പഞ്ചാബ് തുടരുന്നു... (അദ്ധ്യായം: 02)
പ്രധാനപ്പെട്ട വസ്തുതകള്‍*പഞ്ചാബിലെ പ്രധാനമതം- സിഖുമതം
*സിഖുകാരുടെ ആരാധനാലയം- ഗുരുദ്വാര
*പഞ്ചാബി ഭാഷയുടെ ലിപി- ഗുരുമുഖി
* പാകിസ്താനിലെ ഏറ്റവും കൂടുതല്‍പേരുടെ മാതൃഭാഷ പഞ്ചാബിയാണ് (ദേശീയ ഭാഷയായ ഉറുദുമാതൃഭാഷയായി ഉപയോഗിക്കുന്നവര്‍ പത്തുശതമാനത്തില്‍ താഴെയാണ്. എന്നാല്‍ രണ്ടാം ഭാഷയായി വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ 95 ശതമാനം പേര്‍ക്കും ഉറുദു എഴുതാനോ വായിക്കാനോ കഴിവുണ്ട്)
* പ്രധാന നദികൾ - രവി, ബിയാസ്, സത്ലജ്
* ഏതു നദിയുടെ പോഷകനദികളാണ് പഞ്ചാബെന്ന പേരിനു കാരണം- സിന്ധു
*പോങ് അണക്കെട്ട് ഏതു നദിയിലാണ് - ബിയാസ്
* ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് ബംഗ്റ- പഞ്ചാബ്
* ഭഗത്സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ഒരുമിച്ച് സംസ്കരിച്ചിരുന്ന ഗ്രാമമാണ് ഹുസൈന്‍വാലാ. സെന്‍ട്രല്‍ ലജിസ്ലേറ്റീവ് അസംബ്ലിയില്‍ ഭഗത്സിങിനൊപ്പം ബോംബേറ് നടത്തിയ കേസില്‍ പ്രതിയായ ബടുകേശ്വര്‍ ദത്തിനെയും (1965-ല്‍ അന്തരിച്ചു) ഭഗത്സിങിന്റെ മാതാവ് വിദ്യാവതിയെയും അന്ത്യാഭിലാഷപ്രകാരം ഇവിടെയാണ് ദഹിപ്പിച്ചത്. പാകിസ്താന് 12 ഗ്രാമങ്ങള്‍ പകരം നല്‍കി ഇന്ത്യ സ്വന്തമാക്കിയ ഈ സ്ഥലം സത്‌ലജ് നദിയുടെ തീരത്താണ്.
* പഞ്ചാബിലെ വിളവെടുപ്പ് ആഘോഷമാണ് ലോഹ്റി.
* പഞ്ചാബിലെ ഒരു ആയോധനകലയാണ് ഗാട്ക.
* ഇന്ത്യന്‍ റെയില്‍വേയുടെയും പാകിസ്താന്‍ റെയില്‍വേയുടെയും സംയുക്ത സംരംഭമായ സംജോത എക്‌സ്‌പ്രസ് (Samjhauta Express) ഓടുന്നത് അമൃത്‌സറിനു സമീപമുള്ള അട്ടാരി മുതല്‍ പാകിസ്താനിലെ ലാഹോര്‍ വരെയാണ്.
* പഞ്ചാബിലെ സിനിമാ വ്യവസായമാണ് പോളിവുഡ് എന്നറിയപ്പെടുന്നത്.
* ബ്രിട്ടിഷ് ഭരണകാലത്ത് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനം ലാഹോര്‍ ആയിരുന്നു.
* അമൃത്സറിനും ലാഹോറിനും ഇടയ്ക്ക് ഗ്രാന്‍ഡ് ട്രങ്ക് റോഡിലാണ് ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗ. എല്ലാ ദിവസവും സൂര്യാസ്തമയത്തിന് രണ്ടുമണിക്കൂര്‍ മുമ്പ് ബി.എസ്.എഫ്.ഭടന്‍മാരും പാകിസ്‌താന്‍ റേഞ്ചേഴ്‌സും ചേര്‍ന്ന് ബോര്‍ഡര്‍ സെറിമണിനടത്തുന്നത് വാഗയിലാണ്.
* സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പഞ്ചാബിന്റെ വിഭജനത്തിലൂടെ പില്‍ക്കാലത്ത് രൂപം കൊണ്ട സംസ്ഥാനങ്ങളാണ് ഹരിയാനയും ഹിമാചല്‍ പ്രദേശും.
* പഞ്ചാബിനെ ബ്രിട്ടിഷ് ഇന്ത്യയോട് ചേര്‍ത്ത ഗവര്‍ണര്‍ ജനറല്‍ ഡല്‍ഹൌസിയാണ്.
* അകാലിദളിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ത്രാസ് ആണ്.
* ഹര്‍മന്ദിര്‍ സാഹിബിന് സ്വര്‍ണം പൂശി അതിനെ സുവര്‍ണ ക്ഷേത്രമാക്കിയത് രഞ്‌ജിത് സിങ് ആണ്.
പ്രധാന വ്യക്തികള്‍
* സിഖു മതം സ്ഥാപിച്ചത്
- ഗുരു നാനാക്ക്
* ആദി ഗ്രന്ഥം സമാഹരിച്ചത്
- അര്‍ജുന്‍ദേവ്
* സുവര്‍ണക്ഷേത്രം നിര്‍മിച്ചത്
- അര്‍ജുന്‍ ദേവ്
* അവസാനത്തെ (പത്താമത്തെ) സിഖുഗുരു
- ഗോവിന്ദ് സിങ് (തനിക്ക്‌്ശേഷം ആദിഗ്രന്ഥത്തെ ഗുരുവായി കണക്കാക്കാന്‍ ഇദ്ദേഹം നിര്‍ദ്ദേശിച്ചു)
* അമൃത്സര്‍ നഗരത്തിന് അടിത്തറയിട്ട സിഖ് ഗുരു
- രാം ദാസ്
* അമൃത്സര്‍ സ്ഥാപിക്കാന്‍ സ്ഥലം നല്‍കിയ മുഗള്‍ ച്രകവര്‍ത്തി
- അക്ബര്‍
* പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്ഥാപകന്‍
- ലാലാ ലജ്പത് റായി (1895).
* മഹാരാജ രഞ്ജിത് സിങാണ് (1780-1839) സിഖ് സാമ്രാജ്യ സ്ഥാപകന്‍.
* മഹാരാജ രഞ്ജിത് സിങിന്റെ പിന്‍ഗാമി ഖരക് സിങായിരുന്നു (1801-1840).
* സിഖ് സാമ്രാജ്യത്തിലെ അവസാനത്തെ രാജാവായിരുന്ന ദലീപ് സിങാണ് Black Prince of Perthshire എന്നറിയപ്പെട്ടത്.
* മഹാരാജാ രഞ്ജിത് സിങിന്റെ ഏറ്റവും ഇളയ പുത്രനായ ഇദ്ദേഹത്തിന്റെ ജീവിതകാലഘട്ടം 1838-1898 ആണ്.
* പഞ്ചാബിലെ ഭീകരരെ അമര്‍ച്ച ചെയ്ത പൊലീസ് മേധാവിയാണ് കെ.പി.എസ്.ഗില്‍.
* പഞ്ചാബി ഭാഷയില്‍നിന്ന് ജ്ഞാനപീഠത്തിനര്‍ഹനായ രണ്ടാമത്തെ സാഹിത്യപ്രതിഭയാണ് ഗുര്‍ദയാല്‍ സിങ് (1999).
പ്രധാന സ്ഥലങ്ങള്‍
* പഞ്ചാബിലെ പ്രശസ്തമായ സൈന്ധവ സാംസ്്‌കാര കേന്ദ്രം
- റോപാര്‍
* ജലന്ധര്‍ ഏതിനു പ്രസിദ്ധം
- സ്പോര്‍ട്‌സ് സാമഗ്രികള്‍
* സുവര്‍ണക്ഷ്രേതം എവിടെയാണ്
- അമൃത്സര്‍
* ഗുരു രാംദാസ്‌ജി അന്താരാഷ്ട്ര വിമാനത്താവളം (രാജാ സാന്‍സിവിമാനത്താവളം) എവിടെയാണ്
- അമൃതസര്‍
* പഞ്ചാബിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ചണ്ഡിഗഡ്മാണ്.
