ഇന്ത്യൻ പ്രതിരോധം - ചോദ്യോത്തരങ്ങൾ - 01

Indian Defense Questions and Answers
ഇന്ത്യയുടെ സൈനിക ശക്തിയുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ. ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി ഇന്ത്യയുടെ പ്രതിരോധ രംഗത്ത് ഉണ്ടാക്കിയ മാറ്റങ്ങൾ എത്രത്തോളമെന്ന് ഇവിടെ പ്രതിപാദിക്കുന്നു.
Indian Defense Questions and Answers / Indian Army / Indian Navy / Indian Air force / PSC Questions / GK Questions / General Knowledge / Current Affairs / LDC / LP / UP / VEO / Degree Level Questions and Answers.  

മൂന്ന് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്ന ഇന്ത്യയുടെ മൂന്ന് സേനാവിഭാഗങ്ങളെയും കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പഠിക്കുക.    

* ഇന്ത്യന്‍ സായുധ സേനകളുടെ പരമോന്നത മേധാവി ഇന്ത്യന്‍ പ്രസിഡന്റാണ്‌.

* കര, നാവിക, വ്യോമസേനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്‌ ഡല്‍ഹിയിലാണ്‌.

* പ്രതിരോധത്തിന്റെ മുഴുവന്‍ നിയന്ത്രണങ്ങളും വഹിക്കുന്നത്‌ പ്രതിരോധ മന്ത്രാലയമാണ്‌. 2002 മുതല്‍ ഇന്റഗ്രേറ്റഡ്‌ ഹെഡ്ക്വാര്‍ട്ടേഴ്‌സ്‌ ഓഫ്‌ ദി മിനിസ്ട്രി ഓഫ്‌ ഡിഫന്‍സ്‌ എന്ന പുതിയ പേരില്‍ അറിയപ്പെടുന്നു. 

* മേരാഭാരത്‌ മഹാന്‍ ഇന്ത്യന്‍ ആര്‍മിയുടെ ഗാനമാണ്‌. 

* ആര്‍മി വൈഡ്‌ ഏര്യ നെറ്റ്‌വർക്ക് (AWAN) ആണ്‌ ആര്‍മിയുടെ എല്ലാ കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക്

* ഇന്ത്യയുടെ ആദ്യത്തെ വനിതപ്രതിരോധ മന്ത്രി ഇന്ദിരാഗാന്ധിയും രണ്ടാമത്തേത്‌ നിര്‍മ്മലാ സീതാരാമനുമാണ്‌.

* ഇന്ത്യന്‍ കരസേനയുടെ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫ്‌ ജനറല്‍ സര്‍ ഫ്രാന്‍സിസ്‌ റോബര്‍ട്ട് റോയ്‌ ബുച്ചര്‍ ആണ്‌. എന്നാല്‍ ഇന്ത്യാക്കാരനായ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫ്‌ ജനറല്‍ കെ.എം. കരിയപ്പയാണ്‌. കിപ്പര്‍ എന്നഅപരനാമത്തില്‍ അറിയപ്പെടുന്നു.

* ഇന്ത്യന്‍ ആര്‍മിയുടെ ആദ്യത്തെ ഫീല്‍ഡ്‌ മാര്‍ഷല്‍ എസ്‌.എച്ച്‌.എഫ്‌.ജെ. മനേക്‌ഷായാണ്‌.

* ഏറ്റവും പഴക്കം ചെന്ന കരസേന റെജിമെന്റ്‌ 1750 ല്‍ സ്ഥാപിതമായ മ്രദാസ്‌ റജിമെന്റാണ്‌.

👉 ആപ്തവാക്യങ്ങള്‍
* കരസേന - സേവ പരമോധര്‍മ്മം
* നാവികസേന - ഷാനോവരുണ
* വ്യോമസേന - നഭസ്പര്‍ശം ദീപ്തം

* ഇന്ത്യന്‍ ആര്‍മിയിലെ ആദ്യത്തെ വനിതാ ജനറല്‍ മേജര്‍ ജനറല്‍ ജെര്‍ട്രൂസ്‌ അലി റാം ആണ്‌. ആദ്യ ലഫ്റ്റനന്റ്‌ ജനറല്‍ പുനിത അറോറയാണ്‌. വൈസ്‌ അഡ്മിറല്‍ പദവിയിലെത്തുന്ന ആദ്യവനിതയും പുനിത അറോറയാണ്‌.

