കേരളത്തിലെ ജില്ലകൾ: മലപ്പുറം
പി.എസ്.സി. ചോദ്യോത്തരങ്ങൾ -02 

മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ തുടരുന്നു... 
കുഴപ്പിക്കുന്ന വസ്തുതകള്‍
* മാപ്പിള കലാപത്തോടനുബന്ധിച്ച്‌ തടവു പുള്ളികളെ തിരൂരില്‍നിന്ന്‌ ബെല്ലാരി ജയിലിലേക്ക്‌ മാറ്റാന്‍ ഗുഡ്സ്‌ വാഗണില്‍ കുത്തിനിറച്ച്‌ അയയ്ക്കുകയും അവരില്‍,
കുറേപ്പേര്‍ യാത്രാമധ്യേ ശ്വാസംമുട്ടി മരിക്കുകയും ചെയ്ത സംഭവമാണ്‌ വാഗണ്‍ ട്രാജഡിഎന്നറിയപ്പെടുന്നത്. പോത്തന്നുരില്‍വച്ചാണ്‌ ഇത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. 64 പേര്‍ യാത്രമധ്യേയും 8 പേര്‍ കോയമ്പത്തൂര്‍ ആശുപത്രിയില്‍വച്ചും മരണമടഞ്ഞു. 

* 1921 നവംബര്‍ പത്തിനാണ്‌ ഈ സംഭവം നടന്നത്‌ (മരണപ്പെട്ടവരുടെ എണ്ണം
സംബന്ധിച്ച്‌ വ്യത്യസ്ത കണക്കുകളാണ്‌ ചരിത്ര പുസ്തകങ്ങളില്‍ ഉള്ളത്‌).

* കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ലകളില്‍ ഏറ്റവും വിസ്തീര്‍ണം കൂടിയത്‌ മലപ്പുറമാണ്‌ (3550 ച.കി.മീ). എന്നാല്‍, കടല്‍ത്തീരം ഏറ്റവും കൂടുതല്‍ കണ്ണുൂരിനാണ്‌.

അപൂർവ വസ്തുതകള്‍
* ഇന്ത്യയിലെ ഒരേയൊരു തേക്ക്‌ മ്യൂസിയം എവിടെയാണ്‌
- നിലമ്പൂര്‍

* വാഗണ്‍ ട്രാജഡിയെക്കുറിച്ച്‌ അന്വേഷിച്ച കമ്മീഷന്‍ 
- നേപ്പ്‌ കമ്മീഷന്‍

* കേരളത്തിലെ ബ്രാഹ്മണരുടെ ആചാര്യസ്ഥാനവും രാജാക്കന്‍മാരെ അരിയിട്ടുവാഴിക്കാന്‍ അധികാരവുമുണ്ടായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കന്‍മാരുടെ ആസ്ഥാനം
- ആതവനാട്‌

* ഭാരതപ്പുഴയെ വെളിയാങ്കോട്ടുകായലുമായി ബന്ധിപ്പിക്കുന്നത്‌ പൊന്നാനിക്കനാല്‍.

ആഡ്യന്‍പാറ വെള്ളച്ചാട്ടം മലപ്പുറം ജില്ലയിലാണ്‌.

* ദുര്‍ഗയ്ക്ക്‌ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നുവെങ്കിലും വിഗ്രഹമില്ലാത്ത ക്ഷേത്രമാണ്‌ കാടാമ്പുഴ.

* മാമാങ്കം സമയത്ത്‌ സാമൂതിരിയെ വധിക്കുക എന്ന ലക്ഷ്യവുമായി വള്ളുവനാട്ടില്‍
നിന്നുവന്ന്‌ മരണം വരിക്കുന്ന ചാവേറുകളുടെ ജഡം മറവുചെയ്തിരുന്ന ഇടമാണ്‌ മണിക്കിണര്‍.

* മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് പ്രകൃതിരമണീയമായ ബിയ്യം കായൽ

* കുതിരകളി എന്ന അനുഷ്ഠാന നൃത്ത രൂപം പ്രചാരത്തിലുള്ളത്‌ മലപ്പുറം ജില്ലയിലാണ്‌.

* വെള്ളാട്ടിരി അഥവാ വള്ളുവക്കോനാതിരി (വള്ളുവനാട്‌ രാജാവ്‌) ആയിരുന്നു മാമാങ്കത്തിന്റെ അധ്യക്ഷന്‍. വള്ളുവക്കോനാതിരിയെ തോല്‍പിച്ച സാമൂതിരി മാമാങ്കത്തിന്റെ അധ്യക്ഷ പദവി പിടിച്ചെടുത്തു.

