Header Ads Widget

Ticker

6/recent/ticker-posts

RIVERS OF INDIA: Himalayan Rivers and Peninsular Rivers - Questions and Answers (Chapter: 01)

ഇന്ത്യയിലെ നദികൾ: ഹിമാലയൻ നദികളും ഉപദ്വീപീയ നദികളും (Chapter: 01)


ഇന്ത്യയിലെ നദികളെ സംബന്ധിച്ചുള്ള ഈ പഠനക്കുറിപ്പ് ശ്രദ്ധയോടെ വായിച്ച് പഠിക്കുക. 
പി.എസ് .സി. 10th, +2, Degree Level പരീക്ഷാസഹായി 
ഏത് മത്‌സരപരീക്ഷയായാലും നദികളെ സംബന്ധിച്ച ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇത് ഏവരെയും സഹായിക്കും.
👉എട്ട് അദ്ധ്യായങ്ങളിലായി നൽകിയിരിക്കുന്ന ഈ പഠനക്കുറിപ്പുകളുടെ അവസാനം നദികളുമായി  ബന്ധപ്പെട്ട 100 - ലേറെ ചോദ്യോത്തരങ്ങൾ  ചേർത്തിരിക്കുന്നു.. അവ കാണാതെ പോകരുത്..
നദികൾ 
* ഇന്ത്യയിലെ നദികളെ ഹിമാലയൻ നദികൾ, ഉപദ്വീപീയ നദികൾ എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. 
ഹിമാലയൻ നദികൾ
* ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളും ഹിമാനികളും ശുദ്ധജലത്തിന്റെ വൻ ശേഖരങ്ങളാണ്. ഈ മഞ്ഞു പാളികൾ ഉരുകി രൂപംകൊള്ളുന്ന നീർച്ചാലുകൾ ചേർന്ന് അനേകം മഹാനദികൾ ജന്മമെടുക്കുന്നു. ഇവ ഹിമാലയൻ നദികൾ എന്നറിയപ്പെടുന്നു. താഴ്വാരങ്ങളിലെ ധാരാളമായ മഴയും ഈ നദികളെ പുഷ്ടിപ്പെടുത്തുന്നുണ്ട്.

* സിന്ധു, ബ്രഹ്മപുത്ര, ഗംഗ, യമുന മുതലായവ ഉൾപ്പെടുന്നതാണ് ഹിമാലയൻ നദികൾ. 

ഗംഗ
* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദിയായി പരിഗണിക്കുന്നത് ഗംഗയെയാണ് (2510 കി.മീ.).

* 2008-ൽ ഇതിനെ ദേശീയനദിയായി പ്രഖ്യാപിച്ചു.

* ഇന്ത്യയിലെ ഏറ്റവും കൂടുതൽ പോഷകനദികളുള്ള
നദി ഗംഗയാണ്. രാജ്യവിസ്തൃതിയുടെ നാലിലൊന്നോളം (25 ശതമാനം) ഉൾക്കൊള്ളുന്ന ഗംഗയോളം പാവനമായ മറ്റൊരു നദിയും ഇന്ത്യയിലില്ല.

* സാമ്രാജ്യങ്ങളുടെയോ പ്രവിശ്യകളുടെയോ ആസ്ഥാനമായ നിരവധി നഗരങ്ങൾ ഗംഗാതീരത്തുണ്ടായിരുന്നു.

* മൗര്യ, ഗുപ്ത സാമ്രാജ്യങ്ങളുടെ തലസ്ഥാനമായിരുന്ന പാടലീപുത്രം, ഡൽഹിയിലേക്ക് മാറ്റുംവരെ ബ്രിട്ടീഷ് ഇന്ത്യയുടെ ആസ്ഥാനമായിരുന്ന കൽക്കട്ട (ഗംഗയുടെ കൈവഴിയായ ഹൂഗ്ലിയുടെ തീരത്ത്) എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്. 

