ഇന്ത്യയിലെ ലോക പൈതൃക കേന്ദ്രങ്ങൾ: അനുബന്ധ ചോദ്യങ്ങൾ ഉത്തരങ്ങൾ - 03 


1. അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം?
- 1819

2. അജന്താ ഗുഹകൾ സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്രയിൽ ഔറംഗബാദ് ജില്ല

3. ലോക പൈതൃക ദിനം
ഏപ്രിൽ18 

4. എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രം ?
- കൈലാസനാഥക്ഷേത്രം

5. ആഗ്രകോട്ടയുടെ സ്ഥാപകന്‍?
അക്ബർ 

6. ഏത് നദിയുടെ തീരത്താണ് ആഗ്ര സ്ഥിതി ചെയ്യുന്നത്?
യമുന 

7. താജ്മഹൽ ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
യമുന

8. കറുത്ത പഗോഡ എന്ന പേരിൽ അറിയപ്പെടുന്ന ക്ഷേത്രം ഏത് ?
കൊണാർക്ക് സൂര്യക്ഷേത്രം 

9. മഹാബലിപുരത്തെ ക്ഷേത്രങ്ങള്‍ നിർമ്മിച്ചത് ഏത് രാജാക്കന്മാരുടെ കാലത്താണ്?
- പല്ലവ 

10. അസമിലെ ലോലാഘട്ട, നഗവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന വ്യാപിച്ച് കിടക്കുന്ന ദേശീയ ഉദ്യാനം?
കാസിരംഗ

11. മുന്പ്‌ ഭരത്പൂര്‍ പക്ഷി സങ്കേതം എന്നറിയപ്പെട്ടിരുന്ന ദേശീയ ഉദ്യാനം?
കേവലദേവ് (Keoladeo) ദേശീയോദ്യാനം

12. ഇന്ത്യയെയും ഭൂട്ടാനെയും തമ്മിൽ വേർതിരിക്കുന്ന ഇന്ത്യയിലെ പ്രശസ്തമായ കടുവാ സങ്കേതം?
- മാനസ്‌ ദേശീയോദ്യാനം

13. ഖജുരാഹോയിലെ ക്ഷേത്രസമുച്ചയങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത് ഏത് രാജാക്കന്മാരുടെ കാലത്താണ്?
 ചന്ദേല

14. സൂഫി സന്ന്യാസിയായിരുന്ന സലിം ചിഷ്ടിയുടെ സ്മരണാര്‍ഥം അക്ബര്‍ ച്രകവര്‍ത്തിയുടെ കാലത്ത്‌ നിര്‍മിക്കപ്പെട്ട പട്ടണം.
- ഫത്തേപൂർ സിക്രി

15. ക്വീന്‍സ് ബാത്ത് എന്ന കുളിസ്ഥലം ഏത് ചരിത്രാവശിഷ്ടത്തിന്റെ ഭാഗമാണ്?
- ഹംപി 

16. പൌരസ്ത്യ ദേശത്തെ റോം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌?
- ഗോവ 

17. ബോം ജീസസ്‌ ബസലിക്ക എവിടെയാണ്?
- ഗോവ 

18. ലോട്ടസ്‌ മഹല്‍ എവിടെ സ്ഥിതി ചെയ്യുന്നു?
- ഹംപി 

19. ഫത്തേപൂര്‍ സിക്രിയുടെ കവാടമാണ്‌ ---------.
ബുലന്ദ്‌ ദർവാസ

20. പശ്ചിമബംഗാളില്‍ ഗംഗ-ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്‌ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
സുന്ദർബൻ ദേശീയോദ്യാനം 

21. ചോള മഹാക്ഷേത്രങ്ങൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വര്ഷം?
- 1987 

22. കര്‍ണാടകത്തിലെ പട്ടടയ്ക്കലിലെ ക്ഷ്രേത സമുച്ചയങ്ങള്‍ നിര്‍മിച്ചത്‌ ?
- ചാലൂക്യർ 

23. കര്‍ണാടകയിലെ ബാഗല്‍ക്കോട്ട് ജില്ലയില്‍ മലപ്രഭ നദിയുടെ കരയിൽ സ്ഥിതി ചെയ്യുന്ന ലോക പൈതൃകസ്ഥാനം ?
പട്ടടയ്ക്കലിലെ ക്ഷ്രേത സമുച്ചയങ്ങള്‍ 

24. മഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് -----------.
- എലഫന്റാ ഗുഹകൾ

