കേരളത്തിലെ നദികളും ജലസംഭരണികളും - 01
കേരളത്തിലെ നദികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സിയുടെ (10th, +2, Degree ലെവൽ) പ്രിലിമിനറി പരീക്ഷാ സിലബസിലുണ്ട്. അവയുൾപ്പെടെ കേരളത്തിലെ നദികളും, ജലസംഭരണികളും, അനുബന്ധ വസ്തുതകളുമുൾപ്പെടെയുള്ള ഒരു സമഗ്രമായ പഠനക്കുറിപ്പുകളുടെ സമാഹാരമാണിത്. ഏത് മത്സര പരീക്ഷകൾക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.
Rivers in Kerala: Questions and Answers / Dams / LDC / VEO / LP/UP / PSC Questions and Answers / Police Constable / LD Clerk Questions.
Periyar River, Pampa River, Bharatha Puzha, Idukki Dam, Mullaperiyar
കേരളത്തിൽ 44 നദികളുണ്ട്, അവയിൽ 41 എണ്ണം പടിഞ്ഞാറോട്ടും 3 കിഴക്കോട്ടും ഒഴുകുന്നു. മൂന്ന് പേജുകളിലായി നൽകിയിരിക്കുന്ന ചോദ്യോത്തരങ്ങൾ മുഴുവൻ പഠിക്കുക.
* കേരള സര്‍ക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററില്‍ കൂടുതല്‍ നീളമുള്ള ജലപ്രവാഹങ്ങളെയാണ് നദികളായി കണക്കാക്കുന്നത്.
* കേരളത്തില്‍ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളും ഉണ്ട്.
* കേരളത്തില്‍ നദികളില്‍ 40 എണ്ണം മൈനര്‍ നദി എന്ന വിഭാഗത്തിലാണ് പെടുന്നത്
* കേരളത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, ചാലിയാര്‍ എന്നീ നാല് നദികള്‍ മീഡിയം നദി എന്ന വിഭാഗത്തില്‍പ്പെടുന്നു.
* പടിഞ്ഞാറോട്ടൊഴുകുന്ന നദികളില്‍ ഒട്ടുമുക്കാലും പശ്ചിമഘട്ടത്തില്‍നിന്നാണ് ഉല്‍ഭവിക്കുന്നത്. ഈ നദികളെല്ലാം നേരിട്ടോ കായലുകളിലൂടെയോ അറബിക്കടലില്‍ പതിക്കുന്നു.
* നൂറുകിലോമീറ്ററില്‍ കൂടുതല്‍ നീളമുള്ള പത്ത് നദികള്‍ കേരളത്തിലുണ്ട്. 244 കി.മീ.നീളമുള്ള പെരിയാറാണ് ഏറ്റവും നീളം കൂടിയ നദി. ഭാരതപ്പുഴ (209 കി.മീ.), പമ്പ (176 കി.മീ.), ചാലിയാര്‍ (169 കി.മീ.) എന്നീവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
പെരിയാര്‍ (Periyar River - 244 km)
* പ്രാചീനകാലത്ത്ചൂര്‍ണിയെന്നറിയപ്പെട്ടിരുന്ന പെരിയാറിന്റെ ഉല്‍ഭവം സുന്ദരമലയിലെ ശിവഗിരി കൊടുമുടിയില്‍നിന്നാണ്.
പെരിയാര്‍ (Periyar River - 244 km)
* പ്രാചീനകാലത്ത്ചൂര്‍ണിയെന്നറിയപ്പെട്ടിരുന്ന പെരിയാറിന്റെ ഉല്‍ഭവം സുന്ദരമലയിലെ ശിവഗിരി കൊടുമുടിയില്‍നിന്നാണ്.
* പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ തെക്കന്‍ അതിരിലുള്ള ചൊക്കം പട്ടി മലയില്‍ നിന്നാണ് പെരിയാറിന്റെ തുടക്കം എന്നൊരു നിഗമനവും ഉണ്ട്.
* ആലുവാപ്പുഴയെന്നും പെരിയാറിനെ വിളിക്കാറുണ്ട്. കേരളത്തിലെ ഏറ്റവും ജലസമൃദ്ധമായ നദികൂടിയാണിത്.
