ഇന്ത്യൻ സംസ്ഥാനങ്ങൾ: പഞ്ചാബ്
പഠനകുറിപ്പുകൾ, ചോദ്യോത്തരങ്ങൾ
ഇന്ത്യാചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ്‌പഞ്ചാബിനുള്ളത്. പഞ്ചാബിനെക്കുറിച്ച് അറിയേണ്ടതെല്ലാം .. രണ്ട് അദ്ധ്യായങ്ങളിലായി (രണ്ട് പേജുകളിലായി നൽകിയിരിക്കുന്നു). ഏത് മത്സര പരീക്ഷയ്ക്കും, പഞ്ചാബുമായി ബന്ധപ്പെട്ട ഏത് ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഈ പഠന കുറിപ്പുകൾ നിങ്ങളെ സഹായിക്കുന്നു. വിജയം.. അത് മാത്രമായിരിക്കട്ടെ ലക്‌ഷ്യം.
സംസ്ഥാനം: പഞ്ചാബ്
തലസ്ഥാനം: ചണ്ഡീഗഡ്
ഭാഷ: പഞ്ചാബി
ചരിത്രം
പ്രാചീനകാലത്ത് ഇന്തോ-ഇറാനിയൻ പ്രദേശത്തിന്റെ ഭാഗമായിരുന്നു പഞ്ചാബ്. മൗര്യ, ബാക്ട്രിയ , ഗ്രീക്ക്, ശാക, കുശാന, ഗുപ്‌ത, രാജവംശങ്ങളുടെ ആധിപത്യത്തിലായിരുന്നു ഇവിടം. മധ്യകാലത്ത് മുസ്ലിം ഭരണത്തിന് കീഴിലായി.
15 ഉം 16 ഉം നൂറ്റാണ്ടിൽ സിഖുമതത്തിന്റെ ഉയർച്ചയ്ക്കും പഞ്ചാബ് സാക്ഷ്യം വഹിച്ചു. 1849-ൽ ബ്രിട്ടീഷ് ആധിപത്യത്തിലായി.
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ പഞ്ചാബിലെ എട്ട് നാട്ടുരാജ്യങ്ങൾ ചേർന്ന് പട്യാല ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റേറ്സ് യൂണിയൻ (PEPSU) എന്ന പേരിൽ ഒരു സംസ്ഥാനം രൂപികരിച്ചു. പട്യാല ആയിരുന്നു തലസ്ഥാനം.
1966 നവംബർ 1 നാണ് ഇന്നത്തെ പഞ്ചാബ് നിലവിൽ വരുന്നത് (ഹിന്ദി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ചേർത്ത് ഹരിയാനയ്ക്ക് രൂപം നൽകിക്കൊണ്ടാണ് ഇത് നടപ്പാക്കിയത്).
രണ്ട് പേജുകളിലായി നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും കാണുക
പ്രത്യേകതകള്‍
*കാര്‍ഷിക ആദായ നികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
പ്രത്യേകതകള്‍
*കാര്‍ഷിക ആദായ നികുതി ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം
*വളത്തിന്റെ പ്രതിശീര്‍ഷ ഉപയോഗത്തില്‍ഏറ്റവും മുന്നിലുള്ള സംസ്ഥാനം
*ഇന്ത്യയില്‍ പ്രസിഡന്റുഭരണം നിലവില്‍വന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ് .
*1951-ല്‍ ഗോപീചന്ദ് ഭാര്‍ഗവ മ്രന്തിസഭ നിലംപതിച്ചതിനെത്തുടര്‍ന്നായിരുന്നു പ്രസിഡന്റുഭരണം (എന്നാല്‍, ഭൂരിപക്ഷമുണ്ടായിരുന്നിട്ടും ഭരണഘടനയുടെ അനുച്ഛേദം 356 പ്രയോഗിച്ച് മന്ത്രിസഭയെ ആദ്യമായി പിരിച്ചുവിട്ടത് 1959-ല്‍ കേരളത്തിലാണ്).
* കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം.
