ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും (അദ്ധ്യായം ഒന്ന്)

ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും (അദ്ധ്യായം ഒന്ന്). 
ജമ്മു കശ്മീരിനെ വിഭജിച്ച് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം 9. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും കൂടാതെ ജമ്മു കശ്‍മീരിന്റെയും പ്രത്യേകതകൾ ഇവിടെ ചേർത്തിട്ടുണ്ട്. എല്ലാ പരീക്ഷകളിലും സ്ഥാനം പിടിക്കുന്ന ചോദ്യമാണ്‌ ഏതെങ്കിലും സംസ്ഥാനങ്ങളുടെ പ്രത്യേകത അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍. അത്തരം വസ്തുതകളെ സമഗ്രമായി പരിചയമെടുത്തുകയാണിവിടെ.
The system of government in states closely resembles that of the Union.
There are 29 states and seven Union Territories in the country.

PSC 10th, +2, Degree Level Questions and Answers.
👉ആന്ധ്രാപ്രദേശ്‌ (Andhra Pradesh - Amravati)
Hyderabad was the former capital of Andhra Pradesh but it got replaced by Amravati, the people's capital. The foundation stone was laid on October 22, 2015.
* കോഹിനൂര്‍ ഓഫ്‌ ഇന്ത്യ എന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം (ആന്ധാപ്രദേശ്‌ വിനോദ സഞ്ചാര വകുപ്പിന്റെ പരസ്യവാകൃമാണിത്‌)

* തെക്കേ ഇന്ത്യയില്‍ വിസ്തീര്‍ണത്തില്‍ രണ്ടാം സ്ഥാനമുള്ള സംസ്ഥാനം.

* ഇന്ത്യയില്‍ കടല്‍ത്തീരത്തിന്റെ നീളത്തില്‍ രണ്ടാം സ്ഥാനം (970 കി.മീ.)

* തെക്കേ ഇന്ത്യയില്‍ കടല്‍ത്തീരത്തിന്റെ നീളത്തില്‍ ഒന്നാം സ്ഥാനം (970 കി.മീ).

* ഇന്ത്യയുടെ കിഴക്കന്‍ തീരത്ത്‌ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം
(ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനമായ ഗുജറാത്ത്‌ പടിഞ്ഞാറ്‌ ഭാഗത്താണ്‌).

* ഇന്ത്യയിലേറ്റവും കൂടുതല്‍ പുകയില ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം.

* ക്രൈസോലൈറ്റ്‌ ആസ്ബസ്റ്റോസ്‌ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം.

* ഇന്ത്യയുടെ മുട്ടപ്പാത്രം (എഗ്ഗ് ബൌള്‍) എന്നറിയപ്പെടുന്ന സംസ്ഥാനം.

* പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും (നീലം സഞ്ജീവ റെഡ്ഡി, പി.വി. നരസിംഹറാവു) സംഭാവന ചെയ്ത ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനം.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമാ പ്രദര്‍ശനശാലകളുള്ള സംസ്ഥാനം.

* ഇന്ത്യയിലെ സൈബര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം.

* ക്രിമിനലുകളുടെ ഡിഎന്‍എ പ്രൊഫൈല്‍ ഉള്‍പ്പെടുത്തി ഡിഎന്‍എ ഇന്‍ഡക്സ്‌ സിസ്റ്റം ആവിഷ്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം (2016). 

* 2017-ല്‍ നോ ഹെല്‍മറ്റ്‌-നോ പെട്രോള്‍ നിയമം പാസാക്കിയ സംസ്ഥാനം.

👉അരുണാചല്‍പ്രദേശ്‌ (Arunachal Pradesh - Itanagar)
Arunachal Pradesh is India's largest state in the Northeast. Itanagar has been the capital of Arunachal Pradesh since April 20, 1974
* ഇന്ത്യയില്‍ ഇരുപത്തിനാലാമതായി രൂപം കൊണ്ട സംസ്ഥാനം. 

* ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം

* ഇന്ത്യയിലെ ഏറ്റവും കിഴക്കേയറ്റത്തെ സംസ്ഥാനം

* ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ ഏറ്റവും ജനസാന്ദ്രത കുറഞ്ഞത്‌

വടക്കുകിഴക്കന്‍ ഇന്ത്യയിലെ സപ്തസോദരിമാര്‍ എന്നറിയപ്പെടുന്ന ഏഴ് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിസ്തീര്‍ണമുള്ളത്‌

* ഇന്ത്യയില്‍ പ്രഭാത സൂര്യന്റെ കിരണങ്ങള്‍ ആദ്യം പതിക്കുന്ന സംസ്ഥാനം

* ഇന്ത്യയിലെ ഓര്‍ക്കിഡ്‌ സംസ്ഥാനം

* ദേഹാങ്‌- ദിബാങ്‌ ബയോസ്ഫിയര്‍ റിസർവ്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനം

* ബൊട്ടാണിസ്റ്റുകുളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം

* നേച്ചേഴ്‌സ്‌ പാരഡൈസ്‌ എന്ന ഔദ്യോഗിക വിശേഷണമുള്ള സംസ്ഥാനം.

