കേരളത്തിലെ ജില്ലകൾ: പത്തനംതിട്ട - പി.എസ്.സി. ചോദ്യോത്തരങ്ങൾ - (അദ്ധ്യായം -01)
അപൂർവ വസ്തുതകൾ ഉൾപ്പെടെ പത്തനംതിട്ടയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും, ചോദ്യോത്തരങ്ങളും രണ്ട് അദ്ധ്യായങ്ങളിലായി ഇവിടെ നൽകുന്നു.
പ്രത്യേകതകള്‍
* ഏറ്റവും കുറച്ച് റെയില്‍പ്പാതയുള്ള ജില്ല
* ജനസംഖ്യാവര്‍ധന നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല
* ആരാധനാലയങ്ങളുടെ ജില്ല
* കേരളത്തിലെ പതിമൂന്നാമത്തെ ജില്ല
* കേരളത്തിന്റെ തെക്കന്‍ ഭാഗത്തെ ഏറ്റവും പ്രായം കുറഞ്ഞ ജില്ല
* കടല്‍ത്തീരമില്ലാത്ത ജില്ലകളില്‍ തെക്കേയറ്റത്തത്.
ആദ്യത്തെത്
* ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല
* ഇന്ത്യയില്‍ സീറോ ജനസംഖ്യാ വര്‍ധന നിരക്ക് കൈവരിച്ച ആദ്യ ജില്ല
* കേരളത്തില്‍നിന്ന് ആദ്യമായി ബൌദ്ധിക സ്വത്തവകാശം അംഗീകരിക്കപ്പെട്ടത് - ആറന്മുള കണ്ണാടി
* കേരളത്തിലെ ആദ്യത്തെ പഞ്ചസാരമില്ലാണ് നിരണത്തെ പമ്പാ ഷുഗര്‍ മില്‍.
* സുപ്രീം കോടതിയില്‍ ജഡ്ജിയായ ആദ്യത്തെ വനിതയാണ് ഫാത്തിമാ ബീവി.
* ഗവര്‍ണര്‍ സ്ഥാനത്തെത്തിയ ആദ്യത്തെ കേരളീയ വനിതയാണ് ഫാത്തിമാബീവി. തമിഴ്നാട്ടിലെ ആദ്യത്തെ വനിതാ ഗവര്‍ണറും ഫാത്തിമാ ബീവിയാണ് (കേരളത്തിലെ ആദ്യ വനിതാ ഗവര്‍ണറായിരുന്ന ജ്യോതി വെങ്കടാചലം തമിഴ്നാട് സ്വദേശിയായിരുന്നു).
* ഗവര്‍ണര്‍ സ്ഥാനത്തെത്തിയ ആദ്യത്തെ മുസ്ലിം വനിതയാണ് ഫാത്തിമാ ബീവി.
* കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണ് മണിയാര്‍.
* കേരള സര്‍ക്കാരിന്റെ ജെ.സി.ഡാനിയേല്‍ അവാര്‍ഡ് നേടിയ ആദ്യ വനിത ആറന്മുള പൊന്നമ്മയാണ്.
* ഒളിമ്പിക്സ് ഫുടബോള്‍ ടീമില്‍ അംഗമായ ആദ്യ മലയാളി കായികതാരം തോമസ് മത്തായിവര്‍ഗ്ഗീസാണ് (തിരുവല്ല പാപ്പന്‍).
* അടുര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് സ്വയംവരം.
* കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മാണ സഹകരണ സംഘമായ ചിത്രലേഖ രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തത് അടൂര്‍ ഗോപാലകൃഷ്ണനാണ്.
* ദാദാ സാഫേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ ആദ്യ മലയാളിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ (2004).
* ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച ആദ്യ മലയാള നടനാണ് മോഹന്‍ലാല്‍.
* മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം തിരനോട്ടം ആണെങ്കിലും ആദ്യമായി റിലീസായത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ്.
* സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാല ഗോപാലന്‍ എം.എ. എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യമായി ലഭിച്ചത്.
ഓർമ്മിക്കേണ്ടവ
* 2011 സെന്‍സസ് പ്രകാരം കേരളത്തില്‍ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തുള്ള ജില്ല.
* ഏറ്റവും കൂടുതല്‍ സീസണല്‍ വരുമാനമുള്ള ക്ഷ്രേതം ശബരിമല
(ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം തിരുപ്പതിയാണ്).
* ഏഷ്യയിലെ ഏറ്റവും വലിയതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനമാണ് എല്ലാ വര്‍ഷവും ഫെബ്രുവരി മാസം പമ്പാതീരത്ത് നടക്കുന്ന മരാമണ്‍ കണ്‍വെന്‍ഷന്‍. ഏകദേശം ഒന്നര ലക്ഷം പേര്‍ക്ക് ഒരേ സമയം ഇരിക്കാന്‍ കഴിയുന്ന പന്തലാണ് ഇതിനായിനിര്‍മിക്കുന്നത്.
