ഭൗതികശാസ്ത്രം: പ്രകാശം
പ്രകാശവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിൽ സ്ഥിരമായി ചോദിക്കുന്നതാണ്.
പ്രകാശവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിൽ സ്ഥിരമായി ചോദിക്കുന്നതാണ്.
PSC 10th Level Examination Questions
There are two ways that light could enter your eye. First, there could be a light source (like a light bulb) that create light. The other way (more common) is to see things by reflected light.
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക support ചെയ്യുക.
PSC LP / UP / LDC / LGS etc. Exam Solutions.
പ്രകാശം (Light) വസ്തുക്കളെ കാണുന്നതിന് അവശ്യംവേണ്ട ഒരു ഊര്‍ജരൂപമാണല്ലോ പ്രകാശം.
* പ്രകാശത്തെക്കുറിച്ചുള്ള പഠനമാണ് ഒപ്‌റ്റിക്സ്.
* പ്രകാശത്തിന് സഞ്ചരിക്കാന്‍ മാധ്യമം ആവശ്യമില്ല.
* സൂര്യപ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം - 8.2 മിനിറ്റ് (500 സെക്കന്റ്)
* ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനെടുക്കുന്ന സമയം - 1.3 സെക്കന്റ്
* സെക്കന്റില്‍ മുന്നൂലക്ഷം കിലോമീറ്ററാണ് പ്രകാശത്തിന്റെ വേഗം (300000 km /sec)
* പ്രകാശത്തിന്‍റെ വേഗം ആദ്യമായി കണക്കാക്കിയത് - റോമര്‍
* പ്രകാശത്തിന് ഏറ്റവും കൂടുതല്‍ വേഗം ശൂന്യതയിലാണ്. ഇത് കണ്ടെത്തിയത് ലിയോണ്‍ ഫുക്കാള്‍ട്ട് ആണ്.
* വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കും എന്ന് കണ്ടെത്തിയതും - ലിയോണ്‍ ഫുക്കാള്‍ട്ട് ആണ്.
* പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം - വജ്രം
* പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം
- ശൂന്യത
* പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം
- വജ്രം
* പ്രകാശത്തിൻറെ അടിസ്ഥാന കണം അറിയപ്പെടുന്നത് - ഫോട്ടോൺ
* പ്രകാശം സൂന്യതയിലൂടെ ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം - പ്രകാശവർഷം (light year)
* ഒരു പ്രകാശവര്‍ഷം = 9.46x10¹²km
(9.46x10¹⁵m)
* ആകാശഗോളങ്ങൾ തമ്മിലുള്ള ദൂരം അളക്കാൻ ഉപയോഗിക്കുന്നു - പ്രകാശവർഷം (light year)
* ഒരു പാർ സെക്കന്റ് എന്നത്
- 3.26 പ്രകാശ വർഷം (ദൂരം)
* ഗ്യാലക്സികള്‍ തമ്മിലുള്ള ദൂരം അളക്കാന്‍ ഉപയോഗിക്കുന്നു - പാർസെക്ക് (parsec)
* ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി ദൂരം അളക്കാന്‍ ഉപയോഗിക്കുന്ന യുണിറ്റ് - അസ്ട്രോണമിക്കല്‍ യൂണിറ്റ്
* 1 A U = 15 കോടി കിലോമീറ്റർ (150 മില്യണ്‍ കിലോമീറ്റര്‍)
* പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ടാക്കിയോണ്‍സ് കണ്ടെത്തിയത് ഇ.സി.ജി. സുദര്‍ശന്‍ ആണ്.
* പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് - സുതാര്യ വസ്തുക്കൾ
* പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ അറിയപ്പെടുന്നത് - അതാര്യ വസ്തുക്കൾ
* പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത്
- അർധതാര്യ വസ്തുക്കൾ
* നാം കാണുന്ന ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം ആ വസ്തു ദൃഷ്ടിപഥത്തിൽ നിന്നും മാറിയ ശേഷവും ഒരു നിശ്ചിത സമയത്തേക്ക് തുടർന്നും നിലനില്ക്കും. ഈ പ്രതിഭാസമാണ്
- വീക്ഷണ സ്ഥിരത [Persistence of Vision]. 1/16 സെക്കന്റ് സമയത്തേക്കാണ് ഈ ദൃശ്യാനുഭവം.
*പ്രകാശം ഒരു അനുപ്രസ്ഥ തരംഗമാണ്
* പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ് - ആംസ്ട്രോങ്
* പ്രകാശതീവ്രതയുടെ (Luminous Intensity) യുണിറ്റ് - കാൻഡല.