* ഹർഷന്റെ രാജധാനിയായിരുന്ന കനൗജ്, അക്ബർ നാമകരണം ചെയ്ത അലഹബാദ് (പ്രയാഗ്), എന്നിവയും ഗംഗാതീരത്താണ്.

* ഗംഗയുടെ കൈവഴിയായ ഭഗീരഥിയുടെ തീരത്തുള്ള മുർഷിദാബാദ് മുഗൾ ഭരണകാലത്ത് അവിഭക്ത ബംഗാൾ പ്രവിശ്യയുടെ ആസ്ഥാനമായിരന്നു .

* ഹിന്ദുക്കളുടെ ഏറ്റവും പരിപാവനമായ പുണ്യസ്ഥലമായ കാശി അഥവാ വാരാണസി (പഴയ പേര് ബനാറസ്) ഗംഗയുടെ തീരത്തുള്ള നഗരങ്ങളിൽ ഏറ്റ
വും പഴയതാണ്.

* വിശ്വനാഥ ക്ഷേത്രം വാരാണസിയിലാണ്. ഇത് ശിവനു സമർപ്പിച്ചിരിക്കുന്നു.

* ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെയാണ് ഗംഗ ഒഴുകുന്നത്.

* ഗംഗയുടെ ശരാശരി ആഴം 52 അടിയും പരമാവധി ആഴം 100 അടിയുമാണ്.

* ഉത്തരാഖണ്ഡിലാണ് നദിയുടെ ഉദ്ഭവം.

* ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമബംഗാൾ എന്നിവയാണ് ഗംഗ ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ.

* ഗംഗ ഏറ്റവും കൂടുതൽ ദൂരം പിന്നിടുന്നത് ഉത്തർപ്രദേശിലാണ്.

* ഗംഗയുടെ ഉൽപത്തി പ്രവാഹങ്ങൾ എന്നു വിശേഷിപ്പിക്കാവുന്ന അഞ്ച് നദികളാണ് അളകനന്ദ, ധൗളി ഗംഗ, നന്ദാകിനി, പിണ്ടാർ, ഭഗീരഥി എന്നിവ.

* ഇവയിൽ അളകനന്ദയെയും ഭഗീരഥിയെയുമാണ് ഗംഗാപ്രവാഹത്തിന്റെ മുഖ്യ സ്രോതസ്സുകളായി പരിഗ ണിക്കുന്നത്.

* വിഷ്ണുപ്രയാഗിൽവച്ച് അളകനന്ദയും ധൗളിഗംഗയും സംഗമിക്കുന്നു.

* നന്ദപ്രയാഗിൽവച്ച് നന്ദാകിനിയും കർണപ്രയാഗിൽ വച്ച് പിണ്ടാറും രുദ്രപ്രയാഗിൽ വച്ച് മന്ദാകിനിയും ഈ ജലപ്രവാഹത്തിൽച്ചേരുന്നു.

* ദേവപ്രയാഗിൽവച്ച് ഭഗീരഥിയുമായി ചേരുന്നതോടെയാണ് ജലപ്രവാഹം ഗംഗയായി മാറുന്നത്.

* അളകനന്ദയാണ് ഭഗീരഥിയെക്കാൾ വലിയ നദി എങ്കിലും ഗംഗയുടെ ഉറവിടമായി കണക്കാക്കുന്നത് ഭഗീരഥിയെയാണ്.

* ഹൈന്ദവപുരാണങ്ങളിൽ പഞ്ചപ്രയാഗകൾ എന്നാണ് ഈ അഞ്ച്നദീ സംഗമ സ്ഥാനങ്ങൾ പരാമർശി ക്കപ്പെട്ടിരിക്കുന്നത്.

 ഭഗീരഥി 
* ഉത്തരാഖണ്ഡ് സംസ്ഥാനത്ത് കേദാർനാഥിന് വടക്ക് സമുദ്രനിരപ്പിൽനിന്ന് 3892 മീറ്റർ ഉയരത്തിലുള്ള ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽനിന്നാണ് ഭഗീരഥിയുടെ ഉദ്ഭവം. ഇവിടെനിന്ന് 205 കിലോമീറ്റർ പിന്നിട്ടാണ് നദി അളകനന്ദയിൽ ലയിക്കുന്നത്.

