Header Ads Widget

Ticker

6/recent/ticker-posts

CURRENT AFFAIRS QUESTIONS AND ANSWERS IN MALAYALAM (സമകാലികം) -2020 MAY

കറന്റ് അഫയേഴ്‌സ് (സമകാലികം) 2020 മെയ്: ചോദ്യോത്തരങ്ങള്‍
* നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ്‌ സ്റ്റാന്‍ഡേര്‍ഡ്‌ പ്രകാരം ഈ വര്‍ഷത്തെ ഇന്ത്യയിലെ മികച്ച പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യത്തെ
12 സ്ഥാനവും കേരളത്തിന്‌ ലഭിച്ചു. തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പുഴനാട്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്‌ ഒന്നാം സ്ഥാനം.

* കോവിഡ്‌ പ്രതിരോധത്തിന്‌ സ്വീകരിച്ച നടപടികളുടെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ മോണിംഗ്‌ കണ്‍സള്‍ട്ട് നടത്തിയ സര്‍വ്വേയില്‍ പ്രധാനമന്ത്രി നര്രേന്ദമോദി ഒന്നാമതെത്തി.

* ടോം ആന്‍ഡ്‌ ജെറി കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ സംവിധായകനും ഓസ്‌കാര്‍
ജേതാവുമായ യൂജിന്‍ മെറില്‍ ഡീച്ച്‌ അന്തരിച്ചു 

* ചെട്ടിക്കുളങ്ങര കുംഭഭരണികെട്ടുകാഴ്ച ഭാരത സര്‍ക്കാരിന്റെ അനന്യ സംസ്‌കാര സംരക്ഷണ പൈതൃക പട്ടികയില്‍ ഇടം നേടി.

* ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ അലിബാബ ഗ്രുപ്പ്‌ സ്ഥാപകന്‍ ജാക്‌ മാ- യെ പിന്തള്ളി ഇന്ത്യന്‍ വ്യവസായിമുകേഷ്‌ അംബാനി ഒന്നാമതെത്തി.

* ഇറാന്റെ ആദ്യത്തെ സൈനിക ഉപഗ്രഹം  - നൂര്‍.

* റിവേഴ്‌സ്‌ ക്വാറന്റീന്‍ - വയോധികരെയും രോഗികളെയും സമ്പര്‍ക്ക നിയന്ത്രണത്തിലാക്കി ആരോഗ്യമുള്ള യുവാക്കളെ പുറത്തിറങ്ങുവാനും തൊഴില്‍ ചെയ്യുവാനും അനുവദിക്കുന്ന രീതി.

* ലോക ഹോമിയോപ്പതി ദിനം - ഏപ്രില്‍ 10.

* ലോക്ഡൌണ്‍ കാലയളവില്‍ ജനങ്ങളുടെ വിനോദത്തിനായി പ്രസാര്‍ ഭാരതി
ആരംഭിച്ച ചാനല്‍ - ഡി ഡി റെട്രോ.

* ഇന്ത്യയില്‍ ഏപ്രില്‍ 15 മുതല്‍ മെയ്‌ 3 വരെ രണ്ടാംഘട്ട ലോക്ഡൌണ്‍ ഏര്‍പ്പെടുത്തി.

* സിനിമ സിരിയല്‍ താരവും എഴുത്തുകാരനുമായ രവി വള്ളത്തോള്‍ അന്തരിച്ചു.

* കോവിഡ്‌ ചികിത്സക്ക്‌ കോണ്‍വാലസെന്റ് പ്ലാസ്മ തെറാപ്പി ട്രീറ്റമെന്റ്‌ (ട്രയല്‍)
നടത്തുവാന്‍ ശ്രീ ചിത്രതിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ ടെക്നോളജിക്ക്‌ ഐ.സി.എം.ആര്‍. അനുമതി നല്‍കി

* കോവിഡ്‌ രോഗികള്‍ക്ക്‌ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുവാന്‍ ആയുര്‍വേദ ചികിത്സ ആദ്യമായി ഉപയോഗിച്ച സംസ്ഥാനം- ഗോവ

