ലോക പൈതൃക പട്ടികയിലെ 38 ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ. പഠന കുറിപ്പുകളും അനുബന്ധ ചോദ്യങ്ങളും - 01

പൈതൃക സംരക്ഷണം സംബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ അഭിമുഖ്യത്തിൽ 1972-ൽ സംഘടിപ്പിച്ച  ഒരു കൺവെൻഷനു ശേഷമാണ് ലോക പൈതൃക കേന്ദ്രങ്ങൾ നിലവിൽ വരുന്നത്. ദേശീയോദ്യാനങ്ങൾ, തടാകങ്ങൾ,
മരുഭൂമികൾ, വനങ്ങൾ, പഴയകാല നഗരങ്ങൾ, പർവതങ്ങൾ, മതനിർമിതികൾ, കോട്ടകൾ, സൗധങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.  
ലോക പൈതൃക ദിനമായി ആചരിക്കുന്നത് ഏപ്രിൽ18 ആണ്. 1982 ഏപ്രിൽ 18 ന് ടുണീസിയയിൽ പൈതൃക കേന്ദ്രങ്ങൾക്കായി നടന്ന സിംപോസിയത്തിന്റെ സ്മരണാർഥമാണ് ദിനം ആചരിക്കുന്നത്.

01. അജന്താ ഗുഹകൾ (Ajanta Caves) (1983)
മഹാരാഷ്ട്രയിൽ ഔറംഗബാദ് ജില്ലയിലെ അജന്താഗുഹകളിലെ ചിത്രങ്ങൾക്കും ശിൽപങ്ങൾക്കും ബി.സി. രണ്ടാ൦ ശതകത്തോളം പഴക്കമുണ്ട്. വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗുഹകൾ ആദ്യമായി പാശ്ചാത്യരുടെ ശ്രദ്ധയിൽപെട്ടത് 1819 ൽ 
ആണ്. ഒരു ബ്രിട്ടീഷ് ഓഫീസറുടെ നേതൃതൃത്വത്തിൽ കടുവ വേട്ടയ്ക്കായി പോയ സംഘമാണ് ഗുഹകള്‍ യാദൃച്ഛികമായി കണ്ടെത്തിയത്‌. ബുദ്ധനെയും ബോധിസത്വനെയുമാണ്‌ അജന്താ ഗുഹകളില്‍ ആവിഷ്കരിച്ചിരിക്കുന്നത്‌. ചിത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന ചായങ്ങളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

02. എല്ലോറ ഗുഹകള്‍ (Ellora Caves) (1983)
മഹാരാഷ്ട്രയിൽ ഔറംഗാബാദ്‌ ജില്ലയിലാണ്‌ എല്ലോറ ഗുഹകള്‍. നൂറിലധികം ഗുഹകള്‍ ഇവിടെയുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക്‌ പ്രവേശനം അനുവദിച്ചിടടുള്ളത്‌ 34 എണ്ണത്തിലാണ്‌. അവയില്‍ 12ബുദ്ധഗുഹകളും 17 ഹിന്ദു ഗുഹകളും 5 ജൈന ഗുഹകളും ഉള്‍പ്പെടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയ്ക്കാണ്‌ ഗുഹകളുടെ സംരക്ഷണച്ചുമതല. എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രമാണ്‌ പതിനാറാമത് ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ്‌ ഇത് പണി തീർത്തിരിക്കുന്നത്.