* ഭഗീരഥൻ എന്ന രാജാവ് കപിലമുനിയുടെ ശാപത്തിൽനിന്ന് തന്റെ 60000 പുർവികർക്കുമോക്ഷം ലഭിക്കാൻ തപസ്സുചെയ്ത് ഗംഗയെ ഭൂമിയിലേക്ക് ഒ ഴുക്കിയെന്ന് പുരാണങ്ങളിൽ പരാമർശിക്കുന്നു.

* ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ് രി ഡാം നിർമിച്ചിരിക്കുന്നത് ഭഗീരഥിയിലാണ്. 260.5 മീറ്റർ ഉയരമുള്ള പദ്ധതിയുടെ ശേഷി 2400 മെഗാവാട്ടാണ്.

അളകനന്ദ 
* ഉത്തരാഖണ്ഡിൽ ഹിമാലയൻ മലനിരകളിൽ 4202 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശതോപാന്ത് തടാകത്തിൽനിന്ന് അളകനന്ദ ഉദ്ഭവിക്കുന്നു.

* അളകനന്ദയുടെ തീരത്താണ് ശങ്കരാചാര്യർ സ്ഥാപിച്ച ബദരീനാഥ് വിഷ്ണുക്ഷേത്രം.

* പരമ്പരാഗത ആചാരപ്രകാരം, ബദരീനാഥിലെ മുഖ്യപൂജാരി കേരളത്തിൽനിന്നുള്ള നമ്പൂതിരി ബ്രാഹ്മണനാണ്.

* ദേവപ്രയാഗിൽനിന്ന് ഗംഗയെന്ന പേരുമായി തെക്കോട്ടൊഴുകുന്ന നദി ഋഷികേശ് പിന്നിടുന്നു.

* യോഗയുടെ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സ്ഥലം സമതലത്തി ലേക്കുകടക്കുംമുമ്പ് ഗംഗയുടെ തീരത്തുള്ള അവസാനത്തെ ഹിമാലയൻ നഗരമാണ്.

* ഹിമാലയത്തിന്റെ കവാടം എന്നു വിളിക്കുന്നത് ഋഷികേശിനെയാണ്.

ഗംഗയുടെ പ്രയാണം 
* 200 കിലോമീറ്റർ പിന്നിട്ട് ഹരിദ്വാറിൽ എത്തുന്നതോടെ ഗംഗയുടെ സമതല പ്രയാണം ആരംഭിക്കു ന്നു.

* ഹരിയുടെ (ദൈവത്തിന്റെ കവാടം എന്നാണ് ഹരിദ്വാർ എന്ന വാക്കിനർഥം. 

* കുംഭമേള നടക്കുന്ന നാലു സ്ഥലങ്ങളിൽ ഒന്ന് ഹരിദ്വാറാണ് (ഉത്തരാഖണ്ഡ്). 

* കാൺപുർ, കനൗജ് എന്നിവ പിന്നിട്ട് അലഹബാദിലെത്തുമ്പോൾ ഗംഗയിൽ യമുന ലയിക്കുന്നു.

* ഐതിഹ്യപ്രകാരം സരസ്വതി നദിയും ഇവിടെ വന്നുചേരുന്നു. അതിനാൽ ത്രിവേണി സംഗമം എന്നറിയപ്പെടുന്നു.

* കുംഭമേള നാലു സ്ഥലങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് അലഹബാദ്. ലോകത്തിലെ ഏറ്റവും വലിയ ജനക്കൂട്ടം രൂപംകൊള്ളുന്നത് അലഹബാദ് കുംഭമേളയ്ക്കാണ്.