* ഇന്ത്യയിലെ ആദ്യത്തെ കോവിഡ്‌ മുക്ത സംസ്ഥാനം - ഗോവ (മുഖ്യമന്തി - പ്ര
മോദ്‌ സാവന്ത്‌)

* ലോക പൈത്യക ദിനം - ഏപ്രില്‍ 18

* ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന്റെ കായിക ജീവിതത്തെ ആധാരമായി
വി. കൃഷ്ണസ്വാമി എഴുതിയ പുസ്തകും - "Shuttling to the Top : The Story
of P V Sindhu"

* പത്തനംതിട്ട ജില്ലാ ഭരണകൂടം കോവി ഡ്‌ ദ്രുതപരിശോധനയ്ക്കായി നിരത്തിലിറക്കിയ വാഹനം - Tiranga.


* ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ "I am  badminton'- കാമ്പയിന്റെ അമ്പാസിഡര്‍ - പി. വി. സിന്ധു.

* 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്ത്‌
ഓര്‍ഡിനന്‍സ്‌ ഇറക്കി. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്‌ എടുക്കുവാൻ കഴിയുന്ന രീതിയിലാണ് ഓർഡിനൻസ്.

* ലോക മലേറിയ ദിനം - ഏപ്രില്‍25.

* നാസ വിക്ഷേപിച്ച ദൂരദര്‍ശിനിയായ ഹബിൾ ടെലസ്കോപ്പ് 30 വര്‍ഷം പൂര്‍ത്തിയാക്കി.

* രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ആദ്യമായി വിംബിള്‍ടണ്‍ ടൂര്‍ണമെന്റ്‌ ഉപേക്ഷിച്ചു.

* പരിക്ഷണഘട്ടത്തിലിരിക്കുന്ന കൊറോണ വാക്സിനുകളില്‍ പ്രധാനപ്പെട്ടവ
1. AD5-NCOV  (ചൈന - രണ്ടാംഘട്ടം)
2. CHADOX 1 (ബിട്ടണ്‍ - രണ്ടാംഘട്ടം)
3. INO -4800 (അമേരിക്ക - ഒന്നാംഘട്ടം)
4. PICOVACC (ചൈന - ഒന്നാംഘട്ടം)
5. MRNA -1273 (അമേരിക്ക - ഒന്നാംഘട്ടം)
6. BNT 162 (ജര്‍മ്മനി - ഒന്നാംഘട്ടം)

* എറണാകുളം മെഡിക്കല്‍ കോളേജില്‍ കോവിഡ്‌ രോഗികളെ സഹായിക്കുവാന്‍ നിയോഗിച്ച റോബോട്ട് - KARMI Bot

* പ്രശസ്ത ഹിന്ദി ചലച്ചിത്ര നടനായിരുന്ന ഇര്‍ഫാന്‍ ഖാന്‍ ഏപ്രില്‍ 29 ന്‌ അന്തരിച്ചു.

* ഇന്ത്യയിലാദ്യമായി ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്ത്‌ കോടതി നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്നതിനായി സോഫ്റ്റ്വെയര്‍ അധിഷ്ഠിത വെർച്വല്‍ കോര്‍ട്ടസ്‌ സംവിധാനം നടപ്പിലാക്കി 

* 2020 ഏപ്രില്‍ 23 ലോക പുസ്തകദിനത്തിന്റെ ഭാഗമായി കേന്ദ്ര മാനവശേഷി മന്ത്രാലയം # My Book My Friend എന്ന പ്രചാരണപരിപാടി ആരംഭിച്ചു.

നാഷണല്‍ ഷിപ്പിംഗ്‌ ബോര്‍ഡിന്റെ പുതിയ ചെയര്‍പേഴ്‌സണ്‍ ആയി മാലിനി ശങ്കർ ചുമതലയേറ്റു.

* ഇന്ത്യയിലെ വില്ലേജുകളുടെ നവീകരണവും വികസനവും ലക്ഷ്യമാക്കി E -Gram Swaraj എന്ന പേരില്‍ ഒരു ആപ്ലിക്കേഷന്‍ ക്രേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.

* കോവിഡ്‌19 ബാധിതരെ പരിചരിക്കുന്നതിനായി "VITAL (Ventilator Intervention
Technology Accessible Locally) എന്ന പേരില്‍ നാസ High Pressure Ventilator
വികസിപ്പിച്ചു.

