സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിൽ സ്ഥിരമായി ചോദിക്കുന്നതാണ്. പി.എസ്.സി. പ്രാഥമിക പരീക്ഷയുൾപ്പെടെ ഏത് പരീക്ഷയ്ക്കും പ്രധാനമായി ചോദിക്കുന്ന ചോദ്യോത്തരങ്ങൾ. പിഎസ്‌സി പരീക്ഷയിലെ പ്രധാന ഭാഗങ്ങളിലൊന്നാണു സാമ്പത്തികശാസ്ത്രം. അടുത്തകാലത്തായി സാമ്പത്തികശാസ്ത്രത്തിൽനിന്നു വളരെ ആഴത്തിലുള്ള ചോദ്യങ്ങൾ വരുന്നുണ്ട്.
PSC 10th, +2, Degree Level Examination Questions
National income indicates the economic condition of a country. A higher national income implies the economic progress of a country.
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും.
👉സാമ്പത്തികശാസ്ത്രം: ചോദ്യോത്തരങ്ങള്‍
1. താഴെപ്പറയുന്ന സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങള്‍ - ഗ്രന്ഥകർത്താക്കൾ എന്നിവയില്‍ ശരിയായത് ഏതെല്ലാം?
iആഡംസ്മിത്ത് - വെല്‍ത്ത് ഓഫ് നേഷന്‍സ്
ii ഗുന്നര്‍ മിര്‍ ദയാല്‍ - ഏഷ്യന്‍ ഡ്രാമ
iii അമര്‍ത്യസെന്‍ - പോവര്‍ട്ടി ആന്റ് ഫാമിന്‍
iv ദാദാ ഭായ് നവറോജി - പോവര്‍ട്ടി ആന്റ് അണ്‍ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ
എ. i, iii, iv എന്നിവ മാത്രം ശരിയാണ്
ബി. i, ii, iv എന്നിവ മാത്രം ശരിയാണ്
സി. ii, iii, iv എന്നിവ മാത്രം ശരിയാണ്
ഡി. i, ii, iii, iv എന്നിവ ശരിയാണ്
ഉത്തരം: (ഡി)
2. ഒരു രാജ്യത്തിന്റെ മൂലധനം, സാങ്കേതികവിദ്യ ഉല്പന്നങ്ങള്‍ എന്നിവ പ്രത്യേക നിയന്ത്രണങ്ങളില്ലാതെ മറ്റൊരു രാജ്യത്തേക്ക് വ്യാപിപ്പിക്കുന്ന പ്രകിയ അറിയപ്പെടുന്നത്.
എ. ഉദാരവല്‍ക്കരണം
ബി. ആഗോളവല്‍ക്കരണം
സി. ദേശസാല്‍ക്കരണം
ഡി. സ്വകാര്യവല്‍ക്കരണം
ഉത്തരം: (ബി)
3. ഇന്ത്യയില്‍ 20, 50, 100, 500 രൂപ നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ് ഏതാണ്
എ. കറന്‍സിനോട്ട് പ്രസ് - നാസിക് (മഹാരാഷ്ട്ര)
ബി. ഇന്ത്യാ സെക്യൂരിറ്റി പ്രസ് - നാസിക് (മുംബൈ)
സി. ബാങ്ക്നോട്ട് പ്രസ് ദിവാസ് - (മധ്യപ്രദേശ്)
ഡി. സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ് - ഹൈദരാബാദ്
ഉത്തരം: (സി)
4. ദാരിദ്ര്യ നിര്‍ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്റെ അളവ് എത്രയാണ്?
എ. 2100 കലോറി
ബി. 2600 കലോറി
സി. 1400 കലോറി
ഡി. 2400 കലോറി
ഉത്തരം: (ഡി)
5. ഒരു ഉല്‍പ്പന്നത്തിന്റെ പാക്കറ്റില്‍ “റഗ് മാര്‍ക്ക് ' മുദ്ര പതിപ്പിച്ചിട്ടുണ്ട്. ആയതില്‍നിന്ന് നിങ്ങള്‍ മനസ്സിലാക്കുന്നത് എന്താണ്?
എ. പരിസ്ഥിതി സൌഹൃദമായ ഗുണനിലവാരമുള്ള ഉല്‍പന്നമാണ്
ബി. മികച്ച ഗുണനിലവാരമുള്ള കാര്‍ഷിക ഉല്പന്നമാണ്
സി. ബാലവേല ഉപയോഗിക്കാതെയുള്ള ഉല്‍പന്നമാണ്
ഡി. ഗുണനിലവാരമുള്ള റബര്‍ ഉല്‍പന്നമാണ്
ഉത്തരം: (സി)
6. “യോഗക്ഷേമം വഹാമൃഹം' (your welfare is our responsibility) എന്നത് ഏത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആപ്‌തവാക്യമാണ് ?
