പി.എസ്.സി. രസതന്ത്ര ചോദ്യങ്ങൾ (അദ്ധ്യായം ഒന്ന്)
PSC Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC Chemistry Questions /  PSC Chemistry: Elements Questions and Answers / PSC Online Coaching / PSC Exam Materials. 
പി.എസ്.സി. പരീക്ഷയ്ക്ക് സയൻസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ഭൗതിക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഭാഗങ്ങളിലായി അനേകം ചോദ്യോത്തരങ്ങൾ ഈ വിഭാഗത്തിലുണ്ട്. അതിൽ രസതന്ത്രവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ ഇവിടെ നൽകിയിരിക്കുന്നു. ഈ ചോദ്യോത്തരങ്ങൾ പലതും പി.എസ്.സി. പരീക്ഷയ്ക്ക് ചോദിച്ചവയാണ്. 
SCERT സിലബസിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങൾ.
ഇനി പഠിക്കാം...  ഇവയുടെ രണ്ട് ഭാഗങ്ങളുള്ള YouTube Video - കളും ഇവിടെ ചേർത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
* ശരീര താപനില കുറയ്ക്കാന്‍വേണ്ടി കഴിക്കുന്ന ഓഷധങ്ങളെ പൊതുവേ ആന്റി പൈററ്റിക്സ്‌ എന്നു വിളിക്കുന്നു. ഉദാഹരണം പാരസെറ്റമോള്‍. 

* തുണികളില്‍ ചായം ഉറപ്പിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന രാസവസ്തുക്കളാണ്‌
മോര്‍ഡന്റുകള്‍. 

* ആലം ഒരു മോര്‍ഡന്റ്‌ ആണ്‌.

* കാര്‍ബണ്‍, നൈട്രജന്‍, ഹൈഡ്രജന്‍, ഓക്സിജന്‍ എന്നീ നാലു മൂലകങ്ങള്‍ ഓര്‍ഗനോജനുകള്‍ എന്നറിയപ്പെടുന്ന.

* ആവര്‍ത്തനപട്ടികയില്‍ എണ്‍പതിലേറെ മൂലകങ്ങള്‍ ലോഹങ്ങളാണ്‌. 

* ലോഹങ്ങള്‍ മുറിക്കുമ്പോള്‍ അറ്റം തിളങ്ങുന്നതിനെയാണ്‌ ലോഹദ്യുതി എന്നു പറയുന്നത്‌.

* അടിച്ചുപരത്തി തകിടുകളാക്കി മാറ്റാനുള്ള ലോഹങ്ങളുടെ കഴിവാണ്‌ മാലിയബിലിറ്റി.

* വലിച്ചുനീട്ടി കമ്പിയാക്കി മാറ്റാനുള്ള ലോഹങ്ങളുടെ കഴിവാണ്‌ ഡക്ടിലിറ്റി.

* ഉറച്ചു പ്രതലങ്ങളില്‍ത്തട്ടിയാല്‍ ലോഹങ്ങളില്‍നിന്ന്‌ പ്രത്യേക ശബ്ദം പുറപ്പെടും.
ഈ സവിശേഷതയാണ്‌ സോണോരിറ്റി.

* വൈദ്യുതിയുടെയും താപത്തിന്റെയും നല്ല ചാലകങ്ങളാണ്‌ ലോഹങ്ങള്‍.

* ഏറ്റവും ഉയര്‍ന്ന അണുസംഖ്യയുള്ള പ്രകൃതിദത്ത മൂകം യുറേനിയമാണ്‌ (92).

* എന്നാല്‍ ഭൂവൽക്കത്തിലുള്ള പ്രകൃതിദത്തമൂലകങ്ങളുടെ എണ്ണം 90 ആണ്‌. ടെക്നീഷ്യം (43), പ്രൊമിത്തിയം (61) എന്നീ മൂലകങ്ങള്‍ യുറേനിയത്തിനു മുന്നില്‍ വരുന്നതാണെങ്കിലും അവ ഭൂവല്കത്തില്‍ കാണപ്പെടുന്നില്ല. 

