Header Ads Widget

Ticker

6/recent/ticker-posts

38 World Heritage Sites in India: Study Notes, Questions and Answers 02

ലോക പൈതൃക പട്ടികയിലെ 38 ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ. പഠന കുറിപ്പുകളും അനുബന്ധ ചോദ്യങ്ങളും - 02
22. ഇന്ത്യയിലെ മൗണ്ടന്‍ റെയില്‍വേ (Mountain Railways of India) (1999)
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്‌ -ഹിമാലയന്‍ മൌണ്ടന്‍ റെയില്‍വേ1999-ലും തമിഴ്നാട്ടിലെ നിലഗിരി മൌണ്ടന്‍ റെയില്‍വേ 2005-ലും ഹിമാചല്‍ പ്രദേശിലെ
കല്‍ക്ക-ഷിംല മൌണ്ടന്‍ റെയില്‍വേ 2008-ലും ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു.

23. മഹാബോധിക്ഷേത്രം (Mahabodhi Temple Complex at Bodh Gaya) (2002)
ബീഹാറിലെ ഗയ ജില്ലയിലാണ്‌ മഹാബോധി ക്ഷ്രേതം. ബുദ്ധന്‌ ദിവ്യജ്ഞാനം കൈവന്ന സ്ഥലമാണ്‌ ബോധ്‌ഗയ. ഇവിടെ ആദ്യക്ഷേത്രം പണികഴിപ്പിച്ചത്‌ അശോക ച്രകവര്‍ത്തിയാണെന്ന്‌ കരുതപ്പെടുന്നു. നാശോന്മുഖമായിരുന്ന ക്ഷേത്രം പതിമുന്നാം ശതകത്തില്‍ ബര്‍മയിലെ ബുദ്ധമതക്കാര്‍ പുനര്‍നിര്‍മിച്ചു. പത്തൊമ്പതാം ശതകത്തില്‍ അലക്സാണ്ടര്‍ കണ്ണിങ്ഹാമിന്റെ നിർദ്ദേശ പ്രകാരം ബ്രിട്ടീഷ്‌ സര്‍ക്കാര്‍ പരിരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. 2013-ല്‍ ആക്കിയോളജിക്കല്‍ സര്‍വേയുടെ അനുമതിയോടെ തായ്ലന്‍ഡിലെ രാജാവിന്റെയും ബുദ്ധമത വിശ്വാസികളുടെയും സംഭാവന എന്ന നിലയില്‍ ക്ഷേത്രത്തിന്റെ ഉപരിഭാഗത്ത്‌ സ്വര്‍ണം ആവരണം ചെയ്തു.

24. ഭിംഭേട്കയിലെ പാറമടകള്‍ (Rock Shelters of Bhimbetka) (2003)
മധ്യപ്രദേശില്‍ വിന്ധ്യ പര്‍വത നിരയുടെ താഴ്‌വരയിലാണ്‌ ഭിംഭേട്ക പാറമടകള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മനുഷ്യവാസം സംബന്ധമായ ഏറ്റവും പഴക്കമുള്ള തെളിവുകള്‍ ലഭിച്ച സ്ഥലങ്ങളിലൊന്നാണിത്‌. ഒരു ആർട് ഗാലറി എന്നു വിശേഷിപ്പിക്കാവുന്ന ഈ സ്ഥലത്തിന് ഒൻപതിനായിരത്തിലധികം വർഷം പഴക്കമുണ്ടെല്ലാണ് വിശ്വസിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള ഗുഹാ ചിത്രങ്ങളും മറ്റും ഇതിന്റെ വിവിധ ഭാഗത്തായി കാണുവാൻ സാധിക്കും. ഒട്ടേറെ ശില്പങ്ങളും കൊത്തുപണികളും ഒക്കെ ഇവിടെയുണ്ട്.
2003 ലാണ് ഇവിട യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.  