* ഇന്ത്യയിലെ 24-ാമത്തെ സംസ്ഥാനം (1987)

* വനവിസ്തൃതിയില്‍ രണ്ടാം സ്ഥാനത്തുളള ഇന്ത്യന്‍ സംസ്ഥാനം (മധ്യപ്രദേശ്‌
കഴിഞ്ഞാല്‍).

* കേരളത്തെപ്പോലെ, വേഴാമ്പല്‍ സംസ്ഥാന പക്ഷിയായ മറ്റൊരു ഇന്ത്യന്‍
സംസ്ഥാനം.

👉അസം (Assam - Dispur)
Initially, Shillong was the capital of Assam but got replaced by Dispur in 1972. Dispur is a locality or suburb in Guwahati city that is why Guwahati is often referred to as the capital city of Assam.
* വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം

* ഇംഗ്ലീഷ്‌ അക്ഷരമാലയിലെ ടി (“T")യുടെ ആകൃതിയിലുള്ള സംസ്ഥാനം

* ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം

* ദിബ്രു -സൈഖോവ ബയോസ്ഫിയര്‍ റിസര്‍വ്‌ സ്ഥിതിചെയ്യുന്ന സംസ്ഥാനം

* സ്വന്തം ഹൈക്കോടതിയുള്ള ആദ്യ വടക്കു കിഴക്കന്‍ സംസ്ഥാനമാണ്‌ അസം.

* ശിശു സംരക്ഷണ ദിനം (Child Protection Day) ആചരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം.

സൌഖ്യവും സന്തോഷവും മാനദണ്ഡമാക്കി ഇന്ത്യയില്‍ ആദ്യമായി ഗ്രോസ്‌ നാഷണല്‍ ഹാപ്പിനെസ്സിന്റെ കണക്കെടുത്ത സംസ്ഥാനം.

* പാര്‍ലമെന്റ്‌ പാസാക്കിയ ജി.എസ്‌.ടി. (ചരക്ക്‌ സേവന നികുതി) ബില്‍ റാറ്റിഫൈ
ചെയ്ത ആദ്യ സംസ്ഥാനം (2016).

* ലാന്‍ഡ്‌ ഓഫ്‌ റെഡ്‌ റിവേഴ്‌സ്‌ ആന്‍ഡ്‌ ബ്ലു ഹില്‍സ്‌ എന്നറിയപ്പെടുന്നത്‌ അസം ആണ്‌.

* വടക്കുകിഴക്കന്‍ ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനമാണ്‌ അസം.

👉ബിഹാര്‍ (Bihar - Patna)
Patna is the largest city of the state of Bihar, 19th most populous city and the fifth fastest growing city in the country. In 1912, Patna became the capital of the British province of Orissa and Bihar till 1935 when Orissa became a separate state
* വിഹാരങ്ങളുടെ നാട്‌ എന്ന്‌ പേരിനര്‍ഥമുള്ള സംസ്ഥാനം (ബുദ്ധമത സന്യാസിമാരുടെ ഹോസ്റ്റലാണ്‌ വിഹാരം. അവരുടെ ആരാധനാകേന്ദ്രമാണ്‌ പഗോഡ, ചൈത്യ എന്നിവ)

* 2011 ലെ സെന്‍സസ്‌ പ്രകാരം ഏറ്റവും സാക്ഷരത കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം

* 2011 ലെ സെന്‍സസ്‌ പ്രകാരം സ്ത്രീ സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം

* 2011 ലെ സെന്‍സസ്‌ പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യന്‍
സംസ്ഥാനം.

* സ്ത്രീകള്‍ക്ക്‌ തദ്ദേശഭരണ സ്ഥാപനത്തില്‍ 50 ശതമാനം സീറ്റ്‌ സംവരണം ചെയ്ത ആദ്യ സംസ്ഥാനം.

* സ്ത്രീകള്‍ക്ക്‌ സര്‍ക്കാര്‍ സര്‍വ്വീസില്‍ 35% സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സംസ്ഥാനം (2016).

* ഇന്ത്യയില്‍ ശതമാനാടിസ്ഥാനത്തില്‍ ക്രിസ്‌ത്യാനികള്‍ ഏറ്റവും കുറവുള്ള
സംസ്ഥാനം (എണ്ണത്തില്‍ കുറവ്‌ ഹിമാചലില്‍).