* ആന്‍ഡ്രോമീഡ എന്ന നക്ഷത്ര സമൂഹത്തില്‍ പ്രൊമിത്തിയം കാണപ്പെടുന്നുണ്ട്‌, 

* ടെക്നീഷ്യം ഒട്ടുമുഴുവനും കൃത്രിമമായി നിര്‍മിക്കപ്പെട്ടതാണ്‌. എന്നാല്‍,
യുറേനിയം അയിരിന്റെ അണുവിഭജനസമയത്തും മോളിബ്ളിഡിനം ന്യൂട്രോണ്‍ പിടിച്ചെടുക്കുമ്പോഴും ടെക്നീഷ്യം രൂപംകൊള്ളുന്നുണ്ട്‌. ഇതിന്റെ എല്ലാ രൂപങ്ങളും റേഡിയോ ആക്ടീവ്‌ ആണ്‌. 

* സ്ഥിരതയുള്ള ഐസോടോപ്പുകളില്ലാത്ത മൂലകങ്ങളില്‍ ഏറ്റവും അണുസംഖ്യ കുറഞ്ഞത്‌ ടെക്നീഷ്യമാണ്‌.

* ഇംഗ്ലീഷ്‌ അക്ഷരമാലാക്രമത്തില്‍ ആദ്യത്തെ മൂലകം ആക്ടിനിയം (Actinium).
ഇതിന്റെ അണുസംഖ്യ 89.

* അലുമിനിയം കണ്ടുപിടിച്ചത്‌ Hans Christian Oersted. അണുസാംഖ്യ 13.

* ബോക്സൈറ്റില്‍നിന്ന്‌ ആദ്യമായി അലൂമിനിയം വേര്‍തിരിച്ചെടുത്തത്‌ ചാള്‍സ്‌ മാര്‍ട്ടിന്‍ ഹാള്‍ ആണ്‌, 

* കാഠിന്യത്തില്‍ രണ്ടാംസ്ഥാനത്തുള്ള പദാര്‍ഥമായ കൊറണ്ടം ഒരു 
അലൂമിനിയം സംയുക്തമാണ്‌.

* അമ്ലസ്വഭാവവും ക്ഷാരസ്വഭാവവും കാണിക്കുന്ന ലോഹമാണ്‌ അലൂമിനിയം. 
അലൂമിനിയം ഇല്ലാത്ത ആലമാണ്‌ ക്രോം ആലം.

* ഏറ്റവും കൂടുതലുള്ള അലുമിനിയം ധാതു കളിമണ്ണാണ്‌. ഡൈനാമിറ്റിന്റെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന കളിമണ്ണാണ്‌ കെയ്സില്‍ഗര്‍ ((Kieselguhr)

* ആമാശയത്തിലെ അമ്ലത കുറയ്ക്കാന്‍ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തമാണ്‌ അലൂമിനിയം ഹൈഡ്രോക്സൈഡ്‌.

* ടോപ്പാസിന്റെ (പുഷ്യരാഗം) രാസനാമം Hydrous aluminium flourosilicate.

* മാണിക്യം രാസപരമായി അലുമിനിയം ഓക്സൈഡ്‌ ആണ്‌. ഇതിന്റെ ചുവപ്പ്‌ നിറത്തിനു കാരണം ക്രോമിയത്തിന്റെ സാന്നിധ്യം.

* അലൂമിനിയം ഓക്സൈഡിന്റെ വകഭേദമാണ്‌ ഇന്ദ്രനീലം 

* അല്‍നിക്കോ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങള്‍ അലുമിനിയം, നിക്കല്‍, കോബാള്‍ട്ട്‌ എന്നിവയാണ്‌.

* ആന്റിമണിയുടെ അയിരാണ്‌ സ്റ്റിബ്നൈറ്റ്. 

* തീപ്പെട്ടിക്കൂടിന്റെ വശത്ത്‌ പുരട്ടുന്ന സംയുക്തമാണ്‌ ആന്റിമണി സള്‍ഫൈഡ്‌.

* അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള നിഷ്ക്രിയ വാതകമാണ്‌ ആര്‍ഗണ്‍.

* വൈദ്യുത ബള്‍ബുകളില്‍ നിറയ്ക്കുന്ന നിഷ്‌ക്രിയ വാതകമാണ്‌ ആര്‍ഗണ്‍.
 
