കേന്ദ്രഭരണ പ്രദേശങ്ങള്‍: ചോദ്യോത്തരങ്ങൾ അദ്ധ്യായം 01
* കേന്ദ്രം ഭരിക്കുന്ന ഒരു ചെറിയ അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റാണ് യൂണിയന്‍ ടെറിട്ടറി.
* കേന്ദ്രഭരണ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നു.
നിയമങ്ങള്‍ രൂപപ്പെടുത്താന്‍ അവകാശമുള്ള തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുള്ള ഒരു അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റാണ് സംസ്ഥാനങ്ങള്‍. ഭരണത്തിന് സ്വന്തമായി നിയമസഭയും മുഖ്യമന്ത്രിയുമുണ്ട്. ഒരു സംസ്ഥാനത്തിന് ലോവര്‍, അപ്പര്‍ ഹൗസും രാജ്യസഭയില്‍ പ്രാതിനിധ്യവുമുണ്ട്. അതേസമയം കേന്ദ്രഭരണ പ്രദേശത്തെ കേന്ദ്രം നേരിട്ട് നിയന്ത്രിക്കുന്നു.
ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയില്‍ 9 കേന്ദ്ര ഭരണപ്രദേശങ്ങളാണുള്ളത്.
ജമ്മു കാശ്മീര്‍ വിഭജനത്തോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 29ല്‍ നിന്നും 28 ആയി കുറഞ്ഞു. 2020-ൽ ദാദ്ര ആൻഡ് നഗർ ഹവേലി കേന്ദ്രഭരണ പ്രദേശവും ദാമൻ ദിയു കേന്ദ്രഭരണ പ്രദേശവും സംയോജിപ്പിച്ച് ഒരൊറ്റ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റായി. കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണം 8 ആയി ഉയര്‍ന്നു.
ജമ്മുകാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഒക്ടോബര്‍ 31ന് നിലവില്‍ വന്ന് ഇവിടങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരെ നിയമിക്കുകയും ചെയ്ത് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഭൂപടം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്.
ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മലയാള ഭാഷ ഉപയോഗിക്കുന്നു.
ഇന്ത്യന്‍ യൂണിയനിലെ മൂന്നു ഭരണഘടകങ്ങളുടെ ആസ്ഥാനമായ ഏക നഗരമാണ് ചണ്ഡിഗഡ്.
ഇന്ത്യയില്‍ ജനങ്ങള്‍ നേരിട്ട് ഭരണം നടത്തിയ ഏക പ്രദേശം ദ൫ നഗര്‍ ഹവേലിയാണ്. ഇപ്രകാരം ഭൂമി ശാസ്ത്രപരവും സാസ്‌കാരികവും ചരിത്രപരവുമായ നിരവധി സവിശേഷകള്‍ ഈ ഭരണഘടകങ്ങളെ
മത്സരപരീക്ഷകളില്‍ സജീവ സാന്നിധ്യമാക്കുന്നു. അവയെല്ലാം വിശദമായി പഠിക്കാം.
മൂന്ന് പേജുകളിലായി നൽകിയിരിക്കുന്ന ഈ വിവരങ്ങൾ പഠിക്കുക
1. ആൻഡമാൻ നിക്കോബാർ (Andaman and Nicobar Islands)
പ്രത്യേകതകള്‍
* ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കുടിയ ക്രേന്ദ ഭരണ പ്രദേശം
1. ആൻഡമാൻ നിക്കോബാർ (Andaman and Nicobar Islands)
* ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കുടിയ ക്രേന്ദ ഭരണ പ്രദേശം
* ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ക്രേന്ദ ഭരണ പ്രദേശം
* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ഉള്ള ക്രേന്ദ ഭരണ പ്രദേശം
* ഏറ്റവും കൂടുതല്‍ വിസ്തീര്‍ണത്തില്‍ വന പ്രദേശമുള്ള ക്രേന്ദ ഭരണപ്രദേശം
* ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള കേന്ദ്ര ഭരണപ്രദേശം
* ഏറ്റവും തെക്കേയറ്റത്തെ ലോക്സഭാ മണ്ഡലം.
ആദ്യത്തേത്
* ഇന്ത്യയില്‍ ആദ്യമായി സീപ്ലെയിന്‍ ആരംഭിച്ചത് ആന്‍ഡമാന്‍ നിക്കോബാറിലാണ്.
