Indian Defense Questions and Answers
ഇന്ത്യൻ പ്രതിരോധം (അദ്ധ്യായം രണ്ട്)
ഇന്ത്യയുടെ സൈനിക ശക്തിയുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ തുടരുന്നു.
👉സാഗരിക: അന്തര്‍വാഹിനികളില്‍ നിന്ന്‌ വിക്ഷേപിക്കാന്‍ കഴിയുന്ന ഫ്രസ്വദൂര ബാലിസ്റ്റിക്‌ മിസൈലാണ്‌. K15, B 05 എന്നീ കോഡു രൂപത്തിലും അറിയപ്പെടുന്നു. 750 കി.മി ആണ്‌ ദൂരപരിധി. ആണവായുധ വാഹക ശേഷിയുണ്ട്‌. ഡി.ആര്‍.ഡി.ഒ ആണ്‌ രൂപകല്‍പ്പന ചെയ്തത്‌.

👉ശൗര്യ: ഭൂതല ഭൂതല ബാലിസ്റ്റിക്‌ മിസൈലാണ്‌ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ്‌ വികസിപ്പിച്ചത്‌. ആണവായുധവാഹകശേഷിയുള്ള മിസൈലാണ്‌.

👉പ്രഹാര്‍: ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ടാക്റ്റിക്കല്‍ ബാലിസ്റ്റിക്‌ മിസൈലാണ്‌. ദൂരപരിധി 150 കി.മീ ആണ്‌.

👉ബാരക്‌: ഭുതല വ്യോമ മിസൈലാണ്‌. ഇന്ത്യന്‍ ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്മെന്റ്‌ ഓര്‍ഗനൈസേഷന്‍, ഇ്രസായേല്‍ എന്നിവര്‍ ചേര്‍ന്ന്‌ സംയുക്ത സംരംഭമായാണ്‌ വികസിപ്പിച്ചത്‌.

👉നിര്‍ഭയ്‌: ഭാരതം തദ്ദേശീയമായി നിര്‍മിച്ച ആദ്യ ക്രൂയിസ്‌ മിസൈല്‍. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആണവായുധ വാഹകശേഷിയുള്ള ദീര്‍ഘ ദൂര മിസൈലാണ്‌. 

👉ക്യു.ആര്‍.എസ്‌.എ.എം: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച്‌ ഈയിടെ പരീക്ഷണം നടത്തിയ ക്വിക്‌ റിയാക്ഷന്‍ സര്‍ഫസ്‌ ടു എയര്‍ മിസൈല്‍ ആണ്‌. ഇന്ത്യന്‍ സൈന്യത്തിനു വേണ്ടി ഡിആര്‍ഡിഒ ആണ്‌ മിസൈല്‍ വികസിപ്പിച്ചത്‌. 25-30 കി.മീ ആണ്‌ പ്രസരശേഷി എല്ലാ കാലാവസ്ഥയിലും എല്ലാ 
ഭൂപ്രദേശങ്ങളില്‍നിന്നും പ്രയോഗിക്കാന്‍ കഴിയും.

👉ഉപഗ്രഹവേധ മിസെല്‍: സൈനിക ആവശ്യങ്ങള്‍ക്കായി കൃത്രിമോപഗ്രഹങ്ങളെ നശിപ്പിക്കുന്ന ബഹിരാകാശ ആയുധമാണ്‌ ഉപഗ്രഹവേധ മിസൈല്‍ (ആന്റി സാറ്റലൈറ്റ്‌ മിസൈല്‍ സിസ്റ്റം, അസറ്റ്‌) 
* അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ്‌ ഈ സംവിധാനം ഇതുവരെ പരീക്ഷിച്ച്‌ വിജയകരമാക്കിയിട്ടുള്ളത്‌. 
* ഈ നേട്ടം കൈവരിക്കുന്ന നാലാമത്ത രാജ്യമാണ്‌ ഇന്ത്യ. 
* മിഷന്‍ ശക്തി എന്ന പേരിലാണ്‌ ഡി.ആര്‍.ഡി.ഒ ഈ പദ്ധതി നടപ്പിലാക്കിയത്‌. 