25. ഛത്രപതി ശിവജി ടെര്‍മിനസ്‌ റേയില്‍വേ സ്റേഷന്‍ (Chhatrapati Shivaji Terminus (formerly Victoria Terminus) (2004))
മുംബൈയിലെ റെയില്‍വേ സ്റ്റേഷനാണ്‌ ഛത്രപതി ശിവജി ടെര്‍മിനസ്‌ റെയില്‍വേ സ്റ്റേഷന്‍ (സി.എസ്‌.ടി). മുമ്പ്‌ വിക്ടോറിയ ടെര്‍മിനസ്‌ എന്നാണ്‌ ഇത്‌ അറിയപ്പെട്ടിരുന്നത്‌. ഇന്തോ-സാരാസനിക്‌ ശൈലിയില്‍ ഈ നിര്‍മിതി രൂപകല്‍പന ചെയ്തത്‌ ഫ്രെഡറിക്‌ സ്റ്റീവന്‍സ്‌ ആണ്‌ (1897.

26. ചമ്പാനിര്‍ പാവഗഡ്‌ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്‌ (Champaner-Pavagadh Archaeological Park) (2004)
ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലാണ്‌ ചമ്പാനിര്‍-പാവഗഡ്‌ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്‌. പതിനാറാം നൂറ്റാണ്ടിലെ ഗുജറാത്തിന്റെ തലസ്ഥാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. കൊട്ടാരങ്ങള്‍, പുരാതന കെട്ടിടങ്ങള്‍ എന്നിവയുടെ ബൃഹദ്‌ സഞ്ചയം കൊണ്ട്‌ സമ്പന്നമാണ്‌ ഈ പ്രദേശം. ഗുജറാത്ത് ഭരണാധികാരയായിരുന്ന സുൽത്താൻ മഹ്മൂദ് ബെഗഡയാണ് സ്ഥാപിച്ചത്. മുഗൾ ഭരണകാലത്തിനു മുൻപ് ഇന്ത്യയിൽ തകർക്കപെടാതെ കിടന്ന ഒരേയൊരു ഇസ്ലാമിക് നഗരം എന്ന വിശേഷണവും ഇതിനുണ്ട്.
2004ലാണ് ഈ ചരിത്ര സമാരക ഉദ്യാനം യുനെസ്‌കോയുടെ ലോക പൈതൃക പട്ടിക സ്ഥാനംനേടിയത്.

27. ഡല്‍ഹിയിലെ ചെങ്കോട്ട (Red Fort Complex) (2007) 
പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ച്രകവര്‍ത്തിയാണ്‌ ചെങ്കോട്ട (ലാല്‍ ഖില) നിര്‍മിച്ചത്‌. അദ്ദേഹം കോട്ടക്ക് കൊടുത്ത പേര് കില ഇ മുഅല്ല എന്നായിരുന്നു.  ചുവന്ന മണല്‍ക്കല്ലിലാണ്‌ കോട്ടയുടെ നിര്‍മാണം.1839-1648 കാലയളവില്‍ നിര്‍മിച്ച കോട്ടയുടെ മുഖ്യ ശില്‍പി താജ് മഹലിന്റെ ശിൽപ്പിയായ ഉസ്താദ്‌ അഹമ്മദ്‌ ലാഹോറിയാണ്‌. മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന കോട്ട 1858 ഇൽ ബഹദൂർ ഷാ സഫറിൽ നിന്നും ബ്രിട്ടീഷ് സർക്കാർ പിടിച്ചെടുത്തു. ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ യുനെസ്കോ 2007 ൽ ചെങ്കോട്ട ചേർക്കുകയുണ്ടായി.

