ജീവശാസ്ത്രം: ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ

ഇവയുടെ കുറവ് പ്രത്യേക അസുഖങ്ങൾക്ക് കാരണമാകും. സാധാരണയായി അഞ്ചുവൈറ്റമിനുകൾ മനുഷ്യ ശരീരത്തിൽ നിർമ്മിക്കപ്പെടുന്നുണ്ട് അവയാണ്, ബയോട്ടിൻ ,പാന്റോതെനിക് ആസിഡ്, നയാസിൻ. വൈറ്റമിൻ ഡി,കെ എന്നിവ.വിറ്റമിൻസ് അഥവാ ജീവകങ്ങൾ 13 തരമാണ് ഉള്ളത്. വിറ്റാമിൻ എ, സി, ഡി, ഇ, കെ, പിന്നെ 8 തരം ബി വിറ്റാമിനുകൾ എന്നിങ്ങനെ. ജീവകങ്ങളെ വിശദമായി പരിചയപ്പെടാം. ഈ ചോദ്യോത്തരങ്ങളുടെ വീഡിയോയും ചുവടെ നൽകിയിട്ടുണ്ട്.
* “വൈറ്റമിന്‍' എന്ന വാക്ക് ആദ്യം ഉപയോഗിച്ചത് പോളിഷ് ശാസ്ത്രജ്ഞനായ
കാസിമിര്‍ ഫങ്ക്
കാസിമിര്‍ ഫങ്ക്
* 1913-ല്‍ എല്‍മര്‍മാക് കൊള്ളം എന്ന ജൈവ രസതന്ത്രജ്ഞനാണ് ജീവകം എ വേര്‍തിരിച്ചെടുത്തത്.
* ജീവകങ്ങൾ കണ്ടെത്തിയതിന്റെ 100-ാം വാര്‍ഷികമായിരുന്നു 2012
* കാര്‍ബണിക സംയുക്തങ്ങളാണ് ജീവകങ്ങൾ
* വിറ്റാമിനുകളുടെ ലയത്വമനുസരിച്ച് അവയെ രണ്ടായി തിരിച്ചിരിക്കുന്നു.
1. കൊഴുപ്പില്‍ ലയിക്കുന്ന ജീ വകങ്ങഠം - A, D, E, K
2. ജലത്തില്‍ ലയിക്കുന്ന ജീവകങ്ങൾ
- ബി-കോംപ്പക്‌സ്,
- വിറ്റാമിന്‍ സി
👉Vitamin - A
* ജീവകം A-യുടെ ശാസ്ത്രിയനാമം റെറ്റിനോൾ
- ബി-കോംപ്പക്‌സ്,
- വിറ്റാമിന്‍ സി
👉Vitamin - A
* ജീവകം A-യുടെ ശാസ്ത്രിയനാമം റെറ്റിനോൾ
* കണ്ണുകളുടെ ആരോഗ്യത്തിനു ആവശ്യമായ ജീവകം - ജീവകം A.
* പച്ചിലക്കറികൾ, മുട്ടയുടെമഞ്ഞ, കരൾ, പാല്‍, കാബേജ്, കാരറ്റ്, മീനെണ്ണ,
വെണ്ണ എന്നിവ ജീവകം A -യുടെ പ്രധാന സ്രോതസ്സുകളാണ്.
* കരളിലാണ്‌ജീവകം A സംഭരിക്കപ്പെടുന്നത്.
* പ്രോവൈറ്റമിന്‍ A എന്നറിയപെടുന്ന വര്‍ണ്ണവസ്തു – ബീറ്റാ കരോട്ടിന്‍
👉Vitamin - B₁
* ജീവകം B₁ തയമിന്‍ എന്ന് അറിയപ്പെടുന്നു
* കാര്‍ബോ ഹൈഡ്രേറ്റുകളെ (ധാന്യകം) ഊര്‍ജമാക്കി മാറ്റാന്‍ ശരീരത്തെ സഹായിക്കുന്ന ജീവകമാണ്- ജീവകം B₁
* അരിയുടെ തവിടില്‍ ജീവകം B₁ അടങ്ങിയിട്ടുണ്ട്.