* ഫാറ്റ്‌ ടാക്‌സ്‌ ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം- (2016 ജനുവരി)

👉ഛത്തിസ്ഗഢ് (Chhattisgarh - Atal Nagar (Naya Raipur)
Chhattisgarh's new capital Naya Raipur will be renamed as Atal Nagar in memory of former Prime Minister Atal Bihari Vajpayee. The announcement was made by Chhattisgarh's chief minister, Raman Singh, on August 21, 2018. Raipur was the former capital of Chhattisgarh. The town of Raipur has been in existence since the 9th century.
* ഇന്ത്യന്‍ യൂണിയനിലെ 26 മത്തെ സംസ്ഥാനമാണ്‌ ഛത്തീസ്ഗഡ്‌. 2000 നവംബര്‍ ഒന്നിന്‌ നിലവില്‍വന്നു.

* പ്രാചീനകാലത്ത്ദക്ഷിണകോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം (ദണ്‍ഡകാരണ്യം എന്ന പേരിലും ഈ പ്രദേശം അറിയപ്പെട്ടിട്ടുണ്ട്)

* 36 കോട്ടകള്‍ എന്ന്‌ പേരിനര്‍ഥമുള്ള സംസ്ഥാനം

* അച്ചനാകാമര്‍-അമര്‍കാണ്ടക്‌ ബയോസ്‌ഫിയര്‍ റിസര്‍വ്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം

* ഇന്ത്യയില്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ നോട്ട (നണ്‍ ഓഫ്‌ ദ എബോവ്‌) പരീക്ഷിച്ചത്‌ ഛത്തീസ്ഗഡിലാണ്‌.

* വാലന്റൈന്‍സ്‌ ദിനം മാതൃപിതൃദിവസമായി ആചരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം.

* വനവിസ്തൃതിയില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം.

👉ഗോവ (Goa - Panaji)
After Independence, Indian Army attacked Goa including Panaji and uprooted the Portuguese controls in 1961. Thereafter, Goa was merged with India as a Union Territory.
* ഇന്ത്യയില്‍ ഇരുപത്തിയഞ്ചാമതായി രൂപം കൊണ്ട സംസ്ഥാനം (1987).

* ഇന്ത്യയിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ സംസ്ഥാനം

* പുരാണങ്ങളില്‍ ഗോമന്തകം എന്നറിയപ്പെട്ട പ്രദേശം

* ടോളമിയുടെ പുസ്തകത്തില്‍ ശൌബ എന്ന്‌ രേഖപ്പെടുത്തിയ പ്രദേശം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം കൊളോണിയല്‍ ഭരണത്തിനു വിധേയമായ പ്രദേശം(1510-1961, ഏകദേശം 452 വര്‍ഷം)

* ഏറ്റവും കുറച്ച്‌ കടല്‍ത്തീരമുള്ള സംസ്ഥാനം (101 കി.മീ.)

* ഏറ്റവും ജില്ലകള്‍ കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം (ഗോവയിലെ ജില്ലകള്‍- തെക്കുന്‍ ഗോവയും വടക്കന്‍ ഗോവയും)

* മനോഹരമായ ബീച്ചുകള്‍ക്ക്‌ പ്രസിദ്ധമായ ഇന്ത്യന്‍ സംസ്ഥാനം

* എല്ലാ ജില്ലകള്‍ക്കും കടല്‍ത്തീരമുള്ള ഏകം ഇന്ത്യന്‍ സംസ്ഥാനം.

* ജനസംഖ്യയിലും വിസ്തീര്‍ണത്തിലും ഏറ്റവും ചെറിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനം (2011 സെന്‍സസ്‌ പ്രകാരം ഇന്ത്യയില്‍ ഏറ്റവും ജനസംഖ്യ കുറവ്‌ സിക്കിമിലാണു)

* സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-മെയില്‍ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം

ഏറ്റവും കുറവ്‌ വനപ്രദേശമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനം ഗോവയാണ്‌. എന്നാല്‍, തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ളത്‌ ഗോവയിലാണ്‌.

* പബ്ലിക്‌ ഹെല്‍ത്ത്‌ ആക്ട്‌ പ്രകാരം ഗുട്‌ക ഉള്‍പ്പെടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ നിരോധിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം (2005).

* ഏറ്റവും കുറവ്‌ നിയമസഭാംഗങ്ങളുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനം (40).

* ഏറ്റവും കുറവ്‌ ലോക്സഭാംഗങ്ങളുള്ള (2) ദക്ഷിണേന്ത്യന്‍ സംസ്ഥാനം.

* ഏറ്റവും കുറവ്‌ രാജ്യസഭാംഗങ്ങളുള്ള (1) ദക്ഷിണേന്ത്യന്‍ സംസ്ഥാനം. 