*സിഖ് മതസ്ഥര്‍ക്ക് ഭൂരിപക്ഷമുള്ള ഏക ഇന്ത്യന്‍ സംസ്ഥാനം.
* ഇന്ത്യയിലെ ആദ്യത്തെ ഇ-പഞ്ചായത്ത് സംസ്ഥാനം പഞ്ചാബാണ്.
* എല്ലാ ഗ്രാമങ്ങളിലെയും വിവരങ്ങള്‍ ഓണ്‍ലൈനായിനല്‍കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം പഞ്ചാബാണ്.
ആദ്യമായി
* സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ, ആസുത്രിത സംസ്ഥാന തലസ്ഥാനമാണ് ചണ്ഡിഗഡ്.
* ചണ്ഡിഗഡ് നഗരം ആസുത്രണം ചെയ്തത് Swiss born French architect ആയ ലെ കോര്‍ബുസിയെ (LeCourbusier-1887˛-1965) ആണ്. ഇദ്ദേഹത്തിന്റെ യഥാര്‍ഥപേരാണ് CharlesEdouard Jeanneret.
* രക്തസാക്ഷിത്വം വരിച്ച ആദ്യ സിഖു ഗുരൂ
- അര്‍ജുന്‍ ദേവ് (ജഹാംഗീറായിരുന്നു അപ്പോള്‍ മുഗള്‍ ച്രകവര്‍ത്തി)
- പഞ്ചാബ് (സപ്തസിന്ധു എന്നും അറിയപ്പെട്ടു)
* ഇന്ത്യയിലാദ്യമായി അന്ധവിദ്യാലയംസ്ഥാപിക്കപ്പെട്ട സ്ഥലമാണ് അമൃത്സര്‍.
* ഇന്ത്യയിലെ ആദ്യത്തെ സ്പോര്‍ട്സ് മ്യുസിയം സ്ഥാപിച്ചത് പാട്യാലയിലാണ്.
* ഇന്ത്യയിലെ ആദ്യത്തെ വധിക്കപ്പെട്ട മുഖ്യമന്ത്രിയാണ് പഞ്ചാബിലെ ബിയാന്ത് സിങ് (1995).
* ഇന്ത്യന്‍ പൊലീസ് സര്‍വീസിലെ ആദ്യത്തെ വനിതാ ഓഫീസറാണ് കിരണ്‍ ബേദി (1972).
* ഐകൃരാഷ്ട്രസഭയുടെ സിവിലിയന്‍ പൊലീസ് അഡ്വൈസറായി നിയമിതയായ ആദ്യത്തെ വനിത കിരണ്‍ബേദിയാണ്.
* പഞ്ചാബ് മുഖമ്രന്തിയായ ആദ്യ വനിതയാണ് രജിന്ദര്‍ കൌര്‍ ഭട്ടല്‍ (1996-97).
* ഇന്ത്യന്‍ സംസ്ഥാനത്ത് ധനമന്ത്രിയായ ആദ്യ വനിതയാണ് ഡോ.ഉപീന്ദര്‍ജിത് കൌര്‍.
* രാഷ്ട്രപതിയായ ആദ്യ സിഖ് മതസ്ഥന്‍ ഗ്യാനി സെയില്‍സിങാണ്
* പ്രധാനമ്രന്തിയായ ആദ്യ സിഖ് മതസ്ഥനാണ് ഡോ.മന്‍മോഹന്‍ സിങ്.
* ക്രേന്ദ്രത്തില്‍ ക്യാബിനറ്റ് മന്ത്രിപദം വഹിച്ച ആദ്യ സിഖുമതസ്ഥനാണ് ബല്‍ദേവ്‌സിങ് (പ്രതിരോധം).
* ക്യാബിനറ്റ് സ്രെകട്ടറിയായ ആദ്യത്തെ സിഖ് മതസ്ഥന്‍ എസ് എസ് ഖേര ആണ് (1962).
* സ്വതന്ത്ര ഇന്ത്യയില്‍ ഉദ്ഖനനം നടന്ന ആദ്യ ഹാരപ്പന്‍ കേന്ദ്രമാണ് റോപ്പര്‍.
* ശിരോമണിഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ അധ്യക്ഷയായ ആദ്യ വനിതയാണ് ബീബി ജാഗിര്‍ കൌര്‍.
* പഞ്ചാബിലെ ആദ്യത്തെ മുഖ്യമ്രന്തി ഗോപിചന്ദ് ഭാര്‍ഗവയാണ് (1947-49).
* കോണ്‍ഗ്രസുകാരനല്ലാത്ത ആദ്യ പഞ്ചാബി മുഖ്യമ്രന്തിയാണ് ഗുര്‍നം സിങ് (1967).
* ഇന്ത്യന്‍ ആര്‍മിയുടെ ചീഫായ ആദ്യ സിഖു മതസ്ഥന്‍ ജോഗിന്ദര്‍ ജസ്വന്ത് സിങാണ് (2004).
* കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ പുരുഷ അത്ലറ്റ് മില്‍ഖാ സിങാണ്.
* പത്മ്രശീ ബഹുമതിക്ക് അര്‍ഹനായ ആദ്യ കായികതാരമാണ് മില്‍ഖാ സിങ്.
* ഏഷ്യന്‍ ഗെയിംസില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത അത്ലറ്റാണ് കമല്‍ജിത് കൌര്‍ സന്ധു (1970).
* ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹയായ ആദ്യ പഞ്ചാബി സാഹിത്യ പ്രതിഭയാണ് അമൃതാ പ്രീതം (1956).
* സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹയായ ആദൃ വനിതയാണ് അമൃതാ പ്രീതം (1981). കാഗസ് തേ കാന്‍വാസ് എന്ന രചനയെ മുന്‍നിര്‍ത്തിയായിരുന്നു പുരസ്്‌കാരം. ജ്ഞാനപീഠം നേടിയ രണ്ടാമത്തെ വനിതയാണ് അവര്‍ (ആദ്യത്തേത് ബംഗാളിയിലെ ആശാപൂര്‍ണാദേവി 1976).
ഓർത്തിരിക്കാം
* ഇന്ത്യയിലെ ഏറ്റവും വലിയ ഗുരുദ്വാരയാണ് സുവര്‍ണക്ഷേത്രം അഥവാ ഹര്‍മന്ദിര്‍സാഹിബ്. (അമൃത്സര്‍).
* സിഖുകാര്‍ ഏറ്റവും പരിപാവനമായി കണക്കാക്കുന്ന ആരാധനാലയമാണ് ഹര്‍മന്ദിര്‍ സാഹിബ്.
* ഇന്ത്യയിലെ ഏറ്റവും വലിയ കന്റോണ്‍മെന്റ് - ഭട്ടിന്‍ഡ
* ഏറ്റവും കൂടുതല്‍ ഹാരപ്പന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിയ ഇന്ത്യന്‍ സംസ്ഥാനം
പഞ്ചാബ്
* സ്വത്രന്ത ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയാണ്
ഓപ്പറേഷന്‍ ബ്ലുസ്റ്റാര്‍ (1984).
* തുടര്‍ച്ചയായി ഇന്ത്യയില്‍ ഏറ്റവുംകുടുതല്‍ കാലം രാഷ്രടപതി ഭരണം
നിലനിന്ന സംസ്ഥാനമാണ് പഞ്ചാബ്.
* 1987 ജൂണ്‍ പതിനൊന്നിന് നിലവില്‍വന്ന രാഷ്ട്രപതി ഭരണം 1992 ഫ്രെബുവരി 25 വരെ നീണ്ടു).
* ധവള വിപ്ലവകാലത്ത് ഏറ്റവും കൂടുതല്‍ പ്രതിശീര്‍ഷ പാല്‍ ഉല്‍പാദനം നടത്തിയ സംസ്ഥാനം പഞ്ചാബാണ്.
