The Human Body: Questions and Answers
മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ - 02

മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ തുടരുന്നു.. ഈ ചോദ്യോത്തരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.


👉നേത്രരോഗങ്ങൾ
* മങ്ങിയ വെളിച്ചത്തിൽ കാഴ്ചശക്തി കുറയുന്ന രോഗം 
- നിശാന്ധത 

* നിശാന്ധതയ്ക്ക് കാരണമാവുന്നത് -ഏതു വിറ്റാമിൻറ അപര്യാപ്തത യാണ്. 
- വിറ്റാമിൻ എ

* വൃദ്ധരിൽ നേത്രലൈൻസ് അതാര്യ മാവുന്ന രോഗം 
- തിമിരം (Catract) 

* ലെൻസിൻറ ഇലാസ്തികത നഷ്ട പ്പെടുന്നതുമുലം അടുത്തുള്ള വ സൂക്കളെ കാണാൻ കഴിയാത്ത അവസ്ഥ 
- പ്രസ് ബയോപ്പിയ 

* പ്രായമായവരിൽ പ്രസ് ബയോ പിയ പരിഹരിക്കാൻ ഉപയോഗി ക്കുന്ന ലെൻസ് 
- കോൺവെക്സ് ലെൻസ് 

*  കണ്ണിൽ മർദം വർധിക്കുന്ന രോഗാവസ്ഥ 
- ഗ്ലോക്കോമ

* കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാതിരിക്കുന്ന അവസ്ഥ 
- കോങ്കണ്ണ് 

* നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ 
- ചെങ്കണ്ണ് (കൺജങ്റ്റി വൈറ്റിസ്) 

* അടുത്തുള്ള വസ്തുക്കളെ കാണാൻ കഴിയുകയും ദൂരെയുള്ള തിനെ കാണാൻ കഴിയാത്തതു - മായ കാഴ്ചവൈകല്യം 
- ഹ്രസ്വദൃഷ്ടി (Myopia) 

* മയോപ്പിയയ്ക്ക് കാരണമെന്ത്?
- നേത്രഗോളത്തിന്റെ നീളം കൂടുന്നത് 

* മയോപ്പിയ പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് 
-  കോൺകേവ് ലെൻസ്

* ദൂരെയുള്ളതിനെ വ്യക്തമായി കാണുകയും അടുത്തുള്ളതിന കാണാൻ കഴിയാത്തതു മായ കാഴ്ചവൈകല്യം. 
- ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ)

*  ദീർഘദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് 
- കോൺവെക്സ് ലെൻസ് 

* നേത്ര ലെൻസിന്റെ  വക്രത മൂലം വസ്തുവിന്റെ ശരിയായ പ്രതിബിംബം രുപപ്പെടാത്ത അവസ്ഥ.
- വിഷമ ദൃഷ്ടി (അസ്റ്റിഗ്മാറ്റിസം)

* അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് 
- സിലിണ്ടറിക്കൽ ലെൻസ് 

* ഹ്രസ്വ ദൃഷ്ടിയും ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് 
- ബൈ ഫോക്കൽ ലെൻസ്

* മനുഷ്യ നേത്രത്തിലെ കോർണിയയിൽ  പുതുതായി കണ്ടുപിടിച്ച പാളി 
- ദുവ പാളി (Dua's Layer)

* ദുവപാളി കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ 
- ഹർമിന്ദർസിംഗ് ദുവ 


👉മൂക്ക് 
മൂക്കിനു ചുറ്റുമുള്ള അസ്‌ഥികളില്‍ കാണപ്പെടുന്ന വായു അറകളാണ്‌ 
- നേസല്‍ സൈനസ്‌. 

* നേസല്‍ സൈനസ്‌ അറികളിലെ ശ്ലേഷ്‌മ പടലത്തിന്‌ നീര്‍വീക്കം ഉണ്ടാകുന്ന അവസ്‌ഥായാണ്‌ 
- സൈനസൈറ്റിസ്‌. 

* മൂക്കിൽ നിന്നുള്ള രക്തസ്രാവം?
- എപ്പിസ്റ്റാക്സിസ്.

