ചരിത്രത്തിൽ ഇന്ന് (ഏപ്രിൽ 22): ഏപ്രിൽ 22 ലോക ഭൗമദിനം - ചോദ്യോത്തരങ്ങൾ | 22 April - in history: World Earth Day 2024
ചരിത്രത്തിൽ ഇന്ന് (ഏപ്രിൽ 22): ഇന്ന് ഏപ്രിൽ 22 ലോക ഭൗമദിനം - ക്വിസ് | World Earth Day 2024: Quiz | Questions and Answers
ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ട് എല്ലാ വർഷവും ഏപ്രിൽ 22ന് ലോക ഭൗമ ദിനം ആചരിക്കുന്നു. പരിസ്ഥിതി അവബോധവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. നമ്മുടെ ഗ്രഹം അതിലോലമായതാണെന്നും അതിനെ നിലനിർത്താൻ നമ്മുടെ ശ്രദ്ധയും പരിചരണവും ആവശ്യമാണെന്നും ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നു.
1970 ഏപ്രിൽ 22 മുതലാണ് ലോക ഭൗമ ദിനം ആചരിച്ച് തുടങ്ങിയത്. ഗെയ്‌ലോഡ് നെൽസൻ എന്ന യുഎസ് സെനറ്റ് അംഗവും ഡെനിസ് ഹെയ്‌സ് എന്ന ഹാർവഡ് ബിരുദവിദ്യാർഥിയുമാണ് ഈ ആചരണത്തിനു പിന്നിൽ. ഇരുവരെയും അതിലേക്കു നയിച്ചത് യുഎസ് പരിസ്ഥിതി രംഗത്തുണ്ടായ ശ്രദ്ധേയമായ ഒരു സംഭവമാണ്. തെക്കൻ കലിഫോർണിയയിലെ സാന്റ ബാർബറയിൽ 1969 ജനുവരി 28ന് കടലിലുണ്ടായ എണ്ണച്ചോർച്ചയായിരുന്നു ഇത്.സമാനതകളില്ലാത്ത ഈ എണ്ണച്ചോർച്ച പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾ ഊർജിതമാക്കി. ആളുകൾ ഇതിനായി സംഘടിച്ചു.
അന്ന് അമേരിക്കയിൽ ഏകദേശം 20 മില്യൺ ആളുകളാണ് പരിസ്ഥിതിയെ നിരാകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്‌കൂളുകൾ, കോളേജുകൾ, വീടുകൾ എന്നിങ്ങനെ എല്ലായിടങ്ങളിലും നിന്ന് ജനങ്ങൾ തെരുവിലിറങ്ങി. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാൻ എന്തെങ്കിലും ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സെനറ്റർ ഗെയ്‌ലോർഡ് നെൽസൺ പരിപാടി സംഘടിപ്പിച്ചു. വരാനിരിക്കുന്ന നാളുകളിൽ ഓർത്തിരിക്കേണ്ട ഒരു പ്രക്ഷോഭമായി ഇത് ചരിത്രത്തിലിടം പിടിച്ചു. ഈ പ്രതിഷേധത്തിന്റെ പ്രാധാന്യം അതിർത്തി കടന്നതോടെ ലോകം മുഴുവൻ ഭൗമ ദിനം ആചരിക്കാൻ നിർബന്ധിതരായി.
മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനില്‍പ്പ്. മനുഷ്യന് അതിനെ സംരക്ഷിക്കുകയൊ നശിപ്പിക്കുകയോ ചെയ്യാം.ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് നാലു ഡിഗ്രിയെങ്കിലും കൂടുമെന്നാണ് യു എന്‍ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിറയുന്നതാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം.ആഗിരണം ചെയ്യുവാന്‍ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തന്നെ അവശേഷിക്കുന്നു. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ. നാളത്തെ തലമുറയുടെ ഇങ്ങനെയുള്ള ദുര്‍വിധി തിരുത്തുക എന്നതാണ് ഭൗമദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. 'Planet vs. Plastics.' എന്നതാണ് 2024-ലെ ഭൗമദിന പ്രമേയം.
