ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ (അദ്ധ്യായം ഒന്ന്)
* 1970 കളില്‍ ഇന്ത്യയിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം വെറും അഞ്ചായിരുന്നു.
* 1972-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പാസാക്കി.
* ആന്ധ്രാപ്രദേശിലെ പാപികോണ്ട ദേശീയോദ്യാനം 2008-ല്‍ സ്ഥാപിതമായി കടുവ, പുള്ളിപ്പുലി, സാംബാര്‍, പുള്ളിമാന്‍ എന്നിവ ഇവിടെ കാണപ്പെടുന്നു. 1012.85 ച.കി.മീറ്ററാണ് വിസ്തീര്‍ണ്ണം.
* ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിലെ സിംഹാചല നിരകള്‍, ചിറ്റൂര്‍ ജില്ലയിലെ തിരുമല നിരകള്‍ എന്നിവയിലായി സ്ഥിതി ചെയ്യുന്ന ശ്രീ വെങ്കടേശ്വര ദേശീയോദ്യാനത്തിന്റെ വിസ്തീര്‍ണ്ണം 353 പതുര്രശ കിലോമീറ്ററാണ്.
* അരുണാചല്‍ പ്രദേശില്‍ 1986-ല്‍ ആരംഭിച്ച മൗളിങ് ദേശീയോദ്യാനത്തിന് 483 ചതുര്രശ കിലോമീറ്ററാണ് വിസ്‌തീര്‍ണ്ണം. ഇത് ദിഹാങ്-ദിബാങ് ബയോസ്ഫിയര്‍ പശ്ചിമ ഭാഗമായിത്തീരുന്നു.
* കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ ദേശീയോദ്യാനം ആരംഭിച്ചത് 1974-ല്‍ ആണ്. 874.20 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്.
*1974-ല്‍ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട ബാനര്‍ഘട്ട കര്‍ണാടക സംസ്ഥാനത്തിലാണ്. 260.55 ച.കി.മീ. വിസ്തീര്‍ണ്ണമുണ്ട്.
* ജാര്‍ഖണ്ഡില്‍ ഛോട്ടാനാഗ്പുര്‍ പീഠഭുമിയിലാണ് ബേട്‌ല നാഷണല്‍ പാര്‍ക്ക്, 1986-ല്‍ ആരംഭിച്ചു. വിസ്തീര്‍ണ്ണം 226 ച.കി.മീ.
* കണ്ടല്‍ക്കാടുകള്‍ക്ക് പ്രസിദ്ധമായ ഭിട്ടാര്‍കര്‍ണിക നാഷണല്‍ പാര്‍ക്ക് ഒഡിഷയിലാണ്.
* ബൈസണ്‍ (രാജ്ബാരി) നാഷണല്‍ പാര്‍ക്ക് ത്രിപുരയിലാണ്. 2007-ല്‍ സ്ഥാപിതമായി.
* ബ്ലാക്ക് ബക്ക് നാഷണല്‍ പാര്‍ക്ക് ഗുജറാത്തിലാണ്. സൗരാഷ്ട്രയിലെ ഭാല്‍ മേഖലയിലാണ് ഈ പാര്‍ക്ക്.
* 1992-ല്‍ സ്ഥാപിതമായ ബക്സാ ടൈഗര്‍ റിസര്‍വ് പശ്ചിമ ബംഗാളിലാണ്. 760 ച.കി.മീ. വിസ്തീര്‍ണ്ണമുണ്ട്.
* ആന്തമാന്‍ നിക്കോബാര്‍ 1992-ല്‍ ആരംഭിച്ച കാംപ്ബെല്‍ ബേ നാഷണല്‍ പാര്‍ക്കിന് 426.23 ച.കീ.മീ വിസ്തീര്‍ണ്ണമുണ്ട്.