* 12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ഹരിദ്വാർ, അലഹബാദ്നാസിക്, ഉജ്ജയിനി എന്ന ക്രമത്തിലാണ് കുംഭമേള നടക്കുന്നത്.

* ഹരിദ്വാറിലെയും നാസിക്കിലെയും കുഭമേളകൾ മൂന്നുവർഷത്തെ വ്യത്യാസത്തിലാണ് നടക്കുന്നത്.

* നാസിക്കിലെയും ഉജ്ജയിനിയിലെയും നടക്കുന്നത് ഒരേ വർഷത്തിലോ ഒരു വർഷത്തെ വ്യത്യാസത്തിലോ ആയിരിക്കും.

* വ്യാഴം, സൂര്യൻ, ചന്ദ്രൻ എന്നിവയുടെ സ്ഥാനമനുസരിച്ചാണ് തീയതി നിർണയിക്കുന്നത്.

* ആറു വർഷത്തിലൊരിക്കൽ അർധ കുംഭമേള നടക്കും. ഹരിദ്വാറും അലഹബാദും മാത്രമാണ് ഇതിന്റെ വേദികൾ.

* 144 വർഷത്തിലൊരിക്കൽ അതായത് പ്രന്തണ്ട് സാധാരണ കുംഭമേള പൂർത്തിയാകുമ്പോൾ മഹാകുംഭമേള നടക്കും .

* വാരാണസി, പാറ്റ്ന, ഘാസിപ്പുർ, ഭഗൽപൂർ, മിർസാപ്പൂർ, ബലിയ, ബക്സാർ, സെയ്ത്പൂർ, ചുനാർ തുടങ്ങിയ നഗരങ്ങൾ ഗംഗാതീരത്താണ്.

* യമുന, രാംഗംഗ, ഗോമതി, കോസി, സോൺ, ഗന്ധകി, ഗാ൦ഘ് ര മുതലായവ ഗംഗയുടെ പോഷകനദിക ളാണ്.

* മുർഷിദാബാദ് ജില്ലയിലെ ധുലിയാൻ എന്ന സ്ഥലത്തിനുവടക്കുവച്ച് ഗംഗ രണ്ടായി പിരിയുന്നു. ഒരു കൈവഴിയായ ഭാഗീരഥി-ഹൂഗ്ലി പശ്ചിമ ബംഗാളിലുടെ ഒഴുകി ബംഗാൾ ഉൾക്കടലിൽ ചേരുന്നു.

* രൂപനാരായൺ, ദാമോദർ എന്നീ നദികൾ ഹൂഗ്ലിയുടെ പോഷകനദികളാണ്.

* ഭഗീരഥിയിൽ പദ്മയുടെ ശാഖയായ ജലാംഗി വന്നുചേരുന്ന സ്ഥലമായ മായപ്പൂർ മുതൽ അത് ഹൂഗ്ലി എന്നറിയപ്പെടുന്നു.

* ജലാംഗിയുടെ തീരത്തുള്ള നഗരമാണ് കൃഷ്ണനഗർ.

* ഹൗറ, കൊൽക്കത്ത, ഡയമണ്ട് ഹാർബർ, ഹാൽഡിയ എന്നിവ ഹുഗ്ലി നദിയുടെ തീരത്താണ്.

* ഹൂഗ്ലിയുടെ പതനസ്ഥാനത്താണ് 300 ചതുശ്രകിലോമീറ്ററോളം വിസ്തീർണമുള്ള ഗംഗാസാഗർ ദ്വീപ്. ജനുവരിയിൽ ഇവിടെ നടക്കുന്ന മകര സംക്രാന്തി ഉൽസവത്തിന് ആയിരക്കണക്കിനു ഹിന്ദുക്കൾ പങ്കെടുത്ത് കപിലമുനി ക്ഷേത്രത്തിൽ പൂജ നടത്തുന്നു.

* ഹൂഗ്ലി നദിക്കു കുറുകേയുള്ള ഹൗറ പാലം അഥവാ രബീന്ദ്രസേതു കൊൽക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്നു.

