പി.എസ്.സി. രസതന്ത്ര ചോദ്യങ്ങൾ  (അദ്ധ്യായം മൂന്ന്)

രസതന്ത്ര ചോദ്യോത്തരങ്ങൾ തുടരുന്നു... 

* ജര്‍മേനിയം കണ്ടുപിടിച്ചത്‌ ClemensAlexander Winkler.

* ഇന്റഗ്രേറ്റഡ്‌ സര്‍ക്യൂട്ടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അര്‍ധചാലകമാണ്‌ (Semi conductor) ജര്‍മേനിയം.

* വജ്രത്തിനുസമാനമായ പരല്‍ഘടനയുള്ള മൂലകമാണ്‌ ജര്‍മേനിയം.

* ഏറ്റവും കൂടുതല്‍ അടിച്ചുപരത്താന്‍ (malleable) കഴിയുന്ന ലോഹം സ്വര്‍ണമാണ്‌.

* പ്ലാറ്റിനം കഴിഞ്ഞാല്‍ ഏറ്റവും പ്രതിപ്രവര്‍ത്തനം കുറഞ്ഞ ലോഹമാണ്‌ സ്വര്‍ണം.

* ഹിരണ്യ എന്ന പ്രാചീനനാമം ഉണ്ടായിരുന്ന ലോഹമാണ്‌ സ്വര്‍ണം.

പ്ലാറ്റിനം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വലിച്ചുനീട്ടാന്‍ (ductile) കഴിയുന്ന ലോഹം സ്വര്‍ണമാണ്‌.

* പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ കാണുന്ന ലോഹമാണ്‌ സ്വര്‍ണം.

* 22 കാരറ്റ്‌ സ്വര്‍ണമാണ്‌ 916 ഗോള്‍ഡ്‌ എന്നറിയപ്പെടുന്നത്‌. ഇതില്‍ 22 ഭാഗം സ്വര്‍ണവും 2 ഭാഗം ചെമ്പോ വെളളിയോ ആയിരിക്കും. 

* സ്വര്‍ണാഭരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള മാര്‍ഗമാണ്‌ ഹാള്‍ മാര്‍ക്കിംഗ്‌. 

* ഇന്ത്യയില്‍ ഹാള്‍ മാര്‍ക്കിംഗ്‌ നടപ്പാക്കുന്ന സ്ഥാപനമാണ്‌ ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്‌.

* ലാറ്റിന്‍ ഭാഷയില്‍ സ്വര്‍ണത്തിന്റെ പേര്‍ Aurum. അണുസംഖ്യ 79. പ്രതീകം Au.

* പ്രഭാതത്തിന്റെ യവനദേവതയാണ്‌ അറോറ. ഇതില്‍ നിന്നാണ്‌ സ്വര്‍ണത്തിന്‌ പ്രതീകം ലഭിച്ചത്‌.

* സ്വര്‍ണം, പ്ലാറ്റിനം, വെള്ളി എന്നീവ ഉത്കൃഷ്ട ലോഹങ്ങള്‍ (precious metals) എന്നറിയപ്പെടുന്നു.

* സ്വര്‍ണത്തിന്റെ ദ്രവണാങ്കം 1064 ഡിഗ്രി സെല്‍ഷ്യസും തിളനില 2807 ഡിഗ്രി സെല്‍ഷ്യസുമാണ്‌.

* സ്വര്‍ണത്തോട ചെമ്പ് ചേര്‍ത്താല്‍ ചുവപ്പ്‌ കലര്‍ന്ന മഞ്ഞ നിറം കിട്ടും. പലേഡിയം ചേര്‍ത്താല്‍ വെളുപ്പ്‌ നിറം കിട്ടും. ഇരുമ്പ്‌ ചേര്‍ത്താല്‍ പച്ച കലര്‍ന്ന മഞ്ഞ നിറമാകും. ബിസ്മത്ത്‌ ചേര്‍ത്താല്‍ കറുപ്പുനിറം ലഭിക്കും.

* കൊളോയ്ഡല്‍ ഗോള്‍ഡ്‌ ചേര്‍ത്താല്‍ ഗ്ലാസിന്‌ ചുവപ്പുനിറം ലഭിക്കും.

* ഏറ്റവും കുറഞ്ഞ ദ്രവണാങ്കമുള്ള ((melting point)) മൂലകം ഹീലിയമാണ്‌. 

* സൂര്യനില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകമാണ്‌ ഹീലിയം. ഇത്‌ ബലൂണുകള്‍ നിറയ്ക്കാന്‍ ഉപയോഗിക്കുന്നു. വിമാനങ്ങളുടെ ടയറില്‍ നിറയ്ക്കുന്ന വാതകവും ഹീലിയമാണ്‌.

* ഓക്സിജനൊപ്പം അക്വാലങ്സില്‍ ഉപയോഗിക്കുന്ന വാതകം ഹീലിയമാണ്‌.

* ന്യൂക്ലിയര്‍ ഫ്യുഷന്റെ ഫലമായി സൂര്യനില്‍ രൂപംകൊള്ളുന്ന വാതകം ഹീലിയം. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള നിഷ്‌ക്രിയ വാതകമാണിത്‌.

* കാലാവസ്ഥാ നിരീക്ഷണ ബലൂണുകളില്‍ ഉപയോഗിക്കുന്ന വാതകം ഹീലിയമാണ്‌.

* ഹീലിയം, നിയോണ്‍, ആര്‍ഗണ്‍, ക്രിപ്റ്റണ്‍, സെനണ്‍, റാഡോണ്‍ എന്നിവയാണ്‌ നിഷ്ക്രിയ വാതകങ്ങള്‍ അഥവാ അപൂര്‍വ വാതകങ്ങള്‍. ഇവ നോബിള്‍ ഗ്യാസ്‌ എന്നും അറിയപ്പെടുന്നു. 