* ആദ്യ മാരാമൺ കണ്‍വെന്‍ഷന്‍ 1896 ലാണ് നടന്നത്. കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത് മാര്‍ത്തോമാസഭയുടെ പോഷക സംഘടനയായ മാര്‍ത്തോമ സുവിശേഷ പ്രസംഗ സംഘമാണ്. എട്ടുദിവസമാണ് ദൈര്‍ഘ്യം.
* കേരളത്തിലെ നദികളില്‍ നീളത്തില്‍ മൂന്നാം സ്ഥാനമാണ് പമ്പയ്ക്ക്.
* റാന്നിയാണ് കേരളത്തിലെ ഏറ്റവും വലിയ ഫോറസ്റ്റ് ഡിവിഷന്‍.
* തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടം- ശബരിമല മകരവിളക്ക് ഉത്സവം
* ആന്ധ്രാപ്രദേശിലെ തിരുപ്പതി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ദക്ഷിണേന്ത്യന്‍ ക്ഷേത്രം ശബരിമല ക്ഷ്രേതമാണ്.
* കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ സ്റ്റേറ്റ് ഹൈവേ- എസ്.എച്ച്-8 (പുനലൂരിനെയും മുവാറ്റുപുഴയേയും ബന്ധിപ്പക്കുന്ന ഇതിന് 153.6 കിലോമീറ്ററാണ്
നീളം. മെയിന്‍ ഈസ്റ്റേണ്‍ ഹൈവേ എന്നും അറിയപ്പെടുന്നു).
* കേരളത്തില്‍ കരിമ്പുകൃഷി ഏറ്റവും കൂടുതലുള്ള താലൂക്ക്- തിരുവല്ല
* കേരളത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള അസംബ്ലി നിയോജക മണ്‍ഡലം- ആറന്മുള (കുറവ് കോഴിക്കോട് സൌത്ത്)
* പത്തനംതിട്ടജില്ലയിലെ ഏറ്റവും പ്രമുഖ വാണിജ്യകേന്ദ്രം തിരുവല്ലയാണ്.
* തിരുവല്ലയിലും സമീപ സ്ഥലങ്ങളിലുമാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ മലയാളികളുള്ളത്.
* ഉല്‍പാദനശേഷിയില്‍ കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി.
* മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡിന് ഏറ്റവും കുടുതല്‍ പ്രാവശ്യം അര്‍ഹനായ മലയാളിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. 1972-ലാണ് ആദ്യ അവാര്‍ഡ് നേടിയത്. ചിത്രം സ്വയംവരം.
അപരനാമങ്ങള്‍
* പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം
- ആറന്മുള
* മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നറിയപ്പെടുന്നനദി
- പമ്പ
* ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്
- ശബരിമലയിലെ മകരവിളക്ക്
* വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയാണ്.
* ചിങ്ങമാസത്തിലെ ഉതൃട്ടാതി നക്ഷത്രത്തിലാണ് പമ്പാ നദിയില്‍ ഇത് നടക്കുന്നത്,
* മന്നം മെമ്മോറിയല്‍ ട്രോഫിയും ആര്‍.ശങ്കര്‍ മെമ്മോറിയല്‍ ട്രോഫിയും ഈ വള്ളംകളിയുമായി ബന്ധപ്പെട്ടിരിക്കൂന്നു.
* പമ്പയുടെ പ്രാചീനകാലത്തെ പേരാണ് ബാരിസ്.
* ദക്ഷിണ ഭാഗീരഥി എന്ന് പമ്പ വിശേഷിപ്പിക്കപ്പെടുന്നു.
* ‘Headquarters of pilgrimage tourism’ അഥവാ തീര്‍ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്നത് പത്തനംതിട്ടയാണ്.
* സരസ കവിഎന്നറിയപ്പെട്ടത് മുലൂര്‍ പദ്മനാഭപ്പണിക്കരാണ്.
* കേരളത്തില്‍ സമാന്തര സിനിമയുടെ പിതാവ് എന്ന അവകാശപ്പെടാവുന്ന ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ്.
* കേരള തുളസീദാസ് എന്നറിയപ്പെട്ടത് വെണ്ണിക്കുളം ഗോപാലക്കുറുപ്പാണ്.
* മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കർ, രാമപ്പണിക്കര്‍ എന്നിവരാണ് നിരണം കവികള്‍ എന്നറിയപ്പെടുന്നത്. ഇവര്‍കണ്ണശ്ശകവികള്‍ എന്നും അറിയപ്പെടുന്നു.
* ഉണ്ണുനീലി സന്ദേശത്തില്‍ വല്ലവായ് എന്നു പരാമർശിക്കപ്പെടുന്ന സ്ഥലമാണ് തിരുവല്ല. പുരാതനകാലത്ത് ഇവിടം ശ്രീവല്ലഭപുരം എന്നറിയപ്പെട്ടിരുന്നതായും നിഗമനമുണ്ട്.