03. ആഗ്രകോട്ട (Agra Fort) (1983)
ലോധിവശംശത്തിലെ സിക്കന്ദര്‍ ലോധിയാണ്‌ ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ സ്ഥാപകന്‍. ആഗ്രയെ തന്റെ രാജധാനിയാക്കിയ അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ എട്ടുവര്‍ഷമെടുത്ത്‌ 1573-ല്‍ നിര്‍മാണം പൂര്‍ത്തിയായ ആഗ്രകോട്ട ഇപ്പോഴത്തെ രൂപം കൈവരിച്ചത്‌ അക്ബറുടെ പൗത്രനായ ഷാജഹാന്റെ ഭരണകാലത്താണ്‌. 1638-ല്‍ മുഗള്‍ രാജധാനി ഡല്‍ഹിയിലെ ചെങ്കോട്ടയിലേക്ക്‌ മാറ്റുംവരെ ആഗ്ര കോട്ടയായിരുന്നു ഭരണകേന്ദ്രം. മുഗളരില്‍ നിന്ന്‌ പതിനെട്ടാം ശതകത്തിന്റെ ആരംഭത്തില്‍ മറാത്തികള്‍ പിടിച്ചെടുത്ത കോട്ട രണ്ടാം ആഠംഗ്ലോ-മറാത്ത യുദ്ധത്തോടെ ബ്രിട്ടീഷ്‌ അധീനതയിലായി. ഡല്‍ഹിഗേറ്റ്‌, ലാഹോര്‍ ഗേറ്റ്‌ എന്നി രണ്ട്‌ കവാടങ്ങള്‍ ആഗര കോട്ടയ്ക്കുണ്ട്‌. ലാഹോര്‍ ഗേറ്റ്‌ അമര്‍സിങ്‌ ഗേറ്റ്‌ എന്നും അറിയപ്പെടുന്നു. ഇതിന്റെ പഴയ പേര്‍ അക്‌ബര്‍ ഗേറ്റ്‌ എന്നാണ്‌. കോട്ടയുടെ വടക്കുഭാഗം ഇന്ത്യന്‍ മിലിട്ടറിയുടെ പാരച്യൂട്ട ബ്രിഗേഡ്‌ ഉപയോഗിക്കുന്നതിനാൽ ഡല്‍ഹിഗേറ്റിലൂടെ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമില്ല. അമര്‍സിങ്‌ ഗേറ്റിലൂടെയാണ്‌ വിനോദസഞ്ചാരികള്‍ കോട്ടയ്ക്കുള്ളില്‍ പ്രവേശിക്കുന്നത്‌.

04. താജ്മഹല്‍ (Taj Mahal) (1983)
ഉത്തര്‍പ്രദേശില്‍ ആഗ്രയില്‍ യമുനാ തീരത്താണ്‌ താജ്മഹല്‍.
അഞ്ചാമത്തെ മുഗള്‍ ച്രകവര്‍ത്തി ഹാജഹാന്‍ തന്റെ പത്നിയായിരുന്ന മുംതാസ്‌ മഹലിന്റെ സ്മരണയ്ക്കായി 1632-1648 കാലയളവില്‍ നിര്‍മിച്ച താജിന്റെ
ഉയരം 23 മീറ്ററാണ്‌. ഉസ്താദ്‌ അഹമ്മദ്‌ ലഹോറിയാണ്‌ മുഖ്യ ശില്‍പി. കാലത്തിന്റെ കപോലത്തിലെ കണ്ണുനീര്‍ത്തുള്ളി എന്ന്‌ മഹാകവി രബിന്ദ്രനാഥ്‌ ടാഗോര്‍ വിശേഷിപ്പിച്ച താജ്മഹല്‍ ലോകത്തിലെ സപ്‌താത്ഭുതങ്ങളില്‍ ഒന്നാണ്‌.

05. കൊണാർക്ക് സൂര്യക്ഷേത്രം (Sun Temple, Konârak) (1984)
കിഴക്കൻ ഗംഗാവംശത്തിലെ രാജാവായിരുന്ന നരസിംഹദേവൻ ഒന്നാമനാണ് പതിമൂന്നാം ശതകത്തിൽ ഒഡിഷയിലെ കൊണാർക്കിൽ സൂര്യക്ഷേത്രം
നിർമ്മിച്ചത്. കറുത്ത പഗോഡ എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ നിര്‍മിതി കണ്ടിട്ട്‌ ഇവിടെ ശിലയുടെ ഭാഷ മനുഷ്യന്റെ ഭാഷയെ മറികടക്കുന്നു എന്നു പറഞ്ഞത്‌ രബിന്ദ്രനാഥ ടാഗോറാണ്‌.

