ഇന്ത്യയിലെ മണ്ണിനങ്ങൾ: പി.എസ്.സി. ചോദ്യോത്തരങ്ങൾ  

Types of Soil in India: PSC 10th, +2, Degree Level Exam Questions and Answers 
Alluvial Soil, Black Cotton Soil, Red Soil, Laterite Soil, Mountainous or Forest Soil, Arid or Desert Soil, Saline and Alkaline Soil, Peaty, and Marshy Soil are the categories of Indian Soil.

ഇന്ത്യയിലെ വിവിധ മണ്ണിനങ്ങളുടെ സവിശേഷതകൾ പഠിക്കാം. ഇന്ത്യയുടെ ഭൂപ്രകൃതി സവിശേഷതകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സിയുടെ പ്രിലിമിനറി പരീക്ഷാ സിലബസിലുണ്ട്. ഏത് മത്സര പരീക്ഷകൾക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക support ചെയ്യുക.

* മണ്ണിനെ കുറിച്ചുള്ള പഠനം -പെഡോളജി 

* മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ -പെഡോജെനിസിസ് 

* അന്താരാഷ്ട്ര മണ്ണ് വർഷം -2015 (അന്താരാഷ്ട്ര പ്രകാശ  വർഷം)

* ലോക മണ്ണുദിനം -ഡിസംബർ 5 

* മണ്ണില്ലാത്ത കൃഷിരീതി - ഹൈഡ്രോപോണിക്സ് 

* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് (IISS)-ഭോപ്പാൽ (മധ്യപ്രദേശ് ) 1988 

* ഇന്ത്യയിലെ ആദ്യ മണ്ണ് മ്യൂസിയം  -പാറോട്ടുകോണം (തിരുവനതപുരം)2014  ജനുവരി 1 - kerala soil museum 
👉എക്കൽ മണ്ണ്‌ (Alluvial Soil)
* ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ള മണ്ണിനമാണ്‌ എക്കല്‍ മണ്ണ്‌.

* നദിയോരങ്ങളിലും  അതിനടുത്തുള്ള സമതല പ്രദേശങ്ങളിലുമുള്ള മണ്ണാണിത്.

* ഉത്തരമഹാസമതല പ്രദേശത്തിലെ പഞ്ചാബ്‌ - ഹരിയാന സമതലം, ഗംഗാസമതലം, ബ്രഹ്മപുത്രാ താഴ്‌വര എന്നിവിടങ്ങളിലെ പ്രധാനമണ്ണിനമാണ്‌ എക്കല്‍ മണ്ണ്‌.

ഈ സമതല പ്രദേശങ്ങളില്‍ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കല്‍ മണ്ണിനെ ഖാദര്‍ (Khadar Soil) എന്നും പഴയ എക്കല്‍ നിക്ഷേപത്തെ ഭംഗാര്‍ എന്നും (Bhangar Soil) എന്നും അറിയപ്പെടുന്നു.

* ഈ മണ്ണിനം ഉത്തരേന്ത്യന്‍ സമതലങ്ങളിലും നദീതാഴ് വാരങ്ങളിലും കാണപ്പെടുന്നു.

* ഉപദ്വീപീയ ഇന്ത്യയില്‍ എക്കല്‍ മണ്ണ്‌ കാണപ്പെടുന്നത്‌ ഡെല്‍റ്റകളിലും നദീമുഖങ്ങളിലുമാണ്‌.

* വളരെ ഫലഭൂയിഷ്ടമാണ്‌ എക്കല്‍ മണ്ണ്‌. ഹ്യൂമസ്‌, ലൈം, ഓര്‍ഗാനിക്‌ മാറ്റര്‍ എന്നിവയാല്‍ സമ്പുഷ്ടമാണിത്‌.

* സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലവും നര്‍മദ-താപ്തി സമതലങ്ങളും ഉദാഹരണം.

