സവിശേഷതകളുടെ ഇന്ത്യ: പി.എസ്.സി. ചോദ്യോത്തരങ്ങൾ   
വൈവിധ്യങ്ങളുടെ നാടായ ഭാരതത്തിന് നമ്മൾ അറിഞ്ഞിരിക്കേണ്ട നിരവധി സവിശേഷതകളുണ്ട്. കൗതുകമാർന്ന അത്തരം സവിശേഷതകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ പി.എസ്.സി. ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിൽ സാധാരണയാണ്. തിരഞ്ഞെടുത്ത അത്തരം ചോദ്യോത്തരങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്. ഇവയുടെ വീഡിയോയും ഇവിടെ ചേർത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
* ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഏക രാജ്യം.
* വലിപ്പത്തിൽ ഏഴാം സ്ഥാനത്തുള്ള രാജ്യം.
* ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം 
* ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ രാജ്യം
* പൊതുതിരഞ്ഞെടുപ്പ്‌ നടന്ന ആദ്യ ഏഷ്യന്‍ രാജ്യം
* ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം
* ലോകത്തിലെ ഏറ്റവും വലിയ ഇലക്ടറേറ്റ് ഉള്ള രാജ്യം 
* നരവംശത്തിന്റെ മ്യൂസിയം എന്നറിയപ്പെടുന്ന രാജ്യം
* പേരില്‍ ഒരു മഹാസമുദ്രം അറിയപ്പെടുന്ന ഏക രാജ്യം 
* ലോകത്തിലെ ഏറ്റവും ഉയരമേറിയ പർവ്വതമായ ഹിമാലയം വടക്കേ അതിരായ രാജ്യം.
* ലോകത്ത്‌ സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ ഒന്നാംസ്ഥാനമുള്ള രാജ്യം
* ആദ്യമായി പൂജ്യം ഉപയോഗിച്ച രാജ്യം
* ദശാംശ സമ്പ്രദായം ആവിഷ്കരിച്ച രാജ്യം
* ആദ്യത്തെ ട്വന്റി-ട്വന്റി ലോകകപ്പ്‌ സ്വന്തമാക്കിയ രാജ്യം 
* ഒളിമ്പിക്സില്‍ ഹോക്കിചരിത്രത്തില്‍ ഏറ്റവും കൂടുതൽ മെഡലുകള്‍ (11) നേടിയ രാജ്യം
* ഒളിമ്പിക്സില്‍ ഹോക്കിചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണമെഡലുകള്‍ (8) നേടിയ രാജ്യം
* ലോകത്താദ്യമായി ജനസംഖ്യാനിയ്രന്തണം ഏർപ്പെടുത്തിയ രാജ്യം
* വജ്ര ഖനനം നടത്തുകയും അതിനെ പരുവപ്പെടുത്തുകയും ചെയ്ത ആദ്യ രാജ്യം
* കമ്യൂണിറ്റി ഡെവലപ്മെന്റ്‌ പ്രോഗ്രാം നടപ്പാക്കിയ ഏഷ്യയിലെ ആദ്യത്തെ രാജ്യം
* ഹിന്ദു, ബുദ്ധ, ജൈന, സിഖ്‌ മതങ്ങള്‍ പിറവികൊണ്ട രാജ്യം
* പരുത്തിയുടെ ജന്മദേശം.
* ഡയമണ്ട്‌ പോളിഷിങിന്റെ ലോക തലസ്ഥാനം എന്നറിയപ്പെടുന്ന രാജ്യം
* ലോകകപ്പ്‌ ക്രിക്കറ്റ്‌ ജേതാക്കളായ ആദ്യ ആതിഥേയ രാഷ്ട്രം 
* എല്ലാ സൌത്ത്‌ ഏഷ്യന്‍ ഗെയിംസിലും മെഡല്‍പ്പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ രാജ്യം
* ആധുനിക പോളോ കളി ഉദ്ഭവിച്ച രാജ്യം
* കബഡി, ചെസ്‌ എന്നിവയുടെ ജന്മദേശം
* മാവിന്റെ ഉദ്ഭവം ഇന്ത്യയിലാണ്‌.
* സൈനികരുടെ യൂണിഫോമായി കാക്കി ഉപയോഗിച്ചു തുടങ്ങിയ രാജ്യം
* വൃത്താകൃതിയിലുള്ള സ്റ്റാമ്പ്‌ പുറപ്പെടുവിച്ച ആദ്യ രാജ്യം
* സുപ്രീംകോടതിയില്‍ ഒരു വനിത ജഡ്ജിയായ ആദ്യ രാജ്യം ഇന്ത്യയാണ്‌.