06. മഹാബലിപുരത്തെ മന്ദിരങ്ങള്‍ (Group of Monuments at Mahabalipuram) (1982)
തമിഴ്നാട് കാഞ്ചീപുരം ജില്ലയിലെ അതിപുരാതന തുറമുഖ നഗരമാണ്‌ മഹാബലിപുരം. മാമല്ലപുരം എന്നും അറിയപ്പെടുന്നു. 7ആം നൂറ്റാണ്ടിൽ പല്ലവ രാജാക്കന്‍മാരാണ്‌ മഹാബലിപുരത്തെ ക്ഷേത്രങ്ങള്‍ നിര്‍മിച്ചത്‌. പല്ലവരാജാവായിരുന്ന മാമല്ലന്‍റെ പേരിലാണ്‌ സ്ഥലം അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന ക്ഷ്രേതങ്ങള്‍ പാറകൊത്തിയെടുത്താണ്‌ നിര്‍മിച്ചിരിക്കുന്നത്‌. അര്‍ജുനന്റെ തപസ്സ്‌, ഗംഗയുടെ പതനം തുടങ്ങിയ ശില്‍പങ്ങളും ഇവിടെയുണ്ട്‌.

07. കാസിരംഗ ദേശീയോദ്യാനം (Kaziranga National Park) (1985)
അസമിലെ ലോലാഘട്ട, നഗവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കാസിരംഗ ദേശീയോദ്യാനം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്‌ പ്രസിദ്ധമാണ്‌. ബ്രഹ്മപുത്രയുടെ തീരത്തുള്ള ഈ പ്രദേശത്തെ റിസര്‍വ്‌ വനമായി
ഗുഹകളിലെ ചിത്രങ്ങള്‍ക്കും ശില്‍പങ്ങള്‍ക്കും ബി.സി. രണ്ടാം ശതകത്തോളം പഴക്കമുണ്ട്‌. വനത്താല്‍ ചുറ്റപ്പെട്ടുകിടന്ന ഗുഹകള്‍ ആദ്യമാ പ്രഖ്യാപിച്ചത്‌ 1908-ല്‍ ആണ്‌.

08. കേവലദേവ്‌ ദേശീയോദ്യാനം (Keoladeo National Park) (1985)
മുന്പ്‌ ഭരത്പൂര്‍ പക്ഷി സങ്കേതം എന്നറിയപ്പെട്ടിരുന്ന രാജസ്ഥാനിലെ കേവലദേവ്‌ ദേശീയോദ്യാനത്തിന്‌ 250 വര്‍ഷത്തെ ചരിത്രമുണ്ട്‌. ഉദ്യാനത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ശിവ (കേവലദേവ്‌) ക്ഷേത്രത്തില്‍ നിന്നാണ്‌ ഈ സംരക്ഷിത പ്രദേശത്തിന്‌ പേരു ലഭിച്ചത്‌. തണ്ണീര്‍ത്തടങ്ങള്‍ നിറഞ്ഞ ഈ പ്രദേശം ദേശാടപ്പക്ഷികളുടെ വിഹാരകേന്ദ്രമാണ്‌. കരണ്ടിക്കൊക്കൻ കൊക്ക് (Spoon billed stork), സൈബീരിയൻ കൊക്ക് തുടങ്ങിയ ദേശാടനപ്പക്ഷികള്‍ ഉള്‍പ്പെടെ നാന്നൂറിലേറെ ഇനം പക്ഷികളാണ് ഇവിടെയുള്ളത്. റീസസ് കുരങ്ങ്, ലംഗൂർ, ബംഗാൾ കുറുക്കൻ‍, വരയൻ കഴുതപ്പുലി, പുള്ളിമാൻ, കൃഷ്ണമൃഗം, നീൽഗായ്, മുയൽ തുടങ്ങിയ മൃഗങ്ങളേയും ഇവിടെ കാണാം

