കേന്ദ്ര ഭരണപ്രദേശങ്ങള്‍: അദ്ധ്യായം 03
കേന്ദ്രഭരണപ്രദേശങ്ങൾ, തുടരുന്നു.. ഈ പേജിലെത്തിയതിന് നന്ദി: തുടർന്ന് വായിക്കുക...
ജമ്മു ആന്‍ഡ് കശ്മീർ / ലഡാക്ക്
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ. ജമ്മു കശ്മീരില്‍ ഗിരീഷ് ചന്ദ്ര മര്‍മ്മുവിനെയും ലഡാക്കില്‍ രാധാകൃഷ്ണ മാതൂറിനെയുമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. 2019 ആഗസ്റ്റ് 5 നാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നത്. വിശദവിവരങ്ങളും ചോദ്യോത്തരങ്ങളും താഴെ നൽകുന്നു
കേന്ദ്രഭരണപ്രദേശങ്ങൾ, തുടരുന്നു.. ഈ പേജിലെത്തിയതിന് നന്ദി: തുടർന്ന് വായിക്കുക...
ജമ്മു ആന്‍ഡ് കശ്മീർ / ലഡാക്ക്
ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ. ജമ്മു കശ്മീരില്‍ ഗിരീഷ് ചന്ദ്ര മര്‍മ്മുവിനെയും ലഡാക്കില്‍ രാധാകൃഷ്ണ മാതൂറിനെയുമാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചത്. 2019 ആഗസ്റ്റ് 5 നാണ് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിക്കുന്നത്. വിശദവിവരങ്ങളും ചോദ്യോത്തരങ്ങളും താഴെ നൽകുന്നു
7. ജമ്മു ആന്‍ഡ് കശ്മീര്‍ (Jammu and Kashmir)
ഭരണം: ലെഫ്. ഗവർണർ
തലസ്ഥാനം: ശ്രീനഗർ
വിസ്തീർണം: 42,241 ചതുരശ്ര കിലോമീറ്റർ
പ്രദേശങ്ങൾ: ജമ്മു, കഠുവ, ദോഡ, കിഷ്‌ത്‌വാർ, പൂഞ്ച്, രജോരി, രംബൻ, റിയാസി, സാംബ, ഉധംപുർ, അനന്ത്നാഗ്, ബാന്ദിപോർ, ബാറാമുള, ബുദ്ഗാം, ഗാന്ദർബൽ, കുൽഗാം, കുപ്‍വാര, പുൽവാമ, ഷോപ്പിയാൻ, ശ്രീനഗർ ജില്ലകൾ, പാക് അധീന കശ്മീർ, ഗിൽഗിത് ബാൾട്ടിസ്താൻ, ഷാസ്‌കെൻ താഴ്വര (ചൈനീസ് അധിനിവേശത്തിൽ)
നിയമസഭ: ന്യൂഡൽഹി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങൾക്ക് സമാനമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭ. പുതുച്ചേരിക്ക് ബാധകമായ ഭരണഘടനയിലെ അനുച്ഛേദം 239-എ ജമ്മുകശ്മീരിനും ബാധകം. നിയമസഭയുടെ കാലാവധി അഞ്ചുവർഷം. സംസ്ഥാനമായിരുന്നപ്പോൾ ആറുവർഷമായിരുന്നു.
സീറ്റുകൾ: 114 (നിലവിൽ 107, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 87, രണ്ട് നോമിനേറ്റഡ് അംഗങ്ങൾ, പാക് അധീന കശ്മീരിനായുള്ള 24 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു)
രാജ്യസഭാസീറ്റ് -4 ലോക്‌സഭാസീറ്റ്-5
കഴിഞ്ഞ കാലം
* ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് സ്വതന്ത്രമായി നിന്ന പ്രദേശം ആണ് കാശ്മീർ.
* "ഭൂമിയിലെ പറുദീസ" എന്ന് അർഥപൂർണമായ വിളിക്കപ്പെടുന്ന പ്രദേശം
- ജമ്മു-കാശ്മീർ
* ജമ്മു-കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി തീർന്നതെന്ന്
- ഒക്ടോബർ 26, 1947
* 1962 മുതൽ ചൈനയുടെ നിയന്ത്രണത്തിലുള്ള കിഴക്കുഭാഗ൦ അറിയപ്പെടുന്ന പേര്
- അക്സായി ചിൻ
* ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് കശ്മീരിന്റെ അധികാരം ഇന്ത്യക്ക് കൈമാറിയ കശ്മീർ മഹാരാജാവ്
- മഹാരാജാ ഹരി സിംഗ്
* ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമായിരുന്നു.