പ്രധാന സൈനിക നീക്കങ്ങള്‍
👉ഓപ്പറേഷന്‍ പരാക്രമം: പാര്‍ലമെന്റ്‌ ആക്രമണത്തെ തുടര്‍ന്ന്‌ നടത്തിയ ഇന്ത്യന്‍ സൈനിക വിന്യാസം.

👉ഓപ്പറേഷന്‍ ഗംഭീര്‍: ഇന്ത്യന്‍ നേവി ഇന്തോനേഷ്യയില്‍ നടത്തിയ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം.

👉ഓപ്പറേഷന്‍ സീ വേവ്സ്‌: ആന്റമാന്‍ നിക്കോബാര്‍ ദ്വീപസമുൂഹങ്ങളില്‍ സുനാമി ദുരിതാശ്വാസത്തിനായി ഇന്ത്യന്‍ നേവി നടത്തിയ പ്രവര്‍ത്തനം

👉ഓപ്പറേഷന്‍ മൈത്രി: 2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ഇന്ത്യന്‍ ആര്‍മി നടത്തിയ ദുരിതശ്വാസ പ്രവര്‍ത്തനം

👉ഓപ്പറേഷന്‍ മദത്ത്‌: തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലെയും സുനാമി ബാധിതപ്രദേശങ്ങളില്‍ ഇന്ത്യന്‍ നേവി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനം.

👉ഓപ്പറേഷന്‍ റെയിന്‍ബോ: സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യന്‍ നാവികസേന ശ്രീലങ്കയില്‍ നടത്തിയ ദുരിതാശ്വാസപ്രര്‍ത്തനം.

👉ഓപ്പറേഷന്‍ ബ്ലാക്ക്‌ ടൊര്‍ണാഡോ: മുംബൈ ആക്രമണത്തോടനുബന്ധിച്ച്‌ നരിമന്‍ ഹൌസില്‍ ഭീകരരെ വധിക്കാന്‍ എന്‍എസ്ജി നടത്തിയ സൈനിക നടപടി.

👉ഓപ്പറേഷന്‍ പോളോ: ഇന്ത്യന്‍ യൂണിയനോട്‌ ഹൈദരാബാദിനെ കൂട്ടി ചേര്‍ക്കുന്നതിന്‌ ഇന്ത്യന്‍ ആര്‍മി നടത്തിയ സൈനിക നീക്കം. 

ഇന്ത്യന്‍ നേവി
* ഇന്ത്യന്‍ സായുധസേനയുടെ നാവിക വിഭാഗമാണ്‌ ഇന്ത്യന്‍നേവി. 1612ല്‍ ഈസ്റ്റ്‌ ഇന്ത്യ കമ്പനി മറൈന്‍ എന്ന പേരില്‍ സ്ഥാപിതമായി. 

* സ്വാതന്ത്ര്യത്തിനുമുമ്പ്‌ ബോംബെ മറൈന്‍, റോയല്‍ ഇന്ത്യന്‍ മറൈന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. 

* 1934ല്‍ റോയല്‍ ഇന്ത്യന്‍ നേവിസ്ഥാപിതമായി. 

* സ്വാതന്ത്ര്യത്തോടെ ഇന്ത്യന്‍ നേവി എന്ന്‌ നാമകരണംചെയ്യപ്പെട്ടു. 

* ആദ്യകാലങ്ങളില്‍ ഉയര്‍ന്ന തസ്തികകളിലെല്ലാം ബ്രിട്ടീഷുകാരായിരുന്നു. കാലക്രമേണ പൂര്‍ണമായും ഇന്ത്യക്കാരായിമാറി.

* ഇന്ത്യന്‍ നേവിയുടെ ആദ്യത്തെ കമാന്റര്‍ ഇന്‍ ചീഫ്‌ ബ്രിട്ടീഷുകാരനായ അഡ്മിറല്‍ എഡ്വാര്‍ഡ്‌ പെറിയാണ്‌.

