പി.എസ്.സി. രസതന്ത്ര ചോദ്യങ്ങൾ (അദ്ധ്യായം രണ്ട്)
രസതന്ത്ര ചോദ്യോത്തരങ്ങൾ തുടരുന്നു....
* ടു വീലര്‍, കാര്‍ എന്നിവയില്‍നിന്ന് പുറത്തുവരുന്ന പുകയില്‍ അടങ്ങിയിട്ടുള്ള വിഷവാതകം കാര്‍ബണ്‍ മോണോക്സൈഡ് ആണ്.* വാഹനങ്ങളില്‍ പുകമലിനീകരണ വിമുക്ത പരിശോധന നടത്തുമ്പോള്‍ പരിശോധിക്കുന്നത് കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവാണ്.
* കാര്‍ബണ്‍ മോണോക്സൈഡിന് രക്തത്തിലെ ഹിമോഗ്ലോബിനുമായി കൂടിച്ചേരാനുള്ള കഴിവ് ഓക്സിജനെക്കാള്‍ കൂടുതലാണ്.
* കാര്‍ബണ്‍ മോണോക്സൈഡ് ഹീമോഗ്ലോബിനുമായി യോജിച്ച് കാര്‍ബോക്സി ഹീമോഗ്ലോബിന്‍ രൂപംകൊള്ളും. ഇത് ഹീമോഗ്ലോബിന്റെ ഓക്സിജന്‍ വാഹക പ്രവര്‍ത്തനം തകരാറിലാക്കും.
* ചുട്ടുപഴുത്ത കാര്‍ബണിനുമുകളിലൂടെ നീരാവി കടത്തിവിടുമ്പോള്‍ കാര്‍ബണ്‍
മോണോക്സൈഡ്, ഹൈഡ്രജന്‍ എന്നിവയുടെ മിശ്രിതമായ വാട്ടര്‍ ഗ്യാസ് ലഭിക്കുന്നു.
* കല്‍ക്കരിയെ നിയന്ത്രിത വായു പ്രവാഹത്തില്‍ കത്തിക്കുമ്പോള്‍ ലഭിക്കുന്ന പ്രൊഡ്യുസര്‍ ഗ്യാസിന്റെ ഘടകങ്ങള്‍ നൈട്രജന്‍, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവയാണ്.
* മണ്ണെണ്ണ ചുട്ടുപഴുത്ത ഇരുമ്പുമായി പ്രവര്‍ത്തിപ്പിച്ചാണ് ഓയില്‍ ഗ്യാസ് നിര്‍മിക്കുന്നത്.
* മീഥേന്‍, എഥിലിന്‍, അസറ്റ്‌ലിൻ എന്നിവയാണ് ഓയില്‍ ഗ്യാസിന്റെ പ്രധാന ഘടകങ്ങള്‍.
* റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗിന് ഉപയോഗിക്കുന്ന ഐസോടോപ്പാണ് കാര്‍ബണ്‍-14.
* കാര്‍ബണ്‍ ഡേറ്റിങ് കണ്ടുപിടിച്ചത് ഫാങ്ക് ലിബി (1949).
* സിലിക്കണ്‍. ജര്‍മേനിയം എന്നിവ മെറ്റലോയ്ഡുകളാണ് (ഉപലോഹങ്ങള്‍).
* സസ്യങ്ങളില്‍ ഏറ്റവും കൂടുതലുള്ള മൂലകമാണ് കാര്‍ബണ്‍.
* പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ കാണുന്ന കാര്‍ബണിക സംയുക്തം സെല്ലുലോസാണ്.
* സെല്ലുലോസില്‍നിന്നാണ് കൃത്രിമ സില്‍ക്ക് എന്നറിയപ്പെടുന്ന റയോണ്‍ നിര്‍മിക്കുന്നത്.
* കാര്‍ബണിന്റെ രൂപഭേദമാണ് കല്‍ക്കരി.
* കാര്‍ബണ്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള കൽക്കരിയുടെ വകഭേദമാണ് ആന്ത്രസൈറ്റ്
* കറുത്ത വജ്രം എന്നറിയപ്പെടുന്നത് ഗ്രാഫൈറ്റാണ്.
* കാര്‍ബണിന്റെ ഏറ്റവും ശുദ്ധമായ വകഭേദമാണ് വജ്രം. വ്രജത്തിന് നിറമില്ല.
* ഏറ്റവും കാഠിന്യമുള്ള പ്രകൃതിദത്ത പദാര്‍ഥമാണ് വജ്രം.
* ഏറ്റവും വികാസം കുറഞ്ഞ പ്രകൃതിദത്ത പദാര്‍ഥവും വജ്രമാണ്.