* സാമൂതിരിയെ വധിച്ച്‌ മാമാങ്കത്തിന്റെ അധ്യക്ഷപദം വീണ്ടെടുക്കാന്‍ വള്ളുവക്കോനാതിരി അയയ്ക്കുന്ന യോദ്ധാക്കളാണ്‌ ചാവേറുകള്‍ എന്നറിയപ്പെട്ടിരുന്നത്‌.

* പ്രശസ്ത ചരിത്രകാരനായ കെ.വി. കൃഷ്ണയ്യരുടെ നിഗമനത്തില്‍ അവസാനത്തെ മാമാങ്കം നടന്നത്‌ 1755-ല്‍ ആണ്‌. എന്നാല്‍ കേരള ചരിത്ര നിര്‍മിതിയില്‍ നിര്‍ണായക പങ്കുവഹിച്ച വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ അവസാനത്തെ മാമാങ്കം നടന്നത്‌ 1743-ല്‍ എന്നാണ്‌ (അധ്യായം: ജനങ്ങള്‍). 

* 1766-ല്‍ അവസാനത്തെ മാമാങ്കം നടന്നു എന്നു കരുതുന്ന ചരിത്രകാരന്‍മാരും ഉണ്ട്‌. ഇതില്‍ ഏതെങ്കിലും ഒരു വര്‍ഷത്തെ അവസാനത്തെ മാമാങ്കം നടന്ന വര്‍ഷമായി പരിഗണിക്കാമെങ്കിലും അവസാനത്തെ മാമാങ്കം നടന്ന വര്‍ഷം ചരിത്രകാരന്‍മാര്‍ക്കിടയില്‍ തര്‍ക്കവിഷയമാണ്‌.

* മാഘമാസത്തിലെ മകം മുതല്‍ പുഷ്യമാസത്തിലെ പൂയം വരെ 30 ദിവസം നീളുന്ന ആഘോഷമായിരുന്നു മാമാങ്കം.

* 169 കിലോ മീറ്റര്‍ നീളമുള്ള ചാലിയാര്‍പ്പുഴ തമിഴ്നാട്ടിലെ ഇളംബലേരി കുന്നില്‍ നിന്ന് ആരംഭിക്കുന്നതും ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാര്‍, കരിമ്പുഴ, ചെറുപുഴ, വടപുരംപുഴ എന്നീ പ്രധാന പോഷകനദികള്‍ ഉള്‍പ്പെട്ടതുമാണ്.