* 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ.
* കശ്മീരീന് പ്രത്യേക പ്രധാനമന്ത്രിയുണ്ടായിരുന്നു. 1948 മാര്‍ച്ചില്‍ ഷേക്ക് അബ്ദുള്ളയെ കശ്മീരിനെ പ്രധാനമന്ത്രിയായി രാജാവ് ഹരിസിങ് നിയമിച്ചു.
* 1965 വരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയെന്നാണ് വിളിച്ചിരുന്നത്. ഗവര്‍ണറെ സദര്‍ ഇ റിയാസത്തെന്നും.
* അതേ വര്‍ഷം തന്നെ ഇന്ത്യന്‍ ഭരണഘടനാസഭയിലേക്ക് ഷേക്ക് അബ്ദുള്ളയും കശ്മീരില്‍നിന്നുളള മറ്റ് മൂന്നുപേരെയും ഉള്‍പ്പെടുത്തുക കൂടി ചെയ്തു. അതിലൂടെയാണ് 370 -ാം വകുപ്പ് ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാകുന്നത്.
* 1952 ജൂലൈയില്‍ ഷേക്ക് അബ്ദുള്ളയും നെഹ്‌റുവും കശ്മീരും ഇന്ത്യയും തമ്മിലുള്ള ലയനം സംബന്ധിച്ച ഡല്‍ഹി കരാറില്‍ ഒപ്പുവെച്ചു.
* ജമ്മു, കശ്മീര്‍, ലഡാക് എന്നിവിടങ്ങളിലെ സ്ഥിര താമസക്കാര്‍ക്ക് പ്രത്യേകം അവകാശം നല്‍കുന്ന വകുപ്പ് - 35എ വകുപ്പ്
* 1954 മെയ് 14ന് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെ ഉള്‍പ്പെടുത്തിയ വകുപ്പ് - 35എ വകുപ്പ്
* ഇവിടുത്തെ സ്ഥിരം താമസക്കാരെ 35എ വകുപ്പില്‍ നിര്‍വചിച്ചിക്കുന്നു.
* ജമ്മു-കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി തീർന്നതെന്ന് - 26 ഒക്ടോബർ 1947
* എന്താണ് ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പ് - പ്രതിരോധം, വാർത്താവിനിമയം,വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്.
* 1947 മുതൽ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളെ ഇന്ത്യ വിശേഷിപ്പിക്കുന്നതെങ്ങനെയാണ് - പാക്ക് അധിനിവേശ കശ്മീർ (പടിഞ്ഞാറ് ആസാദ് കാശ്മീർ ,വടക്ക് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ)
* ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് കശ്മീരിന്റെ അധികാരം ഇന്ത്യക്ക് കൈമാറിയ കശ്മീർ മഹാരാജാവ്
- മഹാരാജാ ഹരി സിംഗ്
* ഇന്ത്യയിലെ സ്വിറ്റ് സർലാൻഡ് എന്നറിയപ്പെടുന്നത്
- ജമ്മു-കാശ്മീർ
* ചോട്ടാ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം?
- ബദർവാ
* ആദ്യത്തെ കാശ്മീർ പ്രധാനമന്ത്രി ?
- മെഹർ ചാന്ദ് മഹാജൻ (1965 മാർച്ച് 30 നു മുൻപ് സംസ്ഥാന ഭരണഘടനയിൽ ഭേദഗതി വരുത്തുന്നത് വരെ ജമ്മു കാശ്മീർ സംസ്ഥാന ഭരണാധികാരി പ്രധാനമന്ത്രി എന്നാണ്അ റിയപ്പെട്ടിരുന്നത് )
* അവസാനത്തെ കാശ്മീർ പ്രധാനമന്ത്രി ?
- ഗുലാം മുഹമ്മദ് സാദിഖ്
* ആദ്യത്തെ മുഖ്യമന്ത്രി ?
- ഗുലാം മുഹമ്മദ് സാദിഖ്
* അവസാനത്തെ കാശ്മീർ മുഖ്യമന്ത്രി ?