ഇന്ന് ഓർത്തിരിക്കേണ്ട മഹദ് വചനങ്ങൾ
• കേൾക്കാൻ കഴിയുന്നവർക്ക് ഭൂമിക്ക് സംഗീതമുണ്ട്- വില്യം ഷേക്സ്പിയർ
• കിണറുകൾ വറ്റുമ്പോൾ നമുക്ക് ജലത്തിന്റെ വില അറിയാം- ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
• മരം നട്ടുപിടിപ്പിക്കുന്നവൻ തന്നെക്കൂടാതെ മറ്റുള്ളവരെ സ്നേഹിക്കുന്നു - തോമസ് ഫുള്ളർ
• എനിക്ക് മാലിന്യം കാണുമ്പോൾ മാത്രമേ ദേഷ്യം തോന്നൂ. ആളുകൾ വലിച്ചെറിയുന്നത് കാണുമ്പോൾ - - - നമുക്ക് ഉപയോഗിക്കാൻ കഴിയും- മദർ തെരേസ
• നമുക്കെല്ലാവർക്കും പൊതുവായുള്ളത് ഭൂമിയാണ് - വെൻഡൽ ബെറി
മറ്റ് ചരിത്രസംഭവങ്ങൾ
• 1500 - പോർച്ചുഗീസ് സഞ്ചാരിയായ പെഡ്രോ കബ്രാൾ, ബ്രസീലിലെത്തിയ ആദ്യ യുറോപ്യനായി.
• 1915 - ഒന്നാം ലോകമഹായുദ്ധത്തിൽ ആദ്യമായി രാസായുധം പ്രയോഗിച്ചു. രണ്ടാം യ്പ്രെസ് യുദ്ധത്തിൽ ആയുധമായി ക്ലോറിൻ വാതകം പ്രയോഗിച്ചു.
• 1970 - ഭൗമദിനം ആദ്യമായി കൊണ്ടാടി.
• 1993 - വെബ് ബ്രൗസർ ആയ മൊസൈക് 1.0 പുറത്തിറങ്ങി.
• 2006 - നേപ്പാളിലെ ഗ്യാനേന്ദ്ര രാജാവിനെതിരെ ജനാധിപത്യവാദികൾ നടത്തിയ പ്രക്ഷോഭത്തിനു നേരെ സുരക്ഷാസേന വെടിയുയർത്ത് 243 പേർക്ക് പരിക്കേറ്റു.
• ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക. |
---|
ഓർമ്മിക്കേണ്ട വസ്തുതകൾ
1. സ്റ്റോക്ക് ഹോം പ്രഖ്യാപനം നടന്ന വര്‍ഷം?
- 1972 (ജുണ്‍ 5-16 വരെ നടന്ന ഈ ഉച്ചകോടിയുടെ ഓര്‍മക്കായിട്ടാണ് ജൂണ്‍ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്.)
2. UNEP ന്റെ പൂര്‍ണരൂപം?
- United Nations Environment Programme
3. ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ച വര്‍ഷം?
- 1973
4. "ചിപ്കോ " പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?
- സുന്ദർലാൽ ബഹുഗുണ
5. ഓസോണ്‍ പാളിക്ക് വിള്ളൽ വരുത്തുന്ന ക്ളോറോ ഫ്ളൂറോ കാർബണ്‍ (CFC) പുറത്തുവിടുന്ന പദാർഥങ്ങൾക്ക് കാർബണ്‍ ടാക്സ് ആദ്യമായ് ഏർപെടുത്തിയ രാജ്യം ?
- ഫിൻലൻഡ്
6. മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിൻ ഭാഗമായി ഒരു കാലിഫോർണിയൻ റെഡ് വുഡ് മരത്തിൽ 2 വർഷത്തിലേറെ കാലം താമസിച്ച അമേരിക്കൻ യുവതി ?
- ജൂലിയ ബട്ടർഫ്ളൈ ഹിൽ
7. പരിസ്ഥിതി സംരക്ഷണത്തിനായി ലോകത്ത് ആദ്യമായി രൂപീകൃതമായ സംഘടന?
- IUCN (International Union for Conservation of Nature and Natural Resources)
8. ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?