25. വാലി ഓഫ് ഫ്ളവേഴ്സ് `ദേശീ യോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
- ഉത്തരാഖണ്ഡ്

26. പ്രോജക്ട് ടൈഗർ ആരംഭിച്ച വർഷം?
-1973 ഏപ്രിൽ 1

27. പ്രോജക്ട് ടൈഗർ പദ്ധതി ആദ്യമായി ആരംഭിച്ചത് ?
- ജിം കോർബറ്റ് ദേശീയോദ്യാനത്തിൽ

28. രാജ്യത്തെ കടുവകളുടെ സംരക്ഷണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി നിലവിൽ വന്നത്?
- 2006 സെപ്റ്റംബർ 4.

29. ദേശീയ കടുവാ സംരക്ഷണ സമിതി(2006 സെപ്തംബർ 4) യുടെ ചെയർമാൻ
- കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് മന്ത്രി

30. കടുവകളുടെ സെൻസെസ്സ് എടുക്കുന്ന പ്രക്രിയ?
- പഗ്മാർക്ക്

31. ഏറ്റവും വലിയ ടൈഗർ റിസർവ്?
- നാഗാർജ്ജുന സാഗർ (ആന്ധാപ്രദേശ്)

32. ഏറ്റവും ചെറിയ ടൈഗർ റിസർവ്?
- ബോർ (മഹാരാഷ്ട്ര)

33. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ?
- ഡെറാഡൂൺ

34. വനവും വന്യജീവികളുമായി ബന്ധപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ തടയുക എന്ന ദൗത്യവുമായി 2007-ൽ രൂപീകരിക്കപ്പെട്ട സ്ഥാപനം?
- വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ(ടൈഗർ ആന്റ് അദർ എൻഡെയ്ഞ്ചഡ് സ്പീഷീസ് ക്രൈം കൺട്രോൾ ബ്യൂറോ)

35. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം?
- ന്യൂഡൽഹി

36. ഇന്ത്യയിലെ പ്രധാന ഫോസിൽ ദേശീയോദ്യാനങ്ങൾ?
- മണ്ഡല (മധ്യപ്രദേശ്), സിവാലിക്സ് ഫോസിൽ പാർക്ക്, സ്കേതി (ഹിമാചൽപ്രദേശ്)

37. മിനികാസിരംഗ’ എന്നറിയപ്പെടുന്നത്?
- ഒറാങ് ദേശീയോദ്യാനം

38. ഇന്ത്യയിൽ ബംഗാൾ കടുവയുടെ പ്രധാന ആവാസകേന്ദ്രം?
- മനാസ്

39. സാഞ്ചി സ്തുപത്തെക്കുറിച്ച്‌ രേഖപ്പെടുത്തിയ ആദ്യ പാശ്ചാത്യ ചരിത്രകാരന്‍ ?
- ജനറല്‍ ടെയ്ലര്‍

40. ഡൽഹിയിലെ കുത്തബ്മിനാറിന്റെ പണിപൂർത്തിയാക്കിയത്?
-  ഇൽത്തുമിഷ്

41. മുഗളരുടെ കിടപ്പാടം എന്നും വിശേഷിപ്പിക്കുന്ന ശവകൂടിരം?
- ഹുമയൂണിന്റെ ശവകൂടിരം

42. യൂനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ റെയിൽപ്പാത?
- ഡാർജിലിങ്ങ് - ഹിമാലയൻ റെയിൽവേ (1999- ൽ)

43. മഹാബോധിക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?
ബീഹാറിലെ ഗയ 

44. ഭിംഭേട്കയിലെ പാറമടകള്‍ സ്ഥിതി ചെയ്യുന്നത് ?
മധ്യപ്രദേശില്‍

45. ഛത്രപതി ശിവജി ടെര്‍മിനസ്‌ റെയില്‍വേ സ്റ്റേഷന്‍ (സി.എസ്‌.ടി)  രൂപകല്‍പന ചെയ്തത്‌ ?
- ഫ്രെഡറിക്‌ സ്റ്റീവന്‍സ്‌ 

46. ചമ്പാനിര്‍ പാവഗഡ്‌ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്‌ നിർമ്മിച്ചത്?
സുൽത്താൻ മഹ്മൂദ് ബെഗഡ