* ഇന്നുവരെ ലഭിച്ച ഏറ്റവും വലിയ രത്നക്കല്ലാണ് കള്ളിനന്‍,
* കാര്‍ബണിന്റെ മറ്റൊരു വകഭേദമാണ് ഗ്രാഫൈറ്റ്. ഇത് ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നു. ഇത് ന്യൂക്ലിയര്‍ റിയാക്ടറുകളില്‍ മോഡറേറ്റര്‍ ആയും ഉപയോഗിക്കുന്നു.
* വൈറ്റ് ഗ്രാഫൈറ്റ് എന്നറിയപ്പെടുന്ന പദാര്‍ഥമാണ് ബോറോണ്‍ നൈട്രൈഡ്.
* പെന്‍സില്‍ ലെഡ് ആയി ഉപയോഗിക്കുന്നത് ഗ്രാഫൈറ്റാണ്.
* കാര്‍ബണിന്റെ ഏറ്റവും സ്ഥിരതയുള്ള രൂപമാണ് ഗ്രാഫൈറ്റ്.
* ചാര്‍ക്കോള്‍, ലാംപ് ബ്ലാക്ക് എന്നിവയും കാര്‍ബണിന്റെ രൂപഭേദമാണ്.
* ടാറിന്റെ നിര്‍മാണത്തിന് ബിറ്റുമന്‍ കോള്‍ ഉപയോഗിക്കുന്നു.
* വിഷവാതകങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിനുപയോഗിക്കുന്ന മുഖംമൂടികളില്‍
ഉപയോഗിക്കുന്ന പദാര്‍ഥമാണ് ഉത്തേജിത മരക്കരി (ആക്ടിവേറ്റഡ് ചാര്‍ക്കോള്‍).
* ബ്രൗണ്‍ കോള്‍ (തവിട്ട് കൽക്കരി) എന്നറിയപ്പെടുന്ന കല്‍ക്കരി വകഭേദമാണ് ലിഗ്‌നൈറ്റ്.
* പഞ്ചസാരയിലെ ഘടകങ്ങളാണ് കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവ.
* പ്രകൃതിദത്തമായ പഞ്ചസാരകളില്‍ ഏറ്റവും മധുരമുള്ളത് ഫ്രക്ടോസ്.
* ഗ്ലുക്കോസിലെ ഘടകങ്ങളും കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നിവയാണ്.
* ഗ്ലൂക്കോസിന്റെ അളവില്‍ കുറവുണ്ടാകുന്ന ശാരീരിക അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ.
* കാര്‍ബണിന്റെ അണുസംഖ്യ 6.
* ഒന്നാം ലോകമഹായുദ്ധക്കാലത്ത് രാസായുധമായി ഉപയോഗിച്ച വാതകം
ക്ളോറിന്‍.
* ക്ലോറിന്‍ കണ്ടുപിടിച്ചത് Karl Scheele (1774) പേരു നല്‍കിയത് ഹംഫ്രി ഡേവി
(1810).
* ക്ലോറിന്‍ വാതകത്തിന്റെ നിറം മഞ്ഞ കലര്‍ന്ന പച്ച. ക്ലോറിന്‍ വേപ്പര്‍ ലാമ്പിന്റെ
നിറം പച്ച.
* കടല്‍ജലത്തില്‍ ഏറ്റവും കൂടുതല്‍ ലയിച്ചിരിക്കുന്ന ധാതു ക്ലോറിനാണ്.
* ഡിഡിറ്റി (dichlorodiphenyltrichloroethane) ആദ്യമായി നിര്‍മിച്ചത് 1874-ല്‍
Othmar Zeidler ആണ്. എന്നാല്‍ ഈ പദാര്‍ത്ഥം കീടനാശിനിയായി ഉപയോഗിക്കാം എന്ന് ആദ്യമായി തിരിച്ചറിഞ്ഞത് 1939-ല്‍ പോള്‍ മുള്ളര്‍ എന്ന
ശാസ്‌ത്രജ്ഞ നാണ്. ഇദ്ദേഹത്തിന് 1948-ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
* ഈര്‍പ്പരഹിതമായ കുമ്മായത്തിനു മുകളിലൂടെ ഈര്‍പ്പമില്ലാത്ത ക്ലോറിന്‍ വാതകം കടത്തിവിട്ടാണ് ബ്ളീച്ചിംഗ് പൌഡര്‍ നിര്‍മിക്കുന്നത്.
* ജല അതോരിറ്റി ശുദ്ധീകരണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാതകം ക്ളോറിനാണ്.
* സ്വിമ്മിംഗ് പൂളുകള്‍ അണുവിമുക്തമാക്കാന്‍ ഉപയോഗിക്കുന്ന വാതകവും ക്ലോറിനാണ്.
