ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
ഈ അദ്ധ്യായത്തിൽ ഇന്ത്യയുടെ സാമ്പത്തിക വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്ന തുറമുഖങ്ങളെ പരിചയപ്പെടുത്തുന്നു. മത്സരപരീക്ഷകളിൽ ചോദിക്കുന്ന, തുറമുഖങ്ങളുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇവ സഹായകമാകും.PSC 10th Level, +2 Level, Degree Level Exam Questions and Answers / Jawaharlal Nehru: Questions and Answers - PSC / UPSC / RRB / Devawam Board Questions and Answers
* ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍ ക്രേന്ദ സര്‍ക്കാരിന്റെ കീഴിലും മറ്റുള്ളവ അതത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുമാണ്.
* ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍ ക്രേന്ദ സര്‍ക്കാരിന്റെ കീഴിലും മറ്റുള്ളവ അതത് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുമാണ്.
* പശ്ചിമ തീരത്തെ പ്രധാന തുറമുഖങ്ങള്‍ കണ്ട്ല, മുംബൈ, ജവാഹര്‍ലാല്‍ നെഹ്‌റു തുറമുഖം (മുംബൈ) മര്‍മഗോവ, ന്യുമാംഗ്ലൂര്‍, കൊച്ചി എന്നിവയാണ്.
* കൊല്‍ക്കത്ത/ഹാല്‍ഡിയ, പാരദ്വീപ്, വിശാഖപട്ടണം, എണ്ണൂര്‍, ചെന്നൈ, തൂത്തുക്കുടി, പോര്‍ട്ട് ബ്ലെയര്‍ എന്നിവ കിഴക്കന്‍ തീരത്തെ പ്രധാന തുറമുഖങ്ങള്‍.
* മേജര്‍ തുറമുഖങ്ങളുടെ എണ്ണത്തില്‍ (3) തമിഴ്‌നാടാണ് മു
ന്നിട്ട നില്‍ക്കുന്നത്- എണ്ണൂര്‍, ചെന്നൈ, തൂത്തുക്കുടി.
* ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം
13
* മേജർ തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്
കേന്ദ്ര സർക്കാർ
* ചെറുകിട തുറമുഖങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്
സംസ്ഥാന സർക്കാർ
* മേജർ തുറമുഖങ്ങളുടെ സുരക്ഷ ചുമതല വഹിക്കുന്നത്
സി.ഐ.എസ്.എഫ്
01. കാണ്ട്ല തുറമുഖം
ഗുജറാത്തിലാണ് കണ്ട്ല തുറമുഖം. ഇന്ത്യാ വിഭജനത്തിന്റെ സന്തതി എന്നാണിത് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെട്ടപ്പോൾ പ്രധാന തുറമുഖമായ കറാച്ചി പാകിസ്ഥാന്റെ ഭാഗമായതുകൊണ്ടാണ് കണ്ട്ല തുറമുഖം ഗൾഫ് ഒഫ് കച്ചിൽ പണികഴിച്ചത്. 1950കളിലാണ് ഇത് പണികഴിപ്പിച്ചത്. വേലിയേറ്റ തുറമുഖമാണ് കണ്ട്ല. പെട്രോളിയം, സ്റ്റീൽ, ഇരുമ്പ്, ഉപ്പ്, ധാന്യങ്ങൾ, തുണി എന്നിവ കയറ്റുമതി ചെയ്യപ്പെടുന്നു. ഇവിടെനിന്നും ആദ്യത്തെ പ്രത്യേക സാമ്പത്തികമേഖല 1965ൽ കണ്ട്‌ലയിൽ നിലവിൽ വന്നു.
* ഗുജറാത്തിലെ കച്ച് ജില്ലയില്‍ കച്ച് ഉള്‍ക്കടലിലാണ് കാണ്ട്ല പോര്‍ട്ട്
* ഇന്ത്യാ വിഭജനത്തോടെ കറാച്ചി തുറമുഖം പാകിസ്ഥാനു ലഭിച്ചപ്പോള്‍ പശ്ചിമേന്ത്യയ്ക്കുള്ള സമുദ്ര ഗതാഗത സൌകര്യം സുഗമമാക്കുന്നതിനായി നിര്‍മിച്ച കാണ്ട്ല തുറമുഖം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ മേജര്‍ തുറമുഖമാണ്.
* ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന തുറമുഖം.