ഓർമ്മിക്കേണ്ടവ
* ഇന്ത്യന്‍ യൂണിയന്റെ ഭാഗമായ ഏറ്റവും വലിയ ദ്വീപ്
- നോര്‍ത്ത് ആന്‍ഡമാന്‍
* നിക്കോബാര്‍ ഗുപ്പിലെ ഏറ്റവും വലിയ ദ്വീപ്
- ഗ്രേറ്റ് നിക്കോബാര്‍
* ഇന്ത്യന്‍ യൂണിയന്റെ തെക്കേയറ്റം
- ഇന്ദിരാ പോയിന്റ് (മുമ്പ് പാഴ്സണ്‍സ് പോയിന്റ്, പിഗ്മാലിയന്‍ പോയിന്റ് എന്നി പേരുകളില്‍ അറിയപ്പെട്ടു. ഇന്ദിരാഗാന്ധി സന്ദര്‍ശിച്ചതോടെയാണ് ഇന്ദിരാ പോയിന്റ് എന്ന പേര്‍ ലഭിച്ചത്. 6 ഡിഗ്രി 4 മിനിറ്റ് അക്ഷാംശമാണ് ഭൂമിശാസ്രതപരമായ സ്ഥാനം).
* ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലാണ് ഇന്ദിരാപോയിന്റ്.
* ആന്തമാന്‍ നിക്കോബാറിലെ ഏറ്റവും ഉയരം കൂടിയ (732 മീറ്റര്‍) ഭാഗം
-Saddle Peak (നിക്കോബാര്‍ ദ്വീപിലെ ഏറ്റവും ഉയര്‍ന്ന ഭാഗം ഗ്രേറ്റ് നിക്കോബാര്‍ ദ്വീപിലെ Mount Thullier (642 മീറ്റര്‍) ആണ്.
* ആന്തമാന്‍ നിക്കോബാറിലെ ഏറ്റവും ചെറിയ ദ്വീപാണ് റോസ് ഐലന്‍ഡ്.
അപരനാമങ്ങള്‍/ പഴയ പേരുകള്‍
* എമറാള്‍ഡ് ഐലന്‍ഡ്, ബേ ഐലന്‍ഡ് എന്നി പേരുകളിലും അറിയപ്പെടുന്നത്
- ആന്തമാന്‍ നിക്കോബാര്‍
* ബ്രിട്ടിഷിന്ത്യയിലെ സൈബീരിയ എന്നറിയപ്പെട്ടത് പോര്‍ട്ട ബ്ലെയറിലെ സെല്ലുലാര്‍ ജയിലാണ്.
* ഡാനിഷ് ആധിപത്യകാലത്ത് ആന്തമാന്‍ നിക്കോബാര്‍ അറിയപ്പെട്ട പേരാണ് ന്യു ഡെന്മാര്‍ക്ക്. പിന്നീട് ഫ്രെഡറിക്‌സ് ഐലന്‍ഡ് എന്നും വിളിക്കപ്പെട്ടു.
* നക്കാവരം എന്ന് ഒരു കാലത്ത് നാവികര്‍ വിളിച്ചിരുന്നത് നിക്കോബാറിനെയാണ്. നഗ്നരുടെ നാട് എന്നാണ് അര്‍ഥം.
പ്രധാനപ്പെട്ട വസ്തുതകള്‍
* ഏത് കടലിലാണ് ആന്തമാന്‍ നിക്കോബാര്‍
- ബംഗാള്‍ഉള്‍ക്കടല്‍ (വിസ്തീര്‍ണം 7950 ചതുര്രശ കിലോമീറ്ററാണ്)
* ഗ്രേറ്റ് നിക്കോബാര്‍ ബയോസ്ഫിയര്‍ റിസർവ് സ്ഥിതി ചെയ്യുന്ന ക്രേന്ദ ഭരണ പ്രദേശം
- ആന്തമാന്‍ നിക്കോബാര്‍
* ആന്തമാന്‍ നിക്കോബാറിന്റെ തലസ്ഥാന മായ പോര്‍ട്ട് ബ്ലയര്‍ ഏത് ദ്വീപിലാണ്
- സൗത്ത് ആന്‍ഡമാന്‍
* നിക്കോബാറിന്റെ ആസ്ഥാനം കാര്‍ നിക്കോബാറാണ്.