* 1993 ലാണ്‌ വനിതകളെ ആദ്യമായി ഇന്ത്യന്‍ സേനയില്‍ ഉള്‍പ്പെടുത്തിയത്‌. ആദ്യ വനിതാ ജവാന്‍ ശാന്തിതിഗ്ഗയാണ്‌.


* 1958 ല്‍ സ്ഥാപിതമായ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്മെന്റ്‌ ഓര്‍ഗനൈസേഷന്‍സിന്റെ (ഡി.ആര്‍.ഡി.ഒ) ആസ്ഥാനം സ്ഥിതിചെയ്യുന്നത്‌ ഹൈദരാബാദാണ്‌. 

* നാഷണല്‍ ഡിഫന്‍സ്‌ യൂണിവേഴ്‌സിറ്റി സ്ഥിതിചെയ്യുന്നത്‌ ഹരിയാനയിലെ ഗര്‍ഗാവോയിലാണ്‌.

* ഇന്ത്യന്‍ മിലിട്ടറി അക്കാദമി സ്ഥിതിചെയ്യുന്നത്‌ ഡെറാഡുണിലാണ്‌. നാഷണല്‍ ഡിഫന്‍സ്‌ അക്കാദമി പൂനയിലെ ഖഡക് വാസലയിലാണ്‌.

👉 സേന ദിനങ്ങള്‍
* കരസേന ദിനം - ജനുവരി 15
* ദേശീയ പ്രതിരോധദിനം - മാര്‍ച്ച്‌ 3
* ദേശീയ സുരക്ഷാദിനം - മാര്‍ച്ച്‌ 4
* കാര്‍ഗില്‍ വിജയദിനം - ജൂലായ്‌ 26
* വ്യോമസേനദിനം - ഒക്ടോബര്‍ 8
* ഇന്‍ഫന്റ്റി ദിനം - ഒക്ടോബര്‍ 27
* നാവികസേനാദിനം - ഡിസംബര്‍ 4
* സൈനിക പതാക ദിനം - ഡിസംബര്‍ 7
* വിജയ്‌ ദിവസ്‌  - ഡിസംബര്‍ 16

* ഇന്ത്യന്‍ ആര്‍മിയെ 7 കമാന്റുകളായാണ്‌ വിഭജിച്ചിട്ടുള്ളത്‌.
വെസ്റ്റേണ്‍ കമാന്റ്‌, നോര്‍ത്തേണ്‍ കമാന്റ്‌, ആര്‍മിട്രെയിനിങ്‌ കമാന്റ്‌, സൌത്ത്‌ വെസ്റ്റേണ്‍ കമാന്റ്‌, ഈസ്റ്റേണ്‍ കമാന്റ്‌, സതേണ്‍ കമാന്റ്‌, സെന്‍ട്രല്‍ കമാന്റ്‌
എന്നിങ്ങനെയാണ്‌ തിരിച്ചിരിക്കുന്നത്‌.

* കരസേനയുടെ തലവന്‍ ചീഫ്‌ ഓഫ്‌ ആര്‍മിസ്റ്റാഫ്‌ആണ്‌. ജനറല്‍ ബിപിന്‍ റാവത്ത്‌ ആണ്‌ ഇപ്പോഴത്തെ ചീഫ്‌ ഓഫ്‌ ആര്‍മിസ്റ്റാഫ്‌.

* പൂനയിലാണ്‌ ആര്‍മ്ഡ്‌ ഫോഴ്‌സ്‌ മെഡിക്കല്‍ കോളേജ്‌ സ്ഥിതിചെയ്യുന്നത്‌.

* ഇന്ത്യയിലെ ആദ്യത്തെ ഏവിയേഷന്‍ പാര്‍ക്ക്‌  ആര്‍മി എയര്‍ ഡിഫന്‍സ്‌ കോളേജ്‌ (എ.എ.ഡി.സി.) ഗോപാല്‍പൂറിലാണ്‌ സ്ഥിതിചെയ്യുന്നത്‌.

* 2002 ലാണ്‌ ഡിഫന്‍സ്‌ ഇന്റലിജന്‍സ്‌ (DIA) സ്ഥാപിതമായത്‌.

