കേരളത്തിലെ ജില്ലകൾ: മലപ്പുറം - പി.എസ്.സി. ചോദ്യോത്തരങ്ങൾ -01
PSC 10th, +2, Degree Level Questions & Answers / LDC Questions / Degree Level Questions / LGS / VEO / PSC Exam Questions / PSC Malappuram Questions / PSC Districts in Kerala: Malappuram Questions and Answers / PSC Online Coaching / PSC Exam Materials/ Malappuram Important places / Malappuram Tourist places.
മലപ്പുറം ജില്ലയുടെ സാംസ്‌കാരിക പൈതൃകം യഥാര്‍ഥത്തില്‍ കേരളത്തിലെ മറ്റേതൊരു പ്രദേശത്തേക്കാളും സമ്പന്നമാണ്. മാമാങ്കസ്മരണകളുറങ്ങുന്ന തിരുനാവായ, ആയുര്‍വേദത്തിന്റെ തലസ്ഥാനമെന്ന വാഴ്ത്തപ്പെടുന്ന കോട്ടയ്ക്കല്‍, ചെറിയ മെക്ക എന്നറിയപ്പെടുന്ന പൊന്നാനി, കലിക്കറ്റ് സര്‍വകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പാലം തുടങ്ങി പ്രധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ ഈ ജില്ലയിലുണ്ട്. മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന എഴുത്തച്ഛൻ, ഭക്തകവി പൂന്താനം, മഹാകവി മോയിൻകുട്ടി വൈദ്യരുമൊക്കെ മലയാള സാഹിത്യത്തിന് മലപ്പുറം നല്‍കിയ സംഭാവനകളാണ്. അവയെക്കുറിച്ചല്ലാം വിശദമായി മനസ്സിലാക്കാം.
രണ്ട് അദ്ധ്യായങ്ങളായി നൽകിയിരിക്കുന്ന മുഴുവൻ വിവരങ്ങളും പഠിക്കുക.
* കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം
* 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്.
* സംസ്ഥാനത്തെ പ്രധാന നാല് നദികളായ ചാലിയാര്‍, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ, തിരൂര്‍പ്പുഴ എന്നിവ ജില്ലയിലുടെ ഒഴുകുന്നു.
* അക്ഷയ പദ്ധതി ആരംഭിച്ച ജില്ല
* ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല
* മുസ്ലിങ്ങള്‍ എണ്ണത്തിലും ശതമാനാടിസ്ഥാനത്തിലും കൂടുതലുള്ള ജില്ല
* കേരളത്തില്‍ ഏറ്റവും കൂടുതല്‍ അസംബ്ലി നിയോജക മണ്ഡലങ്ങളുള്ള (16) ജില്ല
* ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകളുള്ള ജില്ല
* ഏറ്റവും കൂടുതല്‍ തദ്ദേശഭരണസ്ഥാപനങ്ങളുള്ള ജില്ല (ത്രിതല ഗ്രാമ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഉള്‍പ്പെടെ)
* ഏറ്റവും കൂടിയ ജനസംഖ്യാ വളര്‍ച്ചാ നിരക്കുള്ള ജില്ല
* ഏറ്റവും കൂടുതല്‍ ഗ്രാമവാസികളുള്ള ജില്ല
* സാക്ഷരരുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ല (ശതമാനാടിസ്ഥാനത്തില്‍ കോട്ടയം)
* ഏറ്റവും കുടുതല്‍ പേര്‍ വിദേശത്ത് ജോലിക്ക് പോകുന്ന, അഥവാ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല.
* കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്‌കുളുകളുള്ള ജില്ല മലപ്പുറമാണ്.
ആദ്യത്തേത്
* ലോകത്തിലെ ആദ്യത്തെ തേക്കു പ്ലാന്റേഷനാണ് നിലമ്പൂരിലെ കൊനോലീസ്
പ്ലോട്ട് (1844). മലബാര്‍ കലക്ടറായിരുന്ന എച്ച്.വി.കൊനോലിയാണ് ഇത് വികസിപ്പിച്ചത്.