* ക്ലോറോഫോമിന്റെ രാസനാമം ട്രൈക്ളോറോമീഥേന്‍.
* പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ക്ലോറോഫോം ഫോസ്ജീന്‍ എന്ന
വിഷവാതകമായി മാറുമെന്നതിനാലാണ് ക്ലോറോഫോം നിറമുള്ള കുപ്പികളില്‍ സൂക്ഷിക്കുന്നത്.
* കാര്‍ബണൈല്‍ ക്ലോറൈഡ് എന്നാണ് ഫോസ്ജീന്റെ രാസനാമം.
* ക്രോമിയം കണ്ടുപിടിച്ചത് Louis Nicolas Vauquelin (1797). നിറം എന്നര്‍ഥമുള്ള
ക്രോമ എന്ന ഗ്രീക്കു വാക്കില്‍നിന്നാണ് പേരിന്റെ ഉദ്ഭവം.
* ഏറ്റവും കാഠിന്യംകൂടിയ ലോഹമാണ് ക്രോമിയം.
* ക്രോമിയം ഓക്സൈഡ് ചേര്‍ത്താല്‍ ഗ്ലാസിന് പച്ചനിറം ലഭിക്കും.
* ക്രോമിയത്തിന്റെ അയിരാണ് Chromite.
* ക്രോമിയം പ്ലേറ്റിംഗ്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മാണം, പെയിന്റ് നിര്‍മാണം തുടങ്ങിയവയാണ് ക്രോമിയത്തിന്റെ പ്രധാന ഉപയോഗങ്ങള്‍.
* കൊബാള്‍ട്ട് കണ്ടുപിടിച്ചത് Georg Brandt (1737).
* വിറ്റാമിന്‍ ബി-12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം കൊബാള്‍ട്ട്.
* കൊബാള്‍ട്ട് ചേര്‍ത്താല്‍ ഗ്ലാസിന് നീല നിറം ലഭിക്കും.
* കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് കൊബാള്‍ട്ട് -60.
* കൊബാള്‍ട്ടിന്റെ അയിരാണ് Cobaltite.
* കാന്തത്തിന്റെ നിര്‍മാണത്തിനും സ്റ്റീല്‍ റേഡിയല്‍ ടയറുകളുടെ നിര്‍മാണത്തിനും
കൊബാള്‍ട്ട് ഉപയോഗിക്കുന്നു.
* ഉപകരണങ്ങളുണ്ടാക്കാന്‍ മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം ചെമ്പാണ്.
* വെള്ളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വൈദ്യുത, താപവാഹകശേഷിയുള്ള ലോഹം ചെമ്പാണ്.
* ജര്‍മന്‍ സില്‍വറിലെ ഘടകലോഹങ്ങള്‍ ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവയാണ്.
* ഡച്ച് മെറ്റലിലെ ഘടകങ്ങള്‍ കോപ്പറും (84%) സിങ്കുമാണ്.
* ചെമ്പിന്റെ അയിരുകളാണ് മാലക്കൈറ്റ്, Chalcocite, Chalcopyrite, ചെമ്പിന്റെ
അണുസംഖ്യ 29.
* രക്തത്തില്‍ ചെമ്പ് അടിയുന്നതുമൂലമുണ്ടാകുന്ന രോഗമാണ് വില്‍സണ്‍സ് രോഗം.
* കോപ്പര്‍ സള്‍ഫേറ്റിന്റെയും ലൈമിന്റെയും (കാല്‍സ്യം ഹൈഡ്രോക്സൈഡ്) മിശ്രിതമാണ് ബോര്‍ഡോ മിശ്രിതം. ഇതൊരു Fungicide ആണ്.
* കുപ്രിക് ഓക്സൈഡ് ചേര്‍ത്താല്‍ ഗ്ലാസിന് ചുവപ്പ്നിറം കിട്ടും.
* ഗ്രീക്കുകാര്‍ ചാല്‍ക്കോസ് എന്നും റോമാക്കാർ സൈപ്രിയം (സൈപ്രസ് എന്ന രാജ്യത്തിന്റെ പേരില്‍നിന്ന്) എന്നും വിളിച്ചിരുന്ന ലോഹമാണ് ചെമ്പ്.
* പ്രാചീനഭാരതത്തില്‍ അയസ് എന്ന് വിളിച്ചിരുന്ന ലോഹം ചെമ്പാണ്.
* ചെമ്പ് അന്തരീക്ഷ വായുവുമായി പ്രവര്‍ത്തിച്ച് മാറ്റത്തിന് വിധേയമാകും. ഇങ്ങനെ
രൂപപ്പെടുന്ന പച്ച നിറത്തിലുള്ള പദാര്‍ഥമാണ് ക്ലാവ്
* ക്ലാവിന്റെ (Verdigris) രാസനാമമാണ് ബേസിക് കോപ്പര്‍ കാര്‍ബണേറ്റ്.