* നാഡീവ്യൂഹത്തെ ബാധിക്കുന്ന ബെറി ബെറി രോഗം ജീവകം B₁ ന്റെ അപര്യാപ്തത
മൂലമുണ്ടാകുന്നു.
* ജീവകം B₁ ന്റെ പ്രധാന സ്രോതസ്സുകളാണ്‌പച്ചക്കറികൾ, പന്നിയിറച്ചി, സോയാബീന്‍, ധാന്യങ്ങൾ, കശുവണ്ടി പരിപ്പ്, തുടങ്ങിയവ.
👉Vitamin - B₂
* ജീവകം B₂ അറിയപ്പെടുന്നത് റൈബോ ഫ്ളേവിന്‍
* ശരീര കലകളുടെ പുനര്‍നിര്‍മാണത്തിനും ത്വക്കിന്റെ ആരോഗ്യത്തിനും റൈബോ
ഫ്ളേവിന്‍ ആവശ്യമാണ്.
* യീസ്റ്റില്‍ ഏറ്റവും കൂടുതലുള്ള ജീവകം - റൈബോഫ്‌ളേവിന്‍
* ജീവകം B₂ ന്റെ പ്രധാന സ്രോതസ്സുകളാണ് പാല്‍, കരൾ, മത്സ്യം, കോഴിയിറച്ചി
പച്ചിലക്കറികൾ എന്നിവ.
* ജിവകം B₃ - നിയാസിന്‍
* നിയാസിനന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം - പെല്ലാഗ്ര
* ജീവകം B₅ - പാന്‍ ഡൊതീനിക് ആസിഡ്
* ജീവകം B₆ പിരിഡോക്‌സിന്‍
* ബയോട്ടിന്‍ എന്നറിയപ്പെടുന്ന ജീവകം - ജീവകം - B₇
* ബാക്ടീരിയകളുടെ പ്രവര്‍ത്തനഫലമായി ചെവുകുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന
ജീവകങ്ങളാണ് ബയോട്ടിന്‍, പാന്‍ഡോതിനിക് ആസിഡ്, ജീവകം - കെ എന്നിവ.
* ജീവകം B₉ -ന്റെ രാസനാമം ഫോളിക് ആസിഡ്
* ജീവകം B₉ -ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം-വിളര്‍ച്ച
* ജീവകം B₁₂ -ന്റെ രാസനാമം- സയനോ കൊബാലാമിന്‍
* ഫോളിക് ആസിഡ്, ജീവകം B₁₂ എന്നിവയുടെ കുറവുകൊണ്ട് സ്ത്രീകൾക്ക് ഗര്‍ഭകാലത്ത് ഉണ്ടാകുന്ന അനീമിയ - മെഗലോബ്ലാസ്റ്റിക് അനീമിയ
* ജീവകം B₁₂-ന്റെ അപര്യാപ്തത കാരണമുണ്ടാകുന്ന അനീമിയ-പെര്‍ണീഷ്യസ് അനീമിയ
* കൊബാൾട്ട് അടങ്ങിയ ജീവകം- ജീവകം B₁₂
👉Vitamin - C
* ചൂടാക്കുമ്പോഠം നഷ്ടപ്പെടുന്ന ജീവകം -ജീവകം സി
* കൃത്രിമമായി നിര്‍മിക്കപ്പെട്ട ആദ്യ ജീവകം- ജീവകം സി
* Fresh food Vitamin എന്നറിയപ്പെടുന്നത് -ജീവകം സി
* ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ജീവകം- ജീവകം സി.
* ജീവകം സി യുടെ അഭാവം മൂലം ഉണ്ടാകുന്ന അസുഖമാണ് സ്കർവി
* നാവികരുടെ രോഗം എന്നറിയപ്പെടുന്നത്-സ്കര്‍വി.
* ജീവകം - സി മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുന്നു.
* ശരിരത്തില്‍ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്നത് ജീവകം സി ആണ്.
* നെല്ലിക്ക, നാരങ്ങ, പേരയ്ക്ക, പുളിയുള്ള പഴങ്ങൾ എന്നിവയില്‍ ധാരാളം ജീവകം സി അടങ്ങിയിരിക്കുന്നു.