09. മാനസ്‌ ദേശീയോദ്യാനം (Manas Wildlife Sanctuary) (1985)
ടൈഗര്‍ റിസര്‍വി, എലിഫന്റ്‌ റിസര്‍വ്‌, ബയോസ്ഫിയര്‍ റിസര്‍വ്‌ എന്നീ നിലകളില്‍ പ്രസിദ്ധമായ മാനസ്‌ ദേശീയോദ്യാനം അസമില്‍ മാനസ്‌ നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്നു. ബ്രഹ്മപുത്രയുടെ പോഷക നദിയായ മാനസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മാനസ് ദേശീയോദ്യാനം പുൽമേടുകളാൽ സമ്പന്നമായ ഇടമാണ്. ഇന്ത്യയെയും ഭൂട്ടാനെയും തമ്മിൽ വേർതിരിക്കുന്ന ഇത് ഇന്ത്യയിലെ പ്രശസ്തമായ കടുവാ സങ്കേതങ്ങളിൽ ഒന്നു കൂടിയാണ്. വംശനാശ ഭീഷണി നേരിടുന്ന പല ജീവാജാലങ്ങളും അധിവസിക്കുന്ന ഒരു കേന്ദ്രം കൂടിയാണിത്.

10. ഖജുരാഹോ ക്ഷേത്രങ്ങള്‍ (Khajuraho Group of Monuments) (1986)
മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ഖജുരാഹോക്ഷ്രേതങ്ങള്‍ ഛന്ദേല വംശത്തിലെ രാജാക്കന്‍മാരാണ്‌ നിര്‍മിച്ചത്‌. ഹിന്ദു, ജൈന മതവിഭാഗക്കാരുടെ ക്ഷേത്രങ്ങളാണ്‌ ഇവിടെയുള്ളത്‌. കാന്ദരിയ മഹാദേവ ക്ഷേത്രമാണ്‌ ഏറ്റവും പ്രമുഖം. വാരണാസിക്കു പടിഞ്ഞാറും ഗംഗയ്ക്കു തെക്കുമായി കിടക്കുന്ന ബുന്ദേല്‍ഖണ്ഡ് വനത്തിനു നടുവിലാണ് ഖജുരാഹോ. എഡി 950 മുതല്‍ 1050 വരെ, ചന്ദേല രാജാക്കന്മാരുടെ പ്രതാപകാലത്താണ് ഖജുരാഹോയിലെ ക്ഷേത്രസമുച്ചയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ചന്ദ്രവര്‍മ്മനെന്ന ചന്ദേല രാജാവാണ് ഇതിന്റെ നിര്‍മ്മിതിക്ക് പിന്നില്‍.1838ല്‍ ബ്രിട്ടീഷ് എന്‍ജിനിയറായ ടി.എസ്.ബുര്‍ട് ഈ ക്ഷേത്രസമുച്ചയത്തെ പുറംലോകത്തിനു പരിചയപ്പെടുത്തി ക്കൊടുക്കുന്നതുവരെ അതു വെറും കാനനക്ഷേത്രമായി മറഞ്ഞുകിടന്നു. മൂന്നു സമുച്ചയങ്ങളായാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങള്‍ കാണപ്പെടുന്നത്. പടിഞ്ഞാറ്, കിഴക്ക്, തെക്ക് ഭാഗങ്ങളിലായി. 

11. ഫത്തേപൂർ സിക്രി (Fatehpur Sikri) (1986)
ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ്‌ ഫത്തേപൂര്‍ സിക്രി. സൂഫി സന്ന്യാസിയായിരുന്ന സലിം ചിഷ്ടിയുടെ സ്മരണാര്‍ഥം അക്ബര്‍ ച്രകവര്‍ത്തിയുടെ കാലത്ത്‌ നിര്‍മിക്കപ്പെട്ട ഈ പട്ടണം 157 മുതല്‍ 1585 വരെ
മുഗള്‍ സ്രമാജ്യൃത്തിന്റെ തലസ്ഥാനമായിരുന്നു. ഫത്തേപൂര്‍ സിക്രിയുടെ കവാടമാണ്‌ ബുലന്ദ്‌ ദർവാസ. 54 മീറ്റര്‍ ഉയരുമുള്ള ഈ നിര്‍മിതിഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടമാണ്‌. ജോധാ ഭായിയുടെ കൊട്ടാരം, ജമാ മസ്ജിദ്, ബുലന്ദ് ദർവാസ, സലിം ചിസ്തി ശവകുടീരം എന്നിവയാണ് ഫത്തേപൂർ സിക്രിയിൽ പ്രധാനമായുമുള്ളത്. പ്രധാനമായും ചുവന്ന മണൽ കല്ലുകൊണ്ട് നിർമ്മിച്ച ഒരു നഗരമാണ് ഫത്തേപൂർ സിക്രി.