* ആന്തമാന്‍ നിക്കോബാറിലെ പ്രധാന ആഹാരം
- അരി
* ഡങ്കന്‍ പാസേജ് ഏതെല്ലാം ദ്വീപുകള്‍ക്കിടയിലാണ്
- സൌത്ത് ആന്‍ഡമാന്‍-ലിറ്റില്‍ ആന്‍ഡമാന്‍
* മഹാത്മാഗാന്ധി നാഷണല്‍ പാര്‍ക്ക് എവിടെയാണ്
- ആന്തമാന്‍ നിക്കോബാര്‍
* ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് ആന്തമാന്‍ നിക്കോബാര്‍
- കല്‍ക്കട്ട
* രണ്ടാം ലോകമഹായുദ്ധക്കാലത്ത് ജപ്പാന്‍ പിടിച്ചെടുത്ത് ഐഎന്‍എയ്ക്ക് കൈമാറിയ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് നേതാജി നല്‍കിയ പേര്
- ഷഹീദ്, സ്വരാജ് ദ്വീപുകള്‍
* ആന്തമാന്‍ നിക്കോബാറിന്റെ ഭരണം നിര്‍വഹിക്കുന്നത്
- ലഫ്റ്റനന്റ് ഗവര്‍ണര്‍
* സൗത്ത് ആന്തമാനെയും ലിറ്റില്‍ ആന്തമാനെയും വേര്‍തിരിക്കുന്നത് ഡങ്കണ്‍ പാസേജാണ്.
* ഒങ്കസെ വര്‍ഗക്കാര്‍ അധിവസിക്കുന്ന പ്രദേശമാണ് ആന്തമാന്‍.
* 1868-ലാണ് ഡെന്മാര്‍ക്ക് നിക്കോബാറിനെ ബ്രിട്ടിഷുകാര്‍ക്ക് കൈമാറിയത്.
* 1869-ല്‍ നിക്കോബാര്‍ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായി. 1872-ലാണ് ആന്തമാനും നിക്കോബാറും ഒരു ചീഫ് കമ്മിഷണറുടെ കീഴിലായത്. 1950ലാണ് ആന്തമാന്‍ നിക്കോബാര്‍ സ്വതന്ത്ര ഇന്ത്യയുടെഭാഗമായത്. 1956-ല്‍ ക്രേന്ദഭരണപ്രദേശമായി.
* മുന്നു ജില്ലകളാണുള്ളത്-നിക്കോബാര്‍ഐലന്‍ഡ്‌സ്, നോര്‍ത്ത് ആന്‍ഡ് മിഡില്‍ ആന്തമാന്‍, സൌത്ത് ആന്തമാന്‍.
* ഹിന്ദിയും ഇംഗ്ളിഷുമാണ് ഓദ്യോഗികഭാഷകള്‍. എന്നാല്‍, ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നത് ബംഗാളിയാണ്.
* ഏറ്റവും വലിയ മതവിഭാഗം ഹിന്ദുവാണ്. രണ്ടാം സ്ഥാനത്ത് ക്രിസ്തുമതം.
പ്രധാന വ്യക്തികള്‍
* ആന്തമാന്‍ സന്ദര്‍ശിക്കവെ കൊല്ലപ്പെട്ട വൈസ്രോയി
- മേയോ പ്രഭു
* മേയോ പ്രഭുവിനെ കൊലപ്പെടുത്തിയത്
- ഷേര്‍ അലി
പ്രധാന സ്ഥലങ്ങള്‍
* സെല്ലുലാര്‍ ജയില്‍ എവിടെയാണ്
- പോര്‍ട്ട്‌ബ്ലയര്‍ (കാലാപാനി എന്ന പേരില്‍ കുപ്രസിദ്ധമായിരുന്നത് പീനല്‍ സെറ്റില്‍മെന്റ് )
* വീര്‍ സവാര്‍ക്കര്‍ വിമാനത്താവളം എവിടെയാണ്
- പോര്‍ട്ട് ബ്ലയര്‍
* വൈപ്പര്‍ ഐലന്‍ഡ് , റോസ് ഐലന്‍ഡ് എന്നിവ എവിടെയാണ്
- ആന്തമാന്‍ നിക്കോബാര്‍
* മഹാത്മാ ഗാന്ധി മറൈന്‍ നാഷണല്‍പാര്‍ക്ക് ഈ ദ്വീപ സമുഹത്തിന്റെ ഭാഗമാണ്.