* ഏഷ്യയിലെ ആദ്യത്തെ സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ സ്ഥാപിതമായത് കാണ്ട്ലയിലാണ് (1965).
* ഇന്ത്യയില്‍ ആദ്യമായി എക്സ് പോര്‍ട്ട് പ്രോസസിങ് സോണ്‍ ആരംഭിച്ചത് കാണ്ട്ലയില്‍ ആണ്.
* ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമാണ് കാണ്ട്ല.
❔ചോദ്യോത്തരങ്ങൾ
* ഇന്ത്യ വിഭജനത്തിൻ സന്തതി എന്നറിയപ്പെടുന്ന തുറമുഖം
- കണ്ട്ല
* ഗുജറാത്തിലെ ഏക മേജർ തുറമുഖം
- കണ്ട്ല
* ഇന്ത്യയിലെ ഏറ്റവും വലിയ വേലിയേറ്റ തുറമുഖം
- കണ്ട്ല
* കറാച്ചി തുറമുഖത്തിന്റെ കുറവ് നികത്താനായി നിർമ്മിച്ച തുറമുഖം
- കണ്ട്ല
* 1965-ൽ ഇന്ത്യയിലെ ആദ്യ പ്രത്യേക സാമ്പത്തിക മേഖലയായി (SEZ) പ്രഖ്യാപിച്ച തുറമുഖം
- കണ്ട്ല
* കണ്ട്ല തുറമുഖത്തിനടുത്തു സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം
- അലാങ്
* കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്
- അലാങ്
മുബൈ തുറമുഖം
ഇന്ത്യയുടെ സമുദ്രവാണിജ്യത്തിന്റെ വലിയൊരു ഭാഗവും മുംബയ് തുറമുഖത്തിലൂടെയാണ് നടക്കുന്നത്. ഏകദേശം 400 ച.കി.മീ വ്യാപിച്ചു കിടക്കുന്ന മുംബയ് തുറമുഖമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം.
'ഇന്ത്യയുടെ പരുത്തി തുറമുഖം' എന്ന വിശേഷണമാണ് മുംബയ് തുറമുഖത്തിനുള്ളത്. കപ്പലുകൾക്ക് നങ്കൂരമിടാൻ 63 നങ്കൂരകേന്ദ്രങ്ങളുണ്ട്. ഇതിന്റെ ഭാഗമായ ജവഹർ ദ്വീപിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വാണിജ്യം നടക്കുന്നു.
1870 കളിലാണ് ആദ്യത്തെ ഡോക്ക് നിർമ്മിക്കുന്നത് 1873 ലാണ് ബോംബെപോർട്ട് ട്രസ്റ്റ് രൂപീകരിക്കുന്നത് ഇന്നിത് മുംബയ് പോർട്ട് ട്രസ്റ്റാണ്.
* പശ്ചിമ തീരത്തുള്ള സ്വാഭാവിക തുറമുഖമാണ് മുംബൈ.
* പ്രിന്‍സ് ഡോക്ക്, വിക്ടോറിയ ഡോക്ക്, ഇന്ദിര ഡോക്ക് എന്നി ഡോക്കുകള്‍ ഉള്ളത് മുബൈയില്‍ ആണ്.
* 1873-ല്‍ സ്ഥാപിതമായ ബോംബെ പോര്‍ട്ട് ട്രസ്റ്റാണ് തുറമുഖത്തിന്റെ ഭരണം നിര്‍വഹിക്കുന്നത്.
❔ചോദ്യോത്തരങ്ങൾ
* ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്
മുംബൈ തുറമുഖം
* ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം
മുംബൈ തുറമുഖം
* ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം
മുംബൈ തുറമുഖം
* മുംബൈ തുറമുഖത്തിൽ സ്ഥിതി ചെയ്യുന്ന മൂന്നു ഡോക്കുകൾ
ഇന്ദിരാ, പ്രിൻസ്, വിക്ടോറിയ
* കപ്പലിന്റെ അറ്റകുറ്റ പണികൾ നടത്തുന്ന തുറമുഖത്തിന്റെ ഭാഗം
ഡോക്കുകൾ
ജവാഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് (നവഷേവ (Nhava Sheva) ).
മുംബയ് തുറമുഖത്തിലെ വർദ്ധിച്ചുവരുന്ന തിരക്കു കുറയ്ക്കാൻ 1970 കളിൽ നിർമ്മിച്ച തുറമുഖം. മൂന്ന് ടെർമിനലുകളാണ് ഇതിനുള്ളത്.