12. ഹംപിയിലെ ക്ഷേത്രങ്ങൾ (Group of Monuments at Hampi) (1986)
വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ്‌ ഹംപിയിലെ സൌധങ്ങള്‍. കര്‍ണാടക സംസ്ഥാനത്തില്‍ തുംഗഭ്രദ നദീതീരത്താണ്‌ ഈ നഗരം. ഹസാല രാമ ക്ഷേത്രം, വിഠല ക്ഷ്രേതം, വിരൂപാക്ഷ ക്ഷേത്രം എന്നിവ പ്രസിദ്ധമാണ്‌. ലോട്ടസ്‌ മഹല്‍ എന്ന ശില്‍പ സൌധവും ഇവിടെയാണ്‌. ബാംഗ്ലൂരില്‍ നിന്ന് 343 കിലോമീറ്റര്‍ അകലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് ഹം‌പി. ഇരുപത്താറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പികള്‍ ഇവിടെ പടര്‍ന്ന് കിടക്കുന്നു. യുനെസ്ക്കോ ലോക പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്തിടുള്ള ഹംപി ‘അവശിഷ്ടങ്ങളുടെ നഗരം’ എന്നും അറിയപ്പെടുന്നു. ഹസാര രാമ ക്ഷേത്രത്തിന്‍റെ കോട്ടയ്ക്ക് അകത്തുള്ള ക്വീന്‍സ് ബാത്ത് എന്ന കുളിസ്ഥലമാണ് ഇവിടെത്തെ മറ്റൊരു ശില്‍പ്പ വിസ്മയം. പതിനഞ്ച് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ആഴവുമുള്ള ഈ കുളിസ്ഥലത്തിന് ചുറ്റുമുള്ള ഇടനാഴികളും മട്ടുപ്പാവുകളും അതിമനോഹരങ്ങളാണ്.

13. ഗോവയിലെ പള്ളികളും, കോൺവെന്റുകളും (Churches and Convents of Goa) (1986)
1510 മുതല്‍ പോര്‍ച്ചുഗീസ്‌ അധീനതയിലായിരുന്ന ഗോവ പൌരസ്ത്യ ദേശത്തെ റോം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. പോര്‍ച്ചുഗീസുകാര്‍ ഇവിടെ നിര്‍മിച്ച ബോം ജീസസ്‌ ബസലിക്കയിലാണ്‌ ഫ്രാന്‍സിസ്‌ സേവ്യറുടെ കല്ലറ. കഴിഞ്ഞ 30 വർഷത്തിലധികമായി യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്ന ഒന്നാണ് ഗോവയിലെ പള്ളികളും കോൺവെന്റുകളും. 
പോർച്ചുഗീസുകാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഇവിടുത്തെ പള്ളികളിലും കോൺവെന്റുകളിലും കാണാന്‍ സാധിക്കുക യൂറോപ്യൻ വാസ്തു വിദ്യയും പെയിന്റിംഗുകളും ഒക്കെയാണ്. 1986 ൽആണ് ഇവ യുനസ്കോയുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

14. സുന്ദർബൻ ദേശീയോദ്യാനം (Sundarbans National Park) (1987)
ദേശീയോദ്യാനം, ടൈഗര്‍ റിസര്‍വ്‌, ബയോസ്ഫിയര്‍ റിസര്‍വ്‌ എന്നീ നിലകളില്‍ പ്രസിദ്ധമായ സുന്ദര്‍ബന്‍ ദേശീയോദ്യാനം പശ്ചിമബംഗാളില്‍ ഗംഗ-ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്‌ സ്ഥിതി ചെയ്യുന്നു. സുന്ദരി എന്ന കണ്ടല്‍ച്ചെടിയുടെ പേരില്‍ നിന്നാണ്‌ സുന്ദര്‍ബന്‍ എന്ന പേരുണ്ടായത്‌.