എ. എല്‍ഐസി
ബി. ഓറിയന്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്
സി. യുണൈറ്റഡ് ലൈഫ് ഇന്‍ഷുറന്‍സ്
ഡി. മാരുതി ഇന്‍ഷുറന്‍സ്
ഉത്തരം: (എ)
7. 1930കളിലെ സാമ്പത്തികമാന്ദ്യത്തിന് കാരണമായി പറയുന്ന “വാള്‍സ്ട്രീറ്റ് ദുരന്തം” എന്നത് ഏത് രാജ്യത്തിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് വിലയിലുണ്ടായ തകര്‍ച്ചയാണ്
എ. അമേരിക്ക
ബി. ന്യൂയോര്‍ക്ക്
സി. ജര്‍മ്മനി
ഡി. ലണ്ടന്‍
ഉത്തരം: (ബി)
8. ഓഹരി വിപണികളിലെ ഗവണ്‍മെന്റ് ഓഹരികള്‍ ഏത്‌പേരിലാണ് അറിയപ്പെടുന്നത്
എ. ബുള്‍
ബി.ഗില്‍ഡ്
സി. ബ്ലൂചിപ്പ്
ഡി. ബിയര്‍
ഉത്തരം: (ബി)
9. ഇന്ത്യന്‍ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബി (Securities and Exchange Board of India) സ്ഥാപിതമായ വര്‍ഷം?
എ. 1986
ബി. 1983
സി. 1988
ഡി. 1992
ഉത്തരം: (സി)
10. സര്‍ചാര്‍ജ് എന്നത് ഏതുതരം നികുതിയാണ്?
എ. പ്രത്യക്ഷ നികുതിയാണ്
ബി. പരോക്ഷനികുതിയാണ്
സി. പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന അധിക നികുതിയാണ്
ഡി. സര്‍ക്കാര്‍ ജീവനക്കാര്‍ വരുമാനത്തിന്മേൽ നല്‍കേണ്ട നികുതിയാണ്
ഉത്തരം: (സി)
11. നികുതി രേഖകള്‍ സമര്‍പ്പിച്ച ഗവണ്‍മെന്റ് സര്‍വീസിലുള്ള ഉദ്യോഗസ്ഥനോട് പാന്‍ കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെട്ടു. പാന്‍ (PAN) എന്നതിന്റെ പൂര്‍ണ്ണരൂപം
എന്താണ്?
എ. Personal Account Number (പേഴ്‌സണല്‍ അക്കൌണ്ട് നമ്പര്‍)
ബി. Private Account Number (പ്രൈവറ്റ് അക്കണ്ട് നമ്പര്‍) സി. Pension Account Number (പെന്‍ഷന്‍ അക്കാണ്ട് നമ്പര്‍)
ഡി. Permanent Account Number (പെര്‍മനന്റ് അക്കാണ്ട് നമ്പര്‍)
ഉത്തരം: (ഡി)
12. ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിര്‍ദ്ദേശം നല്‍കിയ കമ്മിറ്റി ഏതാണ്
എ. രാജാ ചെല്ലയ്യ കമ്മിറ്റി
ബി. മല്‍ഹോത്ര കമ്മിറ്റി
സി. ബള്‍വന്ത്റായ് മേത്ത കമ്മിറ്റി
ഡി. ബേസല്‍ കമ്മിറ്റി
ഉത്തരം: (എ)
13. താഴെപ്പറയുന്നവയില്‍ ശരിയായത് ഏതെല്ലാമാണ്?
1. വാഗുല്‍ കമ്മിറ്റി - ഇന്ത്യന്‍ മണിമാര്‍ക്കറ്റ്
ii. എസ് എന്‍ വര്‍മ്മ കമ്മിറ്റി - കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ പുനഃസംഘടന
iii. ശിവരാമന്‍ കമ്മിറ്റി - നബാര്‍ഡിന്റെ രൂപീകരണം
iv. രെഖി കമ്മിറ്റി - പരോക്ഷ നികുതി
എ. i, iii, iv എന്നിവ മാത്രം ശരിയാണ്
ബി. i, ii, iii എന്നിവ മാര്രം ശരിയാണ്
സി. ii, iv എന്നിവ മാത്രം ശരിയാണ്
ഡി. i, ii, iii, iv എന്നിവ ശരിയാണ്
ഉത്തരം: (ഡി)
14. സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രധാന വരുമാന മാര്‍ഗം ഏതാണ്
എ. ആദായനികൂതി
സി. തൊഴില്‍നികുതി
ബി. വില്‍പ്പന നികുതി
ഡി. കസ്റ്റംസ് നികുതി
ഉത്തരം: (ബി)
15. ഇന്ത്യയില്‍ മൂല്യവര്‍ദ്ധിത നികുതി (VAT) നിലവില്‍ വന്ന വര്‍ഷം
എ. 2005 ഏപ്രില്‍ 1
ബി. 2003 ഏപ്രില്‍ 1
സി. 2004 ഏപ്രില്‍ 1
ഡി. 2002 ഏപ്രില്‍ 1
ഉത്തരം: (എ)
16. ജിഎസ്ടി കൗണ്‍സിലിലെ അംഗങ്ങളില്‍ ഉള്‍പ്പെടാത്തത് ആരാണ്?