1. ജവഹർലാൽ നെഹ്റു പോർട്ട് കണ്ടെയ്നർ ടെർമിനൽ (JNPCIT)
2. ഗേറ്റ് വേ ടെർമിനൽ ഒഫ് ഇന്ത്യ(GIT)
3. നാവാഷെവ ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനൽ(NSICT)
* ഇന്ത്യയിൽ സ്വകാര്യവത്കരിക്കാത്ത കണ്ടെയ്നർ ടെർമിനലാണ് NSCIT.
* ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടയിനര്‍ തുറമുഖമാണ് നവഷേവ തുറമുഖം.
* മഹാരാഷ്ട്രയിലെ മുംബൈയില്‍ അറബിക്കടലിന്റെ തീരത്താണ് നവഷേവ.
❔ചോദ്യോത്തരങ്ങൾ
* ജവർലാൽ നെഹ്റു തുറമുഖത്തിന്റെ പഴയപേര്
- നവഷേവ
* ഇന്ത്യയിലെ ഏറ്റവും തിരക്ക് കൂടിയ തുറമുഖം
- ജവഹർലാൽ നെഹ്റു തുറമുഖം
* ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം
- ജവഹർലാൽ നെഹ്റു തുറമുഖം
* ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം
- ജവഹർലാൽ നെഹ്റു തുറമുഖം
* മുംബൈ തുറമുഖത്തിന്റെ തിരക്ക് ഒഴിവാക്കാൻ വേണ്ടി പണി കഴിപ്പിച്ച തുറമുഖം
- നവഷേവ
മര്‍മഗോവ (മോര്‍മുഗവോ)
സുവാരി നദിയുടെ അഴിമുഖത്താണ് തുറമുഖം. പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ കരാറനുസരിച്ചാണ് തുറമുഖം നിർമ്മാണം തുടങ്ങിയത്.
* ഗോവയിലെ പ്രധാന തുറമുഖമാണ് മര്‍മഗോവ
❔ചോദ്യോത്തരങ്ങൾ
* ഗോവയിലെ ഏക മേജർ തുറമുഖം
- മർമ്മഗോവ
* ഇന്ത്യയിൽ ഏറ്റവും അധികം ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം
- മർമ്മഗോവ
* മണ്ഡോവി, സുവാരി നദികളുടെ സംഗമ സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം
- മർമ്മഗോവ
* മർമ്മഗോവ തുറമുഖത്തിന്റെ മേജർ തുറമുഖമായ വർഷം
- 1964
ന്യൂ മാംഗ്ലൂര്‍ തുറമുഖം
മംഗലാപുരത്തിന് സമീപത്തുള്ള പനമ്പൂരാണ് ആസ്ഥാനം. കൊങ്കൺ റെയിൽവേയുമായും ദേശീയപാതയുമായും ബന്ധിപ്പിച്ചിരിക്കുന്നു.
* കര്‍ണാടക സംസ്ഥാനത്തെ ഏക മേജര്‍ തുറമുഖമാണ് മാംഗ്ലൂര്‍.
* 1962-ല്‍ നിര്‍മാണം ആരംഭിച്ച തുറമുഖം 1974-ല്‍ ഉദ്‌ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്.
* ഇരുമ്പയിര്‍, ഗ്രാനൈറ്റ്, കോഫി, കശുവണ്ടി തുടങ്ങിയവയാണ് പ്രധാനമായും ഈ തുറമുഖം വഴി കയറ്റുമതിചെയ്യുന്നത്.
❔ചോദ്യോത്തരങ്ങൾ
* കർണ്ണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്ന തുറമുഖം
- ന്യൂമാംഗ്ലൂർ തുറമുഖം
* കർണ്ണാടകത്തിലെ ഏകമേജർ തുറമുഖം
- ന്യൂമാംഗ്ലൂർ തുറമുഖം
* ന്യൂമാംഗ്ലൂർ തുറമുഖത്തിന്റെ പഴയ പേര്
- പനമ്പൂർ തുറമുഖം
കൊച്ചി തുറമുഖം
* ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലക്ഷദ്വീപ് കടലിനു സമീപം വേമ്പനാട് കായലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചിതുറമുഖം കേരളത്തിലെ മേജര്‍ തുറമുഖമാണ്.
* ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന മേജര്‍ തുറമുഖം.