* 5398 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പെരിയാറിന്റെ ക്യാച്മെന്റ് ഏരിയയുടെ (വൃഷ്ടി പ്രദേശം) 5284 ചതുര്രശ കിലോമീറ്റര്‍ പ്രദേശം കേരളത്തിലാണ്. ബാക്കി തമിഴ്‌നാട്ടിലാണ്.
* മുല്ലക്കുടിയില്‍വച്ച് പെരിയാറില്‍ ചേരുന്ന പോഷകനദിയാണ് മുല്ലയാര്‍. ഇരു നദികളുടെയും സംഗമസ്ഥാനത്ത് നിര്‍മിച്ചിരിക്കുന്ന അണക്കെട്ടാണ് കേരളത്തിനും തമിഴ്‌നാടിനും ഇടയില്‍ തര്‍ക്കവിഷയമായ മുല്ലപ്പെരിയാര്‍ അണക്കെട്ട്.
* മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഫലമായിട്ടാണ് തേക്കടി തടാകം രൂപം കൊണ്ടിരിക്കുന്നത്. ഇതിനു സമീപമാണ് കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം നെല്ലിക്കാംപട്ടി എന്ന പേരില്‍ (പില്‍ക്കാലത്ത് തേക്കടി വന്യജീവി സങ്കേതം) സ്ഥാപിതമായത്.
* തേക്കടി റിസര്‍വോയറില്‍നിന്ന് ഒരുഭാഗം ജലം തുരങ്കം വഴി തമിഴ്നാട് സുരുളിയാറില്‍ എത്തിക്കുന്നു.
* വൈഗയുടെ പോഷകനദിയാണ് സുരുളിയാര്‍.
* മുല്ലപ്പെരിയാറില്‍ നിന്ന് 35 കിലോമീറ്റര്‍ വടക്കൂപടിഞ്ഞാറ് ദിശയില്‍ ഒഴുകി വണ്ടിപ്പെരിയാര്‍, ഏലപ്പാറ, അയ്യപ്പന്‍ കോവില്‍ എന്നീ സ്ഥലങ്ങള്‍ പിന്നിട്ട ഇടുക്കി റിസര്‍വോയറില്‍ എത്തുന്നു.
* ഇടുക്കി അണക്കെട്ട് പെരിയാര്‍ നദീവ്യൂഹത്തിലാണ്. കുറവന്‍-കുറത്തി മലനികള്‍ക്കിടയിലാണിത്.
* ഇടുക്കി ഡാമിന്റെ സൈറ്റ് നിര്‍ദേശിച്ച ആദിവാസിയാണ് കൊലുമ്പന്‍.
* ഇടുക്കി, കുളമാവ്, ചെറുതോണി എന്നീ മുന്ന് അണക്കെട്ടുകള്‍ ചേര്‍ന്നതാണ് ഇടുക്കി പദ്ധതി. ഡാം നിര്‍മിച്ചതും പരിപാലിക്കുന്നതും കെ.എസ്.ഇ.ബി.യാണ്.
* ഇടുക്കി അണക്കെട്ടിന്റെ ഉയരം 168.91 മീറ്ററാണ്. ഇത് സാങ്കേതികമായി ഒരു കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ പാരബോളിക്, തിന്‍ ആര്‍ച്ച് ഡാം ആണ്.
* ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കുടിയ ഡാമുകളിലൊന്നാണിത്.
* ഇടുക്കി പദ്ധതിയുടെ ഭാഗമായി ചെറുതോണിയിൽ നിര്‍മിച്ച അണക്കെട്ടാണ് കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാവിറ്റി ഡാം (138 മീറ്റര്‍). ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ചെറുതോണി.
* കുളമാവ് അണക്കെട്ടിന്റെ ഉയരം 100 മീറ്ററാണ്. ഇത് മേസണ്‍റി ഗ്രാവിറ്റി ഡാമാണ്.
* ഇടുക്കി അണക്കെട്ടില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് കുളമാവ്.