* കേരളത്തിലെ ആദ്യത്തെ റെയില്‍വേലൈന്‍ - തിരൂര്‍-ബേപ്പൂര്‍ (1861)
* കേരളത്തിലെ ആദ്യത്തെ അക്ഷയകേന്ദ്രം ആരംഭിച്ച പഞ്ചായത്ത് - കൊണ്ടോട്ടി
ബ്ലോക്കിലെ പള്ളിക്കല്‍ പഞ്ചായത്ത്
* ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം
- വെളിയന്തോട്
* കുടുംബശ്രീ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല (1998)- മലപ്പുറം (ആലപ്പുഴ
ജില്ലയില്‍ സമാനസ്വഭാവമുള്ള സംരംഭം മുമ്പ് തുടങ്ങിയിട്ടുണ്ടായിരുന്നുവെങ്കിലും
കുടുംബശ്രീ എന്ന നാമധേയത്തോടെ പദ്ധതി ആരംഭിച്ചത് മലപ്പുറത്താണ്. അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്പേയിയാണ് 1998-ല്‍ ഉദ്ഘാടനം ചെയ്തത്)
* കേരളത്തിലെ ആദ്യത്തെ ബയോ റിസോഴ്സസ് നാച്ചുറല്‍ പാര്‍ക്ക്
- നിലമ്പൂര്‍
* മലയാളം സര്‍വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍
- കെ.ജയകുമാര്‍
* മലബാറിലെ ആദ്യത്തെ വനിതാ കോളേജാണ് കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ് (1952).
* സേവനമികവിന് ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച രാജ്യത്തെ ആദ്യ നഗരസഭയാണ് മലപ്പുറം.
* ഇന്ത്യയിലാദ്യമായി ഇ-ഗവേണന്‍സ് ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കിയ നഗരസഭയാണ് തിരൂര്‍.
* കേരളത്തിലെ ആദ്യത്തെ പ്രവാസി ക്ഷേമ വികസന സഹകരണസംഘം പ്രവര്‍ത്തനമാരംഭിച്ചത് മലപ്പുറത്തെ കുന്നുമ്മലിലാണ്.
* മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്‌ത്ര മാസികയാണ് 1903-ല്‍ വൈദ്യരത്നം
പി.എസ്.വാര്യര്‍ കോട്ടയ്ക്കലില്‍നിന്ന് ആരംഭിച്ച ധന്വന്തരി.
* ഇന്ത്യയിലെ ആദ്യത്തെ വൈ-ഫൈ മുനിസിപ്പാലിറ്റിയാണ് മലപ്പുറം (2015).
* ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയുടെ കേരളത്തിലെ ആദ്യത്തെ കാമ്പസ് മലപ്പുറം ജില്ലയിലാണ് (2013).
* കേരളത്തിലെ ആദ്യത്തെ പരാതി രഹിതമുനിസിപ്പാലിറ്റി മലപ്പുറമാണ് (2014).
* കേരളത്തിലെ ആദ്യത്തെ പി.പി.പി (പബ്ലിക്-പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍) തുറമുഖം സ്ഥാപിക്കുന്നത് പൊന്നാനിയിലാണ്.
ഓർത്തിരിക്കേണ്ടവ
* ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടം- നിലമ്പൂരിലെ കൊനോലിപ്ലോട്ട്
* ഏറ്റവും കുറച്ചുകാലം കേരള നിയമസഭാംഗമായിരുന്നത് സി.ഹരിദാസാണ്. നിലമ്പൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഇദ്ദേഹം 1980 ഫെബ്രുവരി 15-ന് സത്യപ്രതിജ്ഞ ചെയ്യുകയും ഫ്രെബുവരി 25-ന് രാജിവയ്ക്കുകയും ചെയ്തു.
* കേരളത്തിലെ ഏറ്റവും നീളം കുടിയ റെഗുലേറ്റര്‍--കം- ബ്രിഡ്ജ് എന്നറിയപ്പെടുന്നത് തിരുരിനെയും പൊന്നാനിയെയും ബന്ധിപ്പിക്കുന്നതും ഭാരതപ്പുഴയ്ക്ക് കുറുകെയുള്ളതുമായ 978 മീറ്റര്‍ നീളമുള്ള നിര്‍മിതിയാണ്. 2012-ല്‍ ആയിരുന്നു ഉദ്ഘാടനം.
* ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്ക് നിലമ്പൂരിലാണ്.
* നിലമ്പൂരിലെ തേക്കിന്‍കാടുകളിലൂടെഒഴുകുന്ന നദി ചാലിയാറാണ്.