എ. ചെയര്‍മാന്‍ നീതി ആയോഗ്
ബി. കേന്ദ്ര ധനകാര്യ മന്ത്രി
സി. കേന്ദ്ര റവന്യു സഹമന്ത്രി
ഡി. സംസ്ഥാന ധനകാര്യ മന്ത്രിമാർ
ഉത്തരം: (എ)
7. ബാങ്കുകളുടെ ബാങ്ക്, വായ്പകളുടെ നിയന്ത്രകന്‍ എന്നീ വിശേഷണങ്ങളുള്ള റിസര്‍വ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം ഏതാണ്?
എ. തെങ്ങ്
ബി. കമുക്
സി. എണ്ണപ്പന
ഡി. അരയാല്‍
ഉത്തരം: (സി)
18. യുറോപ്യന്‍ യുണിയന്റെ ഒനദ്യോഗിക കറന്‍സിയായ യുറോ നിലവില്‍ വന്നത്
എ. 1996 ജനുവരി1
ബി. 1999 ജനുവരി 1
സി. 1998 ജനുവരി 1
ഡി. 1997 ജനുവരി1
ഉത്തരം: (ബി)
19. ഇന്ത്യന്‍ രൂപയ്ക്ക് നിലവിലുള്ള ചിഹ്നം (₹) രൂപകല്‍പ്പന ചെയ്ത് തമിഴ്‌നാട് സ്വദേശി
എ. ഡി അജയകുമാര്‍
ബി. ഡി ഉദയകുമാര്‍
സി. സി അഭയകുമാര്‍
ഡി. ഡി ദേവകുമാര്‍
ഉത്തരം: (ബി)
20. ഇന്ത്യന്‍ കറന്‍സികളില്‍ ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്
എ. കേന്ദ്ര ധനകാര്യ സെക്രട്ടറി
ബി. കേന്ദ്ര ധനകാര്യമന്ത്രി
സി. റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍
ഡി. റിസര്‍വ്ബാങ്ക് ഗവര്‍ണര്‍
ഉത്തരം: (ഡി)
21. കറന്‍സി നോട്ടുകള്‍ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യ ഗവണ്‍മെന്റില്‍ നിക്ഷിപ്തമായത് ഏത് ആക്ട് പ്രകാരമാണ്
എ. പേപ്പര്‍ കറന്‍സി ആക്ട് 1861
ബി. കറന്‍സി ആക്ട് 1764
സി. കറന്‍സി ആക്ടു 1751
ഡി. ഇന്ത്യന്‍ കറന്‍സി ആക് 1947
ഉത്തരം: (എ)
22. ചുവടെ തന്നിട്ടുള്ളവയില്‍ ശരിയായ പ്രസ്താവന ഏത്
എ. 1996 മുതലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മഹാത്‌മാ ഗാന്ധി സീരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കിയത്
ബി. ഇന്ത്യന്‍ കറന്‍സികളില്‍ 17 ഭാഷകളില്‍ നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്
സി. ഇന്ത്യന്‍ നോട്ടില്‍ മൂല്യം രേഖപ്പെടുത്തിയിട്ടുള്ള ഏക വിദേശ ഭാഷ നേപ്പാളിയാണ്
ഡി. മേല്‍പ്പറഞ്ഞവയെല്ലാം ശരിയാണ്
ഉത്തരം: (ഡി)
23. എല്ലാ കുടുംബങ്ങളിലെയും ഒരംഗത്തിനെങ്കിലും ബാങ്ക് അക്കൌണ്ട് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ബാങ്കിംഗ് ജില്ല.
എ. കൃഷ്ണഗിരി
സി. പാലക്കാട്
ബി. നാസിക്
ഡി. കോര്‍ബ
ഉത്തരം: (സി)
24. താഴെ പറയുന്നവയില്‍ ഏത് ബാങ്കിന്റെ ആസ്ഥാനമാണ് ന്യുഡല്‍ഹിയില്‍ സ്ഥിതി ചെയ്യാത്തത്?