- ആമസോണ്‍ കാടുകൾ
9. ഭൗമദിനമായി ആചരിക്കുന്നത്?
- ഏപ്രിൽ 22
10. ഡി .ഡി . റ്റി യും മറ്റ് കീടനാശിനികളും ജീവലോകത്തുണ്ടാക്കുന്ന വിപത്തുക്കളെപ്പറ്റി ലോകത്തിന് മനസിലാക്കികൊടുത്ത റേച്ചൽ കാർസന്റെ പ്രശസ്ത പുസ്തകം ?
- നിശബ്ദ വസന്തം (silent spring)
11. WWF ന്റെ പുർണരൂപം?
- World Wildlife Fund
12. പരിസ്ഥിതിയെയും അതിന്റെ സംരക്ഷണത്തെയും സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന നിറം?
- പച്ച
13. വേപ്പെണ്ണയുടെ വിദേശ പേറ്റന്റിനെതിരെ പൊരുതി ജയിച്ച പരിസ്ഥിതി പ്രവർത്തക ?
- വന്ദന ശിവ
14. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ള ജില്ല?
- കണ്ണൂർ
15. ഏറ്റവും വേഗത കൂടിയ കാറ്റിനാലുണ്ടാകുന്ന പ്രകൃതിദുരന്തത്തിന് പറയുന്ന പേര്‍?
- ടോര്‍ണാഡോ
16. WWF ന്റെ ചിഹ്നം?
- ഭീമന്‍ പാണ്ട
17. കേന്ദ്ര സർക്കാർ വന്യജീവി സംരക്ഷണത്തിനുള്ള അവാർഡ് ഏർപെടുത്തിയത് ആരുടെ പേരിലാണ് ?
- അമൃതാദേവി ബൈഷ്‌ണോയി
18. ആമസോണ്‍ മഴക്കാടുകള്‍ ഏത് രാജ്യത്താണ് ?
- ബ്രസീൽ (തെക്കേ അമേരിക്ക)
19. ഊർജ സംരക്ഷണത്തിന് ഏറ്റവും സഹായകമായ വിളക്ക്?
- എൽ. ഇ. ഡി വിളക്ക്
20. UNEP ന്റെ പൂർണരൂപം?
- United Nations Environment Programme
21. ലോകത്തിലെ ഏറ്റവും വലിയ തേക്കുമരം എവിടെയാണ് ?
- പറമ്പികുളം
22. ക്യോട്ടോ പ്രോട്ടോക്കോളില്‍ ഒപ്പിടാത്ത രാജ്യങ്ങള്‍ ?
- അമേരിക്ക, ആസ്‌ട്രേലിയ
23. അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏതു പുഴയിലാണ് ??
- ചാലക്കുടിപ്പുഴ
24. കണ്ടാമൃഗത്തിന്റെ സാന്നിധ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം ?
- ആസാം
25. മണ്ണിനെക്കുറിച്ചുള്ള പഠനശാഖ ?
- പെഡോളജി
26. ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത?
- സുനിത നാരായണൻ
27. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനപരിശോധിക്കുവാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ തലവൻ?
- കസ്തൂരി രംഗൻ
28. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്?
- മേധാ പട്കർ
29. പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
- 1986
30. സ്ട്രോബിലാന്തസ് കുന്തിയാന ഏത് പൂവിന്റെ ശാസ്ത്രീയ നാമമാണ്?
- നീലക്കുറിഞ്ഞി
31. ജൈവ കൃഷിയുടെ ഉപജ്ഞാതാവ് ആര്?
- മസനോവ ഫുക്കുവോക്ക
32. ലോക പരിസര ദിനം എന്ന്?
- ഒക്ടോബർ 7
33. കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
- പാറാട്ടുകോണം (Tvm )
34. ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം?
- ഗ്ലൂസ്ട്രാ ട്രാവൻകൂറിക്ക
35. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്?
- കടലുണ്ടി - വള്ളിക്കുന്ന്
36. നീലക്കുറിഞ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
- 2006
37. സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
- രാജീവ് ഗാന്ധി
38. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച വർഷം?