* ചണ്ടോലി നാഷണല്‍ പാര്‍ക്ക് 2004ല്‍ മഹാരാഷ്ട്രയില്‍ സ്ഥാപിതമായി. 317.67 ച.കീ.മീ. ആണ് വിസ്തീര്‍ണ്ണം. ഇത് സഹ്യാദ്രി ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ്.
* ത്രിപുരയിലെ ക്ലൗഡഡ് ലെപ്പേഡ് നാഷണല്‍ പാര്‍ക്കിന്റെ വിസ്തീര്‍ണ്ണം 5.08 ച.കി.മീ മാത്രമാണ്.
* കശ്മീര്‍മാന്‍ കാണപ്പെടുന്ന ഇന്ത്യയിലെ ഏക പ്രദേശമാണ് ജമ്മു കാള്‍മീരിലെ ഡച്ചിഗാം നാഷണല്‍ പാര്‍ക്ക്. 1981-ല്‍ സ്ഥാപിതമായ പാര്‍ക്കിന് 141 ച.കി.മീ. വിസ്തീര്‍ണ്ണമുണ്ട്.
* ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് 3162 ച.കി.മീ. വിസ്തീര്‍ണ്ണമുള്ള ഡെസര്‍ട്ട് നാഷണല്‍ പാര്‍ക്ക് (രാജസ്ഥാന്‍). ജയ്സല്‍മറാണ് ഏറ്റവും അടുത്തുള്ള നഗരം.
* ദിബ്രു സൈഖോവ നാഷണല്‍ പാര്‍ക്ക് അസമിലാണ്.
* ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിക്കു സമീപം ഉത്തർപ്രദേശിലാണ് ദുധ്വ നാഷണല്‍ പാര്‍ക്ക്.
* കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനമാണ് 1978-ല്‍ സ്ഥാപിതമായ ഇരവികുളം. വംശനാശഭീഷണിനേരിടുന്ന വരയാടുകള്‍ക്ക് പ്രസിദ്ധമാണിത്.
* ആന്തമാന്‍ നിക്കോബാറിലാണ് ഗലാത്തിയ നാഷണല്‍ പാര്‍ക്ക്.
* ഉത്തരഖാണ്ഡില്‍ 2390 ച.കി.മീ. വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചുകിടക്കുന്ന ഗംഗോത്രി നാഷണല്‍ പാര്‍ക്ക് തുടങ്ങിയത് 1989-ല്‍ ആണ്.
* ഏഷ്യാറ്റിക് സിംഹങ്ങള്‍ക്ക് പ്രസിദ്ധമാണ് ഗുജറാത്തിലെ ഗിര്‍ നാഷണല്‍ പാര്‍ക്ക്. 1965-ല്‍ ആരംഭിച്ചു.
* കാണ്ടാമൃഗങ്ങള്‍ക്ക് പ്രസിദ്ധമായ ഗോരുമാര നാഷണല്‍ പാര്‍ക്ക് പശ്ചിമബംഗാളിലാണ്.
* സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഗോവിന്ത് വല്ലഭ പന്തിന്റെ സ്മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ട ദേശീയദ്യോനമാണ് ഉത്തരാഖണ്ഡിലെ ഗോവിന്ദ് പശുവിഹാര്‍ നാഷണല്‍ പാര്‍ക്ക്. 1955-ല്‍ സ്ഥാപിക്കപ്പെട്ടു.
* ഹിമാചല്‍ പ്രദേശിലാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍പാര്‍ക്ക്. 1984ല്‍ സ്ഥാപിതമായ പാര്‍ക്ക് യുനെസ്കോ പൈതൃക കേന്ദ്രം കൂടിയാണ്.
* ഗുഗാമല്‍ നാഷണല്‍ പാര്‍ക്ക് മഹാരാഷ്ട്രയിലാണ്.