* ലോകത്തിലെ ആദ്യത്തെ വൈദ്യ ശാസ്ത്രശാഖയാണ്‌ ഇന്ത്യയിലെ ആയൂര്‍വേദം.
* ആദ്യശ്രമത്തില്‍ത്തന്നെ ചൊവ്വാ ദൌത്യത്തില്‍ വിജയിച്ച പ്രഥമരാജ്യം (2014).
* ആര്‍ട്ടിക്കിള്‍ 47 പ്രകാരം പരിസ്ഥിതി സംരക്ഷണം ഭരണഘടനയുടെ ഭാഗമാക്കിയ ആദ്യത്തെ രാഷ്ട്രമാണ്‌ ഇന്ത്യ.
* പ്രഥമ കബഡി ലോക കപ്പ്‌ സ്വന്തമാക്കിയ രാജ്യം.


* ചൈന കഴിഞ്ഞാല്‍ ജനസംഖ്യ ഒരു ബില്യണ്‍ (നൂറു കോടി) പിന്നിട്ട ആദ്യ രാജ്യം.
* ബംഗ്ലാദേശ്‌ സ്വാതന്ത്ര്യം (പഖ്യാപിച്ചപ്പോള്‍ ആ രാജ്യത്തെ അംഗീകരിച്ച ആദ്യ രാജ്യം (1971).
* ലോകത്തേറ്റവും കൂടുതല്‍ ഹിന്ദുക്കളുള്ള രാജ്യം
* ലോകത്തേറ്റവും കൂടുതല്‍ പാഴ്‌സി മതസ്ഥരുള്ള രാജ്യം 
* ലോകത്തേറ്റവും കൂടുതല്‍ കുഷ്ഠരോഗികളുള്ള രാജ്യം 
* ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ള രാജ്യം
* കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ ഏറ്റവും ജനസംഖ്യ കൂടിയത്‌
* സാര്‍ക്ക്‌ എന്ന സംഘടനയിലെ അംഗങ്ങളില്‍ ഏറ്റവും വിസ്തീര്‍ണവും ജനസംഖ്യയും കൂടിയത്‌
* ലോകത്തേറ്റവും കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്ന രാജ്യം
* ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റല്‍ നെറ്റ്‌ വര്‍ക്ക് ഉള്ള രാജ്യം
* ലോകത്ത്‌ ഏറ്റവും കൂടുതല്‍ കന്നുകാലി സമ്പത്തുള്ള രാജ്യം.
* ക്ഷീരോല്‍പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന രാജ്യം
* ലോകത്ത്‌ ഏറ്റവും കൂടുതല്‍ സര്‍വകലാശാലകള്‍ ഉള്ള രാജ്യം.
* ഏറ്റവും കൂടുതല്‍ ദിനപ്പ്രതങ്ങളുള്ള രാജ്യം
* ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വിസ്തീര്‍ണം കൂടിയ രാജ്യം
* മുസ്ലിം രാജ്യമല്ലാത്തവയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യം
* ലോകത്തേറ്റവും കൂടുതല്‍ മാതൃമരണങ്ങള്‍ നടക്കുന്ന രാജ്യം
* ലോകത്തേറ്റവും കൂടുതല്‍ ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുന്ന രാജ്യം
* സിക്കുകാര്‍ എണ്ണത്തിലും ശതമാനാടിസ്ഥാനത്തിലും ഏറ്റവും കൂടുതലുള്ള രാജ്യം
* ലോകത്ത്‌ ഏറ്റവും കൂടുതല്‍ ബഫലോകളുള്ളത്‌ ഇന്ത്യയിലാണ്‌.
* ഏറ്റവും കൂടുതല്‍ കടുവകളുള്ള രാജ്യം ഇന്ത്യയാണ്‌.
* മാനവചരിത്രത്തില്‍ വിഭജനത്തിന്റെ ഫലമായുള്ള ഏറ്റവും വലിയ പലായനത്തിന്‌ സാക്ഷ്യംവഹിച്ച രാജ്യം ഇന്ത്യയാണ്‌ (1947).
* രത്നം പരുവപ്പെടുത്തല്‍ വ്യവസായത്തില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്‌.
* ലോകത്തേറ്റവും കൂടുതല്‍ ബിരുദധാരികളുള്ള രാജ്യമാണ്‌ ഇന്ത്യ.
* സസ്യസംരക്ഷണത്തിനായി ശബ്ദമുയര്‍ത്തുന്ന ലോബയാന്‍ പ്രസ്ഥാനം (Lobayan movement) പിറവി കൊണ്ട രാജ്യം ഇന്ത്യയാണ്‌.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here