2020 ലെ നോബല്‍ സമ്മാനം നേടിയവർ 
2020 Nobel Prize Winners: Full List
The Nobel Prizes are presented to recipients in Stockholm and Oslo in December.  
ഈ വർഷത്തെ നൊബേൽ സമ്മാനങ്ങൾ മുഴുവൻ പ്രഖ്യാപിച്ചു. ലോകത്തെ പ്രധാനപ്പെട്ട പുരസ്‍കാരങ്ങളിലൊന്നായ നൊബേല്‍ സമ്മാന പ്രഖ്യാപനം പൂർത്തിയായി. 
ഈ വര്‍ഷത്തെ വിജയികള്‍:
രസതന്ത്രം ( 2020 Nobel Prize in Chemistry)
വിജയികള്‍ - ഇമാനുവെല്‍ ഷാര്‍പെന്‍റിയെ (Emmanuelle Charpentier), ജെന്നിഫര്‍ ഡൗന (Jennifer A. Doudna).
കമ്പ്യൂട്ടര്‍ ജീന്‍ എഡിറ്റിങ് നടത്താന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയ രണ്ട് വനിതാ ഗവേഷകര്‍ക്കാണ് ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാര. ഭാവിയെ വലിയ തോതില്‍ മാറ്റിമറിച്ചേക്കാവുന്ന മുന്നേറ്റം എന്ന് വിശേഷിപ്പിച്ചായിരുന്നു ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍, ജന്നിഫര്‍ ദൗഡ്‌ന എന്നിവരെ പുരസ്‌കാരത്തിനായി തിരഞ്ഞടുത്തത്.

ഭൗതികശാസ്ത്രം (2020 Nobel Prize in Physics)
വിജയികള്‍ - റോജർ പെൻറോസ് (Roger Penrose), റെയ്ൻഹാർഡ് ഗെൻസെല്‍ (Reinhard Genzel), ആൻഡ്രിയ ഗെസ് (Andrea Ghez)
തമോഗര്‍ത്തങ്ങളുമായി ബന്ധപ്പെട്ട മുന്നേറ്റം നടത്തിയ മൂന്നു ഗവേഷകരാണ് 2020 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്. ബ്രിട്ടീഷ് ഗവേഷകന്‍ റോജര്‍ റോജര്‍ പെന്‍ റോസ്, ജര്‍മനിയില്‍ നിന്നുള്ള റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, യു.എസ്.ഗവേഷകയായ ആന്‍ഡ്രിയ ഘേസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ഇവര്‍ക്കൊപ്പം ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ 1915 ല്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാസിദ്ധാന്തം (ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി) അടിസ്ഥാനമാക്കി, തമോഗര്‍ത്തങ്ങളുടെ അസ്തിത്വം ഗണിതതലത്തില്‍ കണ്ടെത്തിയ പെന്‍ റോസിന് നൊബേല്‍ പുരസ്‌കാരത്തിന്റെ പകുതി ലഭിക്കും.

വൈദ്യശാസ്ത്രം (2020 Nobel Prize in Physiology or Medicine)
വിജയികള്‍ - യുഎസ് ഗവേഷകരായ ഹാര്‍വി ജെ ഓള്‍ട്ടര്‍ (Harvey J. Alter), ചാള്‍സ്‍ എം റൈസ് (Charles M. Rice), ബ്രിട്ടീഷ് ഗവേഷകന്‍ മൈക്കിള്‍ ഹൗട്ടന്‍ (Michael Houghton).
ഹൈപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ അമേരിക്കക്കാരായ ഹാര്‍വി ജെ. ആള്‍ട്ടര്‍, ചാള്‍സ് എം.റൈസ് , ബ്രിട്ടിഷുകാരനായ മൈക്കല്‍ ഹഫ്ടണ്‍ എന്നിവര്‍ക്കായിരുന്നു ഇത്തവണ വൈദ്യശാസ്ത്രത്തിനുളള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ലിവര്‍ സിറോസിസിനും കാന്‍സറിനും കാരണമാകുന്ന ഹൈപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയത് വൈദ്യശാസ്ത്ര രംഗത്ത് നിര്‍ണായക ചുവടുവയ്പാണെന്ന വിലയിരുത്തിയായിരുന്നു സമിതിയുടെ തീരുമാനം.

സമാധാനത്തിനുള്ള പുരസ്‍കാരം (2020 Nobel Peace Prize)
വിജയികൾ - ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം (World Food Programme)
"വിശപ്പിനെതിരെ പൊരുതാനുള്ള ശ്രമങ്ങള്‍ക്കും പ്രശ്നബാധിത മേഖലകളിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും യുദ്ധത്തിനും കലഹത്തിനുമുള്ള ആയുധമായി വിശപ്പിനെ ഉപയോഗിക്കുന്നതിനെതിരെ പ്രവര്‍ത്തിച്ചതിനുമാണ് പുരസ്‍ക്കാരം എന്നാണ് നോര്‍വീജ്യന്‍ നൊബേല്‍ കമ്മിറ്റി അറിയിച്ചത്.
സമാധാനത്തിനുള്ള 2020 ലെ നോബല്‍ സമ്മാനം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്. സംഘര്‍ഷ ഭരിതമായ മേഖലകളിലെ ഭക്ഷ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിനാണ് ബഹുമതി നല്‍കുന്നതെന്ന് കമ്മിറ്റി അറിയിച്ചു. ഭക്ഷ്യ സുരക്ഷിതത്വവും പട്ടിണിയും നേരിടാനുള്ള ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമെന്ന് നോബെല്‍ കമ്മിറ്റി വിലയിരുത്തി. 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ സഹായം സംഘടന നല്‍കി. പട്ടിണി മാറ്റുകയെന്നത് ഐക്യരാഷ്ട്ര സഭ സുസ്്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചുന്നു. ഇതിനായുളള പ്രധാന ഏജന്‍സിയാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം.

സാമ്പത്തികശാസ്ത്രം (2020 Nobel Prize In Economic Sciences)
വിജയികൾ - പോൾ ആ‍ര്‍ മിൽഗ്രോം (Paul R. Milgrom ), റോബ‍ര്‍ട്ട് ബി വിൽസൺ ( Robert B. Wilson)
കണ്ടുപിടിത്തം - ലേലത്തിനുള്ള പുതിയ രീതികള്‍ കണ്ടെത്തിയതിനും ലേലവിൽപന സംബന്ധിച്ച സിദ്ധാന്തങ്ങള്‍ മെച്ചപ്പെടുത്തിയതിനും. മില്‍ഗ്രോമിന്റെയും വില്‍സണിന്റെയും കണ്ടുപിടിത്തങ്ങള്‍ ലോകമെമ്പാടുമുള്ള വില്‍പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നികുതിദായകര്‍ക്കും പ്രയോജനകരമായതായും പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി. ഏകദേശം1.1 ദശലക്ഷം ഡോളറാണ് സമ്മാനത്തുകയായി ഇരുവര്‍ക്കും ലഭിക്കുക.
പ്രധാന പഠന സഹായികൾ👇   

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here