എ. പഞ്ചാബ് നാഷണല്‍ ബാങ്ക്
ബി. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
സി. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്
ഡി. പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്.
ഉത്തരം: (ബി)
25. ശ്രീമതി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍1969 ജൂലൈ 19ന് എത്ര ബാങ്കുകളെയാണ് ദേശസാല്‍കരണം നടത്തിയത്?
എ. 12
ബി. 13
സി. 14
ഡി. 19
ഉത്തരം: (സി)
26. “യുവര്‍ പെര്‍ഫെക്റ്റ് ബാങ്കിംഗ് പാര്‍ടണര്‍' എന്നത് ഏത് ബാങ്കിന്റെ ആപ്തവാക്യമാണ്?
എ. യൂക്കോ ബാങ്ക്
ബി.എസ് ബി ഐ
സി.ഫെഡറല്‍ ബാങ്ക്
ഡി. കാനറ ബാങ്ക്
ഉത്തരം: (സി)
27. താഴെ പറയുന്നവയില്‍ ഏതാണ് മുദ്രാലോണ്‍ മേളകള്‍ വഴി നല്‍കുന്ന ലോണുകളില്‍ ഉള്‍പ്പെടാത്തത്?
എ. കിരണ്‍
ബി. തരുണ്‍
സി. ശിശു
ഡി. കിശോര്‍
ഉത്തരം: (എ)
28. കൃഷിക്കും ഗ്രാമ വികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്കായ നബാര്‍ഡ് മുംബൈ ആസ്ഥാനമായി രൂപം കൊണ്ടത് ഏത് വര്‍ഷത്തിലാണ്?
എ. 1981 ജൂലൈ 31
ബി. 1986 ജൂലൈ 12
സി. 1982 ജൂലൈ 12
ഡി. 1984 ജൂലൈ 12
ഉത്തരം: (സി)
29. ഇന്ത്യയിലാദ്യമായി കോര്‍ ബാങ്കിങ് സംവിധാനം നടപ്പിലാക്കിയ ബാങ്ക്
എ. എസ് ബി ഐ
ബി. ഫെഡറല്‍ ബാങ്ക്
സി. ഐസിഐസിഐ ബാങ്ക്
ഡി. എച്ച്ഡിഎഫ്‌സി ബാങ്ക്
ഉത്തരം: (എ)
30. 2017 ഏപ്രില്‍ ഒന്നിന് എസ്ബിഐയില്‍ ലയിപ്പിച്ച ബാങ്കുകളില്‍ ഉള്‍പ്പെടാത്തത് ഏതാണ് ?
എ. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍
ബി. സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല
സി. ഭാരതീയ മഹിളാ ബാങ്ക്
ഡി. സ്റ്റേറ്റ് ബാങ്ക് ഓഫ് അഹമ്മദാബാദ്
ഉത്തരം: (ഡി)
31. ജിഎസ്ടിയെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏതാണ്?
എ. ജിഎസ്ടി നിലവില്‍ വന്നത് 2017 ജൂലൈ ഒന്നിനാണ്
ബി. ജിഎസ്ടി ബില്‍ പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്
സി. ജിഎസ്ടി എന്നത് 122-ാമത് ഭരണഘടനാ ഭേദഗതി ബില്ലാണ്
ഡി. ജിഎസ്ടി ബില്‍ രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് SAKSHAM.
ഉത്തരം: (ബി)
32. ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായ ശക്തികാന്തദാസ് പ്രസ്തുത സ്ഥാനം വഹിക്കുന്ന എത്രാമത്തെ വ്യക്തിയാണ്?
എ. 26- മത്തെ
ബി. 24- മത്തെ
സി. 23- മത്തെ
ഡി. 25- മത്തെ
ഉത്തരം: (ഡി)
33. 12- ാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ചുവടെ പറയുന്നവയില്‍ ഏതാണ്?
എ. 2017 - 2022
ബി. 2012 - 2017
സി. 2014 - 2019
ഡി. 2019 - 2024
ഉത്തരം: (ബി)
34. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ആരംഭിച്ച പദ്ധതി - ജനകീയ പദ്ധതി എന്നീവിശേഷണങ്ങള്‍ ലഭിച്ച പഞ്ചവത്സര പദ്ധതി ഏതാണ് ?
എ. എട്ടാം പഞ്ചവത്സര പദ്ധതി
ബി. ഒമ്പതാം പഞ്ചവത്സര പദ്ധതി
സി. ഏഴാം പഞ്ചവത്സര പദ്ധതി
ഡി. ഇതൊന്നുമല്ല
ഉത്തരം: (ബി)
35. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ രാജ് കൃഷ്‌ണ അവതരിപ്പിച്ച ഹിന്ദു വളര്‍ച്ചനിരക്ക് എന്ന പദം അര്‍ത്ഥമാക്കുന്നത് ?