* വൈദ്യുതകാന്തിക വികിരണങ്ങളുടെ കൂട്ടത്തെ വിളിക്കുന്നത് - വൈദ്യുതകാന്തിക സ്പെക്ട്രം (Electromagnetic spectrum)
* വൈദ്യുതകാന്തിക സ്പെക്ട്രം (Electromagnetic spectrum) ത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം - ദൃശ്യപ്രകാശം
* ദൃശ്യപ്രകാശത്തിന്‍റെ തരംഗ ദൈര്‍ഘ്യം - 400 -700 നാനോ മീറ്റര്‍
* ദൃശ്യപ്രകാശത്തിന്റെ ഘടകവര്‍ണങ്ങള്‍ വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയാണ്. (VIBGYOR)
* തരംഗദൈര്‍ഘ്യം കൂടിയതും ആവൃത്തി കുറഞ്ഞതുമായ നിറം ചുവപ്പാണ്.
* തരംഗദൈര്‍ഘ്യം കുറഞ്ഞതും ആവൃത്തി കൂടിയതുമായ നിറം വയലറ്റാണ്.
* പ്രാഥമിക വർണ്ണങ്ങൾ (primary colours)
- പച്ച, നീല, ചുവപ്പ്
* പച്ച, നീല, ചുവപ്പ് എന്നിവയാണ് ടെലിവിഷനിലെ പ്രാഥമിക വര്‍ണങ്ങള്‍.
*രണ്ട് പ്രാഥമിക വര്‍ണങ്ങള്‍ ചേരുമ്പോള്‍ ഒരു ദ്വിതീയ വര്‍ണം ഉണ്ടാകുന്നു. (secondary colours)
* രണ്ട് ദ്വിതീയ വര്‍ണങ്ങള്‍ ചേരുമ്പോള്‍ ഒരു തൃതീയ വര്‍ണം ഉണ്ടാകുന്നു. (Tertiary colours)
മജന്ത + മഞ്ഞ = ചുവപ്പ്
മജന്ത + സിയാൻ = നീല
പൂരകവർണങ്ങൾ (complementary colours)
* ഒരു ദ്വിതീയ വർണ്ണത്തോടൊപ്പം അതിൽ ഉൾപ്പെടാത്ത പ്രാഥമിക വർണ്ണം ചേരുമ്പോൾ ലഭിക്കുന്നത് - ധവള പ്രകാശം
മഞ്ഞ + നീല = വെള്ള
സിയാൻ + ചുവപ്പ് = വെള്ള
മജന്ത + പച്ച = വെള്ള
* എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന വർണ്ണം
- വെള്ള
* എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന വർണ്ണം
- കറുപ്പ്
* അന്തരീക്ഷവായു ഇല്ലെങ്കില്‍ ആകാശത്തിന്റെ നിറം കറുപ്പായിരിക്കും
* ചന്ദ്രനിൽ ആകാശത്തിൻറെ നിറം എങ്ങനെ ആയിരിക്കും
- കറുപ്പ്
* പെയിന്റിലെ (Pigments) പ്രാഥമിക വര്‍ണങ്ങള്‍ ചുവപ്പ്, മഞ്ഞ, നീല എന്നിവയാണ്.
* പ്രസ്സിദ്ധീകരണങ്ങളിലെ (Printing) പ്രാഥമിക നിറങ്ങളാണ്
- മഞ്ഞ, മജന്ത, സിയാൻ.
* ചുമപ്പ്, പച്ച എന്നീ നിറങ്ങളെ തിരിച്ചറിയുവാന്‍ കഴിയാത്ത അവസ്ഥ - വര്‍ണാന്ധത (Colour blindness). 'ഡാൾട്ടനിസം' എന്നും അറിയപ്പെടുന്നു
* കണ്ണിനു ഏറ്റവും സുഖകരമായ നിറം
- മഞ്ഞ
* സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിറം
- മഞ്ഞ
* പ്രകാശത്തിൻറെ കണികാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്
- ഐസക്ക് ന്യൂട്ടൻ
* ഘടകവർണ്ണങ്ങൾ ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത്
- ഐസക്ക് ന്യൂട്ടൻ
* സൂര്യ പ്രകാശത്തിന് ഏഴ് നിറങ്ങളുണ്ടെന്ന് തെളിയിച്ചത്
- ഐസക്ക് ന്യൂട്ടൻ
* പ്രകാശത്തിൻറെ തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത്
- ക്രിസ്റ്റിൻ ഹൈജൻസ്
* പ്രകാശത്തിൻറെ വൈദ്യുത കാന്തിക സിദ്ധാന്തം ആവിഷ്ക്കരിച്ചത്
- ജെയിംസ് ക്ലാർക്ക് മാക്‌സ്‌വെൽ
* പ്രകാശത്തിൻറെ ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്
- മാക്സ് പ്ലാങ്ക്
* പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ
- അഗസ്റ്റിൻ ഫ്രണൽ
* പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ
- ഹെന്റിച്ച് ഹെർട്സ്
* ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം ആവിഷ്കരിച്ചത്
- ഹെൻട്രിച്ച് ഹെർട്ട്സ്
* ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്
- ആൽബർട്ട് ഐന്‍സ്റ്റീന്‍.