* മധ്യപ്രദേശിലെ മോ എന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്ന ഇന്‍ഫന്ററി സ്കൂള്‍ ആണ്‌ ഇന്ത്യന്‍ ആര്‍മിയുടെ ഏറ്റവും പഴക്കമുള്ളതും വലുതുമായ പരിശീലന കേന്ദ്രം.

* ഇന്ത്യയില്‍ നിലവില്‍ 62 കന്റോണ്‍മെന്റുകളാണുളളത്‌. സൈനിക താവളങ്ങളെയാണ്‌ കന്റോണ്‍മെന്റ്‌ എന്നറിയപ്പെടുന്നത്‌. 

* ഇന്ത്യയിലെ ആദ്യത്തെ കന്റോണ്‍മെന്റ്‌ 1765-ല്‍ പശ്ചിമബംഗാളിലെ ബാരക്പൂര്‍ എന്ന സ്ഥലത്താണ്‌ സ്ഥാപിതമായത്‌. നിലവില്‍ ഏറ്റവും വലിയ സൈനികതാവളം കാന്‍പൂര്‍ ആണ്‌. 

* കണ്ണൂര്‍ കേരളത്തിലെ ഏക കന്റോണ്‍മെന്റുമാണ്‌.

* ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി ബല്‍ദേവ്‌ സിംഗ്‌ ആണ്‌. വി.കെ. കൃഷ്ണമേനോനാണ്‌ പ്രതിരോധമന്ത്രിയായ ആദ്യ മലയാളി. ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി പ്രതിരോധമന്ത്രിയായ വ്യക്തി പ്രതിരോധമന്ത്രിയായ രണ്ടാമത്തെ മലയാളി എന്നീ വിശേഷണങ്ങള്‍ക്ക് ഉടമയായ വ്യക്തി എ.കെ. ആന്റണിയാണ്‌.

* എ.പി.ജെ. അബ്ദുള്‍ കലാമിനെയാണ്‌ ഇന്ത്യന്‍ മിസൈല്‍ ടെകനോളജിയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌.

* ടെസ്സി തോമസിനെയാണ്‌ ഇന്ത്യയുടെ മിസൈല്‍ വനിത എന്നറിയപ്പെടുന്നത്‌

* ഇന്ത്യയുടെ മിസൈല്‍ പരീക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്‌ ഒറീസ്സയിലെ ചാന്ദിപ്പൂര്‍ എന്ന സ്ഥലത്താണ്‌.

* 1983-ല്‍ ആരംഭിച്ച ഇന്റഗ്രേറ്റഡ്‌ ഗൈഡഡ്‌ മിസൈല്‍ ഡെവലപമെന്റ്‌ പ്രോഗ്രാമാണ്‌ (IGMDP) മിസൈലുകള്‍ തദ്ദേശീയമായി വികസിപ്പിക്കുന്നതിനായി രൂപം നല്‍കിയ പദ്ധതി.

👉അപ്പാച്ചി ഹെലികോപ്റ്റർ 
* ശത്രുസേനയുടെ ടാങ്കുകള്‍ തകര്‍ത്ത്‌ യുദ്ധം ജയിക്കാന്‍ കെല്‍പുള്ള ഹെലികോപ്റ്ററുകളാണ്‌ അപ്പാച്ചി ഗാർഡിയൻ അറ്റാക്ക് ഹെലികോപ്റ്റർ (എ.എച്ച്.64 ഇ)

പ്രത്യേകതകൾ: 
- ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിവുളള ലേസര്‍ നിയ്രന്തിത ഹെല്‍ഫയര്‍ മിസൈല്‍

- കരയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കെല്‍പുള്ള 9 വ്യതൃസ്ത പോര്‍മുനകള്‍ വഹിക്കാവുന്ന ഹൈഡ്ര 70 റോക്കറ്റ്‌

- ഒരു മിനിട്ടില്‍ 625 വെടിയുണ്ടകള്‍ പായിക്കുന്ന യന്ത്രത്തോക്കായ എം 230 ചെയിന്‍ ഗണ്‍

- 12 ശത്രുസ്ഥാനങ്ങള്‍ നിരീക്ഷിക്കുന്നതിനും യുദ്ധമുന്നണിയിലെ ചിത്രങ്ങള്‍ സേനാതാവളങ്ങളിലേയ്ക്ക്‌ തല്‍സമയം അയയ്ക്കാന്‍ സാധിക്കുന്ന രീതിയിലുളള അത്യാധുനിക റഡാര്‍ സംവിധാനം


