കേന്ദ്ര ഭരണപ്രദേശങ്ങള്‍: അദ്ധ്യായം 02

കേന്ദ്രഭരണപ്രദേശങ്ങൾ, തുടരുന്നു.. ഈ പേജിലെത്തിയതിന് നന്ദി: തുടർന്ന് വായിക്കുക...
6. ഡല്‍ഹി (Delhi)
ഡല്‍ഹി കാണാം. ഇന്ത്യാ ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും അധികാര കേന്ദ്രമായിരുന്ന ഡല്‍ഹി. അവിടുത്തെ ചരിത്രശേഷിപ്പുകളെ പരിചയപ്പെടാം . അധികാരത്തിന്റെ സുഖവും ലഹരിയും ഉന്മാദവും വേദനകളും നിലവിളികളും നിറഞ്ഞ കഥകളേറെയുണ്ട്‌ ഡല്‍ഹിക്ക്‌. എല്ലാം ഒന്ന്‌ അടുത്തറിയേണ്ടത്‌ അത്യാവശ്യമാണ്‌. കാരണം ഡല്‍ഹിയെ ഏതെങ്കിലും തരത്തില്‍ സ്പര്‍ശിക്കാത്ത പൊതുവിജ്ഞാന ചോദ്യപേപ്പറുകള്‍ അത്യപൂര്‍വമാണ്‌ എന്നതുതന്നെ.
 
പ്രത്യേകതകള്‍
* ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്ര കൂടിയ ക്രേന്ദ ഭരണ പ്രദേശം

* ഉത്തരേന്ത്യയിലെ ഏറ്റവും വലിയ Commercial Hub

* സ്വന്തമായി ഹൈക്കോടതിയുള്ള ക്രേന്ദഭരണപ്രദേശം

* ഒന്നിലധികം (7) ലോക്സഭാംഗങ്ങളുള്ള ക്രേന്ദഭരണപ്രദേശം

ആദ്യത്തേത്
* ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത്‌ 
- ന്യൂഡല്‍ഹിയില്‍

* ഇന്ത്യയിലാദ്യമായി ഇ-റേഷന്‍ കാര്‍ഡ്‌ ആരംഭിച്ചത്‌ ഡല്‍ഹിയിലാണ്‌.

* ആദ്യത്തെ ഏഷ്യന്‍ ഗെയിംസിനു (1951) വേദിയായ നഗരം
- ന്യൂഡല്‍ഹി

* ഇന്ത്യയില്‍ ഡിസ്റ്റന്‍സ്‌ എഡ്യുക്കേഷന്‍ ആരംഭിച്ച ആദ്യത്തെ സര്‍വകലാശാലയാണ്‌ ഡല്‍ഹിയൂണിവേഴ്‌സിറ്റി.

* ഇന്ത്യയിലെ ആദ്യത്തെ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്‌ സ്ഥാപിതമായ നഗരം
- ഡല്‍ഹി

* പാരിസ്ഥിതിക സൌഹ്ൃദത്തിന്‌ ഐഎസ്‌ഒ 14001 സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ മെട്രോറെയില്‍
- ഡല്‍ഹി

* ഇന്ത്യയില്‍ ആദ്യമായിത്രി ജി മൊബൈല്‍ സേവനം ലഭ്യമായ നഗരം
- ന്യൂഡല്‍ഹി

* ഇന്ത്യയില്‍ ആദ്യമായികുട്ടികള്‍ക്ക്‌ കോടതി സ്ഥാപിക്കപ്പെട്ടത്‌ ഡെല്‍ഹിയിലാണ്‌.

* സ്വന്തമായി റേഡിയോ സ്റ്റേഷന്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ജയിലാണ്‌ തിഹാര്‍.

* ഡല്‍ഹിയിലെ ലക്ഷ്മി നഗറിലാണ്‌ ഇന്ത്യയില്‍ ആദ്യമായി ഇന്റര്‍നെറ്റ്‌ കണക്ഷന്‍ നിലവില്‍വന്നത്‌ (1995 ഓഗസ്റ്റ 15).

* ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്‌ ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യുട്ട ഓഫ്‌ മെഡിക്കല്‍ സയന്‍സസിലാണ്‌. ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്‌ ഡോ.പി.വേണുഗോപാലാണ്‌.

 * ഇന്ത്യയിലെ ആദ്യത്തെ വിര്‍ച്ചല്‍ യൂണിവേഴ്സിറ്റിയാണ്‌ ഇഗ്നോ (ഇന്ദിരാഗാന്ധി നാഷണല്‍ ഓാപ്പണ്‍ യൂണിവേഴ്‌സിറ്റി).

* ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ സ്‌കൂളാണ്‌ സി.ബി.എസ്‌.ഇ.

* ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക സ്മാരകമാണ്‌ ഡല്‍ഹിയിലെ കുവത്തുല്‍ ഇസ്ലാം മോസ്‌ക്‌. കുത്തബ്ദ്ദീന്‍ ഐബക്കിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ഇത്‌
പണികഴിപ്പിക്കുപ്പെട്ടത്‌.

* മുഖ്യമന്ത്രി പദത്തിലെത്തിയ ആദ്യ വനിതാ ബി.ജെ.പി. നേതാവ്‌ സുഷമാ സ്വരാജ്‌ ആണ്‌ (1998).