* ലോക്ഡൌണില്‍ തുടര്‍ ചികിത്സയ്ക്ക്‌ ബുദ്ധിമുട്ടുന്ന നിര്‍ധന രോഗികള്‍ക്ക്‌ അവശ്യമരുന്നുകള്‍ ലഭ്യമാക്കുന്നതിനായി മലപ്പുറം ജില്ലയില്‍ ആരംഭിച്ച പദ്ധതിയാണ്‌ “സാന്ത്വനം.

* "Zero Malaria Stands With Me" എന്ന താണ്‌ 2020 ലോക മലേറിയദിനത്തിന്റെ (ഏപ്രില്‍ 25) പ്രമേയം.

* ഐ.ഐ.ടി. ഡല്‍ഹി, കോവിഡ്‌ 19 നെ തിരെ Probe free detection assay വികസിപ്പിച്ചു.

* കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി സൈനിക വിഭാഗമായ സി.ഐ.എസ്‌.എഫ്‌ e-karyalay എന്ന ആപ്ലിക്കേഷന്‍ രൂപീകരിച്ചു.

* ഈയിടെ പ്രായപൂര്‍ത്തിയാകാത്തവരെ വധശിക്ഷയില്‍ നിന്ന്‌ ഒഴിവാക്കിയ ഗള്‍ഫ്‌ രാജ്യം സൌദി അറേബ്യ.

* ലോക്ഡൌണ്‍ സാഹചര്യത്തില്‍ ഒറ്റയ്ക്ക്‌ കഴിയുന്ന മുതിര്‍ന്ന പൌരന്‍മാരെ സഹായിക്കുന്നതിനായി കേരള പോലീസ്‌ ആരംഭിച്ച പദ്ധതിയാണ്‌ “പ്രശാന്തി”.

* ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യയുടെ അംബാസിഡറായി ടി.എസ്‌. തിരുമൂര്‍ത്തി നിയമിതനായി.

* സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ഗ്രന്ഥകാരനുമായിരുന്ന പുതുപ്പള്ളി രാഘവന്റെ ഓര്‍മ്മയ്ക്കായി നല്‍കുന്ന പുതുപ്പള്ളി രാഘവന്‍ പുരസ്കാരം പൊതുമരാമത്ത്‌ വകുപ്പുമന്ത്രി ജി. സുധാകരന് ലഭിച്ചു.

* ഇന്ത്യന്‍ ഫുട്ബാളിലെ ഇതിഹാസങ്ങളിലൊരാളായ ചുനി ഗോസ്വാമി അന്തരിച്ചു. 1963 ല്‍ അര്‍ജുന അവാര്‍ഡും 1983ല്‍ പദ്‌മശ്രീ അവാര്‍ഡും നേടിയിട്ടുണ്ട്‌.

* ഗോത്ര വിഭാഗത്തില്‍ നിന്ന്‌ ഐ.എ.എസ്‌. നേടിയ മലയാളിയായ ശ്രീധന്യ സുരേഷ്‌ കോഴിക്കോട്‌ അസിസ്റ്റന്റ്‌ കളക്ടറാകും. 410-ാം റാങ്ക് നേടിയാണ്‌ ഐ.എ.എസിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

* ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്‌ രാസവസ്തു നിര്‍മാണശാലയില്‍ നിന്നും
ചോര്‍ന്ന സ്റ്റെറീന്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മരിച്ചു. 246 പേരെ വിശാഖപട്ടണം കിങ്‌ ജോര്‍ജ്‌ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ആര്‍.ആര്‍. വെങ്കടപുരം ഗ്രാമത്തില്‍ ദക്ഷിണകൊറിയന്‍ കമ്പനി എല്‍.ജി.കെമ്മിന്റെ ഉടമസ്ഥതയിലുളള എല്‍.ജി. പോളിമേഴ്സിലാണ്‌ വാതക ചോര്‍ച്ചയുണ്ടായത്‌.

* കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ വിഷ്വല്‍ സയന്‍സ്‌ ആന്റ്‌ ആര്‍ട്സിന്റെ പുതിയ ചെയര്‍മാന്‍ -അടൂര്‍ ഗോപാലകൃഷ്ണന്‍.

* പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരനായ ഹരിവാസുദേവന്‍ കോവിഡ്‌ ബാധയെ തുടര്‍ന്ന്‌ അന്തരിച്ചു.

* കോവിഡ്‌19 നെതിരെ പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട ഓഫ്‌ വൈറോളജി
തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റീ ബോഡികിറ്റാണ്‌ Kovid Kavach ELISA.

* സാനിയ മിര്‍സ അന്തര്‍ദ്ദേശീയ ടെന്നിസ്‌ ഫെഡറേഷന്റെ Fed up Heart Award നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി.

* ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി - മുസ്തഫ അല്‍ ഖാദിമി.

* ആര്‍.ബി.ഐ. യുടെ സെന്‍ട്രല്‍ ബോര്‍ഡ്‌ ഡയറക്ടര്‍ ആയി തരുണ്‍ ബജാജ്‌
നിയമിതനായി.

* റഷ്യയുടെ  Commemorative World War II മെഡലിന്‌ ഉത്തരകൊറിയന്‍ പ്രസിഡന്റ്‌ കിം-ജോങ് -ഉന്‍ അര്‍ഹനായി.

* യു.എന്‍.ഇ.പി. യുടെ ഗുഡ്‌വിൽ അംബാസിഡറായി ദിയ മിര്‍സ നിയമിതയായി.

* കോവിഡ് 19 പ്രതിരോധത്തിന്‌ സജ്ജമാക്കുന്ന ഡ്രോണിന്റെ അംഗീകാരം വേഗത്തിലാക്കുന്നതിനായി ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ആരംഭിച്ച പോര്‍ട്ടല്‍ - ഗരുഡ്‌.

* പബ്ലിക്‌ അക്കൌണ്ട്‌സ്‌ കമ്മിറ്റിയുടെ ചെയര്‍മാനായി അധീര്‍ രഞ്ജന്‍ ചൗധരി
വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

* കുടുംബ്രശിീ പ്രവര്‍ത്തകര്‍ക്കായി കേരള സര്‍ക്കാര്‍ ആരംഭിച്ച വായ്പാ പദ്ധതി -
സഹായഹസ്തം.

* ഇറാഖിന്റെ പുതിയ കറന്‍സി- 'Toman'

* മഹാരാഷ്ട്രയില്‍ ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 ടെസ്റ്റ്‌ ബസ്‌ ആരംഭിച്ചു.

* കുടിയേറ്റ തൊഴിലാളികള്‍ക്കു വേണ്ടി ഇന്ത്യന്‍ റയില്‍വേ 'ശ്രമിക്‌' എന്ന പേരില്‍
സ്പെഷ്യല്‍ ട്രെയിന്‍ ആരംഭിച്ചു.

* അജയ്‌ ടിര്‍ക്കി വനിതാശിശു വികസന മന്ത്രായത്തിന്റെ സെക്രട്ടറിയായി നിയമിതനായി.

* കോവിഡ്‌ ബാധയെ തുടര്‍ന്ന്‌ ലോക്‌പാല്‍ ജുഡീഷ്യല്‍ അംഗമായ എ.കെ. ത്രിപാഠി അന്തരിച്ചു.

* ലോക്ഡൌണ്‍ പശ്ചാത്തലത്തില്‍ ആദിവാസി ഊരുകളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനം വകുപ്പ്‌ വാഴച്ചാല്‍ ഫോറസ്റ്റ്‌ ഡിവിഷനില്‍ മൊബൈല്‍ ലൈബ്രറി ആരംഭിച്ചു.

* കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടു ഫിഫ ആരംഭിച്ച വീഡിയോ ക്യാംപെയിനാണ്‌ 'We Will Win'.

* ലോക്ഡൌണ്‍കാലത്ത്‌ ഗാര്‍ഹിക മാലിന്യ സംസ്കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ചലഞ്ച്‌ -“അരോഗ്യമുള്ള നാടിന്‌ വൃത്തിയുള്ള വീട്‌".

* വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രവിദേശ
വ്യോമയാന പ്രതിരോധമന്ത്രാലയം രൂപം നല്‍കിയ ദൌത്യമാണ്‌ “വന്ദേഭാരത്‌.

* കോവിഡ്‌ 19 നെ തുടര്‍ന്ന്‌ വിദേശത്ത്‌ അകപ്പെട്ട ഇന്ത്യാക്കരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യന്‍ നാവിക സേന ആരംഭിച്ച സൈനിക നടപടി - ഓപ്പറേഷന്‍ സമുദ്ര സേതു.

* ഒരു കോടി മാസ്‌ക്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട “മാസ്‌ക്‌ പഹനോ ഇന്ത്യ" എന്ന പദ്ധതി ആരംഭിച്ച കേരളത്തിലെജില്ല - കൊല്ലം 
   
* ബഹിരാകാശ മനുഷ്യ ദൗത്യത്തിൽ അമേരിക്കൻ കോടീശ്വരൻ ഇലോൺ മക്സിന്റെ ഏറോ സ്പേസ്‌ കമ്പനിയായ സ്‌പേസ്‌ എക്സ്‌ ചരിത്രം കുറിക്കുന്നു. സ്വകാര്യ ഏജന്‍സി മനുഷ്യരെ ആദ്യമായിബഹിരാകാശത്ത്‌ എത്തിക്കുന്ന ദൌത്യമാണിത്‌. നാസയുമായിചേര്‍ന്ന്‌ നടത്തു൬ ദൗത്യത്തില്‍ യുഎസ്‌ സഞ്ചാരികള്‍ കയറിയ ക്രൂഡാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍ റോക്കറ്റ്‌ അന്താരാഷ്ട്ര ബഹിരാകാശ നിലയമായ ഫ്ളോറിഡയിലെ കെന്നഡി സ്പേസ്‌ സെന്ററില്‍ നിന്നുംപുറപ്പെടും. നാസയുടെ ഡഗ്ലസ്‌ ഹാര്‍ലി, ബോബ്‌ ബെന്‍കന്‍ എന്നിവരാണ്‌ സഞ്ചാരികള്‍. ഡെമോ-2 എന്നതാണ്‌ ദൌത്യത്തിന്റെ പേര്‌.

* കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറലായി സോഫി തോമസ്‌ നിയമിതയായി. ചരിത്രത്തിലാദ്യമായാണ്‌ ഒരു വനിതാ ജുഡീഷ്യല്‍ ഓഫീസര്‍ ഈ പദവിയില്‍ എത്തുന്നത്‌.

* മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ്‌ നേതാവുമായ എം പി വീരേന്ദ്രകുമാര്‍ എം പി അന്തരിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട്‌ തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 1987 ല്‍ കേരള നിയമസഭാംഗവും വനം വകുപ്പു മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. മാതൃഭൂമി പ്രിന്റിങ്‌ ആന്റ്‌ പബ്ലിഷിങ്‌ കമ്പനിയുടെ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമാണ്‌. ജനതാപാര്‍ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു.

* യു.എന്‍ സമാധാന ദൌത്യത്തിന്റെ ഭാഗമായ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയായ മേജര്‍ സുമന്‍ ഗാവാനിക്ക്‌ 2019ലെ യുണൈറ്റഡ്‌ നേഷന്‍സ്‌ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ഡി ഇയർ പുരസ്കാരം ലഭിച്ചു. ഈ അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയാണ്. 

* മുന്‍ ലോക ഒന്നാം നമ്പരും നാല് ഗ്രാന്‍ഡ്‌ സ്ലാം കിരീടങ്ങള്‍ നേടുകയും ചെയ്ത വിഖ്യാത ഓസ്ട്രേലിയന്‍ ടെന്നീസ്‌ താരം ആഷ്ലി കൂപ്പര്‍ അന്തരിച്ചു.

* ഇന്ത്യന്‍ ഹോക്കി ഇതിഹാസങ്ങളിലൊരാളും മൂന്ന്‌ ഒളിമ്പിക്‌ സ്വര്‍ണ്ണജേതാവുമായ ബല്‍ബീര്‍ സിങ്‌ സീനിയര്‍ അന്തരിച്ചു.1975 ഹോക്കി ലോകകപ്പ്‌ ജയിച്ച ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനും മാനേജരുമായിരുന്നു. പത്മശ്രീ ലഭിച്ച ആദ്യ കായിക താരമാണ്‌.