* നിഷ്‌ക്രിയം എന്നര്‍ഥമുള്ള ആര്‍ഗോസ്‌ എന്ന വാക്കില്‍ നിന്നാണ്‌ പേരിന്റെ ഉദ്ഭവം.

* അന്തരീക്ഷ വാതകങ്ങളില്‍ അളവില്‍ മൂന്നാം സ്ഥാനം ആര്‍ഗണിനാണ്‌.

* വിഷങ്ങളുടെ രാജാവ്‌ എന്നറിയപ്പെടുന്നത്‌ ആഴ്സനിക്‌. രാജാക്കന്‍മാരുടെ വിഷം
എന്നും ഇത്‌ അറിയപ്പെടുന്നു. 

* ആര്‍സെനിക്കിന്റെ സാന്നിധ്യം നിര്‍ണയിക്കാന്‍ നടത്തുന്നതാണ്‌ മാര്‍ഷ്‌ ടെസ്റ്റ്‌. 

* കീടനാശിനികളുടെയും കളനാശിനികളുടെയും നിര്‍മാണത്തിന്‌ ആഴ്സെനിക്‌ ഉപയോഗിക്കുന്നു.

* ബേരിയം കണ്ടുപിടിച്ചത്‌ 1774-ല്‍ കാള്‍ഷീലെയാണ്‌. ആദ്യമായി വേര്‍തിരിച്ചെ
ടൂത്തത്‌ (1808) Sir Humphry  Davy.

* ശുദ്ധമായ ബേരിയം മണ്ണെണ്ണയിലാണ്‌ സൂക്ഷിക്കുന്നത്‌. സ്പാര്‍ക്ക്‌ പ്ലഗ്ഗുകളിലും
വാക്വം ട്യൂബുകളിലും ബേരിയം ഉപയോഗിക്കുന്നു.

* ബേരിയത്തിന്റെ അയിരാണ്‌ Barite.

* കരിമരുന്ന്‌ പ്രയോഗങ്ങളില്‍ പച്ച നിറം ലഭിക്കാന്‍ ബേരിയം ഉപയോഗിക്കുന്നു.

* ബെറിലിയത്തിന്റെ അയിരാണ്‌ Beryl.

* ഇലക്ട്രിക്‌ ബള്‍ബുകളിലും ഫ്ളൂറസന്റ്‌ ട്യൂബുകളിലും ബെറിലിയം ഉപയോഗിക്കുന്നു.

* ബെറിലിയം അലുമിനിയം സിലിക്കേറ്റ്‌ എമറാള്‍ഡ്‌ (മരതകം) എന്നറിയപ്പെടുന്നു.

* ഏറ്റവും അപൂര്‍വമായ മൂലകം അസ്റ്റാസ്റ്റിന്‍ ആണ്‌.

* വൈദ്യുത ചാലകശേഷി ഏറ്റവും കുറഞ്ഞ ലോഹമാണ്‌ ബിസ്മത്ത്‌. ഇതിന്റെ
അയിരുകളാണ്‌ Bismuthinite, Bismite എന്നിവ.

* ഏറ്റവും കാഠിന്യമുള്ള മെറ്റലോയ്ഡാണ്‌ ബോറോണ്‍. 

* കാരംസ്‌ ബോര്‍ഡിന്റെ മിനുസം കുൂട്ടാനായി ഉപയോഗിക്കുന്ന പൌഡറാണ്‌ ബോറിക്‌ ആസിഡ്‌ പൌഡര്‍.

* ഏറ്റവും കാഠിന്യം കൂടിയ മെറ്റലോയ്ഡ്‌ ബോറോണ്‍ ആണ്‌.

* അണുശക്തി നിലയങ്ങളില്‍ ന്യുട്രോണുകളെ പ്രവര്‍ത്തന രഹിതമാക്കാന്‍ ന്യു ട്രോണിനെ ആഗിരണം ചെയ്തുമാറ്റുന്ന ബോറോണ്‍ സ്റ്റീല്‍ അല്ലെങ്കില്‍ കാഡ്മിയം കൊണ്ടുള്ള നിയ്രന്തണ ദണ്‍ഡുകള്‍ ഉപയോഗിക്കുന്നു.