ഹൂഗ്ലിയിൽ ചേരുന്ന നദിയാണ് ദാമോദർ.

* ബംഗാളിന്റെ ദുഃഖം എന്ന് ദാമോദർ അറിയപ്പെടുന്നു. 

* ലോകത്തെ ഏറ്റവും തിരക്കുള്ള പാലങ്ങളിലൊന്നാണ് രബീന്ദ്രസേതു.

* വിദ്യാസാഗർ സേതു (രണ്ടാം ഹൂഗ്ലിപ്പാലം എന്നും അറിയപ്പെടുന്നു), വിവേകാനന്ദ സേതു(വില്ലിംഗ്ടൺ പാലം), നിവേദിതാ സേതു (രണ്ടാം വിവേകാനന്ദ പ്പാലം) എന്നീ പാലങ്ങളും ഹൂഗ്ലിയിലാണ് (സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നു സിസ്റ്റർ നിവേദിത)

* ഒരു മേജർ തുറമുഖം (കൊൽക്കത്ത) സ്ഥിതി ചെയ്യുന്ന ഏക ഇന്ത്യൻ നദിയും ഹൂഗ്ലിയാണ്. ഗാർഡൻ റീച്ച് കപ്പൽനിർമാണശാലയും ഇതിനു സമീപമാണ്.

* തീരത്ത് കുംഭമേള നടക്കുന്ന ഒന്നിലധികം കേന്ദ്രങ്ങളുള്ള (ഹരിദ്വാർ, അലഹബാദ്) ഏക ഇന്ത്യൻ നദിയും ഗംഗയാണ്.

ബംഗ്ലാദേശിൽ 
* ബംഗ്ലാദേശിലേക്ക് കടക്കുന്ന ഗംഗ അറിയപ്പെടുന്നത് പദ്മ എന്ന പേരിലാണ്.

* 220 കിലോമീറ്റർ ബംഗ്ലാദേശിലൂടെ ഒഴുകിയശേഷം പദ്മ, തെക്കോട്ടൊഴുകി വരുന്ന ബ്രഹ്മപുത്രയുടെ പ്രധാന കൈവഴിയായ ജമുനയുമായി സന്ധിക്കുന്നു.

* തുടർന്ന് ബംഗാൾ ഉടക്കടൽ ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്ന പദ്മയിൽ മേഘ്ന വന്നുചേരുന്നു. അതിനുശേഷം മേഘ്നയെന്ന പേരിൽ അറിയപ്പെടുന്ന
ഈ നദിയുടെ കീഴ്ഭാഗം അനവധി കെട്ടിടങ്ങളും സ്മാരകങ്ങളും നശിപ്പിച്ചിട്ടുള്ളതിനാൽ കീർത്തിനാശിനി എന്നറിയപ്പെടുന്നു.

* ഈ നദിയുടെ അഴിമുഖത്താണ് ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയായ സുന്ദർബൻസ്.

* 350 കിലോമീറ്ററിലേറെ വീതിയിൽ ഇന്ത്യയിലും ബംഗ്ലാദേശിലുമായി വ്യാപിച്ചുകിടക്കുന്ന ഈ അഴിപ്രദേശത്താണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം.

* സുന്ദരി എന്നുപേരുള്ള കണ്ടൽച്ചെടികൾ ധാരാളം ഉള്ളതിനാലാണ് സുന്ദർബൻ എന്ന പേരുവന്നത്.

* സുന്ദർവൻ ദേശീയോദ്യാനത്തിന് ലോക പൈതൃകപ്പട്ടികയിൽ സ്ഥാനമുണ്ട്.

* വെള്ളപ്പൊക്കത്താൽ ഏറ്റവും കൂടുതൽ പേർ മരണമടയുന്ന രാജ്യം ബംഗ്ലാദേശാണ്.
(അടുത്ത പേജിൽ തുടരുന്നു... തുടർന്ന് വായിക്കുക)


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