* 1341-ല്‍ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് രൂപം കൊണ്ടതാണ് കൊച്ചി തുറമുഖം.
* ബ്രിട്ടീഷ് ആധിപത്യകാലത്ത് 1928-ല്‍ ആണ് ആധുനിക കൊച്ചി തുറമുഖം തുറന്നത്.
* ബ്രിട്ടീഷ് തുറമുഖ എഞ്ചിനീയറായ റോബര്‍ട്ട് ബ്രിസ്‌ടോയുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് സര്‍ക്കാരുകള്‍ യോജിച്ചാണ് പദ്ധതി ചെലവ് വഹിച്ചത്.
* വെല്ലിങ്ടണ്‍, വല്ലാര്‍പാടം എന്നീ ദീപുകളിലായിട്ടാണ് കൊച്ചി തുറമുഖം.
* വെല്ലിങ്ടണ്‍ ദ്വീപിലെ റോബിന്‍സണ്‍ ക്രൂസോ എന്നുവിളിക്കപ്പെട്ടത് റോബര്‍ട്ട് ബ്രിസ്റ്റോ ആണ്.
* കേരളത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദ്വീപായവെലിങ്ടണ്‍ ദ്വീപ് കൊച്ചി തുറമുഖത്തിന്റെ ആഴംകൂട്ടുന്നതിനായി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ചതിന്റെ ഫലമായി രൂപംകൊണ്ടതാണ്. കൊച്ചിന്‍ പോര്‍ട്ട ട്രസ്റ്റ്
ഓഫീസ്, ഓയില്‍ റിഫൈനറി എന്നിവ ഈ ദ്വീപിലാണ്.
* കൊച്ചിന്‍ പോര്‍ട്ട ട്രസ്റ്റ് രൂപവത്കരിച്ചത് 1964-ല്‍ ആണ്.
* ആദ്യ പോര്‍ട്ട ട്രസ്റ്റ് ചെയര്‍മാന്‍ പി.ആര്‍.സുബ്രഹ്മണ്യന്‍ ആയിരുന്നു.
* ഇന്റര്‍നാഷണല്‍ കണ്ടയിനര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ സ്ഥാപിച്ചിരിക്കുന്നത് വല്ലാര്‍പാടം ദ്വീപിലാണ്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായി ഒപ്പുവച്ച ഉടമ്പടി പ്രകാരം ദുബായ് പോര്‍ട്ടസ് വേള്‍ഡ് ആണ് ഇത് നിര്‍മിച്ചത്.
* വല്ലാര്‍പാടം ദ്വീപിനെ എറണാകുളം നഗരവുമായും വൈപ്പിന്‍ ദീപുമായും ബന്ധിപ്പിക്കുന്നതാണ് ഗോശ്രീ ദ്വീപുകള്‍.
* കൊച്ചി തുറമുഖത്തിനെ അറബിക്കടലിന്റെ റാണി എന്ന്‌വിശേഷിപ്പിച്ചത് കൊച്ചിയില്‍ ദിവാന്‍, പില്‍ക്കാലത്ത് ക്രേന്ദ ധനമന്ത്രി പദവികള്‍ വഹിച്ച ആര്‍.കെ. ഷണ്‍മുഖം ചെട്ടിയാണ്.
❔ചോദ്യോത്തരങ്ങൾ
* കേരളത്തിലെ ഏക മേജർ തുറമുഖം
- കൊച്ചി തുറമുഖം
* ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന മേജര്‍ തുറമുഖം.
- കൊച്ചി തുറമുഖം
* ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം
- കൊച്ചി തുറമുഖം
* കൊച്ചി തുറമുഖം സ്ഥിതിചെയ്യുന്ന കായൽ
- വേമ്പനാട്ട് കായൽ
* ഇന്ത്യയിൽ ആദ്യമായി കണ്ടെയ്നർ കപ്പൽ നങ്കൂരമിട്ട തുറമുഖം
- കൊച്ചി തുറമുഖം
* കൊച്ചി തുറമുഖത്തിൽ നങ്കൂരമിട്ട ആദ്യ കണ്ടെയ്നർ കപ്പൽ
- പ്രസിഡന്റ് ടെയിലർ (1973)
വിഴിഞ്ഞം തുറമുഖം
* കേരളത്തിെെന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിന്റെ ഭാഗമായ വിഴിഞ്ഞത്ത് അറബിക്കടലിൽ നിർമ്മാണം നടന്നുവരുന്ന തുറമുഖമാണ് തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖം.
* തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമാണ് ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ മെഗാ കണ്ടെയ്നർ ട്രാൻഷിപ്മെന്റ് തുറമുഖം.
* രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് പോർട്ടാണ് വിഴിഞ്ഞം. മദർഷിപ്പുകളെ അടുപ്പിക്കാൻ കഴിയുന്നതിനാൽ ഇത്തരം പോർട്ടുകൾ മദർപോർട്ട് എന്നും അറിയപ്പെടാറുണ്ട്.
* 20000 മുതൽ 25000 വരെ കണ്ടെയ്നറുകൾ വഹിക്കാവുന്ന കൂറ്റൻ കപ്പലുകളാണ് മദർഷിപ്പുകൾ. ഇവയ്ക്ക് 350–450 മീറ്റർ നീളം ഉണ്ടാവും.
* വിഴിഞ്ഞം തുറമുഖത്തിന് പ്രകൃതിദത്തമായി തന്നെ 20–24 മീറ്റർ ആഴമുള്ളതിനാൽ മദർഷിപ്പുകളെ സുരക്ഷിതമായി തന്നെ അടുപ്പിക്കാനാവും.
* അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറൻ കടൽ ഗതാഗത പാതയിൽ നിന്നും വെറും പത്തു നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം, ഇരുപതു മീറ്റർ സ്വാഭാവിക ആഴമുള്ള ഗ്രീൻഫീൽഡും, സർവ കാലാവസ്ഥാനുയോജ്യവും, വിവിധോദ്ദേശ്യപരവും ആയ ഒരു തുറമുഖമാണ്.
* ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം എന്ന ബഹുമതിയും, ഒരു അന്താരാഷ്ട്ര കടൽ ഗതാഗത പാതയോട് ചേർന്നുള്ള രാജ്യത്തെ ഏക തുറമുഖം എന്ന പ്രത്യേകതയും ഇതിനുണ്ട്.
* കേരള സർക്കാർ ആഗസ്റ്റ് 2015ൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനപ്രവർത്തനങ്ങൾക്കുവേണ്ടി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വർഷത്തേക്കുള്ള കിഴിവ് കരാർ ഒപ്പിട്ടു.
* കരാറിന്റെ നടപ്പിലാക്കലിനു വേണ്ടി കേരള സർക്കാർ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) എന്ന പേരിൽ നൂറു ശതമാനം സർക്കാർ അധീനതയിലുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചു.
* വിഴിഞ്ഞം പദ്ധതിയുടെ മേൽനോട്ടത്തിനും അവസരോചിതമായ ഇടപെടലുകൾക്കും കേരളസർക്കാർ ഒരു പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയും ചീഫ് സെക്രട്ടറി നേതൃത്വം നൽകുന്ന ഒരു എംപവേർഡ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
* 2014 ഡിസംബറിൽ ധനകാര്യമന്ത്രാലയം ഈ പദ്ധതിക്ക് തത്ത്വാധിഷ്ടിത അനുമതി നല്കി. കേരളസർക്കാർ 2019 ജൂലൈയിൽ അന്തിമ അനുമതിക്ക് വേണ്ടിയുള്ള രേഖകൾ സമർപ്പിച്ചു
* 8 മുതൽ 14-ആം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ അഭിവൃദ്ധികൾക്കു കാരണമായതും ലോകത്തിൽ തന്നെ അറിയപ്പെട്ടിരുന്നതുമായ തുറമുഖങ്ങളിൽ ഒന്നായിരുന്നു വിഴിഞ്ഞം തുറമുഖം. ആയ് രാജവംശത്തിന്റെ അഭിവൃദ്ധിയിൽ അസൂയ മുത്ത ചോള രാജവംശം കലാകാലങ്ങൾ അക്രമങ്ങൾ കൊണ്ട് വിഴിഞ്ഞം തുറമുഖം നശിപ്പിച്ചു.
❔ചോദ്യോത്തരങ്ങൾ
* ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ മെഗാ കണ്ടെയ്നർ ട്രാൻഷിപ്മെന്റ് തുറമുഖം.
- വിഴിഞ്ഞം തുറമുഖം
* ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ മെഗാ കണ്ടെയ്നർ ട്രാൻഷിപ്മെന്റ് തുറമുഖം.