* നദികളിലെയും മറ്റു ജലപ്രവാഹങ്ങളിലെയും മണ്ണിന്റെ അടിഞ്ഞുകൂടലിന്റെ ഫലമായിട്ടാണ്‌ ഇത്‌ രൂപംകൊള്ളുന്നത്‌. 

* കോറമാന്‍ഡല്‍ തീരപ്രദേശത്തെ പ്രധാന മണ്ണിനം എക്കല്‍ മണ്ണുമാണ്‌.

* രാജ്യത്തിന്റെ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട് വരുന്തോറും മണലിന്റെ അംശം കുറഞ്ഞുവരുന്നു.

* പൊട്ടാഷ്‌ ധാരാളം അടങ്ങിയിട്ടുള്ള മണ്ണാണ്‌ എക്കല്‍. ഫോസ്ഫറസിന്റെ സാന്നിധ്യം കുറവാണ്‌.

* ഗോതമ്പ്‌, നെല്ല്‌, ചോളം, കരിമ്പ്‌, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയുടെ കൃഷിക്ക്‌ അനുയോജ്യമാണ്‌ എക്കല്‍ മണ്ണ്‌.
👉ചെമ്മണ്ണ്‌ (Red Soil)
* മഴ കുറവുള്ള പ്രദേശങ്ങളിലാണ്‌ ചെമ്മണ്ണ്‌ പൊതുവേ കാണപ്പെടുന്നത്‌.

* ഫെറിക്‌ ഓക്സൈഡിന്റെ (അയണ്‍ ഓക്സൈഡ്‌) സാന്നിധ്യമാണ്‌ ചുവപ്പ്‌ നിറത്തിന്‌ കാരണം.

* ഛോട്ടാനാഗ്പൂര്‍ പീഠഭൂമി പ്രദേശത്തും അവയ്ക്ക്‌ ചുറ്റുമുള്ള സ്ഥലങ്ങളിലും പശ്ചിമഘട്ടത്തിന്റെ തെക്കും തെക്ക്‌-കിഴക്ക്‌ ഭാഗത്തും പൂര്‍വ്വഘട്ടത്തിന്റെ പടിഞ്ഞാറ്‌ ഭാഗങ്ങളിലും കാണപ്പെടുന്ന മണ്ണിനമാണ്‌ ചുവന്നമണ്ണ്‌. ഇരുമ്പിന്റെ അംശം കൂടുതലുള്ള മണ്ണായതു കൊണ്ടാണ്‌ ഇവയ്ക്ക്‌ ചുവപ്പുനിറം ലഭിച്ചിരിക്കുന്നത്‌. 

* കായാന്തരിതശിലകളും ആഗ്നേയശിലകളും പൊടിഞ്ഞ്‌ രൂപം കൊണ്ടിരിക്കുന്ന ഈ മണ്ണിന്‌ ഫലപുഷ്ടിതാരതമ്യേന കുറവാണ്‌. വളപ്രയോഗത്തിലൂടെ ഈ മേഖലയില്‍ നെല്ല്‌, റാഗി, പുകയില, നിലക്കടല, ഉരുളക്കിഴങ്ങ്‌, പച്ചക്കറികള്‍ എന്നിവ കൃഷി 
ചെയ്യുന്നു.

* കേരളത്തിന്റെ തെക്കന്‍ തീര പ്രദേശത്തും മഹാരാഷ്ട്ര തീരപ്രദേശത്തും ചുവന്നമണ്ണ്‌ കൂടുതലായികാണപ്പെടുന്നു.

* ഗോതമ്പ്‌, പരുത്തി, പയറുവര്‍ഗങ്ങള്‍, പുകയില, ഉരുളക്കിഴങ്ങ്‌, എണ്ണക്കുരുക്കള്‍ എന്നിവയുടെ കൃഷിക്ക്‌ അനുയോജ്യമാണ്‌.

* തമിഴ്നാട്, ആന്ധ്രാപ്രദേശ്‌, ഛത്തീസ്ഗഡ്‌, കര്‍ണാടകം, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ഭൂരിഭാഗം പ്രദേശത്തും കാണപ്പെടുന്നു. 