* ചെമ്പിന്റെയും ടിന്നിന്റെയും സങ്കരമാണ് ഗണ്‍ മെറ്റല്‍.
* നീല വിട്രിയോള്‍, തുരിശ് എന്നീ പേരുകളില്‍ അറിയപ്പെടുന്നത് കോപ്പര്‍ സള്‍ഫേറ്റ്
* സല്‍ഫ്യൂരിക് ആസിഡില്‍ നിന്നുണ്ടാകുന്ന ലവണങ്ങളായ സള്‍ഫേറ്റുകളെയാണ് വിട്രിയോള്‍ എന്നു വിളിക്കുന്നത്.
* പഞ്ചലോഹ വിഗ്രഹങ്ങളില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചെമ്പാണ്.
* മേരി ക്യുറിയുടെയും പിയറി ക്യൂറിയുടെയും ബഹുമാനര്‍ഥം നാമകരണം ചെയ്തിരിക്കുന്ന ക്യൂറിയം കണ്ടുപിടിച്ചത് Glenn Seaborg ആണ് (1944). ഇതിന്റെ അണു സംഖ്യ 96.
* ക്യൂറിയം പേസ്മേക്കറുകളില്‍ ഉപയോഗിക്കുന്നു.
* ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ബഹുമാനാര്‍ഥം നാമകരണം ചെയ്തിരിക്കുന്ന കൃത്രിമ മൂലകമായ ഐന്‍സ്റ്റീനിയത്തിന്റെ അണുസംഖ്യ 99 ആണ്.
* കളര്‍ ടെലിവിഷനുകളില്‍ ഉപയോഗിക്കുന്ന മൂലകമായ യൂറോപ്പിയത്തിന്റെ അണുസാഖ്യ 63 ആണ്.
* അണുസംഖ്യ 100 ആയ മൂലകമാണ് ഫെര്‍മിയം. 1952-ല്‍ അമേരിക്കയിലെ Albert Ghiorso ആണ് ഇത് കണ്ടുപിടിച്ചത്.
* രാസപരമായി ഏറ്റവും പ്രതിപ്രവര്‍ത്തനശേഷിയുള്ള മൂലകം ഫ്ളൂറിന്‍ ആണ്.
* ഏറ്റവും കൂടുതല്‍ ഇലക്ട്രോ നെഗറ്റീവ് ആയ മൂലകം ഫ്ളൂറിനാണ്. അണുസംഖ്യ 9.
* ഫ്ളൂറിന്‍ ആദ്യമായി വേര്‍തിരിച്ചെടുത്തത് Henri Moissan (1886). ഇദ്ദേഹത്തിന് 1906-ല്‍ രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചു.
* റ്രഫിജറേറ്ററുകളിലൂും എയര്‍ കണ്ടീഷണറുകളിലും ഉപയോഗിക്കുന്ന വാതകമാണ്
ഫ്രിയോണ്‍. ഇതൊരു ക്ലോറോഫ്ലൂറോകാര്‍ബണാണ്.
* ടെഫ്‌ളോണിന്റെയും ടുത്ത് പേസ്റ്റിന്റെയും നിര്‍മാണത്തിന് ഫ്ളൂറിന്‍ ഉപയോഗിക്കുന്നു.
* പല്ലിന്റെ ഇനാമലിന്റെ ആരോഗ്യസ്ഥിതിക്കാവശ്യമായ മൂലകമാണ് ഫ്ളൂറിന്‍.
* ഉയര്‍ന്ന റിയാക്ടിവിറ്റി കാരണം ഫ്ളുറിനെ സൂപ്പര്‍ ഹാലൊജന്‍ എന്നു വിളിക്കുന്നു.
* ഫ്ളൂറൈഡ് ടുത്ത് പേസ്റ്റില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥമാണ് സോഡിയം മോണോ ഫ്‌ളൂറോ ഫോസ്‌ഫേറ്റ്.
* ഏറ്റവും അയണൈസേഷന്‍ എനര്‍ജി കുറഞ്ഞ മൂലകം ഫ്രാൻസിയമാണ്. 1939-ല്‍ പാരീസിലെ ക്യൂറി ഇൻസ്റ്റിറ്റ്യുട്ടിലെ Marguerite Derey ആണ് ഇത് കണ്ടുപിടിച്ചത്.
<രസതന്ത്ര ചോദ്യോത്തരങ്ങൾ- അടുത്തപേജിൽ തുടരുന്നു..>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