എ. 1950 മുതല്‍ 1980 വരെയുള്ള കാലയളവിലെ ഇന്ത്യന്‍സമ്പദ് വ്യവസ്ഥയുടെ താഴ്‌ന്ന വളര്‍ച്ചാനിരക്ക്
ബി. 1950 മുതല്‍ 1980 വരെയുള്ള കാലയളവിലെ ഹിന്ദു ജനസംഖ്യയിലുള്ള കുറവ്
സി. 1950 മുതല്‍ 1980 വരെ കാലയളവില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഹിന്ദു ജനതയുടെ കണക്ക്
ഡി. 1950 മുതല്‍ 1980 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്
ഉത്തരം: (എ)
36. ഇന്ത്യന്‍ പഞ്ചവത്സര പദ്ധതികളില്‍ വാര്‍ഷിക പദ്ധതി (Annual Plans) നടപ്പിലാക്കിയിട്ടുള്ള കാലയളവ് ഏതാണ്?
എ. 1990 -92
ബി. 1966 -69
സി. 1979 - 80
ഡി. ഇവയെല്ലാം ശരിയാണ്
ഉത്തരം: (ഡി)
37. പഞ്ചവത്സര പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നത് 1952 ല്‍ രൂപം കൊണ്ട എന്‍ഡിസി (NDC) ആണ്. എന്‍ഡിസി എന്നത്
എ. നാഷണല്‍ ഡെമോക്രാറ്റിക് കൗണ്‍സില്‍
ബി. നാഷണല്‍ ഡെവലപ്മെന്റ് കൗണ്‍സില്‍
സി. നാഷണല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍
ഡി. നാഷണല്‍ ഡീസെൺട്രലൈസേഷന്‍ കൗണ്‍സില്‍
ഉത്തരം: (ബി)
38. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായിഇന്ത്യന്‍ പ്രധാനമന്ത്രി നര്രേന്ദമോദി പ്രഖ്യാപനം നടത്തിയ ദിവസം?
എ. 2016 നവംബര്‍ 8
ബി. 2016 നവംബര്‍ 9
സി. 2016 നവംബര്‍ 27
ഡി. 2017 നവംബര്‍ 8
ഉത്തരം: (എ)
39. ഇപ്പോള്‍ പ്രചാരത്തിലുള്ളതും പുതുതായി പുറത്തിറക്കിയതുമായ ഇന്ത്യന്‍ കറന്‍സികളെയും അവയില്‍ രേഖപ്പെടുത്തിയിട്ടുള്ള ചിഹ്നങ്ങളെയും സംബന്ധിച്ച്
തെറ്റായത് ഏതാണ്?
എ. 500 രൂപ - ചെങ്കോട്ട
ബി. 200 രൂപ - സാഞ്ചിസ്തുപം
സി. 2000 രൂപ - മംഗള്‍യാന്‍
ഡി. 50 രൂപ - ഇന്ത്യന്‍ പാര്‍ലമെന്റ്
ഉത്തരം: (ഡി)
40. ഇന്ത്യയില്‍ ഡിമൊണിറ്റൈസേഷന്‍ (കറന്‍സി പിന്‍വലിക്കല്‍) നടത്തിയിട്ടില്ലാത്ത വര്‍ഷം ഏതാണ്?
എ. 1946
ബി. 1978
സി. 2016
ഡി. 1954
ഉത്തരം: (ഡി)
41. താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്ഥാവനകള്‍ ഏതെല്ലാം?
i. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്, “ലെയ്സസ് ഫെയര്‍ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് - ആഡം സ്‌മിത്ത്
ii. ഇന്ത്യന്‍ സാമ്പത്തിക ശാസ്ര്തത്തിന്റെ പിതാവ് - ദാദാ ഭായ് നവറോജി
iii. “ചോദന നിയമം" (Law of Demand) - ആല്‍ഫ്രഡ് മാര്‍ഷല്‍
iv. ഇന്ത്യന്‍ ആസൂത്രണത്തിന്റെ പിതാവായ എം വിശ്വേശ്വരയ്യ എഴുതിയ ഗ്രന്ഥമാണ് “പ്ലാന്‍ഡ് ഇക്കോണമി ഫോര്‍ ഇന്ത്യ
എ. i, ii, iii എന്നിവ മാത്രം ശരിയാണ്
ബി. ii, iii, iv എന്നിവ മാത്രം ശരിയാണ്
സി. i, iv എന്നിവ മാത്രം ശരിയാണ്
ഡി. i, ii, iii, iv എന്നിവ ശരിയാണ്
ഉത്തരം: (ഡി)
42. പണം ചെയ്യുന്നതെന്താണോ അതാണ് പണം. (Money is what money does) - എന്ന് പറഞ്ഞതാരാണ് ?
