കേരളത്തിലെ ജില്ലകൾ: പത്തനംതിട്ട പി.എസ്.സി. ചോദ്യോത്തരങ്ങൾ (അദ്ധ്യായം -02)
പ്രധാന സ്ഥലങ്ങള്‍
* വേലുത്തമ്പി ദളവ ആത്ഹത്യ ചെയ്ത സ്ഥലം
- മണ്ണടി
* പ്രസിദ്ധമായ ഹിന്ദുമതസമ്മേളനം നടക്കുന്ന സ്ഥലം
- ചെറുകോല്‍പ്പുഴ (പമ്പയുടെ തീരത്ത്)
* ചരല്‍ക്കുന്ന് ഏതുനിലയില്‍ പ്രസിദ്ധം
- വിനോദസഞ്ചാര കേന്ദ്രം
* സെന്റ് ഗ്രിഗോറിയസിന്റെ (പരുമല തിരുമേനി) അന്ത്യവിശ്രമസ്ഥാനം പരുമലയാണ്. നവംബര്‍ ഒന്ന്, രണ്ട് തിയതികളിലാണ് ഇവിടുത്തെ വാര്‍ഷിക ഉത്സവമായ ഓര്‍മപ്പെരുന്നാള്‍.
* ഇന്തോ-ശ്രീലങ്കന്‍ കരാര്‍ പ്രകാരം തൊഴിലാളികളെ പുനരധിവസിപ്പിച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ സ്ഥലമാണ് പച്ചക്കാനം.
* ആനയുടെ അസ്ഥികള്‍ മുഴുവന്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയമാണ് ഗവി മ്യൂസിയം
* മലയാലപ്പുഴ ഭദ്രകാളി ക്ഷേത്രം പത്തനംതിട്ട ജില്ലയിലാണ്.
* മോഹന്‍ലാല്‍ ജനിച്ചത് ഇലന്തൂരിലാണ്.
* ആനക്കുൂടിന് പ്രസിദ്ധമായ സ്ഥലമാണ് കോന്നി. ഇവിടെ ആനകളെ പരിശിലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു.
* മാര്‍ത്തോമ സഭയുടെ ആസ്ഥാനം തിരുവല്ലയാണ്.
പ്രധാന സംഭവങ്ങള്‍
* പന്തള രാജ്യത്തെ തിരുവിതാംകുറില്‍ ചേര്‍ത്തത്
- 1820
* ട്രാവന്‍കൂര്‍ ഫോറസ്റ്റ് ആക്ട് നിലവില്‍വന്നത് 1887ല്‍ആണ്. 1888ല്‍ തിരുവിതാംകൂറിലെ ആദ്യത്തെ റിസര്‍വ് വനമായി കോന്നിയെ പ്രഖ്യാപിച്ചു.
* പത്തനംതിട്ട ജില്ല നിലവില്‍ വന്ന വര്‍ഷഠ- 1982
പ്രധാന സ്ഥാപനങ്ങള്‍
* സരസകവി മൂലൂര്‍ എസ്. പത്മനാഭ പണിക്കരുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്
- ഇലവുംതിട്ട
* കരിമ്പ് ഗവേഷണകേന്ദ്രം
- തിരുവല്ല
* വാസ്തുവിദ്യാഗുരുകുലം സ്ഥിതി ചെയ്യുന്നത്
- ആറന്മുള
* കേരളത്തിലെ താറാവു വളര്‍ത്തല്‍ കേന്ദ്രം
- നിരണം
കുഴപ്പിക്കുന്ന വസ്തുതകള്‍
* അഖിലാണ്ഡമണ്‍ഡലം അണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന ഗാനം രചിച്ചത് പന്തളം കെ.പി.രാമന്‍പിള്ളയാണ്.
കുഴപ്പിക്കുന്ന വസ്തുതകള്‍
* അഖിലാണ്ഡമണ്‍ഡലം അണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന ഗാനം രചിച്ചത് പന്തളം കെ.പി.രാമന്‍പിള്ളയാണ്.
* നായര്‍ സര്‍വീസ് സൊസ്റ്റിയുടെ ഉല്‍പന്നപ്പിരിവുമായി ബന്ധപ്പെട്ടാണ് ഇത് രചിച്ചത്.
* ദൈവേമേ കൈതൊഴാം കേള്‍ക്കുമാറാകണം എന്ന ഗാനം രചിച്ചത് പന്തളം കേരള വര്‍മയാണ്.
അപൂര്‍വ വസ്തുതകള്‍
* പത്തനംതിട്ട ജില്ലാ ആസ്ഥാനം ഏത് നദിയുടെ തീരത്താണ്
- അച്ചൻകോവിലാർ
* പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനാണ് തിരുവല്ല.