28. ജന്തര്‍ മന്തര്‍ (The Jantar Mantar, Jaipur ) (2010)
രാജസ്ഥാനിലെ ജയ്പൂരില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ സവായ്‌ ജയ്സിങ്ങ്‌ രണ്ടാമന്‍ രാജാവ്  നിര്‍മിച്ച വാനനിരീക്ഷണ കേന്ദ്രമാണ്‌ ജന്തര്‍ മന്തര്‍. ജയ്‌സിങ്‌ രണ്ടാമൻ പണികഴിപ്പിച്ച അഞ്ച്‌ വാനനിരീക്ഷണശാലകളിൽ മൂന്നെണ്ണത്തിനും ജന്തർ മന്തർ എന്നുതന്നെയാണു പേര്‌. “ജന്തർ” എന്ന വാക്ക്‌ “ഉപകരണം” എന്നർഥം വരുന്ന “യന്ത്ര” എന്ന സംസ്‌കൃതപദത്തിൽനിന്നു വന്നതാണ്‌. അതുപോലെ “മന്തർ” എന്നവാക്ക്‌ “സൂത്രവാക്യം” എന്നർഥംവരുന്ന “മന്ത്ര” എന്ന സംസ്‌കൃതപദത്തിൽനിന്നും. പ്രാസമൊപ്പിച്ച്‌ വാക്കുകൾ പറയുന്ന ഒരു സംഭാഷണ രീതിയിൽനിന്നുമാണ്‌ ജന്തർ മന്തർ എന്ന പേര്‌ ഉരുത്തിരിഞ്ഞത്‌. കല്ലുകൊണ്ടു നിർമിച്ച നാല്‌ ഉപകരണങ്ങൾ ഇവിടെയുണ്ട്‌. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഉപകരണമാണ്‌, സുപ്രധാന ഉപകരണം എന്നർഥംവരുന്ന സമ്രാട്ട്‌ യന്ത്ര. ഇത്‌ “അടിസ്ഥാനപരമായി തുല്യദൈർഘ്യമുള്ള മണിക്കൂറുകൾ അങ്കനം ചെയ്യുന്ന സൂര്യഘടികാരമാണ്‌.” ഈ നിരീക്ഷണശാലയിലെ മറ്റു മൂന്നു നിർമിതികളാണ്‌ രാമ യന്ത്ര, ജയപ്രകാശ്‌ യന്ത്ര, മിശ്ര യന്ത്ര എന്നിവ. 