എ. അമര്‍ത്യാസെന്‍
ബി. വാക്കര്‍
സി. ആഡംസ്മിത്ത്
ഡി. ആല്‍ഫ്രഡ് മാര്‍ഷല്‍
ഉത്തരം: (ബി)
43. ഇന്ത്യയില്‍ ഏതു തരം സമ്പദ് വ്യവസ്ഥയാണ് നിലവിലുള്ളത് ?
എ. മുതലാളിത്തം
ബി. സോഷ്യലിസം
സി. മിശ്ര സമ്പദ് വ്യവസ്ഥ
ഡി. ഇതൊന്നുമല്ല
ഉത്തരം: (സി)
44. ചുവടെ പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാമാണ്?
i. പ്രാഥമിക മേഖലയുടെ (primary sector) അടിത്തറ കൃഷിയാണ്
ii. ദ്വിതീയ മേഖല (secondary sector) വ്യവസായ മേഖല എന്നും അറിയപ്പെടുന്നു
iii. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് സേവനമേഖല (Tertiary sector) എന്നറിയപ്പെടുന്ന തൃതീയ മേഖലയാണ്
iv. ബാങ്കിങ്, ഗതാഗതം എന്നിവ തൃതീയ മേഖലയില്‍ (Tertiary sector) ഉള്‍പ്പെടുന്നു
എ. i, iv എന്നിവ മാര്രം ശരിയാണ്
ബി. ii, iii, iv എന്നിവ മാത്രം ശരിയാണ്
സി. i, ii, iv എന്നിവ മാത്രം ശരിയാണ്
ഡി. i. ii, ii, iv എന്നിവ ശരിയാണ്
ഉത്തരം: (ഡി)
45. ഒരുവര്‍ഷം ഒരു രാജ്യത്ത് മൊത്തം ഉലപാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ തുകയാണ്
എ. ആളോഹരിവരുമാനം (Percapita Income)
ബി. ദേശീയ വരുമാനം (National Income)
സി. മൊത്തം ദേശീയോല്‍പ്പാദനം (Gross National Product)
ഡി. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (Gross Domestic Product)
ഉത്തരം: (ബി)
46. ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏതാണ് ?
എ. നാഷണല്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (ഗവേണിങ് കൗണ്‍സില്‍)
ബി. പ്ലാനിങ് കമ്മീഷന്‍
സി. സെൺട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍
ഡി. ഭാരതീയ റിസര്‍വ് ബാങ്ക്
ഉത്തരം: (സി)
47. യുഎന്‍ഡിപി 2018ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 130-ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയുടെ മാനുഷിക വികസന സുചിക (Human Development Index)
താഴെപ്പറയുന്നവയില്‍ ഏതാണ് ?
എ. 0.647
ബി. 0.640
സ്ധി. 0.650
ഡി. 0.627
ഉത്തരം: (ബി)
48. താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?
i. ന്യൂഡല്‍ഹി ആസ്ഥാനമായി 1950 മാര്‍ച്ച് 15 ന് നിലവില്‍ വന്ന ആസൂത്രണ കമ്മീഷന്‍ ഒരു ഉപദേശക സമിതിയാണ് (Advisory Body)
ii. ആസൂത്രണത്തിനുവേണ്ടി പ്ലാനിങ് കമ്മീഷനുപകരം 2015 ജനുവരി ഒന്നുമുതല്‍ നിലവില്‍ വന്ന സംവിധാനമാണ് നീതി ആയോഗ്
iii. നീതി ആയോഗിന്റെ ഉപാധ്യക്ഷനായ വൈസ് ചെയര്‍മാനെ നിയമിക്കുന്നത് അധ്യക്ഷനായ പ്രധാനമന്ത്രിയാണ്.
iv. നീതി ആയോഗിന്റെ നിലവിലെ സിഇഒ അമിതാഭ്കാന്ത്.
എ. ii, iii എന്നിവ മാത്രം ശരിയാണ്
ബി. i, iv എന്നിവ മാത്രം ശരിയാണ്
സി. i, iii, iv എന്നിവ മാത്രം ശരിയാണ്
ഡി. i, ii, iii, iv എന്നിവ ശരിയാണ്
ഉത്തരം: (ഡി)
49. ചുവടെപ്പറയുന്നവയില്‍ തെറ്റായ പ്രസ്താവന ഏത്?