* സ്വാത്രന്ത്യാനന്തരം ഇന്ത്യയോട്‌ കുട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശങ്ങളില്‍ ഏറ്റവും ഒടുവില്‍ സംസ്ഥാന പദവി ലഭിച്ചത്‌ ഗോവയ്ക്കാണ്‌ (1987).

* ഹിന്ദുക്കള്‍ക്ക്‌ ബഹുഭാര്യാത്വവും മുസ്ലിങ്ങള്‍ക്ക്‌ ഏക ഭാര്യാത്വവും നിയമവിധേയമായിട്ടുള്ള ഇന്ത്യന്‍ സംസ്ഥാനം.

* ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷിനൊപ്പം വിവിപാറ്റ്‌ സംവിധാനം ഉള്‍പ്പെടുത്തി എല്ലാ ബൂത്തുകളിലും തിരഞ്ഞെടുപ്പ്‌ നടത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം (2017).
* ഗോവയെ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്കുക 

👉ഗുജറാത്ത്‌ (Gujarat - Gandhinagar)
In 1960, the Indian state of Bombay was split into two states, Maharashtra and Gujarat. The city of Mumbai was given to Maharashtra, leaving Gujarat without a capital city. At that time, Ahmedabad was selected to be the first capital of the newly created state. It was later proposed that a new capital city should be constructed for the state along the lines of the other two planned cities of India, Chandigarh, and Bhubaneshwar. Gandhinagar got its name from the Father of the Nation.
* ഇന്ത്യയില്‍ പതിനഞ്ചാമതായി രൂപം കൊണ്ട സംസ്ഥാനം (1960).

* 1956-ലെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനസ്സംഘടനയ്ക്കുശേഷം (1960) നിലവില്‍വന്ന ആദ്യ സംസ്ഥാനം.

* ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിലക്കടല ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം

* ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള സംസ്ഥാനം (1596 കി.മീ. )

* ഉപ്പിന്റെ ഉല്‍പാദനത്തില്‍ ഒന്നാംസ്ഥാനമുള്ള സംസ്ഥാനം

* രൂപംകൊണ്ടനാള്‍ മുതല്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം

* ഏറ്റവും കൂടുതല്‍ വിമാനത്താവളങ്ങള്‍ ഉള്ള സംസ്ഥാനം

കാലാവസ്ഥാ വ്യതിയാന വകുപ്പ്‌ (Department of Climate Change) സ്ഥാപിച്ച ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമാണ്‌ ഗുജറാത്ത്‌.

* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നത്‌
നിര്‍ബന്ധിതമാക്കിയ ആദ്യ സംസ്ഥാനം.

* ഇന്ത്യയിലെ ആദ്യത്തെ കനാല്‍ ടോപ്പ്‌ സോളാര്‍ പവര്‍ പ്രോജക്ട്‌ സ്ഥാപിതമായത്‌ ഗുജറാത്തിലാണ്‌.

👉ഹരിയാന (Haryana - Chandigarh)
With the partition of India in 1947, the old British province of Punjab was divided into two parts. The larger western part, including the Punjabi capital of Lahore, became a part of Pakistan. The eastern part was granted to India, but it was without an administrative, commercial, or cultural centre.
* ഇന്ത്യയില്‍ പതിനേഴാമതായി രൂപംകൊണ്ട സംസ്ഥാനം.

* ഇന്ത്യയുടെ പാല്‍ത്തൊട്ടി (Milk pail of India) എന്നറിയപ്പെടുന്ന സംസ്ഥാനം

* പട്ടികവര്‍ഗക്കാര്‍ ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം

* ഉത്തരേന്ത്യയില്‍ ആദ്യമായി വിള ഇന്‍ഷുറന്‍സ്‌ ഏര്‍പ്പെടുത്തിയ സംസ്ഥാനം

* എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സംസ്ഥാനം

* ഇന്ത്യയില്‍ ആദ്യമായി ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനം

* ഇന്ത്യയില്‍ ആദ്യമായി മൂല്യ വര്‍ധിത നികുതി (വാല്യു ആഡഡ്‌ ടാക്‌സ്‌) ഏർപ്പെടുത്തിയ സംസ്ഥാനം

* ടൂറിസ്റ്റ്‌ കോംപ്ലക്സുകള്‍ക്ക്‌ പക്ഷികളുടെ പേര്‌ നല്‍കിയിരിക്കുന്ന സംസ്ഥാനം

* ദൈവത്തിന്റെ വാസസ്ഥലം എന്ന്‌ പേരിനര്‍ഥമുളള സംസ്ഥാനം

* എല്ലാ വോട്ടര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്ത ആദ്യ സംസ്ഥാനം

* ഇന്ത്യയിലാദ്യമായി മൊബൈല്‍ നമ്പര്‍പോര്‍ട്ടബിലിറ്റി (സേവനദാതാവിനെ മാറ്റുന്നതിനുള്ള സൌകര്യം) സംവിധാനം നിലവില്‍വന്ന സംസ്ഥാനം (2010 നവംബര്‍).