* ലോകാരോഗ്യസംഘടനയുടെ (WHO) എക്സിക്യൂട്ടീവ്‌ ബോര്‍ഡ്‌ ചെയര്‍മാനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനന്‍ ചുമതലയേറ്റു.

* ജപ്പാന്റെ ടെന്നീസ്‌ താരം നവോമി ഒസാക്ക ലോകത്ത്‌ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന വനിതാ കായികതാരമായി. അമേരിക്കയുടെ സെറീന വില്യംസിനെ പിന്തള്ളിയാണ്‌ ഒസാക്ക ഒന്നാംസ്ഥാനത്തെത്തിയത്‌.

* നാശം വിതച്ച്‌ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുന്‍ ചുഴലിക്കാറ്റ്‌ ഇന്ത്യന്‍ തീരത്തെത്തി. ബംഗാളിലെ ദിഗ ജില്ലയ്ക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനുമിടയിലാണ്‌ ചുഴലി ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന്‌ പ്രവേശിച്ചത്‌. മണിക്കൂറില്‍ 160-190 കി.മി വേഗത്തിലാണ്‌ കരയിലെത്തിയത്‌. ബംഗാള്‍ ഒഡീഷ സംസ്ഥാനങ്ങളിലാണ്‌ ഈ ചുഴലിക്കാറ്റ്‌ കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത്‌.

* ഫയര്‍ ആന്റ്‌ റസ്ക്യു സര്‍വീസ്‌ ഡി.ജി.പി. ആയി ആര്‍. ശ്രിലേഖ നിയമിതയാകും. സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പി. യാണ്‌. 1987 ബാച്ച്‌ ഐ.പി.എസ്‌. ഉദ്യോഗസ്ഥയാണ്‌. ആദ്യ വനിത ജയില്‍ മേധാവി, ആദ്യ വനിത എസ്‌.പി., എന്നീ വിശേഷണങ്ങള്‍ക്കുംകൂടി ഇവര്‍ ഉടമയാണ്‌.

* തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ പ്രഥമ എമരിറ്റസ്‌ പ്രൊഫസറായി എം ടി വാസുദേവന്‍ നായരെനിയമിച്ചു.

* മുതിര്‍ന്ന കാര്‍ഷിക ശാസ്ത്രജ്ഞന്‍ ചിന്താല ഗോവിന്ദ രാജുലുവിനെ നബാര്‍ഡ്‌ ചെയര്‍മാനായിനിയമിച്ചു.

* കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടിയ പ്രായത്തില്‍ കൊറോണയെ തോൽപ്പിച്ച വ്യക്തിയായി മരിയ ബ്രന്യാസ്‌. സ്പെയിനിലെ ജീവിച്ചിരിക്കുന്ന
ഏറ്റവും പ്രായം കൂടിയ വ്യക്തിയായ മരിയ തന്റെ നൂറ്റിപ്പതിമൂന്നാം വയസ്സിലാണ് രോഗം ബാധിക്കുകയും ഭേദമാവുകയും ചെയ്തത്.

* കേരള ഹൈക്കോടതിയുടെ പുതിയ ജഡ്ജിയായി കെ ഹരിപാല്‍ നിയമിതനായി.

* കൊണാര്‍ക്ക്‌ സൂര്യക്ഷേത്രത്തെ 100% സൌരവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

* കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആരോഗ്യ
മന്ത്രി കെ കെ ശൈലജടീച്ചറെ പ്രകീര്‍ത്തിച്ച്‌ ബ്രിട്ടീഷ്‌ പത്രമായ ഗാര്‍ഡിയന്റെ
ലേഖനം. കേരളത്തില്‍ വൈറസിനെ പ്രതിരോധിക്കാനെടുത്ത മുന്‍കരുതലുകള്‍ക്കും ധീരതയ്ക്കുമാണ്‌ മന്ത്രിയെ ഗാര്‍ഡിയന്‍ പ്രശംസിച്ചത്‌.