* പാണ്ഡ്യരാജ്യത്തുനിന്ന് കേരളത്തിലെത്തിയ രാജവംശങ്ങള്‍
- പന്തളം, പുഞ്ഞാര്‍
* നിവര്‍ത്തന പ്രക്ഷോഭണകാലത്ത് 1935 ജൂണില്‍ കോഴഞ്ചേരിയില്‍ നടത്തിയ പ്രസംഗത്തിന്റെ. പേരില്‍ ജയിലിലടയ്ക്കപ്പെട്ട നേതാവാണ് സി.കേശവന്‍.
* ശബരിമല ഉത്സവത്തിനുള്ള തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിലാണ്.
* കക്കി ഡാം പമ്പാനദിയിലാണ്.
* 1966-ല്‍ നിര്‍മിച്ച കക്കി, ആനത്തോട് അണക്കെട്ടുകളുടെ ഫലമായിരൂപപ്പെട്ട കൃത്രിമ തടാകമാണ് കക്കി റിസര്‍വോയര്‍.
* കല്ലിശ്ശേരി റെയില്‍വേപ്പാലം പമ്പാനദിയിലാണ്.
* പന്തളത്തെ പ്രദക്ഷിണം ചെയ്തുപോകുന്ന നദിയാണ് അച്ചൻകോവിലാർ.
* 1905-ല്‍ പന്തളം കേരളവര്‍മയുടെ പത്രാധിപത്യത്തില്‍ ആരംഭിച്ച പ്രസിദ്ധീകരണമാണ് കവനകൗമുദി
* അടവി ഇക്കോടുറിസം പത്തനംതിട്ട ജില്ലയിലാണ്.
* അയ്യപ്പന്റെ ഉറക്കുപാട്ടാണ് ഹരിവരാസനം എന്നറിയപ്പെടുന്നത്. അത്താഴപുജയ്ക്കുശേഷം നട അടയ്ക്കുന്നതിനുമുമ്പ് ഈ കീര്‍ത്തനം ആലപിക്കുന്നു. കുമ്പക്കുടി കുളത്തൂര്‍ സുന്ദരേശയ്യരാണ് രചിച്ചത്.
* ശബരിമല ക്ഷേത്രത്തിന്റെ പ്രശസ്തിയിക്കുവേണ്ടി ചെയ്യുന്ന സേവനങ്ങളെ മാനിച്ച് സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ഹരിവരാസനം അവാര്‍ഡ്.
* മകരവിളക്ക് ഉത്സവം മകരമാസം ഒന്നാം തീയതിയാണ്.
* പത്തുദിവസം നീണ്ടുനില്‍ക്കുന്ന ശബരിമല ക്ഷേത്രത്തിലെ ഉത്സവത്തിന് മീനമാസത്തിലെ കാര്‍ത്തിക നാളില്‍ കൊടിയേറും.
* ആറന്മുള കണ്ണാടി നിര്‍മിക്കുന്നത് ലോഹക്കൂട്ടുപയോഗിച്ചാണ്.
* ശബരിഗിരി പദ്ധതിയില്‍നിന്ന് ഉപയോഗം കഴിഞ്ഞ് പുറത്തുവിടുന്ന ജലമാണ് കക്കാട് പദ്ധതിയില്‍ ഉപയോഗിക്കുന്നത്.
* ശബരിഗിരി പദ്ധതിയുടെ പവര്‍ഹാസ് സ്ഥാപിച്ചിരിക്കുന്നത് മൂഴിയാറിലാണ്.
* പൊന്നാപുരംകൊട്ട എന്ന സിനിമ ചിത്രീകരിച്ച സ്ഥലമാണ് കക്കി.
* അച്ചന്‍കോവില്‍ പ്രദേശത്ത് രൂപംകൊണ്ട ഒരു അനുഷ്‌ഠാന കലാരൂപമാണ് കോവില്‍നൃത്തം.
* അയ്യപ്പ ഭക്തര്‍ പവിത്രമായി കണക്കാക്കുന്ന ത്രിവേണിയില്‍ സംഗമിക്കുന്ന നദികളാണ് പമ്പ, കല്ലാര്‍, ഞുണങ്ങാർ എന്നിവ.
* കോഴഞ്ചേരിയ്ക്കടുത്തുള്ള ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് മുസ്ലിം മതവിശ്വാസിയായ കായാകുളം കൊച്ചുണ്ണിയാണ്. മെഴുക്, ചന്ദനത്തിരികള്‍, കഞ്ചാവ്, നാടന്‍ മദ്യം, അടയ്ക്ക, വെറ്റില എന്നിവയാണ് ഇവിടെ കാണിക്ക.