കുഴപ്പിക്കുന്ന വസ്തുതകള്‍
* ആന്‍ഡമാനേയും നിക്കോബാറിനേയും വേര്‍തിരിക്കുന്നത്
- ടെന്‍ ഡിഗ്രി ചാനല്‍
* ആന്തമാന്‍ നിക്കോബാറിനേയും ഇന്തൊനിഷ്യയേയും വേര്‍തിരിക്കുന്നത്
- ഗ്രേറ്റ് ചാനല്‍,
* ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതം
- ബാരന്‍ദ്വീപ്
* ആന്തമാന്‍ നിക്കോബാറിലെ ഏക നിര്‍ജീവ അഗ്നി പര്‍വതം
- നാര്‍കോണ്ടം
* ആന്തമാനോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന രാജ്യം
- മ്യാന്‍മര്‍
* ആന്തമാനോട അടുത്തു സ്ഥിതിചെയ്യുന്ന മ്യാന്‍മറിന്റെ ദ്വീപാണ് ലിറ്റില്‍ കൊക്കോ.
* നിക്കോബാറിനോട് ഏറ്റവും അടുത്തുസ്ഥിതി ചെയ്യുന്ന രാജ്യം
- ഇന്തോനിഷ്യ
* ക്രേന്ദ സര്‍ക്കാരിന്റെ കണക്കുവപകാരം ആന്തമാന്‍ നിക്കോബാറില്‍ 576
ദ്വീപുകളുണ്ട്.
* ആന്തമാന്‍ ഗ്രൂപ്പിലെ ആള്‍താമസമുള്ള ഏറ്റവും ചെറിയ ദ്വീപ് Curlew Island ആണ് (0.03 ചതുര്രശകിലോമീറ്റര്‍). ഇത്തരത്തില്‍ നിക്കോബാര്‍ ഗ്രൂപ്പിലെ ഏറ്റവും ചെറുത് Pilomillow Island ആണ് (1.3 ചതുര്രശ കിലോമീറ്റര്‍).
* ഇന്ത്യയില്‍ സ്വാത്രന്ത്ര്യജ്യോതി തെളിയിച്ചിരിക്കുന്നത് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ സെല്ലുലാര്‍ ജയിലിലാണ്. അമര്‍ ജ്യോതി ജാലിയന്‍വാലാ ബാഗിലും അമര്‍ ജവാന്‍ ജ്യോതി ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിലുമാണ്.
അപൂര്‍വ വസ്തുതകള്‍
* ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം മ്യാന്‍മാറിലെ അരക്കന്‍ യോമ മലനിരകളുടെ തുടര്‍ച്ചയാണ്.
* 2013-ല്‍ യുനെസ്കോയുടെ ബയോറിസര്‍വ് പട്ടികയില്‍ ഇടംനേടിയ ഇന്ത്യന്‍ പ്രദേശമാണ് ഗ്രേറ്റ് നിക്കോബാര്‍ ബയോസ്ഫിയര്‍ ഐലന്‍ഡ് റിസര്‍വ്.
* ഇന്ത്യയിലെ ഏക mud volcano ആണ് Baratang
* നീഗ്രോയ്ഡ് വംശക്കാര്‍ കാണപ്പെടുന്ന ഇന്ത്യന്‍ പ്രദേശമാണ് ആന്തമാന്‍.
* 2004-ലെ സുനാമി ദുരന്ത സമയത്ത് ആന്തമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ഓപ്പറേഷന്‍ സീ വേവ്സ്.
* ആന്തമാന്‍ നിക്കോബാറിന്റെ ഓദ്യോഗികം മൃഗം കടല്‍പ്പശുവാണ്.
* ഇന്ത്യയിലെ ഏക ട്രൈ സര്‍വിസ് ജോഗ്രഫിക്കല്‍ കമാന്‍ഡ് ആണ് ആന്തമാന്‍ നിക്കോബാര്‍ കമാന്‍ഡ്.
* കിഴക്കന്‍ ഇന്ത്യയിലെ ഏക ക്രേന്ദ ഭരണപ്രദേശമാണ് ആന്തമാന്‍ നിക്കോബാര്‍.