15. ചോള മഹാക്ഷേത്രങ്ങൾ (Great Living Chola Temples) (1987)
പതിനൊന്ന്‌, പ്രന്തണ്ട്‌ ശതകങ്ങളില്‍ ചോള രാജാക്കന്‍മാര്‍ നിര്‍മിച്ച മൂന്ന്‌ മഹാക്ഷേത്രങ്ങളാണ്‌ ഇതില്‍ഉള്‍പ്പെടുന്നത്‌. രാജേന്ദ്രന്‍ ഒന്നാമന്‍ ഗംഗൈകൊണ്ട
ചോളപുരത്ത്‌ നിര്‍മിച്ച ബൃഹദീശ്വര ക്ഷേത്രം, രാജരാജചോളന്‍ തഞ്ചാവൂരിൽ നിര്‍മിച്ച ബൃഹദിശ്വര ക്ഷേത്രം, രാജരാജന്‍ രണ്ടാമന്‍ ദാരാസുരം എന്ന സ്ഥലത്ത് നിര്‍മിച്ച ഐരാവതേശ്വര ക്ഷേത്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

16. പാട്ടടക്കൽ മന്ദിരങ്ങൾ (Group of Monuments at Pattadakal) (1987) 
കര്‍ണാടകത്തിലെ പട്ടടയ്ക്കലിലെ ക്ഷ്രേത സമുച്ചയങ്ങള്‍ നിര്‍മിച്ചത്‌ ചാലൂക്യരാജവംശമാണ്‌, ഇവിടുത്തെ ഏറ്റവും വലിയ ക്ഷേത്രമായ വിരൂപാക്ഷ ക്ഷ്രേതം പണികഴിപ്പിച്ചത്‌ റാണി ലോകമഹാദേവിയും റാണി ത്രിലോക്യ  മഹാദേവിയുമാണ്‌. (എ.ഡി. എട്ടാംശതകം) ജയിന്‍ നാരായണ ക്ഷ്രേതം, സംഗമേശ്വര ക്ഷരം, ജംബുലിംഗ ക്ഷ്രേതം, എന്നിവയാണ്‌ മറ്റു പ്രസിദ്ധ നിര്‍
മിതികള്‍. കിരീടത്തിലെ മാണിക്യത്തിന്റെ നഗരം എന്നാണ് പട്ടദക്കല്ലു എന്ന കന്നഡ വാക്കിനര്‍ത്ഥം. ചാലൂക്യന്മാരുടെ തലസ്ഥാനമായിരുന്നു പട്ടടക്കല്‍. കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയില്‍ മലപ്രഭ നദിയുടെ കരയിലാണ് യുനെസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍പ്പെടുന്ന പട്ടടക്കല്‍ സ്ഥിതിചെയ്യുന്നത്.

17. എലിഫന്റാ ഗുഹകള്‍ (Elephanta Caves) (1987)