47. ഡല്‍ഹിയിലെ ചെങ്കോട്ടയുടെ മുഖ്യ ശില്‍പി?
- ഉസ്താദ്‌ അഹമ്മദ്‌ ലാഹോറി

48. പതിനെട്ടാം നൂറ്റാണ്ടില്‍ സവായ്‌ ജയ്സിങ്ങ്‌ രണ്ടാമന്‍ രാജാവ്  നിര്‍മിച്ച വാനനിരീക്ഷണ കേന്ദ്രമാണ്‌ -------------.
- ജന്തർ മന്തർ

49. ഇന്ത്യയിൽ ഹിമാലയത്തിനു പുറത്തുള്ള ഏറ്റവും ഉയരം കൂടിയകൊടുമുടി ആനമുടി സ്ഥിതിചെയ്യുന്നത് ------------?
പശ്ചിമഘട്ടത്തിലാണ്‌ 

50. 30-45 കി.മീ. വ്യാസമുള്ള പാലക്കാട് ചുരവും, ഗോവയിലും ചെങ്കോട്ടയിലുമുള്ള ഓരോ ചെറിയ വിടവുകളൊഴിച്ചാൽ -------------- തുടർച്ചയായ ഒറ്റ മലനിരയായി കണക്കാക്കാം. 
പശ്ചിമഘട്ടം

51. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന പർവ്വതനിരകൾ ?
പശ്ചിമഘട്ടം

52.  സമുദ്രതീരത്തെ പാറകൾ ഭൌമപ്രവർത്തനങ്ങൾ മൂലം ഉയർന്നാണ് --------------- രൂപം കൊണ്ടിരിക്കുന്നത് എന്നാണ്ഭൗമശാസ്ത്രജ്ഞർ  കണക്കാക്കുന്നത്.
പശ്ചിമഘട്ടം

53. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശം ?
പശ്ചിമഘട്ടം

54. ''ഗുജറാത്തിലെ താപി മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ നീണ്ടുകിടക്കുന്നു. നീളം 1490 കിലോമീറ്റര്‍. കൂടിയ വീതി 210 കിലോമീറ്റര്‍ (തമിഴ്‌നാട്ടില്‍) കുറഞ്ഞ വീതി 48 കിലോമീറ്റര്‍ (മഹാരാഷ്ട്രയില്‍)ആകെ വിസ്തീര്‍ണം 1,65000 ചതുരശ്രകിലോമീറ്റര്‍" എന്തിനെക്കുറിച്ചാണ് ഈ വിവരണം?
പശ്ചിമഘട്ടം

55. പശ്ചിമഘട്ടത്തിന്റെ  രണ്ടാമത്തെ ഉയര്‍ന്ന കൊടുമുടി: 
- ഡൊഡ്ഡാബെട്ട 2637 മീറ്റര്‍ (ഊട്ടിക്കടുത്ത നീലഗിരിക്കുന്നുകളില്‍)

56. പശ്ചിമഘട്ടത്തിന്റെ  മൂന്നാമത്തെ ഉയര്‍ന്ന കൊടുമുടി: 
- അഗസ്ത്യാര്‍കൂടം 1868 മീറ്റര്‍ (തിരുവനന്തപുരം ജില്ല)

57. ഗോദാവരി, തുംഗ, ഭദ്ര, കൃഷ്ണ, കാവേരി, നേത്രാവതി, ശരാവതി, ഹേമാവതി, മണ്ടോവി, ചാലിയാര്‍, ഭാരതപ്പുഴ, പെരിയാര്‍, പമ്പ തുടങ്ങി നിരവധി നദികളുടെ പ്രഭവസ്ഥാനമാണ് --------------------.
- സഹ്യാദ്രി

58. മഹാരാഷ്ട്രയിലെ സത്താര നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ പശ്ചിമഘട്ട മലനിരകൾക്കു സമീപം സ്ഥിതിചെയ്യുന്ന പീഠഭൂമി?
- കാസ് പീഠഭൂമി. 

59. ഓർക്കിഡുകൾ, കാർവി തുടങ്ങി 850-ലധികം പുഷ്പ സസ്യങ്ങൾ വളരുന്ന ഈ പീഠഭൂമിയെ മഹാരാഷ്ട്രയിലെ പൂക്കളുടെ താഴ്‌വര എന്നും വിശേഷിപ്പിക്കാറുണ്ട്.?
കാസ് പീഠഭൂമി. 

