ചരിത്രത്തിൽ ഇന്ന് (ഏപ്രിൽ 23): ഏപ്രിൽ 23 ലോക പുസ്തകദിനം - ചോദ്യോത്തരങ്ങൾ | 23 April - in history: World Book and Copyright Day 2024


ചരിത്രത്തിൽ ഇന്ന് (ഏപ്രിൽ 23):  ഇന്ന് ഏപ്രിൽ 23
ലോക പുസ്തകദിനം (ലോകപുസ്തക-പകർപ്പവകാശദിനം) - ക്വിസ് | World Book and Copyright Day: Quiz | Questions and Answers

ഏപ്രില്‍ 23 ലോകപുസ്തകദിനം. എല്ലാവര്‍ഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. 1995 ലെ യുനെസ്‌കോ പൊതുസമ്മേളനമാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്‌കോ സമ്മേളനം ആഹ്വാനം ചെയ്തു.

സ്‌പെയിനിൽ 1923 ഏപ്രിൽ 23നാണ് ലോക പുസ്തക ദിനം ആചരിച്ചുതുടങ്ങുന്നത്. സ്‌പെയിനിലെ വിഖ്യാത എഴുത്തുകാരൻ മിഷേൽ ഡി സെർവാന്റിസിന്റെ ചരമവാർഷിക ദിനമാണ് ഏപ്രിൽ 23. പിന്നീട് യുനെസ്‌കോ ഈ ദിനം ലോക പുസ്തകദിനമായി ആചരിക്കാൻ ആരംഭിച്ചു. വിശ്വസാഹിത്യ നായകൻ വില്യം ഷേക്‌സ്പിയറുടെ ജനന മരണ തീയ്യതിയും ഏപ്രിൽ 23 ആണെന്നതും ഈ ദിവസം പുസ്തക ദിനമായി തെരഞ്ഞെടുക്കാൻ കാരണമായി.

1995 മുതൽ യുനസ്കോയും വില്യം ഷേക്സിപിയർ, മിഗ്വേൽ ഡി സെർവാന്റിസ്, ഗാർസിലാസോ ഡേ ലാ വെഗാ തുടങ്ങിയ ലോകപ്രശസ്ത എഴുത്തുകാരുടെ ചരമ വാർഷിക ദിനമായ ഏപ്രിൽ 23‑നു് ലോക പുസ്തക പകർപ്പവകാശ ദിനമായി ആചരിക്കുവാൻ ആരംഭിച്ചു. മൗറിസ് ഡ്രൗൺ, മാനുവൽ മെജിയ വലേദോ, ഹാൾഡർ ലാക്‌സ്‌നസ്സ് എന്നീ സാഹിത്യകാരുടെ ജന്മദിനവും ഈ ദിവസം തന്നെ.

ലോക പുസ്തക ദിനം എന്ന ആശയത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് സ്‌പെയിനിലെ പുസ്തക കച്ചവടക്കാരാണ്. ഏപ്രില്‍ 23 നെ അവര്‍ പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. പ്രശസ്ത എഴുത്തുകാരനായ മിഖായേല്‍ ഡി സെര്‍വാന്റസിന്റെ ചരമദിവസമായ ഏപ്രില്‍ 23 ആ മേഖലയില്‍ സെന്റ് ജോര്‍ജ് ദിനാഘോഷത്തിന്റെ ഭാഗമായി മാറി. 

ലോക പുസ്തക, പകർപ്പവകാശ ദിനം സ്പെയിനിലെ കാറ്റലോണിയയിൽ സെന്റ് ജോര്‍ജ് ദിനമായും പുസ്തകങ്ങളുടെയും റോസാപ്പൂക്കളുടെയും ദിനമായും ആഘോഷിക്കുന്നു. ഈ ദിവസം ദമ്പതികൾ പരസ്പരം പുസ്തകങ്ങളും റോസാപ്പൂക്കളും സമ്മാനിക്കുന്നു. 

മദ്ധ്യകാലം തൊട്ട് സെന്റ് ജോര്‍ജ് ദിനത്തില്‍ ഒരാചാരമായി പുരുഷന്മാര്‍ കാമുകിമാര്‍ക്ക് റോസാപുഷ്പം നല്കുമായിരുന്നു. 1925 മുതല്‍ സ്ത്രീകള്‍ പകരം പുസ്തകം നല്കുക പതിവായി. 

വൈകാതെ ഏപ്രില്‍ 23 എന്ന ദിനം ലോക പുസ്തകദിനമായി വളര്‍ന്നു വന്നു. പിന്നീട് മറ്റ് രാജ്യങ്ങളും ഏപ്രില്‍ 23 നെ പുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പിന്നിടും തോറും പുസ്തദിനം ആചരിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടി കൂടി വന്നു.

പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തക ദിനം നല്‍കുന്നത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്‌കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.
ഇന്ന് ഓർത്തിരിക്കേണ്ട മഹദ് വചനങ്ങൾ

• "പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണ് "- സിസറോ
• “ഒരു പുസ്തകം പോലെ വിശ്വസ്തനായ ഒരു സുഹൃത്ത് ഇല്ല.” – ഏണസ്റ്റ് ഹെമിംഗ്വേ
• “നല്ല സുഹൃത്തുക്കൾ, നല്ല പുസ്തകങ്ങൾ, ഉറങ്ങുന്ന മനസ്സാക്ഷി: ഇതാണ് അനുയോജ്യമായ ജീവിതം.” – മാർക്ക് ട്വൈൻ
• “അതാണ് പുസ്തകങ്ങളുടെ കാര്യം. അവർ നിങ്ങളുടെ കാലുകൾ അനക്കാതെ യാത്ര ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ― ജുംപാ ലാഹിരി, ദി നെയിംസേക്ക്
•  “ലോകം അധാർമികമെന്ന് വിളിക്കുന്ന പുസ്തകങ്ങൾ ലോകത്തിന് സ്വന്തം നാണക്കേട് കാണിക്കുന്ന പുസ്തകങ്ങളാണ്.” ― ഓസ്കാർ വൈൽഡ്, ഡോറിയൻ ഗ്രേയുടെ ചിത്രം
• “നിങ്ങൾക്ക് വായിക്കാൻ താൽപ്പര്യമുള്ള ഒരു പുസ്തകമുണ്ടെങ്കിൽ, അത് ഇതുവരെ എഴുതിയിട്ടില്ലെങ്കിൽ, നിങ്ങൾ അത് എഴുതണം.” – ടോണി മോറിസൺ

മറ്റ് ചരിത്രസംഭവങ്ങൾ
• 1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം.
• 1920 - അംഗാരയിൽ ഗ്രാന്റ് നാഷണൽ അസംബ്ലി ഓഫ് തുർക്കി സ്ഥാപിച്ചു.
• 1949 - ചൈനീസ് സിവിൽ യുദ്ധം : പീപ്പിൾസ് ലിബറേഷൻ ആർമി നേവി സ്ഥാപിതമായി.
• 1985 - കൊക്കകോള അതിന്റെ ഫോർമുലയിൽ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.
• 1990 - നമീബിയ ഐക്യരാഷ്ട്ര സംഘടനയിൽ ചേരുന്ന 160-ആമത്തെ രാജ്യവും കോമൺവെൽത്തിൽ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.
• 1997 - അൾജീരിയയിൽ ഒമാരിയ കൂട്ടക്കൊല - 42 ഗ്രാമവാസികൾ കൊല്ലപ്പെട്ടു.
• 2003 - സാർസ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകൾ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.
ഒന്നു മുതൽ പ്ലസ്‌ടു വരെ ക്ലാസ്സിലെ പാഠപുസ്തകങ്ങളും അവയുടെ Notes ഉം ആണോ നിങ്ങൾ അന്വേഷിക്കുന്നത്? അതോ Teachers Manual ഉം Techers Hand book ഉം ആണോ? എങ്കിൽ ഇവിടെ ക്ലിക്കുക
ചോദ്യോത്തരങ്ങൾ 

1. When is World Book Day celebrated?
a) March 14th
b) April 23rd
c) May 5th
d) June 30th
Answer: b) April 23rd

2. Which organization designated April 23rd as World Book and Copyright Day?
a) United Nations
b) World Health Organization
c) UNESCO
d) International Federation of Library Associations
Answer: c) UNESCO

3. April 23rd is significant for World Book Day because it marks the death anniversary of:
a) William Shakespeare
b) J.K. Rowling
c) Dr. Seuss
d) Jane Austen
Answer: a) William Shakespeare

4. World Book Day is celebrated to promote:
a) Reading and literacy
b) Copyright laws
c) Publishing industry
d) All of the above
Answer: d) All of the above

5. Which famous author of “Don Quixote” passed away on April 23rd, 1616?
a) Leo Tolstoy
b) Charles Dickens
c) Miguel de Cervantes
d) Fyodor Dostoevsky
Answer: c) Miguel de Cervantes

6. World Book Day celebrations were first proposed by a bookseller in:
a) London, United Kingdom
b) Paris, France
c) Barcelona, Spain
d) New York City, United States
Answer: c) Barcelona, Spain

7. Which country is credited with launching the first World Book Day campaign in 1995?
a) United States
b) Spain
c) United Kingdom
d) France
Answer: b) Spain

8. The World Book Capital City is designated by:
a) UNESCO
b) International Publishers Association
c) International Federation of Library Associations
d) World Intellectual Property Organization
Answer: a) UNESCO

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here