- 2012
39. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം?
- ആറളം വന്യജീവി സങ്കേതം
40. വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം?
- വനശ്രീ
41. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
- കൊൽക്കത്ത
42. വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി?
- നൂറുമേനി
43. ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത് എന്ത്?
- തണ്ണീർത്തടങ്ങൾ
44. ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കാഴ്‌സന്റെ പുസ്തകം?
- നിശബ്ദ വസന്തം (silent spring)
45. കേരളത്തിന്റെ ജൈവ ജില്ല?
- കാസർഗോഡ്
46. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല?
- ഇടുക്കി
47. കൊല്ലം ജില്ലയിലെ ഏക വന്യ ജീവി സങ്കേതം?
- ശെന്തുരുണി
48. ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജൻമദിനം?
- ചരൺ സിംഗ്
49. കേരള ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസിഡർ?
- മഞ്ജു വാര്യർ
50. കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം?
- അഞ്ച്
51. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
- മംഗള വനം
52. അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സെന്റർ ഏത് ജില്ലയിലാണ്?
- തിരുവനന്തപുരം
53. കേരളത്തിലെ മഴനിഴൽ പ്രദേശം?
- ചിന്നാർ
54. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?
- മണ്ണുത്തി (തൃശൂർ)
55. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല?
- പാലക്കാട്
56. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്?
- തെൻമല
57. 2012 ൽ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പർവ്വത നിരകൾ?
- പശ്ചിമഘട്ടം
58. സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന വനവൽക്കരണ പരിപാടി?
- എന്റെ മരം
59. കാഷ്യ ഫിസ്റ്റുല ഏത് പൂവിന്റെ ശാസ്ത്രീയ നാമം?
- കണിക്കൊന്ന
60. കേരളത്തിലെ പക്ഷികൾ ആരുടെ പുസ്തകമാണ്?
- ഇന്ദുചൂഡൻ
61. പൊക്കുടൻ പ്രശസ്തനായത് ഏത് ചെടികളെ സംരക്ഷിച്ചാണ്?
- കണ്ടൽച്ചെടി
62. മുത്തങ്ങ വന്യ ജീവി സങ്കേതം ഏത് ജില്ലയിൽ?
- വയനാട്
63. കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം (മണ്ണ് കൊണ്ട് നിർമിച്ച ) ?
- ബാണാസുര സാഗർ
64. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ ആഫ്രിക്കൻ വംശജയായ പരിസ്ഥിതി പ്രവർത്തക ആരാണ്?
- വംഗാരി മാതായ്
65. ഇന്ത്യന്‍ പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ മാതാവ് ?
- ചിപ്കോ പ്രസ്ഥാനം
66. ഇന്ത്യയിലെ സുഗന്ധ വ്യഞ്ജന സംസ്ഥാനം
- കേരളം
67. സഹ്യാദ്രി ടൈഗര്‍ റിസര്‍വ് ഏത് സംസ്ഥാനത്തില്‍ ?
- മഹാരാഷ്ട്ര
68. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളിലെ ഔദ്യോഗിക മൃഗമെന്ന സ്ഥാനം ഏത് വന്യ ജീവിക്കാണ് ?
- ആന
69. ആഗോള താപനത്തെ പറ്റി ലോക ശ്രദ്ധയാകർഷിയ്ക്കാന്‍ എവറെസ്റ്റിന്റെ ബേസ് ക്യാമ്പില്‍ മന്ത്രി സഭാ യോഗം നടത്തിയ രാജ്യം ?
- നേപ്പാള്‍
70. ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന സൗരോര്‍ജ്ജ നിലയം നിര്‍മിക്കുന്ന രാജ്യം ?
- ചൈന
71. ലോക ചരിത്രത്തില്‍ ആദ്യമായി വന സംരക്ഷണത്തിനായി എഴുത്തുകാര്‍ ചേര്‍ന്ന് പരിസ്ഥിതി സംഘടന രൂപീകരിച്ചത് ഏവിടെയാണ് ?