* മൂക്കിനെക്കുറിച്ചുള്ളപഠനം 
- റിനോളജി‬‬‬‬

* മൂക്കിലെ അസ്‌ഥികളും സ്ലേഷ്‌മ പടലങ്ങളും ക്ഷയിച്ച്‌ ചെറിയ പൊട്ടലുകളും ദുര്‍ഗന്ധവും സ്രവവും ഉണ്ടാവുന്ന അവസ്‌ഥയാണ്‌ 
- ഒസീനം.

* മൂക്കിൻെറ ചർമത്തിൽ കാണപ്പെടുന്ന ചെറിയ കറുത്ത പൊട്ടുകളാണ് 
- ബ്ലാക് ഹെഡുകൾ

* മൂക്കിന്റെ വശങ്ങളിലുള്ള കറുപ്പു നിറത്തിനു കാരണം സെബോറിക് മെലനോസിസ് (Seborrheic Menanosis) എന്ന രോഗാവസ്ഥയാണ്. 

* ഗന്ധം തിരിച്ചറിയാനാവാത്ത അവസ്ഥ 
- അനോസ്മിയ 

* ഗന്ധ ഗ്രഹണവുമായി ബന്ധപ്പെട്ട നാഡി 
- ഓൾഫാക്ടറി നെർവ് 

👉ചെവി


* തുലന അവസ്ഥയുമായി ബന്ധപ്പെട്ട അവയവം ഏതാണ് ?
- ചെവി

* ശബ്ദതരംഗങ്ങളെ ചെവിക്കുള്ളിലേക്ക് നയിക്കുന്ന കർണഭാഗം?
- ചെവിക്കുട (Pinna)

* ബാഹ്യ കര്‍ണ്ണത്തിന്റെ ഭാഗങ്ങള്‍ എതെല്ലാം?
- ചെവികുട, കര്‍ണ്ണനാളം, കര്‍ണ്ണപടം 

* ബാഹ്യകർണം അവസാനിക്കുന്നത്എവിടെ?
- കർണപടം 

* മധ്യകർണത്തെ ബാഹ്യകർണത്തിൽ നിന്ന് വേർതിരിക്കുന്ന വൃത്താകൃതിയിലുള്ള നേർത്ത സ്തരം 
- കർണപടം 

* ശബ്ദ തരംഗങ്ങൾക്കനുസരിച്ച് കമ്പനം ചെയ്യുന്ന സ്തരം 
- കർണപടം 

* മധ്യകർണത്തിലുള്ള അസ്ഥികൾ ഏവ?
- മാലിയസ്, ഇൻകസ്, സ്റ്റേപ്പിസ്‌ 

* ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി 
- സ്റ്റേപ്പിസ്

* ശബ്ദഗ്രാഹികൾ സ്ഥിതിചെയ്യുന്ന ആന്തരകർണത്തിലെ ഭാഗം?
- കോക്ലിയ

* മധ്യകർണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്നത് 
- യൂസ്റ്റേഷ്യൻ നാളി 

* മധ്യകർണത്തിലെ മർദം ക്രമീകരിക്കാൻ സഹായിക്കുന്ന നാളി 
- യൂസ്റ്റേഷ്യൻ നാളി 

* മനുഷ്യകർണങ്ങളിലെ ആകെ എല്ലുകളുടെ എണ്ണം? 
- 6 

* കോക്ലിയയിൽ എവിടെയാണ് ശബ്ദ ഗ്രാഹികൾ സ്ഥിതിചെയ്യുന്നത്? 
- ഓർഗൻ ഓഫ് കോർട്ടി 

* ശരീര തുലനനില പാലിക്കാൻ സഹായിക്കുന്ന ആന്തരകർണത്തിലെ ഭാഗങ്ങൾ 
- അർധവൃത്താകാരക്കുഴലുകൾ ,വെസ്റ്റിബൂൾ 

* ആന്തരകര്‍ണം സ്ഥിതി ചെയുന്നത്‌ തലയോടിലെ അസ്ഥി നിര്‍മിതമായ അറയ്ക്കുള്ളിലാണ്‌ (Bony labyrinth). ഈ അസ്ഥി അറയ്ക്കുള്ളില്‍ സ്തരനിര്‍മിതമായ അറകളും (Membraneous labyrinth) ഉണ്ട്‌. സ്തര അറയ്ക്കുള്ളില്‍ എന്‍ഡോലിംഫ്‌ (Endolymph) എന്ന ദ്രവവും സ്തര അറയ്ക്കും അസ്ഥി അറയ്ക്കുമിടയില്‍ പെരിലിംഫ്‌ (Perilymph) എന്ന ദ്രവവും നിറഞ്ഞിരിക്കുന്നു. 
  