* ഈ സ്ഥാനത്തേക്ക്‌ നിയമിതനാകുന്ന ആദ്യ ഇന്ത്യക്കാരന്‍ വൈസ്‌ അഡ്മിറല്‍ ആര്‍ ഡി. കട്ടാരെയാണ്‌, വര്‍ഷം1958 ലുമാണ്‌.

* ഇന്ത്യന്‍ നാവികസേനയുടെ തലവന്‍ ചീഫ്‌ ഓഫ്‌ നേവിസ്റ്റാഫ്‌ ആണ്‌. അഡ്മിറല്‍ സുനില്‍ ലന്‍ബയാണ്‌ ഇപ്പോഴത്തെ തലവന്‍. 23ാമത്തെ ചീഫ് ഓഫ്‌ നേവി സ്റ്റാഫാണ്‌. 

* സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത്‌ ഇന്ത്യന്‍ നാവിക സേനാതലവന്‍ റിയര്‍ അഡ്മിറല്‍ ജെടിഎസ്‌ ഹാളാണ്‌.

* ഇന്ന്‌ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ നേവിയാണ്‌ ഇന്ത്യന്‍ നേവി.

പടക്കപ്പലുകൾ 
👉ഐഎന്‍എസ്‌ വിരാട്‌
* ഇന്ത്യന്‍ നാവികസേന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വിന്യസിച്ചിരുന്ന വിമാനവാഹിനി കപ്പലായിരുന്നു. 

* 1959 നവംബര്‍ 18 ന് ബ്രിട്ടീഷ്‌ റോയല്‍ നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്‌എംഎസ്‌ ഹെംസ്‌ എന്ന പേരിലാണ്‌ ഐഎന്‍എസ്‌ വിരാട്‌ കമ്മീഷന്‍ ചെയ്തത്‌. 

* 1987-ല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി 2017 മാര്‍ച്ച്‌ 6 ന്‌ സേവനത്തില്‍ നിന്നും വിടവാങ്ങി. 

* ലോകത്തിലെ പ്രവര്‍ത്തനക്ഷമമായ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പല്‍ എന്ന ഗിന്നസ്‌ റിക്കോര്‍ഡുമായാണ്‌ വിരാട്‌ സേനയില്‍നിന്ന്‌ വിടവാങ്ങിയത്‌. 55 വര്‍ഷത്തെ സേവനത്തിനുശേഷമാണ്‌ വിരമിച്ചത്‌.

👉 ഐഎന്‍എസ്‌ വിക്രാന്ത്‌ (ആര്‍-॥)
* 1957-ല്‍ ബ്രിട്ടനില്‍നിന്നും വാങ്ങി 1961ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായി കമ്മീഷന്‍ ചെയ്തു. 

* 1997ല്‍ കപ്പല്‍ ഡി കമ്മീഷന്‍ ചെയ്‌തശേഷം മുംബെയില്‍ ഒരു നാവിക മ്യൂസിയമായി നിലനിര്‍ത്തിയിട്ടുണ്ട്‌.  

* ബ്രിട്ടനിലെ ഹൈക്കമ്മീഷണറായിരുന്ന വിജയലക്ഷ്മി പണ്ഡിറ്റായിരുന്നു ബെല്‍ഫാന്റില്‍ ഈ കപ്പല്‍കമ്മീഷന്‍ ചെയ്തത്‌. 

* കപ്പലിന്റെ ആദ്യ കമാന്‍ഡിംഗ്‌ ഓഫീസര്‍ ക്യാപ്റ്റന്‍ പ്രീതംസിങ്ങായിരുന്നു. 

* 1971 ലെ ഇന്ത്യ പാകിസ്താന്‍ യുദ്ധത്തില്‍ കിഴക്കന്‍ പാകിസ്ഥാനുമേല്‍ നാവിക ഉപരോധമേര്‍പ്പെടുത്തുന്നതില്‍ ഈ കപ്പല്‍ വലിയ പങ്കുവഹിച്ചിരുന്നു.

