ദേശീയ വിദ്യാഭ്യാസ നയം 2020
ദേശീയ വിദ്യാഭ്യാസ നയം 2020 മായി ബന്ധപ്പെട്ട വസ്തുതകള്‍. 
മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനായി കെ.കസ്തൂരിരംഗനെ അധ്യക്ഷനാക്കി ഒരു പാനൽ രൂപീകരിച്ചിരുന്നു. മാനവവിഭവ ശേഷി മന്ത്രാലയത്തിന്‍റെ പേര് പഴയതു പോലെ തന്നെ വിദ്യാഭ്യാസ മന്ത്രാലയം എന്ന് മാറ്റണമെന്ന നിർദേശം ഈ പാനലാണ് മുന്നോട്ട് വച്ചത്. 
ഈ വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ദയവായി YouTube Channel സബ്സ്ക്രൈബ് ചെയ്യുക.
A National Education Policy (NEP) is a comprehensive framework to guide the development of education in the country. 
* ദേശീയ വിദ്യാഭ്യാസ നയം 2020
- 21 -ാം നൂറ്റാണ്ടിലെ  ആദ്യ വിദ്യാഭ്യാസ നയം - ദേശീയ വിദ്യാഭ്യാസ നയം 2020
- കേന്ദ്ര മന്ത്രിസഭ ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസനയമായി ദേശീയ വിദ്യാഭ്യാസ നയം 2020 നെ അംഗീകരിച്ചത് 2020 ജൂലൈ 29 ന്
- കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി ശ്രീ.രമേശ് പൊഖ്രിയാല്‍ നിഷാങ്ക് (Ramesh Pokhriyal Nishank) ദേശീയ വിദ്യാഭ്യാസ നയം 2020 പുറത്തിറക്കി.  
- മാനവവിഭവശേഷി വികസന മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയം എന്ന് പുനർനാമകരണം ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് രാഷ്ട്രപതി അംഗീകാരം നൽകി.
- വിദ്യാഭ്യാസ മന്ത്രാലയം (മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ, ശിക്ഷാ മന്ത്രാലയ) എന്നാണ് പുതിയ പേര്.
- കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ഇനിമുതല്‍ വിദ്യാഭ്യാസ മന്ത്രാലയം എന്നാകും. 
- 1985 ൽ രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് വിദ്യാഭ്യാസ മന്ത്രാലയം, മാനവ വിഭവശേഷി മന്ത്രാലയം എന്ന പുനർനാമകരണം ചെയ്യപ്പെട്ടത്. - പി.വി.നരസിംഹറാവു ആയിരുന്നു ആദ്യ മാനവവിഭവ ശേഷി വകുപ്പ് മന്ത്രി. 

* ഇന്ത്യയിലെ ഒന്നാമത്തെ വിദ്യാഭ്യാസ നയം 1968 ലെ ദേശീയ വിദ്യാഭ്യാസ നയം
- കോത്താരി കമ്മീഷൻറെ നിർദ്ദേശം അനുസരിച്ചു നിലവിൽവന്നു 
* ഇപ്പോള്‍ നിലവിലുള്ള വിദ്യാഭ്യാസ നയം
- 1986 ലെ വിദ്യാഭ്യാസ നയം. ഇത് രണ്ടാമത്തേതാണ്. 
- രാജീവ്ഗാന്ധി ഉദ്ഘാടനം ചെയ്തു.
- 1986 ല്‍ അവതരിപ്പിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയത്തില്‍ 1992 ലാണ് അവസാനമായി ഭേദഗതികൾ നടപ്പാക്കപ്പെട്ടത്.

* 2015 ജനുവരിയിൽ പുതിയ വിദ്യാഭ്യാസ നയത്തിനായി കൺസൾട്ടേഷൻ പ്രക്രിയ ആരംഭിച്ചത്‌ അന്തരിച്ച മുൻ കാബിനറ്റ് സെക്രട്ടറി ടി .എസ്. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് 

* അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ 2016 മെയ് മാസത്തിൽ വിദ്യാഭ്യാസ പരിഷ്‌കരണ കമ്മറ്റി പുതിയ വിദ്യാഭ്യാസ നയത്തിൻ്റെ രൂപരേഖ സർക്കാരിന് സമർപ്പിച്ചു. 