* സ്റ്റെപ്പിസിനോട് ചേര്‍ന്നിരിക്കുന്നസ്തരം. അസ്ഥി ശൃംഖലയിലെ കമ്പനം ആന്തരകര്‍ണത്തിലേയ്ക്ക് വ്യാപിപിക്കുന്നു.
- ഓവൽ വിൻഡോ 

* അർധവൃത്താകാരക്കുഴലുകളിൽ നിറഞ്ഞിരിക്കുന്ന ദ്രവം 
- എൻഡോലിംഫ് 

* മനുഷ്യകർണത്തിന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവത്തിൽ 
- 20 ഹെർട്സ് മുതൽ 20 കിലോ ഹെർട്സ്

* 20 ഹെർട്സിൽ താഴെയുള്ള ശബ്ദം ഏതുപേരിൽ അറിയപ്പെടുന്നു ?  
-ഇൻഫ്രാസോണിക് 

* 20 കിലോഹെർട്സിൽ കൂടുതലുള്ളശബ്ദം അറിയപ്പെടുന്നത്? 
- അൾട്രാസോണിക് 

* അഞ്ചുവയസ്സിൽ താഴെയുള്ള ശ്രവണശേഷിയില്ലാത്ത കുട്ടികളിൽ കോക്ലിയ മാറ്റിവെക്കലിനായുള്ള കേരള സർക്കാർ പദ്ധതി ഏത്?
- ശ്രുതിതരംഗം

* ചെവിയെക്കുറിച്ചുള്ള പഠനം
- ഓട്ടോളജി

* കേൾവിയെകുറിച്ചുള്ള പഠനം
- ഓടിയോളജി 

* മനുഷ്യന്റെ ശ്രവണ സ്ഥിരത എത്രയാണ് ?
- 1/10 സെക്കന്റ്

* ചെവി വേദനയ്ക് പറയുന്ന മറ്റെരു പേര് എന്താണ് ?
- ഓറ്റാല്‍ജിയ

👉നാവ് 
* സ്വാദറിയാൻ സഹായിക്കുന്ന ജ്ഞാനേന്ദ്രിയം ഏത്?
- നാക്ക്

* വായ്ക്കുള്ളിലും നാക്കിലുമുള്ള രാസ്‌ ഗ്രാഹികള്‍ (Chemoreceptors) ആണ്‌
രുചിയറിയാന്‍ സഹായിക്കുന്നത്‌. 

*മധുരം തിരിച്ചറിയാവുന്ന ഗ്രാഹികൾ നാവിൽ എവിടെ സ്ഥിതിചെയ്യുന്നു?
- നാവിന്റെ മുന്നറ്റം

* നാവിന്റെ മുന്നറ്റത്തിന്റെ ഇരുവശങ്ങളും തിരിച്ചറിയുന്ന രുചി?
- ഉപ്പ്

* ശരീരത്തില്‍ ഏറ്റവും ശക്തിയുള്ള പേശി എന്നു വിളിക്കപ്പെടുന്നത്. 
- നാവ് (നിരവധി പേശികള്‍ ചേര്‍ന്നു രൂപപ്പെട്ടതാണ്). 

* പൂര്‍ണ്ണ ആരോഗ്യമുള്ള ഒരാളുടെ നാവിന് 
- പിങ്ക് നിറമായിരിക്കും.

* നാക്കിന്റെ ഉപരിതലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന ഭാഗങ്ങളാണ്‌ പാപ്പിലകള്‍ (Papillae). 

* പാപ്പിലകളില്‍ കാണപ്പെടുന്ന രുചിയറിയിക്കുന്ന ഭാഗങ്ങളാണ്‌ സ്വാദ്മുകുളങ്ങള്‍ (Taste buds). മധുരം (Sweet), ഉപ്പ്‌ (Salt), പുളി (Sour), കയ്പ്‌ (Bitter). ഉമാമി (Umami) തുടങ്ങിയ രുചികളാല്‍ ഉദ്ദീപിക്കപ്പെടുന്ന സ്വാദ്മുകുളങ്ങളാണ്‌ നമുക്കുള്ളത്‌.