- കേരളത്തില്‍
72. ആനകള്‍ ഏറ്റവും അധികം കാണപ്പെടുന്ന കേരളത്തിലെ വനമേഖല ഏതാണ്?
- വയനാട്
73. പതിനേഴാം നൂറ്റാണ്ടില്‍ നൂറിലധികം പണ്ഡിതന്മാരുടെ സഹായത്തോടെ ഡച്ചു ഗവര്‍ണ്ണര്‍ തയ്യാറാക്കി, ലാറ്റിന്‍ ഭാഷയില്‍ 12 വാള്യങ്ങളായി പ്രസിദ്ധീകരിച്ച വിഖ്യാത സസ്യ ശാസ്ത്ര ഗ്രന്ഥമേതാണ് ?
- ഹോര്‍ത്തൂസ് മലബാറിക്കസ്
74. ഹോര്‍ത്തൂസ് മലബാറിക്കസിലെ ആദ്യ അധ്യായം ആരംഭിക്കുന്നത് ഏത് സസ്യത്തെക്കുറിച്ചു പറഞ്ഞു കൊണ്ടാണ് ?
- തെങ്ങ്
75. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം
ഏതാണ് ?
- കേരളത്തിലെ സസ്യങ്ങള്‍
76. കേരളത്തിലെ ദേശീയോദ്യാനങ്ങളില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നത് ഏത് ?
- ഇരവികുളം നാഷണല്‍ പാര്‍ക്ക്
77. ഇന്ത്യയില്‍ കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം ഏത്?
- പശ്ചിമ ബംഗാള്‍
78. ഇന്ത്യയില്‍ ആദ്യമായി കാർബണ്‍ ഫ്രീ പദവിലഭിച്ച സംസ്ഥാനം ഏത് ?
- ഹിമാചല്‍ പ്രദേശ്
79. ഇന്ത്യയില്‍ വനമേഖല ഏറ്റവും കുറവുള്ള സംസ്ഥാനം ഏത് ?
- പഞ്ചാബ്
80. പ്രകൃതിയുടെ ഔഷധ ശാല എന്ന് അറിയപ്പെടുന്ന വൃക്ഷം ?
- വേപ്പ്
81. പശ്ചിമ ഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി യുനെസ്കോ തെരഞ്ഞെടുത്ത വര്‍ഷം ?
- 2012
82. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കിഡുകള്‍ സ്വാഭാവികമായി വളരുന്നത് എവിടെയാണ് ?
- ഹിമാലയന്‍ താഴ്വരയില്‍
83. ഏറ്റവും കൂടുതല്‍ വന നശീകരണം നടക്കുന്ന രാജ്യം?
- ബ്രസീല്‍
84. നീര്‍ത്തട സംരക്ഷണത്തിനായി രൂപം കൊടുത്ത അന്താരാഷ്ട്ര ഉടമ്പടി ഏത് ?
- റംസര്‍ ഉടമ്പടി
85. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുങ്കുമം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
- ജമ്മു - കശ്മീര്‍
86. ഏറ്റവും വില കൂടിയ സുഗന്ധ ദ്രവ്യം?
- കുങ്കുമപ്പൂവ്
87. സംസ്ഥാന ശലഭം ആയിതെരഞ്ഞെടുത്തത് ?
- ബുദ്ധ മയൂരി
88. നേപ്പാളില്‍ എവറസ്റ് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം ?
- സാഗര്‍ മാതാ നാഷണല്‍ പാര്‍ക്ക്
89. ഭൂമിശാസ്ത്ര പരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം?
- ഡെക്കാന്‍ പീഠഭൂമി
90. ഇന്ത്യയില്‍ ആദ്യ തേനീച്ച പാര്‍ക്ക് നിലവില്‍ വന്ന ജില്ല?
- ആലപ്പുഴ
91. പക്ഷികളുടെ വന്‍കര എന്ന് അറിയപ്പെടുന്നത് ?
- തെക്കേ അമേരിക്ക
92. കാറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
- തമിഴ് നാട്
93. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വതം ?
- മൗണ്ട് എറിബസ്
94. എവിടെ വെച്ചാണ് പശ്ചിമ ഘട്ട വും പൂര്‍വ്വ ഘട്ടവും യോജിക്കുന്നത് ?