* ഉപദ്വീപീയ പീഠഭൂമിപ്രദേശങ്ങളില്‍ ചെമ്മണ്ണും ധാരാളമായി കാണപ്പെടുന്നു. 

* താരതമ്യേന ഫലപുഷ്ടികുറവായ ഈ മണ്ണിലെ ഇരുമ്പിന്റെ അംശം ഇതിന്‌ ചുവപ്പുനിറം നല്‍കുന്നു. 

* മണ്‍സൂണ്‍ മഴയും ഇടവിട്ടുള്ള വേനല്‍ക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ലാറ്ററൈറ്റ്‌ മണ്ണ്‌ രൂപപ്പെടുന്നു.

👉 കറുത്തമണ്ണ് (Black Soil & Rigur Soil)
* പരുത്തി കൃഷിക്ക്‌ ഏറ്റവും അനുയോജ്യമായത്‌ കരിമണ്ണാണ്‌.

* ഡെക്കാണ്‍ പ്രദേശത്ത്‌ ഏറ്റവും കൂടുതലുള്ള മണ്ണിനം.

* കുതിരുമ്പോള്‍ വികസിക്കുകയും പശപശപ്പ്‌ ഉള്ളതായിമാറുകയും ചെയ്യുന്നു. ഉണങ്ങുമ്പോള്‍ സങ്കോചിക്കുന്നു.

* ഉണങ്ങുമ്പോള്‍ വലിയ വിള്ളലുകള്‍ ഉണ്ടാകുന്നതിനാല്‍ സ്വയം ഉഴുതുന്ന (self ploughing) സ്വഭാവം ഉണ്ട്‌.

* ഇരുമ്പ്‌, ലൈം, കാല്‍സ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടം. നൈട്രജന്‍, ഫോസ്ഫറസ്‌, ഓര്‍ഗാനിക്‌ മാറ്റര്‍ എന്നിവ കുറവാണ്‌.

* കടും കറുപ്പ്‌ മുതല്‍ ഇളം കറുപ്പ്‌ വരെയുള്ള വകഭേദങ്ങളില്‍ കാണപ്പെടുന്നു.

* മഹാരാഷ്ട്ര, ഛത്തീസ്ഗഡ്‌, മധ്യപ്രദേശ്‌, ഗുജറാത്ത്‌, ആന്ധ്രാപ്രദേശ്‌, തമിഴ്നാട് എന്നിവിടങ്ങളിലെ പ്രദേശങ്ങളില്‍ കാണപ്പെടുന്നു.

* ഗോതമ്പ്‌, കരിമ്പ്‌, നിലക്കടല എന്നിവയുടെ കൃഷിക്ക്‌ അനുയോജ്യമാണ്‌ കരിമണ്ണ്‌.

* വെര്‍ട്ടിസോള്‍ എന്നറിയപ്പെടുന്നത്‌ കരിമണ്ണാണ്‌. 

* ഉപദ്വീപീയ പീഠഭൂമിയുടെ തെക്കുഭാഗമായ ഡക്കാണ്‍ പീഠഭൂമിയുടെ മിക്ക പ്രദേശങ്ങളും അനേകം ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒഴുകിപ്പരന്ന ലാവ തണുത്തുറഞ്ഞുണ്ടായതാണ്‌. 

* പ്രധാനമായും ബസാള്‍ട്ട് എന്ന ആഗ്നേയശിലകളാല്‍ നിര്‍മിതമായ ഈ പീഠഭൂമിയിൽ വ്യാപകമായികറുത്ത മണ്ണ്‌ കാണപ്പെടുന്നു. 

* ഈ മണ്ണ്‌ പരുത്തിക്കൃഷിക്ക്‌ അനുയോജ്യമായതിനാല്‍ “കറുത്ത പരുത്തിമണ്ണ്‌” എന്നും അറിയപ്പെടുന്നു. 