* 181 എന്ന വനിതാ ഹെല്‍പ്ലൈന്‍ രാജ്യത്താദ്ൃയമായി നടപ്പാക്കിയത്‌ ഡല്‍ഹിയിലാണ്‌.

* ന്യൂഡല്‍ഹിയെയും ത്ധാന്‍സിയെയും ബന്ധിപ്പിച്ചു കൊണ്ടാണ്‌ ആദ്യത്തെ ശതാബ്ദി എക്സ്പ്രസ്‌ ഓടിയത്‌.

* ഇന്ത്യയിലെ ആദ്യത്തെ നെറ്റ്‌ സീറോ എനര്‍ജി ബില്‍ഡിങാണ്‌ (ഉപയോഗിക്കുകയും ഉല്‍പാദിപ്പിക്കുകയും ചെയ്യുന്ന ഈര്‍ജം തമ്മിലുള്ള വ്യത്യാസം പൂജ്യം) പരിസ്ഥിതി-വനം മ്രന്താലയത്തിന്റെ ആസ്ഥാനമായ ഡല്‍ഹിയിലെ ഇന്ദിര പര്യാവരണ്‍ ഭവന്‍. 2014-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.

* ഇന്ത്യയിലെ ആദ്യത്തെ മണ്ണെണ്ണ വിമുക്ത നഗരമാണ്‌ ഡെല്‍ഹി.

* ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ പൊലീസ്‌ സ്റ്റേഷന്‍സ്ഥാപിക്കപ്പെട്ടത്‌ ന്യൂഡല്‍ഹിയിലെ മോറിസ്‌ നഗറിലാണ്‌.

* ഇന്ത്യയിലെ ആദൃത്തെ ഇസ്ലാമിക സ്മാരകം എന്നു കരുതപ്പെടുന്നത്‌ ഡല്‍ഹിയിലെ കുവത്തുല്‍ ഇസ്ലാം മോസ്‌ക്‌ ആണ്‌.

* ഡല്‍ഹിസ്വദേശിയായ ഹര്‍പാല്‍സിങ്‌ ആണ്‌ ആദൃത്തെ മാരുതി കാറിന്റെ ഉടമ. ബുക്കുചെയ്തവരില്‍നിന്ന്‌ നറുക്കെടുപ്പിലുടെയാണ്‌ ഇദ്ദേഹത്തെ കണ്ടെത്തിയത്‌. 1983 ഡിസംബര്‍ 12-ന്‌ അന്നത്തെ പ്രധാനമ്രന്തി ഇന്ദിരാ ഗാന്ധിയാണ്‌ കാറിന്റെ താക്കോല്‍ കൈമാറിയത്‌. ഡിഐഎ 6479 ആണ്‌ കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍. ഹര്‍പാല്‍സിങ്‌ 2010-ല്‍ അന്തരിക്കുംവരെ ഈ കാറാണ്‌ ഉപയോഗിച്ചിരുന്നത്‌.

* ഇന്ത്യയിലെ ആദ്യത്തെ അമ്യൂസ്മെന്റ്‌ പാര്‍ക്കാണ്‌ ന്യൂഡല്‍ഹിയിലെ അപ്പു ഘര്‍. 1984 നവംബര്‍ 19-ന്‌ അന്നത്തെ പ്രധാനമ്രന്തി രാജീവ്‌ ഗാന്ധി ഉദ്ഘാടനം ചെയ്ത പാര്‍ക്ക്‌ 2000 ഫെബ്രുവരി 12ന്‌ അടച്ചു.

* 1982-ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നമായിരുന്ന അപ്പു എന്ന ആനക്കുട്ടിയുടെ പേരാണ്‌ പാര്‍ക്കിനു നല്‍കിയത്‌.

* ഇന്ത്യയിലെ ആദ്യത്തെ പഞ്ചനക്ഷ്രത ഹോട്ടലാണ്‌ സ്യൂഡല്‍ഹിയിലെ അശോക ഹോട്ടല്‍.

* ഇന്ത്യയിലെ ആദ്യത്തെ കണ്‍വെന്‍ഷന്‍ സെന്ററാണ്‌ ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവന്‍.

* ആദ്യത്തെ റിപ്പബ്ലിക്‌ ദിന പരേഡ്‌ നടന്ന വര്‍ഷമാണ്‌ 1950.

* ഇന്ത്യയയിലാദ്യമായി യാത്രക്കാര്‍ക്ക്‌ സൌജന്യമായി വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തിയ റെയില്‍വേ സ്റ്റേഷനാണ്‌ സ്യൂഡല്‍ഹി(2013).

* ഇന്ത്യയിലാദ്യമായി വനിതാ ഫെല്‍പ്‌ ലൈന്‍ നമ്പര്‍ (181) ആരംഭിച്ചത്‌ ഡല്‍ഹിയിലാണ്‌.

സൂലര്‍ലേറ്റിവുകള്‍
* ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും നീളം കുടിയ റണ്‍വേ ഉള്ളത്‌
- ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം

* ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ ലോക്സഭാമണ്ഡലം 
-ചാന്ദനി ചക്‌

* ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം 
- ഡല്‍ഹിയില്‍ യമുനാതീരത്ത്‌ 100 ഏക്കറില്‍ നിര്‍മിച്ചിരിക്കുന്ന അക്ഷര്‍ധാം ക്ഷേത്രം

* ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയാണ്‌ ഇഗ്നോ (ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി).

* ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം ആരാധനാലയമാണ്‌ ഡല്‍ഹിയിലെ ജുമാ മസ്ജിദ്‌.

* ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കല്ലു നിര്‍മിത സ്മാരകം
- കുത്തബ്മിനാര്‍

* ഇഷ്ടിക കൊണ്ട്‌ നിര്‍മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിനാരമാണ്‌ കുത്തബ്മിനാര്‍.

* കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ്‌ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയമാണ്‌ 1883-ല്‍ നിര്‍മിതമായ ഫിറോസ്‌ ഷാ കോട്ല. ഇവിടെവച്ചാണ്‌ അനില്‍ കുംബ്ലെ 1999-ല്‍ ടെസ്റ്റ്‌ ക്രിക്കറ്റില്‍ 10 വിക്കറ്റെടുക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ (ലോകത്ത്‌ രണ്ടാമത്തെത്‌) എന്ന റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌.

* ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട കോര്‍പ്പറേഷന്റെ മില്ലിനിയം ബസ്‌ ഡിപ്പോയ്ക്ക്‌ ലോകത്തിലെ ഏറ്റവും വലിയ ബസ്‌ ഡിപ്പോ എന്ന വിശേഷണം സ്വന്തമാണ്‌.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം മുഖ്യമ്രന്തിപദം വഹിച്ച വനിതയാണ്‌ ഷീല ദീക്ഷിത്‌ (5484 ദിവസം).

* ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍ ന്യൂുഡല്‍ഹിയാണ്‌.

* ഹൌറ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീവണ്ടികള്‍ കൈകാര്യം ചെയ്യുന്ന സ്റ്റേഷന്‍ സ്യൂഡല്‍ഹിയാണ്‌.

* ന്യുഡല്‍ഹിക്കും ഭോപ്പാലിനും ഇടയില്‍ ഓടുന്ന ശതാബ്ദി എക്സ്പ്രസ്‌ ആണ്‌ ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി.

* ലോകത്ത്‌ ഏറ്റവും കൂടുതല്‍ പേര്‍ ഒരുമിച്ച്‌ യോഗയില്‍ ഏര്‍പ്പെട്ടത്‌ ന്യൂുഡല്‍ഹിയിലാണ്‌ (2015 ജുണ്‍ 21).

* ഇന്ത്യയിലെ ഏറ്റവും വലിയ ഹോള്‍ സെയില്‍ മാര്‍ക്കറ്റാണ് ചാന്ദ്നി ചൗക്. മകള്‍ ജഹനാര രൂപകൽപന ചെയ്തതുപ്രകാരം ഷാജഹാന്‍ ച്രകവര്‍ത്തിയാണ്‌ ഇത്‌ നിര്‍മിച്ചത്‌.

* ഇന്ത്യയിലെയും (ഏഷ്യയിലെയും) ഏറ്റവും വലിയ വാഹന പ്രദര്‍ശന മേള നടക്കുന്നത്‌ ഗ്രേറ്റര്‍ നോയിഡയിലാണ്‌.

* വിസ്തീര്‍ണാടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം സ്യൂഡല്‍ഹിയാണ്‌.

* ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയിനായ ഗതിമാന്‍ എക്‌സ്പ്രസ്‌ ഓടുന്നത്‌ ഡല്‍ഹിക്കും ആഗ്രയ്ക്കും ഇടയിലാണ്‌.

അപരനാമങ്ങള്‍/ പഴയ പേരുകള്‍
* ഡല്‍ഹിഗാന്ധി എന്ന അപരനാമത്തിലറിയപ്പെട്ടത്‌ -
 സി, കൃഷ്ണന്‍ നായര്‍

* ഡൽഹിയുടെ പഴയ പേര്‍
- ഇന്ദ്രപ്രസ്ഥം

* താജ്മഹലിന്റെ മുന്‍ഗാമി
- ഹുമയൂണിന്റെശവകുടിരം

* ഇരുപതാം നൂറ്റാണ്ടിലെ താജ്‌ മഹല്‍ എന്നറിയപ്പെട്ടത്‌ ലോട്ടസ്‌ ടെമ്പിള്‍ (ലോട്ടസ്‌ മഹല്‍ എന്ന ശില്‍പസൗധം കര്‍ണാടകത്തിലെ ഹംപി എന്ന സ്ഥലത്താണ്‌)

* റാലികളുടെ നഗരം എന്നറിയപ്പെടുന്നത്‌ ന്യുഡല്‍ഹിയാണ്‌.

* രാജ്യത്തിന്റെ സമരത്തെരുവ് എന്നറിയപ്പെടുന്നത്‌ ജന്തര്‍ മന്തർ റോഡാണ്‌.

* ലൂട്യന്‍സ്‌ ഡല്‍ഹിഎന്നറിയപ്പെടുന്നത്‌ ഡല്‍ഹിയിലെ എട്ടാമത്തെ നഗരമായ സ്യൂഡല്‍ഹിയാണ്‌.

