയ ദിനം ഏപ്രില്‍ 17-നാണ്‌

* സെപ്റ്റംബര്‍ 21-നാണ്‌ ലോക അല്‍ഷിമേഴ്‌സ്‌ ദിനം.

* ലോക ശാസ്ത്രദിനം എന്നാണ്‌?
- നവംബര്‍ 10

* യുനെസ്കോ 2001-ലാണ്‌ ഈ പ്രഖ്യാപനം നടത്തിയത്‌.

* ഫെബ്രുവരി 28-നാണ്‌ ഇന്ത്യയില്‍ ദേശീയ ശാസ്ത്രദിനം.

* 1928-ല്‍ ഈ ദിവസമാണ്‌ സി.വി. രാമന്‍ തന്റെ രാമന്‍പ്രഭാവം (Raman Effect) കണ്ടുപിടിച്ചത്‌

* 1930-ല്‍ രാമന് ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. 1954-ല്‍ രാഷ്ട്രം ഭാരതരത്ന നല്‍കി

* ഇന്ത്യയില്‍ ശിശുദിനം എന്നാണ്‌
- നവംബര്‍ 14-ന്‌

* പണ്ഡിറ്റ്‌ ജവാഹര്‍ലാല്‍നെഹ്‌റുവിന്റെ ജന്മദിന (1889) മാണിത്‌

* 1955-ല്‍ നെഹ്റുവിന്‌ ഭാരതരത്ന ലഭിച്ചു

* നവംബര്‍ 14 ലോക പ്രമേഹദിനവുമാണ്‌

* നവംബര്‍ 20-നാണ്‌ ലോകശിശുദിനം

* ജൂണ്‍ 1- അക്രമങ്ങള്‍ക്കിരയാവുന്ന കുട്ടികള്‍ക്കുള്ള ദിനമായി യു.എന്‍. ആചരിക്കുന്നു.

* എന്നാണ്‌ നാവികസേനാദിനം?
- ഡിസംബര്‍ 4

* വ്യോമസേനാദിനം ഒക്ടോബര്‍ എട്ടിന്‌

* ജനുവരി 15 കരസേനാദിനമാണ്‌

* ഡിസംബര്‍ ഏഴിനാണ്‌ സായുധസേനാ പതാകദിനം

* ഡിസംബര്‍ അഞ്ചിനാണ്‌ ലോക സന്നദ്ധസേവാ (വളണ്ടിയര്‍) ദിനം

* ദേശീയ കര്‍ഷകദിനം എന്നാണ്‌?
- ഡിസംബര്‍ 23-ന്‌

* പ്രധാനമന്ത്രിയായിരുന്ന ചൌധരി ചരണ്‍സിങ്ങിന്റെ ജന്മദിനമാണിത്‌. പാര്‍ലമെന്റിനെ അഭിമുഖികരിക്കാത്ത പ്രധാനമന്ത്രിയാണിദ്ദേഹം.

* ചിങ്ങം ഒന്നിനാണ്‌ കേരളത്തില്‍ കര്‍ഷകദിനാചരണം.
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here