* ദ്രാവകാവസ്ഥയിലുള്ള അലോഹമാണ്‌ ബ്രോമിന്‍. ഇത്‌ കണ്ടുപിടിച്ചത്‌ Antoine J. Balard (1826).

* കാഡ്മിയം മൂലമാണ്‌ ഇതായ്‌-ഇതായ്‌ രോഗം ഉണ്ടാകുന്നത്‌. കാഡ്മിയം കണ്ടുപിടിച്ചത്‌ ജര്‍മനിയിലെ Fredrich Stromeyer(1817 )

* നിക്കല്‍ -കാഡ്മിയം ബാറ്ററികളുടെ നിര്‍മാണത്തിന്‌ ഈ മൂലകം ഉപയോഗിക്കുന്നു.

* അറ്റോമിക്‌ ക്ലോക്കുകളില്‍ ഉപയോഗിക്കുന്ന മൂലകമാണ്‌ സീസിയം.

* സ്പെക്ട്രം അനാലിസിസിലൂടെ കണ്ടെത്തിയ ആദ്യ മൂലകമാണ്‌ സീസിയം.
Fustov Kirchoff , Robert Bunsen എന്നിവരാണ്‌ 1860-ല്‍ ഇത്‌ കണ്ടെത്തിയത്‌.

* ഏറ്റവും വലിയ ആറ്റമുള്ള മൂലകം സീസിയമാണ്‌. സീസിയത്തിന്റെ അയിരുകളാണ്‌ Pollucite, Lepidolite

* ഖരാവസ്ഥയിലുള്ള ലോഹങ്ങളില്‍ ഏറ്റവും മൃദുവായത്‌ സീസിയമാണ്‌.

* ഫോട്ടോ ഇലക്ട്രിക്‌ സെല്ലുകളില്‍ സീസിയം ഉപയോഗിക്കുന്നു.

* കാല്‍സ്യം കണ്ടുപിടിച്ചത്‌ Sir Humphry Davy (1808). അണുസംഖ്യ 20.

* മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുളള ലോഹമാണ്‌ കാല്‍സ്യം. അസ്ഥികളിലെ പ്രധാനഘടകമാണ്‌ കാല്‍സ്യം ഫോസ്‌ഫേറ്റ്‌.

* ആസ്ബെസ്റ്റോസിന്റെ രാസനാമമാണ്‌ കാല്‍സ്യം മഗ്നീഷ്യം സിലിക്കേറ്റ്‌. ഇത്‌
റോക്ക്‌ കോട്ടണ്‍ എന്നറിയപ്പെടുന്നു.

* ജിപ്സത്തിന്റെ രാസനാമം കാല്‍സ്യം സള്‍ഫേറ്റ്. കാല്‍സ്യം ഹൈഡ്രോക്സൈഡാണ്‌ കാസ്റ്റിക്‌ ലൈം.

* ചോക്കിന്റെ രാസനാമമാണ്‌ കാല്‍സ്യം കാര്‍ബണേറ്റ്‌. പഴങ്ങള്‍ കൃത്രിമമായി പഴുപ്പിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ്‌ കാല്‍സ്യം കാര്‍ബൈഡ്‌.

* സ്ലേക്കഡ്‌ ലൈം എന്നറിയപ്പെടുന്നത്‌ കാല്‍സ്യം ഹൈഡ്രോക്സൈഡ്‌. 

* പ്ലാസ്റ്റര്‍ ഓഫ്‌ പാരീസിന്റെ രാസനാമം കാല്‍സ്യം സള്‍ഫേറ്റ്‌.

* സിമന്റിന്റെ സെറ്റിംഗ്‌ സമയം ക്രമീകരിക്കാന്‍ അതില്‍ ചേര്‍ക്കുന്നത്‌ ജിപ്സമാണ്‌.

* ടൂത്ത്‌ പേസ്റ്റില്‍ പോളിഷിങ്‌ ഏജന്റായി ചേര്‍ക്കുന്നത്‌ കാല്‍സ്യം കാര്‍ബണേറ്റാണ്‌.