👉 പശിമരാശി മണ്ണ്‌ / ലാറ്ററൈറ്റ്‌ സോയില്‍ (Laterite Soil) / വെട്ടുകല്‍ മണ്ണ്
* ലാറ്റര്‍ എന്ന വാക്കിനര്‍ഥം ഇഷ്ടിക എന്നാണ്‌.

* കുതിര്‍ന്നാല്‍ മൃദുത്വവും ഉണങ്ങിയാല്‍ വളരെ ദൃഢതയും കൈവരിക്കുന്ന സ്വഭാവമുള്ള മണ്ണ്‌.

* കേരളത്തിൽ ഏറ്റവും അധികം സ്ഥലങ്ങളിലുള്ള മണ്ണാണിത്. ചരലധികമായതും പശിമരാശി മണ്ണുമായ ലാറ്ററൈറ്റിന് അമ്ലത്വമേറെയാണ്.

* ഉയര്‍ന്ന താപനിലയും മഴയും ഉള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്നു.

* ഇരുമ്പ്‌, അലുമിനിയം എന്നിവയാല്‍ സമ്പുഷ്ടം. നൈട്രജന്‍, പൊട്ടാഷ്‌, ലൈം എന്നിവ കുറവ്‌.

* അയണ്‍ ഓക്സൈഡിന്റെ സാന്നിധ്യം മൂലം ചുവപ്പ്‌ നിറം

* കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, എന്നീ സംസ്ഥാനങ്ങളിലും ഒഡിഷ, അസം എന്നിവയുടെ മലമ്പ്രദേശങ്ങളിലും സാധാരണമായി കാണപ്പെടുന്ന മണ്ണിനമാണിത്‌. കൃഷി ആവശ്യത്തിന്‌ ഉപയോഗിക്കണമെങ്കില്‍ വളം ചേര്‍ക്കേണ്ടിവരും.

* ആരവല്ലികുന്നിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും ചെങ്കല്‍ മണ്ണ്‌ കാണപ്പെടുന്നു.

* തേയില, കാപ്പി, സിങ്കോണ, റബ്ബര്‍, തെങ്ങ്‌, കശുമാവ്‌ എന്നിവയുടെ കൃഷിക്ക്‌ അനുയോജ്യമാണ്‌ പശിമരാശി മണ്ണ്‌.

👉മരുഭൂമി മണ്ണ് (Desert Soil)
* വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്നു.

* ഉത്തരമഹാസമതലത്തിലെ മരുസ്ഥലി-ബാഗര്‍ പ്രദേശങ്ങളിലെ പ്രധാന മണ്ണിനമാണ്‌ മരുഭൂമി മണ്ണ്‌. 

* ലവണാംശം കൂടുതലുള്ള ഈ മണ്ണില്‍ ഈര്‍പ്പത്തിന്റെ അംശം തീരെ കുറവാണ്‌.

* ഫലപുഷ്ടി താരതമ്യേന കുറഞ്ഞ ഈ മണ്ണില്‍ ജൈവാംശം കുറവാണ്‌. 

* കാറ്റിന്റെ പ്രവര്‍ത്തനംമൂലം നിക്ഷേപിക്കപ്പെടുന്നു.

* നൈട്രജന്റെ സാന്നിധ്യം കുറഞ്ഞ അളവില്‍.

* ഫോസ്ഫറസ്‌ സാധാരണ അളവിലുണ്ട്‌.

* രാജസ്ഥാനില്‍ സുലഭം. 

* ഉത്തരമഹാസമതലത്തിന്റെ പടിഞ്ഞാറു ഭാഗത്ത്‌ മഴ തീരെ കുറവാണ്‌. അതു
കൊണ്ടുതന്നെ രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളും മരുഭൂമിയാണ്‌. 

* ഈ മരുഭൂമിക്ക്‌ ഥാർ എന്നാണ്‌ പേര്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജയ്സാല്‍മിര്‍ ഈ മരുഭൂമിയിലാണ്‌.