* വികലാംഗര്‍ എന്ന വാക്ക്‌ നിയമപരമായി നിരോധിച്ച ആദ്യ സംസ്ഥാനമാണ്‌ ഹരിയാന.

* വനവിസ്തൃതി ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം (ശതമാനാടിസ്ഥാനത്തില്‍ പഞ്ചാബ്‌).

* ഇന്ത്യയുടെ ഡെന്മാര്‍ക്ക്‌ എന്നു വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം.

* ഇന്‍ജക്ടിബിള്‍ കോണ്‍ട്രെസെപ്റ്റീവ്‌ അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം.

* ഭൂകമ്പ മുന്നറിയിപ്പ്‌ സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടേറിയറ്റ്‌ സ്ഥാപിച്ച സംസ്ഥാനം.

* പഞ്ചാബ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗുരുദ്വാരകളുള്ള സംസ്ഥാനം.

👉ഹിമാചല്‍ പ്രദേശ്‌ (Himachal Pradesh - Shimla / Dharamshala)
In 2017, Dharamsala was declared as HP's winter capital, which means it'll have two capital cities i.e. Shimla and Dharamshala. Dharamshala is also the hometown of Tibetan spiritual leader Dalai Lama.
* ഇന്ത്യയിലെ പര്‍വത സംസ്ഥാനം (Mountain State of India) (സിക്കിമിനെയും
ഇപ്രകാരം വിശേഷിപ്പിക്കാറുണ്ട്)

* എല്ലാ ഋതുക്കളുടെയും സംസ്ഥാനം (All Seasons State) എന്നറിയപ്പെടുന്ന സംസ്ഥാനം

* ഇന്ത്യയുടെ പഴക്കൂട (The Fruit Basket of India) എന്നറിയപ്പെടുന്ന സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം

* ഇന്ത്യയിലാദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം

* ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദുമത വിശ്വാസികളുള്ള സംസ്ഥാനം.

* ഇന്ത്യയില്‍ 1951- 1952 ല്‍ പൊതുതിരഞ്ഞെടൂപ്പ്‌ നടന്നപ്പോള്‍ ആദ്യം പോളിംഗ്‌ നടന്ന സംസ്ഥാനം

* ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ഫ്രീ സംസ്ഥാനം

* മലയാളം അക്ഷരമാലാ ക്രമത്തിത്തിലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒടുവില്‍ വരുന്ന സംസ്ഥാനം.

* റോട്ടോവൈറസ്‌ വാക്സിനേഷന്‍ പ്രോജക്ട് ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം

* ഇന്ത്യയില്‍ എണ്ണത്തില്‍ ക്രിസ്ത്യാനികള്‍ ഏറ്റവും കുറവുള്ള സംസ്ഥാനം (ശതമാ
നാടിസ്ഥാനത്തില്‍ കുറവ്‌ ബിഹാറില്‍).

* 1956-ല്‍ നിലവില്‍വന്ന കേന്ദ്രഭരണപ്രദേശങ്ങളില്‍, ആദ്യമായി സംസ്ഥാനപദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ട പ്രദേശം (1971).

* സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഇന്ത്യയിലാദ്യമായി (2017) വാണിജ്യാടിസ്ഥാനത്തില്‍
ഇലക്ട്രിക്‌ ബസ്‌ സംവിധാനം ആരംഭിച്ചത്‌ ഹിമാചല്‍ പ്രദേശിലാണ്‌ (കുളു-മണാലി-റോഹ്തങ് പാസ്‌).

👉ജാര്‍ഖണ്ഡ്‌ (Jharkhand - Ranchi) 
Jharkhand is one of the richest mineral zones in the world and boasts of 40 per cent and 29 per cent of India's mineral and coal reserves respectively. Jharkhand is the only state in India to produce coking coal, uranium and pyrite.
* ഇന്ത്യയിലെ ഏറ്റവും ധാതുസമ്പന്നമായ സംസ്ഥാനം

* വനാഞ്ചല്‍ എന്നും അറിയപ്പെട്ടിരുന്ന സംസ്ഥാനം

* ബിര്‍സാ മുണ്ടയുടെ ജന്മവാര്‍ഷികത്തില്‍ നിലവില്‍വന്ന സംസ്ഥാനമാണ്‌ ജാര്‍ഖണ്‍ഡ്‌.

* കുറ്റിക്കാടുകളുടെ നാട് എന്ന്‌ പേരിനര്‍ഥമുള്ള സംസ്ഥാനം.