- രാത്രി പകല്‍ വ്യത്യസമില്ലാതെ 8 കിലോമീറ്റര്‍ പരിധിയില്‍ ശത്രുസാന്നിധ്യം കണ്ടെത്തുന്നതിലുളള സെന്‍സര്‍ സൗകര്യം വളരെ താഴ്ന്നും 21000 അടി വരെ ഉയരത്തിലും പറക്കുന്നതിനുള്ള കഴിവ്‌. രണ്ട്‌ പേര്‍ക്ക്‌ ഇരിക്കാന്‍ പറ്റുന്ന രീതിയിലുള്ള കോക്പിറ്റ്‌

👉പൃഥ്വി
* പൃഥ്വിയാണ്‌ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബാലിസ്റ്റിക്‌ മിസൈല്‍. IGMDP പ്രോഗ്രാമി ന്റെ ഭാഗമായി ഡി.ആര്‍.ഡി.ഒ. ആണ്‌ മിസൈല്‍ വികസിപ്പിച്ചെടുത്തത്‌. ഭാരത്‌ ഡൈനാമിക്സ്‌ ലിമിറ്റഡ്‌ ആണ്‌ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍വൃഹിച്ചത്‌. 150 കി.മീ. ദൂരപരിധിയുളള ഭൂതല-ഭൂതല (Surface to Surface) മിസൈലാണ്‌. 1988-ല്‍ നിര്‍മ്മിച്ച പൃഥി-1 1994 ലാണ്‌ ഇന്ത്യന്‍ സായുധ സേനയ്ക്ക്‌ കൈമാറിയത്‌.

* പൃഥി-2 ന്റെ ദൂരപരിധി 250 മുതല്‍ 350 കി.മീ. ആണ്‌.

* എന്നാല്‍ 350 മുതല്‍ 600 കി.മീ. വരെ ദുര പരിധിയാണ്‌ പൃഥി-3 നുളളത്‌.

👉ധനുഷ്‌
* നാവിക സേനയ്ക്ക്‌ വേണ്ടി വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ബാലിസ്റ്റിക്‌ മിസൈലായ ധനുഷ്‌, പൃഥി-3 ന്റെ രുപാന്തരമാണ്‌. 

* ഡി.ആര്‍.ഡി.ഒ. ആണ്‌ നിര്‍മ്മിച്ചത്‌. 

* ധനുഷ് വിജയകരമായി പരീക്ഷണം നടത്തിയത്‌ ഒറീസ്സാതീരത്തുളള ബേ ഓഫ്‌ ബംഗാളിലെ ഐഎന്‍എസ്‌ സുഭദ്രയില്‍ നിന്നാണ്‌. 

* 500 കി.ഗ്രാം മുതല്‍ 1000 കി.ഗ്രാം വരെ ഭാരം വഹിക്കാനുള്ള ശക്തിയുണ്ട്‌. വഹിക്കുന്ന ഭാരത്തിനനുസൃതമായി 350 മുതല്‍ 750 കി.ഗ്രാം. വരെ ദൂരപരിധി സാധ്യമാകും.

Indian Defense Questions and Answers (English)

👉ബ്രഹ്മോസ്‌
* 1998 ഫെബ്രുവരി 12 ലെ ഇന്തോ-റഷ്യന്‍ ഉടമ്പടി പ്രകാരം ഇന്ത്യയും റഷ്യയും ചേര്‍ന്ന്‌ വികസിപ്പിച്ചെടുത്ത സൂപ്പര്‍ സോണിക്‌ ക്രൂയിസ്‌ മിസൈലാണ്‌ ബ്രഹ്മോസ്‌. 

* 2006 നവംബറിലാണ്‌ ഇന്തയന്‍ സായുധസേനയുടെ ഭാഗമായത്‌. 

* ബ്രഹ്മപുത്ര, മോസ്‌ക്കോവ എന്നീ നദികളുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്താണ്‌ ബ്രഹ്മോസ്‌ എന്ന്‌ നാമകരണം ചെയ്തിട്ടുളളത്‌. ഈ പേരിന്റെ ഉപജ്ഞാതാവ്‌ എ.പി.ജെ. അബ്ദുള്‍ കലാമാണ്‌. 