* മാമാങ്കവേദിയായിരുന്ന തിരുനാവായ ഏതു നദിയുടെ തീരത്തായിരുന്നു
- ഭാരതപ്പുഴ
അപരനാമങ്ങള്‍
* ഏതു സ്ഥലത്തിന്റെ പഴയ പേരാണ് വെങ്കടകോട്ട
അപരനാമങ്ങള്‍
* ഏതു സ്ഥലത്തിന്റെ പഴയ പേരാണ് വെങ്കടകോട്ട
- കോട്ടയ്ക്കല്‍
* ആയുര്‍വേദത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്നത് കോട്ടയ്ക്കലാണ്.
* നിള, പേരാര്‍ എന്നുമറിയപ്പെടുന്ന നദി
- ഭാരതപ്പുഴ
* ചെറിയ മക്ക എന്നറിയപ്പെടുന്ന, മലപ്പുറം ജില്ലയിലെ സ്ഥലം
- പൊന്നാനി
* കേരളത്തിലെ മെക്ക എന്നറിയപ്പെടുന്നതും പൊന്നാനിയാണ്.
* മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്
- കൊടികുത്തിമല
* മലപ്പുറം മിനി ഊട്ടി എന്നറിയപ്പെടുന്നത് അരിമ്പ്ര കുന്നുകളാണ് (Arimbra Hills).
* സംസ്കൃതത്തില്‍ വല്ലഭക്ഷോണി എന്നറിയപ്പെട്ടിരുന്ന പ്രദേശം
- വള്ളുവനാട്
* കൂടല്ലൂരിന്റെ കഥാകാരന്‍
- എം.ടി.വാസുദേവന്‍ നായര്‍
* നിളയുടെ കഥാകാരന്‍
- എം.ടി.വാസുദേവന്‍ നായര്‍
* പോത്തന്നൂരിലെ ഇരുട്ടറ ദുരന്തം (Black Hole of Podanur) എന്ന് പ്രശസ്ത ചരിത്രകാരന്‍ സുമിത് സര്‍ക്കാര്‍ വിശേഷിപ്പിച്ച സംഭവം വാഗണ്‍ ട്രാജഡിയാണ്
* 1756-ല്‍ കൊല്‍ക്കത്തയില്‍ സിറാജ് ഉദ്‌ദൌളയുടെ സൈന്യം ഒരു ഇരുട്ടറയില്‍
അടച്ച ബ്രിട്ടിഷ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ 123 പേര്‍ ശ്വാസം മുട്ടി മരിച്ച സംഭവമാണ് ഇന്ത്യാചരിത്രത്തില്‍ ഇരുട്ടറ ദുരന്തം എന്നറിയപ്പെടുന്നത്.
* മലബാര്‍ ഗോഖലെ എന്നറിയപ്പെട്ടത് മങ്കട കൃഷ്ണവര്‍മ രാജയാണ്.
പ്രധാന വ്യക്തികള്‍
* മാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന രാജാവ്
- വള്ളുവക്കോനാതിരി
* കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപിച്ചത്
- പി.എസ്.വാര്യര്‍ (1902).
* മലബാര്‍ കലാപകാലത്ത് ഭരണാധികാരിയായിവാഴിച്ചത് ആലി മുസലിയാരെയാണ് (1861-1922).
* മലയാളഭാഷ യുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മദേശമാണ് തിരൂര്‍.
* എഴുത്തച്ഛന്റെ സമകാലീനനായി മലപ്പുറം ജില്ലയിലെ കീഴാറ്റൂരില്‍ ജനിച്ചുവളര്‍ന്നതാണ് പൂന്താനം
* മേല്പുത്തൂർ നാരായണ ഭട്ടതിരി- പൊന്നാനി താലൂക്കിൽ തിരുനാവായ റെയിൽവേസ്റ്റേഷനടുത്തായി (പഴയ പേരു എടക്കുളം ) ഇന്നു സ്ഥിതി ചെയ്യുന്ന കുറുമ്പത്തൂരംശത്തിലാണ് മേല്പത്തൂർ ഇല്ലം.
* മഹാകവി മോയിൻകുട്ടി വൈദ്യർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്തു് ഓട്ടുപാറയിൽ ജനിച്ചു.
* ഖ്വാജാ മോയനുദ്ദീന്‍ എന്ന പേര്‍ഷ്യന്‍ എഴുത്തുകാരന്റെ നോവലിനെ മുന്‍നിര്‍ത്തി മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച ബദറുല്‍ മുനീറിന്റെയും ഹുസ്‌നുല്‍ ജമാലിന്റെയും പ്രണയകാവ്യവും ബദര്‍ ഉഹ്ദ്, മലപ്പുറം പടപ്പാട്ടുകളും അറബിമലയാള സാഹിത്യത്തില്‍ നവോത്ഥാനത്തിന്റെ വസന്തം വിടര്‍ത്തിയ കൃതികളാണ്.