2. ചണ്ഡീഗഢ് (Chandigarh)
* മുന്നു ഭരണഘടകങ്ങളുടെ തലസ്ഥാനം
-ചണ്ഡീഗഡ് (പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളും ക്രേന്ദ ഭരണ പ്രദേശമായചണ്ഡിഗഡ്)
* ഇന്ത്യയിലെ ബ്യൂട്ടിഫുള്‍ സിറ്റി എന്നറിയപ്പെടുന്നത്
-ചണ്ഡീഗഡ്
ആദ്യത്തേത്
* സ്വത്രന്ത ഇന്ത്യയിലെ ആദ്യത്തെ ആസുത്രിത സംസ്ഥാന തലസ്ഥാനം
- ചണ്ഡീഗഡ്(സ്വാതന്ത്രത്തിനു മുമ്പ് ഇരൂപതാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട തലസ്ഥാന നഗരം ന്യൂഡല്‍ഹി)
പ്രധാനപ്പെട്ട വസ്തുതകള്‍
* ചണ്ഡീഗഡ് ക്രേന്ദ ഭരണ പ്രദേശമായവര്‍ഷം
- 1966
* റോക്ക് ഗാര്‍ഡന്‍ എവിടെയാണ്
-ചണ്ഡീഗഡ്
* റോക്ക് ഗാര്‍ഡന്‍ രൂപകല്‍പന ചെയ്തത്
- നേക് ചന്ദ്
* ഇന്റര്‍നാഷണല്‍ ഡോള്‍ മ്യൂസിയം
-ചണ്ഡീഗഡ്
* നാഷണല്‍ ഗ്യാലറി ഓഫ് പോട്രയിറ്റ്‌സ്
- ചണ്ഡീഗഡ്
* സെന്‍ട്രല്‍ സയന്റിഫിക് ഇൻസ്‌ട്രുമെന്റേഷന്‍ ഓര്‍ഗനൈസേഷന്‍
-ചണ്ഡീഗഡ്
* ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ചണ്ഡീഗഡ്
- പഞ്ചാബ്-ഹരിയാന ഹൈക്കോടതി
* ചണ്ഡീഗഡ് രൂപകല്പന ചെയ്തത്
- ലേ കര്‍ബുസിയെ
* സുഖ്‌നാ തടാകം എവിടെയാണ്
-ചണ്ഡീഗഡ്
3. ദാദ്ര നഗര്‍ ഹവേലി (Dadra and Nagar Haveli) ദാമൻ ദിയു (Daman and Diu)
പ്രത്യേകതകള്‍
* ഇന്ത്യയില്‍ ജനങ്ങള്‍ നേരിട്ട് ഭരണം നടത്തിയ ഏക പ്രദേശം (പോര്‍ച്ചുഗീസുകാര്‍ ഒഴിഞ്ഞുപോയ 1954 നുശേഷം ഇന്ത്യ ഏറ്റെടുക്കും വരെ)
3. ദാദ്ര നഗര്‍ ഹവേലി (Dadra and Nagar Haveli) ദാമൻ ദിയു (Daman and Diu)
* ഇന്ത്യയില്‍ ജനങ്ങള്‍ നേരിട്ട് ഭരണം നടത്തിയ ഏക പ്രദേശം (പോര്‍ച്ചുഗീസുകാര്‍ ഒഴിഞ്ഞുപോയ 1954 നുശേഷം ഇന്ത്യ ഏറ്റെടുക്കും വരെ)
* 1954 മുതല്‍ 1961 വരെ ദാദ്ര നഗര്‍ ഹവേലിയുടെ ഭരണം നിര്‍വഹിച്ചിരുന്നത് Varishta Panchayat of Free Dadra and Nagar Haveli. ആണ്.
* ദാദ്ര നഗര്‍ ഹവേലി ഹവേലിയെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ഇന്ത്യ ഗവണ്‍മെന്റുമായി ഉടമ്പടി ഒപ്പുവെയ്ക്കാന്‍ ഒരു ദിവസത്തേക്ക് പ്രധാനമന്ത്രി പദവി നല്‍കപ്പെട്ട ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് K.G.Badlani.
പ്രധാനപെട്ട വസ്തുതകള്‍
* ദാദ്ര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം
-ഗുജറാത്ത്
* ദാദ്ര നഗര്‍ ഹവേലി ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്
- ബോംബെ ഹൈക്കോടതി
* ദാദ്ര നഗര്‍ ഹവേലിയില്‍ ഭരണം നടത്തിയിരുന്ന യുറോപ്യന്‍ ശക്തി
-പോര്‍ച്ചുഗല്‍
* പ്രധാന ഭാഷകള്‍
- ഗുജറാത്തി, ഹിന്ദി
കുഴപ്പിക്കുന്ന വസ്തുതകള്‍
* ദാദ്ര നഗര്‍ ഹവേലി ഇന്ത്യന്‍ യൂണിയന്റെ ഭാഗമായ വര്‍ഷമാണ് 1961. എന്നാല്‍, ഗോവ, ദാമന്‍, ദിയു എന്നിവയുടെ മേല്‍ ഇന്ത്യക്കുള്ള പരമാധികാരം പോര്‍ച്ചുഗല്‍ അംഗീകരിച്ചത് 1971-ലാണ്.
