ലക്ഷ്മി എൻ. മേനോൻ: കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത (1899-1994)
1957 മുതല്‍ 1967 വരെ കേന്ദ്രമന്ത്രിയായിരുന്ന ലക്ഷ്മി എൻ. മേനോൻ കേന്ദ്രത്തിൽ മന്ത്രി സ്ഥാനം വഹിക്കുന്ന ആദ്യ മലയാളി വനിതാ ആയിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന ഇവർ 1957 മുതൽ 1962 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ഉപമന്ത്രിയായും 1962 മുതൽ 1966 വരെ സംസ്ഥാന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1899 മാർച്ച് 27നു് തിരുവനന്തപുരത്ത്‌ ജനിച്ചു. കേരള യുക്തിവാദ പ്രസ്ഥാനത്തിന്റെ ആദ്യകാല വക്താവും എഴുത്തുകാരനുമായിരുന്ന എം. രാമവര്‍മ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായിരുന്നു ലക്ഷ്‌മി. എം.എ., എല്‍.ടി.എന്‍.എന്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്‌. തിരുവനന്തപുരം, ചെന്നൈ, ലണ്ടന്‍, ലഖ്‌നൗ എന്നിവിടങ്ങളിലായിരുന്നു പഠനം. 

1930-ൽ കൊച്ചി മുന്‍ വിദ്യാഭ്യാസ ഡയറക്‌ടറും ലഖ്നൗ യൂണിവേഴ്സിറ്റി പ്രൊഫസറും പിന്നീട് തിരുവിതാംകൂർ സർവകാശാലയുടെ ആദ്യ വൈസ് ചാൻസലറുമായ ഡോ. വി.കെ. നന്ദൻ മേനോനെ ലക്ഷ്മി മേനോൻ വിവാഹം കഴിച്ചു. പട്‌ന സർവകലാശാലാ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ച നന്ദൻ മേനോൻ, ന്യൂഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്ടേഷൻ ഡയറക്‌ടറായാണ് വിരമിച്ചത്. വിവാഹശേഷം ഭർത്താവിനൊപ്പം ലഖ്നൗവിൽ താമസമായ ലക്ഷ്മി കോളേജ് പ്രൊഫസറായി ജോലി ചെയ്തു. ഇതിനിടെ നിയമ ബിരുദവും കരസ്ഥമാക്കി. സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് പട്‌നയിലെ വിമൻസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

1927-ൽ ഇംഗ്ലണ്ടിലെ മരിയ ഗ്രേ ട്രെയിനിംഗ് കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് സോവിയറ്റ് യൂണിയന്റെ പത്താം വാർഷിക ആഘോഷങ്ങളിൽ വിദ്യാർത്ഥി പ്രതിനിധിയാകാൻ അവസരം ലഭിച്ചു. അവിടെ വച്ച് ജവഹർലാൽ നെഹ്റുവിനെ കണ്ടുമുട്ടിയത് അവരുടെ രാഷ്ട്രീയ പ്രവേശനത്തിന് നിമിത്തമാവുകയും ചെയ്തു. 1948-ലും 1950-ലും ഐക്യരാഷ്ട സഭയുടെ ജനറൽ അസംബ്ലിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായി. സ്റ്റാറ്റസ് ഒഫ് വിമൻ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി ജനറൽ അസംബ്ലിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മേധാവി സ്ഥാനത്തെത്തി. 1952, 1954, 1960 വർഷങ്ങളിൽ തുടർച്ചയായി ബീഹാറിൽ നിന്നുള്ള രാജ്യസഭാ പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടു

വിദേശകാര്യമന്ത്രാലയത്തിൽ പാർലമെന്ററി സെക്രട്ടറിയായി 1952 മുതൽ 1957 വരെ സേവനമനുഷ്ഠിച്ചു, 1957 മുതൽ 1962 വരെ സഹമന്ത്രിയായും പിന്നീട് 1962 മുതൽ 1967 കാലഘട്ടത്തിൽ വിദേശകാര്യമന്ത്രിയുമായിരുന്നു. ഓള്‍ ഇന്ത്യ വിമന്‍സ്‌ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച ലക്ഷ്മി മേനോന് 1957-ൽ പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