* വള്ളത്തോൾ നാരായണമേനോൻ1878 ഒക്ടോബർ 16-ന് തിരൂരിനു സമീപം വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും, മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു.
* പ്രശസ്തനായ കഥാകാരന്‍ നന്തനാര്‍ ജനിച്ചത് മലപ്പുറംജില്ലയിലെ അങ്ങാടിപ്പുറത്താണ്.
പ്രധാന സ്ഥലങ്ങള്‍
* കോഴിക്കോട് വിമാനത്താവളം സ്ഥിതിചെയ്യുന്ന കരിപ്പൂര്‍ ഏതു ജില്ലയില്‍
- മലപ്പുറം
* മലയാളഭാഷ യുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മദേശമാണ് തിരൂര്‍. തിരൂര്‍ തുഞ്ചന്‍ പറമ്പ് ഈ അര്‍ഥത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.
* തുഞ്ചന്‍ പറമ്പ് എവിടെ സ്ഥിതി ചെയ്യുന്നു
- തിരൂര്‍
* നാവാമുകുന്ദക്ഷ്രേതം എവിടെയാണ്
- തിരുനാവായ (ഇത് വിഷ്ണുക്ഷ്രേതമാണ്)
* കാലിക്കറ്റ് സര്‍വകലാശാലയുടെ ആസ്ഥാനമായ തേഞ്ഞിപ്പലം ഏതു ജില്ലയില്‍
- മലപ്പുറം
* ഇ.എം.എസ്. ജനിച്ച ഏലംകുളം മന കടലുണ്ടിപ്പുഴയുടെ തീരത്ത് പെരിന്തല്‍മണ്ണയ്ക്കടുത്താണ്.
* ആലിമുസലിയാര്‍ ജനിച്ചത് നെല്ലിക്കുന്നത്ത് ദേശത്താണ്
* മലപ്പുറം നഗരത്തിന്റെ ഹൃദയഭാഗത്താണ് കോട്ടക്കുന്ന്.
* മാപ്പിളപ്പാട്ട് ലോകത്തെ ആചാര്യനാണ് മോയിൻ കുട്ടി വൈദ്യർ. കൊണ്ടോട്ടിയിൽ ഇദ്ദേഹത്തിന്റെ പേരിൽ, മഹാകവി മോയീൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി എന്ന പേരിലൊരു സ്മാരകം പണി കഴിപ്പിച്ചിട്ടുണ്ട്.
* മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ പ്രകൃതിരമണീയമായ ബിയ്യം കായൽ
* കേരളത്തിലെ ഇസ്ലാം മതവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് മലപ്പുറം- വേങ്ങര റോഡില്‍ സ്ഥിതി ചെയ്യുന്ന വെളുത്ത ചുമരുകളും നീല വാതിലുകളും ഉള്ള ഹിന്ദുക്ഷേത്രസമാനമായി നിര്‍മിക്കപ്പെട്ടിട്ടുള്ള ജമാ-അത്തെ-പള്ളി / വലിയ ജുമാ പള്ളി. ഇവിടത്തെ പള്ളിയില്‍ വര്‍ഷം തോറും നാല് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ നടക്കാറുണ്ട്. പള്ളിക്ക് സമീപമായി മാപ്പിളപ്പാട്ടുകളാല്‍ അനശ്വരരായ മാപ്പിളലഹളയിലെ വീരരക്തസാക്ഷികളുടെ ഖബര്‍ സ്ഥിതി ചെയ്യുന്നു.
* ഹിന്ദു മതത്തിലെ പ്രമുഖ ദൈവമായ വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഇന്ത്യയില്‍ തന്നെയുള്ള ഏക ക്ഷേത്രമാണ് തൃപ്രങ്ങോട് ചാമ്രവട്ടം റോഡില്‍ സ്ഥിതി ചെയ്യുന്ന ഗരുഡ ക്ഷേത്രം.
* 16-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതായി കരുതപ്പെടുന്ന പൊന്നാനി ജുമാ പള്ളി മലബാറിന്റെ കൊച്ചുമെക്ക എന്നറിയപ്പെട്ടിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആത്മീയ വിദ്യാഭ്യാസത്തിനായി ഇവിടെ വന്നിരുന്നതായി പറയപ്പെടുന്നു.