* മണ്ണിന്റെ അമ്ളത്വം കുറയ്ക്കാന്‍ കാല്‍സ്യം ഹൈഡ്രോക്സൈഡ്‌ ചേര്‍ക്കുന്നു.

* മണ്ണിന്റെ ക്ഷാരത്വം കുറയ്ക്കാന്‍ അലുൂമിനിയം സല്‍ഫേറ്റ് ചേര്‍ക്കുന്നു.


* ഏറ്റവും കൂടുതല്‍ സംയുക്തങ്ങള്‍ ഉണ്ടാകുന്ന മൂലകം കാര്‍ബണാണ്‌. 

* ഭൂമിയില്‍ ജീവന്റെ അടിസ്ഥാനമായ മൂലകമെന്ന്‌ കരുതപ്പെടുന്നത്‌ കാര്‍ബണാണ്‌. അണുസംഖ്യ 6.

* കാര്‍ബണിന്റെ രൂപാന്തമായ ഗ്രാഫൈറ്റ്‌ ബ്ലാക്ക്‌ ലെഡ്‌ എന്നറിയപ്പെടുന്നു. ഇതാണ്‌ അലോഹങ്ങളില്‍വച്ച്‌ ഏറ്റവും നന്നായി വൈദ്യുതി കടത്തിവിടുന്നത്‌.

* ഖരാവസ്ഥയിലുള്ള കാര്‍ബണ്‍ ഡയോക്സൈഡ്‌ അറിയപ്പെടുന്നത്‌ ഡ്രൈ ഐസ്‌ എന്നാണ്‌.

* അഗ്നിശമനികളില്‍ ഉപയോഗിക്കുന്ന വാതകമാണ്‌ കാര്‍ബണ്‍ ഡയോക്സൈഡ്‌.

* കള്ള്‌ പുളിക്കുമ്പോള്‍ (ഫെര്‍മന്റേഷന്‍ അഥവാ കിണ്വനം) രൂപംകൊള്ളുന്ന വാതകം കാര്‍ബണ്‍ ഡയോക്സൈഡാണ്‌.

* ഗ്രീന്‍ ഹസ്‌ ഇഫക്ടിനു കാരണമായ പ്രധാന വാതകം കാര്‍ബണ്‍ ഡയോക്‌സൈഡാണ്‌.

* കക്ക, ചുണ്ണാമ്പ്കല്ല്  എന്നിവ ശക്തിയായി ചൂടാക്കുമ്പോള്‍ കാര്‍ബണ്‍ ഡയോക്സൈഡ്‌ പുറത്തുവരും.

* സസ്യങ്ങള്‍ രാത്രി പുറത്തുവിടുന്ന വാതകം കാര്‍ബണ്‍ ഡയോക്സൈഡാണ്‌.
പകല്‍ പുറത്തുവിടുന്നത്‌ ഓക്സിജന്‍.

* ശുക്രനിലും ചൊവ്വയിലും ഏറ്റവും കുടുതലുള്ള വാതകം കാര്‍ബണ്‍ ഡയോക്സൈഡാണ്‌.

* ചുണ്ണാമ്പ്‌ വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ്‌ കാര്‍ബണ്‍ ഡയോക്സൈഡ്‌.

* കാര്‍ബണ്‍ ഡയോക്സൈഡിനടുത്ത്‌ തീകാണിച്ചാല്‍ ടപ്‌ എന്ന ശബ്ദത്തോടെ
അണഞ്ഞുപോകും.

* അരിമാവില്‍ യീസ്റ്റ്‌ ചേര്‍ത്തുവച്ചിരുന്നാല്‍ ഉണ്ടാകുന്ന വാതകം കാര്‍ബണ്‍ ഡയോക്‌സൈഡ്‌.

* ഉന്നത മര്‍ദ്ദത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ്‌ ജലത്തില്‍ ലയിപ്പിച്ചാണ്‌ സോഡാ ജലം (കാര്‍ബോണിക്‌ ആസിഡ്‌) നിര്‍മിക്കുന്നത്‌.
<രസതന്ത്ര ചോദ്യോത്തരങ്ങൾ- അടുത്തപേജിൽ തുടരുന്നു..> 

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here