- മെഹബൂബ മുഫ്തി
* ജമ്മുകശ്മീരിലെ ഏതു പ്രദേശമാണ് "സ്വർണ്ണ പുൽത്തകിടി" എന്നറിയപ്പെടുന്നത് ("Meadow of Gold")
- സോനാമാർഗ് (Sonamarg)
* ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രീൻ ഗോൾഫ് കോഴ്‌സ് സ്ഥിതി ചെയ്യുന്നതെവിടെ ?
- ഗുൽമാർഗ്
* ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗുല്‍മാര്‍ഗ് സമുദ്രനിരപ്പില്‍ നിന്ന് 2730 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
* 1927 ല്‍ ബ്രിട്ടീഷുകാരാണ് ഈ സ്ഥലം കണ്ടെത്തിയത്.
* ഗുല്‍മാര്‍ഗ് എന്ന വാക്കിനര്‍ത്ഥം 'പുഷ്പങ്ങളുടെ മൈതാനം' എന്നാണ്. സംഹാരത്തിന്‍റെ ദേവനായ ശിവന്‍റെ ഭാര്യ ഗൗരിയുടെ പേരില്‍ ഗൗരിമാര്‍ഗ്ഗ് എന്നായിരുന്നു ഇവിടം അറിയപ്പെട്ടിരുന്നത്.
* കാശ്മീരിലെ രാജാവായിരുന്ന യൂസഫ് ഷാ ചാക്ക് ഈ പ്രദേശത്തെ പുല്‍മേടുകളും, സ്വഛസുന്ദരമായ ഭംഗിയും, മനോഹാരിതയും കണ്ട് ആകൃഷ്ടനായാണ് ഈ സ്ഥലത്തിന് ഗുല്‍മാര്‍ഗ് എന്ന് പേരിട്ടത്.
* കശ്മീരിലെ മൻസബൽ തടാകം (Mansabal Lake) എന്തിനാലാണ് പ്രസിദ്ധമായത്? - താമര
* ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
- വൂളർ തടാകം
* ജമ്മുകശ്മീരിലെ ഏറ്റവും നീളം കൂടിയ നദി ?
- ചെനാബ്
* ശ്രീനഗർ സ്ഥിതി ചെയ്യുന്നത് ഏതു നദിക്കരയിലാണ് ?
- ഝലം
* ജമ്മു-കശ്മീരിലെ ശ്രീനഗറിൽ സ്ഥിചെയ്തിരുന്ന ദേശീയോദ്യാനമായിരിന്നു സലിം അലി ദേശീയോദ്യാനം.
* 1986 ൽ നിലവിൽവന്ന ഈ സംരക്ഷിതപ്രദേശത്തിൻറെ വിസ്തൃതി 9.07 ച.കി.മീ. ആയിരിന്നു. പ്രസസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ സലിം അലിയുടെ സ്മരണാർത്ഥമാണ് ഈ ദേശീയോദ്യാനത്തിന് പേര് നൽകിയിരിക്കുന്നത്. പിന്നീട് 1998 നും 2001 നും ഇടയിൽ അന്നത്തെ കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ല ഈ ദേശീയോദ്യാനത്തെ ഒരു ഗോൾഫ് മൈതാനമാക്കി മാറ്റി.
* ഡച്ചിഗാം നാഷണൽ പാർക്ക് ജമ്മുകശ്മീരിലാണ്
* ഇന്ത്യയിൽ ഹംഗുൽ / കാശ്മീരി മാൻ (Kashmir stag) കാണപ്പെടുന്ന ഏക പ്രദേശം?
- ഡച്ചിഗാം നാഷണൽ പാർക്ക്
* ഫസ്റ്റ് കാശ്മീർ യുദ്ധം എന്നറിയപ്പെടുന്ന ഇന്ത്യ-പാക് യുദ്ധം നടന്ന വർഷം ?
- 1947 ഒക്ടോബർ
* പാകിസ്താന്റെ ഓപ്പറേഷൻ ജിബ്രാൾട്ടർ ( Operation Gibraltar) എന്നറിയപ്പെട്ട ഇന്ത്യ-പാക് യുദ്ധം നടന്ന വർഷം ?
- 1965
* സിംല കരാർ ഒപ്പുവച്ച വര്ഷം ?
- Simla Agreement 1972
* സിംല കരാർ ഒപ്പുവച്ച ഇന്ത്യ പ്രധാനമന്ത്രി ?