* ഡല്‍ഹിയിലെ ഏഴാമത്തെ നഗരമായ ഷാജഹാനാബാദ്‌ ഇപ്പോള്‍ ഓള്‍ഡ്‌ ഡല്‍ഹിഎന്നാണ്‌ അറിയപ്പെടുന്നത്‌.

പ്രധാനപെട്ട വസ്തുതകള്‍
* ഡല്‍ഹിയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍
- ഹരിയാന, ഉത്തര്‍പ്രദേശ്‌

* ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയില്‍വേ
- ഡല്‍ഹിമെട്രോ

* രാഷ്രടപതി ഭവന്‍ സ്ഥിതി ചെയ്യുന്ന കുന്ന്‌ 
- റെയ്സീനഹില്‍

* രാഷ്രടപതി ഭവനു മുന്നിലെ പൂന്തോട്ടം
- മുഗള്‍ ഗാര്‍ഡന്‍സ്‌

* ഭരണഘടനാപരമായി ഡല്‍ഹിയുടെ പദവി
- ദേശീയ തലസ്ഥാന പ്രദേശം

ഡല്‍ഹിയെ ക്രേന്ദ ഭരണ പ്രദേശമായി പ്രഖ്യാപിച്ചു വര്‍ഷം
- 1956

* ഡല്‍ഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ചു വര്‍ഷം
- 1991

* ഡല്‍ഹിക്ക്‌ ക്രേന്ദഭരണ പ്രദേശത്തിന്റെ പദവി നല്‍കിയ ഭരണഘടനാ ഭേദഗതി
- 69

* ഏതു നദിയുടെ തീരത്താണ്‌ ഡല്‍ഹി
- യമുന

* സഞ്ചാരികളുടെ സുവര്‍ണ ത്രികോണം എന്നറിയപ്പെടുന്നത്‌ 
- ഡല്‍ഹി, ജയ്പൂര്‍, ആഗ്ര

* ഡല്‍ഹിഭരിച്ച അവസാനത്തെ സുല്‍ത്താന്‍വംശഠ
- ലോദി

* നിയമനിര്‍മാണസഭയുള്ള ക്രേന്ദഭരണപ്രദേശങ്ങള്‍ 
- ഡല്‍ഹി(70), പുതുച്ചേരി (30)

* രാജ്യസഭാംഗങ്ങളുള്ള ക്രേന്ദഭരണ്രപ്രദേശങ്ങള്‍
-ഡല്‍ഹി(3), പുതുച്ചേരി (1).

* ഡല്‍ഹിയില്‍ കുടിവെള്ള വിതരണത്തിനായി ആശ്രയിക്കുന്ന പ്രധാന നദി യമുനയാണ്‌.

* ന്യൂഡല്‍ഹിയിലെ രാജ്പഥിലാണ്‌ റിപ്പബ്ലികു ദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യയുടെ പ്രതിരോധശേഷിയും സാംസ്കാരിക സാമൂഹിക പൈത്ൃകവും വിളിച്ചോതുന്ന തരത്തില്‍ റിപ്പബ്ലിക്‌ ദിന പരേഡ്‌ നടക്കുന്നത്‌. റിപ്പബ്ലിക്‌ ദിനാഘോഷങ്ങളുടെ സമാപന ചടങ്ങായ ബീറ്റിങ്‌ റിട്രീറ്റിന്റെ (ജനുവരി 29) മുഖ്യാതിഥി രാഷ്ട്രപതിയാണ്‌. ഇതിന്റെ വേദി റെയ്സീന ഹില്‍സും സമീപത്തുള്ള വിജയ്‌ ചൌക്കുമാണ്‌.

പ്രധാന വ്യക്തികള്‍
* ഡല്‍ഹിയുടെ സ്ഥാപകന്‍- അനംഗപാല്‍ തോമര്‍ എ.ഡി.736-ലാണ്‌ അനംഗപാല്‍ തോമര്‍ ഡല്‍ഹിയില്‍ ലാല്‍കോട്ട്‌ നിര്‍മിച്ചത്‌.

* ഡല്‍ഹി ഭരിച്ചു അവസാനത്തെ ഹിന്ദു രാജാവ്‌
- പൃഥ്വിരാജ്‌ ചൗഹാന്‍

* ന്യുഡല്‍ഹി ഉദ്ഘാടനം ചെയ്ത വൈസ്രോയി
-ഇര്‍വിന്‍പ്രഭു

* ന്യൂുഡല്‍ഹിയുടെ ആര്‍ക്കിടെക്ട്‌ 
- എഡ്വിന്‍ ലൂുട്യന്‍സ്‌

* പാര്‍ലമെന്റ്‌ മന്ദിരത്തിന്റെ നിര്‍മാണത്തില്‍ എഡ്വിന്‍ ലൂടൃന്‍സുമായി സഹകരിച്ച വാസ്‌ തുശില്‍പി 
- ഹെര്‍ബെര്‍ട്ട് ബേക്കര്‍