- നീലഗിരി
95. ഓസോണ്‍ പാളിക്ക് വിള്ളല്‍ വരുത്തുന്ന ക്ലോറോ ഫ്ളൂറോ കാര്‍ബണ്‍ (CFC)
പുറത്തു വിടുന്ന പദാര്‍ത്ഥങ്ങള്‍ക്ക് കാർബണ്‍ ടാക്സ് ആദ്യമായി ഏര്‍പ്പെടുത്തിയ രാജ്യം?
- ഫിന്‍ലന്‍ഡ്
96. 2015 സെപ്റ്റംബർ 27 ന് തന്റെ 78-ാമത്തെ വയസ്സിൽ അന്തരിച്ച ഇദ്ദേഹം കേരളത്തിലെ കണ്ടൽ കാടുകളുടെ സംരക്ഷകൻ എന്ന് അറിയപ്പെടുന്നു. ആരാണ് ഇദ്ദേഹം ?
- കല്ലേൻ പൊക്കുടൻ
97. ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമായ ഈ ദേശീയോദ്യാനം ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ്. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്ഷിക്കുന്നതി വേണ്ടിയാണ് ഈ ദേശീയോദ്യാനം (National Park) രൂപീകൃതമായത്. ഏതാണ്ട് ഈ ദേശീയോദ്യാനം ??
- ഗിർ വനം
98. ഡോഡോ പക്ഷിയുടെ വംശനാശം മൂലം ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായ സസ്യം ?
- കാൽവേരിയാ മേജർ
99. ജപ്പാൻ സ്വദേശിയായ ഇദ്ദേഹം ജൈവ കൃഷിരീതിയുടെ ആധുനികകാലത്തെ പ്രധാന പ്രയോക്തളിൽ ഒരാളാണ്. തൻറെ നിരീക്ഷണങ്ങളെപ്പറ്റി അദ്ദേഹം എഴുതിയ “The One-Straw Revolution” (ഒറ്റ വൈക്കോൽ വിപ്ലവം) എന്ന പുസ്‌തകം ഒട്ടേറെ വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആരാണ് ഇദ്ദേഹം?
- മസനോബു ഫുക്കുവോക്ക
100. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സൈലൻറ് വാലി ദേശീയോദ്യാനത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇതിനെ നിശബ്ദ്ദ താഴ്‌വര എന്നും വിളിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ ദേശീയ ഉദ്യാനത്തെ സൈലന്റ് വാലി (നിശബ്ദ താഴ്‌വര) എന്ന് വിളിക്കുന്നത് ?
- ചീവീടുകൾ ഇല്ലാത്തതിനാൽ
സാധാരണ വനങ്ങളിൽ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതുകൊണ്ട്.
101. ഇടുക്കി ജില്ലയിലുള്ള ഈ ദേശീയ ഉദ്യാനം വരയാടുകളുടെ സാന്നിദ്ധ്യം കൊണ്ട് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാണ്. ഏതാണ്ട് ഈ ദേശീയോദ്യാനം ?
- ഇരവികുളം ദേശീയോദ്യാനം (ഇരവികുളം നാഷണൽ പാർക്ക് )
102. ഐ.യു.സി.എൻ ന്റെ ചുവന്ന പട്ടികയിൽ (റെഡ് ഡാറ്റാ ലിസ്റ്റിൽ) വംശനാശോന്മുഖത്വം മൂലം സ്ഥാനം പിടിച്ച ഒരു അപൂർവ്വയിനം കുരങ്ങ് വർഗ്ഗം സൈലന്റ് വാലിയിൽ കാണപ്പെടുന്നു. ഏതാണ് ഈ അപൂർവ്വയിനം കുരങ്ങ് വർഗ്ഗം ?
- സിംഹവാലൻ കുരങ്ങ്(Lion-tailed macaque)
103. 2023-ലെ ഭൗമദിന പ്രമേയം.
- 'നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക'
104. 2024-ലെ ഭൗമദിന പ്രമേയം.
- 'Planet vs. Plastics.'
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