* സ്വാദ് മുകുളങ്ങൾ സ്ഥിതിചെയ്യുന്നത്?
- പാപ്പില്ലകളിൽ

* നാവിന് തിരിച്ചറിയാൻ കഴിയുന്ന അ‌ഞ്ചാമത്തെ രുചി?
- ഉമാമി

* അഞ്ച് അടിസ്ഥാനരുചികളിൽ ഒരു രുചി ആണ് 
- ഉമാമി (മറ്റുള്ളവ ഉപ്പ്, കയ്പ്, മധുരം, പുളി). 

* സന്തോഷകരമായിട്ടുള്ള സ്വാദുള്ള എന്നർഥം വരുന്ന ജാപ്പനീസ് പദമാണ് 
- ഉമാമി. (ജപ്പാനിലെ ഒരു പ്രൊഫസർ ആയ കികുനെ ഇക്കെദയാണ് ഈ രുചിയെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞത്. അജിനോമോട്ടോയിൽ നിന്ന് കിട്ടുന്ന രുചി ഇതിനോരുദാഹരണമാണ്).
  
* പാല്‍, മാംസം, കടല്‍ വിഭവങ്ങള്‍, കൂണ്‍ എന്നീ ഭക്ഷണ പദാര്‍ഥങ്ങളില്‍ ഉമാമി രൂചി തരുന്ന ഘടകങ്ങളുണ്ട്‌. 

* ഒലിയോഗസ്റ്റസ് (Oleogustus) എന്ന പേരിൽ ആറാമതും ഒരു രുചി കണ്ടെത്തിയിട്ടുണ്ട്. ഇത് കൊഴുപ്പിന്റെ രുചിയാണ്. 

* നാവിന്റെ വശങ്ങൾ തിരിച്ചറിയുന്ന രുചി?
- പുളി

👉ത്വക്ക് 
* മനുഷ്യശരീരത്തിലെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?
- ത്വക്ക് 

* ത്വക്കിനെക്കുറിച്ചുള്ള  ശാസ്ത്രീയപഠനമാണ്
- ഡെര്‍മറ്റോളജി (ത്വക്കിലെ ഡെര്‍മിസ് എന്ന ഭാഗത്തിന്റെ പേരില്‍നിന്നാണ് ഈ പേര് ലഭിച്ചത്)

* മെലാനിന്‍ തീരെ കുറവോ മെലാനിന്‍ ഇല്ലാതിരിക്കുകയോ ആണെങ്കില്‍വരുന്ന അവസ്ഥയാണ്  
- ആല്‍ബിനിസാം.

* ത്വക്കിന്റെ ഏറ്റവും പുറമേയുള്ള ഭാഗം 
- എപ്പി ഡെർമിസ്

* ത്വക്ക് പരിപാലനത്തിന് വിളിക്കുന്ന പേര് എന്താണ്?
- കോസ്മോളജി 

* ത്വക്കിന് നിറം നല്‍കുന്ന വസ്തു ?
- മെലാനിന്‍ (മെലാനോസൈറ്റ് കോശങ്ങളിലുള്ള മെലാനിന്‍ എന്ന വര്‍ണമാണ് ത്വക്കിനും അതിനാല്‍ ശരീരത്തിനും നിറം നല്‍കുന്നത്). 

* മെലാനിന്റെ അളവ് കൂടുതല്‍ കാണപ്പെടുന്നത് ?
- നീഗ്രോ വംശജരില്‍

* മെലാനിന്റെ കുറവ് എന്തിന് കാരണമാകുന്നു ?
- പാണ്ഡ്

*ത്വക്കിനെ ബാധിക്കുന്ന അസുഖങ്ങള്‍
- ഡര്‍മെന്റൈറ്റിസ്, സൊറിയാസിസ്, അരിമ്പാറ, പാണ്ട്, എക്സിമ
<മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ -അടുത്ത പേജിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക>

മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here