* ഇന്ത്യയില്‍ നഗരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന അപൂര്‍വം നാഷണല്‍ പാര്‍ക്കുകളിലൊന്നാണ് ചെന്നൈയ്ക്ക് സമീപമുള്ള ഗിണ്ടി ദേശീയോദ്യാനം. വെറും 2.70 ച.കിമീറ്ററാണ് വിസ്തിര്‍ണ്ണം.
* തമിഴ്നാടിന്റെ തീര്രപദേശത്താണ് ഗള്‍ഫ് ഓഫ് മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്ക്.
* ഛത്തിസ്ഗഢിലാണ് ഗുരു ഘാസിദാസ് (സഞ്ജയ്) ദേശീയോദ്യാനം.
* ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനമാണ് ജമ്മുകശ്മീരിലെ ഹെമിസ് നാഷണല്‍ പാര്‍ക്ക് (4400 ച.കി.മീ.)
* ആയിരം ഉദ്യോനങ്ങള്‍ എന്ന് പേരിനര്‍ഥമുള്ള ഹസാരിബാഗ് നാഷണല്‍ പാര്‍ക്ക് ജാര്‍ഖണ്‍ഡിലാണ്.
* ഇന്ദര്‍കില നാഷണല്‍ പാര്‍ക്ക് ഹിമാചല്‍ പ്രദേശിലാണ്.
* ഇന്ദിരാഗാന്ധി വൈല്‍ഡ് ലൈഫ് സാങ്ച്വറി ആന്‍ഡ് നാഷണല്‍ പാര്‍ക്ക് തമിഴ്നാട്ടിലാണ്.
* ഇന്ദ്രാവതി നദിയില്‍ നിന്ന് പേരു ലഭിച്ച ദേശീയോദ്യാനമാണ് ഛത്തിസ്ഗഢിലെ ഇന്ദ്രാവതി നാഷണല്‍ പാര്‍ക്ക്.
* കാണ്ടാമൃഗങ്ങള്‍ക്ക് പ്രസിദ്ധമാണ് ബംഗാളിലെ ജല്‍ദപര നാഷണല്‍ പാര്‍ക്ക്. ടോര്‍സ നദിയുടെ തീരത്താണ് പാര്‍ക്ക്.
*1936-ല്‍ ഹെയ്‌ലി നാഷണല്‍ പാര്‍ക്ക് എന്ന പേരില്‍ ആരംഭിച്ച ഉദ്യാനം പില്‍ക്കാലത്ത് രാംഗംഗ ദേശീയോദ്യാനമായി മാറി. ഇപ്പോള്‍ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് എന്നറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നാഷ
ണല്‍ പാര്‍ക്കാണിത്.
* ജിം കോര്‍ബറ്റ് നാഷണല്‍ പാർക്കിലൂടെ ഒഴുകുന്ന നദി യാണ രാംഗംഗ.
* ഹരിയാനയിലാണ് കലേസര്‍ നാഷണല്‍ പാര്‍ക്ക്
* മധ്യേന്ത്യയിലെ ദേശീയോദ്യാനങ്ങളില്‍ ഏറ്റവും വലുതാണ് മധ്യപ്രദേശിലെ കന്‍ഹ നാഷണല്‍ പാര്‍ക്ക്. വിനോദ സഞ്ചാരികളുടെ ഇഷ്ട ലക്ഷ്യ സ്ഥാനങ്ങളിലൊന്നാണിത്.
* റുഡ് യാര്‍ഡ് കിപ്ലിങ്ങിന് ജംഗിള്‍ ബുക്ക് എന്ന നോവലെഴുതാന്‍ പ്രചോദനമായത് കന്‍ഹ വനങ്ങളാണ്.
* ഛത്തിസ്ഗഢിലാണ് കാംഗര്‍ഘട്ടി നാഷണല്‍ പാര്‍ക്ക്. ഇത് കാഗര്‍ വാലി നാഷണല്‍ പാര്‍ക്ക് എന്നും അറിയപ്പെടുന്നു.