- ഇന്ദിര ഗാന്ധിയും അന്നത്തെ പാക് പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയും
* കാർഗിൽ യുദ്ധം നടന്ന വർഷം ?
- 1999
* 1985 ൽ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റം നടത്തിയ സ്ഥലം ?
- സിയാച്ചിൽ
* വളരെയധികം വിലകൂടിയ ഏതു വിളയാണ് ജമ്മു-കാശ്മീരിൽ ഉല്പാദിപ്പിക്കുന്നത് ?
- കുങ്കുമപ്പൂവ്
* ജമ്മുകശ്മീരിൽ കുങ്കുമപ്പൂവ് വളരുന്ന സ്ഥലങ്ങൾ ?
- പാംപോർ, ക്വിഷ്ത്വാർ
* ശ്രീ നഗറിലെ ഷാലിമാർ പൂന്തോട്ടം നിർമിച്ചത്?
- ജഹാംഗീർ ചക്രവർത്തി
* ജമ്മു കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
- ജവാഹർലാൽ നെഹ്‌റു
* ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉൽപാദിപ്പിക്കുന്നത്
- ജമ്മു-കാശ്മീർ
* ജമ്മു കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച മുഗൾ ഭരണാധികാരി
- ജഹാംഗീർ
* കാശ്മീരിൽ നിന്നും പാക്ക് അധിനിവേശ കാശ്മീരിലേക്കുള്ള ബസ് സർവീസ്
- കാരവൻ-ഇ-അമാൻ
* കാശ്മീരിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2016 - ൽ ഇന്ത്യൻ സൈന്യം അവിഷ്കരിച്ച പദ്ധതി?
- സ്കൂൾ ചലോ
* കാശ്മീരിലെ ആക്രമണങ്ങൾ നിർത്തലാക്കാൻ വേണ്ടി 2016-ൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ?
- ഓപ്പറേഷൻ കാം ഡൗൻ
* കാശ്മീർ യുവാക്കൾക്ക് വിവിധ ജോലികളിൽ പരിശീലനം നൽകാൻ ആരംഭിച്ച പദ്ധതി?
- ഹിമായത്ത്
* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റയിൽവേ തുരങ്കം?
- ജമ്മുകാശ്മീറിലെ പീർ പഞ്ചൽ
* സ്വന്തം ചിത്രം തപാൻസ്റ്റാമ്പിൽ ഉപയോഗിക്കുന്ന പദ്ധതിയായ മൈ സ്റ്റാമ്പ് പദ്ധതി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
- ജമ്മു കാശ്മീർ
* രാജ്യത്തെ രണ്ടു പ്രധാന ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളായ അമർനാഥ് ഗുഹകളും വൈഷ്ണോദേവി ക്ഷേത്രവും
- ജമ്മു കാശ്മീർ
* ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദാൽ തടാകം അഥവാ ദാൽ ലേക്ക് (Dal Lake).
* ഈ തടാകം വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൌസ് ബോട്ടുകൾക്ക് പ്രസിദ്ധമാണ്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തിൽ പണിത രീതിയിലുള്ള ബോട്ടുകളാണ്. തടാകം 18 ചതുരശ്രകിലോമീറ്റർ പരന്നു കിടക്കുന്നു.
* വുളാർ തടാകത്തിലൂടെ കടന്നുപോകുന്ന നദി ഝലമാണ്. തുൾ ബുൾ പദ്ധതി വുളാർ തടാകത്തിലാണ്.
8. ലഡാക്ക് (Ladakh)
ഇന്ത്യയിലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമാണ് ലഡാക്ക്. ജമ്മു കാശ്മീരിലെ ഇന്‍ഡസ് നദിതീരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് ദി ലാസ്റ്റ് ശങ്ക്രി ലാ , ചെറിയ തിബത്ത്. മൂണ്‍ ലാന്‍റ്, ബ്രോക്കണ്‍ മൂണ്‍ എന്നീ പേരുകളിലും വിശേഷിപ്പിക്കപ്പെടുന്നു. ജമ്മു കാശ്മീരിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന ലഡാക്ക് പത്താം നൂറ്റാണ്ടില്‍ തിബത്തന്‍ രാജാക്കന്‍മാരായിരുന്നു ഭരിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ലഡാക്കും ബാള്‍ട്ടിസ്ഥാനും ജമ്മു കാശ്മീര്‍ മേഖലയിലേക്ക് ചേര്‍ക്കപ്പെട്ടു.
ഭരണം: ലെഫ്. ഗവർണർ
തലസ്ഥാനം; ലേ
വിസ്തീർണം: 59,146 ചതുരശ്ര കിലോമീറ്റർ
പ്രദേശങ്ങൾ: കാർഗിൽ, ലേ, അക്സായി ചിൻ (ചൈനയുടെ അധീനതയിൽ) നിയമസഭ: ഇല്ല (ചണ്ഡീഗഢിനുസമാനമായി ലെഫ്. ഗവർണർ ഭരണം)
രാജ്യസഭാ സീറ്റ്-0
ലോക്‌സഭാ സീറ്റ്-1
2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ ആയിരുന്നു ലഡാക്ക്. ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്ന ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. വിസ്തൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലമാണ് ലഡാക്ക്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, 35A എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.
ലഡാക്കിനെ അറിയാം ..
* കേന്ദ്രഭരണപ്രദേശമായ ലഡാക്കിലുള്ള ഒരേഒരു ലോകസഭാമണ്ഡലമാണ് ലഡാക്ക്.
* 2019 ഓഗസ്റ്റ് വരെ പഴയ ജമ്മു കശ്മീർ സംസ്ഥാനത്തെ ആറ് ലോക്സഭാ സീറ്റുകളിൽ ഒന്നായിരുന്നു ഇത്.
* ലേ,കാർഗിൽ എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക്
* വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്.
* ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ് ഇവിടത്തെ നിവാസികൾ.
* ലിറ്റ്ൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്.
* തിബത്തന്‍ ബുദ്ധരുടെയിടയിലെ ആഘോഷമാണ് സകദവാ. ഗൗതമ ബുദ്ധന്‍റെ ജനനം, ജ്ഞാനോദയം, മരണം എന്നിവ ആഘോഷിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇത്.
* സമുദ്രനിരപ്പില്‍ നിന്ന് 3500 മീറ്റര്‍ മുകളിലാണ് ലഡാക്കിന്‍റെ സ്ഥാനം.
* ജമ്മു കാശ്മീരിലെ പ്രമുഖ നാട്ടുരാജ്യമായിരുന്ന ലഡാക്ക് പത്താം നൂറ്റാണ്ടില്‍ തിബത്തന്‍ രാജാക്കന്‍മാരായിരുന്നു ഭരിച്ചിരുന്നത്.
* പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ലഡാക്കും ബാള്‍ട്ടിസ്ഥാനും ജമ്മു കാശ്മീര്‍ മേഖലയിലേക്ക് ചേര്‍ക്കപ്പെട്ടു.
* 1947ല്‍ ഇന്ത്യാ വിഭജന സമയത്ത് ബാള്‍ട്ടിസ്ഥാന്‍ പാകിസ്ഥാനിലേക്കും പോയി.
* ബുദ്ധമതമാണ് ഇവിടത്തെ പ്രധാനമതം.
* ലഡാക്കിന്റെ ആദ്യ ലഫ്. ഗവർണർ
- രാധാകൃഷ്ണ മാഥൂർ
* ലഡാക്ക് മേഖലയില്‍ സ്ഥിതി ചെയ്യുന്ന കാര്‍ഗിലിന് "ലാന്‍ഡ് ഓഫ് ആഗാസ് " എന്നും പേരുണ്ട്.
* ഹെമിസ് ആശ്രമം, സങ്കര്‍ ഗോമ്പ, മാത്തോ ആശ്രമം, ഷേ ഗോമ്പ, സ്പിടുക് ആശ്രമം, സ്ടങ്ക ആശ്രമം എന്നിവയാണ് പ്രദേശത്തെ ശ്രദ്ധേയമായ ആശ്രമങ്ങള്‍.
* ലഡാക്കിലെ ലേ ജില്ലയിലാണ് സ്പിടുക് ആശ്രമം. സ്പിടുക് ഗോമ്പ എന്നും അറിയപ്പെടുന്ന ഇത് ലേഹില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ല്ഹാ ലാമാ ചാങ്ചുബ് ഓഡിന്‍റെ മൂത്ത സഹോദരനായ ഓഡ് ഡി പണി കഴിപ്പിച്ചതാണ് ഈ ആശ്രമം.