* ബ്രഹ്മോസിന്റെ വേഗത 2.8 - 3.00മാക്ക്‌ ആണ്‌.  

* ബ്രഹ്മോസ്‌-2 ഇപ്പോള്‍ വികസിപ്പിച്ച്‌കൊണ്ടിരിക്കുന്നു. വേഗത 7-8 മാക്ക്‌ 2020 ഓടെ പരീക്ഷണത്തിന്‌ തയ്യാറാകും. 

* അന്തര്‍വാഹിനികള്‍, കപ്പലുകള്‍, വിമാനങ്ങള്‍, ഭൂതലം എന്നിവയില്‍ നിന്നെല്ലാം ബ്രഹ്മോസ്‌ വിക്ഷേപിക്കാനാകും.

👉അഗ്നി 
* ഇന്ത്യ വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക്‌ മിസൈലാണ്‌ അഗ്നി. 1989 ലാണ്‌ അഗ്നി-1 ന്റെ ആദ്യ പരീക്ഷണം നടന്നത്‌.

* ഇന്റഗ്രേറ്റഡ്‌ ഗൈഡഡ്‌ മിസൈല്‍ ഡവലപ്പ്‌മെന്റ്‌ പ്രോഗ്രാമിന്റെ കീഴിലാണ്‌ അഗ്നി-1 വികസിപ്പിച്ചെടുത്തത്‌.

* അഗ്നി -1ഉം അഗ്നി -2 ഉം മീഡിയം റേഞ്ച്‌ ബാലിസ്റ്റിക്‌മിസൈലുകളാണ്‌. 

* അഗ്നി-3 ഉം അഗ്നി-4 ഉം ഇന്റര്‍ മീഡിയേറ്റ്‌ റേഞ്ച് ബാലിസ്റ്റിക്‌ മിസൈലും അഗ്നി-5 ഉം അഗ്നി-6 ഉം ഇന്റര്‍ കോണ്ടിനന്റൽ ബാലിസ്റ്റിക്‌ മിസൈല്‍വിഭാഗത്തിലും ഉള്‍പ്പെടുന്നു. 

* ഡി.ആര്‍.ഡി.ഒ, ഭാരത്‌ ഡൈനാമിക്സ്‌ ലിമിറ്റഡ്‌ (BDL) സംയുക്തമായാണ്‌ അഗ്നിമിസൈല്‍ നിര്‍മ്മിക്കുന്നത്‌.

* ദൂരപരിധി
അഗ്നി 1- 200 മുതല്‍ 900 കി.മീ.
അഗ്നി 2 - 2000 മുതല്‍ 3500 കി.മീ.
അഗ്നി 3 - 3500 മുതല്‍ 5000 കീ.മീ.
അഗ്നി 4 - 3000 മുതല്‍ 4000 കി.മീ.
അഗ്നി 5 - 5000 മുതല്‍ 8000 കി.മീ.
അഗ്നി 6 - 8000 മുതല്‍ 10000 കി.മീ ദൂരപരിധി ലക്ഷ്യമാക്കികൊണ്ടുളള അഗ്നി 6 വികസിപ്പിച്ച കൊണ്ടിരിക്കുകയാണ്‌.

👉നാഗ് 
* ഇന്ത്യ വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈലാണ്‌ നാഗ്‌. ഡി.ആര്‍.ഡി.ഒ രൂപ കല്‍പന ചെയ്ത്‌ ഭാരത്‌ ഡൈനാമിക്സ്‌ ലിമിറ്റഡ്‌, ഓര്‍ഡനന്‍സ്‌ ഫാക്ടറി മേദക്‌ സംയുക്തമായാണ്‌ നിര്‍മ്മിക്കുന്നത്‌. 

* നാഗ്‌ മിസൈലിന്‌ പ്രവര്‍ത്തനസജ്ജമായതും വികസിപ്പിച്ചു കൊണ്ടിരിക്കുന്നതുമായ 5 വകഭേദങ്ങളുണ്ട്‌. ദൂരപരിധി 500 മീ. - 20 കി.മീ.

👉മൈത്രി
* ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്റ്‌ ഡവലപ്പ്മെന്റ്‌ ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ.) കീഴില്‍ വികസിപ്പിച്ച്‌ കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഭുതല-വ്യോമ മിസൈലാണ്‌
മൈത്രി. 