ഐക്യരാഷ്‌ട്ര സഭയുടെ വനിതാ ശിശുക്ഷേമ വിഭാഗത്തിന്റെ അദ്ധ്യക്ഷയായും ഇവർ സേവനം അനുഷ്ഠിച്ചിട്ടിച്ചു. കേരള മദ്യനിരോധന സമിതിയുടെ ആദ്യ പ്രസിഡന്റ് കൂടിയായിരുന്നു ലക്ഷ്മി. സ്ത്രീകൾക്കിടയിലെ നിരക്ഷരത ഇല്ലാതാക്കുന്നതിനുള്ള അഖിലേന്ത്യാ കമ്മിറ്റി പ്രസിഡന്റായും 1972 മുതൽ 1985 വരെ കസ്തൂർബ ഗാന്ധി നാഷണൽ മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർമാനായും പ്രവർത്തിച്ചു. ചേരിചേരാനയം, ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നിവയില്‍ ഇവര്‍ ഒരു പ്രധാന പങ്കു വഹിച്ചു. 

1967-ൽ സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ച ലക്ഷ്മി സ്വദേശത്തേക്ക് മടങ്ങിയെത്തി, സാമൂഹ്യപ്രവർത്തനത്തിലേക്കും എഴുത്തിലേക്കും ഇവർ തിരിഞ്ഞു. `ദ പൊസിഷന്‍ ഓഫ്‌ വുമണ്‍' എന്നൊരു ഗ്രന്ഥത്തിന്റെ രചയിതാവാണ് ലക്ഷ്മി. ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ സമുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പുസ്തകം രചിച്ചത്.

1974-ൽ ഡോ. നന്ദൻ മേനോൻ ദിവംഗതനായി. മക്കളില്ലാതിരുന്ന അവർ,​ സാമൂഹിക പ്രവർത്തനത്തിലും സന്നദ്ധ സേവനത്തിലും ഏർപ്പെട്ട് ആ ദു:ഖം മറന്നു. ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി വിമൻസ് എന്ന സംഘടന ഇന്ത്യയിൽ സ്ഥാപിച്ചതിന് കാരണക്കാരിയായി. എൽ.ഐ.സി ഡയറക്ടറായിരുന്ന കാലത്ത് സ്ത്രീകളുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി ആരംഭിച്ച പദ്ധതികൾ ഇന്നും പ്രസക്തമായി നിലനിൽക്കുന്നു. ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് പ്രസിഡന്റ്,​ രക്ഷാധികാരി, കസ്തൂർബാ ഗാന്ധി ട്രസ്റ്റ് ചെയർ പേഴ്സൺ തുടങ്ങിയ പദവികളിലെല്ലാം ലക്ഷ്മി എൻ. മേനോൻ കർമമുദ്ര പതിപ്പിച്ചു. 1994 നവംബർ 30ന് 95-ാം വയസ്സിൽ നിര്യാതയായി.

ലക്ഷ്മി മേനോന്റെ ആഗ്രഹ പ്രകാരം സ്വഭവനമായ 'പ്ലെയിൻ വ്യൂ' ശ്രീരാമകൃഷ്ണ ശാരദാ മിഷനു നൽകി. ഭർത്താവിന്റെ നാലായിരത്തോളം വരുന്ന പുസ്തക ശേഖരം തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു സമർപ്പിച്ചു. 1957-ൽ പത്മഭൂഷൻ നല്കി രാഷ്ട്രം അവരെ ആദരിച്ചു.
മറ്റ് പ്രധാന പഠനകുറിപ്പുകൾക്കായി ഇവിടെ ക്ലിക്കുക>
<കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇവിടെ ക്ലിക്കുക>

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here