* ശ്രീകൃഷ്ണന്റെ വിശ്വരൂപ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ആറന്മുള പാര്‍ഥസാരഥിക്ഷേത്രം. ഇത് സ്ഥാപിച്ചത് അര്‍ജ്ജുനനാണ് എന്ന് വിശ്വാസം.
* തിരുവിതാംകൂര്‍ രാജാവ് ശബരിമല അയ്യപ്പന് സമര്‍പ്പിച്ച തങ്ക അങ്കി സൂക്ഷിച്ചിരിക്കുന്നത് ആറന്മുള പാര്‍ഥസാരഥി ക്ഷ്രേതത്തിലാണ്.
* അയ്യപ്പന്റെ പിതാവായ പന്തളത്തു രാജാവ് മകന്റെ ശരീരത്തിലണിയിക്കാന്‍ പണികഴിപ്പിച്ച സ്വര്‍ണാഭരണങ്ങളാണ് തിരുവാഭരണം എന്നറിയപ്പെടുന്നത്. ഇവ പന്തളത്ത് വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള ശ്രമ്പിക്കല്‍ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
* വയല്‍വാണിഭം എന്ന വിപുലമായ കാര്‍ഷിക വ്യാപാരമേള നടക്കുന്ന സ്ഥലമാണ് ഓമല്ലൂര്‍.
* പരുമലയില്‍ ഇപ്പോഴുള്ള പള്ളി രൂപകല്പന ചെയ്തത് പ്രശസ്ത ആര്‍ക്കിടെക്റ്റ് ചാള്‍സ് കൊറയ ആണ്.
* സെന്റ് തോമസ് സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന പത്തനംതിട്ടയിലെ പള്ളിയാണ് നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി.
* എല്ലാ വര്‍ഷവും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ (മലയാളമാസം വൃശ്ചികം ഒന്നുമുതല്‍) മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളിലാണ് ശബരിമലയിലെ പ്രധാന തീര്‍ഥാടന കാലയളവ്. ഇതിനുപുറമേ എല്ലാ മലയാള മാസങ്ങളിലും ആദ്യത്തെ അഞ്ചുദിവസം സന്ദര്‍ശനം അനുവദിക്കുന്നു.
* ശ്രീഅയ്യപ്പന്‍ തന്റെ ബാല്യകാലം ചെലവഴിച്ചു എന്നു വിശ്വസിക്കുന്ന പന്തളം കൊട്ടാരം പത്തനംതിട്ട ജില്ലയിലാണ്.
* ശബരിമലയില്‍ തീര്‍ഥാടകനുള്ള സന്ദേശം തത്ത്വമസി (അത് നീ ആകുന്നു) എന്നാണ്.
* സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 914 മീറ്റര്‍ ഉയരത്തിലാണ് ശബരിമല.
* വര്‍ഷത്തില്‍ എല്ലാ ദിവസവും കഥകളി നടക്കുന്ന ഏക ക്ഷ്രേതമെന്ന ഖ്യാതി സ്വന്തമായ ദേവാലയമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം.
* നദി പ്രദക്ഷിണം ചെയ്യുന്ന ക്ഷേത്രമാണ് വലംചുഴി ദേവി ക്ഷേത്രം.
* ആനിക്കാട്ടിലമ്മ ക്ഷ്രേതം തുല്യപ്രാധാന്യമുള്ള ശിവപാര്‍വതീ പ്രതിഷ്ഠയ്ക്ക് പ്രസിദ്ധമാണ്.
* റാന്നി താലൂക്കില്‍ പെരുനാട് പഞ്ചായത്തിലാണ് ശബരിമല ക്ഷേത്രം
* ചിലന്തിയെ ആരാധിക്കുന്ന അപൂര്‍വക്ഷ്രേതമാണ് കൊടുമണ്‍ ചിലന്തിക്ഷ്രേതം. ശ്രീപള്ളിയറ ദേവീക്ഷേത്രം എന്നാണ് ഇതിന്റെ യഥാര്‍ഥ പേര്‍.
* ശത്രുവിന്റെ പിടിയിലകപ്പെടാതിരിക്കാന്‍ വേലുത്തമ്പി ദളവാ ആത്മഹത്യ ചെയ്തത് മണ്ണടി ഭഗവതി ക്ഷേത്രത്തില്‍വച്ചാണ്.
* കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ ഭാഗങ്ങള്‍ ചേര്‍ന്നാണ് പത്തനംതിട്ട ജില്ല രൂപവത്കരിച്ചത്.
<പത്തനംതിട്ട - ആദ്യ പേജിലേക്ക് പോകാൻ - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