- വിഴിഞ്ഞം തുറമുഖം
* വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി 40 വർഷത്തേക്കുള്ള കിഴിവ് കരാർ ----------മായി ഒപ്പിട്ടു.
- അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി
തൂത്തുക്കുടി തുറമുഖം (വി.ഒ.ചിദംബരനാര്‍ പോര്‍ട്ട്)
തൂത്തുക്കുടി തുറമുഖം (വി.ഒ.ചിദംബരനാര്‍ പോര്‍ട്ട്)
* ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന തുറമുഖങ്ങളിലൊന്നാണിത്. പാണ്ഡ്യരാജാക്കന്മാരുടെ പ്രധാന തുറമുഖമായിരുന്നു.
* ഇന്ത്യന്‍ ഉപദ്വീപിന്റെ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന തുറമുഖമാണ് തൂത്തുക്കുടി.
* 1974-ല്‍ ആണ് തുത്തുക്കുടിക്ക് മേജര്‍ തുറമുഖം എന്ന പദവി ലഭിച്ചത്.
❔ചോദ്യോത്തരങ്ങൾ
* ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം
- തൂത്തുക്കുടി തുറമുഖം
* ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുളള തുറമുഖം
- തൂത്തുക്കുടി തുറമുഖം
* തൂത്തുക്കുടി തുറമുഖത്തിന്റെ പുതിയ പേര്
- വി.ഒ. ചിദംബരനാർ തുറമുഖം
* ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തുറമുഖങ്ങളിലൊന്ന്
- തൂത്തുക്കുടി തുറമുഖം
ചെന്നൈ തുറമുഖം
* മുമ്പ് മദ്രാസ് തുറമുഖം എന്നറിയപ്പെട്ടിരുന്നു. 1881-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
* നവഷേവ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടയിനര്‍ പോര്‍ട്ട്
* കിഴക്കന്‍ തീരത്തെ ഏറ്റവും വലിയ തുറമുഖമാണ് ചെന്നൈ.
* ദക്ഷിണേന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത് ചെന്നൈ ആണ്.
* ചെന്നൈ തുറമുഖത്തിന് പ്രധാനമായും കയറ്റുമതി ചെയ്യുന്നത് വാഹനങ്ങള്‍, വാഹനഘടകങ്ങള്‍ വസ്ത്രോല്‍പന്നങ്ങള്‍ മുതലായവയാണ്,
* ഒന്നാം ലോകമഹായുദ്ധകാലത്ത് എംഡന്‍ എന്ന ജര്‍മന്‍ കപ്പല്‍ ചെന്നൈ തീരത്തടുക്കുകയും ഷെല്‍ വര്‍ഷിക്കുകയും ചെയ്യുകയുണ്ടായി. (1914 സെപ്തംബര്‍ 22).
❔ചോദ്യോത്തരങ്ങൾ
* ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം
- ചെന്നെ തുറമുഖം
* തെക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന തുറമുഖം
- ചെന്നൈ തുറമുഖം
* ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന തുറമുഖം
- ചെന്നെ തുറമുഖം
* ചെന്നൈ തുറമുഖത്തിന്റെ പഴയ പേര്
- മദ്രാസ് തുറമുഖം
* ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ ഹാർബർ തുറമുഖം
- ചെന്നെ തുറമുഖം
* ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും വലുത്
- ചെന്നെ തുറമുഖം
എണ്ണൂര്‍ തുറമുഖം ( Ennore Port) (കാമരാജര്‍ പോര്‍ട്ട്‌ലിമിറ്റഡ്)
ചെന്നൈയിൽ നിന്ന് വടക്കായി സ്ഥിതിചെയ്യുന്നു. കാമരാജാർ തുറമുഖം എന്ന് ഇതിന്റെ പേരുമാറ്റി. പൊതുമേഖലാ കമ്പനിയായ ആദ്യത്തെഇന്ത്യൻ തുറമുഖമാണിത്. തമിഴ്നാട് വൈദ്യുതി ബോർഡിനുവേണ്ടി ചെന്നൈ തുറമുഖത്ത് ഇറക്കിയിരുന്ന കൽക്കരി കൈകാര്യം ചെയ്യുന്നതിനുവേണ്ടിയാണ് എണ്ണൂർ തുറമുഖം നിർമ്മിച്ചത്.