* ഗുജറാത്തിനകത്തുള്ള ഒരു എന്‍ക്നേവ് ആണ് ദാദ്ര. എന്നാല്‍ നഗര്‍ ഹവേലി ഗുജറാത്തുമായും മഹാരാഷ്ര്ടയുമായും അതിര്‍ത്തി പങ്കിടുന്നു.
ദാമൻ ദിയു (Daman and Diu)
പ്രധാനപെട്ട വസ്തുതകള്‍
* ദാമന്‍, ദിയു ഏത് യൂറോപ്യന്‍ ശക്തിയുടെ നിയന്ത്രണത്തിലായിരുന്നു
-പോര്‍ച്ചുഗീസ്
* ദാമനെയും ദിയുവിനെയും ഇന്ത്യന്‍ യൂണിയന്റെ ഭാഗമാക്കിയ വര്‍ഷഠ
- 1961
* കന്യാമര്‍ മുനമ്പിനടുത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്
- ദിയു
* ദാമനുമായി അതിര്‍ത്തിപങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം ഗുജറാത്താണ്.
* ദാമന്‍, ദിയു ഏത് ഹൈക്കോടതിയുടെ പരിധിയിലാണ്
- ബോംബെ ഹൈക്കോടതി
* ദാമന്‍ ദിയുവിലെ പ്രധാന ഭാഷ
- ഗുജറാത്തി
* ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സ്ത്രീപുരുഷ അനുപാതമുള്ള ഭരണഘടകമാണ് ദാമന്‍ ദിയു (2011 സെന്‍സസ് പ്രകാരം 618:1000).
* ദാമന്‍ ദിയുവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ഗുജറാത്താണ്. എന്നാല്‍. ദാദ്ര നഗര്‍ ഹവേലിയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ ഗുജറാത്തും മഹാരാഷ്ട്രയുമാണ്.
4. ലക്ഷദ്വീപ് (Lakshadweep)
* ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം
* 2011 സെന്‍സസ് പ്രകാരം സാക്ഷരതയില്‍ ഏറ്റവും മുന്നിലുള്ള ക്രേന്ദ ഭരണ പ്രദേശം.
* ജനസംഖ്യയില്‍ മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഏക കേന്ദ്ര ഭരണ പ്രദേശം.
* കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം.
* നാളികേരത്തിന്റെ പ്രതിഹെക്ടര്‍ ഉല്‍പാദനം ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ പ്രദേശം
* ലോകത്തേറ്റവും കൂടുതല്‍ എണ്ണ അടങ്ങി യിരിക്കുന്ന (82 ശതമാനം) നാളികേരം ഉല്‍പാദിപ്പിക്കുന്ന പ്രദേശം
* പ്രതിശീര്‍ഷ മത്സ്യ ലഭ്യത ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ പ്രദേശം
* നൂറായിരം ദ്വീപുകൾ എന്നറിയപ്പെടുന്നു.
സൂപ്പര്‍ലേറ്റിവുകള്‍
* ഇന്ത്യയില്‍ വോട്ടര്‍മാര്‍ ഏറ്റവും കുറഞ്ഞ ലോക് സഭാ മണ്‍ഡലം
- ലക്ഷദ്വീപ് (ഏറ്റവും വിസ് തീര്‍ണം കുറഞ്ഞ ലോക് സഭാ മണ്ഡലം ഡല്‍ഹിയിലെ ചാന്ദ്‌നി ചൌക്)
* ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ
- ബിത്ര
* ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്
- ആന്ത്രോത്ത്
* ലക്ഷദ്വീപിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ് കവരത്തിയാണ്.
* ലക്ഷദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള ദ്വീപ്
- കവരത്തി
* ലക്ഷദ്വീപിലെ ഏറ്റവും തെക്കുഭാഗത്തെ ദ്വീപ്
- മിനിക്കോയ്
* ലക്ഷദ്വീപിനെ ഏറ്റവും കൂടുതല്‍ കാലം ലോക്സഭയില്‍ പ്രതിനിധാനം ചെയ്തത് പി.എം.സയ്യിദ് ആണ്.