* മഹാത്മാഗാന്ധിയുടെ സമാധി
- രാജ്ഘട്ട്

* ജവാഹര്‍ലാല്‍ ന്റെഹുവിന്റെ സമാധി
- ശാന്തിവന്‍

* ഇന്ദിരാഗാന്ധിയുടെ സമാധി-
- ശക്തിസ്ഥല്‍

* രാജീവ്‌ ഗാന്ധിയുടെ സമാധി
- വീര്‍ഭുമി

* ചരണ്‍സിംഗിന്റെ സമാധി
- കിസാന്‍ഘട്ട്‌

* ലാല്‍ബഹാദുര്‍ ശാസ്രതിയുടെ സമാധി
-വിജയ്ഘട്ട്

* ജഗ്ജീവന്‍ റാമിന്റെ സമാധി
- സമതാസ്തല്‍

* സെയില്‍സിംഗിന്റെ സമാധി
- ഏകതാസ്തല്‍

* കെ.ആര്‍.നാരായണന്റെ സമാധി
- ഉദയ്ഭുമി

*ശങ്കര്‍ദയാല്‍ ശര്‍മയുടെ സമാധിയാണ്‌ 
- കര്‍മഭുമി.
* ചന്ദ്രശേഖറിന്റെ സമാധിയാണ്‌ 
- ജന്‍നായക്സ്ഥല്‍.

* ഐ.കെ. ഗുജ്റാലിന്റെ സമാധിയാണ്‌ 
- സ്മൃതി സ്ഥല്‍.

* ഡല്‍ഹിയില്‍ സംസ്കരിക്കപ്പെട്ട മുഗള്‍ ച്രകവര്‍ത്തി
- ഹുമയുണ്‍

* ബാബറെ ഡല്‍ഹി ആക്രമിക്കാന്‍ ക്ഷണിച്ചത്‌ 
- ദൌലത്‌ ഖാന്‍ ലോദി

* ലാഹോറിനു പകരം ഡല്‍ഹി തലസ്ഥാനമാക്കിയ അടിമവംശത്തിലെ സുല്‍ത്താന്‍
- ഇല്‍ത്തുമിഷ്‌

* മൂഗള്‍ സദ്രമാജ്യത്തിന്റെ തലസ്ഥാനം ആഗ്രയില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ മാറ്റിയത്‌
- ഷാജഹാന്‍

* ഗാന്ധിജിയുടെ അധ്യക്ഷതയില്‍ ആള്‍ ഇന്ത്യാ ഖിലാഫത്ത്‌ കോണ്‍ഫറന്‍സ്‌ നടന്ന സ്ഥലം
- ഡല്‍ഹി

* ചെങ്കോട്ട, ദിവാന്‍ ഇ ഖസ്‌, ഡല്‍ഹിയിലെ ജാമാ മസ്ജിദ്‌, മോട്ടി മസ്ജിദ്‌ എന്നിവ നിര്‍മിച്ചത്‌ 
-ഷാജഹാന്‍

* രാഷ്ട്രപതിയുടെ ഓദ്യോഗിക വസതിയായ രാഷ്ട്രപതി ഭവന്‍ രൂപകല്പന ചെയ്തത് 
- എഡ്വിന്‍ ലൂട്യന്‍സ്‌

പ്രധാന സ്ഥലങ്ങള്‍
* ലോട്ടസ്‌ ടെമ്പിള്‍ ഏത്‌ മതക്കാരുടെ ആരാധനാ ക്രേന്ദമാണ്‌
- ബഹായി

* ഡല്‍ഹിയ്ക്കുമുമ്പ്‌ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത്‌ 
- ആഗ്ര

* മുഗള്‍ ഭരണകാലത്ത്‌ ഡല്‍ഹിയിലെ പ്രധാന വ്യാപാര വാണിജ്യ ക്രേന്ദമായിരുന്നു 
- ചാന്ദ്‌നി ചൗക് 

* ഫുടബോളിനു പ്രസിദ്ധമായ, ഡല്‍ഹിയിലെ സ്റ്റേഡിയമാണ്‌ അംബേദ്കര്‍
സ്റ്റേഡിയം.

* ഭാരത സര്‍ക്കാര്‍, നാഷണല്‍ വാര്‍ മെമ്മോറിയലും നാഷണല്‍ വാര്‍മ്യൂസിയവും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നസ്ഥലം
-സ്യുഡല്‍ഹി 

പ്രധാന സംഭവങ്ങള്‍
* ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌ മാറ്റിയ വര്‍ഷം
- 1912 (ഇതു സംബന്ധിച്ച (പഖ്യാപനം ജോര്‍ജ്‌ അഞ്ചാമന്‍ രാജാവ്‌ നടത്തിയത്‌ 1911-ല്‍)

* 1931 ഫെബ്രുവരി 10-ന്‌ വൈസ്രോയി ഇര്‍വിന്‍ പ്രഭുവാണ്‌ സ്യൂഡല്‍ഹി നഗരം ഉദ്ഘാടനം ചെയ്തത്‌.