* ഇതിൻ്റെ അടിസ്ഥാനത്തിൽ മാനവ വിഭവശേഷി മന്ത്രാലയം കരട് ദേശീയ വിദ്യാഭ്യാസ നയം - 2016 രൂപീകരണ നടപടികൾ ആരംഭിക്കുകയും 2017 ജൂൺ മാസത്തിൽ  ഡോ. കെ. കസ്തൂരിരംഗൻ്റെ അധ്യക്ഷതയിൽ കരട് ദേശീയ വിദ്യാഭ്യാസ നയത്തിനായുള്ള കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 
 
* 2019 മെയ്‌ 31 ന് പ്രസ്തുത കമ്മറ്റി ദേശീയ വിദ്യാഭ്യാസ നയം - 2019 ൻ്റെ കരട്‌ മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന് സമർപ്പിച്ചു.

ലക്ഷ്യം.
2015 ൽ ഇന്ത്യ അംഗീകരിച്ച ആഗോള സുസ്ഥിര വികസന തത്വത്തെ അടിസ്ഥാനമാക്കി 2030 ഓടെ ഭാരതത്തിൽ “സമഗ്രവും നീതിപൂർവ്വകവും ഗുണനിലവാരമുള്ളതുമായ സാർവത്രിക വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ആജീവനാന്ത പഠനാവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ നയത്തിന്റെ ലക്ഷ്യം.

*3 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് നിർബന്ധിത വിദ്യാഭ്യാസം നൽകണം 

* സ്‌കൂൾ‍ പാഠ്യപദ്ധതിയിൽ‍ നിലവിലെ 10 + 2 ഘടന ഒഴിവാക്കി പകരം, 5 + 3 + 3 + 4 എന്ന രീതിയിൽ‍ പാഠ്യപദ്ധതി ക്രമീകരിക്കും.

* യഥാക്രമം 3-8, 8-11, 11-14, 14-18 വയസ്സുള്ള കുട്ടികൾ‍ക്കായി  
"10 + 2" ഘടനയെ "5 + 3 + 3 + 4" എന്ന 12 വർഷത്തെ സ്കൂളും മൂന്ന് അംഗൻവാഡിയും (പ്രീ-സ്കൂൾ) ഘടനയിലേക്ക് മാറ്റുന്നു. 
അടിസ്ഥാന ഘട്ടം (മൂന്ന് മുതൽ എട്ട് വയസ്സ് വരെ), മൂന്ന് വർഷം പ്രീ-പ്രൈമറി (11 വയസ്സ് വരെ), ഒരു തയ്യാറെടുപ്പ് ഘട്ടം (11 മുതൽ 14 വരെ), സെക്കന്ററി ഘട്ടം (14 മുതൽ 18 വരെ) എന്നിങ്ങനെയാണ് ഈ വിഭജനം.

* ഉന്നത വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിനായി ഒരു ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓഫ് ഇന്ത്യ (HECI) രൂപീകരിക്കും. ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നിലവിലുള്ള യു.ജി.സി.ക്ക് പകരമായിരിക്കും ഇത്.

* മെഡിക്കൽ, നിയമ വിദ്യാഭ്യാസം ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസവും ഇതിന്റെ കീഴിൽ വരും 

* വിദ്യാഭ്യാസത്തിനായുള്ള ചെലവ് ജിഡിപിയുടെ 4 ശതമാനത്തിൽ നിന്ന് എത്ര  ശതമാനമായി വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു - 6 %

* പുതിയ ദേശീയ മൂല്യനിർണയ കേന്ദ്രം സ്ഥാപിക്കും - പരാഖ് (Performance Assessment, Review, and Analysis of Knowledge for Holistic Development)(PARAKHD)

*  6 -ാം ക്ലാസ് മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും 

* അംഗന്‍വാടി അദ്ധ്യാപകര്‍ ഇനിമുതല്‍ Early Childhood Teachers എന്ന് അറിയപ്പെടും.

* അഞ്ചാംക്ലാസ് വരെ പഠനം മാതൃഭാഷയിലാകണം.

* ദേശീയ തലത്തില്‍ സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന ഗുണനിലവാര സൂചിക NPST (National Professional Standard for Teachers).

* ദേശീയ വിദ്യാഭ്യാസ നയം നിലവിൽ വരുന്നത് - 2022 -23 
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here

PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here