* ചെന്നൈ തുറമുഖത്തിന് 24 കിലോമീറ്റര്‍ വടക്കുമാറി കൊറമാണ്ടല്‍ തീരത്ത് സ്ഥിതി ചെയ്യുന്നു.
* 2001-ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
* ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് തുറമുഖം
❔ചോദ്യോത്തരങ്ങൾ
* എണ്ണൂർ തുറമുഖത്തിന്റെ പുതിയ പേര്
- കാമരാജൻ തുറമുഖം
* ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യ തുറമുഖം
- എണ്ണൂർ തുറമുഖം
* ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം
- എണ്ണൂർ തുറമുഖം
* ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം
- എണ്ണൂർ തുറമുഖം
* ഏഷ്യയുടെ എനർജി പോർട്ട് എന്നറിയപ്പെടുന്ന തുറമുഖം
- എണ്ണൂർ തുറമുഖം
* ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലിഗ്നൈറ്റ് കയറ്റുമതി ചെയ്യുന്ന തുറമുഖം
- എണ്ണൂർ തുറമുഖം
വിശാഖപട്ടണം തുറമുഖം
* ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ആന്ധ്രപ്രദേശില്‍ സ്ഥിതി ചെയ്യുന്നു.
* 1933-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
* ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത് വിശാഖപട്ടണമാണ്.
* തുറമുഖ കവാടത്തിന് വടക്കായി സ്ഥിതി ചെയ്യുന്ന ഡോള്‍ഫിന്‍ നോസ് എന്നുപേരുള്ള കുന്നാണ് കിഴക്കന്‍ തീരത്ത് വീശിയടിക്കുന്ന ചുഴലിക്കാറ്റുകളില്‍ നിന്ന് സംരക്ഷിക്കുന്നത്.
* ആന്ധ്രാപ്രദേശിനെകുടാതെ, ഛത്തിസ്ഗഡ്, ഒഡിഷയുടെ തെക്കന്‍ ഭാഗം എന്നീ പ്രദേശങ്ങളും വിഖാഖപട്ടണം തുറമുഖത്തിന്റെ ഹിന്റര്‍ലാന്‍ഡില്‍ (സ്വാധീനമേഖല) ഉള്‍പ്പെടുന്നു.
❔ചോദ്യോത്തരങ്ങൾ
* ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നു വിശേഷിപ്പിക്കുന്ന തുറമുഖം
- വിശാഖപട്ടണം
* ആന്ധ്രപ്രദേശിലെ ഏകമേജർ തുറമുഖം
- വിശാഖപട്ടണം
* ഇന്ത്യയിലെ ഏക കരബന്ധിത മേജർ തുറമുഖം
- വിശാഖപട്ടണം
* ഡോള്‍ഫിന്‍ നോസ് , റോസ്ഹിൽ എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം
- വിശാഖപട്ടണം
പാരദ്വിപ് തുറമുഖം
* ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് മഹാനദി, ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നതിന് സമീപം ഒഡിഷയിലെ ജഗത്സിങ്പൂര്‍ ജില്ലയിലാണ് പാരദ്ധീപ് തുറമുഖം.
* 1966-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
* ഇന്ത്യാ വിഭജനത്തോടെ ധാക്ക (ബംഗ്ളാദേശ്) തുറമുഖത്തിന്റെ സേവനം രാജ്യത്തിന് നഷ്ടമായതോടെയാണ് കിഴക്കന്‍ തീരത്ത് പാരദ്ധീപ് തുറമുഖത്തിന്റെ നിര്‍മാണം പ്രസക്തമായത്.
❔ചോദ്യോത്തരങ്ങൾ
* ഒഡിഷയിലെ ഏക മേജർ തുറമുഖം
- പാരദ്വീപ് തുറമുഖം
* കൃത്രിമ ലഗൂണുകളിൽ സ്ഥിതിചെയ്യുന്ന തുറമുഖം
- പാരദ്വീപ്
കൊൽക്കത്ത തുറമുഖം
* ബ്രിട്ടീഷ് ഈസ്റ്റിന്ത്യാക്കമ്പനി നിര്‍മ്മിച്ച തുറമുഖം.
* ഇന്ത്യയില്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന ഏക മേജര്‍ തുറമുഖം.
* ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് ഏറ്റവും വടക്ക് സ്ഥിതി ചെയ്യുന്ന മേജര്‍ തുറമുഖം.