പ്രധാനപ്പെട്ട വസ്തുതകള്‍
* ലക്ഷദ്വീപിലെ പ്രധാന ഭാഷ
- മലയാളം
* ലക്ഷദ്വീപിന്റെ തലസ്ഥാനം
- കവരത്തി
* 1964 വരെ ലക്ഷദ്വീപിന്റെ ഭരണക്രേന്ദമായിരുന്നത്
- കോഴിക്കോട്
* ലക്ഷദ്വീപിലെ ദ്വീപുകളുടെ എണ്ണം
-36
* ഏതു കടലിലാണ് ലക്ഷദ്വീപ്
- അറബിക്കടല്‍
* ലക്ഷദ്വീപിന് ഏറ്റവും സമീപമുള്ള രാജ്യതലസ്ഥാനം
- മാലി
* ലക്ഷദ്വീപിലെ പ്രധാന കാര്‍ഷിക ഉല്‍പന്നം
- തേങ്ങ
* ലക്ഷദ്വീപിനെ ക്രേന്ദഭരണപ്രദേശമാക്കിയ വര്‍ഷം
-1956
* ലക്ഷദ്വീപിനെ നിയന്ത്രിച്ചിരുന്ന കേരളത്തിലെ രാജവംശം
- ചിറയ്ക്കല്‍
* ലക്ഷദ്വീപിനെ നിയന്ത്രിച്ചിരുന്ന യൂറോപ്യന്‍ ശക്തി
- ബ്രിട്ടണ്‍
* ലക്ഷദ്വീപ് സമൂഹത്തില്‍ ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന ദ്വീപ് - Cherbaniani Reef
* ലക്ഷദ്വീപിലെ പ്രധാന മതവിഭാഗം
-ഇസ്ലാം
* ലക്ഷദ്വീപിലേക്ക് ഇസ്ലാം മതം കൊണ്ടുവന്നത്
- ഉബൈദുള്ള
* മഹല്‍ ഭാഷ സംസാരിക്കുന്നത് കവരത്തിയിലാണ്.
5. പുതുച്ചേരി (Puducherry)
* മൂന്നു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏക ക്രേന്ദ ഭരണ പ്രദേശം
* തെക്കേ ഇന്ത്യയിലെ ക്രേന്ദഭരണ പ്രദേശങ്ങളില്‍ നിയമനിര്‍മാണ സഭയുള്ളത് (ഡല്‍ഹിയിലേതിനെക്കാള്‍ പഴക്കമുള്ളതാണ് പുതുച്ചേരിയിലെ നിയമനിര്‍മാണസഭ)
* ഓരോ പ്രദേശത്തിനനുസരിച്ച് തമിഴ്, മലയാളം. തെലുങ്ക് എന്നിവ ഓദ്യോഗിക ഭാഷയായ ക്രേന്ദഭരണ പ്രദേശം.
ആദ്യത്തേത്
* സ്മാര്‍ട്ട് സിറ്റി ദൌത്യം പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളില്‍ത്തന്നെ സ്മാര്‍ട്ട് നഗരമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നഗരമാണ് പുതുച്ചേരി (2015).
സൂപ്പര്‍ലേറ്റിവുകള്‍
* ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ജില്ലയായ മാഹിയുടെ വിസ്തീര്‍ണം 9 ച.കി.മീ. മാത്രമാണ്.
* ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ക്രേന്ദഭരണ പ്രദേശം
- പുതുച്ചേരി
* ഇന്ത്യയില്‍ ക്രേന്ദഭരണപ്രദേശങ്ങളിലെ നിയമനിര്‍മാണസഭകളില്‍ പഴക്കം കൂടിയത് പുതുച്ചേരിയിലെതാണ്.
* ഇന്ത്യയില്‍ മുഖ്യമന്തി സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് എം.ഒ.ഹസ്സന്‍ ഫറുഖ് മരക്കാര്‍. 1937-ല്‍ ജനിച്ച ഇദ്ദേഹം 1967-ല്‍ മുപ്പതാം വയസ്സില്‍ പുതുച്ചേരി മുഖ്യമന്ത്രിയായി.
* ഇന്ത്യയിലെ ഏറ്റവും വലിയ ഫ്രഞ്ച് സെറ്റില്‍മെന്റ് പുതുച്ചേരി ആയിരുന്നു.