എ. ഒന്നാം പഞ്ചവത്സര പദ്ധതി 1950 - 1955
ബി. രണ്ടാം പഞ്ചവത്സര പദ്ധതി - മഹലനോബിസ് മാതൃക
സി. ഒന്നാം പഞ്ചവത്സര പദ്ധതി - ഹരോള്‍ഡ് -ഡോമര്‍ മാതൃക
ഡി. അഞ്ചാം പഞ്ചവത്സര പദ്ധതി - ഗരീബി ഹഠാവോ
ഉത്തരം: (എ)
50. സാമ്പത്തികശാസ്ത്രത്തിനുള്ള 2019 ലെ നോബേല്‍ സമ്മാന ജേതാക്കളില്‍ ഉള്‍പ്പെടാത്തത് ആരാണ് ?
എ. അഭിജിത് ബാനര്‍ജി
ബി. ഒലിവര്‍ ഹാര്‍ട്ട്
സി. എസ്തേര്‍ ദുഫ്ളോ
ഡി. മൈക്കല്‍ ക്രെമര്‍
ഉത്തരം: (ബി)
51. ഒരു രാജ്യത്ത് ഒരു വർഷം ഉൽപാദിപ്പിച്ച എല്ലാ അന്തിമ സാധന സേവനങ്ങളുടെയും പണമൂല്യം ?
A. പ്രതിശീർഷ വരുമാനം
B. അറ്റ ദേശീയ ഉൽപന്നം
C. മൊത്തം ദേശീയ ഉൽപാദനം
D. മൊത്തം ആഭ്യന്തര ഉൽപാദനം
ഉത്തരം: (C)
52. താഴെ തന്നിരിക്കുന്നവയിൽ ഒരു സമ്പദ്‌വ്യവസ്ഥയിലെ മൊത്തം ആഭ്യന്തര ചെലവുകളെ ശരിയായി വേർതിരിക്കാൻ കഴിയുന്നതെങ്ങനെ ?
(1) സ്വകാര്യ അന്തിമ ഉപഭോഗച്ചെലവ്
(2) മൊത്തം സ്ഥിര മൂലധനച്ചെലവ്
(3) ഗവൺമെന്റിന്റെ അന്തിമ ഉപഭോഗച്ചെലവ്
(4) അറ്റ കയറ്റുമതി
A. (1), (3) എന്നിവ
B. (2), (4) എന്നിവ
C. (1), (2), (3) എന്നിവ
D. (1), (2), (3), (4) എന്നിവ
ഉത്തരം: (D)
53. കറൻസിയുടെ മൂല്യം കുറയ്ക്കലും മൂല്യം വർധിപ്പിക്കലും നടക്കുന്നത് താഴെ നൽകിയിരിക്കുന്നവയിൽ ഏതു വിനിമയനിരക്കിലാണ് ?
A. സ്ഥിര വിനിമയനിരക്ക്
B. അയവുള്ള വിനിമയനിരക്ക്
C. മാനേജ്ഡ് ഫ്ലോട്ടിങ് വിനിമയനിരക്ക്
D. ഫ്ലോട്ടിങ് വിനിമയ നിരക്ക്
ഉത്തരം: (A)
54. വ്യക്തിഗത വിനിയോഗ വരുമാനം = ......................
A. വ്യക്തിഗത വരുമാനം - വ്യക്തിഗത നികുതി
B. വ്യക്തിഗത വരുമാനം - നികുതി ഇതര അടവുകൾ
C. വ്യക്തിഗത വരുമാനം - (വ്യക്തിഗത നികുതി + നികുതി ഇതര അടവുകൾ)
D. വ്യക്തിഗത വരുമാനം - വ്യക്തിഗത നികുതി + നികുതി ഇതര അടവുകൾ
ഉത്തരം: (C)
55. കൂട്ടിച്ചേർത്ത മൂല്യരീതി എന്നു വിളിക്കുന്ന ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏത് ?
A. ഉൽപന്ന രീതി
B. വരുമാന രീതി
C. ചെലവു രീതി
D. സേവന രീതി
ഉത്തരം: (A)
56. പെഗ്ഡ് വിനിമയ നിരക്ക് എന്നറിയപ്പെടുന്നത് ?
A. അയവുള്ള വിനിമയനിരക്ക്
B. സ്ഥിര വിനിമയനിരക്ക്
C. ഫ്ലോട്ടിങ് വിനിമയനിരക്ക്
D. മാനേജ്ഡ് ഫ്ലോട്ടിങ് വിനിമയ സമ്പ്രദായം
ഉത്തരം: (B)
57. താഴെ തന്നിട്ടുള്ളവയിൽ തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) വ്യാപാര ശിഷ്ടത്തിൽ എല്ലാ ദൃശ്യ– അദൃശ്യ കയറ്റുമതിയും ഇറക്കുമതിയും ഉൾക്കൊള്ളുന്നു.