* കടലില്‍ നിന്ന് 203 കി.മീ. അകലെയാണ് കൊല്‍ക്കത്ത തുറുമുഖം.
* ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഏറ്റവും വലിയ ഹിന്റര്‍ലാന്‍ഡ് ഉള്ളത് കൊല്‍ക്കത്ത തുറമുഖത്തിനാണ്.
* മൂഗള്‍ ചക്രവര്‍ത്തി ഓറംഗസീബില്‍ നിന്ന് വ്യാപാരാവകാശങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാക്കമ്പനി കൊല്‍ക്കത്ത തുറമുഖം നിര്‍മ്മിച്ചത്.
* രണ്ടാം ലോക മഹായുദ്ധകാലത്ത് ജാപ്പനീസ് സേനകള്‍ രണ്ടു പ്രാവശ്യം ബോംബാക്രമണത്തിന് വിധേയമാക്കിയിട്ടുള്ള തുറമുഖമാണ് കൊല്‍ക്കത്ത.
* ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് സംവിധാനം നിലവിലുള്ളത് കൊല്‍ക്കത്ത തുറമുഖത്തിലാണ്.
* പശ്ചിമ ബംഗാള്‍, ബീഹാര്‍, ത്ധാര്‍ഖണ്‍ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവയും വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളും നേപ്പാള്‍, ഭൂട്ടാന്‍ എന്നീ അയല്‍ രാജ്യങ്ങളും ടിബറ്റ് സ്വയംഭരണപ്രദേശവും കൊല്‍
ക്കത്ത തുറമുഖത്തിന്റെ ഹിന്റര്‍ലാന്‍ഡില്‍ ഉള്‍പ്പെടുന്നു.
* കൊല്‍ക്കത്ത തുറമുഖത്തിന് രണ്ട് ഡോക്ക് സംവിധാനങ്ങളുണ്ട്-കൊല്‍ക്കത്ത ഡോക്ക്‌സും ഹാല്‍ഡിയ ഡോകു കോംപ്ലക്സും.
❔ചോദ്യോത്തരങ്ങൾ
* കൊൽക്കത്ത തുറമുഖം സ്ഥിതി ചെയ്യുന്ന നദി
- ഹൂഗ്ലീ
* കിഴക്കേ ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന തുറമുഖം
- കൊൽക്കത്ത തുറമുഖം
* ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം
- കൊൽക്കത്ത
* കൊൽക്കത്ത തുറമുഖത്തിന്റെ തിരക്കൊഴിവാക്കാൻ വേണ്ടി നിർമ്മിച്ച തുറമുഖം
- ഹാൽഡിയ
പോര്‍ട്ട് ബ്ലെയര്‍
* ക്രേന്ദ ഭരണപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക മേജര്‍ തുറമുഖം.
* ഇന്ത്യയില്‍ ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന തുറമുഖം.
* ഇന്ത്യയിലെ പതിമുന്നാമത്തെ മേജര്‍ തുറമുഖം
* 2010 ജൂണിലാണ് പോര്‍ട്ട് ബ്ലെയറിനെ (പധാന തുറമുഖമായി പ്രഖ്യാപിച്ചത്.
❔ചോദ്യോത്തരങ്ങൾ
* ഇന്ത്യൻ ഉപദ്വീപിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ തുറമുഖം
- പോർട്ട് ബ്ലയർ തുറമുഖം
* ഇന്ത്യയുടെ 13-ാമത്തെ മേജർ തുറമുഖം
- പോർട്ട് ബ്ലയർ
* പോർട്ട് ബ്ലയർ തുറമുഖം മേജർ തുറമുഖമായ വർഷം
- 2010 ജൂലൈ 1
മറ്റ് വിവരങ്ങൾ
* ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയില്‍ സ്ഥിതി ചെയ്യുന്ന പിപവാവ് (Port Pipavav) ആണ്.
* ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം ആന്ധ്രാപ്രദേശിലെ ഗംഗാവരമാണ് (21 മീ)
* ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യം തുറമുഖമാണ് ഗുജറാത്തിലെ മുന്ദ്ര (Mundra Port)
* തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് അന്താരാഷ്ട തുറമുഖത്തിന്റെ നിര്മാണത്തിന് തറക്കല്ലിട്ടത് 2015 ഡിസംബർ അഞ്ചിനാണ്. അദാനി ഗ്രുപ്പിനാണ് നിര്മാണ ചുമതല.
മറ്റ് പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