* സുവര്‍ണക്ഷ്രേതം ഇപ്പോള്‍ അറിയപ്പെടുന്ന പേര്‍
- ഹര്‍മന്ദിര്‍ സാഹിബ്
* ഫിറോസ്പൂര്‍ ഏത് നദിയുടെ തീരത്താണ്
- സത്ലജ്
* ലുധിയാന ഏത് നദിയുടെ തീരത്താണ്
- സത്ലജ്
* കാഞ്ചിലി, ഹരികെ, റോപ്പര്‍ തണ്ണീര്‍ത്തടങ്ങള്‍ ഏതു സംസ്ഥാനത്താണ്
- പഞ്ചാബ്
* റെയില്‍ ലോക്കോ മോഡേണൈസേഷന്‍ വര്‍ക്‌സ് സ്ഥാപിതമായ സ്ഥലം
- പട്യാല (1981-ല്‍ സ്ഥാപിതമായി).
* ചണ്ഡിഗഡ് നഗരം നിര്‍മിക്കുംവരെ സ്വതന്ത്ര ഇന്ത്യയില്‍ പഞ്ചാബിന്റെ തലസ്ഥാനം ജലന്ധറായിരുന്നു.
* പെപ്സു (പാട്യാല ആന്‍ഡ് ഈസ്റ്റ് പഞ്ചാബ് യൂണിയന്‍) വിന്റെ തലസ്ഥാനം
പാട്യാലയായിരുന്നു.
* പഞ്ചാബ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവയുടെ സംഗമസ്ഥാനമാണ്
പത്താന്‍കോട്ട്.
പ്രധാന സംഭവങ്ങള്‍
* അമൃത് സര്‍ സ്ഥാപിതമായത് 1574-ല്‍ ആണ്.
* ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം നടന്നത് 1845-46-ലാണ്.
* രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം നടന്ന ത് 1848-49-ലാണ്. ഇതോടെ സിഖ് സാമ്രാജ്യം തകരുകയും പഞ്ചാബ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ കീഴിലാവുകയുംചെയ്തു.
* അകാലിദള്‍ രൂപവത്കരിച്ചത് 1920-ലാണ്.
* ജാലിയന്‍ വാലബാഗ് കൂട്ടക്കൊല നടന്നവര്‍ഷം-1919 (അമൃത്സറില്‍ 1919 ഏപ്രില്‍1 3-ന് പ്രതിഷേധയോഗം ചേര്‍ന്ന ജനക്കുട്ടത്തിനുനേരെ പട്ടാള മേധാവിയായിരുന്ന ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ ഉത്തരവുപ്രകാരം നടത്തിയ വെടിവെയ്പില്‍ അനേകം ആളുകള്‍ മരണമടഞ്ഞു.)
* ഓപ്പറേഷന്‍ ബ്ളൂസ്റ്റാര്‍ നടന്ന വര്‍ഷം1984 (സുവര്‍ണക്ഷേത്രേത്തില്‍ തമ്പടിച്ചിരുന്ന സിഖ് ഭീകരരെ പുറത്താക്കാന്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 1984 ജൂണില്‍ (3-6) നടത്തിയ സൈനിക നടപടി. നേതൃത്വം നല്‍കിയത് ജനറല്‍ എ.എസ്. വൈദ്യ. രണ്ടുപേരെയും പിന്നീട് സിഖുകാര്‍ പ്രതികാര നടപടിയെന്നോണം വധിച്ചു.)