അപരനാമങ്ങള്‍/ പഴയ പേരുകൾ
* മാഹിയെ ഫ്രഞ്ചുകാരില്‍നിന്ന് മോചിപ്പികാനുള്ള സമരത്തിന് നേതൃത്വം നല്‍കിയ ഐ.കെ.കുമാരന്‍ മാസ്റ്ററാണ് മയ്യഴിഗാന്ധി എന്നറിയപ്പെടുന്നത്.
* അരവിന്ദാശ്രമത്തിലെ അമ്മ എന്ന പേരില്‍ പ്രസിദ്ധയായ വനിത- മിരാ റിച്ചാര്‍ഡ്
* മാഹിയെയും കേരളത്തെയും വേര്‍തിരിക്കുന്ന മയ്യഴിപ്പുഴ ഇന്ത്യയിലെ ഇംഗ്ളീഷ് ചാനല്‍ എന്നറിയപ്പെട്ടിരുന്നു.
* കിഴക്കിന്റെ പാരീസ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ നഗരം പുതുച്ചേരിയാണ്.
പ്രധാനപ്പെട്ട വസ്തുതകള്‍
* പുതുച്ചേരി ഭരിച്ചിരുന്ന യുറോപ്യന്‍ ശക്തി
- ഫ്രാന്‍സ്
* ഫ്രഞ്ചുകാര്‍ പോണ്ടിച്ചേരിയില്‍ ആധിപതൃമൂറപ്പിച്ച വര്‍ഷം
- 1673
* പുതുച്ചേരി ഇന്ത്യന്‍ യൂണിയന്റെ ഭാഗമായത
- 1954
* പുതുച്ചേരിക്ക് കേന്ദ്ര ഭരണ്പ്രദേശത്തിന്റെ പദവി നല്‍കിയ ഭരണഘടനാ ഭേദഗതി
- 14
* ആന്ധ്രാപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന പുതുച്ചേരിയിലെ ജില്ല
- യാനം
* കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പുതുച്ചേരിയിലെ ജില്ല
- മാഹി
* തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പുതുച്ചേരിയിലെ ജില്ലകള്‍
- പുതുച്ചേരി, കാരയ്ക്കല്‍
* അരവിന്ദാശ്രമം എവിടെയാണ്
- പുതുച്ചേരി
* പുതുച്ചേരിയുടെ ഭരണം നിര്‍വഹിക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണര്‍
* ഫ്രഞ്ചുഭാഷ സംസാരിക്കപ്പെടുന്ന ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശം
- പുതുച്ചേരി
* പ്രാചീന കാലത്തെ ഇന്തോ-റോമന്‍ വ്യാപാരത്തിന് തെളിവു ലഭിച്ച സ്ഥലം
- ആരികമേട്
* ജൊവാൻ ഓഫ് ആര്‍ക്ക് സ്‌ക്വയര്‍ പുതുച്ചേരിയിലാണ്.
* തെലുങ്ക, തമിഴ്, മലയാളം എന്നിവ ഓദ്യോഗികാവശൃത്തിന് പുതുച്ചേരിയില്‍ ഉപയോഗിക്കുന്നുണ്ട്.
പ്രധാന വ്യക്തികള്‍
* പുതുച്ചേരിയുടെ സ്ഥാപകന്‍
- ഫ്രാന്‍സിസ് മാര്‍ട്ടിന്‍
* വിപ്ളവചിന്ത പുലര്‍ത്തുകയും പിന്നീട് സന്യാസിയാകുകയും പുതുച്ചേരി പ്രവര്‍ത്തന ക്രേന്ദമമാക്കുകയും ചെയ്ത സ്വാതന്ത്യസമരസേനാനി
- അരവിന്ദഘോഷ്
പ്രധാന സ്ഥാപനങ്ങള്‍
* ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വെറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് പുതുച്ചേരിയിലാണ്.
അപൂര്‍വ വസ്തുതകള്‍
* 2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ക്രേന്ദഭരണ പ്രദേശങ്ങളില്‍ പുരൂഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള ഏക പ്രദേശമാണ് പുതുച്ചേരി (1038:1000)
(മറ്റ് കേന്ദ്രഭരണപ്രദേശങ്ങൾ അടുത്ത പേജിൽ തുടരുന്നു.... ഇവിടെ ക്ലിക്കുക )
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