മാമാങ്കം
പ്രാചീനകാലത്ത്‌ പ്രന്തണ്ടുവര്‍ഷത്തിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായിലെ മണല്‍ത്തിട്ടയില്‍ നടത്തിയിരുന്ന മഹോത്സവമാണ്‌ മാമാങ്കം. വ്യാഴ്രഗഹം കര്‍ക്കടകരാശിയില്‍ നില്‍ക്കുന്ന വര്‍ഷത്തിലെ മാഘമാസത്തെ മഹാമാഘം എന്നുപറയുന്നു. ഇതു സംഭവിക്കുന്നത്‌ 12 വര്‍ഷത്തിലൊരിക്കലാണ്‌. മഹാമാഘത്തിലെ ഉത്സവം മാമാങ്കമെന്ന്‌ അറിയപ്പെട്ടു.
മാമാങ്കത്തെക്കുറിച്ച്‌ നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്‌. കേരള ച്രകവര്‍ത്തിയായിരുന്ന പെരുമാക്കന്‍മാരാണ്‌ മാമാങ്കത്തിന്റെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നതത്രെ. തിരുനാവായായിലെ നാവാമുകുന്ദക്ഷ്രേതത്തിന്‌ അര നാഴിക അകലെയുള്ള ഉയര്‍ന്നതറയില്‍ കെട്ടിയുണ്ടാക്കിയ വാകയൂര്‍ മണ്ഡപത്തില്‍വപച്ച്‌ മാമാങ്കത്തിന്റെ രക്ഷാധികാരിയായ പെരുമാള്‍ നാടുവാഴികളില്‍നിന്ന്‌ പാരിതോഷികങ്ങള്‍ ഏറ്റുവാങ്ങിയിരുന്നതിനെ “പെരുനില' നില്‍ക്കുക എന്നാണ്‌ പറഞ്ഞിരുന്നത്‌. കേരളമൊട്ടാകെയുള്ള രാജാക്കുന്മാരും പ്രഭുക്കന്മാരും മാടമ്പിമാരും മാമാങ്കത്തില്‍
പങ്കെടുത്തിരുന്നു.
ചേരമാന്‍ പെരുമാള്‍ രാജ്യം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കൊടുത്തശേഷം മക്കയ്ക്കുപോയി എന്നു പറയുന്ന ഐതീഹ്യത്തോടെ മാമാങ്കം നടത്താനുള്ള ചുമതല വള്ളുവനാട്‌ രാജാവിന്‌ അഥവാ വള്ളുവക്കോനാതിരിക്ക്‌ (വെള്ളാട്ടിരി) ലഭിച്ചു. പതിനാലാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ കോഴിക്കോട്‌ സാമൂതിരി വള്ളുവനാട്‌ ആക്രമിക്കുകയും മാമാങ്കത്തിന്റെ അധ്യക്ഷസ്ഥാനം കരസ്ഥമാക്കുകയുംചെയ്തു.
എന്നാല്‍, രക്ഷാപുരുഷസ്ഥാനം വഹിക്കാനുള്ള അവകാശം പെരുമാള്‍ നല്‍കിയത്‌ പെരുമ്പടപ്പിനാണ്‌ (കൊച്ചി) എന്നും അഭിപ്രായമുണ്ട്‌. അതുകൊണ്ടാണ്‌ കൊച്ചി
രാജാവിന്റെ ഓദ്യോഗിക പദവി “കോയിലധികാരികള്‍”എന്നായതത്രേ. പിന്നീട്‌ ഈ അധികാരം പെരുമ്പടപ്പ്‌ വള്ളുവക്കോനാതിരിക്ക്‌ കൈമാറി. പെരുമ്പടപ്പ്‌ വന്നേരി ചിത്രകൂടത്തില്‍വച്ച്‌ കിരീടധാരണം നടത്തിവന്നാല്‍ നിലപാടു നിൽക്കാനുള്ള അവകാശം ഒഴിഞ്ഞുകൊടുക്കണമെന്നായിരുന്നു വ്യവസ്ഥ. പിന്നീടാണ്‌ വന്നേരിയും നിലപാടുനില്‍ക്കാനുള്ള അവകാശവും സാമുതിരി പിടിച്ചെടുത്തത്‌. 
പരശുരാമനുമായി മാമാങ്കത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയുമുണ്ട്‌. പ്രന്തണ്ടുവര്‍ഷം കൂടുമ്പോള്‍ എല്ലാവരുടെയും സാന്നിധ്യത്തില്‍ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ പരശുരാമനാണ്‌ ഈ ഏര്‍പ്പാട്‌ ഉണ്ടാക്കിയതെന്നു പറയപ്പെടുന്നു. വള്ളുവക്കോനാതിരിയാണ്‌ ആദ്യ രക്ഷാപുരുഷനായത്‌. അദ്ദേഹത്തെ മാമാങ്കം നടത്താനും അതിനുവേണ്ട സംരക്ഷണം നല്‍കാന്‍ സാമുതിരിയെയും പരശുരാമന്‍ നിശ്‌ചിയിച്ചു.