👉ഐഎന്‍എസ്‌ കൊച്ചി
* ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലാണ്‌ ഐഎന്‍എസ്‌ കൊച്ചി. അത്യധികം പ്രഹരശേഷിയുള്ള കൊല്‍ക്കത്ത ക്ലാസ്‌ ശ്രേണിയില്‍പ്പെട്ട യുദ്ധക്കപ്പലാണ്‌. 

* ഈ യുദ്ധക്കപ്പല്‍ വാര്‍ത്താവിനിമയത്തിലും പ്രഹരശേഷിയിലും സുരക്ഷയിലും ലോകോത്തര നിലവാരം പുലര്‍ത്തുന്നതും ബ്രഹ്മോസ് പോലുള്ള ശക്തമായ മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ളതുമാണ്‌. 

* ശത്രുവിനെ കീഴടക്കാന്‍ സായുധസജ്ജമായി എന്നതാണ്‌ കപ്പലിന്റെ മുദ്രാവാക്യം. 

* 2015 സെപ്തംബറില്‍ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീഖറായിരുന്നു കപ്പല്‍ കമ്മീഷനിംഗ്‌ നടത്തിയത്‌.

* മുംബെയിലെ മഡ്ഗാവ്‌ഡോക്ക്‌ ഷിപ്പ്‌ ലിമിറ്റഡാണ്‌ കപ്പല്‍ നിര്‍മ്മിച്ചത്‌. 
* ഐഎന്‍എസ്‌ കൊച്ചിയ്ക്ക്‌ നല്‍കിയ ചിഹ്നത്തില്‍ കേരളത്തിന്റെ ചുണ്ടന്‍വള്ളവും വാളും പരിചയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

👉ഐഎന്‍എസ്‌ അസ്ത്രധാരിണി
* ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി പൂര്‍ണ്ണമായും ഇന്ത്യയില്‍വച്ച്‌ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ടോര്‍പിഡോ ലോഞ്ചര്‍ ആന്‍ഡ്‌ റിക്കവറി വെസല്‍ യുദ്ധക്കപ്പലാണിത്‌. 

* ജലാന്തര-ആയുധ നിര്‍മ്മാണശേഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും തിരച്ചിലിന്റെയും ഭാഗമായി അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളോടു കൂടിയാണ്‌ കപ്പല്‍ സടജ്ജുമാക്കിയിട്ടുള്ളത്‌. 

* 2015 ഒക്ടോബര്‍ 6ന്‌ വിശാഖപട്ടണത്തെ നേവല്‍ബേസില്‍ വച്ച്‌ കിഴക്കന്‍ നാവികമേഖല വൈസ്‌ അഡ്മിറലായ സതീഷ് സോണിയാണ്‌ കപ്പലിന്റെ
കമ്മീഷനിംഗ്‌ നടത്തിയത്‌. 

* ഡിആര്‍സിഒയ്ക്ക്‌ കിഴിലുള്ള നേവല്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജിക്കല്‍ ലബോറട്ടറി ഖരക്പൂരിലെ ഐഐടി ഷോഫ്റ്റ്‌ ഷിപ്പ്യാര്‍ഡ്‌ എന്നീ സ്ഥാപനങ്ങളാണ്‌ കപ്പല്‍ നിര്‍മ്മിച്ചത്‌.

👉ഐഎന്‍എസ്‌ കുര്‍സുറ
* ഇന്ത്യന്‍ നാവികസേനയുടെ മുന്‍ യുദ്ധ-മുങ്ങിക്കപ്പലാണിത്‌. 1969ല്‍ കമ്മീഷന്‍ ചെയ്തു. 2001 ൽ ഡീ കമ്മീഷന്‍ ചെയ്തശേഷം വിശാഖപട്ടണത്തെ ആര്‍ കെ ബീച്ചില്‍ ഒരു കപ്പൽ കാഴ്ചബംഗ്ലാവായി മാറ്റി. 

* ഏഷ്യയിലെ ആദ്യത്തെ അന്തര്‍വാഹിനി മ്യുസിയമാണിത്‌.