* കോണ്‍ക്രീറ്റ് വനത്തിനിടയിലെ വനം എന്നറിയപ്പെടുന്ന കാസു ബ്രഹ്മാനന്ദ റെഡ്ഡി നാഷണല്‍ പാര്‍ക്ക് തെലങ്കാനയിലാണ്. 1.6 ച.കിമീ, മാത്രമാണ് വിസ്തീര്‍ണ്ണം.
* ലോകത്തെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗത്തെ ഉള്‍ക്കൊള്ളുന്ന കാസിരംഗ ദേശീയോദ്യാനം അസമിലാണ്. 1974-ല്‍ സ്ഥാപിതമായ നാഷണല്‍ പാര്‍ക്ക് ലോക പൈതൃകപ്പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്.
* പൊങ്ങിക്കിടക്കുന്ന, ലോകത്തെ ഏക ദേശീയോദ്യാനമാണ് മണിപ്പൂരില്‍ ലോക്തക് തടാകത്തിലുള്ള കെയ്ബുള്‍ ലാംജാവോ നാഷണല്‍ പാര്‍ക്ക്. വംശനാശഭീഷണി നേരിടുന്ന സാംഗായിമാനുകൾക്ക് പ്രസിദ്ധമാണിത്.
* ലോക പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ച കേവലദേവ് നാഷണല്‍ പാര്‍ക്ക് രാജസ്ഥാനിലാണ്. ഭരത്പൂര്‍ പക്ഷി സങ്കേതം എന്നായിരുന്ന പഴയപേര്.
* മുമ്പ് കാഞ്ചൻജംഗ നാഷണല്‍ പാര്‍ക്ക് എന്നറിയപ്പെട്ടിരുന്ന ഖാങ്ചെന്ദ് സോങ നാഷണല്‍ പാര്‍ക്ക് സിക്കിമിലാണ്. ലോക പൈതൃകപ്പട്ടികയില്‍ ഈ പാര്‍ക്ക് ഉള്‍പ്പെടുന്നു.
* ഹിമാചല്‍ പ്രദേശിലെ ഖിര്‍ഗംഗ ദേശീയോദ്യാനം ആരംഭിച്ചത് 2010-ല്‍ ആണ്.
* ജമ്മു-കാശ്മീരിലാണ് കിഷ്ത്വര്‍ നാഷണല്‍ പാര്‍ക്ക്.
* കുദ്രേമുഖ് നാഷണല്‍ പാര്‍ക്ക് കര്‍ണാടകത്തിലാണ്.
* മാധവറാവു സിന്ധ്യയുടെ സ്മരണാര്‍ത്ഥം നാമകരണം ചെയ്യപ്പെട്ട മാധവ് നാഷണല്‍ പാര്‍ക്ക് മധ്യപ്രദേശിലാണ്.
* സൌത്ത് ആന്തമാന്‍ ജില്ലയിലാണ് മഹാത്മാഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്ക്.
* ഹൈദരാബാദ് നഗരത്തിലാണ് മഹാവീര്‍ ഹരിണ വനസ്ഥലി നാഷണല്‍ പാര്‍ക്ക് (തെലങ്കാന സംസ്ഥാനം)
* ലോക പൈതൃകപ്പട്ടികയില്‍ സ്ഥാനംപിടിച്ച മാനസ് ദേശീയോദ്യാനം അസമിലാണ്.
* ഫോസിലുകള്‍ക്ക് പ്രസിദ്ധമായ മാണ്ട്‌ല പ്ലാന്റ് ഫോസില്‍സ് നാഷണല്‍ പാര്‍ക്ക് മധ്യപ്രദേശിലാണ്.
* ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ചിലാണ് മറൈന്‍ നാഷണല്‍ പാര്‍ക്ക്.
* ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോല താലൂക്കിലാണ് മതികെട്ടാന്‍ ചോല നാഷണല്‍ പാര്‍ക്ക്.