29. പശ്ചിമഘട്ടം (Western Ghats) (2012)
a. സഹ്യാദ്രി എന്ന പേരിലും അറിയപ്പെടുന്ന പശ്ചിമഘട്ടം ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം, തമിഴ്നാട്‌ എന്നി ആറ്‌ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഏറ്റവും കൂടുതല്‍ പ്രദേശങ്ങള്‍ കര്‍ണാടകത്തിലാണ്‌. കേരളത്തില്‍ ഇടുക്കി ജില്ലയിലെ ആനമുടി (2695 അടി) യാണ്‌ ഏറ്റവും ഉയരം കൂടിയ ഭാഗം. ഇന്ത്യയിലെ പ്രധാനപ്പെട്ട മഴക്കാടുകളെ ഉള്‍ക്കൊള്ളുന്ന പശ്ചിമഘട്ടം  ലോകത്തിലെ പത്ത് ഹോട്ടസ്റ്റ് ബയോഡൈവേഴ്സിറ്റി ഹോട്ട് സ്പോട്ടുകളിൽ ഒന്നാണ്. സഹ്യ പർവ്വതം, ആനമുടി, സൈലന്റ് വാലി, ഇരവികുളം ദേശീയോദ്യാനം, പെരിയാർ വന്യജീവി സങ്കേതം,കൊടൈക്കനാൽ, അഗസ്ത്യമല,കൊടക്, കുടജാദ്രി, മരുത്വാമല തുടങ്ങിയവയെല്ലാം പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. 2012 ജൂലൈയിലാണ് പശ്ചിമഘട്ടം ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടത്. 
ഇന്ത്യ ഗോണ്ട്വാനാലാൻഡ് എന്ന പ്രാചീന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നപ്പോഴേ പശ്ചിമഘട്ടമുണ്ടായിരുന്നു. അതായത് ഹിമാലയത്തെക്കാൾ എത്രയോ നൂറ്റാണ്ടുകൾക്ക് മുന്നേ രൂപപ്പെട്ടതാണ് പശ്ചിമഘട്ടം. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന പശ്ചിമഘട്ട പർവ്വതനിരകൾ ഗുജറാത്ത്‌, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ടാണ് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നത്. 1440 കിലോമീറ്റർ നീളവും ശരാശരി 900 മീറ്റർ ഉയരവുമുള്ള സഹ്യപർവ്വതം ലോകത്തെതന്നെ അത്യപൂർവ്വ ജൈവകലവറയായാണ് കണക്കാക്കപ്പെടുന്നത്. കൊല്ലം ആര്യങ്കാവ് ചുരം, പാലക്കാട് ചുരം, വാളയാർ ചുരം (പാലക്കാട്), താമരശ്ശേരി ചുരം (വയനാട്), കോഴിക്കോട് കുറ്റ്യായ്യി ചുരം, നാടുകാണി ചുരം (മലപ്പുറം), പാൽചുരം (കണ്ണൂർ) എന്നിങ്ങനെ ഏഴ് ചുരം പാതകളിലൂടെ സഹ്യാദ്രിയുടെ പ്രകൃതി രമണീയത ആസ്വദിച്ചുകൊണ്ടുള്ള യാത്രകൾ ഒരുക്കിയിരിക്കുന്നു. കേരളത്തിലെ 44 നദികളുടേയും ഉത്ഭവസ്ഥാനം സഹ്യാദ്രി തന്നെയാണ്. അതിൽ മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിന് പുറത്തുള്ള മൂന്ന് മഹാനദികളായ കാവേരി, കൃഷ്ണ, ഗോദാവരി എന്നിവയും ഉത്ഭവിക്കുന്നത് സഹ്യാദ്രിയിൽ നിന്നാണ്.ഇവയും കിഴക്കോട്ട് ഒഴുകുന്നവ തന്നെ. പശ്ചിമഘട്ട മല നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ്ഗാഡ്ഗിൽ ചെയർമാനായി ഒരു വിദഗ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തുകയും ഈ കമ്മറ്റി അതിൻറെ ശുപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി. ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പ്രകാരം പശ്‌ചിമഘട്ടത്തിലെ നല്ലൊരുഭാഗം സ്ഥലവും പരിസ്‌ഥിതി ലോലമേഖലയാക്കണം എന്ന് നിർദ്ദേശിച്ചിരുന്നു. പ്രസ്തുത റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് വീണ്ടുംപരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി ഡോ.കസ്തൂരിരംഗനെ ചുമതലപ്പെടുത്തിയിരിക്കുന്നു. കസ്‌തൂരി രംഗൻ റിപ്പോർട്ടിൽ ലോലമേഖല 37 ശതമാനം മാത്രമാണ്‌. 

b. കാസ് പീഠഭൂമി (Kaas plateau) (2012)
മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന പീഠഭൂമിയാണ് കാസ് പീഠഭൂമി. 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ പീഠഭൂമിക്ക് സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരമുണ്ട്. ഈ പീഠഭൂമിയിൽ കാണപ്പെടുന്ന കാസ എന്ന മരത്തിന്‍റെ പേരിൽ നിന്നാണ് ‘കാസ് പീഠഭൂമി’ എന്ന പേര് ലഭിച്ചത്. കുറ്റിച്ചെടികളും പുൽവർഗ്ഗ സസ്യങ്ങളും നൂറ്റിയമ്പതില്‍ പരം വ്യത്യസ്തയിനം പൂക്കളും കാസ് പീഠഭൂമിയിലുണ്ട്.
ഓർക്കിഡുകൾ, കാർവി തുടങ്ങി ഡ്രോസെറ പോലുള്ള മാംസഭോജി സസ്യങ്ങൾ വരെ ഇവിടെ കാണപ്പെടുന്നു. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഇവിടുത്തെ സസ്യങ്ങൾ പൂവണിയുന്നത്. ആ സമയങ്ങളിൽ ‘പൂക്കളുടെ താഴ്‌വര’ എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. മനോഹരമായ ഈ കാഴ്ച കാണുവാനായി നിരവധി സഞ്ചാരികൾ ഇവിടെയെത്താറുണ്ട്. ദിവസം പരമാവധി 2000 പേരെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ. 2012ൽ യുനെസ്‌കോ കാസ് പീഠഭൂമിയെ ലോക പൈതൃക സ്ഥാനങ്ങളിലൊന്നായി പ്രഖ്യാപിച്ചു.