* 2012-ല്‍ 85-ാം വയസ്സില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ പ്രകാശ് സിങ് ബാദലാണ് ഏറ്റവും കൂടിയ പ്രായത്തില്‍ ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് മുഖ്യമ്രന്തിയായത്. 86 -ാം വയസ്സില്‍ 2000-ല്‍ പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രിസ്ഥാനം ഒഴിഞ്ഞ ജ്യോതി ബസുവിന്റെ റെക്കോര്‍ഡ് ഇദ്ദേഹം മറികടക്കുകയും ചെയ്തു (2013).
* പഞ്ചാബിലെ ഏറ്റവും വലിയ നഗരമായ ലുധിയാനയാണ് ന്യൂഡല്‍ഹിക്ക് വടക്കുള്ള ഏറ്റവും വലിയ ഇന്ത്യന്‍ നഗരം.
അപരനാമങ്ങള്‍
* ഇന്ത്യയുടെ ധാന്യക്കലവറഎന്നറിയപ്പെടുന്ന സംസ്ഥാനം - പഞ്ചാബ്
* 1947-1950 കാലയളവില്‍ പഞ്ചാബ് അറിയപ്പെട്ടിരുന്നത് ഈസ്റ്റ് പഞ്ചാബ് എന്നാണ്.
* പഞ്ചാബ് സിംഹം എന്നറിയപ്പെട്ട നേതാവ്- ലാലാ ലജപ്ത്റായി
* പറക്കും സിഖ് എന്നറിയപ്പെട്ടത് മില്‍ക്കാസിങ്
* പ്രാചീനകാലത്ത് അക്സിനി എന്നറിയപ്പെട്ടിരുന്ന നദി- ചിനാബ്
* ത്ധലം നദിയുടെ പ്രാചീനനാമം- വിതാസ്ത
* പരുഷ്ണി എന്നറിയപ്പെട്ടിരുന്നത് ഏതുനദിയാണ്- രവി
* ബിയാസ് നദിയുടെ പഴയപേര്‍- വിപാസ
* ശത്രദി എന്നറിയപ്പെട്ടിരുന്ന നദിയേത്-സത്ലജ്
* ഇന്ത്യയുടെ ബൈസിക്കിള്‍ നഗരം എന്നറിയപ്പെടുന്നത്- ലൂധിയാന
* റോപാറിന്റെ പുതിയ പേരാണ് രൂപ് നഗർ
* സ്റ്റീല്‍ ടൌണ്‍ എന്നറിയപ്പെടുന്നത് Mandi Gobindgarh.
* കൊട്ടാരങ്ങളുടെയും ഉദ്യാനങ്ങളുടെയും നഗരം എന്നറിയപ്പെടുന്നത് കപൂര്‍ത്തലയാണ്.
* ഇന്ത്യയുടെ ഗോള്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്നത് അമൃത്സറാണ്.
* അഞ്ചുനദികളുടെ നാട് എന്നറിയപ്പെടുന്നത് പഞ്ചാബാണ്. ത്ധലം., ചിനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയാണ് പഞ്ചാബിലെ അഞ്ചുനദികള്‍. ഇവ സിന്ധു നദിയുടെ പോഷകനദികളാണ്.
* ഇന്ത്യയിലെ ബ്യൂട്ടിഫുള്‍ സിറ്റി എന്നറിയപ്പെടുന്നത് ചണ്ഡിഗഡ്.
* പഞ്ചാബിന്റെ പാരിസ് എന്നറിയപ്പെടുന്നത് കപൂര്‍ത്തലയാണ്.
*മൊഹാലി, ചണ്ഡിഗഡ്, പഞ്ച്കുല എന്നിവ ട്രൈ-സിറ്റി എന്നറിയപ്പെടുന്നു.
*ഷഹീദ്-ഇ-അസം എന്നറിയപ്പെട്ടത് ഭഗത് സിങാണ്.
* ഒപ്റ്റിക്കല്‍ ഫൈബറിന്റെ പിതാവ് എന്നറിയപ്പെടുന്നത് നരിന്ദര്‍ സിങ് കപാനി ആണ്
<തീർന്നില്ല പഞ്ചാബ് അടുത്തപേജിൽ തുടരുന്നു..ഇവിടെ ക്ലിക്കുക>
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