* ലൂണി നദിയും നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ ഇവിടെയുണ്ടായിരുന്ന സരസ്വതി നദിയുമാണ്‌ ഈ സമതലഭാഗത്തിന്റെ രൂപീകരണത്തില്‍ പങ്കു വഹിച്ചിട്ടുള്ളത്‌.

* ഈര്‍പ്പം തീരെയില്ലാത്ത ലവണാംശമുള്ള മരുഭൂമിമണ്ണാണ്‌ ഇവിടെ കാണപ്പെടുന്നത്‌. മുള്‍ച്ചെടികളും കുറ്റിക്കാടുകളുമാണ്‌ ഇവിടത്തെ സ്വാഭാവിക
സസ്യജാലങ്ങള്‍. 

* രാജസ്ഥാനില്‍ പ്രധാനമായും കൃഷിചെയ്യുന്ന വിളകള്‍ ബജ്റ, ജോവർ എന്നിവയാണ്‌. 

👉ചതുപ്പ് മണ്ണ്‌ (Marshy Soil)
* കൂടുതല്‍ മഴയും ഉയര്‍ന്ന ആര്‍ദ്രതയും ഉള്ള പ്രദേശങ്ങളില്‍ കാണപ്പെടുന്നു.

* സസ്യവളര്‍ച്ച വളരെക്കുറവ്‌.

* ഓര്‍ഗാനിക്‌ മാറ്റര്‍ ഉയര്‍ന്ന അളവില്‍ ഉള്ളതിനാല്‍ ആല്‍ക്കലി സ്വാഭാവം.

👉വനമണ്ണ് (Forest Soil)
കേരളത്തിലെ വനപ്രദേശങ്ങളിൽ കണ്ടുവരുന്നയിനം മണ്ണാണ് വനമണ്ണ് (Forest soil).

* നല്ല ഫലപുഷ്ടിയുള്ള വനമണ്ണിന് നല്ല താഴ്ച, നല്ലനീര്‍വാര്‍ച്ച ഇവയുണ്ട്.

👉പർവ്വതമണ്ണ് (Mountain Soil)
* മലമ്പ്രദേശങ്ങളില്‍ കാണപ്പെടുന്നു. 

* ഉത്തരപര്‍വ്വതമേഖലയിലെ ട്രാന്‍സ്‌-ഹിമാലയം, ഹിമാലയം എന്നിവിടങ്ങളിലെ പ്രധാന മണ്ണിനമാണ്‌ പര്‍വ്വതമണ്ണ്‌ (Mountain Soil). 

* ജൈവാംശം ധാരാളമായി കാണപ്പെടുന്ന ഈ മണ്ണിന്‌ ഇരുണ്ട തവിട്ടുനിറമോ കറുത്തനിറമോ ആയിരിക്കും.

ഈ മണ്ണിനം ഗോതമ്പ്‌, ബാര്‍ലി, ചോളം, സുഗന്ധദ്രവ്യങ്ങള്‍, തേയില, കാപ്പി എന്നീ വിളകള്‍ക്കും ആപ്പിള്‍, ആപ്രിക്കോട്ട്‌ മുതലായ ഫലവര്‍ഗ്ഗകൃഷിക്കും അനുയോജ്യമാണ്‌.

👉കരിമണ്ണ്:-  
* കുട്ടനാടന്‍ നെല്‍പ്പാടങ്ങള്‍ കാണുന്ന  ആലപ്പുഴ,  കോട്ടയം എന്നീ ജില്ലകളില്‍ സമുദ്രനിരപ്പില്‍ നിന്ന് താഴെയായി കാണുന്ന മണ്ണാണിത്. ഇത്തരം മണ്ണില്‍ നെല്‍കൃഷിയാണ് ഉത്തമം. സള്‍ഫര്‍, (ഗന്ധകം) അയേണ്‍ സള്‍ഫൈഡ് എന്നിവ കൂടിയ തോതിലുള്ള കരിമണ്ണില്‍ ഭാവഹം കാത്സ്യം എന്നിവ കുറവാണ്.
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here