30. രാജസ്ഥാനിലെ കുന്നിൻ മുകളിലെ കോട്ടകൾ (Hill Forts of Rajasthan) (2013) 
രാജസ്ഥാനിലെ ആരവല്ലി മലനിരകളിലുള്ള ചിത്തോർഗഢ്, കുംഭൽഗഢ്, റൺതംഭോർ, ഗാഗ്രോൺ, ആംബർ, ജയ്സാൽമർ എന്നീ ആറുകോട്ടകൾക്കാണ് 
പൈതൃക പദവി ലഭിച്ചത്. എ.ഡി. എട്ടാം നൂറ്റാണ്ടിനും  പതിനാറാം നൂറ്റാണ്ടിനും ഇടയിലാണ് ഇവയുടെ നിർമാണം. കംബോഡിയയില്‍ നടന്ന ലോക പൈതൃക കമ്മിറ്റിയുടെ 37 ാം സമ്മേളനത്തില്‍ വെച്ചാണ് രാജസ്ഥാനിലെ ആറ് കോട്ടകള്‍ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചത്.

31. റാണി കി വാവ് (Rani-ki-Vav (the Queen’s Stepwell) at Patan, Gujarat) (2014)
റാണിയുടെ പടവുകളോട് കൂടിയ കുളം എന്നർത്ഥമുള്ള റാണി കി വാവ് ഗുജറാത്തിലെ പത്താനിലാണ് എ.ഡി. പതിനൊന്നാം ശതകത്തിൽ മരു-ഗുർജാര
വാസ്തുശൈലിയിലാണ് ഇതിന്റെ നിർമാണം. 64 മീറ്ററിലധികം നീളവും 20 മീറ്റർ വീതിയും 27 മീറ്റർ ആഴവുമുള്ള കുളത്തിൽ അഞ്ഞൂറിലധികം ദേവതാ ശില്പങ്ങളുണ്ട്.
റാണി കി വാവിനെ പരിചയപ്പെടുത്തുവാൻ എളുപ്പമാണ്. നൂറു രൂപയുടെ പുതിയ കറൻസിയിലെ ചിത്രം ഗുജറാത്തിലെ പ്രശസ്തമായ പടവു കിണറായ റാണി കി വാവാണ്. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇത് സോളങ്കി രാജവംശത്തിന്റെ 11-ാം നൂറ്റാണ്ടിലുള്ള നിർമ്മിതിയാണ്. സോളങ്കി രാജവംശത്തിന്റെ സ്താപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് ഭർത്താവിനോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ഇത് നിർമ്മിക്കുന്നത്.
1068 ൽ നിർമ്മാണം പൂർത്തിയായ റാണി കി വാവ് അക്കാലത്ത് ഗുജറാത്തിലെ ജലക്ഷാമത്തിന് ഒരു പരിഹാരമായിരുന്നു. പിന്നാട് സരസ്വതി നദി വഴിമാറി ഒഴുകിയപ്പോൾ ഇത് മണ്ണിനടിയിലായി. പിന്നീട് 1980 കളിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഖനനത്തിലാണ് ഇത് ഉയർന്നു വരുന്നത്. ഭൂമിക്കടിയിൽ ഏഴു നിലകളിലായി കൊത്തുപണികളും ശില്പവിദ്യകളും ഒക്കെയായാണ് ഇത് നിലകൊള്ളുന്നത്.
യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014 ലാണ് റാണി കി വാവ് ഇടംപിടിക്കുന്നത്

32. ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് (Great Himalayan National Park Conservation Area ) (2016) 
ഹിമാചൽ പ്രദേശിലെ കുളുവിലാണ് ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്. ജൈവവൈവിധ്യം കൊണ്ട്‌ സമ്പന്നമായ ഇവിടെ 25 തരം വനമേഖലകളുണ്ട്‌. മണികരനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക് അഥവാ ജവഹര്‍ലാല്‍ നെഹ്രു ഗ്രേറ്റ് ഹിമാലയന്‍ പാര്‍ക്ക്. അപൂര്‍വ്വങ്ങളായ 30 ലധികം സസ്തനിവര്‍ഗ്ഗങ്ങളും 300ലധികം പക്ഷി വര്‍ഗ്ഗങ്ങളും നിറഞ്ഞ ഈ ദേശീയോദ്യാനം 50 സ്ക്വയര്‍ കിലോമീറ്ററോളം വരുന്നതാണ്. കോഴി വര്‍ഗ്ഗത്തില്‍പ്പെട്ട വംശനാശം വന്നുകൊണ്ടിരിക്കുന്ന ഇനങ്ങളിലൊന്നായ വെസ്റ്റേണ്‍ ട്രാജോപാന്‍ എന്ന പക്ഷിയെ ഇവിടത്തെ നിബിഢവനത്തിനുള്ളില്‍ കണ്ടുവരുന്നു. ചാരനിറമുള്ള കരടി,മലയാട്,കറുത്ത കരടി,കസ്തൂരിമാന്‍,അപൂര്‍വ്വ വര്‍ഗ്ഗത്തില്‍പ്പെട്ട ഹിമപ്പുലി,ഹിമാലയന്‍ താര്‍ എന്നിങ്ങനെ അപൂര്‍വ്വ ജന്തുജാലങ്ങളെ ഇവിടെ കാണാം. 

33. ചണ്ഡിഗഡിലെ കാപിറ്റോൾ കോംപ്ലക്സ് (The Architectural Work of Le Corbusier, an Outstanding Contribution to the Modern Movement) (2016)
വിചിത്രമായ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരുകൂട്ടം കെട്ടടങ്ങൾ എങ്ങനെ യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ എത്തി എന്നതിന്റെ ഉത്തരമാണ് ചണ്ഡിഗഡിലെ കാപിറ്റോൾ കോംപ്ലക്സ്, വിശാലമായി 100 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രീതിയിലാണ് കാപ്പിറ്റോൾ കോപ്ലക്സ് രൂപകല്പന നടത്തിയിരിക്കുന്നത്. 'ലെ കൂർബസിയേ എന്ന് അറിയപ്പെട്ട ചാൾസ്-എഡ്വാർഡ് ഷാണ്ണറെയാണ് ഇതിന്റെ രൂപകല്പനയും നിർമ്മാണവും നടത്തിയിരിക്കുന്നത്. 
ഏഴുരാജ്യങ്ങളിലെ പതിനേഴ്‌ സൈറ്റുകളില്‍ വ്യാപിച്ചു കിടക്കുന്ന വാസ്തുശില്‍പ വൈഭവമാണ്‌ ലേ കർബ്യുസിയ എന്ന ഫ്രെഞ്ചു ആർക്കിടെക്ടിന്റെ പ്രമുഖ നിര്‍മിതികള്‍ക്ക്‌ ലോക പൈതൃക പട്ടികയില്‍ സ്ഥാനം നേടിക്കൊടുത്തത്‌. സ്വത്രന്ത ഇന്ത്യയിലെ പ്രഥമ ആസുത്രിത നഗരമായ ചണ്ഡിഗഡിന്റെ യോജനാ നിര്‍മാതാവാണ്‌ ഇദ്ദേഹം.
ചണ്ഡീഗഢിനെ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു നിർമ്മിതിയാണിത്.
നിയമസഭ, സെക്രട്ടറിയേറ്റ്,ഹൈക്കോടതി, ഓപ്പൺ ഹാന്‍ഡ് മോണ്യുമെന്റ് ജ്യോമെട്രിക് ഹിൽ, ടവർ ഒഫ് ഷാഡോസ് തുടങ്ങിയവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളും, മൂന്നു സ്മൃതിമണ്ഡപങ്ങളും ഒരു തടാകവും ഇതിൽ ഉണ്ട്.
2016 ലാണ് ഇവിടം യുനസ്കോയുടെ പട്ടികയിൽ ഇടം നേടുന്നത്.