മഹാരാഷ്ട്രയില്‍ മുംബൈ ഹാര്‍ബറില്‍ നിന്ന്‌ പത്തു കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ്‌ എലിഫന്റാഗുഹകള്‍. അഗ്രഹാരപുരി എന്നും ഖരാപുരി എന്നുമൊക്കെ അറിയപ്പെട്ടിരുന്ന ഈ സമുച്ചയത്തിന്റെ പ്രധാനഭാഗം നശിപ്പിച്ച പോർച്ചുഗീസുകാരാണ് ഇതിന് എലിഫന്റാ ഗുഹകൾ എന്ന് നാമകരണം ചെയ്തത്. ആറാം നൂറ്റാണ്ടു മുതൽ 13-ാം നൂറ്റാണ്ടു വരെയുള്ള പഴക്കമാണ് ഇവിടുത്തെ ശില്പങ്ങളിൽ കാണാൻ സാധിക്കുന്നത്. അഞ്ച് ഹൈന്ദവ ക്ഷേത്രങ്ങളും രണ്ട് ബുദ്ധക്ഷേത്രങ്ങളുമാണ് സ്ഥിതി ചെയ്യുന്നത്. ആറായിരം ചതുരശ്ര അടിയോളമാണ് ഇവിടുത്തെ ക്ഷേത്ര സമുച്ചയത്തിന്റെ വിസ്തീർണ്ണം. രണ്ടു ഗ്രൂപ്പുകളിലായി കാണപ്പെടുന്ന ഗുഹകളില്‍ അഞ്ചെണ്ണം ഹൈന്ദവ നിര്‍മിതകളും രണ്ടെണ്ണം ബുദ്ധമതകാരുടെ നിര്‍മിതികളുമാണ്‌. 9 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ഭരണം നടത്തിയിരുന്ന സിൽഹാര വംശജരുടെ കാലത്തും, രാഷ്ട്രകൂടവംശജരുടെ കാലത്തും ആണ് ശില്പങ്ങൾ നിർമ്മിക്കപ്പെട്ടത്.
ഇവിടേയ്ക്ക് വൈദ്യുതിയെത്തിക്കാന്‍ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കേബിള്‍ കടലിനടിയിലൂടെയാണ് ഇട്ടിരിക്കുന്നത്.

18. നന്ദാദേവി, വാലി ഓഫ് ഫ്‌ളവേഴ്‌സ് നാഷണൽ പാർക്കുകൾ (Nanda Devi and Valley of Flowers National Parks) (1988) 
നന്ദാദേവി, പൂക്കളുടെ താഴ്‌വര ദേശീയോദ്യാനങ്ങള്‍ ഉത്തരാഖണ്‍ഡിലാണ്‌. ഇംഗ്ലീഷ്‌ പര്‍വതാരോഹകനായിരുന്ന ഫ്രാങ്ക്‌ സ്മിത്താണ്‌ വാലി ഓഫ്‌ ഫ്ളവേഴ്സ്‌ കണ്ടെത്തിയത്‌.

19. സാഞ്ചിയിലെ ബുദ്ധമന്ദിരങ്ങൾ (Buddhist Monuments at Sanchi) (1989)  
അശോക ചക്രവര്‍ത്തി ബി.സി. മുന്നാംശതകത്തില്‍ നിര്‍മിച്ച സാഞ്ചി സ്തൂപം ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കല്‍നിര്‍മിതിയാണ്‌. സാഞ്ചി സ്തൂപത്തിന്‌ 54 അടി ഉയരവും 120 അടി വ്യാസവുമുണ്ട്‌. സാഞ്ചി സ്തുപത്തെക്കുറിച്ച്‌ രേഖപ്പെടുത്തിയ ആദ്യ പാശ്ചാത്യ ചരിത്രകാരന്‍ ജനറല്‍ ടെയ്ലര്‍ എന്ന ബ്രിട്ടീഷ്‌ ഓഫീസറാണ്‌ (1818). തുടര്‍ന്ന് 1912 നും 1919 നും ഇടയില്‍ സര്‍ ജോണ്‍ മാര്‍ലിന്റെ നേതൃത്വത്തില്‍ ഇവെയല്ലാം പുനരുദ്ധരിച്ചു. ഉപ്പോള്‍ മൂന്നു സ്തൂപങ്ങളും 50 സ്മാരകങ്ങളും ഉള്‍പ്പെടെയുള്ളവ ഇവിടെ കാണുവാന്‍ സാധിക്കും. മധ്യപ്രദേശിന്റെ അഭിമാനമായ ഒരു കൊച്ചു ഗ്രാമമാണ് സാഞ്ചി. ബുദ്ധമത സ്തൂപങ്ങളാലും സ്മാരകങ്ങളാലും നിറഞ്ഞ സാഞ്ചിയിലെ ഏറ്റവും അ തിശയിപ്പിക്കുന്ന കാഴ്ച ഇവിടുത്തെ മഹാസ്തൂപമാണ്. ഭോപ്പാലിലെ ബേത്വാ നദിയുടെ സമീപത്തായാണ് മഹാശിലാ സ്തൂപം സ്ഥിതി ചെയ്യുന്നത്. 