* ഇടുക്കി ജലവൈദ്യുതി നിലയത്തിലേക്ക് ജലം പ്രവഹിക്കുന്നതിനുള്ള ഇന്‍ടേക്ക് നിര്‍മിച്ചിരിക്കുന്നത് കുളമാവ് ഡാമിലാണ്. ഇതിന്റെ വലിയ വിടവുകളിലൂടെ ജലം ഉള്ളിലെത്തുകയും തുടര്‍ന്ന് പവര്‍ ടണലിലൂടെ പെന്‍സ്റ്റോക്ക് പൈപ്പിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന രീതിയിലാണ് ജലവൈദ്യുത പദ്ധതി നിര്‍മിച്ചിരിക്കുന്നത്. * മോണിങ് ഗ്ലോറി എന്നു പേരുള്ള ഈ ഇന്‍ടേക് ജലനിരപ്പില്‍നിന്ന് വളരെ താഴെ ആയതിനാല്‍ ഇപ്പോള്‍ കാണാന്‍ സാധ്യമല്ല.
* ഇടുക്കി ഡാമില്‍ സംഭരിക്കുന്ന ജലം കിളിവള്ളിത്തോട്ടിലൂടെ നഷ്ടപ്പെടാതിരിക്കാനാണ് കുളമാവ് ഡാം നിര്‍മിച്ചത്. ചെറുതോണിയാറ്റിലൂടെ വെള്ളം ഒഴുകിപ്പോകാതിരിക്കാനാണ് ചെറുതോണി ഡാം നിര്‍മിച്ചത്.
* കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയാണ് ഇടുക്കി ജലസംഭരണി.
* ഇടുക്കി പദ്ധതിയുടെ നിര്‍മാണത്തിന് സഹായസഹകരണങ്ങള്‍ നല്‍കിയ രാജ്യം കാനഡയാണ്.
* എന്‍എന്‍സി ഇന്‍ക്. എന്ന കമ്പനിയിലെ എഞ്ചിനീയര്‍മാരാണ് പദ്ധതിയുടെ നിര്‍മാണത്തിന് സാങ്കേതിക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
* ഇടുക്കി ഡാമിന് ജല നിര്‍ഗമന (ഷട്ടര്‍) സംവിധാനമില്ല. അധികമുള്ള ജലം ഒഴുക്കിക്കളയുന്നത് ചെറുതോണി വഴിയാണ്.
* ഇടുക്കി അണക്കെട്ടിന്റെ ഫലമായി രൂപംകൊണ്ടിട്ടുള്ള കൃതിമ ജലാശയത്തിന് 60 ചതുര്രശ കിലോമീറ്ററാണ് വിസ്തീര്‍ണം.
* ഭൂകമ്പത്തെ പ്രതിരോധിക്കത്തവിധത്തില്‍ പ്രത്യേക സംവിധാനത്തോടെയാണ് ഇടുക്കി ഡാം നിര്‍മിച്ചിരിക്കുന്നത്.
* കാഞ്ചിയാര്‍ പഞ്ചായത്തിലാണ് ഇടുക്കി ജലസംഭരണി. ഇത് ഇടുക്കി താലൂക്കിലെ അയ്യപ്പന്‍കോവില്‍ വില്ലേജിലാണ്.
* ഇടുക്കി ഡാമിന്റെ നിര്‍മാണവേളയില്‍ കേരള സര്‍ക്കാര്‍1960 കളിൽ കുടിയൊഴിപ്പിച്ച ടൌണ്‍ഷിപ്പാണ് അയ്യപ്പന്‍കോവില്‍.
* എരട്ടയാര്‍ ഡാമില്‍നിന്നുള്ള വെള്ളം മല തുരന്ന് നിര്‍മിച്ച 4.75 കി.മീ. നീളമുള്ള ഒരു തുരങ്കത്തിലൂടെ അഞ്ചുരുളി എന്ന സ്ഥലത്തുവച്ച് ഇടുക്കി ജലസംഭരണിയില്‍
എത്തിക്കുന്നു.
എത്തിക്കുന്നു.
* 130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളിലൂടെ 780 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഇടുക്കി പദ്ധതിക്കുണ്ട്.
* ഇടുക്കി പദ്ധതിയുടെ പവര്‍ഹൌസ് സ്ഥാപിച്ചിരിക്കുന്നത് മൂലമറ്റത്താണ്. ഇവിടെനിന്നുള്ള ജലം മുവാറ്റുപുഴയാറിന്റെ പോഷകനദിയായ തൊടുപുഴയിലേക്ക് ഒഴുക്കുന്നു.
* പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍, നേരിയമംഗലം , ലോവര്‍ പെരിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികള്‍ പെരിയാര്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടുന്നു.
* കേരളത്തില്‍ പെരിയാര്‍ നദിവ്യൂഹത്തിലുള്ള പ്രധാന ജലസംഭരണികളാണ് ഭൂതത്താന്‍കെട്ട്, ഇടമലയാര്‍, ലോവര്‍ പെരിയാര്‍, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുണ്ടള, പൊന്‍മുടി, കല്ലാര്‍കുട്ടി, ഇടുക്കി, ചെങ്കുളം, കല്ലാര്‍, എരട്ടയാര്‍, മുല്ലപ്പെരിയാര്‍ എന്നിവ.
* തമിഴ്‌നാട്ടില്‍ പെരിയാര്‍ ബേസിനിലുള്ള അണക്കെട്ടുകളാണ് അപ്പര്‍ നീരാര്‍ വെയറും ലോവര്‍ നീരാര്‍ ഡാമും. ഇവ പെരിയാറിന്റെ പോഷകനദിയായ നീരാറിലെ ജലം സമീപത്തുള്ള ഷോളയാര്‍ തടത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നു.
* ഇടുക്കി പദ്ധതി പിന്നിട്ട് ഇടുക്കി പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ വടക്കോട്ട് ഒഴുകുന്ന പെരിയാറിലേക്ക് കിഴക്കുഭാഗത്തുനിന്ന് പെരിഞ്ചാന്‍കുട്ടിയാറും, വടക്കൂഭാഗത്തുനിന്ന് മുതിരപ്പുഴയും വന്നു ചേരുന്നു.
കേരളത്തിലെ കായലുകൾ പഠിക്കാം ഇവിടെ ക്ലിക്കുക
* മുതിരപ്പുഴയിലാണ് കേരളചരിത്രത്തില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള (തിരുവിതാംകൂര്‍) ആദ്യ ജലവൈദ്യുതപദ്ധതിയായ പള്ളിവാസല്‍ 1940-ല്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1935-ലാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്.
കേരളത്തിലെ കായലുകൾ പഠിക്കാം ഇവിടെ ക്ലിക്കുക
* മുതിരപ്പുഴയിലാണ് കേരളചരിത്രത്തില്‍ സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള (തിരുവിതാംകൂര്‍) ആദ്യ ജലവൈദ്യുതപദ്ധതിയായ പള്ളിവാസല്‍ 1940-ല്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1935-ലാണ് ഇതിന്റെ നിര്‍മാണം തുടങ്ങിയത്.
* മുതിരപ്പുഴയുമായുള്ള സമാഗമശേഷം വടക്കുപടിഞ്ഞാറേക്ക് ഒഴുകി നേരിയമംഗലത്ത് വച്ച് പെരിയാര്‍ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കുന്നു.
* ഭൂതത്താന്‍കെട്ട് തടയണയ്ക്ക് ഒന്നര കിലോമീറ്റര്‍ മുകളില്‍വച്ച് പെരിയാറിന്റെ പ്രധാന പോഷകനദിയായ ഇടമലയാര്‍ വന്നുചേരുന്നു.
* ഇടമലയാറിന്റെ പ്രവാഹത്തെ ഉള്‍ക്കൊണ്ടുകൊണ്ട് പെരിയാര്‍ എറണാകുളം ജില്ലയുടെ മധ്യതലപ്രദേശങ്ങളിലൂടെ പടിഞ്ഞാഠേക്ക് ഒഴുകുന്നു.
* ആലുവയിലെത്തുന്നതോടെ ഈ നദി മംഗലപ്പുഴ, മാര്‍ത്താണ്ഡന്‍പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്നു.
* മംഗലപ്പുഴ പുത്തന്‍വേലിക്കരയില്‍വച്ച് ചാലക്കുടിയാറില്‍ച്ചേരുന്നു. ഈ പ്രവാഹം മുനമ്പത്തുവച്ച് ലക്ഷദ്വീപ് കടലില്‍ പതിക്കുന്നു.