34. നാളന്ദയിലെ പുരാവസ്തു കേന്ദ്രം (Archaeological Site of Nalanda Mahavihara at Nalanda, Bihar) (2019)
ബി.സി. മുന്നാം നുറ്റാണ്ടുമുതലുള്ള ചരിത്രമുള്ള നാളന്ദ. ബിഹാറിലാണ്‌. ലോകത്തിലെതന്നെ ആദ്യത്തെ റസിഡന്‍ഷ്യല്‍ സര്‍വകലാശാലയാണിത്‌. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു.1193-ൽ മുഹമ്മദ്‌ ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. 

35. കാഞ്ച൯ജംഗ നാഷണല്‍ പാര്‍ക്ക്‌ (Khangchendzonga National Park) (2016)
ലോകത്തിലെ മുന്നാമത്തെ ഉയരം കൂടിയ കൊടുമുടിയായ കാഞ്ചന്‍ജംഗയെ ഉള്‍ക്കൊള്ളുന്ന കാഞ്ചൻജംഗനാഷണല്‍ പാര്‍ക്ക്‌ ഹിമാലയ പര്‍വത നിരകളുടെ
ഹൃദയഭാഗത്തായി സിക്കിമില്‍ സ്ഥിതി ചെയ്യുന്നു. സമതലങ്ങള്‍, താഴ്വരകള്‍, തടാകങ്ങള്‍, മഞ്ഞുമലകള്‍, മഞ്ഞുമൂടിയ കൊടുമുടികള്‍, നിബിഡമായ പുരാതന വനങ്ങള്‍ എന്നിവയാല്‍ വൈവിധ്യങ്ങളുടെ അനന്യമായ കലവറയാണ്‌ ഈ ദേശീയോദ്യാനം. 

36. അഹമ്മദാബാദ് (Historic City of Ahmadabad) (2017)
 
കർണാവതി എന്ന അഹമ്മദാബാദിനെ ലോക പൈതൃക നഗരമായി യുനെസ്കോ അംഗീകരിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ നഗരം യുനെസ്കോയുടെ പൈതൃക നഗര പട്ടികയിൽ ഇടംപിടിക്കുന്നത്. ഭാരതത്തിന്‍റെ സാംസ്കാരിക തനിമയും വൈവിധ്യവും വിളംബരം ചെയ്യുന്ന പൈതൃക സ്വത്തുക്കളാൽ സമൃദ്ധമാണ് ഈ നഗരം. രാജ്യത്ത് ഈ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ നഗരവും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ടാമത്തെ നഗരവുമാണ് അഹമ്മദാബാദ്. ഗുജറാത്ത് സുല്‍ത്താനായിരുന്ന അഹമ്മദ് ഷാ 600 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാണ് അഹമ്മദാബാദ് നഗരം. നിരവധി ചരിത്ര സ്മാരകങ്ങളാല്‍ പ്രശസ്തമാണ് അഹമ്മദാബാദ്. 2600 ഓളം പൈതൃക സ്ഥലങ്ങളും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) സംരക്ഷിക്കുന്ന 24ല്‍ അധികം കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അഹമ്മദാബാദ് നഗരം.