* നെഹ്‌റു പ്ലാനറ്റേറിയം എവിടെയാണ്‌
- ഡല്‍ഹി

* ഡല്‍ഹിയില്‍ മുസ്ലിം ഭരണത്തിന്‌ അടിത്തറയിട്ട യുദ്ധം
- 1192-ലെ രണ്ടാം തറൈന്‍ യുദ്ധം (ഈ യുദ്ധത്തില്‍ പൃഥ്വിരാജ്‌ ചൗഹാനെ മുഹമ്മദ്‌ ഗോറി തോല്‍പിച്ചു)

* 1959 ല്‍ ഇന്ത്യയില്‍ ഏതുനഗരത്തിലാണ്‌ ടെലിവിഷന്‍ സംപ്രേക്ഷണം ആദൃമായി നടത്തിയത്‌
- ന്യൂഡല്‍ഹി

പ്രധാന സ്ഥാപനങ്ങള്‍
* നാഷണല്‍ സ്കൂള്‍ ഓഫ്‌ ഡ്രാമ സ്ഥാപിതമായ വര്‍ഷം
- 1958

* ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം ന്യൂഡല്‍ഹി (1861-ല്‍ സ്ഥാപിതമായി)

* ഡല്‍ഹിയ്ക്കുമുമ്പ്‌ മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത്‌
-ആഗ്ര

* ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ആസ്ഥാനം
- സ്യുഡല്‍ഹി

* ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം
- ന്യൂഡല്‍ഹി

* നാഷണല്‍ ഫിലാറ്റലിക മ്യൂസിയം എവിടെയാണ്‌ 
- ന്യുഡല്‍ഹി

* നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി എവിടെയാണ്‌
-ന്യൂഡല്‍ഹി

* നാഷണല്‍ ഹിസ്റ്ററി മ്യൂസിയം എവിടെയാണ്‌
- ഡല്‍ഹി

* നാഷണല്‍ ഡിഫന്‍സ്‌ കോളേജ്‌ എവിടെയാണ്‌
-സ്യൂഡല്‍ഹി

* മഹാത്മാഗാന്ധിവധിക്കപ്പെട്ട ബിര്‍ളാമന്ദിര്‍ എവിടെയാണ്‌
- ന്യൂഡല്‍ഹി

* ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ എവിടെയാണ്‌
- ന്യുഡല്‍ഹി

* ഇന്ത്യന്‍ നാവിക സേനയുടെ ആസ്ഥനം 
- ന്യൂഡല്‍ഹി

* ഇന്ത്യന്‍ പാര്‍ലമെന്റ്‌ സ്ഥിതി ചെയ്യുന്നത്‌ എവിടെ 
- ന്യൂഡല്‍ഹി

* കപ്പാര്‍ട്ടിന്റെ (Council for Advancement of People’s Action and Rural Technology) ആസ്ഥാനം 
- സ്മുഡല്‍ഹി

* യൂണിയന്‍ പബ്ലിക് സര്‍വീസ്‌ കമ്മിഷന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ പേര്‍
- ധോല്‍പ്പൂര്‍ ഹൌസ്‌

* ഇലക്ഷന്‍ കമ്മിഷന്റെ കമ്മിഷന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ പേ൪
- നിര്‍വാചന്‍ സദന്‍

* ആസൂത്രണ കമ്മിഷന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ പേര്‌
-യോജനാ ഭവന്‍

* മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം
- മാനവ്‌ അധികാര്‍ ഭവന്‍

* ക്രേന്ദ സാഹിത്യ അക്കാദമിയുടെ ആസ്ഥാനമാണ്‌ 
- രബീന്ദ്ര ഭവന്‍.

* വിവരാകാശ കമ്മിഷന്റെ ആസ്ഥാനമാണ്‌ 
- ഓഗസ്റ്റ്‌ ക്രാന്തി ഭവന്‍.

* ഇന്ത്യന്‍ റെയില്‍വേയുടെ ആസ്ഥാനമാണ്‌ 
- ബറോഡ ഹൌസ്‌.

* സി.ബി.ഐ.യുടെ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്തിന്റെ പേര്‌
- സിജിഒ കോപ്ളകസ്‌

* ഇന്ത്യന്‍ പ്രധാനമ്രത്രിയുടെ ഔദ്യോഗിക വസതി
- 7, റേസ്‌കോഴ്സ്‌ റോഡ്‌

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനം 
- 24, അക്ബര്‍ റോഡ്‌

* ഭാരതിയ ജനതാ പാര്‍ട്ടിയുടെ ആസ്ഥാനം
- 11, അശോക റോഡ്‌

* സി.പി.എമ്മിന്റെ ന്യൂഡല്‍ഹിയിലെ ആസ്ഥാനം
- എ.കെ.ജി.ഭവന്‍

* സി.പി.ഐയുടെ ന്യൂഡല്‍ഹിയിലെ ആസ്ഥാനം
- അജോയ്‌ ഭവന്‍

* 1955-ല്‍ ദത്തോപാന്ത്‌ ബാപ്പുറാവു തെങ്ങാടി സ്ഥാപിച്ച ഭാരതീയ മസ്ദൂര്‍
സംഘിന്റെ ആസ്ഥാനം സ്യൂഡല്‍ഹിയാണ്‌. ഇന്ത്യയിലെ ഏറ്റവും വലിയ
തൊഴിലാളി സംഘടനയാണിത്‌.

* എയര്‍പോര്‍ട്ട അതോരിറ്റി ഓഫ്‌ ഇന്ത്യയുടെ ആസ്ഥാനം ന്യൂഡല്‍ഹിയിലെ
രാജിവ്‌ ഗാന്ധി ഭവനാണ്‌.