* ലേഹിന്‍റെ തെക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷേ ഗോമ്പ 15 കിലോമീറ്റര്‍ അകലെയാണ്. ഡെല്‍ഡന്‍ നംഗ്യാല്‍ എന്ന രാജാവാണ് ഇത് സ്ഥാപിച്ചത്. ചെമ്പിനാലും സ്വര്‍ണത്തിനാലും തീര്‍ത്ത വലിയ ബുദ്ധമത പ്രതിമ ഇവിടെയുള്ളത് ലഡാക്കിലെ രണ്ടാമത്തെ വലിയ ബുദ്ധപ്രതിമയായാണ് അറിയപ്പെടുന്നത്.
* ലഡാക്കില്‍ ലേയ്ക്ക് സമീപത്തായാണ് മാഗ്നറ്റ് ഹില്‍ സ്ഥിതി ചെയ്യുന്നത്. കാന്തിക പ്രഭയുള്ള മലയാണ് ഇതെന്നാണ് വിശ്വാസം.
* ജമ്മുകശ്മീരിന്റെ വടക്കുഭാഗത്ത് കാര്‍ഗില്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് സന്‍സ്കാര്‍. കനത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ ഈ പ്രദേശം എട്ടുമാസവും പുറംലോകത്ത് നിന്ന് ഒറ്റപ്പെട്ട് കിടക്കും.
* പാങ്കോങ്ങ് സോ തടാകം സമുദ്രനിരപ്പില്‍ നിന്ന് 4350 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 130 കിലോമീറ്റര്‍ നീളത്തിലും 7 കിലോമീറ്റര്‍ വീതിയിലും ഈ തടാകം പരന്ന് കിടക്കുന്നു.
* സോ മൊറിറി തടാകം ലഡാക്കിലാണ് സ്ഥിതി ചെയ്യുന്നത്.
* പതിനേഴാം നൂറ്റാണ്ടില്‍ സെന്‍ജേ നംഗ്യാല്‍ പണിതീര്‍ത്ത കൊട്ടാരം
- ലേ പാലസ്
* ലഡാക്കിലെ പ്രധാന മൃഗമാണ്
- യാക്ക്
* ജമ്മുകാശ്മീരിലെ ലേഹില്‍ നിന്ന് 40 കിലോമീറ്റര്‍ തെക്കുകിഴക്കായി കിടക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ഹെമിസ്. ലഡാക്ക് ജില്ലയിലാണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 1981-ലാണ് ഇത് രൂപീകൃതമായത്. ഇന്ത്യയിലെ ഉയർന്ന ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രമാണിത്. സമുദ്രനിരപ്പിൽ നിന്നും 5854 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്.
* ലഡാക്കിന്റെ പൂന്തോപ്പ് എന്നാണ് സമുദ്ര നിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രാവാലി അറിയപ്പെടുന്നത്
* ഇന്ത്യയിലെ സഞ്ചാരികളുടെ പറുദീസ ആയ ലഡാക്കിന് അടുത്തുള്ള മലനിരകളിൻ ഇടയിലൂടെ ഉള്ള ഒരു വഴിയാണ് ലോകപ്രസിദ്ധമായ കർദുങ്ലാ പാസ്. ഇന്ത്യയിലെ ലഡാക് മലനിരകൾക്കിടയിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്.
* ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുജല തടാകം?
- പാന്ഗോങ് തടാകം ,ലഡാക്
* ലോകത്തിൽ ഏറ്റവും കൂടുതൽ ഹിമപുലി (സ്നോ ലെപ്പേർഡ് ) കാണപ്പെടുന്ന നാഷണൽ പാർക്ക് ?
- ഹെമിസ് നാഷണൽ പാർക്ക് - ലഡാക്
* മൂന്നാം ധ്രുവം എന്നറിയപ്പെടുന്നത്
- സിയാച്ചിൻ
* ധ്രുവങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലിയ ഹിമാനി
- സിയാച്ചിൻ
* സിയാച്ചിൻ എന്ന വാക്കിനർത്ഥം
- റോസാപ്പൂക്കൾ സമൃദ്ധം
* ലഡാക്കിലൂടെയും തുടർന്ന് പാകിസ്താനിലൂടെയും ഒഴുകി കറാച്ചി തുറമുഖത്തിനു സമീപം അറേബ്യൻ കടലിൽ പതിക്കുന്ന സിന്ധു പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദിയാണ്.
💬ഈ ലേഖനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ, തിരുത്തലുകൾ ദയവായി കമന്റ് ചെയ്യുക .. ആദ്യപേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