* ഫ്രാന്‍സിന്റെ സഹായത്തോടെയാണ്‌ നിര്‍മ്മിക്കുന്നത്‌. ഏകദേശം 25 മുതല്‍ 30 കി.മീ. വരെ ദുരപരിധിയാണ്‌ ലക്ഷ്യം.

👉അസ്ത്ര
* ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ വ്യോമ-വ്യോമ മിസൈലാണ്‌ അസ്ത്ര. ഡി.ആര്‍.ഡി.ഒ. രൂപകല്‍പന ചെയ്ത്‌ ഭാരത്‌ ഡയനാമിക്സ്‌ ലിമിറ്റഡ്‌ നിര്‍മ്മിച്ചു. 


* വേഗത 4.5 മാക്ക്‌. 15 കിലോ ഭാരമുള്ള ആണവായുധങ്ങള്‍ വഹിച്ച്‌ 110 കി.മീ. വരെ പറന്ന്‌ ലക്ഷ്യങ്ങള്‍ തകര്‍ക്കാനുളള ശേഷിയുണ്ട്‌.

👉ആകാശ്‌
* ഇന്ത്യ തദ്ദേശീയമായിവികസിപ്പിച്ചെടുത്ത ഭൂതല-വ്യോമ മിസൈല്‍ ആണ്‌ അകാശ്‌. ആദ്യ പരീക്ഷണം 1990-ല്‍നടത്തി. 2009 മുതല്‍ പ്രവര്‍ത്തനസജ്ജമായി. 

* ദൂരപരിധി 30 കി.മീ, വേഗത 2.5 മാക്ക്‌

👉ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്മെൻറ് ഓര്‍ഗനൈസേഷന്‍ ഡി.ആര്‍.ഡി.ഒ)
* ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ലോകോത്തര ആയുധ സംവിധാനങ്ങളുടെയും, ഉപകരണങ്ങളുടെയും രൂപകല്‍പന, വികസനം എന്നിവയിലൂടെ പ്രതിരോധ സംവിധാനത്തില്‍ സ്വാശ്രയത്വം വര്‍ദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ മന്ത്രാലയത്തിലെ പ്രതിരോധ ഗവേഷണ വികസന വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. 

* പ്രതിരോധ സേവനങ്ങള്‍ക്കായി അത്യാധുനിക സെന്‍സറുകള്‍, ആയുധസംവിധാനങ്ങള്‍, പ്ലാറ്റ്‌ഫോമുകള്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ രൂപകല്‍പന, വികസനത്തിലൂടെ പോരാട്ട ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും സൈനികരുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സാങ്കേതിക പരിഹാരം നല്‍കുക, അടിസ്ഥാന സാകര്യങ്ങള്‍, പ്രതിബദ്ധതയുളളതും ഗുണനിലവാരമുള്ളതുമായ മനുഷ്യ ശക്തി വികസിപ്പിക്കുകയും ശക്തമായ സാങ്കേതിക അടിത്തറയുണ്ടാക്കുകയും ചെയ്യുക എന്നതുമാണ്‌ പ്രധാന ദൌത്യം. *1958 ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയിലെ ഡി.ആര്‍.ഡി.ഒ. ഭവനാണ്‌.

👉അറസ്റ്റഡ്‌ ലാന്‍ഡിങ്‌
വിമാനത്തിന്റെ വാലിനടുത്തായി രൂപകല്‍പന ചെയ്ത കൊളുത്തില്‍ വിമാനമിറങ്ങുമ്പോള്‍ വിമാനവാഹിനിക്കുപ്പലുകളുടെ ഡെക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ബലമേറിയ ഉരുക്ക്‌ വടങ്ങളില്‍ ഉടക്കി റണ്‍വേയിലിറങ്ങൂന്ന വിമാനം അധികദുരം മുന്നോട്ട നീങ്ങുന്നതിന്‌ മുമ്പ്‌ പിടിച്ച്‌ കെട്ടി നിര്‍ത്തുന്നതിനെയാണ്‌ അറസ്റ്റഡ്‌ ലാന്‍ഡിങ്‌ എന്ന്‌ പറയുന്നത്‌. 
<ഇന്ത്യൻ പ്രതിരോധം-അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here