* കേരളം കൂടാതെ ആന സംസ്ഥാന മൃഗമായ മറ്റൊരു സംസ്ഥാനം (കര്‍ണാടകത്തിനും ഈ പ്രത്യേകത ഉണ്ട്‌).

* പശുക്കള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം.

* ഇന്ത്യയില്‍ ആദ്യമായി ആദിവാസി പൊലീസ്‌ ബറ്റാലിയന്‍ ആരംഭിച്ച സംസ്ഥാനം.

👉കര്‍ണാടകം (Karnataka - Bengaluru)
(After India's independence in 1947, Bengaluru became the capital of Mysore State and remained its capital till the new Indian state of Karnataka was formed in 1956)
* ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ സ്വര്‍ണം, സില്‍ക്ക്‌, ചന്ദനം എന്നിവ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം

* പശ്ചിമഘട്ടത്തിന്റെ ഏറ്റവും കൂടുതല്‍ ഭാഗം (ഏകദേശം 60%) സ്ഥിതി ചെയ്യുന്ന സംസ്ഥാനം (ആറു സംസ്ഥാനങ്ങളിലായിട്ടാണ്‌ പശ്ചിമഘട്ടം സ്ഥിതി ചെയ്യുന്നത്‌. ഗുജറാത്ത്‌, മഹാരാഷ്ട, ഗോവ, കര്‍ണാടകം, തമിഴ്നാട്‌, കേരളം)

* എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കിടുന്ന ഏക സംസ്ഥാനം

* ഒരു സംസ്ഥാനം, പല ലോകങ്ങള്‍ (One state Many Worlds) എന്ന പരസ്യവാക്യം സ്വീകരിച്ച ടൂറിസം വകുപ്പുള്ള സംസ്ഥാനം

* ഏറ്റവും കൂടുതല്‍ വിസ്തീര്‍ണമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനം.

* ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനം.

* ഹെല്‍ത്ത്‌ അദാലത്ത്‌ ആരംഭിച്ച ആദ്യത്തെ ഇന്ത്യന്‍ സംസ്ഥാനമാണ്‌ കര്‍ണാടക (2014).

* ഏറ്റവും കൂടുതല്‍ അധികാരമുള്ള ലോകായുക്ത നിലവിലുള്ള സംസ്ഥാനം.

* സോഫ്‌റ്റ്‌വെയര്‍ കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ളത്‌ കര്‍ണാടകത്തിലാണ്‌ (എന്നാല്‍, കടുവാ സംസ്ഥാനം മധ്യപ്രദേശാണ്‌).

* സ്റ്റാര്‍ട്ടപ്പ്‌ നയം ആവിഷ്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം

* ആംഗ്ലോ-ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം കര്‍ണാടകമാണ്‌.

* കേരളത്തെ കൂടാതെ ആന സംസ്ഥാന മൃഗമായ ദക്ഷിണേന്ത്യന്‍ സംസ്ഥാനം.

* കടുവ സംരക്ഷണത്തിനായി ടൈഗര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്‌ രൂപവത്കരിച്ച ആദ്യ സംസ്ഥാനം.

👉കേരളം (Kerala - Thiruvananthapuram)
This clean city is built on seven hills, called as Thiru-Anantha-Puram, meaning 'the town of Lord Anantha'.
* ഭരണഘടനയുടെ അനുച്ഛേദം 356 പ്രയോഗിക്കപ്പെട്ട ആദ്യ, ഇന്ത്യന്‍ സംസ്ഥാനം

* 2011 സെന്‍സസ്‌ പ്രകാരം ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനം

* സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം (1991)

* സമ്പൂര്‍ണ ആദിവാസി സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം

* ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാക്യം സ്വീകരിച്ച സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം

* കടല്‍മാര്‍ഗം യൂറോപ്യന്‍മാര്‍ ഇന്ത്യയില്‍ ആദ്യമെത്തിയ പ്രദേശം

* ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം

* ഇന്ത്യയിലെ ആദ്യത്തെ ശിശുസൌഹൃദ സംസ്ഥാനം. 

* ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം.

* ഇന്ത്യയിലാദ്യമായി കമ്യൂണിറ്റി പോലീസിംഗ്‌ സര്‍ക്കാര്‍ പദ്ധതിയായി ആവിഷ്‌കരിച്ച സംസ്ഥാനം.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിദേശത്ത്‌ ജോലിക്ക്‌ പോകുന്ന സംസ്ഥാനം.

* ഇന്ത്യയില്‍ പ്രവാസികാര്യ വകുപ്പ്‌ ആരംഭിച്ച ആദ്യത്തെ സംസ്ഥാനം.