* മിഡില്‍ ബട്ടണ്‍ ഐലന്‍ഡ് നാഷണല്‍ പാര്‍ക്ക് ആന്തമാന്‍ നിക്കോബാറിലാണ്.
* ഭഗവാന്‍ മഹാവീര്‍ സാങ്ചറി ആന്‍ഡ് മൊല്ലം നാഷണല്‍പാര്‍ക്ക് ഗോവയിലാണ്.
* മൌണ്ട് ഹാരിയറ്റ് നാഷണല്‍ പാര്‍ക്ക് ആന്തമാന്‍ നിക്കോബാറിലാണ്.
* തെലങ്കാനയിലാണ് മൃഗവനി നാഷണല്‍ പാര്‍ക്ക്.
* ടൈഗര്‍ സാങ്ച്ചറി കൂടിയായ മുതുമലൈ നാഷണല്‍ പാര്‍ക്ക് തമിഴ്‌നാട്ടിലാണ്. ഇത് കര്‍ണാടകവുമായും കേരളവുമായും അതിര്‍ പങ്കിടുന്നു.
* ദാരാഹ്, ചംബല്‍, ജവാഫര്‍ സാഗര്‍ എന്നീ വന്യജീവി സങ്കേതങ്ങള്‍ ചേര്‍ത്ത് രൂപവത്കരിച്ച ദാരാഹ് നാഷണല്‍പാര്‍ക്ക് രാജസ്ഥാനിലാണ്.
* തമിഴ്നാട്ടിലെ മുകുര്‍ത്തി നാഷണല്‍ പാര്‍ക്ക് വരയാടുകളുടെ സംരക്ഷണത്തിന് പ്രസിദ്ധമാണ്. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന്റെ ഭാഗമാണിത്.
* മുര്‍ലെന്‍ നാഷണല്‍ പാര്‍ക്ക് മിസോറമിലാണ്.
* അരുണാചല്‍ പ്രദേശിലെ ആദ്യത്തെ പാര്‍ക്കാണ് നംദഫ നാഷണല്‍ പാര്‍ക്ക്.
* അസമിലെ നമേരി നാഷണല്‍ പാര്‍ക്ക് അരുണാചല്‍ പ്രദേശിലെ പഹുയി വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്നു.
* ലോക പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ച നന്ദാദേവി നാഷണല്‍ പാര്‍ക്ക് ഉത്തരാഖണ്ഡിലാണ്.
* പക്ഷികളുടെ വിപുലമായ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ നവഗവോണ്‍ നാഷണല്‍ പാര്‍ക്ക് മഹാരാഷ്‌ട്രയിലാണ്.
* പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് ജില്ലയിലാണ് നിയോറ വാലി നാഷണല്‍ പാര്‍ക്ക്.
* നോക്രക് നാഷണല്‍ പാര്‍ക്ക് മേഘാലയയാണ്. ഏഷ്യന്‍ ആന, കടുവ, ഹുലുക്ക് കുരങ്ങ് തുടങ്ങിയവ ഇവിടെ കാണപ്പെടുന്നു.
* നോര്‍ത്ത് ബട്ടണ്‍ ഐലന്‍ഡ് നാഷണല്‍ പാര്‍ക്ക് ആന്തമാന്‍ നിക്കോബാറിലാണ്.
* നാഗാലാന്‍ഡിലാണ് ഇന്റാങി നാഷണല്‍ പാര്‍ക്ക്.
* മധ്യപ്രദേശിലാണ് ഓംകാരേശ്വർ നാഷണല്‍ പാര്‍ക്ക്.
* അസമിലാണ് ഒരാങ് നാഷണല്‍ പാര്‍ക്ക്.
* ഇടുക്കി ജില്ലയിലാണ് പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണിത്.
* മധ്യപ്രദേശിലെ പന്ന നാഷണല്‍ പാര്‍ക്ക് ടൈഗര്‍ റിസര്‍വുകുടിയാണ്.
* തെലങ്കാനയിലെ പാപികോണ്ട നാഷണല്‍ പാര്‍ക്ക് ജൈവ വൈവിധ്യം കൊണ്ട് സമ്പന്നമാണ്.
* റുഡ് യാര്‍ഡ് കിപ്ലിങിന്റെ ജംഗിള്‍ ബുക്ക്, അബുള്‍ ഫസല്‍ രചിച്ച അയ്നി അക്ബറി എന്നിവയില്‍ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് പെഞ്ച് നാഷണല്‍ പാര്‍ക്ക്.
* ഫാവ്ങ്പുയി ബ്ലൂ മൌണ്ടന്‍ നാഷണല്‍ പാര്‍ക്ക് മിസൊറമിലാണ്.
* ഹിമാചല്‍ പ്രദേശിലാണ് പിന്‍ വാലി നാഷണല്‍ പാര്‍ക്ക്.
* ഉത്തരഖണ്‍ഡിലെ രാജാജി നാഷണല്‍ പാര്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത് സി.രാജഗോപാലാചാരിയുടെ സ്‌മരണാര്‍ത്ഥമാണ്.
* ഝാന്‍സിറാണിലക്ഷ്മിഭായിയുടെ ഓര്‍മയ്ക്കായി പേരിട്ടിരിക്കുന്ന റാണി ഝാന്‍സി മറൈന്‍ നാഷണല്‍ പാര്‍ക്ക് ആന്തമാന്‍ നിക്കോബാറിലാണ്.
* രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്നറിയപ്പെടുന്ന നഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക് കര്‍ണാടകത്തിലെ കുടക് മൈസൂര്‍ ജില്ലകളിലാണ്.
* റണ്‍തംബോര്‍ നാഷണല്‍ പാര്‍ക്ക് രാജസ്ഥാനിലാണ്. സവായ് മാധോപൂര്‍ ഗെയിം സാങ്ചറി എന്ന പേരില്‍ 1955-ല്‍ആരംഭിച്ചു. 1973-ല്‍ പ്രോജക്ട് ടൈഗറില്‍ ഉള്‍പ്പെടുത്തി.1980-ല്‍ ദേശിയോദ്യാനം പദവി ലഭിച്ചു.
* ആന്തമാന്‍ നിക്കോബാറിലാണ് സാഡില്‍ പീക്ക് നാഷണല്‍ പാര്‍ക്ക്
* സാലിം അലി നാഷണല്‍ പാര്‍ക്ക് അഥവാ സിറ്റി ഫോറസ്റ്റ് നാഷണല്‍ പാര്‍ക്ക് ജമ്മു കാശ്മീരിലെ ശ്രീനഗറിലാണ്.
* മധ്യപ്രദേശിലാണ് സഞ്ജയ് നാഷണല്‍ പാര്‍ക്ക്. മധ്യപ്രദേശ് സംസ്ഥാനം വിഭജിച്ച് ഛത്തീസ്ഗഡ് സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ വലിയൊരു ഭാഗം സംസ്ഥാനത്താകുകയും ഗുരു ഘാസിദാസ് നാഷണല്‍ പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
* മുന്പ് ബോറിവിലി നാഷണല്‍ പാര്‍ക്ക് എന്നറിയപ്പെട്ടിരുന്ന സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക് മഹാരാഷ്ട്രയില്‍ മുബൈ നഗരത്തിന്റെ പ്രാന്തപ്രദേശത്താണ്. ബുദ്ധമത പഠന ക്രേന്ദമായിരുന്ന കാഞ്ഞേരി ഗുഹകള്‍ ഈ പാര്‍ക്കിനുള്ളിലാണ്.
* സാത്പൂര നാഷണല്‍ പാര്‍ക്ക് മധ്യപ്രദേശിലാണ്.
<ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