(2) അയവുള്ള വിനിമയ നിരക്കു സമ്പ്രദായത്തിൽ വിദേശ കറൻസിയുമായി ആഭ്യന്തര കറൻസിയെ കൈമാറ്റം ചെയ്യുമ്പോൾ ആഭ്യന്തര കറൻസിയുടെ മൂല്യത്തിലുണ്ടാവുന്ന കുറവിനെ മൂല്യശോഷണം എന്നു വിശേഷിപ്പിക്കുന്നു.
(3) മറ്റു രാജ്യങ്ങളുമായി ബന്ധമുള്ള സമ്പദ്‌വ്യവസ്ഥയെ അടഞ്ഞ സമ്പദ്‌വ്യവസ്ഥ എന്നറിയപ്പെടുന്നു
A. (3) മാത്രം
B. (1), (3) എന്നിവ
C. (2), (3) എന്നിവ
D. (1), (2) എന്നിവ
ഉത്തരം: (B)
58. കമ്പനിയുടെ ലാഭത്തിന്മേൽ ചുമത്തുന്ന നികുതി ?
A. വിൽപന നികുതി
B. കോർപറേറ്റ് നികുതി
C. ഭൂനികുതി
D. ചരക്ക് സേവന നികുതി
ഉത്തരം: (B)
59. യഥാർഥ വിനിമയ നിരക്ക് ഒന്നിനേക്കാൾ കൂടുതലാണെങ്കിൽ വിദേശത്തെ വില നിലവാരം ?
A. ആഭ്യന്തര വിലയേക്കാൾ കുറവായിരിക്കും
B. ആഭ്യന്തര വിലയേക്കാൾ കൂടുതലായിരിക്കും
C. ആഭ്യന്തര വിലയ്ക്കു തുല്യമായിരിക്കും
D. ആഭ്യന്തര വിലയേക്കാൾ കൂടുതലോ കുറവോ ആകാം
ഉത്തരം: (B)
60. താഴെ നൽകിയിരിക്കുന്നവയിൽ ഒരു സാധനത്തിന്റെ കമ്പോള വില (Market Price) കാണുന്നതിനുള്ള സമവാക്യമെന്ത് ?
A. Market Price = Factor Cost - Indirect tax
B. Market Price = Factor Cost + Indirect tax
C. Market Price = Factor Cost - Net Indirect tax
D. Market Price = Factor Cost + Net Indirect tax
ഉത്തരം: (D)
61.ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ബാങ്ക് ഏതായിരുന്നു
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770)
62.റിസർവ് ബാങ്ക് നിലവിൽ വന്നത് ഏത് വർഷമായിരുന്നു
1935
63.ഏത് കമ്മീഷന്റെ ശുപാർശ പ്രകാരമായിരുന്നു റിസർവ് ബാങ്ക് നിലവിൽ വന്നത്
ഹിൽട്ടൺ യങ് കമ്മീഷൻ(1926)
64.റിസർവ് ബാങ്കിന്റെ ആദ്യത്തെ ഗവർണർ ആരായിരുന്നു
ഓസ്ബോൺ ആർക്കൽ സ്മിത്ത്
65.റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ ആരായിരുന്നു
സി ഡി ദേശ്‌മുഖ്
66.ഇമ്പീരിയൽ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായത് ഏത് വർഷമായിരുന്നു
1921
67.ഇമ്പീരിയൽ ബാങ്കിനെ സർക്കാർ ഏറ്റെടുത്തു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയത് ഏത് വർഷമായിരുന്നു
1955
68.ഇന്ത്യയിൽ ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു
1969 ജൂലൈ 19
69.ഇന്ത്യയിൽ രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് വർഷമായിരുന്നു
1980 ഏപ്രിൽ 15
70.ബാങ്ക് ദേശസാൽക്കരണ കാലത്തു ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു
ഇന്ദിരാ ഗാന്ധി
(ഈ ചോദ്യോത്തരങ്ങൾ അവസാനിക്കുന്നില്ല, തുടർന്നും അപ്‌ലോഡ് ചെയ്യുന്നതാണ് )
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
👉കേരളത്തിലെ നദികളും ജലസംഭരണികളും
👉ഇന്ത്യൻ പ്രതിരോധം
👉അന്തരീക്ഷതാപന പ്രക്രിയകള്‍
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ
👉കൊറോണ - ചോദ്യോത്തരങ്ങൾ
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ
👉കേരളത്തിലെ ജില്ലകൾ
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും
👉ഇന്ത്യ: അപരനാമങ്ങൾ
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ്
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ
👉കലയും സാഹിത്യവും
👉ലോകരാജ്യങ്ങൾ
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും.
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