* ഇന്ത്യയില്‍ ഒരു ദുരന്ത നിവാരണ അതോരിറ്റി സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം
(2007 മെയ്‌ 9)

* ഇന്ത്യയില്‍ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ ആദ്യ സംസ്ഥാനം

* ഇന്ത്യയില്‍ പ്രവാസിക്ഷേമനിധി പദ്ധതി ആരംഭിച്ച ആദ്യത്തെ സംസ്ഥാനം.

* ഇന്ത്യയിലാദ്യമായി റബ്ബര്‍ കൃഷി ആരംഭിച്ച സംസ്ഥാനം.

* ഇന്ത്യയില്‍നിന്ന്‌ സൂപ്പര്‍ ബ്രാന്‍ഡായി തിരഞ്ഞെടുക്കപ്പെട്ട ഏക വിനോദ സഞ്ചാര കേന്ദ്രം.

* ഭൂപരിഷ്കരണം നടപ്പാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം.

* മുഴുവന്‍ ഗ്രാമങ്ങളെയും റോഡുമുഖേന ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെമ്മീന്‍ കയറ്റുമതി ചെയ്യുന്ന സംസ്ഥാനം.

* ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ബാങ്കിംഗ്‌ സംസ്ഥാനം.

* എല്ലാ ഗ്രാമങ്ങളിലും പോസ്റ്റോഫീസ്‌ ഉള്ള ആദ്യ ഇന്ത്യന്‍ സംസ്ഥാനം.

* മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തത്സമയവെബ്കാസ്റ്റിംഗ്‌ ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനം

* ഇന്ത്യയിലാദ്യമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കോള്‍ സെന്റര്‍ സ്ഥാപിച്ച സംസ്ഥാനം

* 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്‌ എന്ന പ്രത്യേകത
സ്വന്തമാക്കിയ ആദ്യ സംസ്ഥാനം

* ഇന്ത്യയില്‍ ശിശുക്കളുടെ അവകാശത്തില്‍ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം

* ഇന്ത്യയില്‍ ശൈവവ വിവാഹ സൂചികയില്‍ ഏറ്റവും താഴ്‌ന്ന റാങ്കുള്ള സംസ്ഥാനം

* തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ നിന്ന്‌ മഴ ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം.

👉മധ്യപ്രദേശ്‌ (Madhya Pradesh - Bhopal)
Bhopal was founded by King Bhoja in the 11th century. The city was thus named 'Bhoj-pal' and later came to be known as Bhopal
* ഇന്ത്യന്‍സംസ്ഥാനങ്ങളില്‍ വിസ്തീര്‍ണാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനമുള്ളത്‌ (ശതമാനാടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത്‌ മിസൊറം ആണ്‌)

* ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം

* ടൈഗര്‍ സ്റ്റേറ്റ്‌ ഓഫ്‌ ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗിരിവര്‍ഗക്കാര്‍ ഉള്ള സംസ്ഥാനം

* ഭരണഘടനയുടെ 73-ഠമത്തെ ഭേദഗതിക്കു ശേഷം പഞ്ചായത്ത്‌ രാജ്‌ നിയമം അനുസരിച്ച്‌ തിരഞ്ഞെടുപ്പ്‌ നടത്തിയ ആദ്യത്തെ സംസ്ഥാനം  

* ഭഗവത്ഗീത സിലബസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം

* 1993-ല്‍ നിലവില്‍വന്ന 73-ാം ഭേദഗതിയിലൂടെ പഞ്ചായത്ത്‌ രാജ്‌ സംവിധാനം ഭരണഘടനാധിഷ്ഠിതമായി. അതിനുശേഷം തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ തിരഞ്ഞെടുപ്പ്‌ നടത്തിയ ആദ്യ സംസ്ഥാനം മധ്യപ്രദേശാണ്‌.

* ഫുഡ്‌ സേഫ്റ്റി ആക്ട്‌ പ്രകാരം ഗുട്ക നിരോധിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം.

* സേവനാവകാശനിയമം പാസാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം (2010).

* ലോക്സഭയില്‍ പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സംസ്ഥാനം.

* വനിതകള്‍ക്ക്‌ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 33 ശതമാനം സംവരണം 2015-ല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ സംസ്ഥാനം.

* സന്തോഷ മന്ത്രാലയം രൂുപവത്കരിക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനം (2016).

* സാമ്പത്തിക വര്‍ഷത്തിനെ ഏപ്രില്‍- മാര്‍ച്ചിനു പകരം ജനുവരി-ഡിസംബര്‍ ഫോര്‍മാറ്റിലേക്ക്‌ മാറ്റിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം (2017)

* ഇന്ത്യയിലെ ആദ്യത്തെ കൌ സാങ്ച്വറി നിലവില്‍ വന്ന സംസ്ഥാനം (2017).