* മാര്‍ത്താണ്ഡന്‍പുഴ തെക്കോട്ടോഴുകി കുഞ്ഞുണ്ണിക്കര ദ്വീപിനു സമീപം വച്ച് പിന്നെയും രണ്ടായിപിരിഞ്ഞ് ഉദ്യോഗമണ്ഡല്‍ പ്രദേശത്തുകൂടി ഒഴുകി വേമ്പനാട് കായലിന്റെ ഭാഗമായ വരാപ്പുഴക്കായലില്‍ പതിക്കുന്നു.
* വേമ്പനാട് കായല്‍ കൊച്ചിയിലും കൊടുങ്ങല്ലൂരിലും ലക്ഷദ്വീപ് കടലുമായി ബന്ധപ്പെട്ടിരിക്കുന്നു.
* ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളെയും തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയെയും ജലസേചനം ചെയ്യുന്ന നദിയാണ് പെരിയാര്‍.
* കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ സ്ഥാപിച്ചിരിക്കുന്നത് പെരിയാറിലാണ്. വൈദ്യുതി ഉല്‍പാദനത്തിലും നദിക്ക് ഒന്നാം സ്ഥാനമുണ്ട്.
* കേരളത്തിന്റെ ജീവരേഖ എന്ന വിശേഷണം പെരിയാറിന് സ്വന്തമാണ്.
* കേരളത്തിലെ വ്യവസായത്തിന്റെ 25 ശതമാനം കേന്ദ്രീകരിച്ചിരിക്കുന്നത് പെരിയാറിന്റെ തീരത്താണ്.
* പെരിയാറിന്റെ ശാഖകള്‍ക്കിടയിലെ വനപ്രദേശത്താണ് തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. ഇത് ഡോ.സാലിം അലിയുടെ സ്മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
* ശിവരാത്രിയാഘോഷത്തിനു പ്രസിദ്ധമായ ആലുവ, അദ്വൈത മതസ്ഥാപകന്‍ ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി എന്നിവ പെരിയാറിന്റെ തീരത്തുള്ള പ്രധാനപട്ടണങ്ങളാണ്.
* മലയാളവര്‍ഷത്തിലെ കുംഭമാസത്തിലാണ് ആലുവ ശിവരാത്രി ആഘോഷം.
* ക്രൈസ്തവ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ പെരിയാറിന്റെ തീരത്താണ്. ഇവിടെയുള്ള പള്ളി സമര്‍പ്പിച്ചിരിക്കുന്നത് സെന്റ് തോമസിനാണ്. 609 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുരിശുമുടിയിലാണ് പള്ളി.
* ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മോസ്കായ ചേരമാന്‍മോസ്ക് മാലിക്ബിന്‍ ദിനാര്‍ സ്ഥാപിച്ചത് പെരിയാറിനോട് അടുത്തുള്ള പട്ടണമായ കൊടുങ്ങല്ലുരിലാണ്.
* പെരിയാറേ....പെരിയാറേ....പര്‍വത നിരയുടെ പനിനീരേ... കുളിരുംകൊണ്ടുകുണുങ്ങി നടക്കുന്ന മലയാളി പെണ്ണാണു നീ എന്ന ഗാനം രചിച്ചത് വയലാറാണ്.
* ദേവരാജന്‍ ഈണം പകര്‍ന്ന് എ.എം.രാജയും പി.സുശീലയും ചേര്‍ന്ന് ആലപിച്ച ഈ ഗാനം ഭാര്യ എന്ന ചിത്രത്തിലേതാണ് (1962).
* പുഴയൊരഴകുള്ള പെണ്ണ് , ആലുവപ്പുഴയൊരഴകുള്ള പെണ്ണ്..കല്ലും മാലയും മാറില്‍ ചാര്‍ത്തിയ ചെല്ലക്കൊലുസ്സിട്ട പെണ്ണ്... എന്ന ഒ.എന്‍.വി.യുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് രവീന്ദ്രനാണ്. എന്റെ നന്ദിനിക്കുട്ടിക്ക് എന്ന ചിത്രത്തിലെ ഈ ഗാനം ആലപച്ചത് യേശുദാസാണ്(1984).
<കേരളത്തിലെ നദികളും ജലസംഭരണികളും-അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇
👉YouTube Channel - Click here
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
<കേരളത്തിലെ നദികളും ജലസംഭരണികളും-അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
👉YouTube Channel - Click here
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