* 'Moeketsi Majoro' Lesotho യുടെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായി.

* കോവിഡ്‌ പരിശോധനയ്ക്കായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് Agappe Chitra Magna എന്ന പേരില്‍ RNA extraction kit വികസിപ്പിച്ചു.

* കൊറോണ ബാധിച്ച്‌ വിഖ്യാത മറാത്തി എഴുത്തുകാരനും നടനും സംവിധായകനുമായ രത്നാകര്‍ മട്കാരി അന്തരിച്ചു.

* പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമാക്കി രൂപീകരിച്ച Rebuild Kerala Initiative ന്റെ പുതിയ CEO ആയി രാജേഷ്‌കുമാര്‍ സിംഗ്‌ നിയമിതനായി.

* കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ Personal Protective Equipment (PPE) നിര്‍മിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്‌. ഒന്നാം സ്ഥാനം ചൈനയാണ്‌.

* അഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ. വിശ്വാസ്‌ മേത്ത പുതിയ ചീഫ്‌ സെക്രട്ടറിയാകും. ടോം ജോസ്‌ വിരമിക്കുന്നഒഴിവിലേക്കാണ്‌ നിയമനം.

* വിശാഖപട്ടണത്തിലെ LG Polimers ലുണ്ടായ വാതക ചോര്‍ച്ച അന്വേഷിക്കുന്നതിനായി നീരദ്‌ കുമാര്‍ തലവനായി High Powered Committee രൂപീകൃതമായി.

* കോവിഡ്‌ -19 പശ്ചാത്തലത്തില്‍ സാമ്പത്തിക നഷ്ടം നേരിട്ട കാര്‍ഷികമേഖലയില്‍ ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ്‌ സുഭിക്ഷ കേരളം.

* എസ്‌എസ്‌എല്‍സി, പ്ലസ്‌ ടു ക്ലാസുകളിലെ നടക്കാനുള്ള പരീക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ വിക്ടേഴ്‌സ്‌ ചാനല്‍ തയ്യാറാക്കിയ പ്രത്യേക പരീക്ഷാ പരിശീലന പരിപാടിയാണ്‌ “ ഓര്‍മകളുണ്ടായിരിക്കണം".

* കോവിഡ്‌ കാലത്ത്‌ തിരിച്ചുവന്ന പ്രവാസികള്‍ക്കും സാമ്പത്തികമായിപിന്നോക്കം നില്‍ക്കുന്നവര്‍ക്കുമായി കെഎസ്‌ഇബി തയ്യാറാക്കുന്ന വായ്പാപദ്ധതിയാണ്‌ ജീവനം സൗഹൃദ പാക്കേജ്‌.

* ലോക്ഡൌണ്‍ സാഹചര്യത്തില്‍ മുന്ന്‌ വയസ്സ്‌ മുതല്‍ ആറ്‌ വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ പോഷകകുറവ്‌ പരിഹരിക്കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ്‌ തേനമൃത്‌.

* കോവിഡ്‌ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാനസിക പിന്തൂണ നല്‍കുന്നതിനായി ക്രേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതിയാണ്‌ മനോദര്‍പ്പണ്‍.

* കോവിഡ്‌ 19ന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ്‌ PMe -VIDYA

* നോബല്‍ പുരസ്കാരത്തെക്കാള്‍ കൂടുതല്‍ തുക സമ്മാനമായി നല്‍കുന്ന 2020
ടെമ്പിള്‍ട്ടണ്‍ സമ്മാനത്തിന്‌ യു എസ്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഹെല്‍ത്ത്‌
(എന്‍.ഐ.എച്ച്‌) ഡയറക്ടര്‍ ഡോ. ഫ്രാന്‍സിസ്‌ കൊളിന്‍സ്‌ അര്‍ഹനായി. പത്ത്‌
കോടിരൂപയാണ്‌ സമ്മാനതുക. 
<സമകാലികം: മുൻ മാസങ്ങളിലെ ചോദ്യോത്തരങ്ങൾ - ഇവിടെ ക്ലിക്കുക
<കറന്റ് അഫയേഴ്‌സ് -English ഇവിടെ ക്ലിക്കുക>  
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (ENGLISH) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