* പരുമല തിരുമേനി എന്നറിയപ്പെടുന്നത് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് ആണ് (ജനിച്ചത് എറണാകുളം ജില്ലയില്‍) പരുമല പള്ളിയിലാണ് (സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി) ഇദ്ദേഹത്തിന്റെ കബറിടം.
* പമ്പാതീരത്താണ് പരുമല പള്ളി സ്ഥാപിച്ചിരിക്കുന്നത്.
പ്രധാനപെട്ട വസ്തുതകള്‍
* പത്തനംതിട്ട ജില്ലയിലെ താലൂക്കുകള്‍
- തിരുവല്ല, മല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, അടൂര്‍, കോന്നി
* മാരാമണ്‍ കണ്‍വെന്‍ഷന്‍ ഏത് നദിയുടെ തീരത്താണ്
- പമ്പ
* ശബരിഗിരി പദ്ധതി ഏതു നദിയില്‍
- പമ്പ
* പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ നാടന്‍കലാരുപം
- പടയണി
* പമ്പയുടെ നീളം
- 176 കി.മീ. (നീളത്തില്‍ മുന്നാം സ്ഥാനം)
* പമ്പയുടെ ഉദ്ഭവം
- പുളച്ചിമല
* പമ്പയുടെ പതനസ്ഥാനം
- വേമ്പനാടുകായല്‍
* മൂഴിയാര്‍ ഡാം ഏത് ജില്ലയില്‍
- പത്തനംതിട്ട
* പത്തനംതിട്ട ജില്ലയിലെ പ്രധാന നദികള്‍
- പമ്പ, മണിമല, അച്ചന്‍കോവില്‍
* പാര്‍ഥസാരഥി ക്ഷ്രേതം എവിടെയാണ്
- ആറന്മുള
* കക്കാട് പദ്ധതി ഏത് ജില്ലയില്‍
- പത്തനംതിട്ട
* പാരിസ്ഥിതിക ടൂറിസത്തിനു പ്രസിദ്ധമായ സ്ഥലമായ ഗവി വിനോദ സഞ്ചാര കേന്ദ്രം പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ്.
പ്രധാന വ്യക്തികള്‍
* ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവായ എം.എന്‍.ഗോവിന്ദന്‍ നായര്‍ (1910-1984) പന്തളത്താണ് ജനിച്ചത്. കേരളത്തില്‍ കമ്യുണിസ്റ്റ് പാര്‍ട്ടി 1957-ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. 1964-ല്‍ കമ്യുണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ. കേരളഘടകത്തെ നയിച്ചു.
* കേരള സ്റ്റേറ്റ് ല്രൈബറി കൌണ്‍സിലിന്റെ ആദ്യ പ്രസിഡന്റ്
- കടമ്മനിട്ട രാമകൃഷ്ണന്‍
* കോഴഞ്ചേരി പ്രസംഗത്തിന്റെ (1935) പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട നേതാവ്
- സി.കേശവന്‍
* കുഞ്ചുക്കുറുപ്പ് (മലയാള മനോരമ) എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ 35 വര്‍ഷം വരച്ചത്
- കെ.പദ്മനാഭന്‍ നായര്‍ (അടൂര്‍ സ്വദേശി)
* കേരള ശാസ്ത്ര സാഹിത്യപരിഷത്ത് സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ കോന്നിയുര്‍ നര്രേന്ദനാഥ് ജനിച്ചത് കോന്നിയിലാണ്.
* പത്തനംതിട്ട ജില്ലയുടെ രൂപവത്കരണത്തിനു പ്രേരണ ചെലുത്തിയ രാഷ്ട്രീയ നേതാവാണ് കെ.കെ.നായര്‍. 34 വര്‍ഷം ഇദ്ദേഹം പത്തനംതിട്ട മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധാനം ചെയ്തു.
* നിതൃചൈതന്യയതിയുടെ യഥാര്‍ഥ പേരാണ് ജയച്ചന്ദ്രപ്പണിക്കര്‍.
* ആറന്മുള മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധാനം ചെയ്ത കവിയാണ് കടമ്മനിട്ട രാമകൃഷ്ണന്‍.
* കൊച്ചീരാജാവ് ഭക്തകവിതിലകന്‍ എന്ന ബഹുമതി നല്‍കി ആദരിച്ചത് പന്തളം കേരള വര്‍മയെ ആണ്.
* അടൂര്‍ ഭാസിയുടെ യഥാര്‍ഥ പേര്‍-കെ.ഭാസ്‌കരന്‍ നായര്‍.
* നയന്‍താര എന്ന പേരില്‍ പ്രസിദ്ധയായ നടിയുടെ യഥാര്‍ഥ പേര്‍ ഡയാന മറിയം കുര്യന്‍.
<പത്തനംതിട്ട - ചോദ്യോത്തരങ്ങൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