*ഓപ്പറേഷന്‍ ബ്ലുസ്റ്റാറിനുശേഷം സുവര്‍ണക്ഷ്രേതത്തില്‍നിന്ന് ഭീകരരെ നീക്കം ചെയ്യാന്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്സിലെ ബ്ലാക്ക് ക്യാറ്റ് കമാൻഡോകളെ ഉപയോഗിച്ച് നടത്തിയ നടപടിയാണ് ഓപ്റേഷന്‍ ബ്ലാക്ക് തണ്ടര്‍. ആദ്യത്തെ ഓപ്റേഷന്‍ ബ്ലാക്ക് തണ്ടര്‍ 1986 ഏപ്രില്‍30-നും രണ്ടാമത്തേത് 1988 മെയ് ഒമ്പതിനുമാണ് നടന്നത്
പ്രധാന സ്ഥാപനങ്ങള്‍
* നേതാജി സുഭാഷ് ഇന്‍സ്റ്റിറ്റുട്ട ഓഫ് സ്പോര്‍ടസ് എവിടെയാണ്- പാട്യാല
* യാദാവിന്ദ്ര സ്റ്റേഡിയം പാട്യാലയിലാണ്.
കുഴപ്പിക്കുന്ന വസ്തുതകള്‍
* ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ഉത്തരവ് നല്‍കിയത് ജനറല്‍ റെജിനാള്‍ഡ് ഡയര്‍. ആ സമയത്ത് പഞ്ചാബ് ഗവര്‍ണര്‍ മൈക്കല്‍ ഒ ഡയറായിരുന്നു.
* അഞ്ചാമത്തെ സിഖ് ഗുരുവായ അര്‍ജുന്‍ ദേവ് വധിക്കപ്പെട്ടത് മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കാലത്താണ്. ഒന്‍പതാമത്തെ സിഖു ഗുരു തേജ്‌ബഹാദൂര്‍ വധിക്കപ്പെട്ടത് ഓറംഗസീബിന്റെ കാലത്താണ്.
* ലാഹോര്‍ രഞ്ജിത് സിങിന്റെ തലസ്ഥാനം എന്നും അമൃത്സര്‍ ആത്മീയ തലസ്ഥാനം എന്നും അറിയപ്പെട്ടിരുന്നു.
* ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി, ആ നരഹത്യയെ ന്യായീകരിച്ച അന്നത്തെ പഞ്ചാബ് ഗവര്‍ണര്‍ മൈക്കൽ ഒ ഡയറിനെ പില്‍ക്കാലത്ത് കൊലപ്പെടുത്തിയ ഉദ്ദം സിങ് ജനിച്ചത് പഞ്ചാബിലാണ്. എന്നാല്‍, അദ്ദേഹത്തിന്റെ സ്‌മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള
ഉദ്ദംസിങ് നഗര്‍ ഉത്തരാഖണ്ഡിലാണ്.
* ഇന്ദിര ഗാന്ധിയെ വധിച്ചത് (1984 ഒക്. 31) അംഗരക്ഷകരായിരുന്ന സത് വന്ത് സിങും ബിയാന്ത് സിങുമാണ്.
* ഇന്ദിര ഗാന്ധി വധക്കേസില്‍ തുക്കിലേറ്റപ്പെട്ടത് ( തിഹാര്‍ ജയില്‍, 1989 ജനുവരി 6 ) സത് വന്ത് സിങും കെഹാര്‍ സിങുമാണ് (ബിയാന്ത് സിങ് ഇന്ദിര ഗാന്ധിയുടെ വധസമയത്തുതന്നെ ഐ.ടി.ബി.പി. കമാന്‍ഡോകളുടെ വെടിയേറ്റ് മരിച്ചു).
* 1985 മുതല്‍ പഞ്ചാബ് ഗവര്‍ണര്‍ ചണഡിഗഡിന്റെ അഡ്മിനിസ്ട്രേറ്ററായും പ്ര വര്‍ത്തിച്ചുവരുന്നു. രാജ്ഭവന്‍ ചണ്ഡിഗഡിലാണ്. എന്നാല്‍, പഞ്ചാബ് ഗവര്‍ണറുടെ വേനല്‍ക്കാല വസതി ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഛരബ്ര വില്ലേജിലെ ഹോംകുഞ്ജിലാണ്.
<പഞ്ചാബ്.. മുൻ പേജിലേക്ക് മടങ്ങാൻ ഇവിടെ ക്ലിക്കുക>
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