20. കുത്തബ്മിനാറും അനുബന്ധ നിർമ്മിതികളും (Qutb Minar and its Monuments, Delhi) (1993) 
അടിമവംശ സ്ഥാപകനും ഡല്‍ഹിയിലെ ആദ്യ മുസ്ലിം ഭരണാധികാരിയുമായിരുന്ന കുത്തബ്ദീന്‍ ഐബക്കാണ്‌ കുത്തബ്മിനാറിന്റെ നിര്‍മാണത്തിന്‌ തുടക്കമിട്ടത്‌. ഇന്തോ-ഇസ്‌ലാമിക്‌ ശൈലിയിൽ ഒരുക്കിയ കുത്തബ്‌മിനാറിന്‌ അഞ്ച്‌ നിലകളുണ്ട്‌. ആദ്യത്തെ നില ഐബക്കിന്റെ കാലത്തും തുടര്‍ന്നുള്ള മൂന്ന്‌ നിലകള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയും മരുമകനുമായ ഇല്‍ത്തുമിഷിന്റെ കാലത്തുമാണ്‌ നിര്‍മിച്ചത്‌. പില്‍ക്കാലത്ത്‌ 1368-ല്‍ ഏറ്റവും മുകളിലത്തെ നില മിന്നലേറ്റു തകര്‍ന്നു. 1351 മുതല്‍1388 വരെ ഡല്‍ഹിസുല്‍ത്താനായിരുന്ന ഫിറോസ്‌ ഷാ തുഗ്ലക്ക്‌ അതിന്റെ സ്ഥാനത്ത് രണ്ട് നിലകൾ നിർമ്മിച്ചു. ഇപ്പോൾ ഉയരം 72.5 മീറ്ററാണ്.
മുകളിലേയ്ക്കെത്താൻ 399 പടികളുണ്ട്. സൂഫി സന്യാസിയായിരുന്ന  കുത്തബ്ദീൻ ബക്തിയാർ കാക്കിയോടുള്ള ആദരസൂചകമായിട്ടാണ് കുത്തബ്മിനാറിന് പേരിട്ടത്. കുത്തബ്മിനാറിന് സമീപമാണ് കുവത്-ഉൽ-ഇസ്ളാം മോസ്‌ക്. ഇതിന്റെ തെക്കുഭാഗത്തുള്ള കവാടമായ അലൈ ദര്‍വാസ പണികഴിപ്പിച്ചത്‌ അലാവുദ്ദീന്‍ ഖില്‍ജി ആണ്‌.

21. ഹുമയൂണിന്റെ ശവകൂടിരം (Humayun's Tomb, Delhi) (1993)
രണ്ടാമത്തെ മുഗള്‍ ച്രകവര്‍ത്തിയായിരുന്ന ഹുമയുൂണിന്റെ ശവകുടീരം ഡല്‍ഹിയില്‍ പണികഴിപ്പിച്ചത്‌ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഹാജി ബീഗമാണ്‌ (ബേഗ ബീഗം). അദ്ദേഹത്തിന്റെ കല്ലറക്കു പുറമേ സമീപത്തുള്‌ല അനുബന്ധ കെട്ടിടങ്ങളിലായി കല്ലറകളും നമസ്‌കാരപ്പള്ളികളും സ്ഥിതി ചെയ്യുന്നുണ്ട്. അതിനാല്‍ ഇതിനെ മുഗളരുടെ കിടപ്പാടം എന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പുന്തോട്ടം ചേര്‍ന്ന ശവകുടീരമാണിത്‌ 1565-ല്‍ നിര്‍മാണം ആരംഭിച്ചു.1572-ല്‍ പൂര്‍ത്തിയായി.
ലോക പൈതൃക പട്ടികയിലെ 38 ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ അടുത്ത പേജിൽ തുടരുന്നു ....

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here