നിഷ്‌ക്രിയ വാതകങ്ങളുടെ ഓക്‌സീകരണാവസ്ഥ (oxidation state) പൂജ്യമാണ്‌. 

* നോബിള്‍ ഗ്യാസസ്‌ കണ്ടുപിടിച്ചത്‌ വില്യം റാംസേ.

* പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകമാണ്‌ ഹൈഡ്രജന്‍. കാവന്‍ഡിഷാണ്‌ ഹൈഡ്രജന്‍ കണ്ടുപിടിച്ചത്‌. ലാവോസിയര്‍ പേരു നല്‍കി. 

* ന്യൂട്രോണില്ലാത്ത ഏക മൂലകം ഹ്രൈഡജനാണ്‌. ഏറ്റവും ഭാരം കുറഞ്ഞ മൂലകവും ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകവും ഹൈഡ്രജനാണ്‌. എല്ലാ ആസിഡുകളിലൂം അടങ്ങിയിട്ടുള്ള മൂലകമാണിത്‌.

* ഹ്രൈഡജന്‍ വാതകത്തിന്‌ നിറമില്ല. ഏറ്റവും ചെറിയ ആറ്റം ഹൈഡ്രജന്റെതാണ്‌.

ഹ്രൈഡജന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന പ്രക്രീയയാണ്‌ Bosch Process.

* സുര്യനില്‍ ഏറ്റവും കൂടുതലുള്ള മൂലകം ഹൈഡ്രജനാണ്‌. 

* ഹൈഡ്രജൻ ബോംബ്‌ കണ്ടുപിടിച്ചത്‌ എഡ്വേര്‍ഡ്‌ ടെല്ലര്‍.

* പെട്രോളിലെ ഘടകമൂലകങ്ങള്‍ ഹൈഡ്രജനും കാര്‍ബണും. 

* ശിലാതൈലം (rock oil), കറുത്ത സ്വര്‍ണം എന്നീ പേരുകളിലറിയപ്പെടുന്നത്‌ പെട്രോളിയമാണ്‌. 

* ഫോസിലുകളില്‍നിന്നാണ്‌ പെട്രോളിയം രൂപം കൊള്ളുന്നത്‌.

* ഒക്ടേന്‍ നമ്പര്‍ എഞ്ചിനുകളില്‍ പെട്രോള്‍ കത്തുന്നതിന്റെ ക്ഷമത സുചിപ്പിക്കുന്നു. 

* പെട്രോളിന്റെ അപസ്‌ഫോടനം കുറയ്ക്കാന്‍വേണ്ടി പെട്രോളിനോട് ചേര്‍ത്തിരുന്ന സംയുക്തമാണ്‌ ട്രെടാ ഈഥൈല്‍ ലെഡ്‌. ഇത്‌ ചേര്‍ക്കാത്ത പെട്രോളാണ്‌ അള്‍ലെഡഡ്‌ പെട്രോള്‍.

* നല്ല പെട്രോളിന്റെ ഒക്ടേന്‍ നമ്പര്‍ 80-ന്‌ മുകളില്‍ ആയിരിക്കും. 

* ഡീസലിന്റെ ഗുണമേന്മ അളക്കുന്നത്‌ സീറ്റേണ്‍ (Cetane) നമ്പരിലാണ്‌.

* വളരെ തണുപ്പുള്ള രാജ്യങ്ങളില്‍ വാഹനങ്ങളുടെ റേഡിയേറ്ററുകളില്‍ ജലം തണുത്ത്‌ ഐസാവാതിരിക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ഥമാണ്‌ എഥിലീന്‍ ഗ്ലൈക്കോള്‍.

* പെട്രോള്‍ എഞ്ചിന്‍ കണ്ടുപിടിച്ചത്‌ കാള്‍ ബെന്‍സ്‌,

* ഡീസല്‍ എഞ്ചിന്‍ -റുഡോള്‍ഡ്‌ ഡീസല്‍.

* പെട്രോളിയം ഇന്ധനങ്ങള്‍ കത്തുന്നതിന്റെ ഫലമായി പ്രധാനമായും പുറത്തുവരുന്ന വാതകമാണ്‌ കാര്‍ബണ്‍ ഡയോക്സൈഡ്‌.

* പെട്രോളിയത്തിന്റെ അസംസ്കൃതരൂപമാണ്‌ ക്രൂഡ്‌ ഓയില്‍. 

* ക്രൂഡ്‌ ഓയിലില്‍നിന്ന്‌ പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഘടകങ്ങള്‍ വേര്‍തിരിക്കുന്ന പ്രക്രിയയാണ്‌ Fractional distillation. 

* പെട്രോള്‍, ഡീസല്‍ എന്നിവയാണ്‌ മിനറല്‍ ഓയില്‍ എന്നറിയപ്പെടുന്നത്‌. 

* ഡീസലിന്റെ മറ്റൊരു പേരാണ്‌ ഗ്യാസ്‌ ഓയില്‍. 

* പെട്രോളിന്റെ മറ്റൊരു പേരാണ്‌ ഗ്യാസോലൈന്‍. 

* ഈഥൈല്‍ ആള്‍ക്കഹോള്‍ പെട്രോളിയത്തിനൊപ്പം ചേര്‍ത്തുണ്ടാക്കുന്നതാണ്‌ ഗ്യാസോഹോള്‍.
<രസതന്ത്ര ചോദ്യോത്തരങ്ങൾ - ആദ്യ പേജിലേക്ക് പോകാൻ - ഇവിടെ ക്ലിക്കുക>

<കേരളത്തിലെ മറ്റു ജില്ലകൾ പഠിക്കാം - ഇവിടെ ക്ലിക്കുക
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here