* സെൻട്രൽ ഇന്‍സ്റ്റിറ്റൂട്ട് ഓഫ്‌ എഡ്യുക്കേഷണല്‍ ടെക്നോളജി, സെൻട്രൽ
സോയില്‍ സലൈനിറ്റി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റൂട്ട്, സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍
റിസോഴ്‌സസ്‌ ആന്റ്‌ ട്രെയിനിങ്‌, ഫോറിന്‍ സര്‍വീസ്‌ ഇന്‍സ്റ്റിറ്റൂട്ട്, ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യുട്ട്‌ (ഐ.എ.ആര്‍.ഐ), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ്‌ ഇക്കോളജി ആന്റ്‌ എന്‍വയോണ്‍മെന്റ്‌ , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ്‌ മാസ്‌ കമ്യൂണിക്കേഷന്‍, ഇന്‍സ്റ്റിറ്റ്യുട്ട്‌ ഓഫ്‌ ഡിഫന്‍സ്‌ സ്റ്റഡിസ്‌ ആന്‍ഡ്‌ അനാലിസിസ്‌, മൊറാര്‍ജിദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട്‌ ഓഫ്‌ യോഗ, നാഷണല്‍ അക്കാദമി ഓഫ്‌ അഗ്രികള്‍ച്ചറല്‍ സയന്‍സസ്‌ എന്നിവ സ്യൂുഡല്‍ഹിയിലാണ്‌.

* നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂുട്‌ ഓഫ്‌ ക്രിമിനോളജി ആന്‍ഡ്‌ ഫോറന്‍സിക്‌ സയന്‍സസ്‌, നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട്‌ ഓഫ്‌ ഡിസാസ്റ്റര്‍ മാനേജമെന്റ്‌, നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട്‌ ഓഫ്‌ സയന്‍സ്‌ കമ്യൂണിക്കേഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട്‌ ഓഫ്‌ അര്‍ബന്‍ അഫയേഴ്സ്‌, വി.വി.ഗിരി നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യുട്ട്‌ എന്നിവയും ന്യൂുഡല്‍ഹിയിലാണ്‌.

* ദൂരദര്‍ശന്റെ ആസ്ഥാനമാണ്‌ മന്‍ഡിഹൌസ്‌. മുമ്പ്‌ മന്‍ഡിയിലെ രാജാവിന്റെ ഡല്‍ഹിയിലെ വസതിയായിരുന്നു.

* നാഷണല്‍ റെയില്‍ മ്യൂസിയം ന്യുഡല്‍ഹിയിലാണ്‌.

* നാഷണല്‍ ഡയറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യുട്ട്‌ എവിടെയാണ്‌
- കര്‍ണാല്‍

* നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ആസ്ഥാനം
- ന്യൂഡല്‍ഹിയാണ്‌.

കുഴപ്പിക്കുന്ന വസ്തുതകള്‍
* ഡല്‍ഹിയിലെ ഷാലിമാര്‍ ഗാര്‍ഡന്‍ പണികഴിപ്പിച്ചത്‌ ഓറംഗസീബ്‌
(കശ്മീരിലെ ഷാലിമാര്‍ ഗാര്‍ഡന്‍ നിര്‍മിച്ചത്‌ ജഹാംഗീര്‍. ലാഹോറിലേത്‌ ഷാജഹാനാണ്‌ പണികഴിപ്പിച്ചത്‌)

* ഡല്‍ഹിയിലെ അന്താരാഷ്രട വിമാനത്താവളം 
- ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (ഡല്‍ഹിയിലെ ഡൊമസ്റ്റിക്‌ എയര്‍പോര്‍ട്ടിന്റെ പേ൪ പാലം. സഫ്ദര്‍ ജംഗ്‌ എയര്‍പോര്‍ട്ട്‌ പരിശീലന ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നു)

* ഡല്‍ഹിയില്‍ മുസ്ലിം ഭരണത്തിന്‌ അടിത്തറയിട്ടത്‌
- മുഹമ്മദ് ഗോറി (ഡല്‍ഹിയിലെ ആദ്യത്തെ മുസ്ലിം ഭരണാധികാരി കുത്തബുദ്ദിൻ ഐബക്‌)

* ഇന്ത്യാഗേറ്റിന്റെ പഴയ പേര്‍
- ഓള്‍ ഇന്ത്യാ വാര്‍ മെമ്മോറിയല്‍ (ഒന്നാംലോക മഹായുദ്ധത്തില്‍ മരണമടഞ്ഞ 90000 ഇന്ത്യന്‍ സൈനികരുടെയും അഫ്ഗാന്‍ യുദ്ധത്തില്‍ മരണമടഞ്ഞവരുടെയും സ്മരണയ്ക്ക്‌ നിര്‍മിച്ചതാണിത്‌. 1921 ഫെബ്രുവരിയില്‍ പൂര്‍ത്തിയായി. ശില്‍പി എഡ്വിന്‍ ലൂട്യന്‍സ്‌. ഗേറ്റ്‌വേ ഓഫ്‌ ഇന്ത്യ മുംബൈയിലാണ്‌)

* നാഷണല്‍ ഡിഫന്‍സ്‌ കോളേജ്‌ ന്യുഡല്‍ഹിയിലാണ്‌. നാഷണല്‍ ഡിഫന്‍സ്‌ അക്കാദമി സ്ഥിതി ചെയ്യുന്നത്‌ മഹാരാഷ്ട്രയിലെ പുനെയ്ക്കടുത്ത്‌ ഖഡക് വാസ്‌ലയിലാണ്‌.

* ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യുണിവേഴ്സിറ്റിയുടെ ആദ്യത്തെ വൈസ്‌ ചാന്‍സലര്‍ ജി.രാം റെഡ്ഡിയാണ്‌.

* ജവാഹര്‍ലാല്‍ ന്റെഹു യൂുണിവേഴ്സിറ്റിയുടെ ആദ്യ വൈസ്‌ ചാന്‍സലര്‍ ജി. പാര്‍ത്ഥസാരഥിയാണ്‌.

* ഇന്ത്യയില്‍ സംസ്ഥാന മുഖ്യമ്രന്തിമാരെ നിയമിക്കുന്നത്‌ ഗവര്‍ണറാണ്‌. എന്നാല്‍. ക്രേന്ദ ഭരണപ്രദേശങ്ങളായ ഡല്‍ഹിയിലും പുതുച്ചേരിയിലും മുഖ്യമന്ത്രിമാരെ ലഫ്റ്റനന്റ്‌ ഗവര്‍ണറുടെ ഉപദേശ പ്രകാരം രാഷ്ട്രപതിയാണ്‌ നിയമിക്കുന്നത്‌.

* ഡല്‍ഹിയിലെ ചെങ്കോട്ടയുടെ പ്രവേശന കവാടമാണ്‌ ലാഹോര്‍ ഗേറ്റ്‌.

* ഡൽഹിയിലെ തന്നെ ഷാജഹാനാബാദ്‌ എന്ന മുഗള്‍ നഗരത്തിന്റെ കവാടമാണ്‌ കാശ്മീരി ഗേറ്റ്‌.

അപൂര്‍വ വസ്തുതകള്‍
* ഇന്ത്യന്‍ ജനസംഖ്യ 100 കോടിതികഞ്ഞ കുഞ്ഞ്‌ ജനിച്ചത്‌ ന്യൂഡൽഹിയിലെ സഫ്ദര്‍ ജംഗ്‌ ആശുപ്രതിയില്‍ ജനിച്ചത്‌ 2000 മെയ്‌ 11 നാണ്‌.

* ഡെല്‍ഹിയിലെ ചെങ്കോട്ടയുടെ പ്രവേശന കവാടമാണ്‌ ലാഹോര്‍ ഗേറ്റ്‌.

* ദേശീയതലത്തില്‍ പ്രക്ഷോഭങ്ങള്‍ക്കു വേദിയാകുന്ന രാംലീല മൈതാനം
ഡല്‍ഹിയിലാണ്‌.

* ഒന്നാം സ്വാതന്ത്ര്യ സമരക്കാലത്ത്‌ 1857 സെപ്തംബര്‍ 22-ന്‌ ബഹാദൂര്‍ ഷാ
സഫറിന്റെ മുന്ന്‌ പുത്രന്‍മാരെ ക്യാപ്റ്റന്‍ വില്യം ഹോഡ്സണ്‍ വധിച്ചത്‌ ഡല്‍ഹിയിലെ ഖുനി ദര്‍വാസയ്ക്കു സമീപത്തുവച്ചാണ്‌.

* ന്യൂഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലാണ്‌ ഡോ.സക്കീര്‍ ഹുസൈന്റെ അന്ത്യവിശ്രമം.

* മഹാഭാരതത്തിലെ കര്‍ണന്‍ സ്ഥാപിച്ചുവെന്ന്‌ വിശ്വസിക്കപ്പെടുന്ന നഗരം
-കര്‍ണാല്‍

* 2015-ല്‍ ഡല്‍ഹിയോട് ചേര്‍ക്കപ്പെട്ട ജില്ലകളാണ്‌ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍, ഹരിയാനയിലെ ജിന്‍ഡ്‌, കര്‍ണാല്‍ എന്നിവ.

* തുടര്‍ച്ചയായി മുന്നു പ്രാവശ്യം മുഖ്യമ്രന്തിയായ ഏക വനിത ഷീല ദീക്ഷിതാണ്‌.

* ഡെല്‍ഹിയിലെ രാംലീല മൈതാനത്തില്‍വച്ചാണ്‌ 1965-ല്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ജയ്‌ ജവാന്‍ ജയ്‌ കിസാന്‍ മുദ്രാവാക്യം നല്‍കിയത്‌.

* ഒരു വലിയ താമരയുടെ ശില്‍പവും അതിനുചുറ്റുമായി, ജീവിച്ചിരുന്ന വര്‍ഷങ്ങളെ സൂചിപ്പിക്കുന്നതിനായി 46 ചെറിയ താമരകളുടെ ശില്‍പങ്ങളുമുള്ള സമാധി സ്ഥലം രാജീവ്‌ ഗാന്ധിയുടേതാണ്‌ (വീര്‍ഭൂമി).

* ഇന്ത്യയിലെ ഏക ഭൂഗര്‍ഭ മാര്‍ക്കറ്റാണ്‌ പാലിക്‌ ബസാര്‍.

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here