👉Vitamin - D
* ജീവകം ഡി-യുടെ രാസനാമം- കാല്‍ സിഫെറോൾ
* ജീവകം ഡി-യുടെകുറവുകൊണ്ട് കുട്ടികളില്‍ ഉണ്ടാകുന്ന രോഗം-റിക്കറ്റ്സ് (Rickets)
* ജീവകം ഡി-യുടെ അഭാവം കൊണ്ട് മുതിര്‍ന്നവരിലുണ്ടാകുന്ന രോഗം- ഓസ്റ്റിയോ മലേഷ്യ
* സസ്യ ഉറവിടങ്ങളില്‍ ലഭ്യമല്ലാത്ത ജീവകം-ജീവകം ഡി.
* സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ത്വക്കില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ജീവകം-ജീവകം ഡി
* ശരീരത്തിലെ കാല്‍സ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം- ജീവകം ഡി.
* Sunshine Vitamine എന്നറിയപ്പെടുന്നത്- ജീവകം ഡി.
* എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് ആവശ്യമായ ജീവകം- ജീവകം ഡി.
* പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിനാല്‍ ജീവകം D ആന്‍റിസ്റ്റെറിലിറ്റി വിറ്റാമിന്‍ എന്നറിയപ്പെടുന്നു.
* സ്റ്റീറോയിഡ് vitamin എന്നറിയപ്പെടുന്നു - ജീവകം D
* കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാല്‍ എന്നിവ ജീവകം D-യുടെ സ്രോതസ്സുകളാണ്.
👉Vitamin - E
* ജീവകം ഇ-യുടെ രാസനാമം- ടോക്കോഫിറോൾ
* ഹോര്‍മോണായി കണക്കാക്കുന്ന ജീവകം- ജീവകംE
* ബ്യുട്ടി വൈറ്റമിന്‍ എന്നറിയപെടുന്നത് -ജീവകംE
* മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന -ജീവകം E
* ജീവകം ഇ-യുടെ അഭാവം വന്ധ്യതയ്ക്ക് കാരണമാകുന്നു.
* പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ജീവകമായതിനാല്‍ ജീവകം ഇ ആന്‍റിസ്റ്റെറിലിറ്റി വിറ്റാമിന്‍ എന്നറിയപ്പെടുന്നു.
* കരൾ, ധാന്യങ്ങൾ, മാംസം, മുട്ട, പാല്‍ എന്നിവ ജീവകം ഇ-യുടെ സ്രോതസ്സുകളാണ്.
👉Vitamin - K
* ജീവകം കെ-യുടെ രാസനാമം- ഫില്ലോക്വിനോണ്‍
* മുറിവിലെ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം- ജീവകം കെ.
* മുറിവേറ്റ ഭാഗത്തെ കോശങ്ങളില്‍നിന്നും പ്ളേറ്റ് ലെറ്റുകളില്‍ നിന്നും ചില രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ പ്രോത്രോംബിന്‍ എന്ന പദാർഥത്തില്‍നിന്നും ത്രോംബിന്‍ എന്ന രാസാഗ്നി ഉണ്ടാക്കുന്നു.
* രക്തത്തിലെ നിറമില്ലാത്ത രക്തകോശമാണ് പ്ളേറ്റ് ലെറ്റുകൾ. പ്ളേറ്റ് ലെറ്റുകൾ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു.
* പ്ലാസ്‌മാ പ്രോട്ടീനാണ് ഫൈബ്രിനോജന്‍.
* രക്തത്തില്‍ 55% ദ്രവരൂപത്തിലുള്ള പ്ലാസ്മ അടങ്ങിയിട്ടുണ്ട്.
* ത്രോംബിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രോത്രോംബിന്‍ കരളില്‍
നിര്‍മിക്കപ്പെടുന്നു. ഇതിന് ജീവകം കെ ഉപയോഗിക്കുന്നു.
* ജീവകം കെ-യും കാല്‍സ്യം അയോണുകളും രക്തം കട്ടപിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
* പച്ചിലക്കറികളില്‍ ധാരാളം ജീവകം കെ അടങ്ങിയിട്ടുണ്ട്.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