* പന്ത്രണ്ടോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക്‌ വധശിക്ഷ നല്‍കുന്നതിനുള്ള ബില്‍ രാജ്യത്താദ്യമായി പാസാക്കിയ സംസ്ഥാനം (2017).

👉മഹാരാഷ്ട്ര (Maharashtra - Mumbai)
Mumbai was formerly known as Bombay till 1995. Mumbai is the financial, commercial and entertainment capital of India
* വ്യാവസായികമായിഏറ്റവും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനം

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

* ജൈനരുടെ അനുപാതം ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം

* ജൈനര്‍ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം

* ഇന്ത്യയില്‍ ചേരി ജനസംഖ്യ (slum population)) ഏറ്റവും കൂടുതലുള്ള സംസ്ഥാനം

* ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ റോഡ്‌ ശൃംഖലയുള്ള സംസ്ഥാനം

* ഇന്ത്യയിലെ കടല്‍ത്തീരമുള്ള സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിസ്തീര്‍ണമുള്ള സംസ്ഥാനം

* നാഗ്പൂര്‍ ഉടമ്പടിയുടെ (1953) ഫലമായി 1956-ല്‍ നിലവില്‍വന്ന സംസ്ഥാനം

* ദുർമന്ത്രവാദത്തിനും അന്ധവിശ്വാസത്തിനും എതിരെ നിയമം പാസാക്കിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ്‌ മഹാരാഷ്ട്ര.

* ഇന്ത്യയിലെ ഏറ്റവും ദുര്‍ബലമായ ലോകായുക്ത സംവിധാനമുള്ള സംസ്ഥാനമായി മഹാരാഷ്ട വിലയിരുത്തപ്പെടുന്നു.

* നഗര ജനസാംഖ്യ (urban population) ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനമാണ്‌ മഹാരാഷ്ട്ര

* ലോകായുക്തയെ നിയമിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം മഹാരാഷ്ട്രയാണ്‌ (1971).

* ഗോവധ നിരോധനത്തിനായി നിയമനിര്‍മാണം നടത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാന നിയമസഭ മഹാരാഷ്ട്രയിലേതാണ്‌ (1995).

* 1970 കളില്‍ ഇന്ത്യയിലാദ്യമായി എംപ്ലോയ്മെന്റ്‌ ഗ്യാരന്റി ആക്‌ട്‌ നടപ്പാക്കിയ സംസ്ഥാനം.

* ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലാര്‍ജ്‌ ഡാമുകള്‍ (ഫൌണ്ടേഷന്‍ മുതല്‍ 8 മീറ്ററിലധികം ഉയരം) ഉള്ള സംസ്ഥാനം.

നിയമസഭയില്‍ അവതരിപ്പിക്കുന്നതിന്‌ ചോദ്യങ്ങളും പ്രമേയങ്ങളും അയക്കുന്നതിന്‌ ഓണ്‍ലൈന്‍ സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ്‌ മഹാരാഷ്ട്ര.

* ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ സാമ്പത്തിക വ്യവസ്ഥ മഹാരാഷ്‌ട്രയുടേതാണ്‌.

* സാമൂഹിക തിന്മകള്‍ക്കെതിരെ രണ്ടാം ക്വിറ്റിന്ത്യാ പ്രസ്ഥാനം പ്രഖ്യാപിച്ച സംസ്ഥാനം (2016).

* എല്ലാ ജില്ലകളിലും സൈബര്‍ പൊലീസ്‌ സ്റ്റേഷന്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ
സംസ്ഥാനം (2016).

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇ-വേസ്റ്റ്‌ പുറന്തള്ളുന്ന സംസ്ഥാനം.
* മഹാരാഷ്ട്രയെ കൂടുതലറിയാൻ ഇവിടെ ക്ലിക്കുക 

👉മണിപ്പൂർ (Manipur - Imphal)
Ima Keithal market in Imphal is probably the world's only all-women-run marketplace. In Manipuri, Ima means mother and Keithal means market, so it is known as 'Mothers market'.
* ഇന്ത്യയുടെ രത്നം എന്ന്‌ ജവാഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം

* പോളോ കളി ഉദ്ഭവിച്ച സംസ്ഥാനം.

* കിഴക്കിന്റെ സ്വിറ്റ്സര്‍ലന്‍ഡ്‌ എന്ന്‌ മണിപ്പുരിനെ വിശേഷിപ്പിക്കാറുണ്ട്‌.

* ഓക്‌ തസര്‍ (Oak Tasar) വ്യവസായം ആരംഭിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം
* മറ്റ് സംസ്ഥാനങ്ങൾ അടുത്ത പേജിൽ - ഇവിടെ ക്ലിക്കുക 
<ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും-അടുത്ത പേജിൽ തുടരുന്നു - ഇവിടെ ക്ലിക്കുക

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here