👉ഐഎന്‍എസ്‌ കരഞ്ച്‌
* സ്‌കോപീന്‍ മാതൃകയില്‍ പ്രോജക്ട് 75 ന്റെ  ഭാഗമായി ഫ്രഞ്ച് സഹകരണത്തോടെ നിര്‍മ്മിക്കപ്പെട്ട മൂന്നാമത്തെ സ്‌കോര്‍പീന്‍ ക്ലാസ്‌ അന്തര്‍ വാഹിനിയാണ്‌. 

* ഗോവയിലെ മസഗോണ്‍ ഡോക്കിലാണ്‌ നിര്‍മ്മാണം നടന്നത്‌. 2018 ഡിസംബര്‍ 31ന്‌ കപ്പല്‍ വെള്ളത്തില്‍ ഇറക്കി. ചടങ്ങില്‍ ചീഫ്‌ ഓഫ്‌ നേവല്‍ സ്റ്റാഫായ അഡ്മിറല്‍ സുനില്‍ ലന്‍ബ പ്രധാന അതിഥിയായിരുന്നു.

👉ഐഎന്‍എസ്‌ കൽപ്പേനി 
* ഇന്ത്യന്‍ നാവികസേനയുടെ ആധുനിക അതിവേഗ ആക്രമണ യുദ്ധക്കപ്പലാണിത്‌. 

* 2010 ഒക്ടോബര്‍ 14ന്‌ ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തുവച്ച്‌ കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന ജെ ചെലമേശ്വര്‍ ആണ്‌ കമ്മീഷന്‍ ചെയ്തത്‌.
 
* കാര്‍ നാക്കോബര്‍ ക്ലാസ്‌ ഫാസ്റ്റ്‌ അറ്റാക്ക്‌ ക്രാഫ്റ്റ്‌ ശ്രേണിയിലെ ഏഴാമത്തെ കപ്പലാണിത്‌. 

* കേരളം, ലക്ഷദ്വീപ്‌ മേഖലകളിലെ തീരസംരക്ഷണത്തിനായാണ്‌
ഉപയോഗിക്കുക. 

* കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച്‌ കപ്പല്‍ നിര്‍മ്മാണ ശാലയിലാണ്‌ നിര്‍മ്മിച്ചത്‌.

👉ഐഎന്‍എസ്‌ വിക്രമാദിത്യ
* ഇന്ത്യയുടെ കീവ് ക്ലാസ്‌ വിമാനവാഹിനി കപ്പലാണ്‌.

* 2013 നവംബര്‍ 16ന്‌ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി.

* ഉക്രൈനിലെ ബ്ലാക്ക്‌ സീ ഷിപ്പയാര്‍ഡ്‌, മൈകോളായീവ്‌ ആണ്‌ കപ്പല്‍ നിര്‍മ്മിച്ചത്‌
 
* 2004 ല്‍ ഇന്ത്യ വാങ്ങുന്നതുവരെ ബാകു എന്ന പേരില്‍ നിര്‍മിച്ച്‌ 1987ല്‍ കമ്മീഷന്‍ ചെയ്യപ്പെട്ട്‌ ഈ കപ്പല്‍ സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചവരെ സോവിയറ്റ്‌ നാവികസേനയിലും അതിനുശേഷം റഷ്യന്‍ നാവികസേനയിലുമാണ്‌ സേവനമനുഷ്ഠിച്ചിരുന്നത്‌.

👉ഐഎന്‍എസ്‌ വിക്രാന്ത് 
* ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലാണ്‌ ഐഎന്‍എസ്‌ വിക്രാന്ത്‌. 

* കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലാണ്‌ കപ്പല്‍ നിര്‍മ്മിച്ചത്‌. രാജ്യത്ത്‌ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കപ്പലാണിത്‌. 

* ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ്‌ വിക്രാന്തിന്റെ പേരാണ്‌ തദ്ദേശീയമായ ഈ വിമാനവാഹിനിക്കും നല്‍കിയിരിക്കുന്നത്‌. 

ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈനാണ് വിക്രാന്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്.   
<ഇന്ത്യൻ പ്രതിരോധം-അടുത്ത പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here