60. ദിവാന്‍-ഇ-ആം, ഷീശ് മഹല്‍, സുഖ് മഹല്‍ തുടങ്ങിയ നിരവധി പ്രമുഖ കെട്ടിടങ്ങളും ഈ കോട്ടയിലുണ്ട്.
- ആംബെര്‍ കോട്ട

61. ഇന്ത്യയിലെ ഏറ്റവും മനോഹരമായ കോട്ട ?
- ജയ്‌സാല്‍മീര്‍ (രാജസ്ഥാന്‍)

62. കോട്ടകളുടെ നാട്?
- രാജസ്ഥാന്‍

63. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകം?
റാണി കി വാവ്

64. സോളങ്കി രാജവംശത്തിന്റെ സ്താപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണി നിർമ്മിച്ച ചരിത്ര സ്മാരകം?
റാണി കി വാവ്

65. വെസ്റ്റേണ്‍ ട്രാജോപാന്‍ എന്ന പക്ഷിയെ ------------- നിബിഢവനത്തിനുള്ളില്‍ കണ്ടുവരുന്നു.
- ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്

66. ചണ്ഡീഗഢിനെ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു നിർമ്മിതി ?
- കാപിറ്റോൾ കോംപ്ലക്സ്

67. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) പണികഴിപ്പിച്ച സര്‍വകലാശാല?
- നളന്ദ 

68. ലോകത്തിലെ മുന്നാമത്തെ ഉയരം കൂടിയ കൊടുമുടി ?
- കാഞ്ചന്‍ജംഗ

69. ഗുജറാത്ത് സുല്‍ത്താനായിരുന്ന അഹമ്മദ് ഷാ 600 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച നഗരം?
അഹമ്മദാബാദ്

70. അഹമ്മദാബാദിന് ശേഷം രാജ്യത്ത് പൈതൃക പദവി ലഭിക്കുന്ന രണ്ടാമത്തെ നഗരം? 
- രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ 

71. വിക്ടോറിയ ടെര്‍മിനസ്‌ രൂപകല്‍പന ചെയ്തത്‌ ?
- ഫ്രെഡറിക്‌ സ്റ്റീവന്‍സ്‌ 

72. മുഗൾ ഭരണകാലത്തിനു മുൻപ് ഇന്ത്യയിൽ തകർക്കപെടാതെ കിടന്ന ഒരേയൊരു ഇസ്ലാമിക് നഗരം എന്ന വിശേഷണമുള്ള ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്‌?
- ചമ്പാനിര്‍-പാവഗഡ്‌ 

73. ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ യുനെസ്കോ  ചെങ്കോട്ട ചേർത്ത വര്‍ഷം.
- 2007 ൽ

74. “അടിസ്ഥാനപരമായി തുല്യദൈർഘ്യമുള്ള മണിക്കൂറുകൾ അങ്കനം ചെയ്യുന്ന സൂര്യഘടികാരം.” എന്നറിയപ്പെടുന്ന  ജന്തര്‍ മന്തറില്‍ കാണാവുന്ന നിര്‍മ്മിതി?
- സമ്രാട്ട്‌ യന്ത്ര

75. ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിര?
- പശ്ചിമഘട്ടം

76. സോളങ്കി രാജവംശത്തിന്റെ 11-ാം നൂറ്റാണ്ടിലുള്ള നിർമ്മിതി?
- റാണി കി വാവ്

77. ‘പൂക്കളുടെ താഴ്‌വര’ എന്നും വിശേഷിപ്പിക്കാറുള്ള പൈതൃക സ്ഥാനം ?
- കാസ് പീഠഭൂമി

78. നൂറു രൂപയുടെ പുതിയ കറൻസിയില്‍ സ്ഥാനം പിടിച്ച ഗുജറാത്തിലെ പൈതൃക സ്ഥാനം ?
- റാണി കി വാവ്

79. ഹിമാചൽ പ്രദേശിലെ കുളുവില്‍ സ്ഥിതി ചെയ്യുന്ന പൈതൃക സ്ഥാനം ?
- ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്

80. വിചിത്രമായ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരുകൂട്ടം കെട്ടിടങ്ങള്‍ അടങ്ങിയ ചണ്ഡിഗഡിലെ ലോക പൈതൃക സ്ഥാനം ?
- കാപിറ്റോൾ കോംപ്ലക്സ്

81. ഓപ്പൺ ഹാന്‍ഡ് മോണ്യുമെന്റ് ജ്യോമെട്രിക് ഹിൽ, ടവർ ഒഫ് ഷാഡോസ് തുടങ്ങിയവ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
- ചണ്ഡീഗഢ്

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here