* ഒരു ചുവന്ന പൂവ് പച്ച പ്രകാശത്തിൽ കാണപ്പെടുക എങ്ങനെ ആയിരിക്കും.
- കറുത്ത നിറത്തിൽ
* ഒരു പച്ച ഇല ചുവന്ന പ്രകാശത്തിൽ കാണപ്പെടുക എങ്ങനെ ആയിരിക്കും.
- കറുത്ത നിറത്തിൽ
* ചുവന്ന പൂവ് നീല പ്രകാശത്തിൽ കാണപ്പെടുക എങ്ങനെ ആയിരിക്കും
- കറുപ്പ് നിറത്തിൽ
* ചുവന്ന വസ്തു നീല ഗ്ലാസിലൂടെ കറുപ്പ് നിറത്തില്‍ കാണപ്പെടും.
* പച്ച പ്രകാശത്തിൽ മഞ്ഞപ്പുവിൻറെ നിറം എങ്ങനെ ആയിരിക്കും
- പച്ച
* ധവളപ്രകാശം പ്രിസത്തില്‍ കൂടി കടന്നുപോകുമ്പോള്‍ ഏറ്റവും കൂടുതല്‍ വ്യതിയാനം സംഭവിക്കുന്ന നിറം
- വയലറ്റ്
* നിയോൺ വിളക്ക് പുറപ്പെടുവിക്കുന്ന പ്രകാശത്തിൻറെ നിറം
- ഓറഞ്ച്
* സോഡിയം വേപ്പർ ലാംബ് പുറപ്പെടുവിക്കുന്ന പ്രകാശത്തിൻറെ നിറം
- മഞ്ഞ
* പ്രകാശത്തിൻറെ 1/15 വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങളാണ്
- ആൽഫാ കണങ്ങൾ.
* സൂര്യപ്രകാശത്തിലെ താപകിരണങ്ങൾ എന്നറിയപ്പെടുന്നത്
- ഇന്‍ഫ്രാറെഡ്.
* വിദൂരവസ്തുക്കളുടെ ഫോട്ടോ എടുക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നത്
- ഇന്‍ഫ്രാറെഡ്.
* നെയ്യിലെ മായം തിരിച്ചറിയുവാന്‍ ഉപയോഗിക്കുന്നത്
- അൾട്രാവയലറ്റ് കിരണം.
* കള്ളനോട്ടു തിരിച്ചറിയുവാന്‍ വേണ്ടി ഉപയോഗിക്കുന്ന കിരണം
- അൾട്രാവയലറ്റ്.
* സൂര്യാഘാതം (Sun burn) ഉണ്ടാകുന്നതിനു കാരണം
- അൾട്രാവയലറ്റ് കിരണം.
* സൂര്യനില്‍ നിന്നുമുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷവായുവിലെ പാളിയാണ്
- ഓസോണ്‍ പാളി.
* ഓസോണിന്റെ നിറം
- ഇളം നീല.
* കണ്ണിന് തിരിച്ചറിയുവാന്‍ കഴിയുന്ന നിറങ്ങളുടെ എണ്ണം
- ഒരു കോടിയില്‍ കൂടുതല്‍.
* 'ഞാൻ പ്രകാശത്തെ വഹിക്കുന്നു'(I carry light) എന്നര്‍ത്ഥം വരുന്ന മൂലകം
- ഫോസ്‌ഫറസ്.
* ദൈവം പ്രകാശത്തെ ഇരുട്ടില്‍ നിന്നും വേര്‍തിരിക്കുന്നു (God separating light from darkness) എന്നത് മൈക്കലാഞ്ചലോയുടെ പെയിന്‍റിങ്ങാണ്.
* ഇലക്ട്രിക്ക് ബൾബ് ആദ്യമായി കണ്ടുപിടിച്ച വ്യക്തി
- തോമസ് ആൽവാ എഡിസൻ
ഫിലമെന്‍റ് ലാമ്പ്
■ ഫിലമെന്‍റ്ലാമ്പ് നിര്‍മിച്ചത്
- എഡിസണ്‍
■ ഫിലമെന്‍റ് ലാമ്പില്‍ നിറയ്ക്കുന്ന വാതകം
- ആര്‍ഗോണ്‍
■ ആര്‍ഗോണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം
- അലസന്‍
■ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹം
- ടങ്സ്റ്റണ്‍.
■ വുൾഫ്രം എന്നറിയപ്പെടുന്ന ലോഹം
- ടങ്സ്റ്റണ്‍.
■ ഫിലമെന്‍റ്ലാമ്പിന്റെ ആയുസ്സ് -
- 1000 മണിക്കൂര്‍.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 Comments