37. മുംബൈയിലെ വിക്ടോറിയൻ, ആർട് ഡെക്കൊ നിർമിതികൾ (The Victorian Gothic and Art Deco Ensembles of Mumbai)
മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിൽ സ്ഥിതിചെയ്യുന്ന 19-ആം നൂറ്റാണ്ടിൽ നിർമിച്ച വിക്ടോറിയൻ നവ ഗോഥിക് ശൈലിയിലുള്ള പൊതു കെട്ടിടങ്ങളുടേയും 20-ആം നൂറ്റാണ്ടിലെ ആർട് ഡെക്കൊ കെട്ടിടങ്ങളുടേയും സഞ്ചയമാണ് മുംബൈയിലെ വിക്ടോറിയൻ ആർട് ഡെക്കൊ നിർമിതികൾ എന്ന് അറിയപ്പെടുന്നത്. നഗരത്തിലെ ഓവൽ മൈതാനത്തിന് ചുറ്റുമായാണ് ഈ കെട്ടിടങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നത്. മൈതാനത്തിന്റെ കിഴക്കേ ഭാഗത്ത് വിക്ടോറിയൻ ശൈലിയിലുള്ള കെട്ടിടങ്ങളും പടിഞ്ഞാറ് ഭാഗത്ത് ആർട് ഡെക്കോ ശൈലിയിലുള്ള കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നു. 2018- ജൂണിൽ യുനെസ്കോ ഈ നിർമിതി സഞ്ചയത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
ബോംബെ ഹൈക്കോടതി, മുംബൈ സർവ്വകലാശാല (ഫോർട്ട് കാമ്പസ്) സിറ്റി സിവിൽ ആൻഡ് സെഷൻസ് കോർട്ട്, രാജാഭായി ക്ലോക്ക് ടവർ എന്നിവ വിക്ടോറിയൻ ശൈലിയിലുള്ള ചില കെട്ടിടങ്ങളാണ്. മൈതാനത്തിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള ആർട് ഡെക്കൊ നിർമിതികളിൽ പ്രധാനമായും ഇറോസ് തിയറ്ററും മറ്റ് ചില സ്വകാര്യ ഭവനങ്ങളുമാണ് ഉൾപ്പെടുന്നത്.

38. ജയ്പൂര്‍ (Jaipur City, Rajasthan) (2019) 
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ സ്ഥാനം പിടിച്ചു. അഹമ്മദാബാദിന് ശേഷം രാജ്യത്ത് പൈതൃക പദവി ലഭിക്കുന്ന രണ്ടാമത്തെ നഗരമാണിത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. 1727 ല്‍ അംബറിലെ രാജാവായിരുന്ന മഹാരാജ സവായ് സിങ് രണ്ടാമനാണ് ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ അഭിമാനമായി നിലകൊള്ളുന്ന ഈ നഗരം പടുത്തുയര്‍ത്തിയത്. മധ്യകാലഘട്ടത്തിന്റെ അവസാനത്തില്‍ നിര്‍മ്മിച്ച ഈ നഗരം ആസൂത്രണത്തിലും വാസ്തുവിദ്യയിലും മാതൃകാപരമായ നേട്ടമാണ് കൈവരിച്ചത്. ഗോവിന്ദ് ദേവ് ക്ഷേത്രം, സിറ്റി പാലസ്, ജന്ദര്‍ മന്ദര്‍, ഹവ മഹല്‍ തുടങ്ങിയ പൈതൃക കേന്ദ്രങ്ങളാണ് പിങ്ക് സിറ്റിക്ക് പുതിയ പദവി നേടിക്കൊടുത്തത്. 
അനുബന്ധ ചോദ്യങ്ങളും ഉത്തരങ്ങളും അടുത്ത പേജിൽ....

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments