ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ (അദ്ധ്യായം രണ്ട്)  

* പാലക്കാട്‌ ജില്ലയിലാണ്‌ സൈലന്റ്‌ വാലി നാഷണല്‍ പാര്‍ക്ക്‌

* ഹിമാചല്‍ പ്രദേശിലാണ്‌ സിംബല്‍ബാര നാഷണല്‍ പാര്‍ക്ക്‌

* മണിപ്പുരിലാണ്‌ ഷിരുയി നാഷണല്‍ പാര്‍ക്ക്‌.

* സിംലിപാല്‍ ദേശിയോദ്യാനം ഒഡിഷയിലാണ്‌.

* പശ്ചിമ ബംഗാളിലാണ്‌ സിംഗാലിയ നാഷണല്‍ പാര്‍ക്ക്‌.

* സൌത്ത്‌ ഐലന്‍ഡ്‌ നാഷണല്‍ പാര്‍ക്ക്‌ ആന്തമാന്‍ നിക്കോബാറിലാണ്‌. ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണിത്‌ (0.03 ച.കി.മീ)

* ശ്രീവെങ്കടേശ്വര നാഷണല്‍ പാര്‍ക്ക്‌ ആന്ധ്രാപ്രദേശിലാണ്‌. പൂര്‍വഘട്ടത്തിലെ ശേഷാചലം നിരകളിലാണ്‌ ഈദേശീയോദ്യാനം.

* പക്ഷികളുടെ സാന്നിധ്യംകൊണ്ട്‌ ശ്രദ്ധേയമായ സുല്‍ത്താന്‍പൂര്‍ നാഷണല്‍ പാര്‍ക്ക്‌ ഹരിയാനയിലാണ്‌.

* യുനെസ്‌കോ പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെട്ട സുന്ദര്‍ബന്‍സ്‌ നാഷണല്‍ പാര്‍ക്ക്‌ പശ്ചിമബംഗാളിലാണ്‌. റോയല്‍ ബംഗാള്‍ കടുവകളുടെ വിഹാരകേന്ദ്രമാണിവിടം.

* വാല്‍മീകി നാഷണല്‍ പാര്‍ക്ക്‌ ബിഹാറിലെ വെസ്റ്റ്‌ ചമ്പാരന്‍ ജില്ലയിലാണ്‌.

* ഗുജറാത്തിലാണ്‌ വന്‍സ്ദ നാഷണല്‍ പാര്‍ക്ക്.

* മധ്യപ്രദേശിലാണ്‌ വന്‍വിഹാര്‍ നാഷണല്‍ പാര്‍ക്ക്‌.

* ദേശീയോദ്യാനങ്ങളില്ലാത്ത എക ഇന്ത്യന്‍ സംസ്ഥാനം പഞ്ചാബാണ്‌.

* കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന നീലഗിരിയാണ്‌ ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്‌ (1986). 

* ഇന്ത്യയില്‍ നിന്നുളള യുനെസ്‌കോ ബയോസ്ഫിയര്‍ റിസര്‍വുകളില്‍ ആദ്യത്തേതും നീലഗിരിയാണ്‌ (2000).

* ഗള്‍ഫ്‌ ഓഫ്‌ മാന്നാര്‍ (തമിഴ്നാട്‌), സുന്ദര്‍ബന്‍സ്‌ (ബംഗാള്‍), നന്ദാദേവി (ഉത്തരാ
ഖണ്‍ഡി്‌), നോക്രക്‌ (മേഘാലയ, പച്മഡി (മധ്യപ്രദേശ്‌), സിലിംപാല്‍ (ഒഡിഷ), ഗ്രേറ്റ്‌ നിക്കോബാര്‍ (ആന്തമാന്‍ നിക്കോബാര്‍), അചനക്മര്‍-അമര്‍ കണ്‍ഡക്‌ (ഛത്തിസ്ഗഡ്‌), അഗസ്ത്യമല (കേരളം-തമിഴ്‌നാട്) എന്നിവയാണ്‌ ഇന്ത്യയിലെ
മറ്റ്‌ യുനെസ്കോ ബയോസ്ഫിയര്‍ റിസര്‍വുകള്‍.

* ഇന്ത്യയിലെ ഇതര ബയോസ്ഫിയര്‍ റിസര്‍വുകളാണ്‌ മാനസ്‌ (അസം), ദിഹാങ് - ദിബാങ്‌ (അരുണാചല്‍ പ്രദേശ്‌), ഗ്രേറ്റ്‌ റാന്‍ഓഫ്‌ കച്ച്‌ (ഗുജറാത്ത്‌), കോള്‍ഡ്‌ ഡെസര്‍ട്ട് (ഹിമാചല്‍ പ്രദേശ്‌), കാഞ്ചന്‍ ജംഗ (സിക്കിം), ദിബ്രു -സിഖോവ (അസം), ശേഷാചലം മലകള്‍ (ആന്ധ്രാപ്രദേശ്‌), പന്ന (മധ്യപ്രദേശ്‌) എന്നിവ.

* ആദ്യമായിപ്രോജക്ട്‌ ടൈഗറില്‍ ഉള്‍പ്പെടുത്തിയത്‌ (1973) ജിം കോര്‍ബറ്റ്‌ നാഷണല്‍ പാര്‍ക്കാണ്‌. കേരളത്തില്‍ നിന്ന്‌ ആദ്യമായി ഉള്‍പ്പെടുത്തിയത്‌ പെരിയാര്‍ ടൈഗര്‍ റിസര്‍വ്‌.

* തണ്ണീര്‍ത്തട സംരക്ഷണമാണ്‌ റംസാര്‍ പദ്ധതിയുടെ ലക്ഷ്യം.

* റംസാര്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന്‌ ആദ്യമായി ഉള്‍പ്പെടുത്തിയ തണ്ണീര്‍ത്തടങ്ങള്‍ ചിൽക്ക തടാകവും കേവലദേവ്‌ (കൊയിലാഡിയോ) ദേശീയോദ്യാനവുമാണ്‌.

* റംസാര്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശങ്ങളിലൊന്നാണ്‌ വേമ്പനാട്‌ കായല്‍.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ളത്‌ കര്‍ണാടകത്തിലാണ്‌.

* പ്രോജക്ട്‌ ടൈഗറിനു കീഴിലുള്ള ടൈഗര്‍ റിസര്‍വുകളുടെ മേല്‍നോട്ടം വഹിക്കുന്നത്‌ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍അതോറിറ്റിയാണ്‌. 2006 സെപ്തംബര്‍ നാലിന്‌ നിലവില്‍ വന്ന ഈ സമിതിയുടെ അധ്യക്ഷന്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്‌ മന്ത്രിയാണ്‌.

* വൈല്‍ഡ്‌ ലൈഫ്‌ ഇന്‍സ്റ്റിറ്റൂട്ട് ഓഫ്‌ ഇന്ത്യ ഡെറാഡുണിലാണ്‌.

1992-ല്‍ ആണ്‌ ഭാരത സര്‍ക്കാര്‍ പ്രോജക്‌ട്‌ എലിഫന്റ്‌ ആരംഭിച്ചത്‌. ആനകളെയും അവയുടെ ആവാസകേന്ദ്രങ്ങളെയും പരിരക്ഷിക്കുക എന്നതായിരുന്നു പദ്ധതിയുടെ മുഖ്യലക്ഷ്യം. 

ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ്‌ ആനകള്‍ക്ക്‌ സംരക്ഷണം ഉറപ്പാക്കിയിരിക്കുന്നത്‌.

* ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ ആനകളുള്ളത്‌ കര്‍ണാടകത്തിലാണ്‌.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാഷണല്‍ പാര്‍ക്കുകളുള്ള സംസ്ഥാനം മധ്യപ്രദേശും
കേന്ദ്ര ഭരണ്പ്രദേശം ആന്തമാന്‍ നിക്കോബാറുമാണ്‌.

* ഇന്ത്യയില്‍ വന്യജീവി സങ്കേതങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം മഹാരാഷ്‌ട്രയും കേന്ദ്ര ഭരണ പ്രദേശം ആന്തമാന്‍ നിക്കോബാറുമാണ്‌.

* കേരളത്തിലെ കടുവാ സങ്കേതങ്ങള്‍ പെരിയാറും (ഇടുക്കി ജില്ല) പറമ്പിക്കുളവും
(പാലക്കാട്‌ ജില്ല) ആണ്‌.

* മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം കുടുതല്‍ ശക്തമാക്കുന്നതിന്‌ യുനെസ്‌കോ വിഭാവനം ചെയ്ത മാന്‍ ആന്‍ഡ്‌ ബയോസ്ഫിയര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ്‌ 1971-ല്‍ ബയോസ്ഫിയര്‍ റിസര്‍വ്‌ എന്ന പദ്ധതിക്ക്‌ തുടക്കമിട്ടത്‌. 

* ബയോസ്‌ഫിയര്‍ റിസര്‍വില്‍ ഉള്‍പ്പെടുത്തുന്നത്‌ വളരെ വിശാലമായ ഭൂപ്രദേശത്തെയാണ്‌.

* ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയര്‍ റിസര്‍വ്‌ ഗുജറാത്തിലെ ഗ്യാന്‍ഭാരതിയും (12,454 ച.കി.മീ) ഏറ്റവും ചെറുത്‌ ദിബ്രു-സെയ്ഖോവയുമാണ്‌.

* പ്രത്യേക സംരക്ഷണമോ പരിചരണമോ ആവശ്യമായ സസ്യങ്ങളോ ജന്തുക്കളോ
ഉള്ള ഇടങ്ങളും മറ്റു പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ക്കാണ്‌ ദേശീയോദ്യാന പദവി നല്‍കുന്നത്‌. ഈ ഭാഗത്ത്‌ യാതൊരുവിധത്തിലുള്ള മനുഷ്യ ഇടപെടലുകളും അനുവദനീയമല്ല.


* ജീവജാലങ്ങളുടെ കര്‍ശനമായ സംരക്ഷണം ഉറപ്പുവരുത്തുകയാണ്‌ ദേശീയോദ്യാനങ്ങളുടെലക്ഷ്യം.

* ദേശീയോദ്യാനത്തിനു സമാനമായ സ്വഭാവ സവിശേഷതകളാണ്‌ വന്യജീവി സങ്കേതങ്ങള്‍ക്കും ഉള്ളതെങ്കിലും ഈ പ്രദേശങ്ങളില്‍ നിയന്ത്രിതമായി മനുഷ്യ ഇടപെടലുകള്‍ അനുവദിക്കാറുണ്ട്‌. കോര്‍, ബഫര്‍, വിനോദ സഞ്ചാരം എന്നീ മേഖലകളായി സംരക്ഷിത പ്രദേശങ്ങളെ തിരിക്കാറുണ്ട്‌.

* മഹാരാഷ്ട്രയിലെ ഗ്രേറ്റ്‌ ഇന്ത്യന്‍ ബസ്റ്റാര്‍ഡ്‌ വന്യജീവി സങ്കേതത്തിനാണ്‌ രാജ്യത്ത്‌ വിസ്തീര്‍ണ്ണത്തില്‍ ഒന്നാംസ്ഥാനം.

കണ്‍സര്‍വേഷ൯- കമ്യൂണിറ്റി റിസര്‍വുകള്‍
* ജീവികളുടേയും സസ്യങ്ങളുടേയോ സംരക്ഷണത്തിന്‌ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതികളാണ്‌ കമ്യൂണിറ്റ്‌ റിസര്‍വുകള്‍. 1872-ലെ വന്യജീവി നിയമത്തിന്‌ 2002-ല്‍ വരുത്തിയ ഭേദഗതി പ്രകാരമാണ്‌ കമ്യൂണിറ്റി റിസര്‍വുകള്‍ നിലവില്‍ വന്നത്‌. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും സമീപത്തോ, രണ്ട്‌ സംരക്ഷിത പ്രദേശങ്ങള്‍ക്ക്‌ ഇടയിലോ ഉള്ള പ്രദേശങ്ങള്‍ കണ്‍സര്‍വേഷന്‍ റിസര്‍വുകളായി സംരക്ഷിക്കാറുണ്ട്‌. വന്യജീവിസങ്കേതത്തിന്‌ പുറത്തേക്ക്‌ ജീവികള്‍ ഉപയോഗിക്കുന്ന വഴിത്താരകള്‍, ജീവികളുടെ ദേശാടന സ്ഥലങ്ങള്‍ തുടങ്ങിയവയും സംരക്ഷിക്കുന്നതിന്‌ കമ്യൂണിറ്റി റിസര്‍വുകള്‍
പ്രയോജപ്പെടുത്തുന്നു. കമ്യൂണിറ്റി റിസര്‍വുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയിലായിക്കൊളളമെന്നില്ല.

* 2007-ല്‍ പഞ്ചാബിലെ കോഷോപൂര്‍ ഛംബ്‌, ലാല്‍വന്‍ എന്നിവിടങ്ങളിലും കര്‍ണാടകത്തിലെ കൊക്കരബെല്ലൂരിലും കേരളത്തിലെ കടലുണ്ടിയിലും കമ്യൂണിറ്റി റിസര്‍വുകള്‍ ആരംഭിച്ചു.

* ആന്ധ്രാപ്രദേശിലെ തെലങ്കാനയിലും ആയിവ്യാപിച്ചു കിടക്കുന്ന 3296 ച.കി.മീ. വിസ്തീര്‍ണ്ണമുള്ള സാഗര്‍-ശ്രീശൈലം ടൈഗര്‍ റിസര്‍വിനാണ്‌ ഇന്ത്യയിലെ കടുവാ
സംരക്ഷണ കേന്ദ്രങ്ങളില്‍ വിസ്തീര്‍ണ്ണത്തില്‍ ഒന്നാം സ്ഥാനം. ഉത്തര്‍പ്രദേശിലെ ജിം കോര്‍ബറ്റ്‌ നാഷണല്‍ പാര്‍ക്കിന്റെ ബഫര്‍സോണായ അമന്‍ഗഡ്‌ ടൈഗര്‍
റിസര്‍വാണ്‌ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞത്‌ (80.6 ച.കി.മീ).

കടല്‍ കടല്‍ത്തീര സംരക്ഷിത പ്രദേശങ്ങള്‍
* കടലുമായോ കടലോരങ്ങളുമായോ ബന്ധപ്പെട്ട പ്രദേശങ്ങളാണ്‌ മറൈന്‍ പ്രൊട്ടക്ടഡ്‌ ഏരിയ. ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും കമ്യൂണിറ്റി റിസര്‍വുകളുമൊക്കെ ഇതില്‍ ഉള്‍പ്പെടാറുണ്ട്‌.

* വനവും വന്യജീവികളുമായി ബന്ധപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 2007-ല്‍ നിലവില്‍ വന്ന വൈല്‍ഡ്‌ ലൈഫ്‌ ക്രൈം കണ്‍ട്രോള്‍
ബ്യൂറോയുടെ ആസ്ഥാനം ന്യൂഡല്‍ഹിയാണ്‌.

* 0.01 ച.കി.മീ. മാത്രം വിസ്തീര്‍ണ്ണമുള്ള പിറ്റി വന്യ ജീവി സങ്കേതം ലക്ഷദീപിലാണ്‌. ഇത്‌ പക്ഷികളുടെ താവളമാണ്‌. 

ചില സുപ്രധാന വന്യജീവി സങ്കേതങ്ങള്‍
നാഗാര്‍ജുന ശ്രീ ശൈലം- ആന്ധ്രപ്രദേശ്‌

പഖുയി ടൈഗര്‍ നിസര്‍വ്‌ - അരുണാചല്‍ പ്രദേശ്‌

ഗരംപാനി വന്യജീവി സങ്കേതം - അസം

ഗൌതം ബുദ്ധ വന്യജീവി സങ്കേതം - ബിഹാര്‍

സുഖ്നാ തടാകം - ചണ്ഡിഗഡ്‌

നല്‍ സരോവര്‍ - ഗുജറാത്ത്‌

പലമാവു വന്യജീവി സങ്കേതം - ജാര്‍ഖണ്‍ഡ്‌

പരശ്നാഥ്‌ വന്യജീവി സങ്കേതം - ജാര്‍ഖണ്‍ഡ്‌

ഘടപ്രഭ പക്ഷി സങ്കേതം - കര്‍ണാടകം.

ബ്രഹ്മഗിരി വന്യജീവി സങ്കേതം - കര്‍ണാടകം

രംഗതിട്ടു പക്ഷി സങ്കേതം - കര്‍ണാടകം

തഡോബ ടൈഗര്‍ പ്രോജക്ട്‌ - മഹാരാഷ്ട്ര

സിജു വന്യജീവി സങ്കേതം - മേഘാലയ

ഭിട്ടാര്‍കര്‍ണിക സങ്കേതം - ഒഡിഷ

ചിൽക്ക പക്ഷി സങ്കേതം - ഒഡിഷ

ഗഹിര്‍മാത വന്യജീവി സങ്കേതം - ഒഡിഷ

നന്ദന്‍ കാനന്‍ വന്യജീവി സങ്കേതം - ഒഡിഷ

ഹരികെ തടാകം - പഞ്ചാബ്‌

മൗണ്ട് അബു വന്യജീവി സങ്കേതം - രാജസ്ഥാന്‍

സരിസ്‌ക ടൈഗര്‍ നിസര്‍വ്‌ - രാജസ്ഥാന്‍

വേടന്‍തങ്ങല്‍ പക്ഷി സങ്കേതം - തമിഴ്നാട്‌

നാഗാര്‍ജുന സാഗര്‍- ശ്രീശൈലം ടൈസര്‍ റിസര്‍വ്‌ - തെലങ്കാന - ആന്ധ്രപ്രദേശ്‌

തൃഷ്ണ വന്യജീവി സങ്കേതം - ത്രിപുര

ചന്ദ്രപ്രഭ വന്യജീവി സങ്കേതം - ഉത്തര്‍പ്രദേശ്‌

ബക്സാ ടൈഗര്‍ റിസര്‍വ്‌ - ബംഗാള്‍
<ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ-ആദ്യ പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here