* മലബാര്‍ മുസ്ലീംങ്ങളുടെ ആത്മീയ നേതാക്കളായി അറിയപ്പെടുന്ന തങ്ങള്‍ കുടുംബത്തിന്റെ ഖബറിടം നിലകൊള്ളുന്ന മമ്പുറം തിരൂര്‍ നഗരത്തില്‍ നിന്ന് കിഴക്ക് 26 കിലോ മീറ്റര്‍ അകലെയായി എ.ആര്‍. നഗര്‍ വില്ലേജില്‍ സ്ഥിതി ചെയ്യുന്നു.
* കടലുണ്ടി-പരപ്പനങ്ങാടി റോഡ് പാതയിലൂടെ എത്തിച്ചേരാവുന്ന കേരനിരകളാല്‍ വലയം ചെയ്യപ്പെട്ട ശുദ്ധജലതടാകമാണ് മുടിയം കായല്‍.
* മലപ്പുറം നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പൂക്കോട്ടൂര്‍ യുദ്ധത്തിലെ വീരരക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള യുദ്ധസ്മാരകമാണ് പൂക്കോട്ടൂര്‍ കവാടം.
* 1921 ലെ മലബാര്‍ ലഹളക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് തിരൂരങ്ങാടി.
* കരുവാരക്കുണ്ട് വില്ലേജില്‍ ഉള്ള സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കേരളംകുണ്ട് വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം സൈലന്റ് വാലിയില്‍ നിന്നാണ്.
പ്രധാന സംഭവങ്ങള്‍
* മലബാര്‍ കലാപം നടന്ന വര്‍ഷം
- 1921
* മലബാര്‍ കലാപത്തിന്റെ ഭാഗമായ പൂക്കോട്ടുര്‍ യുദ്ധം നടന്നത് 1921 ഓഗസ്റ്റ് 26 നാണ്.
* ആലി മുസലിയാരെ കോയമ്പത്തൂര്‍ ജയിലില്‍ തുക്കിക്കൊന്നത് 1922 ഫെബ്രുവരി
17-നാണ്.
* കടലുണ്ടിപ്പുഴയില്‍ 2001 ജൂണ്‍ 22-നാണ് മദ്രാസ് മെയില്‍ (മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് (6602)) പാളം തെറ്റി 52 പേര്‍ മരിക്കാനിടയായതും 222 പേര്‍ക്ക് പരിക്കേറ്റതും.
* 2001 മാര്‍ച്ച് 11നാണ് കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടങ്ങളില്‍ ഒന്നായ പൂക്കിപ്പറമ്പ് ബസ് അപകടം നടന്നത്.
പ്രധാന സ്ഥാപനങ്ങള്‍
* കേരള ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം- മലപ്പുറം (നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍
ബാങ്കും സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കും സംയോജിച്ച് 2013-ല്‍ രൂപംകൊണ്ടതാണ് കേരള ഗ്രാമീണ്‍ ബാങ്ക്).
* മലയാളം റിസര്‍ച്ച് സെന്റര്‍
- തിരൂര്‍
* കേരള വുഡ് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം
- നിലമ്പൂര്‍
* മേല്‍പ്പത്തൂര്‍ സ്മാരകം എവിടെയാണ്
- തിരുനാവായയ്ക്കുടുത്ത് ചന്ദനക്കാവില്‍
* മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം
- മലപ്പുറം (1921ലാണ് എം.എസ്.പി. രൂപംകൊണ്ടത്)
* കലിക്കറ്റ് സര്‍വകലാശാലയുടെ ആസ്ഥനം
- തേഞ്ഞിപ്പലം
* കലിക്കറ്റ് സര്‍വകലാശാലയുടെ ആപ്തവാക്യമാണ് നിര്‍മായ കര്‍മണാശ്രീ
* വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ തിരൂരിലാണ്. ദുരന്തം സംഭവിച്ച വാഗണിന്റെ
(എംഎസ്‌എം എല്‍ വി 1711) ആകൃതിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
* കശുവണ്ടി ഗവേഷണ കേന്ദ്രം ആനക്കയം.
* അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ് - 2010 ല്‍ സ്ഥാപിതമായ ഈ സര്‍വകലാശാല പെരിന്തല്‍മണ്ണയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.
<മലപ്പുറം - ചോദ്യോത്തരങ്ങൾ -അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക>
<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക>
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക > PSC YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