പുഷ്യപൂയം മുതല്‍ മാഘമകംവരെ ഒരുമാസം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷത്തിന്‌ വിസ്തരിച്ച ചടങ്ങുകളാണ്‌ ഉള്ളത്‌. പാണ്ടിയിലേക്ക്‌ എഴുതുക എന്നതാണ്‌ ആദ്യ ചടങ്ങുകളില്‍ ഒന്ന്‌. ചേര-പാണ്ഡ്യ സഖ്യത്തിന്റെ സൂചനയാകാം ഇത്‌. അതിനുശേഷം അകമ്പടി ജനങ്ങള്‍ക്ക്‌ സാമൂതിരി ഒരു തിട്ടൂരം അയക്കും.
മാമാങ്കത്തിന്‌ ആളുകളെ കൊണ്ടുവരേണ്ട ചുമതല സാമൂതിരിയുടെ മന്ത്രിമുഖ്യനായ മങ്ങാട്ടച്ചനും തിനയഞ്ചേരി ഇളയതിനുമാണ്‌. വരുന്നവര്‍ക്ക്‌ താമസസൌകര്യം ഏര്‍പ്പെടുത്താന്‍ പറപ്പിള്ളി നായകന്റെ ചുമതലയാണ്‌. കൊടിമരത്തിന്‌ കാല്‍ നാട്ടുന്നത്‌ ആളൂര്‍ കണിയാന്‍ നിശ്ചയിക്കുന്ന ശുഭമുഹുര്‍ത്തത്തിലാണ്‌. ഒപ്പം മണിത്തറയുടെ (നിലപാടു കൊള്ളുന്ന സ്ഥലം) നിര്‍മാണവും ആരംഭിക്കും. മാമാങ്കക്കാലത്ത്‌ സാമൂതിരി താമസിക്കുന്ന വാകയൂരിലെ ആല്‍ത്തറയിലാണ്‌ മണിത്തറയുണ്ടാക്കുന്നത്‌. സാധനസാമ്രഗികള്‍ എളുപ്പത്തില്‍ എത്തിക്കാനും കൊണ്ടുപോകുന്നതിനുമുള്ള സൌകര്യം പ്രമാണിച്ചാകാം മാമാങ്കവേദിയായി നദീതീരം തെരഞ്ഞെടുത്തത്‌. നദിയുടെ വലതുകര കെട്ടോന്‍ പടനായകനും ഇടതുകര വയ്യവനാട്ടു നമ്പിടിയും സംരക്ഷിക്കും. കൊടുങ്ങല്ലൂര്‍ തമ്പുരാക്കന്മാര്‍ക്കാണ്‌ ഭക്ഷണത്തിന്റെ ചുമതല. സാബന്തര്‍ കോയക്ക്‌ വെടിക്കെട്ടിന്റെയും. ആഘോഷത്തോടൊപ്പം മാമാങ്കം ഒരു വ്യാപാരമേള കൂടിയായിരുന്നു.
സാമൂതിരിയുടെ അറിയിപ്പ്‌ കിട്ടിയാല്‍, താമസിയാതെ, അദ്ദേഹത്തിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചുകൊണ്ട്‌ മറ്റു രാജാക്കന്മാര്‍ അടിമക്കൊടി കൊടുത്തയച്ചു
തുടങ്ങും. എന്നാല്‍, വള്ളുവക്കോനാതിരി മാത്രം അടിമക്കൊടി കൊടുത്തയക്കുകയില്ല. പകരം, സാമുതിരിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ പുതുമനപ്പണിക്കാരുടെ നേതൃത്വത്തില്‍ ചാവേറ്റുപടയെ അയക്കും.
തിരുമാന്ധാംകുന്നിലമ്മയുടെ നടയ്ക്കല്‍ തൊഴുതശേഷമാണ്‌ ചാവേറുകള്‍ പുറപ്പെടുന്നത്‌. ചാവേറിന്‌ എപ്പോള്‍ വേണമെങ്കിലും സാമൂതിരിയെ ആക്രമിക്കാം,
നിലപാടു നില്‍ക്കുമ്പോഴോ രാത്രിയിലോ അകമ്പടി ഇല്ലാത്തപ്പോഴോ, സമയം പ്രശ്നമല്ല. ധീരമായി മുന്നേറുന്ന ചാവേറുകള്‍ സാമൂതിരിയുടെ വമ്പന്‍ സേനയുടെ മുന്നില്‍ വീരമൃത്യു വരിക്കുകയായിരുന്നു പതിവ്‌.
രണ്ടോ മൂന്നോ തവണ ചാവേറുകള്‍ക്ക്‌ നിലപാടുതറയോളം എത്താനായി. എന്നാല്‍, ഭാഗ്യം അനുകൂലിച്ചതിനാല്‍ സാമൂതിരി രക്ഷപ്പെട്ടു. രക്തസാക്ഷികളായ
ചാവേറുകളുടെ മൃതദേഹം മണിക്കിണറില്‍ ഇടും. ചാവേറുകളുടെ മരണവിവരം സാമൂതിരിയുടെ സൈനികര്‍ ആഹ്ളാദപൂര്‍വം പ്രഖ്യാപിക്കും.
മൈസൂറിലെ ഹൈദരാലിയുടെ മലബാര്‍ ആക്രമണവും തുടര്‍ന്ന്‌ സാമൂതിരിയുടെ ആത്മഹത്യയും മാമാങ്കത്തിന്റെ അന്ത്യം കുറിച്ചു.
<മലപ്പുറം - ആദ്യ പേജിലേക്ക് പോകാൻ - ഇവിടെ ക്ലിക്കുക>

<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here